535/2023 – കേരള PSC ലാസ്റ്റ് ഗ്രേഡ് സർവ്വന്റ്സ് (LGS) നോട്ടിഫിക്കേഷൻ 2024

535/2023 – കേരള PSC ലാസ്റ്റ് ഗ്രേഡ് സർവ്വന്റ്സ് (LGS) നോട്ടിഫിക്കേഷൻ 2024
535/2023 – കേരള PSC ലാസ്റ്റ് ഗ്രേഡ് സർവ്വന്റ്സ് (LGS) നോട്ടിഫിക്കേഷൻ 2024

535/2023 – കേരള PSC ലാസ്റ്റ് ഗ്രേഡ് സർവ്വന്റ്സ് (LGS) നോട്ടിഫിക്കേഷൻ 2024 (535/2023 – Kerala PSC Last Grade Servants (LGS) Notification 2024): കാത്തിരുന്ന വിജ്ഞാപനം എത്തി പോയി. പത്താം ക്ലാസ് പാസാകാത്തവർക്കും ഗവൺമെന്റ് ജോലി നേടാവുന്ന പോസ്റ്റ്. ലാസ്റ്റ് ഗ്രേഡ് സർവ്വന്റ്സ് (Last Grade Servants) എന്ന LGS പരീക്ഷയുടെ നോട്ടിഫിക്കേഷൻ കേരള PSC പ്രസിദ്ധീകരിച്ചു. വെറും ഏഴാം ക്ലാസ് മാത്രം യോഗ്യത ഉണ്ടെങ്കിൽ ഈ ഒരു പോസ്റ്റിന് അപേക്ഷിക്കാൻ സാധിക്കും. ഡിഗ്രി പാസായവർക്ക് ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ സാധിക്കില്ല. 15 ഡിസംബർ 2023 മുതൽ 17 ജനുവരി 2024 വരെ ഈ ഒരു പോസ്റ്റിലേക്ക് അപേക്ഷിക്കാൻ സാധിക്കും. കാറ്റഗറി നമ്പർ 535/2023 ആയ ഈ പോസ്റ്റ് ജില്ലാ അടിസ്ഥാനത്തിലാണ് അപേക്ഷിക്കാൻ സാധിക്കുക. 23000 രൂപ മുതൽ 50200 രൂപ വരെയാണ് ശമ്പള സ്കെയിൽ വരുന്നത്. ഏഴാം ക്ലാസ് യോഗ്യത ഉള്ളവർക്ക് കേരള PSC യുടെ വൺടൈം പ്രൊഫൈൽ വഴി അപേക്ഷിക്കാം. 18 മുതൽ 36 വയസുവരെയാണ് പ്രായപരിധി.

[sc name="ads-d"][/sc]

535/2023 – കേരള PSC ലാസ്റ്റ് ഗ്രേഡ് സർവ്വന്റ്സ് (LGS) നോട്ടിഫിക്കേഷൻ 2024 - പ്രധാന വിവരങ്ങൾ

താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ നിന്നും കേരള PSC യുടെ LGS 2024 ന് അപേക്ഷിക്കാൻ ആവശ്യമായ പ്രധാനപ്പെട്ട വിവരങ്ങൾ നോക്കാം.

പരീക്ഷ നടത്തുന്ന ഓർഗനൈസേഷൻകേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC)
കാറ്റഗറിനോട്ടിഫിക്കേഷൻ
വിഷയംലാസ്റ്റ് ഗ്രേഡ് സർവ്വന്റ്സ് (LGS) നോട്ടിഫിക്കേഷൻ 2024
പരീക്ഷയുടെ പേര്ലാസ്റ്റ് ഗ്രേഡ് സർവ്വന്റ്സ് (LGS)
വകുപ്പ്വിവിധ സർക്കാർ വകുപ്പുകൾ
കാറ്റഗറി നംബർ535/2023
പ്രായ പരിധി18 - 36
അപേക്ഷ അയക്കാൻ ആരംഭിക്കുന്നത്15-12-2023
അവസാന തിയ്യതി17-01-2024
ഒഫീഷ്യൽ വെബ്സൈറ്റ്www.keralapsc.gov.in

535/2023 – കേരള PSC ലാസ്റ്റ് ഗ്രേഡ് സർവ്വന്റ്സ് (LGS) നോട്ടിഫിക്കേഷൻ 2024 - ശമ്പളം

കേരള PSC നടത്തുന്ന വിവിധ വകുപ്പുകളിലേക്കുള്ള ലാസ്റ്റ് ഗ്രേഡ് സർവ്വന്റ്സ് (LGS) പരീക്ഷക്ക് ലഭിക്കുന്ന ശമ്പളം 23000 രൂപ മുതൽ 50200 രൂപ വരെയാണ്.

Advertisement
Advertisement
പോസ്റ്റ്സാലറി
ലാസ്റ്റ് ഗ്രേഡ് സർവ്വന്റ്സ് (LGS)₹ 23,000 - 50200/-
[sc name="ads-d"][/sc]

535/2023 – കേരള PSC ലാസ്റ്റ് ഗ്രേഡ് സർവ്വന്റ്സ് (LGS) നോട്ടിഫിക്കേഷൻ 2024 - ഒഴിവുകൾ

കേരള PSC നടത്തുന്ന വിവിധ വകുപ്പുകളിലേക്കുള്ള ലാസ്റ്റ് ഗ്രേഡ് സർവ്വന്റ്സ് (LGS) പരീക്ഷ ജില്ലകൾ അടിസ്ഥാനമാക്കിയാണ് അപേക്ഷിക്കേണ്ടത്. ഓരോ ജില്ലകളിലും പലതരത്തിലായിരിക്കും ഒഴിവുകൾ വരുന്നത്. കഴിഞ്ഞ തവണ LDC പരീക്ഷക്ക് മെയിൽ ലിസ്റ്റിൽ ഉൾപ്പെട്ട ആളുകളുടെ എണ്ണവും അതിൽ നിയമനം നടന്ന എണ്ണവും നോക്കി വേണം അപേക്ഷിക്കുവാൻ. ഓരോ ജില്ലകളിലും വന്നിരിക്കുന്ന ഒഴിവുകൾ നോക്കാം. (ഒഫീഷ്യൽ നോട്ടിഫിക്കേഷൻ പ്രകാരം)

ജില്ലകൾഒഴിവുകൾ
തിരുവനന്തപുരംപ്രതീക്ഷിക്കുന്ന ഒഴിവുകൾ
കൊല്ലംപ്രതീക്ഷിക്കുന്ന ഒഴിവുകൾ
പത്തനംതിട്ടപ്രതീക്ഷിക്കുന്ന ഒഴിവുകൾ
ആലപ്പുഴപ്രതീക്ഷിക്കുന്ന ഒഴിവുകൾ
കോട്ടയംപ്രതീക്ഷിക്കുന്ന ഒഴിവുകൾ
ഇടുക്കിപ്രതീക്ഷിക്കുന്ന ഒഴിവുകൾ
എറണാകുളംപ്രതീക്ഷിക്കുന്ന ഒഴിവുകൾ
തൃശൂർപ്രതീക്ഷിക്കുന്ന ഒഴിവുകൾ
പാലക്കാട്പ്രതീക്ഷിക്കുന്ന ഒഴിവുകൾ
മലപ്പുറംപ്രതീക്ഷിക്കുന്ന ഒഴിവുകൾ
കോഴിക്കോട്പ്രതീക്ഷിക്കുന്ന ഒഴിവുകൾ
വയനാട്പ്രതീക്ഷിക്കുന്ന ഒഴിവുകൾ
കണ്ണൂർപ്രതീക്ഷിക്കുന്ന ഒഴിവുകൾ
കാസർകോട്പ്രതീക്ഷിക്കുന്ന ഒഴിവുകൾ
[sc name="ads-d"][/sc]

ഇപ്പോൾ നിലവിലുള്ള LGS 2021 റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവരുടെ എണ്ണവും കട്ട് ഓഫ് മാർക്കും

ജില്ലകഴിഞ്ഞ തവണത്തെ അപേക്ഷകർറാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർകട്ട് ഓഫ് മാർക്ക്
തിരുവനന്തപുരം91409204169
കൊല്ലം68855118070.33
പത്തനംതിട്ട3177773466.33
ആലപ്പുഴ4845789568.33
കോട്ടയം3686784967
ഇടുക്കി2651474565.33
എറണാകുളം55718156566
തൃശൂർ51019137170.33
പാലക്കാട്59054134669.33
മലപ്പുറം66160137971.67
കോഴിക്കോട്65620158272
വയനാട്2402255167.33
കണ്ണൂർ46553113372.67
കാസർകോട്2677285666
Total6,98,797

ഇപ്പോൾ നിലവിലുള്ള LGS 2021 റാങ്ക് പട്ടികയിൽ നിന്നുള്ള നിയമന ശുപാർശ (16/12/2023 വരെ)

ജില്ലLGS 2021 ഇതുവരെLGS 2017
തിരുവനന്തപുരം4491023
കൊല്ലം340613
പത്തനംതിട്ട200372
ആലപ്പുഴ232447
കോട്ടയം254435
ഇടുക്കി182419
എറണാകുളം370819
തൃശൂർ307697
പാലക്കാട്295675
മലപ്പുറം338695
കോഴിക്കോട്313786
വയനാട്124267
കണ്ണൂർ302573
കാസർകോട്151434
Total38578255

നിങ്ങൾ LGS 2024 പരീക്ഷക്ക് അപേക്ഷിച്ച ജില്ല താഴെ തിരഞ്ഞെടുക്കുക.

[TS_Poll id="2"]

535/2023 – കേരള PSC ലാസ്റ്റ് ഗ്രേഡ് സർവ്വന്റ്സ് (LGS) നോട്ടിഫിക്കേഷൻ 2024 - പ്രായപരിധി

18 വയസു മുതൽ 36 വയസുവരെ പ്രായമുള്ളർക്കാണ് ലാസ്റ്റ് ഗ്രേഡ് സർവ്വന്റ്സ് (LGS) പരീക്ഷയ്ക്ക് അപേക്ഷിക്കാൻ കഴിയുക. അതായത് 02:01:1987 നും 01:01:2005 നും ഇടയിൽ ജനിച്ചവർക്കാണ് അവസരം (രണ്ടു തിയ്യതികളും ഉൾപ്പെടെ). സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവുകൾ ലഭിക്കും. SC/ST വിഭാഗക്കാർക്ക് 5 വയസ്സും OBC വിഭാഗക്കാർക്ക് 3 വയസിന്റെയും ഇളവ് ലഭിക്കുന്നതായിരിക്കും.

Advertisement
Advertisement
പോസ്റ്റ്പ്രായപരിധി
ലാസ്റ്റ് ഗ്രേഡ് സർവ്വന്റ്സ് (LGS)18 - 36
Only candidates born between 02.01.1987 and 01.01.2005
[sc name="ads-d"][/sc]

535/2023 – കേരള PSC ലാസ്റ്റ് ഗ്രേഡ് സർവ്വന്റ്സ് (LGS) നോട്ടിഫിക്കേഷൻ 2024 - യോഗ്യത

ഏഴാം ക്ലാസ് (VII) യോഗ്യത ഉള്ളവർക്കാണ് ലാസ്റ്റ് ഗ്രേഡ് സർവ്വന്റ്സ് (LGS) പരീക്ഷക്ക് അപേക്ഷിക്കാൻ കഴിയുക. ഏഴാം ക്ലാസ് പാസാവുകയും ഡിഗ്രി പാസാവാനും പാടില്ല. പത്താം ക്ലാസ്, പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം. ഡിഗ്രി ഉള്ളവർ ഈ പോസ്റ്റിന് അപേക്ഷിക്കാൻ പാടില്ല.

പോസ്റ്റ്യോഗ്യത
ലാസ്റ്റ് ഗ്രേഡ് സർവ്വന്റ്സ് (LGS)ഏഴാം ക്ലാസ് (VII)

535/2023 – കേരള PSC ലാസ്റ്റ് ഗ്രേഡ് സർവ്വന്റ്സ് (LGS) നോട്ടിഫിക്കേഷൻ 2024 - അപേക്ഷിക്കേണ്ട വിധം

കേരള PSC യുടെ വൺടൈം രജിസ്ട്രേഷൻ ചെയ്തവർക്കാണ് LGS പരീക്ഷക്ക് അപേക്ഷിക്കാൻ കഴിയുക. രജിസ്റ്റർ ചെയ്യാത്തവർ രജിസ്റ്റർ ചെയ്തതിന് ശേഷം അപേക്ഷിക്കുക.

535/2023 – കേരള PSC ലാസ്റ്റ് ഗ്രേഡ് സർവ്വന്റ്സ് (LGS) നോട്ടിഫിക്കേഷൻ 2024
  • കേരള PSC യുടെ വൺടൈം പ്രൊഫൈലിൽ user ID & Password ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ആദ്യമായി അപേക്ഷിക്കുന്നവർ രജിസ്റ്റർ ചെയ്യുക.
  • ഹോം പേജിൽ കാണുന്ന Notification എന്ന ടാബിൽ ക്ലിക്ക് ചെയ്യുക
  • അതിൽ District-wise - Direct - General എന്നതിൽ ക്ലിക്ക് ചെയ്യുക.
  • ഇതിൽ 535/2023 കാറ്റഗറി കോഡായ ലാസ്റ്റ് ഗ്രേഡ് സർവ്വന്റ്സ് (LGS) എന്ന പോസ്റ്റിന് നേരെ കാണുന്ന Check Eligibility എന്നതിൽ ക്ലിക്ക് ചെയ്യുക.
  • തുടർന്ന് വരുന്ന വിൻഡോയിൽ Apply Now എന്നതിൽ ക്ലിക്ക് ചെയ്യുക
  • അതിന് ശേഷം നിങ്ങൾ Upload ചെയ്ത ഫോട്ടോയിൽ കാണുന്ന പേരും തിയ്യതിയും രേഖപ്പെടുത്തുക
  • താഴെ കാണുന്ന 4 കോളത്തിൽ ടിക്ക് ചെയ്ത ശേഷം Next അടിക്കുക.
  • അതിന് ശേഷം നിങ്ങൾ അപേക്ഷിക്കാൻ ഉദ്ദേശിക്കുന്ന ജില്ല സെലക്ട് ചെയ്യുക. കൺഫോർമേഷൻ ആയി Yes കൊടുക്കുക.
  • ഈ പോസ്റ്റിന് അപേക്ഷിക്കാനുള്ള യോഗ്യത നിങ്ങൾക്ക് ഉണ്ട് എന്നതിൽ Yes കൊടുക്കുക. കൺഫോർമേഷൻ ആയി OK കൊടുക്കുക.
  • അതിന് ശേഷം പരീക്ഷ എഴുതേണ്ട ജില്ലയും താലൂക്കും സെലക്ട് ചെയ്ത് കൺഫോർമേഷൻ ആയി OK കൊടുക്കുക.
  • താഴെ ചതുരത്തിൽ ടിക്ക് കൊടുത്ത് Preview Application കൊടുക്കുക
  • അടുത്ത വിൻഡോയിൽ ഏറ്റവും താഴെ ചതുരത്തിൽ ടിക്ക് കൊടുക്കുക
[sc name="ads-d"][/sc]
535/2023 – കേരള PSC ലാസ്റ്റ് ഗ്രേഡ് സർവ്വന്റ്സ് (LGS) നോട്ടിഫിക്കേഷൻ 2024
  • അവസാനമായി Submit Application കൊടുത്ത് അപേക്ഷ പൂർത്തിയാക്കുക.

535/2023 – കേരള PSC ലാസ്റ്റ് ഗ്രേഡ് സർവ്വന്റ്സ് (LGS) നോട്ടിഫിക്കേഷൻ 2024 - പരീക്ഷയെ കുറിച്ച്

കഴിഞ്ഞ തവണ രണ്ടു ഘട്ട പരീക്ഷയാണ് ലാസ്റ്റ് ഗ്രേഡ് സർവ്വന്റ്സ് (LGS) പരീക്ഷയ്ക്ക് ഉണ്ടായിരുന്നത്. എന്നാൽ ഇത്തവണ ഒറ്റ ഘട്ട പരീക്ഷയാണ് ഉണ്ടാവുക. കേരളത്തിൽ മൊത്തം ഏകദേശം 9 ലക്ഷത്തോളം അപേക്ഷകർ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തവണത്തെ LGS മെയിൽ പരീക്ഷയുടെ സിലബസ് തന്നെ ഇത്തവണത്തെയും സിലബസ്. 100 മാർക്കിന്റെ OMR പരീക്ഷയാണ് ഉണ്ടാകുക. 1 മണിക്കൂറും 30 മിനിറ്റും ആയിരിക്കും പരീക്ഷാ സമയം. നല്ല രീതിയിൽ പഠിച്ചാൽ മാത്രമേ LGS നു നല്ല റാങ്ക് നേടാനും ജോലി നേടാനും കഴിയുകയുള്ളൂ. ഓർക്കുക എല്ലാവരും പഠിച്ച് കൊണ്ടിരിക്കുകയാണ്. നമ്മൾ ബാക്കിലായാൽ ആർക്കും നഷ്ടം ഇല്ല. നമുക്ക് തന്നെയാണ് അതിന്റെ നഷ്ടം. സിലബസും മുൻവർഷ ചോദ്യ പേപ്പറുകളും ഉപയോഗിച്ച് രീതിയിൽ പഠിച്ച് ഉയർന്ന റാങ്ക് തന്നെ വാങ്ങുവാൻ എല്ലാവരും ശ്രെമിക്കണം. ഒരു സർക്കാർ ജോലി എന്ന നിങ്ങളുടെ ആഗ്രഹം സഫലമാകട്ടെ.

[sc name="ads-d"][/sc]

535/2023 – കേരള PSC ലാസ്റ്റ് ഗ്രേഡ് സർവ്വന്റ്സ് (LGS) നോട്ടിഫിക്കേഷൻ 2024 - മുൻവർഷ ചോദ്യങ്ങൾ

കേരള PSC നടത്തിയ മുൻവർഷ ചോദ്യങ്ങൾ പഠിക്കുന്നത് നല്ല രീതിയിൽ പരീക്ഷക്ക് തയ്യാറെടുക്കുന്നതിന് സഹായിക്കും. അതിനായി Year Based PDF കൾ തയ്യാറാക്കിയിട്ടുണ്ട്. താഴെ കാണുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്താൽ ഡെമോ ലഭിക്കുന്നതായിരിക്കും. താൽപ്പര്യമുള്ളവർക്ക് മുഴുവൻ PDF ഉം വാങ്ങാവുന്നതാണ്.

Advertisement
Advertisement
Kerala PSC 2021 Full Year Question Paper PDFClick Here
Kerala PSC 2022 Full Year Question Paper PDFClick Here
Kerala PSC 2023 Full Year Question Paper PDFClick Here

535/2023 – കേരള PSC ലാസ്റ്റ് ഗ്രേഡ് സർവ്വന്റ്സ് (LGS) നോട്ടിഫിക്കേഷൻ 2024 - സിലബസ്

LGS 2024 അഥവാ ലാസ്റ്റ് ഗ്രേഡ് സർവ്വന്റ്സ് പരീക്ഷയുടെ ഏറ്റവും പുതിയ സിലബസ് കേരള PSC പ്രസിദ്ധീകരിച്ചു. ജനുവരി പ്രസിദ്ധീകരിച്ച വാർഷിക കലണ്ടറിന്റെ കൂടെയാണ് LGS പരീക്ഷയുടെ സിലബസ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വളരെ ചെറിയ ഒരു സിലബസാണ് വന്നിരിക്കുന്നത്. ഏറ്റവും Basic ആയ കാര്യങ്ങൾ മാത്രം പഠിച്ചാൽ വളരെ വേഗത്തിൽ ഉത്തരങ്ങളിലേക്ക് എത്തിചേരാൻ സാധിക്കും.

പൊതുവിജ്ഞാനം, ആനുകാലിക സംഭവങ്ങൾ, സയൻസ്, പൊതുജനാരോഗ്യം, ലഘുഗണിതവും, മാനസിക ശേഷിയും നിരീക്ഷണ പാടവ പരിശോധനയും തുടങ്ങിയ ഭാഗത്തു നിന്നാകും ചോദ്യങ്ങൾ ഉണ്ടാകുക. ഓരോ വിഷയങ്ങൾക്കും എത്ര മാർക്ക് വീതം ആണെന്ന് സിലബസിൽ കൊടുത്തിട്ടുണ്ട്. അതിൻ പ്രകാരം കൃത്യമായ ഒരു സ്റ്റഡി പ്ലാനും ടൈം ടേബിളും ഉണ്ടാക്കി പഠനം തുടരുക.. 100 മാർക്കിന്റെ OMR പരീക്ഷയാണ് ഉണ്ടാക്കുക. 1:30 മണിക്കൂറായിരിക്കും പരീക്ഷ ഉണ്ടാകുക.

I. പൊതുവിജ്ഞാനം40
II. ആനുകാലിക വിഷയങ്ങൾ20
III. സയൻസ്10
IV. പൊതുജനാരോഗ്യം10
V. ലഘു ഗണിതവും, മാനസിക ശേഷിയും നിരീക്ഷണ പാടവ പരിശോധനയും20
Total Mark100

വിശദമായ മുഴുവൻ സിലബസും ലഭിക്കാൻ താഴെ ക്ലിക്ക് ചെയ്യുക.

LGS 2024 Detailed Syllabus
[sc name="ads-d"][/sc]

535/2023 – കേരള PSC ലാസ്റ്റ് ഗ്രേഡ് സർവ്വന്റ്സ് (LGS) നോട്ടിഫിക്കേഷൻ 2024 - ഒഫീഷ്യൽ നോട്ടിഫിക്കേഷൻ

കേരള PSC യുടെ ലാസ്റ്റ് ഗ്രേഡ് സർവ്വന്റ്സ് (LGS) പരീക്ഷയുടെ ഒഫീഷ്യൽ നോട്ടിഫിക്കേഷനും ഓൺലൈനായി അപേക്ഷിക്കേണ്ട വെബ്സൈറ്റിന്റെ ലിങ്കും താഴെ കൊടുക്കുന്നു.

നോട്ടിഫിക്കേഷൻClick Here
ഔദ്യോഗിക വെബ്സൈറ്റ്Click Here
അപേക്ഷിക്കുകClick Here

535/2023 – കേരള PSC ലാസ്റ്റ് ഗ്രേഡ് സർവ്വന്റ്സ് (LGS) നോട്ടിഫിക്കേഷൻ 2024 - ഇതും കൂടി

കേരള PSC യുടെ LGS 2024 പരീക്ഷക്ക് അപേക്ഷിക്കാൻ കഴിയുന്നവർ എല്ലാവരും തന്നെ അപേക്ഷിക്കുക. യോഗ്യത ഉള്ള നിങ്ങളുടെ പ്രിയ്യപ്പെട്ടവർക്കും ഈ ഒരു അറിയിപ്പ് ഷെയർ ചെയ്ത് കൊടുക്കുക. ഈ ഒരു പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സംശയങ്ങളും താഴെ കമന്റായി രേഖപ്പെടുത്തുക. Easy PSC യുടെ ടെലഗ്രാം ഗ്രൂപ്പിലും വാട്ട്സ്ആപ്പ് ഗ്രൂപ്പിലും അംഗമാവാൻ താഴെ ക്ലിക്ക് ചെയ്യുക.

Sponsored Links

Easy PSC Team

We are dedicated to providing the best study materials, latest notifications, and previous year question papers for Kerala PSC aspirants.

Leave a Reply

Your email address will not be published. Required fields are marked *