ചുമ്മാ ഒരു രസത്തിന് തലക്കെട്ട് കണ്ട് ഓടി വന്നതാണല്ലേ? പക്ഷേ, കാര്യത്തിലേക്ക് കടക്കുന്നതിന് മുൻപ് ഒരൊറ്റ ചോദ്യം: ഇന്ന് നീ നിൻ്റെ ലക്ഷ്യത്തിലേക്ക് എത്ര ദൂരം നടന്നു? അതോ പതിവുപോലെ രാവിലെ എഴുന്നേറ്റത് മുതൽ ഈ നിമിഷം വരെ ഇൻസ്റ്റഗ്രാമിലെ റീൽസും ഫേസ്ബുക്കിലെ തല്ലുകൂടലും കണ്ട് സമയം കളഞ്ഞു കുളിച്ചോ?
നമുക്ക് ചുറ്റും കുറേ മനുഷ്യരുണ്ട്. "പഠിത്തമൊക്കെ എവിടെയായി?", "ഇത്തവണ കിട്ടുമോ?", "പ്രായം ഇത്രയുമായില്ലേ, ഇനി എന്നാണ് ഒരു ജോലി?" എന്നൊക്കെ ചോദിച്ചു നടക്കാൻ മാത്രം ജനിച്ച കുറേ അവറ്റകൾ! അവന്മാരുടെ മുന്നിൽ ഇനിയും തലകുനിച്ചു നിൽക്കാനാണോ നിൻ്റെ ഭാവം?
കട്ടിലിൽ കിടന്നുള്ള സ്വപ്നങ്ങൾക്ക് 2 പൈസയുടെ വിലയില്ല!
പലരുടെയും വിചാരം പരീക്ഷാ തീയതി പ്രഖ്യാപിക്കുമ്പോൾ രണ്ട് പുസ്തകം വാങ്ങി മറിച്ചു നോക്കിയാൽ നേരെ പോയി ഗവൺമെൻ്റ് ഓഫീസിലെ കസേരയിൽ ഇരിക്കാം എന്നാണ്. നടക്കില്ല മക്കളേ, നടക്കില്ല! നീയിവിടെ നോട്ടിഫിക്കേഷൻ വായിച്ചും, റീൽസ് കണ്ടും സമയം കളയുമ്പോൾ, നിൻ്റെ അതേ പ്രായമുള്ള മറ്റൊരുവൻ ഒരു ചായയും കുടിച്ചിരുന്ന് മുൻവർഷത്തെ ചോദ്യങ്ങൾ (PYQ) ഓരോന്നായി അരിച്ചുപെറുക്കി പഠിക്കുകയാണ്. റാങ്ക് ലിസ്റ്റിൽ പേര് വരണമെങ്കിൽ ഇൻസ്റ്റഗ്രാം നോക്കിയാൽ പോരാ, ഇവിടെ വന്ന് വിയർക്കണം.
റിസൾട്ട് വരുന്ന ദിവസം നിൻ്റെ കൂടെ പഠിച്ചവൻ മധുരം വാങ്ങി തരുമ്പോൾ, അത് വാങ്ങി തിന്ന് വലിച്ച് ചിരിച്ച് നിൽക്കേണ്ടി വരുന്ന ആ അവസ്ഥയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? അന്ന് അനുഭവിക്കുന്നതിനേക്കാൾ വലിയ നാണക്കേട് ഈ ജന്മത്ത് വേറെ കിട്ടാനില്ല!
ഭാഗ്യം വന്ന് തുണയ്ക്കും എന്ന് കരുതേണ്ട, ഇത് ലോട്ടറിയല്ല!
"എനിക്ക് ഭാഗ്യമില്ല ഭായ്" എന്ന് പറഞ്ഞ് ഒഴിയാൻ എളുപ്പമാണ്. പക്ഷേ ഓർത്തു വെച്ചോ, കഷ്ടപ്പെടുന്നവന് മാത്രമേ പി.എസ്.സി പരീക്ഷയിൽ ഭാഗ്യവുമുണ്ടാകൂ. കൺഫ്യൂഷൻ വന്ന് തെറ്റിച്ച ആ പഴയ ചോദ്യങ്ങൾ, ആവർത്തിച്ചു ചോദിക്കുന്ന തിരുവിതാംകൂർ ചരിത്രം, എപ്പോഴും പണി തരുന്ന മാത്സ് ഇക്വേഷനുകൾ... ഇതൊക്കെ ഇപ്പോഴേ നോക്കി പഠിച്ചില്ലെങ്കിൽ എക്സാം ഹാളിൽ ഇരുന്ന് പേനയും കടിച്ച് ആകാശത്തേക്ക് നോക്കേണ്ടി വരും.
ഒരു കാര്യം മനസ്സിലാക്കുക: കലണ്ടറിലെ വർഷങ്ങൾ മാറിക്കൊണ്ടേയിരിക്കും, പക്ഷേ നീ നിൻ്റെ മടി മാറ്റിയില്ലെങ്കിൽ നിൻ്റെ അവസ്ഥയ്ക്ക് ഒരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല.
ഇനി എന്ത് വേണം? തോറ്റു കൊടുക്കണോ, അതോ ജയിച്ചു കാണിക്കണോ?
ചോദിക്കുന്നവരുടെ വായടപ്പിക്കാൻ ഒരൊറ്റ വഴിയേ ഉള്ളൂ—പഠിക്കുക, ജോലി വാങ്ങുക, തലയുയർത്തി നിൽക്കുക! മറ്റുള്ളവർ പഠിച്ചു മുന്നേറട്ടെ എന്ന് കരുതി ഇനിയും ബാക്കിലിരിക്കാൻ ആണോ ഭാവം? ധൈര്യമുണ്ടെങ്കിൽ, ആ ചോര തിളക്കുന്നുണ്ടെങ്കിൽ ഇപ്പൊ തന്നെ ആ ഫോണിലെ ആവശ്യമില്ലാത്ത ആപ്പുകളൊക്കെ പൂട്ടി വെക്ക്.
നേരെ Easy PSC ആപ്പ് തുറക്ക്! ഇന്നത്തെ മുൻവർഷ ചോദ്യങ്ങളും മോക്ക് ടെസ്റ്റുകളും എടുത്തു ചെയ്യാൻ തുടങ്ങ്. ഇന്ന് നീ ചെയ്യുന്ന ഓരോ ചോദ്യവുമാണ് നാളെ നിന്നെ റാങ്ക് ലിസ്റ്റിൻ്റെ തലപ്പത്ത് എത്തിക്കാൻ പോകുന്നത്.
മടി മാറ്റിവെക്ക്, കളി നിർത്ത്... വന്ന് പഠിക്കാൻ ഇരിക്ക് മക്കളേ! നാളെയല്ല, ഇപ്പൊ തന്നെ!