കേരള PSC നടത്തിയ പരീക്ഷകളിൽ നേടിയ മാർക്ക് അറിയാൻ

കേരള PSC നടത്തിയ പരീക്ഷകളിൽ നേടിയ മാർക്ക് അറിയാൻ
കേരള PSC നടത്തിയ പരീക്ഷകളിൽ നിങ്ങൾ നേടിയ മാർക്ക് അറിയാൻ ചെയ്യേണ്ടത്

കേരള PSC നടത്തിയ പരീക്ഷകളിൽ നേടിയ മാർക്ക് അറിയാൻ (How To Know Kerala PSC Exam Marks): കേരള PSC നടത്തിയ പരീക്ഷകളിൽ നമ്മൾ എത്ര മാർക്ക് നേടി എന്നറിയാൻ ഇപ്പോൾ സാധിക്കും. വളരെ ബുദ്ധിമുട്ടായിരുന്നു പണ്ട് നമ്മൾ നേടിയ മാർക്ക് അറിയുക എന്നത്. ഇപ്പോൾ നമ്മുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് നമ്മുടെ മാർക്ക് അറിയാനായിട്ട് സാധിക്കും. അത് എങ്ങനെയാണെന്നാണ് ഇവിടെ നോക്കുന്നത്.

Advertisement
Advertisement
[sc name="ads-d"][/sc]

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വിവിധ തസ്തികകളിലേക്ക് നടത്തുന്ന തെരഞ്ഞെടുപ്പ് നടപടികളുടെ ഭാഗമായി ഒരു തസ്തികയുടെ (പൊതു പരീക്ഷ ആണെങ്കിൽ ഉൾപ്പെട്ട എല്ലാ തസ്തികകളുടെയും) റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം പ്രസ്തുത പരീക്ഷ എഴുതിയ മുഴുവൻ ഉദ്യോഗാർത്ഥികളുടെയും മാർക്ക് അവരുടെ തുളസി സോഫ്റ്റ് വെയറിലെ One Time Registration പ്രൊഫൈലിൽ ലഭ്യമാക്കുന്നുണ്ട്. ആയതിനാൽ ഒരു തസ്തികയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം പരീക്ഷ എഴുതിയ എല്ലാവരുടെയും മാർക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ വെബ്സൈറ്റിൽ Result - Exam Mark എന്ന ലിങ്കിൽ പ്രസിദ്ധപ്പെടുത്തുന്ന നിലവിലെ രീതി ഒഴിവാക്കിയിരിക്കുന്നു.

Advertisement
Advertisement

അതായത് ഒരു പരീക്ഷ കഴിഞ്ഞ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിന് ശേഷം ആയിരിക്കും നമുക്ക് നമ്മൾ നേടിയ മാർക്ക് അറിയാൻ കഴിയൂ. ഇനി എങ്ങനെ നമുക്ക് നമ്മുടെ മാർക്ക് നോക്കാം എന്ന് നോക്കാം.

Advertisement
Advertisement
[sc name="ads-d"][/sc]
  • അതിനായി ആദ്യം തന്നെ കേരള PSC യുടെ വൺ ടൈം പ്രൊഫൈലിൽ നമ്മുടെ User ID യും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
  • വരുന്ന ഹോം പേജിൽ കാണുന്ന My Results എന്ന ടാബിൽ ക്ലിക്ക് ചെയ്യുക
how to know kerala psc exam marks 1
  • ഇവിടെ വാലിഡേഷൻ ചെയ്യണം. അതിനായി Send OTP എന്നതിൽ ക്ലിക്ക് ചെയ്യുക.
  • Do you want to proceed? എന്നതിൽ OK കൊടുക്കുക.
  • അപ്പോൾ നമ്മൾ കൊടുത്ത കൊടുത്ത മൊബൽ നംബറിൽ OTP വരും. അത് കൊടുത്ത് Verify OTP എന്നതിൽ ക്ലിക്ക് ചെയ്യുക.
[sc name="ads-d"][/sc]
how to know kerala psc exam marks 2
  • താഴെ കാണുന്ന കോളത്തിൽ ടിക്ക് ഇട്ടതിനു ശേഷം Proceed to Results എന്നതിൽ ക്ലിക്ക് ചെയ്യുക
  • ഇവിടെ 4 ടാബ് കാണാവുന്നതാണ്. ആദ്യത്തെത് Short List (നിങ്ങൾ ഏതെങ്കിലും ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അത് ഇവിടെ കാണാവുന്നതാണ്).
  • അടുത്തത് Ranked List (ഇതിൽ നിങ്ങൾ ഉൾപ്പെട്ടിരിക്കുന്ന Rank List കാണിക്കും).
  • അടുത്തത് Examination Mark (ഇതിൽ നിങ്ങൾ എഴുതിയ എക്സാമിന്റെ മാർക്ക് കാണിക്കും)
  • അവസാനത്തെ Advice Memo (നിങ്ങൾക്ക് വന്നിരിക്കുന്ന അഡ്വൈസ് മെമ്മോ ഇവിടെ കാണിക്കും)
how to know kerala psc exam marks 3
  • അതിൽ 3 മത്തെ ടാബ് അയ Eamination Mark എന്നതിൽ ക്ലിക്ക് ചെയ്യുക
  • അതിൽ നമ്മൾ എഴുതിയ എക്സാം പേര് കാണിക്കും (റാങ്ക് ലിസ്റ്റ് വന്നതിന്റെ)
  • അതിലെ + ചിഹ്നത്തിൽ ക്ലിക്ക് ചെയ്താൽ നമുക്ക് ലഭിച്ച മാർക്ക് കാണാവുന്നതാണ്
[sc name="ads-d"][/sc]
how to know kerala psc exam marks 4

ഈ രീതിയിൽ നോക്കിയാൽ നിങ്ങൾക്ക് ലഭിച്ച മാർക്ക് അറിയാനായിട്ട് സാധിക്കും. നിങ്ങളുടെ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും, സംശയങ്ങളും താഴെ കമന്റ് ചെയ്യുക. നിങ്ങളുടെ പ്രിയ്യപ്പെട്ട കൂട്ടുകാർക്കും ഈ അറിവ് ഷെയർ ചെയ്യുക.

Sponsored Links

Easy PSC Team

We are dedicated to providing the best study materials, latest notifications, and previous year question papers for Kerala PSC aspirants.

Leave a Reply

Your email address will not be published. Required fields are marked *