Study Cool: 19 | ഇനി വരാൻ പോകുന്ന പരീക്ഷകൾക്ക് അറിഞ്ഞിരിക്കേണ്ട ഭാഗങ്ങളിലൂടെ ഉള്ള ചോദ്യങ്ങൾ | അവസാനഘട്ട റിവിഷൻ തിരഞ്ഞെടുത്ത ചോദ്യങ്ങൾ Part 3 | Geography | Indian Geography | Kerala Geography | +2 Preliminary Exam, Degree Level Prelims, LDC, LGS Main Exam

Study Cool: 19 | ഇനി വരാൻ പോകുന്ന പരീക്ഷകൾക്ക് അറിഞ്ഞിരിക്കേണ്ട ഭാഗങ്ങളിലൂടെ ഉള്ള ചോദ്യങ്ങൾ | അവസാനഘട്ട റിവിഷൻ തിരഞ്ഞെടുത്ത ചോദ്യങ്ങൾ Part 3 | Geography | Indian Geography | Kerala Geography | +2 Preliminary Exam, Degree Level Prelims, LDC, LGS Main Exam
അവസാനഘട്ട റിവിഷൻ തിരഞ്ഞെടുത്ത ചോദ്യങ്ങൾ Part 3


1. കേരളം സമ്പൂർണ സാക്ഷരത കൈവരിച്ച വർഷം എപ്പോഴാണ്???
Answer: 1991


2. പാർലമെന്റ് അംഗം അല്ലെങ്കിലും പാർലമെന്റ് സമ്മേളനങ്ങളിൽ പങ്കെടുക്കാൻ അവകാശമുള്ള ഉദ്യോഗസ്ഥൻ ആരാണ്???
Answer: അറ്റോർണി ജനറൽ
 
 
3. സംസ്കൃത ഭാഷയുടെ ഉന്നമനം ആയി ബന്ധപ്പെട്ട കേന്ദ്ര ഗവൺമെന്റ് 2015ൽ നിയമിച്ച കമ്മിറ്റിയുടെ തലവൻ ആരാണ്???
Answer: എൻ ഗോപാലസ്വാമി


4. ചൈനയിലെ ആഭ്യന്തര യുദ്ധത്തിൽ പങ്കെടുത്ത സന്നദ്ധ സംഘം ഏതാണ്???
Answer: ജനകീയ വിമോചന സേന


5. അമേരിക്ക ഹിരോഷിമയിൽ ആറ്റംബോംബ് പ്രയോഗിച്ചത് എന്നാണ്???
Answer: 1945 ഓഗസ്റ്റ് 6


6. അമേരിക്ക ഹിരോഷിമയിൽ ഉപയോഗിച്ച ആറ്റംബോംബ് ഏതാണ്???
Answer: ലിറ്റിൽ ബോയ് എന്ന യൂറേനിയം ബോംബ്
 
 
7. ഹിരോഷിമ ദിനം???
Answer: ഓഗസ്റ്റ് 6


8. ഹിരോഷിമയിൽ ആറ്റംബോംബ് വർഷിച്ച വൈമാനികൻ ആരാണ്???
Answer: പോൾ ഡബ്ല്യു ടിബറ്റ്സ്


9. നാഗസാക്കിയിൽ അമേരിക്ക ആറ്റംബോംബ് വർഷിച്ചത് എപ്പോഴാണ്???
Answer: 1945 ഓഗസ്റ്റ് 9


10. നാഗസാക്കിയിൽ അമേരിക്ക വർഷിച്ച ആറ്റം ബോംബ് ഏതാണ്???
Answer: ഫാറ്റ്മാൻ പ്ലൂട്ടോണിയം ബോംബ്
 
 

11. നാഗസാക്കിയിൽ ആറ്റംബോംബ് വർഷിച്ച വൈമാനികൻ ആരാണ്???
Answer: ചാൾസ് ഡബ്ലിയു സ്വീനി


12. നാഗസാക്കി ദിനം???
Answer: ഓഗസ്റ്റ് 9


13. 1956 കേരളം രൂപീകരിക്കുമ്പോൾ എത്ര ജില്ലകൾ ആയിരുന്നു ഉണ്ടായിരുന്നത്???
Answer: 5


14. 1956 ൽ കേരളം രൂപീകരിക്കുമ്പോൾ ഉണ്ടായിരുന്ന ജില്ലകൾ ഏതൊക്കെയാണ്???
Answer: തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂർ, മലബാർ
 
 
15. ഇന്ത്യയിലെ ആദ്യത്തെ ആദിവാസി സർവ്വകലാശാല ഏത് സംസ്ഥാനത്തിലാണ് സ്ഥാപിതമാകുന്നത്???
Answer: മധ്യപ്രദേശ്


16. 2019-20 ലെ ജി വി രാജ പുരസ്കാരം നേടിയ വനിതാ കായികതാരം ആരാണ്???
Answer: മയൂഖ ജോണി


17. ശാസ്ത്രജ്ഞനായ ലാവോസിയ വധിക്കപ്പെട്ടത് ഏത് വിപ്ലവ കാലത്താണ്???
Answer: ഫ്രഞ്ച് വിപ്ലവ സമയത്ത്
 
 
18. ആധുനിക ഒളിമ്പിക്സ് ആരംഭിച്ച എപ്പോഴാണ്???
Answer: 1896


19. പ്രഥമ ആധുനിക ഒളിമ്പിക്സിന് വേദിയായ നഗരം???
Answer: എഥൻസ് (ഗ്രീസ്)


20. നീതിആയോഗ് ആരംഭിച്ച ഇന്ത്യയുടെ ആദ്യത്തെ ഡിജിറ്റൽ അസറ്റ് മാനേജ്മെന്റ് സ്റ്റോറേജ് പ്ലാറ്റ്ഫോമിന്റെ പേര് എന്താണ്???
Answer: ഡിജിബോക്സ് (Digi Boxx)



21. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ കമ്പ്യൂട്ടർ വൽകൃത പഞ്ചായത്ത് എവിടെയാണ്???
Answer: വെള്ളനാട്
 
 
22. ഇന്ത്യയുടെ നിലവിലെ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ആരാണ്???
Answer: ഗിരീഷ് ചന്ദ്ര മുർമു


23. ഒന്നാം കേരള നിയമസഭയിലെ നിയോജക മണ്ഡലങ്ങൾ എത്ര എണ്ണം ആയിരുന്നു???
Answer: 114


24. കേരള സർക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനി യുടെ ബ്രാൻഡ് അംബാസിഡർ ആരാണ്???
Answer: മോഹൻലാൽ


25. ആധുനിക തിരുവിതാംകൂറിലെ രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്???
Answer: ബാരിസ്റ്റർ ജി പി പിള്ള
 
 
26. സംഘടന ശക്തിയാണ്, അതിന്റെ രഹസ്യം അച്ചടക്കത്തിലാണെന്ന് പറഞ്ഞത് ആരാണ്???
Answer: സ്വാമി വിവേകാനന്ദൻ


27. ഏത് രോഗവുമായി ബന്ധപ്പെട്ട പദ്ധതിയാണ് സുകൃതം???
Answer: കാൻസർ


28. ഉയർന്ന സംവഹന ഫലമായി രൂപംകൊള്ളുന്ന തൂവൽ കെട്ടുകൾ പോലെ ലംബ ദിശയിൽ വ്യാപിച്ചിരിക്കുന്ന മേഘങ്ങൾ ഏതാണ്???
Answer: ക്യുമുലസ് മേഘങ്ങൾ


29. ഇന്ത്യയുടെ പ്രഥമ അറ്റോണി ജനറൽ ആരായിരുന്നു???
Answer: എം.സി സെതൽവാദ്
 
 
30. നിലവിലെ ഇന്ത്യയുടെ അറ്റോർണി ജനറൽ ആരാണ്???
Answer: കെ കെ വേണുഗോപാൽ



31. 1975 ലെ അടിയന്തരാവസ്ഥ കാലത്തെ കേരള ആഭ്യന്തര മന്ത്രി ആരായിരുന്നു???
Answer: കെ കരുണാകരൻ


32. രാഷ്ട്രപതിക്ക് എത്ര രീതിയിലുള്ള വീറ്റോ അധികാരങ്ങൾ ആണ് ഉള്ളത്???
Answer: 3


33. ബാങ്കിംഗ്, ഇൻഷുറൻസ് മേഖലകളിൽ വ്യാപകമായി ഉപയോഗിക്കുന്ന കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് ഭാഷ ഏതാണ്???
Answer: കോബോൾ
 
 
34. കോബോൾ എന്നതിന്റെ മുഴുവൻ രൂപം എന്താണ്???
Answer: കോമൺ ബിസിനസ് ഓറിയന്റഡ് ലാംഗ്വേജ്


35. ദേശീയ നേതാക്കളുടെ ഓർമ്മയ്ക്കായി വൃക്ഷ തോട്ടം ഉള്ള കോഴിക്കോട് ജില്ലയിലെ സ്ഥലം ഏതാണ്???
Answer: പെരുവണ്ണാമൂഴി


36. അഡ്വക്കേറ്റ് ജനറലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന ആർട്ടിക്കിൾ ഏതാണ്???
Answer: 165
 
 
37. അറ്റോണി ജനറലിനെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ???
Answer: 76


38. ഓരോ സംസ്ഥാനത്തിനും ഒരു ഹൈക്കോടതി ഉണ്ടാകണമെന്ന് വ്യവസ്ഥ ചെയ്യുന്ന ആർട്ടിക്കിൾ???
Answer: 214


39. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയ ആദ്യ മലയാളി ആയിരുന്നു കെ ജി ബാലകൃഷ്ണൻ എത്രാമത്തെ ചീഫ് ജസ്റ്റ് ആയിരുന്നു അദ്ദേഹം???
Answer: മുപ്പത്തി ഏഴാമത്തെ (37)


40. കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന ആർട്ടിക്കിൾ???
Answer: 148
 
 

41. തദ്ദേശസ്വയംഭരണവും പൊതുജന ആരോഗ്യവും ഇന്ത്യൻ ഭരണഘടനയിലെ ഏത് ലിസ്റ്റിലാണ് ഉൾപ്പെടുന്നത്???
Answer: സ്റ്റേറ്റ് ലിസ്റ്റ്


42. വിലനിയന്ത്രണം, ജനസംഖ്യ നിയന്ത്രണം, കുടുംബാസൂത്രണം എന്നിവ ഇന്ത്യൻ ഭരണഘടനയിലെ ഏത് ലിസ്റ്റിലാണ് ഉൾപ്പെടുന്നത്???
Answer: കൺകറന്റ് ലിസ്റ്റ്


43. വിദ്യാഭ്യാസം, സാമ്പത്തിക ശാസ്ത്രം, സാമൂഹിക ആസൂത്രണം എന്നിവ ഭരണഘടനയുടെ ഏതു ലിസ്റ്റിലാണ് ഉൾപ്പെടുന്നത്???
Answer: കൺകറന്റ് ലിസ്റ്റ്


44. പ്രാചീനകാലത്ത് ഉത്കല എന്നറിയപ്പെടുന്ന പ്രദേശം ഏതാണ്???
Answer: ഒഡിഷ
 
 
45. മലയാളസാഹിത്യത്തിലെ വിഷാദത്തിന്റെ കവയിത്രി എന്നറിയപ്പെടുന്നത് ആരാണ്???
Answer: സുഗതകുമാരി ടീച്ചർ


46. നള ചരിതം ആട്ടക്കഥ രചിച്ചത് ആരാണ്???
Answer: ഉണ്ണായി വാര്യർ


47. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത കാല്പനിക ഖണ്ഡകാവ്യം ഏതാണ്???
Answer: വീണപൂവ്


48. ആദ്യ വയലാർ അവാർഡ് നേടിയ കൃതി???
Answer: അഗ്നിസാക്ഷി
 
 
49. കേന്ദ്ര ഗവൺമെന്റ് ദേശീയ വിദ്യാഭ്യാസ നയം രൂപീകരിച്ച വർഷം???
Answer: 1986


50. 2020ലെ പുതിയ ദേശീയ വിദ്യാഭ്യാസ നയം ശുപാർശ ചെയ്ത സമിതി ചെയർമാൻ ആരാണ്???
Answer: കെ. കസ്തൂരിരംഗൻ




51. ഇന്ത്യയുടെ ജിഡിപി കണക്കാക്കുന്നതിനുള്ള അടിസ്ഥാന വർഷം ഏതാണ്???
Answer: 2011-2012


52. പാർലമെന്ററി ജനാധിപത്യവ്യവസ്ഥയിൽ ആരാണ് ഷാഡോ പ്രധാനമന്ത്രി എന്നറിയപ്പെടുന്നത്???
Answer: പ്രതിപക്ഷ നേതാവ്
 
 
53. സംസ്ഥാന ബ്യൂറോക്രസിയുടെ തലവൻ ആരാണ്???
Answer: സംസ്ഥാന ചീഫ് സെക്രട്ടറി


54. നിലവിലെ സംസ്ഥാന ചീഫ് സെക്രട്ടറി ആരാണ്???
Answer: വി.പി. ജോയ്


55. സംസ്കൃതം ഔദ്യോഗിക ഭാഷയാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം???
Answer: ഉത്തരാഖണ്ഡ്


56. 2020 ഏതു നഗരം ആഥിത്യം വഹിക്കേണ്ടിയിരുന്ന ഒളിമ്പിക്സ് ആണ് കോവിഡ് 19 നെ തുടർന്ന് മാറ്റി വെച്ചത്???
Answer: ടോക്കിയോ ഒളിമ്പിക്സ്
 
 
57. 2020 വിന്റർ ഒളിമ്പിക്സിന് വേദിയാകുന്ന ഏഷ്യൻ നഗരം ഏതാണ്???
Answer: ബെയ്ജിങ്


58. ഒഡിഷയിലെ പോസ്കോ സ്റ്റീൽ പ്ലാന്റ് മായി സഹകരിക്കുന്ന വിദേശ രാജ്യം ഏതാണ്???
Answer: ദക്ഷിണ കൊറിയ


59. ദേശീയ അടിയന്തരാവസ്ഥയെ പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്???
Answer: ആർട്ടിക്കിൾ 352


60. സംസ്ഥാനങ്ങളിൽ രാഷ്ട്രപതി ഭരണം പ്രതിപാദിക്കുന്ന ഭരണഘടന ആർട്ടിക്കിൾ???
Answer: 356
 
 

61. ധനകാര്യ കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന ആർട്ടിക്കിൾ???
Answer: 280


62. ഇലക്ഷൻ കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന ആർട്ടിക്കിൾ???
Answer: 324


63. സാമ്പത്തിക അടിയന്തരാവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന ആർട്ടിക്കിൾ???
Answer: 360


64. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വനിത കേന്ദ്ര മന്ത്രി ആരാണ്???
Answer: രാജ് കുമാരി അമൃത് കൗർ
 
 
65. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വനിത ലോകസഭ സ്പീക്കർ ആരാണ്???
Answer: മീര കുമാർ


66. സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യ ഉത്തരേന്ത്യൻ ജില്ല???
Answer: അജ്മീർ


67. ഇന്ത്യൻ ബ്യൂറോക്രസിയുടെ തലവൻ ആരാണ്???
Answer: ക്യാബിനറ്റ് സെക്രട്ടറി
 
 
68. ഇന്ത്യയുടെ നിലവിലെ ക്യാബിനറ്റ് സെക്രട്ടറി ആരാണ്???
Answer: രാജീവ് ഗൗബ


69. ഇന്ത്യയിൽ വിവരസാങ്കേതികവിദ്യ (IT ആക്ട്) 2000???
Answer: ഒക്ടോബർ 17


70. വിവരസാങ്കേതികവിദ്യാ നിയമം പാർലമെന്റ് ഭേദഗതി ചെയ്ത് പ്രാബല്യത്തിൽ വന്ന വർഷം???
Answer: 2009 ഒക്ടോബർ 27



71. ദേശസുരക്ഷ, രാജ്യത്തിന്റെ ഏകത, പരമാധികാരം എന്നിവയ്ക്കെതിരെ സൈബർ സാങ്കേതിക വിദ്യ ഉപയോഗിച്ചു നടത്തുന്ന പ്രവർത്തനം അറിയപ്പെടുന്ന പേര്???
Answer: സൈബർ ടെററിസം
 
 
72. സൈബർ അശ്ലീലസാഹിത്യത്തെ വിവരിക്കുന്ന ഐടി ആക്ട് വിഭാഗം ഏതാണ്???
Answer: 67A


73. കേരളത്തിൽ അക്ഷയ പദ്ധതി ഉദ്ഘാടനം ചെയ്തത് എപ്പോഴാണ്???
Answer: 2002 നവംബർ 18


74. അക്ഷയ പദ്ധതി കേരളത്തിൽ ഉദ്ഘാടനം ചെയ്തത് ആരാണ്???
Answer: Dr. എപിജെ അബ്ദുൽ കലാം


75. ബ്ലൂടൂത്ത് സങ്കേതം ആദ്യമായി അവതരിപ്പിക്കപെട്ട വർഷം???
Answer: 1989 മെയ്
 
 
76. ഇന്ത്യ-പാക് വിഭജനത്തിന് ശേഷം ഇന്ത്യയിൽ ഉണ്ടായിരുന്ന 555 ഓളം നാട്ടുരാജ്യങ്ങളെ സംയോജിപ്പിച്ചു ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാൻ വേണ്ടി ആരംഭിച്ച പദ്ധതി ഏതാണ്???
Answer: വി പി മേനോൻ പദ്ധതി


77. ചേരിചേരാ പ്രസ്ഥാനം നിലവിൽ വന്ന വർഷം???
Answer: 1961


78. പഞ്ചശീല തത്വങ്ങൾ അധിഷ്ഠിതമായ സംഘടന ഏതാണ്???
Answer: ചേരിചേരാ പ്രസ്ഥാനം


79. ഇന്ത്യയും ചൈനയും തമ്മിൽ പഞ്ചശീല തത്ത്വങ്ങളിൽ ഒപ്പുവച്ച വർഷം???
Answer: 1954
 
 
80. സാർക്ക് എന്ന സംഘടന നിലവിൽ വന്നത്???
Answer: 1985 ഡിസംബർ 8



81. ഒപെക് എന്ന സംഘടന നിലവിൽ വന്നവർഷം???
Answer: 1960


82. ആംനെസ്റ്റി ഇന്റർനാഷണൽ നിലവിൽ വന്ന വർഷം???
Answer: 1961


83. ഇരുട്ടിനെ പഴിക്കുന്നതിനേക്കാൾ നല്ലത് ഒരു മെഴുകുതിരി തെളിയിക്കുന്നതാണ് ഈ ആപ്ത വാക്യം ഏതു സംഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു???
Answer: ആംനെസ്റ്റി ഇന്റർനാഷണൽ
 
 
84. പരിസ്ഥിതി കമാൻഡോസ് എന്ന് കൂടി അറിയപ്പെടുന്ന പരിസ്ഥിതി സംഘടന???
Answer: ഗ്രീൻപീസ്


85. ഗ്രീൻപീസ് സംഘടന ആരംഭിച്ച വർഷം???
Answer: 1971


86. ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗൺസിലിൽ സ്ഥിര അംഗത്വത്തിന് വേണ്ടി വാദിക്കുന്ന രാജ്യങ്ങളുടെ സംഘടന ഏതാണ്???
Answer: ജി 4
 
 
87. ജി 4ലെ അംഗങ്ങളായ രാജ്യങ്ങൾ ഏതൊക്കെയാണ്???
Answer: ഇന്ത്യ, ജർമ്മനി, ജപ്പാൻ, ബ്രസീൽ


88. ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളുടെ സംഘടന???
Answer: ജി 7


89. ജി 7 ലെ അംഗങ്ങളായ രാജ്യങ്ങൾ???
Answer: കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, യുണൈറ്റഡ് കിങ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ്


90. ലോകത്തിൽ വ്യവസായികമായി വികസിച്ചത് ഉയർന്നു വരുന്നതുമായ ഇരുപത് പ്രമുഖ രാജ്യങ്ങളുടെ കൂട്ടായ്മ???
Answer: ജി 20
 
 

91. ബ്രക്സിറ്റ് എന്ന പദം ഏത് രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു???
Answer: ബ്രിട്ടൻ


92. ആസിയാനിൽ നിരീക്ഷണ പദവി ഉള്ള എട്ടാമത്തെ രാജ്യം???
Answer: ഇന്ത്യ


93. നിലവിലെ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ ആരാണ്???
Answer: അന്റോണിയോ ഗുട്ടറെസ്


94. തനിക്ക് രാഷ്ട്രസഭയുടെ ഘടനയിൽ ഉൾപ്പെടുന്ന രക്ഷാസമിതിയിൽ സ്ഥിരം അംഗങ്ങളുടെ എണ്ണം എത്രയാണ്???
Answer: 5
 
 
95. രക്ഷാസമിതിയിലെ ആകെ അംഗങ്ങളുടെ എണ്ണം???
Answer: 15 (അഞ്ച് സ്ഥിരാംഗങ്ങളും രണ്ടുവർഷം കാലാവധിക്ക് തെരഞ്ഞെടുക്കുന്ന 10 താൽക്കാലിക അംഗങ്ങളും)


96. യുഎൻഎയുടെ ജനാധിപത്യ വിരുദ്ധ ഘടകം എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ഏതാണ്???
Answer: രക്ഷാസമിതി


97. കോവിഡ് 19 നു എതിരെ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരോട് ഉള്ള ബഹുമാനാർത്ഥം we will win എന്ന പ്രചാരണ പരിപാടി ആരംഭിച്ചത് ആരാണ്???
Answer: ഫിഫ (FIFA)


98. ലോകത്തിൽ ആദ്യമായി ആദിവാസി ഗോത്ര ഭാഷയിൽ നിർമ്മിക്കപ്പെട്ട സിനിമ???
Answer: നേതാജി (2019)
 
 
99. 2020-ലെ ജി.ഡി.പി റാങ്കിങ് അനുസരിച്ച് ഇന്ത്യയുടെ സ്ഥാനം???
Answer: 6ആം സ്ഥാനം


100. ഫാറ്റ്ബോയ് എന്ന റോക്കറ്റ് ഏത് രാജ്യത്തിന്റെ ആണ്???
Answer: Comment Below


Nidheesh C V

Founder of EASY PSC (2010) & government employee from Wayanad, Kerala. Diploma in Electronics Engineering. Passionate about empowering PSC aspirants with free, high-quality mock tests based on the official KPSC syllabus.

Leave a Reply

Your email address will not be published. Required fields are marked *

EASY PSC

Who We Are

Welcome to EASY PSC, your dedicated partner in mastering competitive examinations conducted by the Kerala Public Service Commission (PSC). Founded in 2010 by Nidheesh C V, a government employee and Electronics Engineering professional, our platform is headquartered in the heart of Wayanad. We are committed to empowering Kerala's aspirants through structured study materials, previous year question banks, and innovative tools like our Thulasi quiz portal to ensure your success in the public sector.

Contact Support
support@easypsc.com

© 2026 EASY PSC.
All Rights Reserved.