യൂണിവേഴ്സിറ്റി LGS Mains സിലബസ് - ഡൗൺലോഡ് PDF

യൂണിവേഴ്സിറ്റി LGS Mains സിലബസ് - ഡൗൺലോഡ് PDF
യൂണിവേഴ്സിറ്റി LGS Mains സിലബസ്

യൂണിവേഴ്സിറ്റി LGS Mains സിലബസ് - ഡൗൺലോഡ് PDF: കേരള PSC 2024 ഫെബ്രുവരി 07 ന് നടത്താൻ പോകുന്ന യൂണിവേഴ്സിറ്റി LGS Mains പരീക്ഷയുടെ സിലബസ് PDF ഡൗൺലോഡ് ചെയ്യാം. കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളിലേക്കുള്ള ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് പരീക്ഷയാണ് ഇത്. കാറ്റഗറി നംബർ 697/2022 ആണ് ഈ പരീക്ഷയുടേത്. സ്റ്റേറ്റ് വൈഡായി നടക്കുന്ന പരീക്ഷ ആണ് ഇത്. ഈ പരീക്ഷക്ക് കൺഫോർമേഷൻ കൊടുക്കേണ്ട ആവശ്യമില്ല. 24 ജനുവരി 2024 മുതൽ അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നതായിരിക്കും. മലയാളം, തമിഴ്, കന്നട ഭാഷയിലായിരിക്കും പരീക്ഷ നടക്കുക, നമ്മൾ തിരഞ്ഞെടുക്കുന്ന പോലെ.

പൊതുവിജ്ഞാനം, ആനുകാലിക സംഭവങ്ങൾ, സയൻസ്, പൊതുജനാരോഗ്യം, ലഘുഗണിതവും, മാനസിക ശേഷിയും നിരീക്ഷണ പാടവ പരിശോധനയും തുടങ്ങിയ ഭാഗത്തു നിന്നാകും ചോദ്യങ്ങൾ ഉണ്ടാകുക. ഇംഗ്ലീഷ്, മലയാളം ഭാഗത്തു നിന്നുള്ള ചോദ്യങ്ങൾ University LGS Mains പരീക്ഷയ്ക്ക് ഉണ്ടായിരിക്കുന്നതല്ല. 100 മാർക്കിന്റെ OMR പരീക്ഷയാണ് ഉണ്ടാക്കുക. 1:30 മണിക്കൂറായിരിക്കും പരീക്ഷ ഉണ്ടാകുക.

Advertisement
[sc name="ads-d"][/sc]

യൂണിവേഴ്സിറ്റി LGS Mains സിലബസ് - പ്രധാന വിവരങ്ങൾ

താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ നിന്നും കേരള PSCയുടെ യൂണിവേഴ്സിറ്റി LGS Mains സിലബസിനെ പറ്റിയുള്ള എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കുന്നതാണ്.

Advertisement
പരീക്ഷ നടത്തുന്ന ഓർഗനൈസേഷൻകേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC)
കാറ്റഗറിസിലബസ്
പരീക്ഷയുടെ പേര്യൂണിവേഴ്സിറ്റി LGS Mains
വകുപ്പ്വിവിധ യൂണിവേഴ്സിറ്റി
കാറ്റഗറി നംബർ697/2022
വിഷയംകേരള PSC യൂണിവേഴ്സിറ്റി LGS Mains സിലബസ്
പരീക്ഷ തിയ്യതിയും സമയവും07/02/2024 ബുധനാഴ്ച
അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്ന തിയ്യതി24/01/2024
ആകെ പരീക്ഷ എഴുതുന്നവർഉടനെ പ്രസിദ്ധീകരിക്കും
ഒഫീഷ്യൽ വെബ്സൈറ്റ്www.keralapsc.gov.in
[sc name="ads-d"][/sc]

യൂണിവേഴ്സിറ്റി LGS Mains സിലബസ് - മാർക്ക് ഡിസ്ട്രിബ്യൂഷൻ

കേരള PSC യൂണിവേഴ്സിറ്റി LGS Mains പരീക്ഷയുടെ മാർക്ക് ഡിസ്ട്രിബ്യൂഷൻ ഒന്ന് നോക്കാം. അതായത് ഓരോ ഭാഗത്ത് നിന്നും ലഭിക്കുന്ന മാർക്കിന്റെ വിവരങ്ങൾ. ഇത് മനസിലാക്കിയാൽ ഏത് ഭാഗത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കണം, ഏത് ഭാഗം കൂടുതൽ ആഴത്തിൽ പഠിക്കണം എന്നൊക്കെ മനസിലാക്കാൻ സാധിക്കും.

I. പൊതുവിജ്ഞാനം40 മാർക്ക്
II. ആനുകാലിക വിഷയങ്ങൾ20 മാർക്ക്
III. സയൻസ്10 മാർക്ക്
IV. പൊതുജനാരോഗ്യം10 മാർക്ക്
V. ലഘു ഗണിതവും, മാനസിക ശേഷിയും നിരീക്ഷണ പാടവ പരിശോധനയും20 മാർക്ക്
Total Mark100

യൂണിവേഴ്സിറ്റി LGS Mains സിലബസ് - വിശദമായ സിലബസ്

കേരള PSC യൂണിവേഴ്സിറ്റി LGS Mains പരീക്ഷയുടെ വിശദമായ സിലബസ് താഴെ നിങ്ങൾക്ക് കാണാവുന്നതാണ്. ഓരോ വിഷയങ്ങളും ഏത് ഭാഗത്ത് നിന്നും വരുന്നു എന്ന് കണ്ടെത്തി ചിട്ടയായ ഒരു പഠന രീതി ഉണ്ടാക്കിയെടുക്കുക. സിലബസും എക്സാമിന് ബാക്കിയുള്ള സമയവും വെച്ച് കൃത്യമായ ഒരു സ്റ്റഡി പ്ലാനും ടൈം ടേബിളും ഉണ്ടാക്കിയെടുക്കുക. കൃത്യമായി പഠിക്കുക. റാങ്ക് ലിസ്റ്റിൽ ഉയർന്ന ഒരു റാങ്ക് തന്നെ കരസ്ഥമാക്കുക. ഉടനെ ഒരു സർക്കാർ ജോലി എന്ന നിങ്ങളുടെ സ്വപ്നം നിറവേറ്റുക.

Advertisement
[sc name="ads-d"][/sc]

I. പൊതുവിജ്ഞാനം

  1. ഇന്ത്യൻ സ്വാതന്ത്ര്യസമരം - സ്വാതന്ത്ര്യസമര കാലഘട്ടവുമായി ബന്ധപ്പെട്ട രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മുന്നേറ്റങ്ങൾ, ദേശീയ പ്രസ്ഥാനങ്ങൾ, സ്വാതന്ത്ര്യസമരസേനാനികൾ, ഭരണ സംവിധാനങ്ങൾ തുടങ്ങിയവ. (5 മാർക്ക്)
  2. സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികൾ, യുദ്ധങ്ങൾ, പഞ്ചവത്സര പദ്ധതികൾ, വിവിധ മേഖലകളിലെ പുരോഗതികളും നേട്ടങ്ങളും (5 മാർക്ക്)
  3. ഒരു പൗരന്റെ അവകാശങ്ങളും കടമകളും, ഇന്ത്യൻ ഭരണഘടന - അടിസ്ഥാന വിവരങ്ങൾ (5 മാർക്ക്)
  4. ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ, അതിർത്തികൾ, ഇന്ത്യയുടെ അടിസ്ഥാന വിവരങ്ങൾ (5 മാർക്ക്)
  5. കേരളം - ഭൂമിശാസ്ത്രം, അടിസ്ഥാന വിവരങ്ങൾ, നദികളും കായലുകളും, വിവിധ വൈദ്യുത പദ്ധതികൾ, വന്യജീവി സങ്കേതങ്ങളും ദേശീയോദ്യാനങ്ങളും, മത്സ്യബന്ധനം, കായികരംഗം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള അറിവ്. (10 മാർക്ക്)
  6. ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായ രാഷ്ട്രീയ സാമൂഹിക മുന്നേറ്റങ്ങൾ, നവോത്ഥാന നായകന്മാർ (5 മാർക്ക്)
  7. ശാസ്ത്ര സാങ്കേതിക മേഖല, കലാ സാംസ്കാരിക മേഖല, രാഷ്ട്രീയ, സാമ്പത്തിക, സാഹിത്യ മേഖല, കായിക മേഖല എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ (5 മാർക്ക്)

II. ആനുകാലിക വിഷയങ്ങൾ (20 മാർക്ക്)

III. സയൻസ്

a. ജീവ ശാസ്ത്രം (5 മാർക്ക്)

  1. മനുഷ്യ ശരീരത്തെക്കുറിച്ചുള്ള പൊതു അറിവ്.
  2. ജീവകങ്ങളും അപര്യാപ്തതാ രോഗങ്ങളും
  3. കേരളത്തിലെ പ്രധാന ഭക്ഷ്യ, കാർഷിക വിളകൾ
  4. വനങ്ങൾ,വനവിഭവങ്ങൾ,സാമൂഹിക വനവത്ക്കരണം
  5. പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും

b. ഭൗതിക ശാസ്ത്രം / രസതന്ത്രം (5 മാർക്ക്)

  1. ആറ്റവും ആറ്റത്തിന്റെ ഘടനയും
  2. അയിരുകളും ധാതുക്കളും
  3. മൂലകങ്ങളും അവയുടെ വർഗ്ഗീകരണവും
  4. ഹൈഡ്രജനും ഓക്സിജനും
  5. രസതന്ത്രം ദൈനംദിന ജീവിതത്തിൽ
  6. ദ്രവ്യവും പിണ്ഡവും
  7. പ്രവൃത്തിയും ഊർജ്ജവും
  8. ഊർജ്ജവും അതിന്റെ പരിവർത്തനവും
  9. താപവും ഊഷ്മാവും
  10. പ്രകൃതിയിലെ ചലനങ്ങളും ബലങ്ങളും
  11. ശബ്ദവും പ്രകാശവും
  12. സൗരയൂഥവും സവിശേഷതകളും

IV. പൊതുജനാരോഗ്യം (10 മാർക്ക്)

  1. സാംക്രമികരോഗങ്ങളും രോഗകാരികളും
  2. അടിസ്ഥാന ആരോഗ്യ വിജ്ഞാനം
  3. ജീവിതശൈലി രോഗങ്ങൾ
  4. കേരളത്തിലെ ആരോഗ്യക്ഷേമ പ്രവർത്തനങ്ങൾ
[sc name="ads-d"][/sc]

V. ലഘുഗണിതവും, മാനസിക ശേഷിയും നിരീക്ഷണ പാടവ പരിശോധനയും

a. ലഘു ഗണിതം (10 മാർക്ക്)

  1. സംഖ്യകളും അടിസ്ഥാന ക്രിയകളും
  2. ലസാഗു, ഉസാഘ
  3. ഭിന്നസംഖ്യകൾ
  4. ദശാംശ സംഖ്യകൾ
  5. വർഗ്ഗവും വർഗ്ഗമൂലവും
  6. ശരാശരി
  7. ലാഭവും നഷ്ടവും
  8. സമയവും ദൂരവും

b. മാനസികശേഷിയും നിരീക്ഷണ പാടവ പരിശോധനയും (10 മാർക്ക്)

  1. ഗണിത ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള ക്രിയകൾ
  2. ശ്രേണികൾ
  3. സമാനബന്ധങ്ങൾ
  4. തരം തിരിക്കൽ
  5. അർത്ഥവത്തായ രീതിയിൽ പദങ്ങളുടെ ക്രമീകരണം
  6. ഒറ്റയാനെ കണ്ടെത്തൽ
  7. വയസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ
  8. സ്ഥാന നിർണ്ണയം
[sc name="ads-d"][/sc]

യൂണിവേഴ്സിറ്റി LGS Mains സിലബസ് - PDF ഡൗൺലോഡ് ചെയ്യാം

കേരള PSC യൂണിവേഴ്സിറ്റി LGS Mains പരീക്ഷയുടെ വിശദമായ സിലബസ് കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്നും യൂണിവേഴ്സിറ്റി LGS Mains പരീക്ഷയുടെ സിലബസ് PDF ഡൗൺലോഡ് ചെയ്ത് എടുക്കാം.

Nidheesh C V

Founder of EASY PSC (2010) & government employee from Wayanad, Kerala. Diploma in Electronics Engineering. Passionate about empowering PSC aspirants with free, high-quality mock tests based on the official KPSC syllabus.

Leave a Reply

Your email address will not be published. Required fields are marked *