കേരള ദേവസ്വം ബോർഡ് അറിയിപ്പ് - പബ്ലിക് റിലേഷൻസ് ഓഫീസർ ഇന്റർവ്യൂ

കേരള ദേവസ്വം ബോർഡ് അറിയിപ്പ് - പബ്ലിക് റിലേഷൻസ് ഓഫീസർ ഇന്റർവ്യൂ
Kerala Devaswom Board Notification – Public Relations Officer Interview

കേരള ദേവസ്വം ബോർഡ് അറിയിപ്പ്: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പബ്ലിക്ക് റിലേഷൻസ് ഓഫീസർ (കാറ്റഗറി നമ്പർ 11/2023) തസ്തികയിലേയ്ക്ക് 18/02/2024 ൽ നടത്തിയ ഒ.എം.ആർ പരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ചുരുക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുളള ഉദ്യാഗാർത്ഥിളുടെ ഇന്റർവ്യൂ 2024 ജൂൺ 27 ന് തിരുവനന്തപുരത്തുള്ള കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഓഫീസിൽ വച്ച് രാവിലെ 10.30 മുതൽ നടത്തുന്നതാണ്. ചുരുക്ക പട്ടികയിലെ ഉദ്യാഗാർത്ഥികളുടെ രജിസ്റ്റർ നമ്പറുകളുടെ അതേ ക്രമത്തിലായിരിക്കും ഇന്റർവ്യൂ നടത്തുക. ഓരോ രജിസ്റ്റർ നമ്പറിനും നിശ്ചയിക്കപ്പെട്ട സമയത്ത് ആവശ്യമായ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരാകാത്ത ഉദ്യാഗാർത്ഥികളെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതല്ല. യാതാരുകാരണവശാലും ഇന്റർവ്യൂ സമയം മാറ്റി നൽകുന്നതല്ല.

[sc name="ads-a" ][/sc]

ഇന്റർവ്യൂ തീയതി, സമയം, സ്ഥലം ഇവ സംബന്ധിച്ച വിശദാംശങ്ങൾ കേരള ദേവസ്വം റിക്രൂട്ട്മെന്റ്റ് ബോർഡിന്റെ ഔദ്യാഗിക വെബ്സൈറ്റായ www.kdrb.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചുരുക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുളള ഉദ്യാഗാർത്ഥികൾക്ക് ഇന്റർവ്യൂ മെമ്മാ അവരുടെ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. എല്ലാ ഉദ്യാഗാർത്ഥികൾക്കും ഇത് സംബന്ധിച്ച എസ്.എം.എസ് നൽകുന്നതാണ്. 2024 ജൂൺ 19 വരെ യാതൊരു അറിയിപ്പും ലഭിക്കാത്ത ചുരുക്ക പട്ടികയിൽ ഉൾപ്പെട്ടവർ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ഓഫീസുമായി നേരിട്ട് ബന്ധപ്പെടേണ്ടതാണ്.

[sc name="ads-d" ][/sc]

Nidheesh C V

Founder of EASY PSC (2010) & government employee from Wayanad, Kerala. Diploma in Electronics Engineering. Passionate about empowering PSC aspirants with free, high-quality mock tests based on the official KPSC syllabus.

Leave a Reply

Your email address will not be published. Required fields are marked *