
കേരള കശുവണ്ടി വികസന കോർപ്പറേഷനിൽ ജോലി നേടാൻ ഒരു കിടിലൻ അവസരം. കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷനിനിൽ വിവിധ ജില്ലകളിലായി ഒഴിവുള്ള സെയിൽസ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷിക്കാം.
കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലായി 6 ഒഴിവുണ്ട്. പ്രതിമാസം 10,000 രൂപ യാണ് ശമ്പളം. മികവിനനുസരിച്ച് ഇൻസെൻറ്റീവ് ലഭിക്കും.
[sc name="ads-d" ][/sc]പ്ലസ്ടു വിജയം ആണ് യോഗ്യത. ഡ്രൈവിങ് ലൈസൻസ് വേണം. കംപ്യൂട്ടർ പരിജ്ഞാനവും ആവശ്യമാണ്. 20 മുതൽ 36 വയസ് വരെയാണ് പ്രായ പരിധി. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് ലഭിക്കുന്നതായിരിക്കും.
വെബ്സൈറ്റിൽ നൽകിയിരിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് തപാലായി അയക്കണം.
വിലാസം: Managing Director, Kerala State Cashew Development Corporation Ltd, Mundakkal, Kollam
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി മേയ് 26 ആണ്. ഒഫീഷ്യൽ വെബ്സൈറ്റ്: www.cashewcorporation.com