502/2023 - കേരള PSC വനിതാ സിവിൽ എക്സൈസ് ഓഫീസർ നോട്ടിഫിക്കേഷൻ 2024

502/2023 - കേരള PSC വനിതാ സിവിൽ എക്സൈസ് ഓഫീസർ നോട്ടിഫിക്കേഷൻ 2024
502/2023 - കേരള PSC വനിതാ സിവിൽ എക്സൈസ് ഓഫീസർ നോട്ടിഫിക്കേഷൻ 2024

502/2023 - കേരള PSC വനിതാ സിവിൽ എക്സൈസ് ഓഫീസർ നോട്ടിഫിക്കേഷൻ 2024: വനിതാ ഉദ്യോഗാർത്ഥികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിജ്ഞാപനം എത്തി പോയി. പ്ലസ് ടു യോഗ്യത ഉള്ളവർക്ക് വനിതാ സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) [Women Civil Excise Officer (Trainee)] ആകാം. പുരുഷ ഉദ്യോഗാർത്ഥികളും ഭിന്നശേഷിയുള്ള ഉദ്യോഗാർത്ഥികളും ഈ തസ്തികയ്ക്ക് അപേക്ഷിക്കുവാൻ അർഹരല്ല. 30 നവംബർ 2023 മുതൽ 03 ജനുവരി 2024 വരെ ഈ ഒരു പോസ്റ്റിലേക്ക് അപേക്ഷിക്കാൻ സാധിക്കും. കാറ്റഗറി നമ്പർ 502/2023 ആയ ഈ പോസ്റ്റ് ജില്ലാ അടിസ്ഥാനത്തിലാണ് അപേക്ഷിക്കാൻ സാധിക്കുക. 27900 രൂപ മുതൽ 63700 രൂപ വരെയാണ് ശമ്പള സ്കെയിൽ വരുന്നത്. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ളവർക്ക് കേരള PSC യുടെ വൺടൈം പ്രൊഫൈൽ വഴി അപേക്ഷിക്കാം. 19 മുതൽ 31 വയസുവരെയാണ് പ്രായപരിധി.

502/2023 - കേരള PSC വനിതാ സിവിൽ എക്സൈസ് ഓഫീസർ നോട്ടിഫിക്കേഷൻ 2024 - പ്രധാന വിവരങ്ങൾ

താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ നിന്നും കേരള PSC യുടെ വനിതാ സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) ന് അപേക്ഷിക്കാൻ ആവശ്യമായ പ്രധാനപ്പെട്ട വിവരങ്ങൾ നോക്കാം.

പരീക്ഷ നടത്തുന്ന ഓർഗനൈസേഷൻകേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC)
കാറ്റഗറിനോട്ടിഫിക്കേഷൻ
വിഷയംവനിതാ സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) നോട്ടിഫിക്കേഷൻ 2024
പരീക്ഷയുടെ പേര്വനിതാ സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി)
വകുപ്പ്എക്സൈസ്
കാറ്റഗറി നംബർ502/2023
പ്രായ പരിധി19 - 31
അപേക്ഷ അയക്കാൻ ആരംഭിക്കുന്നത്30-11-2023
അവസാന തിയ്യതി03-01-2024
ഒഫീഷ്യൽ വെബ്സൈറ്റ്www.keralapsc.gov.in

502/2023 - കേരള PSC വനിതാ സിവിൽ എക്സൈസ് ഓഫീസർ നോട്ടിഫിക്കേഷൻ 2024 - ശമ്പളം

കേരള PSC നടത്തുന്ന എക്സൈസ് വകുപ്പുകളിലേക്കുള്ള വനിതാ സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) പരീക്ഷക്ക് ലഭിക്കുന്ന ശമ്പളം 27,900 രൂപ മുതൽ 63,700 രൂപ വരെയാണ്.

Advertisement
Advertisement
പോസ്റ്റ്സാലറി
വനിതാ സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി)₹ 27,900 – 63,700/-

502/2023 - കേരള PSC വനിതാ സിവിൽ എക്സൈസ് ഓഫീസർ നോട്ടിഫിക്കേഷൻ 2024 - ഒഴിവുകൾ

കേരള PSC നടത്തുന്ന എക്സൈസ് വകുപ്പുകളിലേക്കുള്ള വനിതാ സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) പരീക്ഷ ജില്ലകൾ അടിസ്ഥാനമാക്കിയാണ് അപേക്ഷിക്കേണ്ടത്. ഓരോ ജില്ലകളിലും പലതരത്തിലായിരിക്കും ഒഴിവുകൾ വരുന്നത്. കഴിഞ്ഞ തവണ വനിതാ സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) പരീക്ഷക്ക് മെയിൽ ലിസ്റ്റിൽ ഉൾപ്പെട്ട ആളുകളുടെ എണ്ണവും അതിൽ നിയമനം നടന്ന എണ്ണവും നോക്കി വേണം അപേക്ഷിക്കുവാൻ. ഓരോ ജില്ലകളിലും വന്നിരിക്കുന്ന ഒഴിവുകൾ നോക്കാം. (ഒഫീഷ്യൽ നോട്ടിഫിക്കേഷൻ പ്രകാരം)

ജില്ലകൾഒഴിവുകൾ
തിരുവനന്തപുരംപ്രതീക്ഷിക്കുന്ന ഒഴിവുകൾ
കൊല്ലംപ്രതീക്ഷിക്കുന്ന ഒഴിവുകൾ
പത്തനംതിട്ടപ്രതീക്ഷിക്കുന്ന ഒഴിവുകൾ
ആലപ്പുഴപ്രതീക്ഷിക്കുന്ന ഒഴിവുകൾ
കോട്ടയംപ്രതീക്ഷിക്കുന്ന ഒഴിവുകൾ
ഇടുക്കിപ്രതീക്ഷിക്കുന്ന ഒഴിവുകൾ
എറണാകുളംപ്രതീക്ഷിക്കുന്ന ഒഴിവുകൾ
തൃശൂർപ്രതീക്ഷിക്കുന്ന ഒഴിവുകൾ
പാലക്കാട്പ്രതീക്ഷിക്കുന്ന ഒഴിവുകൾ
മലപ്പുറംപ്രതീക്ഷിക്കുന്ന ഒഴിവുകൾ
കോഴിക്കോട്പ്രതീക്ഷിക്കുന്ന ഒഴിവുകൾ
വയനാട്പ്രതീക്ഷിക്കുന്ന ഒഴിവുകൾ
കണ്ണൂർപ്രതീക്ഷിക്കുന്ന ഒഴിവുകൾ
കാസർകോട്പ്രതീക്ഷിക്കുന്ന ഒഴിവുകൾ

502/2023 - കേരള PSC വനിതാ സിവിൽ എക്സൈസ് ഓഫീസർ നോട്ടിഫിക്കേഷൻ 2024 - പ്രായപരിധി

19 വയസു മുതൽ 31 വയസുവരെ പ്രായമുള്ളർക്കാണ് വനിതാ സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) പരീക്ഷയ്ക്ക് അപേക്ഷിക്കാൻ കഴിയുക. അതായത് 02:01:1992 നും 01:01:2004 നും ഇടയിൽ ജനിച്ചവർക്കാണ് അവസരം (രണ്ടു തിയ്യതികളും ഉൾപ്പെടെ). സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവുകൾ ലഭിക്കും. SC/ST വിഭാഗക്കാർക്ക് 5 വയസ്സും OBC വിഭാഗക്കാർക്ക് 3 വയസിന്റെയും ഇളവ് ലഭിക്കുന്നതായിരിക്കും.

പോസ്റ്റ്പ്രായപരിധി
വനിതാ സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി)19 - 31
Only candidates born between 02.01.1992 and 01.01.2004

502/2023 - കേരള PSC വനിതാ സിവിൽ എക്സൈസ് ഓഫീസർ നോട്ടിഫിക്കേഷൻ 2024 - യോഗ്യത

പ്ലസ് റ്റു ക്ലാസ് (12) യോഗ്യത ഉള്ളവർക്കാണ് വനിതാ സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) പരീക്ഷക്ക് അപേക്ഷിക്കാൻ കഴിയുക. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായാൽ മതി.

പോസ്റ്റ്യോഗ്യത
വനിതാ സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി)പ്ലസ് ടു

ശാരീരിക യോഗ്യതകൾ:

കുറഞ്ഞത് 152 സെ. മീ ഉയരം ഉണ്ടായിരിക്കണം. പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 150 സെ.മീ ഉയരം ഉണ്ടായിരിക്കണം.

Advertisement
Advertisement

എൻഡ്യൂറൻസ് ടെസ്റ്റ്:

എല്ലാ ഉദ്യോഗാർത്ഥികളും 15 മിനിറ്റിനുളളിൽ 2.5 കിലോമീറ്റർ ദൂരം ഓടി പൂർത്തിയാക്കേണ്ടുന്ന എൻഡ്യറൻസ് ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കണം.

കായികക്ഷമതാ പരീക്ഷ:

ഓരോ ഉദ്യോഗാർത്ഥിയും നാഷണൽ ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റിലെ വൺ സ്റ്റാർ നിലവാരത്തിലുളള 8 (എട്ട്) ഇനങ്ങളിൽ ഏതെങ്കിലും 5 (അഞ്ച്) എണ്ണത്തിൽ യോഗ്യത നേടിയിരിക്കണം.

ക്രമ നമ്പർഇനങ്ങൾവൺ സ്റ്റാർ നിലവാരം
1100 മീറ്റർ ഓട്ടം17 സെക്കന്റ്
2ഹൈ ജംപ്1.06 മീറ്റർ
3ലോംഗ് ജംപ്3.05 മീറ്റർ
4പുട്ടിംഗ് ദ ഷോട്ട് (4 കി.ഗ്രാം)4.88 മീറ്റർ
5200 മീറ്റർ ഓട്ടം36 സെക്കന്റ്
6ത്രോയിംഗ് ദി ത്രോ ബാൾ14 മീറ്റർ
7ഷട്ടിൽ റേസ് (4x25 മീറ്റർ)26 സെക്കന്റ്
8സ്കിപ്പിംഗ് (ഒരു മിനിറ്റ്)80 പ്രാവശ്യം

കുറിപ്പ്:

ഉദ്യോഗാർത്ഥികളുടെ ശാരീരിക അളവുകൾ കായികക്ഷമതാ/ എൻഡ്യുറൻസ് പരീക്ഷാ വേളയിൽ എടുക്കുന്നതാണ്. നിശ്ചിത അളവുകൾ ഇല്ലാത്ത ഉദ്യോഗാർത്ഥികളെ കായികക്ഷമതാ പരീക്ഷ/ എൻഡ്യൂറൻസ് ടെസ്റ്റിൽ പങ്കെടുപ്പിക്കുന്നതല്ല. കായികക്ഷമതാ പരീക്ഷ/ എൻഡ്യുറൻസ് ടെസ്റ്റിൽ അപകടം സംഭവിക്കുകയോ പരിക്കേൽക്കുകയോ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് ആയതിൽ പങ്കെടുക്കുവാൻ വീണ്ടും അവസരം നൽകുന്നതല്ല.

കായികശേഷിയും കാഴ്ച ശക്തിയും:

  1. ഔട്ട് ഡോർ ജോലികൾ സജീവമായി ചെയ്യാനുള്ള കായികശേഷിയും, ശാരീരിക യോഗ്യതയും, കഴിവും ഉണ്ടെന്നു കാണിക്കുന്ന അസിസ്റ്റന്റ് സർജൻ ജൂനിയർ കൺസൾട്ടന്റ് എന്നീ പദവിയിൽ കുറയാത്ത ഒരു മെഡിക്കൽ ആഫീസർ സാക്ഷ്യപ്പെടുത്തിയിട്ടുള്ള സർട്ടിഫിക്കറ്റ് ഓരോ ഉദ്യോഗാർത്ഥിയും ആവശ്യപ്പെടുമ്പോൾ നിർബന്ധമായും ഹാജരാക്കേണ്ടതാണ്.
  2. താഴെപ്പറയുന്ന തരത്തിൽ കണ്ണട വയ്ക്കാതെയുളള കാഴ്ചശക്തിയുളളതായി സാക്ഷ്യപ്പെടുത്തിയിരിക്കണം.
കാഴ്ചവലതു കണ്ണ്ഇടത് കണ്ണ്
എ)ദൂരക്കാഴ്ച6/6 സ്നെല്ലൻ6/6 സ്നെല്ലൻ
ബി)സമീപക്കാഴ്ച0.5 സ്നെല്ലൻ0.5 സ്നെല്ലൻ

കുറിപ്പ് :

  1. ഓരോ കണ്ണിനും പൂർണ്ണമായ കാഴ്ചശക്തി ഉണ്ടായിരിക്കണം. വർണ്ണാന്ധത, സ്ക്വിന്റ്റ് അല്ലെങ്കിൽ കണ്ണിന്റെയോ കൺപോളകളുടേയൊ മോർബിഡ് ആയിട്ടുള്ള അവസ്ഥ എന്നിവ അയോഗ്യതയായി കണക്കാക്കുന്നതാണ്.
  2. മുട്ടുതട്ട്, പരന്ന പാദം, ഞരമ്പ് വീക്കം, വളഞ്ഞ കാലുകൾ, വൈകല്യമുളള കൈകാലുകൾ, കോമ്പല്ല് (മുൻ പല്ല്), ഉന്തിയ പല്ലുകൾ, കൊഞ്ഞ, കേൾവിയിലും സംസാരത്തിലുമുളള കുറവുകൾ എന്നിങ്ങനെയുളള ശാരീരിക ന്യൂനതകൾ ഉണ്ടായിരിക്കരുത്.
  3. ഉദ്യോഗാർത്ഥികൾ കായികക്ഷമതാ പരീക്ഷാ/ എൻഡ്യുറൻസ് ടെസ്റ്റ് സമയത്ത് ഗസറ്റ് വിജ്ഞാപനത്തിൽ കൊടുത്തിട്ടുളള ഫാറത്തിൽ സർക്കാർ സർവ്വീസിലുളള അസിസ്റ്റന്റ്റ് സർജനിൽ ജൂനിയർ കൺസൾട്ടന്റിൽ കുറയാത്ത റാങ്കിലുളള ഒരു മെഡിക്കൽ ഓഫീസറിൽ നിന്നും ശാരീരിക യോഗ്യതയും കണ്ണട കൂടാതെയുളള കാഴ്ചശക്തിയും തെളിയിക്കുന്നതിന് ലഭ്യമായ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അസ്സൽ ഹാജരാക്കേണ്ടതും ആയത് സർട്ടിഫിക്കറ്റ് പരിശോധനാ സമയത്ത് പ്രൊഫൈലിൽ Upload ചെയ്യേണ്ടതുമാണ്. മാതൃക താഴെ കൊടുത്തിരിക്കുന്ന നോട്ടിഫിക്കേഷനിൽ കൊടുത്തിട്ടുണ്ട്

കുറിപ്പ്:

കാഴ്ചശക്തിയെ സംബന്ധിച്ച വിവരങ്ങൾ സർട്ടിഫിക്കറ്റിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. വിഷൻ നോർമൽ, ആവറേജ്, ഗുഡ് മുതലായ അവ്യക്തമായ പ്രസ്താവനകൾ സ്വീകരിക്കുന്നതല്ല. ഓരോ കണ്ണിനേയും സംബന്ധിച്ച വിവരങ്ങൾ പ്രത്യേകമായി രേഖപ്പെടുത്തിയിരിക്കണം. കാഴ്ചശക്തി മുകളിൽ സൂചിപ്പിച്ചിട്ടുള്ള വിധത്തിലല്ലെങ്കിൽ കണ്ണിന് നല്ല കാഴ്ചശക്തിയുണ്ടെന്നോ മോശമായ കാഴ്ചശക്തിയാണെന്നോ ഉള്ള വിവരം സർട്ടിഫിക്കറ്റ് നൽകുന്ന ഉദ്യോഗസ്ഥൻ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തേണ്ടതാണ്. അല്ലാത്തപക്ഷം സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നതല്ല.

Advertisement
Advertisement

502/2023 - കേരള PSC വനിതാ സിവിൽ എക്സൈസ് ഓഫീസർ നോട്ടിഫിക്കേഷൻ 2024 - അപേക്ഷിക്കേണ്ട വിധം

കേരള PSC യുടെ വൺടൈം രജിസ്ട്രേഷൻ ചെയ്തവർക്കാണ് വനിതാ സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) പരീക്ഷക്ക് അപേക്ഷിക്കാൻ കഴിയുക. രജിസ്റ്റർ ചെയ്യാത്തവർ രജിസ്റ്റർ ചെയ്തതിന് ശേഷം അപേക്ഷിക്കുക.

  • കേരള PSC യുടെ വൺടൈം പ്രൊഫൈലിൽ user ID & Password ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ആദ്യമായി അപേക്ഷിക്കുന്നവർ രജിസ്റ്റർ ചെയ്യുക.
  • ഹോം പേജിൽ കാണുന്ന Notification എന്ന ടാബിൽ ക്ലിക്ക് ചെയ്യുക
  • അതിൽ District-wise - Direct - General എന്നതിൽ ക്ലിക്ക് ചെയ്യുക.
  • ഇതിൽ 502/2023 കാറ്റഗറി കോഡായ വനിതാ സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) എന്ന പോസ്റ്റിന് നേരെ കാണുന്ന Check Eligibility എന്നതിൽ ക്ലിക്ക് ചെയ്യുക.
  • തുടർന്ന് വരുന്ന വിൻഡോയിൽ Apply Now എന്നതിൽ ക്ലിക്ക് ചെയ്യുക
  • അതിന് ശേഷം നിങ്ങൾ Upload ചെയ്ത ഫോട്ടോയിൽ കാണുന്ന പേരും തിയ്യതിയും രേഖപ്പെടുത്തുക
  • താഴെ കാണുന്ന 4 കോളത്തിൽ ടിക്ക് ചെയ്ത ശേഷം Next അടിക്കുക.
  • അതിന് ശേഷം നിങ്ങൾ അപേക്ഷിക്കാൻ ഉദ്ദേശിക്കുന്ന ജില്ല സെലക്ട് ചെയ്യുക. കൺഫോർമേഷൻ ആയി Yes കൊടുക്കുക.
  • ഈ പോസ്റ്റിന് അപേക്ഷിക്കാനുള്ള യോഗ്യത നിങ്ങൾക്ക് ഉണ്ട് എന്നതിൽ Yes കൊടുക്കുക. കൺഫോർമേഷൻ ആയി OK കൊടുക്കുക.
  • അതിന് ശേഷം പരീക്ഷ എഴുതേണ്ട ജില്ലയും താലൂക്കും സെലക്ട് ചെയ്ത് കൺഫോർമേഷൻ ആയി OK കൊടുക്കുക.
  • താഴെ ചതുരത്തിൽ ടിക്ക് കൊടുത്ത് Preview Application കൊടുക്കുക
  • അടുത്ത വിൻഡോയിൽ ഏറ്റവും താഴെ ചതുരത്തിൽ ടിക്ക് കൊടുക്കുക
  • അവസാനമായി Submit Application കൊടുത്ത് അപേക്ഷ പൂർത്തിയാക്കുക.

502/2023 - കേരള PSC വനിതാ സിവിൽ എക്സൈസ് ഓഫീസർ നോട്ടിഫിക്കേഷൻ 2024 - പരീക്ഷയെ കുറിച്ച്

കഴിഞ്ഞ തവണ ഒറ്റ ഘട്ട പരീക്ഷയാണ് വനിതാ സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) പരീക്ഷയ്ക്ക് ഉണ്ടായിരുന്നത്. ഇത്തവണയും ഒറ്റ ഘട്ട പരീക്ഷയാണ് ഉണ്ടാവുക. കേരളത്തിൽ മൊത്തം ഏകദേശം 2 ലക്ഷത്തോളം അപേക്ഷകർ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തവണത്തെ വനിതാ സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) പരീക്ഷയുടെ സിലബസ് തന്നെ ഇത്തവണത്തെയും സിലബസ് ആകാനാണ് ചാൻസ്. 100 മാർക്കിന്റെ OMR പരീക്ഷയാണ് ഉണ്ടാകുക. 1 മണിക്കൂറും 30 മിനിറ്റും ആയിരിക്കും പരീക്ഷാ സമയം. സ്റ്റേറ്റ്മെന്റ് ടൈപ്പ് ചോദ്യങ്ങൾ അധികം ഇത്തവണ പ്രതീക്ഷിക്കണം. നല്ല രീതിയിൽ പഠിക്കുന്നവർക്ക് മാത്രമേ ഇത്തവണ വനിതാ സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) ക്ക് ചാൻസ് ഉണ്ടാകുകയുള്ളൂ. സിലബസും മുൻവർഷ ചോദ്യ പേപ്പറുകളും ഉപയോഗിച്ച് രീതിയിൽ പഠിച്ച് ഉയർന്ന റാങ്ക് തന്നെ വാങ്ങുവാൻ എല്ലാവരും ശ്രെമിക്കണം. ഒരു സർക്കാർ ജോലി എന്ന നിങ്ങളുടെ ആഗ്രഹം സഫലമാകട്ടെ.

502/2023 - കേരള PSC വനിതാ സിവിൽ എക്സൈസ് ഓഫീസർ നോട്ടിഫിക്കേഷൻ 2024 - മുൻവർഷ ചോദ്യങ്ങൾ

കേരള PSC നടത്തിയ മുൻവർഷ ചോദ്യങ്ങൾ പഠിക്കുന്നത് നല്ല രീതിയിൽ പരീക്ഷക്ക് തയ്യാറെടുക്കുന്നതിന് സഹായിക്കും. അതിനായി Year Based PDF കൾ തയ്യാറാക്കിയിട്ടുണ്ട്. താഴെ കാണുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്താൽ ഡെമോ ലഭിക്കുന്നതായിരിക്കും. താൽപ്പര്യമുള്ളവർക്ക് മുഴുവൻ PDF ഉം വാങ്ങാവുന്നതാണ്.

Kerala PSC 2021 Full Year Question Paper PDFClick Here
Kerala PSC 2022 Full Year Question Paper PDFClick Here
Kerala PSC 2023 Full Year Question Paper PDFClick Here

502/2023 - കേരള PSC വനിതാ സിവിൽ എക്സൈസ് ഓഫീസർ നോട്ടിഫിക്കേഷൻ 2024 - ഒഫീഷ്യൽ നോട്ടിഫിക്കേഷൻ

കേരള PSC യുടെ വനിതാ സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) പരീക്ഷയുടെ ഒഫീഷ്യൽ നോട്ടിഫിക്കേഷനും ഓൺലൈനായി അപേക്ഷിക്കേണ്ട വെബ്സൈറ്റിന്റെ ലിങ്കും താഴെ കൊടുക്കുന്നു.

നോട്ടിഫിക്കേഷൻClick Here
ഔദ്യോഗിക വെബ്സൈറ്റ്Click Here
അപേക്ഷിക്കുകClick Here

502/2023 - കേരള PSC വനിതാ സിവിൽ എക്സൈസ് ഓഫീസർ നോട്ടിഫിക്കേഷൻ 2024 - ഇതും കൂടി

കേരള PSC യുടെ വനിതാ സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) പരീക്ഷക്ക് അപേക്ഷിക്കാൻ കഴിയുന്നവർ എല്ലാവരും തന്നെ അപേക്ഷിക്കുക. യോഗ്യത ഉള്ള നിങ്ങളുടെ പ്രിയ്യപ്പെട്ടവർക്കും ഈ ഒരു അറിയിപ്പ് ഷെയർ ചെയ്ത് കൊടുക്കുക. ഈ ഒരു പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സംശയങ്ങളും താഴെ കമന്റായി രേഖപ്പെടുത്തുക. Easy PSC യുടെ ടെലഗ്രാം ഗ്രൂപ്പിലും വാട്ട്സ്ആപ്പ് ഗ്രൂപ്പിലും അംഗമാവാൻ താഴെ ക്ലിക്ക് ചെയ്യുക.

Sponsored Links

Easy PSC Team

We are dedicated to providing the best study materials, latest notifications, and previous year question papers for Kerala PSC aspirants.

Leave a Reply

Your email address will not be published. Required fields are marked *