ഐക്യകേരളം



📚 1920-ൽ നാഗ്‌പുരിൽ ചേർന്ന കേൺഗ്രസ് സമ്മേളനം ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന കോൺഗ്രസ് കമ്മിറ്റികൾ രൂപവത്കരിക്കാൻ തീരുമാനിച്ചു.


📚 1921 ഏപ്രിൽ 23 മുതൽ 26 വരെ ഒറ്റപ്പാലത്തുവെച്ച് ഒന്നാം കേരള സംസ്ഥാന രാഷ്ട്രീയ സമ്മേളനം നടന്നു 

Advertisement
Advertisement


📚 ആന്ധ്ര കേസരി എന്നറിയപ്പെടുന്ന ബാരിസ്റ്റർ ടി. പ്രകാശമായിരുന്നു ഈ സമ്മേളനത്തിൻ്റെ അധ്യക്ഷൻ. 


📚 തുടർന്ന് തിരു വിതാംകൂർ, കൊച്ചി, മലബാർ പ്രദേശങ്ങളെ ഉൾപ്പെടുത്തി കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി നിലവിൽവന്നു.


📚 1928-ൽ ജവാഹർലാൽ നെഹ്റുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന പയ്യന്നൂർ കോൺഗ്രസ് സമ്മേളനത്തിൽ സ്വാതന്ത്ര്യത്തിനുശേഷം കേരളത്തെ ഒരു പ്ര ത്യേക സംസ്ഥാനമായി പുനസ്സംഘടിപ്പിക്കണമെന്ന പ്രമേയം അവതരിപ്പിച്ചു.

Advertisement
Advertisement


📚 1947-ൽ കേളപ്പൻ്റെ അധ്യക്ഷതയിൽ തൃശ്ശൂരിൽ ചേർന്ന ഐക്യകേരള കൺവെൻഷനിലും സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം ആലുവയിൽവെച്ച് ചേർന്ന ഐക്യകേരള സമ്മേളനത്തിലും ഐക്യകേരള പ്രമേയം പാസാക്കി.


📚 ഐക്യകേരള പ്രമേയത്തെത്തുടർന്ന് 1949 ജൂലായ് 1-ന് തിരുവിതാംകൂറി നെയും കൊച്ചിയെയും സംയോജിപ്പിച്ച് തിരു-കൊച്ചി സംസ്ഥാനം രൂപവ ത്‌കരിച്ചു.


Advertisement
Advertisement

📚 മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെ ഉൾപ്പെടുത്തി കേരളം രൂപവത്കരി ക്കണമെന്ന് ഇ.എം.എസ്. നമ്പൂതിരിപ്പാട് 'ഒന്നേകാൽ കോടി മലയാളികൾ' എന്ന ഗ്രന്ഥത്തിൽ സൂചിപ്പിക്കുകയുണ്ടായി.


📚 ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനരൂപവത്കരണത്തിനായി പ്രക്ഷോഭങ്ങൾ ശക്തമായതിനെത്തുടർന്ന് കേന്ദ്രഗവൺമെൻ്റ് സംസ്ഥാന പുനസ്സംഘടനാ കമ്മിഷൻ രൂപവത്‌കരിക്കുകയും കമ്മിഷൻ്റെ ശുപാർശ പ്രകാരം മലബാർ, തിരുവിതാംകൂർ, കൊച്ചി പ്രദേശങ്ങൾ ഉൾപ്പെടുത്തി 1956 നവംബർ 1-ന് കേരള സംസ്ഥാനം നിലവിൽവരുകയുംചെയ്തു.

 📚 തിരുവിതാംകൂറിൻ്റെ ഭാഗമായിരുന്ന തോവാള, അഗസ്തീശ്വരം, കൽക്കുളം, വിളവൻകോട് എന്നീ താലൂക്കുകൾ മദിരാശിസംസ്ഥാനത്തിന് വിട്ടുകൊടു ത്തു 


📚 തെക്കൻകർണാടകത്തിൻ്റെ ഭാഗമായിരുന്ന കാസർകോട്, ഹോസ്‌ദുർഗ് താലൂക്കുകൾ കേരളത്തോട് കൂട്ടിച്ചേർത്തു.

Sponsored Links

Easy PSC Team

We are dedicated to providing the best study materials, latest notifications, and previous year question papers for Kerala PSC aspirants.

Leave a Reply

Your email address will not be published. Required fields are marked *