Travancore Devaswom Board Watcher Exam Date And Syllabus

Travancore Devaswom Board Watcher Exam Date And Syllabus
തിരുവിതാംകൂർ ദേവസ്വം ബോർഡ് വാച്ചർ പരീക്ഷാ തീയതിയും സിലബസും


    Travancore Devaswom Board Watcher Exam Date And Syllabus: കേരള ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് 2023 ആഗസ്റ്റ് മാസത്തെ പരീക്ഷാ കലണ്ടർ പ്രസിദ്ധീകരിച്ചു. ആഗസ്റ്റ് മാസം നടക്കാൻ പോകുന്ന പ്രധാനപ്പെട്ട പരീക്ഷ തിരുവിതാംകൂർ ദേവസ്വം ബോർഡിലേക്കുള്ള വാച്ചർ പരീക്ഷയാണ്. 13/08/2023 ഞായറാഴ്ച്ച 10.30 AM മുതൽ 12.15 PM വരെയാണ് പരീക്ഷ നടക്കുന്നത്. ഈ ഒരു പോസ്റ്റിന് അപേക്ഷിച്ചവർക്ക് അവരുടെ ദേവസ്വം റിക്രൂട്ട്മെന്റ് പ്രൊഫൈൽ വഴി 27/07/2023 മുതൽ അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.


Advertisement

നൂറ് മാർക്കിന്റെ 100 ചോദ്യങ്ങളാണ് വരുന്നത്. 1 മണിക്കൂറും 15 മിനിറ്റുമാണ് പരീക്ഷാ സമയം. ചോദ്യങ്ങൾ മലയാളം മീഡിയത്തിലാണ് വരുന്നത്. പരീക്ഷാ സിലബസിൽ വരുന്നത് 7 പാർട്ട് ആണ്.

  • പാർട്ട് 1: പൊതുവിജ്ഞാനവും ആനുകാലികവും
  • പാർട്ട് 2: ലഘുഗണിതം, മാനസികശേഷി, യുക്തിചിന്ത
  • പാർട്ട് 3: ജനറൽ ഇംഗ്ലീഷ്
  • പാർട്ട് 4: മലയാളം (ഭാഷാ പരിജ്ഞാനം, വ്യാകരണം, പദ സഞ്ചയം, വിവർത്തനം)
  • പാർട്ട് 5: അടിസ്ഥാന ശാസ്ത്രം (ഭൗതിക ശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം)
  • പാർട്ട് 6: അടിസ്ഥാന കംബ്യൂട്ടർ പരിജ്ഞാനം
  • പാർട്ട് 7: ക്ഷേത്ര കാര്യങ്ങൾ, ഹൈന്ദവ സംസ്കാരം, ആചാരാനുഷ്ഠാനങ്ങൾ, വിവിധ ദേവസ്വങ്ങൾ എന്നിവ

Advertisement


ഇവ ഉൾപ്പെടുന്ന ഒരു വിശദമായ സിലബസ് കേരള ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡൗൺലോഡ് ചെയ്യാനായി ക്ലിക്ക് ചെയ്യുക: Click Here


Advertisement

പരീക്ഷാ കലണ്ടർ: Click Here


കേരള ദേവസ്വം റിക്രൂട്ട്മെൻറ് മുൻപ് നടത്തിയ പരീക്ഷകളുടെ ചോദ്യങ്ങളും ഉത്തരങ്ങളും അടങ്ങിയ PDF തയ്യാറാക്കിയിട്ടുണ്ട്. ഡെമോക്കായും ഡൗൺലോഡ് ചെയ്യാനായും സന്ദർശിക്കുക: Click Here

Nidheesh C V

Founder of EASY PSC (2010) & government employee from Wayanad, Kerala. Diploma in Electronics Engineering. Passionate about empowering PSC aspirants with free, high-quality mock tests based on the official KPSC syllabus.

Leave a Reply

Your email address will not be published. Required fields are marked *