Study Cool: 6 | യൂറോപ്യൻമാരുടെ വരവ് & അവരുടെ സംഭാവന | India History | Kerala History | +2 Preliminary Exam, Degree Level Prelims, LDC, LGS Main Exam Special Coaching | General Knowledge | Kerala PSC | Easy PSC | Degree Level Prelims Coaching | +2 Level Pr

Study Cool: 6 | യൂറോപ്യൻമാരുടെ വരവ് & അവരുടെ സംഭാവന | India History | Kerala History | +2 Preliminary Exam, Degree Level Prelims, LDC, LGS Main Exam Special Coaching | General Knowledge | Kerala PSC | Easy PSC | Degree Level Prelims Coaching | +2 Level Pr
യൂറോപ്യൻമാരുടെ വരവ് & അവരുടെ സംഭാവന


1. കേരളത്തിലെ മരുമക്കത്തായ സമ്പ്രദായത്തെ കുറിച്ച് ആദ്യമായി വിവരിച്ചത്???
Answer: ഫ്രയർ ജോർദ്ദാനസ്


2. ഫ്രയർ ജോർദ്ദാനസ് കൊല്ലം സന്ദർശിച്ചത് എന്നാണ്???
Answer: എ.ഡി. 1324
 
 
3. കടൽ മാർഗം കേരളത്തിലെത്തിയ ആദ്യത്തെ യൂറോപ്യൻമാർ???
Answer: പോർച്ചുഗീസുകാർ


4. 1498 മെയ് 20 ന് കോഴിക്കോടിനടുത്തുള്ള കാപ്പാടെത്തിയ ആദ്യത്തെ പോർച്ചുഗീസ് സംഘത്തിന്റെ തലവൻ???
Answer: വാസ്കോ ഡാ ഗാമ


5. 1500 ൽ കേരളത്തിലെത്തിയ രണ്ടാമത്തെ പോർച്ചുഗീസ് സംഖത്തെ നയിച്ചത്???
Answer: പെഡ്രോ അൽവാരിസ് കബ്രാൾ


6. വാസ്കോ ഡാ ഗാമ രണ്ടാം തവണ കേരളത്തിലെത്തിയത്???
Answer: 1502
 
 
7. 1505 ൽ കേരളത്തിലെത്തിയ ആരാണ് ഇന്ത്യയിലെ ആദ്യത്തെ പോർച്ചുഗീസ് വൈസ്രോയി???
Answer: ഫ്രാൻസിസ്കോ അൽമേഡ


8. കണ്ണൂരിൽ സെന്റ് ആഞ്ചലോ കോട്ട നിർമിച്ചത് ആരാണ്???
Answer: പോർച്ചുഗീസുകാർ


9. യൂറോപ്യൻമാർ ഇന്ത്യയിൽ പണികഴിപ്പിച്ച ആദ്യത്തെ കോട്ട???
Answer: ഫോർട്ട് മാനുവൽ


10. കൊച്ചിയിലെ ഫോർട്ട് മാനുവൽ പണി കഴിപ്പിച്ചത് ആരാണ്???
Answer: പോർച്ചുഗീസുകാർ (1503 ഡിസംബറിൽ പണി പൂർത്തിയായി)
 
 

11. രണ്ടാമത്തെ പോർച്ചുഗീസ് വൈസ്രോയി???
Answer: ആൽബുക്വർക്ക് (1509 - 1515)


12. ആരുടെ കാലത്താണ് പോർച്ചുഗീസുകാരുടെ ആസ്ഥാനം കൊച്ചിയിൽ നിന്നും ഗോവയിലേക്ക് മാറ്റിയത്???
Answer: ആൽബുക്വർക്ക്


13. ഇന്ത്യക്കാരും, പോർച്ചുഗീസുകാരുമായുള്ള മിശ്രവിവാഹത്തെ പ്രോത്സാഹിച്ചിച്ചത്???
Answer: ആൽബുക്വർക്ക്


14. പോർച്ചുഗീസ് വൈസ്രോയിയായി വാസ്കോ ഡ ഗാമ മൂന്നാം തവണ കേരളത്തിലെത്തിയത് എന്നാണ്???
Answer: 1524
 
 
15. വാസ്കോ ഡ ഗാമ അന്തരിച്ചത് എന്നാണ്???
Answer: 1524 ഡിസംബർ 24


16. സാമൂതിരിയും, പോർച്ചുഗീസുകാരമായി നടന്ന യുദ്ധത്തിൽ സാമൂതിരിയുടെ നാവികസേനയെ നയിച്ചത്???
Answer: കുഞ്ഞാലിമരയ്ക്കാർമാർ


17. മൂറുകളുടെ രാജാവ്, ഇന്ത്യാസമുദ്രത്തിലെ അധിപൻ എന്നീ സ്ഥാനപ്പേരുകൾ സ്വീകരിച്ചത്???
Answer: കുഞ്ഞാലി മരയ്ക്കാർ നാലാമൻ
 
 
18. പോർച്ചുഗീസുകാർ : പറങ്കികൾ :: ഡച്ചുകാർ : -------???
Answer: ലന്തക്കാർ


19. പോർച്ചുഗീസുകാരുടെ കേരളത്തിലെ അതിക്രമണങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന ഷൈഖ് സൈനുദ്ദീൻ രചിച്ച കൃതി???
Answer: തുഹ്ഫത്തുൽ മുജാഹിദ്ദീൻ


20. 1498 മുതൽ 1583 വരെയുള്ള കേരളത്തിലെ പോർച്ചുഗീസ് അധിനിവേശത്തെക്കുറിച്ച് പ്രതിപാദിക്കുന്ന, ബീജാപ്പൂർ സുൽത്താൻ ആദിൽ ഷാക്ക് സമർപ്പിച്ച ഗ്രന്ഥം???
Answer: തുഹ്ഫത്തുൽ മുജാഹിദ്ദീൻ



21. കശുമാവ്, അടയ്ക്ക, പപ്പായ, പേര, കൈതച്ചക്ക, തണ്ണി മത്തൻ എന്നിവ കേരളത്തിലെത്തിച്ചത്???
Answer: പോർച്ചുഗീസുകാർ
 
 
22. കയർ വ്യാപാരം വിദേശങ്ങളിലേക്ക് വ്യാപിപ്പിച്ച വിദേശീയർ???
Answer: പോർച്ചുഗീസുകാർ


23. യൂറോപ്യൻ ആയുധങ്ങളും, യുദ്ധരീതികളും കേരളത്തിൽ പ്രചരിപ്പിച്ചത്???
Answer: പോർച്ചുഗീസുകാർ


24. ചവിട്ടു നാടകം എന്ന കലാരൂപം കേരളത്തിൽ പ്രചരിപ്പിച്ച വിദേശിയർ???
Answer: പോർച്ചുഗീസുകാർ


25. പോർച്ചുഗീസുകാരുമായുള്ള സമ്പർക്കത്തിൽ നിന്നും മലയാള ഭാഷയ്ക്ക് ലഭിച്ച പദങ്ങൾ???
Answer: ലേലം, മേസ്തിരി, കുശിനി, ചാവി, റാന്തൽ, ജനൽ, വരാന്ത, വിജാഗിരി, അലമാര, കൊന്ത, കുമ്പസാരം, വികാരി, മേശ, കസേര, ബെഞ്ച്, ചായ, ഫാക്ടറി, മുറം, പതക്കം, ഗോഡൗൺ
 
 
26. അറബികളുമായുള്ള സമ്പർക്കം മൂലം മലയാള ഭാഷയ്ക്കു ലഭിച്ച അറബി - പേർഷ്യൻ പദങ്ങൾ???
Answer: കത്ത്, ഖാജർ, വക്കീൽ, വക്കാലത്ത്, ഗുമസ്തൻ, നക്കൽ, തഹസീൽദാർ, താലൂക്ക്, കസ്ബ, മാമൂൽ, ജപ്തി, വസൂൽ, കീശ, കച്ചേരി, ഉഷാർ, ബേജാർ


27. ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി രൂപം കൊണ്ടത്???
Answer: 1602


28. ഡച്ച് ഈസ്റ്റ് ഇന്ത്യാകമ്പനിയുടെ പ്രതിനിധിയായി 1604ൽ കോഴിക്കോട്ടെത്തിയ അഡ്മിറൽ???
Answer: സ്റ്റീഫൻ വാൻഡർ ഹാഗൻ


29. പോർച്ചുഗീസുകാർ കൊച്ചി രാജാവായിരുന്ന വീരകേരളവർമ്മക്ക് മട്ടാഞ്ചേരിയിൽ ഒരു കൊട്ടാരം പണിതു കൊടുത്തത്???
Answer: 1555
 
 
30. ഇതേ കൊട്ടാരം ഡച്ചുകാർ പുതുക്കി പണിതു ഡച്ചുകൊട്ടാരം എന്നു പേരായ വർഷം???
Answer: 1663



31. 1744 ൽ കൊച്ചിയിലെ ബോൾഗാട്ടി ദ്വീപിൽ ഡച്ചുകാർ നിർമിച്ച കൊട്ടാരം???
Answer: ബോൾഗാട്ടി പാലസ്


32. മാർത്താണ്ഡവർമ്മയുടെ സേന ഡച്ചുകാരെ തോൽപ്പിക്കുകയും ഡച്ചു സൈന്യാധിപനായ ഡിലനോയിയെ തടവിലാക്കുകയും ചെയ്ത കുളച്ചൽ യുദ്ധം നടന്ന വർഷം???
Answer: 1741


33. തിരുവിതാം കൂർ സേനയെ പരിശീലിപ്പിച്ച വലിയ പടത്തലവൻ എന്നറിയപ്പെട്ടത്???
Answer: ഡിലനോയി
 
 
34. 1753 ൽ മാർത്താണ്ഡവർമ്മയും ഡച്ചുകാരും തമ്മിൽ ഉണ്ടാക്കിയ മാവേലിക്കര ഉടമ്പടി???
Answer: മാവേലിക്കര ഉടമ്പടി


35. ചെറിയ രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടില്ലെന്നും, തിരുവിതാംകൂറിന്റെ ശത്രുക്കളുമായി ധാരണയുണ്ടാക്കില്ലെന്നും ഡച്ചുകാർ സമ്മതിച്ച ഉടമ്പടി???
Answer: മാവേലിക്കര ഉടമ്പടി


36. തീരദേശങ്ങളിൽ ഉപ്പളങ്ങളുണ്ടാക്കി ഉപ്പുനിർമ്മാണം വ്യാപകമാക്കിയതും, ചായം മുക്കുന്ന വിദ്യയും പ്രചരിപ്പിച്ചത്???
Answer: ഡച്ചുകാർ
 
 
37. ഹോർത്തുസ് മലബാറിക്കസ് എന്ന സസ്യശാസ്ത്രഗ്രന്ഥം കേരളത്തിന് സംഭാവന ചെയ്തത്???
Answer: ഡച്ചുകാർ


38. മലയാള ലിപി അച്ചടിച്ച ആദ്യത്തെ ഗ്രന്ഥം???
Answer: ഹോർത്തുസ് മലബാറിക്കസ്


39. നെതർലഡിന്റെ തലസ്ഥാനമായ ആംസ്റ്റർഡാമിൽ 1678-1703 കാലത്ത് എത്ര വോള്യങ്ങളായാണ് പ്രസിദ്ധീകരിച്ചത്???
Answer: 12


40. ഹോർത്തുസ് മലബാറിക്കസ് അറിയപ്പെടുന്ന മറ്റൊരു പേര്???
Answer: കേരളാരാമം
 
 

41. ഹോർത്തുസ് മലബാറിക്കസ് ഗ്രന്ഥ രചനയുടെ രക്ഷാധികാരിയായ ഡച്ചു ഗവർണർ???
Answer: വാന്റീഡ്


42. ഫ്രഞ്ചുകാർ മയ്യഴിയിൽ പണ്ടകശാല സ്ഥാപിച്ചത്???
Answer: 1722


43. ഡെൻമാർക്കിനു കേരളത്തിലുണ്ടായിരുന്ന രണ്ടു വാണിജ്യകേന്ദ്രങ്ങൾ???
Answer: കുളച്ചലും, ഇടവയും


44. കേരളത്തിൽ ആദ്യമെത്തിയ ഇംഗ്ലീഷുകാരൻ???
Answer: മാസ്റ്റർ റാൽഫ് ഫിച്ച്
 
 
45. മാസ്റ്റർ റാൽഫ് ഫിച്ച് കൊച്ചിയിൽ എത്തിയത്???
Answer: 1583


46. മാർഗദർശിയായ ഇംഗ്ലീഷുകാരൻ എന്നറിയപെടുന്നത്???
Answer: മാസ്റ്റർ റാൽഫ് ഫിച്ച്


47. 1615 ൽ വ്യാപാരാർത്ഥം കേരളത്തിലെത്തിയ ആദ്യ ഇംഗ്ലീഷുകാരൻ???
Answer: ക്യാപ്ടൻ കീലിങ്


48. മലബാർ ബ്രിട്ടീഷുകാർക്ക് ലഭിക്കാൻ കാരണമായ ബ്രിട്ടീഷുകാരും, ടിപ്പു സുൽത്താനുമായുണ്ടായ 1792 ലെ സന്ധി???
Answer: ശ്രീരംഗപട്ടണം സന്ധി
 
 
49. മലബാറിൽ മജിസ്ട്രേറ്റ്, ജഡ്ജി, ജില്ലാകളക്ടർ എന്നീ നിലകളിൽ ഇരുപത് വർഷം സേവനമനുഷ്ഠിച്ച വ്യക്തി????
Answer: വില്യം ലോഗൻ


50. 1887 ൽ മലബാർ മാന്വൽ തയ്യാറാക്കിയത്???
Answer: വില്യം ലോഗൻ




51. മലബാറിന്റെ ഭൂമിശാസ്ത്രം, ജനങ്ങൾ, ജീവിതരീതി, ഭാഷ, സംസ്കാരം, മതം, ജാതികൾ എന്നിവയെകുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ഗ്രന്ഥം???
Answer: മലബാർ മാന്വൽ


52. ഏത് നൂറ്റാണ്ടിലാണ് പോർച്ചുഗീസുകാർ കേരളത്തിൽ എത്തിയത്???
Answer: പതിനെട്ടാം നൂറ്റാണ്ടിൽ
 
 
53. പോർച്ചുഗീസുകാർ കേരളത്തിൽ എത്തിയ സമയത്തെ പോർച്ചുഗീസ് രാജാവ്???
Answer: മാനുവൽ ഒന്നാമൻ


54. വാസ്ഗോഡ് ഗാമയുമായി വ്യാപാരത്തിന് സഹകരിക്കാതിരുന്ന രാജാവ്???
Answer: സാമൂതിരി (കോഴിക്കോട്)


55. വാസ് ഗോഡ് ഗാമയുമായി വ്യാപര ഉടമ്പടിയിൽ ഒപ്പുവെച്ച രാജാവ്???
Answer: കോലത്തിരി (കണ്ണൂർ)


56. വാസ്ഗോഡ് ഗാമ കോഴിക്കോട് തുറമുഖം ആക്രമിക്കാൻ കാരണം???
Answer: മുസ്ലീം കച്ചവടക്കാരെ പുറത്താക്കണം എന്ന ആവശ്യം അഗീകരിക്കാത്തെകൊണ്ട്
 
 
57. വാസ്ഗോഡ് ഗാമയെ സംസ്കരിച്ച ഫോർട്ട് കൊച്ചിയിലെ പള്ളി???
Answer: സെന്റ് ഫ്രാൻസിസ് പള്ളി


58. 1539 ൽ ഗാമയുടെ ഭൗതികാവശിഷ്ടങ്ങൾ പോർച്ചുഗലിലെ ഏത് പള്ളിയിലേക്കാണ് മാറ്റി സംസ്കരിച്ചത്???
Answer: ജെറോണിമസ് കത്തീഡ്രൽ


59. കൃഷി പ്രോത്സാഹിപ്പിക്കുകയും ശാസ്ത്രീയമായ കൃഷിരീതികൾ നടപ്പിലാക്കുകയും ചെയ്ത വിദേശീയർ???
Answer: പോർച്ചുഗീസുകാർ


60. കോട്ടകൾ നിർമ്മിക്കുന്ന സമ്പ്രദായം വ്യാപകമായത്???
Answer: പോർച്ചുഗീസ് ബന്ധത്തിന്റെ ഫലമായി
 
 

61. ലാറ്റിൻ ഭാഷയിൽ എഴുതപ്പെട്ട ഗ്രന്ഥങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്???
Answer: ഫ്രാൻസിസ് സേവിയർ


62. സതി തുടങ്ങിയ അനാചാരങ്ങളെ നിരോധിച്ച വൈസ്രോയി???
Answer: അൽബുകർക്ക്


63. കൊച്ചിയിൽ ഡച്ചുകാർ പോർച്ചുഗീസുകാരെ തോൽപ്പിച്ചത്???
Answer: 1663


64. പോർച്ചുഗൽ സ്പെയിനിൽ ലയിച്ചത്???
Answer: 1580
 
 
65. 1529 ൽ സാമൂതിരിയുടെ അനുവാദത്തോടെ പോർച്ചുഗീസുകാർ ചാലിയത്ത് പണി കഴിപ്പിച്ച കോട്ട തകർത്തത്???
Answer: കുഞ്ഞാലി മൂന്നാമൻ


66. കുഞ്ഞാലി മൂന്നാമനെ പോർച്ചുഗീസുകാർ ഗോവയിലെ ഏതു ജെയിലിൽ ആണ് അടച്ചത്???
Answer: ട്രോൺകോ ജെയിൽ


67. സാമൂതിരിയുടെ സഹായത്തോടെ കുഞ്ഞാലി മരക്കാർ പണിത കോട്ട???
Answer: പുതുപ്പണം കോട്ട അഥവാ മരയ്ക്കാർ കോട്ട
 
 
68. പടമരയ്ക്കാർ, പാട്ടുമരയ്ക്കാർ എന്നീ പേരുകളിലും അറിയപ്പെട്ടിരുന്ന മരയ്ക്കാർ???
Answer: കുഞ്ഞാലി മൂന്നാമൻ


69. കുഞ്ഞാലി മരയ്ക്കാർ രണ്ടാമന്റെ പിതാവ്???
Answer: കുട്ടി ആലി


70. ഹോർത്തൂസ് മലബാറിക്കസിൽ ചിത്രങ്ങൾ കൊത്തിയ എത്ര ചെമ്പുതകിടുകൾ ഉണ്ട്???
Answer: 7946


Nidheesh C V

Founder of EASY PSC (2010) & government employee from Wayanad, Kerala. Diploma in Electronics Engineering. Passionate about empowering PSC aspirants with free, high-quality mock tests based on the official KPSC syllabus.

Leave a Reply

Your email address will not be published. Required fields are marked *

EASY PSC

Who We Are

Welcome to EASY PSC, your dedicated partner in mastering competitive examinations conducted by the Kerala Public Service Commission (PSC). Founded in 2010 by Nidheesh C V, a government employee and Electronics Engineering professional, our platform is headquartered in the heart of Wayanad. We are committed to empowering Kerala's aspirants through structured study materials, previous year question banks, and innovative tools like our Thulasi quiz portal to ensure your success in the public sector.

Contact Support
support@easypsc.com

© 2026 EASY PSC.
All Rights Reserved.