Prelims Mega Revision Points: 50 | താപവും ഊഷ്മാവും : ദ്രവ്യവും പിണ്ഡവും | Physics psc | General Science | Physics | Kerala PSC | Easy PSC | 10 Level Prelims Coaching | +2 Level Prelims Coaching |

Prelims Mega Revision Points: 50 | താപവും ഊഷ്മാവും : ദ്രവ്യവും പിണ്ഡവും | Physics psc | General Science | Physics | Kerala PSC | Easy PSC | 10 Level Prelims Coaching | +2 Level Prelims Coaching |
Important Questions About Atmosphere


1. ഒരു പദാർത്ഥത്തിലെ മുഴുവൻ തൻമാത്രകളുടെയും ആകെ ഗതികോർജത്തിന്റെ അളവിനെ വിളിക്കുന്ന പേരെന്ത്???
Answer: താപം


2. 1840-കളിൽ ഒരു ഇംഗ്ലിഷ് ഭൗതികശാസ്ത്രജ്ഞനാണ് താപം ഒരു ഊർജരൂപമാണെന്ന് ആദ്യമായി പ്രസ്താവിച്ചത്. ആരാണിദ്ദേഹം???
Answer: ജെയിംസ് പ്രസ്കോട്ട് ജൂൾ
 
 
3. ഒരു പദാർത്ഥത്തിലെ തന്മാത്രകളുടെ ഗതികോർജത്തിന്റെ അളവ് വർധിച്ചാൽ താപനില ......???
Answer: വർധിക്കുന്നു


4. താപത്തെ കുറിച്ചു പഠിക്കുന്ന പoനശാഖയുടെ പേരെന്ത്???
Answer: തെർമോഡൈനാമിക്സ്


5. ഒരു പദാർത്ഥത്തിലെ എല്ലാ തന്മാത്രകളുടെയും ശരാശരി ഗതികോർജത്തിന്റെ അളവ് സൂചിപ്പിക്കുന്ന ആനുപാതിക സംഖ്യയാണ് അതിന്റെ ........: ???
Answer: താപനില


6. വികിരണം, സംവഹനം, ചാലനം എന്നീ താപപ്രേഷണ രീതികളിൽ ഏറ്റവും വേഗമുള്ളത് ഏതിന്???
Answer: വികിരണം
 
 
7. താപം അളക്കുന്നതിനുള്ള എസ്ഐ യൂണിറ്റ് ഏത്???
Answer: ജൂൾ


8. ഒരു ഗ്രാം ജലത്തിന്റെ താപനില ഒരു ഡിഗ്രി സെൽഷ്യസ് ഉയർത്താൻ ആവശ്യമായ താപത്തിന്റെ അളവാണ് ........: ???
Answer: ഒരു കലോറി


9. എത്ര ജൂൾ ചേരുന്നതാണ് ഒരു കലോറി???
Answer: 4.2 ജൂൾ


10. ജലത്തിന്റെ ദ്രവണാങ്കവും തിളനിലയും അടിസ്ഥാനപ്പെടുത്തി താപ നില അളക്കാൻ രൂപം കൊടുത്ത യൂണിറ്റ്???
Answer: ഡിഗ്രി സെൽഷ്യസ്
 
 

11. ആരാണ് ഡിഗ്രി സെൽഷ്യസ് എന്ന യൂണിറ്റിന് രൂപം കൊടുത്തത്???
Answer: ആൻഡേഴ്സ് സെൽഷ്യസ്


12. ആൻഡേഴ്സ് സെൽഷ്യസ് ഏതു വർഷമാണ് ഡിഗ്രി സെൽഷ്യസ് സ്കെയിനിന് രൂപംകൊടുത്തത്???
Answer: 1742


13. താപനിലയുടെ എസ്ഐ യൂണിറ്റ് എന്ത്???
Answer: കെൽവിൻ


14. വാതകങ്ങളുടെ താപീയ വികാസത്തെ അടിസ്ഥാനപ്പെടുത്തി താപ നില അളക്കുന്ന യൂണിറ്റ്???
Answer: കെൽവിൻ
 
 
15. ആരാണ് കെൽവിൻ സ്കെയിൽ കണ്ടുപിടിച്ചത്???
Answer: ലോർഡ് കെൽവിൻ (വില്യം തോംസൺ)


16. താപനില കുറയുമ്പോൾ ഒരു വസ്തുവിലെ തൻമാത്രകളുടെ ഗതികോർജം .......: ???
Answer: കുറയുന്നു


17. ആരാണ് ക്ലിനിക്കൽ തെർമോമീറ്റർ കണ്ടുപിടിച്ചത്???
Answer: തോമസ് ക്ലിഫോർഡ് ആൽബട്ട്
 
 
18. ആരാണ് മെർക്കുറി തെർമോമീറ്റർ കണ്ടുപിടിച്ചത്???
Answer: ഡാനിയൽ ഗബ്രിയേൽ ഫാരൻഹീറ്റ്


19. ക്ലിനിക്കൽ തെർമോമീറ്ററിൽ താപ നില അളക്കാൻ ഉപയോഗിക്കുന്ന സ്കെയിൽ ഏത്???
Answer: ഫാരൻഹീറ്റ്


20. ഒരു പദാർഥത്തിലെ തൻമാത്രകളുടെ മുഴുവൻ ചലനം നിലയ്ക്കുകയും താപം ഏറ്റവും കുറവാകുകയും ചെയ്യുന്ന ഊഷ്മാവിനെ വിളിക്കുന്ന പേര്???
Answer: അബ്സല്യൂട്ട് സീറോ (കേവലപൂജ്യം)



21. കേവലപൂജ്യത്തിന്റെ മൂല്യം കെൽവിൻ സ്കെയിലിൽ എത്രയാണ് രേഖപ്പെടുത്തുന്നത്???
Answer: പൂജ്യം കെൽവിൻ
 
 
22. സെൽഷ്യസ് സ്കെയിലിൽ കേവല പൂജ്യത്തിന്റെ മൂല്യം എത്ര???
Answer: -273.15 ഡിഗ്രി സെൽഷ്യസ്


23. അബ്സല്യൂട്ട് സീറോയുടെ മൂല്യം -273.15 ഡിഗ്രി സെൽഷ്യസ് ആണെന്ന് കണ്ടെത്തിയ ശാസ്ത്രജൻ???
Answer: ലോർഡ് കെൽവിൻ


24. യൂണിറ്റ് മാസ് ഉള്ള ഒരു പദാർത്ഥത്തിന്റെ താപനില ഒരു യൂണിറ്റ് വർധിപ്പിക്കാനാവശ്യമായ താപത്തെയാണ് ........ എന്നു വിളിക്കുന്നത്???
Answer: താപധാരിത (സ്പെസിഫിക് ഹീറ്റ്)


25. വാക്വം അവസ്ഥയിൽ ഒരു സ്റ്റീൽ പാത്രത്തിൽ വച്ച് ചൂടുവെള്ളം അൽപം കഴിയുമ്പോൾ തണുക്കുന്നു. ഏതു പ്രേഷണരീതിയിലൂടെയാണ് ഇവിടെ ചൂട് നഷ്ടപ്പെടുന്നത്???
Answer: വികിരണം
 
 
26. പൂജ്യം ഡിഗ്രി സെൽഷ്യസ് എന്നത് ഫാരൻഹീറ്റ് സ്കെയിലിൽ എത്ര യൂണിറ്റാണ്???
Answer: 32° ഫാരൻഹീറ്റ്


27. പൂജ്യം ഡിഗ്രി സെൽഷ്യസിന് തുല്യമായുള്ള കെൽവിൻ സ്കെയിലിലെ മൂല്യം എത്ര???
Answer: 273 കെൽവിൻ


28. ഫാരൻഹീറ്റിലും സെൽഷ്യസ് സ്കെയിലിലും ഒരേ മൂല്യം കാണിക്കുന്ന ഊഷ്മാവ് എത്ര???
Answer: -40°


29. താപം സ്വീകരിച്ചുകൊണ്ട് അവസ്ഥാപരിവർത്തനം നടത്തുമ്പോൾ ഒരു വസ്തുവിലെ തൻമാത്രകളുടെ ഗതികോർജം ....: ???
Answer: കൂടുന്നു
 
 
30. താപം കൂടുമ്പോൾ തന്മാത്രകൾ തമ്മിലുള്ള ആകർഷണബലം ....: ???
Answer: കുറയുന്നു



31. 10 ഡിഗ്രി സെൽഷ്യസ്, 100 ഡിഗ്രി സെൽഷ്യസ് എന്നീ താപനിലകളിലുള്ള വെള്ളം എടുത്താൽ ഏത് വെള്ളത്തിലെ തൻമാത്രകളുടെ ഗതികോർജം ആയിരിക്കും കൂടുതൽ???
Answer: 100 ഡിഗ്രി സെൽഷ്യസ്


32. താപധാരിതയുടെ യൂണിറ്റ്???
Answer: ജൂൾ/കെൽവിൻ


33. സാധാരണ മർദ്ദത്തിൽ ഒരു ഖരം ദ്രാവകമായി മാറുന്ന ഊഷ്മാവിനെ എന്തു വിളിക്കുന്നു???
Answer: ദ്രവണാങ്കം
 
 
34. സാധാരണ മർദ്ദത്തിൽ ഒരു ദ്രാവകം വാതകമായി മാറുന്ന ഊഷ്മാവ്???
Answer: തിളനില


35. ജലത്തിന്റെ ദ്രവണാങ്കം എത്ര???
Answer: പൂജ്യം ഡിഗ്രി സെൽഷ്യസ്


36. ജലത്തിന്റെ തിളനില എത്ര???
Answer: 100 ഡിഗ്രി സെൽഷ്യസ്
 
 
37. ഡിഗ്രി സെൽഷ്യസിൽ മനുഷ്യന്റെ സാധാരണ ശരീരോഷ്മാവ് എത്ര???
Answer: 37 ഡിഗ്രി സെൽഷ്യസ്


38. തൻമാത്രകൾക്ക് സ്ഥാനമാറ്റം ഉണ്ടാകാതെ അവയുടെ കമ്പനം വഴി താപപ്രേഷണം നടക്കുന്നതിനെ ....... എന്നു വിളിക്കുന്നു???
Answer: ചാലനം


39. തന്മാത്രകളുടെ സ്ഥാനമാറ്റം വഴി താപം പ്രേഷണം ചെയ്യുന്ന രീതി ഏതുപേരിൽ അറിയപ്പെടുന്നു???
Answer: സംവഹനം


40. വാതകങ്ങളിൽ താപപ്രേഷണം നടക്കുന്ന പ്രധാന രീതി???
Answer: സംവഹനം
 
 

41. മാധ്യമത്തിന്റെ സഹായമില്ലാതെ താപം പ്രേഷണം ചെയ്യുന്ന രീതിയാണ് .......: ???
Answer: വികിരണം


42. സൂര്യനിൽനിന്ന് ഭൂമിയിലേക്ക് താപം എത്തുന്ന രീതി ഏത്???
Answer: വികിരണം


43. താപം ഏറ്റവും കൂടുതൽ ആഗിരണം ചെയ്യുന്ന നിറം???
Answer: കറുപ്പ്


44. താപം ഏറ്റവും കുറച്ച് ആഗിരണം ചെയ്യുന്ന നിറം???
Answer: വെളുപ്പ്
 
 
45. ഓരോ പദാർഥവും ഖര, ദ്രാവക, വാതക അവസ്ഥകളിലേക്ക് മാറുന്നതിനെ ----- എന്നു വിളിക്കുന്നു???
Answer: അവസ്ഥാപരിവർത്തനം


46. ഖരാവസ്ഥയിലുള്ള പദാർത്ഥം നേരിട്ട് വാതകാവസ്ഥയിലേക്ക് മാറുന്നതിനെ എന്ത് വിളിക്കാം???
Answer: സബ്ലിമേഷൻ (ഉത്പദനം)


47. ദൂരം കൂടുതലുള്ളതും അവരെ ഉയർന്ന ചൂടുള്ളതുമായ വസ്തുക്കളുടെ താപനില അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം???
Answer: പൈറോമീറ്റർ


48. തെളിഞ്ഞുനിൽക്കുന്ന ബൾബിൽ നിന്ന് താപം പ്രവഹിക്കുന്ന രീതി???
Answer: വികിരണം
 
 
49. വിശിഷ്ടതാപധാരിത ഏറ്റവും കൂടുതലുള്ള പദാർഥം???
Answer: ജലം


50. തെർമോ മീറ്ററിൽ ഉപയോഗിക്കുന്ന ദ്രാവക ലോഹം???
Answer: മെർക്കുറി




51. ശരീരത്തിൽ സ്പർശിക്കാതെ സെൻസറുകൾ വഴി വികിരണങ്ങളെ സ്വീകരിച്ച് ശരീരോഷ്മാവ് അളക്കുന്ന തെർമോമീറ്ററുകൾ ഇന്ന് സാധാരണമാണ്. ഏത് വികിരണമാണ് ഇതിനുപയോഗിക്കുന്നത്???
Answer: ഇൻഫ്രാറെഡ്


52. ഖരം, ദ്രാവകം, വാതകം എന്നീ അവസ്ഥകളിലുള്ള വസ്തുക്കളിൽ ചൂടാക്കുമ്പോൾ ഏറ്റവും എളുപ്പത്തിലും ഏറ്റവും കൂടുതലും വികസിക്കുന്നത് ഏത്???
Answer: വാതകം
 
 
53. ജലത്തിന് ഏറ്റവും കൂടിയ സാന്ദ്രതയും ഏറ്റവും കുറഞ്ഞ വ്യാപ്തവുമുള്ള താപനില???
Answer: 4 ഡിഗ്രി സെൽഷ്യസ്


54. വളരെ കുറഞ്ഞ താപനിലയിൽ വൈദ്യുതപ്രതിരോധം പൂർണമായി ഇല്ലാതാകുന്ന പ്രതിഭാസം???
Answer: അതിചാലകത അഥവാ സൂപ്പർ കണ്ടക്ടിവിറ്റി


55. ഒരു പദാർഥത്തിന്റെ താപധാരിതയെ അതിന്റെ പിണ്ഡം കൊണ്ട് ഹരിക്കുമ്പോൾ കിട്ടുന്നതാണ് ------: ???
Answer: വിശിഷ്ട താപധാരിത (Specific Heat Capacity)


56. വിശിഷ്ട താപധാരിത ഏറ്റവും കൂടുതലുള്ള മൂലകം???
Answer: ഹൈഡ്രജൻ
 
 
57. ഒരു ഡച്ച് ഭൗതികശാസ്ത്രജ്ഞനാണ് അതിചാലകത കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ പേരെന്ത്???
Answer: കാമർലിങ് ഓൺസ്


58. ഏതുവർഷമാണ് അതിചാലകത കണ്ടെത്തിയത്???
Answer: 1911


59. പദാർഥങ്ങൾ അതിചാലകത കാണിച്ചു തുടങ്ങുന്ന ഊഷ്മാവ് ഏതു പേരിൽ അറിയപ്പെടുന്നു???
Answer: ട്രാൻസിഷൻ ടെംപറേച്ചർ


60. ആദ്യമായി അതിചാലകത കണ്ടെത്തിയ പദാർഥം ഏത്???
Answer: മെർക്കുറി
 
 

61. ട്രാൻസിഷൻ ടെംപറേച്ചർ ഏറ്റവും കൂടുതലുള്ള മൂലകം???
Answer: നിയോബിയം


62. ഒരു പദാർഥം അതിന്റെ ട്രാൻസിഷൻ ടെംപറേച്ചർ എത്തുകയും അതിചാലകത കാണിക്കാൻ തുടങ്ങുകയും ചെയ്യുമ്പോൾ അത് കാന്തികമണ്ഡലം രൂപപ്പെടുത്തുന്നു. ഈ പ്രതിഭാസത്തിന്റെ പേരെന്ത്???
Answer: മീസ്നർ ഇഫക്റ്റ്


63. ഭൗതികശാസ്ത്രത്തിലെ പ്രശസ്തമായ ബിസിഎസ് തിയറി ഏത് പ്രതിഭാസവുമായി ബന്ധപ്പെട്ടിരിക്കുന്നു???
Answer: അതിചാലകത


64. വളരെ കുറഞ്ഞ താപനില സൃഷ്ടിക്കുകയും ആ താപനിലയിൽ വസ്തുക്കളുടെ പ്രത്യേകതകളെക്കുറിച്ച് പഠിക്കുകയും ചെയ്യുന്ന ശാസ്ത്രശാഖ???
Answer: ക്രയോജനിക്സ്
 
 
65. പദാർഥങ്ങൾ ഒരു അവസ്ഥയിൽ നിന്ന് മറ്റൊരു അവസ്ഥയിലേക്ക് മാറുമ്പോൾ ഊഷ്മാവിൽ വർധനയില്ലാതെ സ്വീകരിക്കുന്ന താപം ഏതു പേരിൽ അറിയപ്പെടുന്നു???
Answer: ലീനതാപം


66. ഒരു ഖരവസ്ത അതിന്റെ ദ്രവണാങ്കത്തിൽവച്ച് താപനിലയിൽ മാറ്റമില്ലാതെ പൂർണമായും ദ്രാവകമായി മാറാൻ എടുക്കുന്ന താപത്തിന്റെ അളവ് ഏതുപേരിൽ അറിയപ്പെടുന്നു???
Answer: ദ്രവീകരണ ലീനതാപം


67. ഒരു ദ്രാവകം അതിന്റെ തിളനിലയിൽവച്ച് താപനിലയിൽ മാറ്റമില്ലാതെ വാതകമായി മാറുമ്പോൾ സ്വീകരിക്കുന്ന താപത്തിന്റെ അളവ് ഏതുപേരിൽ അറിയപ്പെടുന്നു???
Answer: ബാഷ്പീകരണ ലീനതാപം
 
 
68. പൂജ്യം ഡിഗ്രി സെൽഷ്യസിലുള്ള ഒരു ഗ്രാം ഐസിന്റെ ദ്രവീകരണ ലീനതാപം എത്???
Answer: 334 ജൂൾ


69. ജലത്തിന്റെ ബാഷ്പീകരണ ലീന താപം എത്???
Answer: 2230 ജൂൾ


70. നീരാവി തട്ടിയുണ്ടാകുന്ന പൊള്ളൽ തിളച്ച വെള്ളം വീണുണ്ടാകുന്ന പൊള്ളലിനേക്കാൾ മാരകമാകുന്നത് എന്തുകൊണ്ട്???
Answer: നീരാവിക്ക് ലീനതാപം ഉള്ളതിനാൽ ചൂട് കൂടുതലായിരിക്കും



71. വെള്ളത്തിന്റെ ഏത് പ്രത്യേകതയെ അടിസ്ഥാനപ്പെടുത്തിയാണ് ആവി എൻജിനുകളിൽ നീരാവി ഉപയോഗിക്കുന്നത്???
Answer: ലീനതാപം
 
 
72. ദ്രാവകാവസ്ഥയിലുള്ള പദാർഥങ്ങൾ ചൂട് സ്വീകരിച്ച് വാതകാവസ്ഥയിലേക്ക് മാറുന്ന പ്രവർത്തനമാണ് ......: ???
Answer: ബാഷ്പീകരണം


73. ഒരു സ്റ്റീൽ കമ്പിയിൽ സ്പർശിച്ചാൽ തണുപ്പ് അനുഭവപ്പെടുന്നു. എന്തുകൊണ്ട്???
Answer: കയ്യിൽനിന്ന് കമ്പിയിലേക്ക് ചൂട് പ്രവഹിക്കുന്നതിനാൽ


74. ബാഷ്പീകരണം നടക്കുമ്പോൾ അതിനാവശ്യമായ ചൂട് നൽകിയ വസ്തുവിന്റെ ഊഷ്മാവിന് എന്തു സംഭവിക്കും???
Answer: കുറയും


75. സ്ഥിതിചെയ്യാൻ സ്ഥലം ആവശ്യമുള്ളതും ഭാരമുള്ളതുമായ ഏതു വസ്തുവിനെയും പറയുന്ന പേര്???
Answer: ദ്രവ്യം
 
 
76. ദ്രവ്യം നിർമിതിക്ക് കാരണമായിരിക്കുന്ന ആറ്റങ്ങൾ മൂന്ന് അടിസ്ഥാന കണങ്ങൾ ചേർന്നാണ് ഉണ്ടായിരിക്കുന്നത്. ഏതൊക്കെ???
Answer: പ്രോട്ടോൺ, ഇലക്ട്രോൺ, ന്യൂട്രോൺ


77. രണ്ടുതരം അടിസ്ഥാന കണികകളാണ് പ്രോട്ടോൺ, ന്യൂട്രോൺ, ഇലക്ട്രോൺ എന്നിവയ്ക്ക് രൂപം കൊടുക്കുന്നത്. ഏതൊക്കെയാണവ???
Answer: ക്വാർക്ക്, ലെപ്റ്റോൺ


78. ദ്രവ്യം നിർമിച്ചിരിക്കുന്ന അടിസ്ഥാന കണങ്ങളിൽ ചാർജുള്ള കണികകൾ ഏതൊക്കെ???
Answer: പ്രോട്ടോൺ, ഇലക്ട്രോൺ


79. പ്രോട്ടോണിന്റെ ചാർജ്???
Answer: പോസിറ്റീവ് ചാർജ്
 
 
80. ഇലക്ട്രോണിന്റെ ചാർജ്???
Answer: നെഗറ്റീവ് ചാർജ്



81. ആറ്റത്തിന്റെ ന്യൂക്ലിയസ്സിൽ ഉള്ള കണങ്ങൾ ഏതൊക്കെ???
Answer: പ്രോട്ടോൺ, ന്യൂട്രോൺ


82. പദാർഥത്തിന്റെ അടിസ്ഥാന അവസ്ഥകൾ നാലെണ്ണമാണ്. ഏതൊക്കെ???
Answer: ഖരം, ദ്രാവകം, വാതകം, പ്ലാസ്മ


83. ഉയർന്ന താപനിലയിൽ അയോണീകരിക്കപ്പെട്ട പദാർഥത്തിന്റെ അവസ്ഥ???
Answer: പ്ലാസ്മ
 
 
84. ദ്രവ്യത്തിന്റെ അടിസ്ഥാന അവസ്ഥകളിൽ ഏതിലാണ് കണികകൾ ഏറ്റവും ക്രമരഹിതമായി സ്ഥിതിചെയ്യുന്നത്???
Answer: പ്ലാസ്മ


85. ഖരാവസ്ഥയിൽനിന്ന് ദ്രാവക വാതകാവസ്ഥകളിലേക്ക് പോകുമ്പോൾ പദാർഥത്തിലെ കണികകളുടെ ചലനവേഗത്തിന് എന്തു സംഭവിക്കും???
Answer: ചലനവേഗം കൂടും


86. ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥ ഏത്???
Answer: ബോസ് ഐൻസ്റ്റീൻ കണ്ടൻസേറ്റ്
 
 
87. പദാർഥത്തിന്റെ ആറാമത്തെ അവസ്ഥ ഏത്???
Answer: ഫെർമിയോണിക് കണ്ടൻസേറ്റ്


88. ദ്രവ്യത്തിന്റെ ഏഴാമത്തെ അവസ്ഥയാണ് ക്വാർക്ക് ഗ്ലൂവോൺ പ്ലാസ്മ. ശരിയോ തെറ്റോ???
Answer: ശരി


89. ബോസ് ഐൻസ്റ്റീൻ കണ്ടൻസേറ്റിനെക്കുറിച്ച് ആദ്യമായി പ്രവചിച്ച രണ്ടു ശാസ്ത്രജ്ഞരുടെ പേരിൽ നിന്നാണ് ദ്രവ്യത്തിന്റെ ആ അവസ്ഥയ്ക്ക് പേരുകിട്ടിയത്. ആരെക്കെയാണവർ???
Answer: സത്യേന്ദ്രനാഥ് ബോസ്, ആൽബർട്ട് ഐൻസ്റ്റീൻ


90. പദാർഥങ്ങളിലെ ഊർജവാഹകരായ കണികകൾ ഏത്???
Answer: ബോസോണുകൾ
 
 

91. ബോസോൺ എന്ന പേര് ആദ്യമായി ഉപയോഗിച്ച് ശാസ്ത്രജ്ഞൻ???
Answer: പോൾ ഡിറാക്


92. ക്വാർക്കുകൾ എന്ന അടിസ്ഥാന കണങ്ങൾ ചേർന്നുണ്ടായിരിക്കുന്ന കണങ്ങളാണ് ഹാഡ്രോണുകൾ. ശരിയോ തെറ്റോ???
Answer: ശരി


93. ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവിനെ ------ എന്നു വിളിക്കുന്നു???
Answer: പിണ്ഡം


94. ദൈവകണം എന്നറിയപ്പെടുന്നതും ദ്രവ്യത്തിന് പിണ്ഡം നൽകുന്നതുമായ അടിസ്ഥാന കണികയേത്???
Answer: ഹിഗ്സ് ബോസോൺ
 
 
95. ഏത് രണ്ട് ശാസ്ത്രജ്ഞരോടുള്ള ബഹുമാനാർഥമാണ് ഹിഗ്സ് ബോസോണിന് ആ പേരു നൽകിയിരിക്കുന്നത്???
Answer: പീറ്റർ ഹിഗ്സ്, സത്യേന്ദ്രനാഥ ബോസ്


96. സൂര്യനിലും മറ്റു നക്ഷത്രങ്ങളിലും ദ്രവ്യം ഏത് അവസ്ഥയിൽ സ്ഥിതിചെയ്യുന്നു???
Answer: പ്ലാസ്മ


97. ഖരം, ദ്രാവകം, വാതകം എന്നീ മൂന്ന് അവസ്ഥകളിലും കാണപ്പെടുന്ന, ഭൂമിയിൽ ഏറ്റവും സുലഭമായ പദാർഥം ഏതാണ്???
Answer: ജലം

Nidheesh C V

Founder of EASY PSC (2010) & government employee from Wayanad, Kerala. Diploma in Electronics Engineering. Passionate about empowering PSC aspirants with free, high-quality mock tests based on the official KPSC syllabus.

Leave a Reply

Your email address will not be published. Required fields are marked *

EASY PSC

Who We Are

Welcome to EASY PSC, your dedicated partner in mastering competitive examinations conducted by the Kerala Public Service Commission (PSC). Founded in 2010 by Nidheesh C V, a government employee and Electronics Engineering professional, our platform is headquartered in the heart of Wayanad. We are committed to empowering Kerala's aspirants through structured study materials, previous year question banks, and innovative tools like our Thulasi quiz portal to ensure your success in the public sector.

Contact Support
support@easypsc.com

© 2026 EASY PSC.
All Rights Reserved.