Current Affairs 2020 | April 2020 | 2020 April Full Current Affairs For Kerala PSC 10, 12, Degree Level Exams | Current Affairs for Railway Exams | Monthly Current Affairs Malayalam |

Current Affairs 2020 | April 2020 | 2020 April Full Current Affairs For Kerala PSC 10, 12, Degree Level Exams | Current Affairs for Railway Exams | Monthly Current Affairs Malayalam |
April 2020


1. പത്ത് പൊതുമേഖലാ ബാങ്കുകൾ ലയിച്ച് എത്ര എണ്ണം ആയി???
Answer: നാല്


2. ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സും യുണൈറ്റഡ് ബാങ്കും ഏത് ബാങ്കിൽ ആണ് ലയിച്ചത്???
Answer: പഞ്ചാബ് നാഷനൽ ബാങ്ക്
 
 
3. സിൻഡിക്കറ്റ് ബാങ്ക് ഏത് ബാങ്കിൽ ആണ് ലയിച്ചത്???
Answer: കാനറ ബാങ്ക്


4. ആന്ധ്ര ബാങ്കും കോർപറേഷൻ ബാങ്കും ഏത് ബാങ്കിൽ ആണ് ലയിച്ചത്???
Answer: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ


5. അലഹബാദ് ബാങ്ക് ഏത് ബാങ്കിൽ ആണ് ലയിച്ചത്???
Answer: ഇന്ത്യൻ ബാങ്ക്


6. ചരിത്രത്തിലാദ്യമായി ഐക്യരാഷ്ട്ര സംഘടനാ ആസ്ഥാനത്തു സമ്മേളിക്കാതെ രക്ഷാസമിതി ഓൺലൈൻ വോട്ടെടുപ്പിലൂടെ തീരുമാനങ്ങൾ എടുത്തത്???
Answer: 1 ഏപ്രിൽ 2020
 
 
7. യുഎൻ ആസ്ഥാനം???
Answer: ന്യൂയോർക്ക്


8. ബിഎസ് 6 നിലവാരമുള്ള പരിസ്ഥിതി സൗഹൃദ പെട്രോൾ, ഡീസൽ ഇന്ധനങ്ങളിലേക്കു ഇന്ത്യ പൂർണമായി മാറിയത്???
Answer: 1 ഏപ്രിൽ 2020


9. ഇന്ത്യൻ ഗുസ്തി താരം ബജ്‌രംഗ് പുനിയ 65 കിലോ വിഭാഗം ലോക റാങ്കിങ്ങിൽ എത്രാം സ്ഥാനത്താണ്???
Answer: 2–ാം സ്ഥാനത്ത്


10. 65 കിലോ വിഭാഗം ലോക റാങ്കിങ്ങിൽ ഒന്നാം നമ്പർ ആയ റഷ്യൻ താരം???
Answer: ഗാഷിമുറാദ് റാഷിദോവ്
 
 

11. ആദിവാസി ഊരുകളിൽ നിന്നു വന വിഭവങ്ങളും കാർഷിക വിളകളും നേരിട്ടു ശേഖരിച്ച് ആവശ്യക്കാരുടെ വീട്ടുപടിക്കലെത്തിക്കുന്ന വനിക പദ്ധതിക്കു തുടക്കം കുറിച്ച തിരുവനന്തപുരം ജില്ലയിലെ സ്ഥലം???
Answer: കോട്ടൂർ


12. കോവിഡ് 19 ലോക്ഡൗണിനു ശേഷം സ്വീകരിക്കേണ്ട മുൻകരുതലുകളെയും നിയന്ത്രണങ്ങളെയും കുറിച്ചു ശുപാർശ നൽകാൻ കേരള സർക്കാർ നിയോഗിച്ച 17 അംഗ വിദഗ്ധസമിതിയുടെ അധ്യക്ഷൻ ആയ മുൻ ചീഫ് സെക്രട്ടറി???
Answer: കെ.എം. ഏബ്രഹാം


13. കിഴക്കൻ ചൈനയിലെ പൈതൃക നഗരമായ ഹാൻചൗ വേദിയാകുന്ന 2022 ഏഷ്യൻ ഗെയിംസിന്റെ ഭാഗ്യചിഹ്നങ്ങൾ???
Answer: കോങ്‌കോങ്, ലിയാൻലിയാൻ, ചെൻചെൻ


14. ഹാൻചൗ ഏഷ്യൻ ഗെയിംസ് നടക്കുന്നത്???
Answer: 2022 സെപ്റ്റംബർ 10 മുതൽ 22 വരെ
 
 
15. ബെംഗളൂരു ആസ്ഥാനമായ ദക്ഷിണ മേഖലാ വൈദ്യുതി ഉൽപാദക പ്രസരണ ഏകോപന സംവിധാനം (എസ്ആർപിസി) ചെയർമാനായി കേന്ദ്ര ഊർജ മന്ത്രാലയം നിയമിച്ചത്???
Answer: എൻ.എസ്. പിള്ള


16. നാസ്കോമിന്റെ പുതിയ ചെയർമാനായി നിയമിച്ച ഇൻഫോസിസ് ചീഫ് ഓപ്പറേറ്റിങ് ഓഫിസർ???
Answer: യു ബി പ്രവീൺ റാവു


17. ആഗോള ഐടി കമ്പനിയായ ഐബി എമ്മിന്റെ (ഇന്റർനാഷനൽ ബിസിനസ് മെഷീൻസ് കോർപറേഷൻ) ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി ചുമതലയേറ്റ ആദ്യ ഇന്ത്യൻ വംശജൻ???
Answer: അരവിന്ദ് കൃഷ്ണ
 
 
18. കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെയും ബ്രിട്ടനിലെ വെൽക്കം ട്രസ്റ്റിന്റെയും സംയുക്തമായുള്ള 1.3 കോടി രൂപയുടെ "ഏർളി കരിയർ" അവാർഡ് നേടിയ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ബയോടെക്നോളജി വകുപ്പിലെ ഗവേഷക???
Answer: ഡോ. ശ്രീജ നാരായണൻ


19. കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിനു കീഴിലുള്ള കേന്ദ്രീയ ഹിന്ദി സൻസ്ഥാന്റെ ഗണേശ് ശങ്കർ വിദ്യാർഥി അവാർഡിന് (5 ലക്ഷം രൂപ) അർഹനായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷൻ ഡയറക്ടർ ജനറൽ ആയിരുന്ന മാധ്യമപ്രവർത്തകൻ???
Answer: കെ.ജി. സുരേഷ്


20. രാജ്യാന്തര നാണ്യനിധിയുടെ (ഐഎംഎഫ്) എക്സ്റ്റേണൽ അഡ്വൈസറി ഗ്രൂപ്പ് അംഗമായി എംഡി ക്രിസ്റ്റലീന ജോർജീവ നാമനിർദേശം ചെയ്തത്???
Answer: രഘുറാം രാജൻ



21. പ്രകൃതി സംരക്ഷണത്തിനുവേണ്ടി പ്രവർത്തിക്കുന്ന സംഘടനയായ വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചറിന്റെ (WWF) അമ്പാസഡയായി നിയമിതനായത്???
Answer: വിശ്വാനാഥൻ ആനന്ദ്
 
 
22. ദക്ഷിണ കൊറിയയിൽ പ്രസിഡന്റ്???
Answer: മൂൺ ജേ ഇന്ന്


23. കേരള റിയൽ എസ്റ്റേറ്റ് അപ്പലേറ്റ് ട്രൈബ്യൂണൽ അധ്യക്ഷനായി നിയമിതനായത്???
Answer: ജസ്റ്റിസ് പി. ഉബൈദ്


24. കേന്ദ്രസർക്കാർ അന്യാദൃശ സാംസ്കാരിക പൈതൃകപ്പട്ടികയിൽ ഉൾപ്പെടുത്തിയ കേരളീയ കലാരൂപങ്ങൾ???
Answer: ചെട്ടികുളങ്ങര കുംഭഭരണി കെട്ടുകാഴ്ച, കളരിപ്പയറ്റ്, തോൽപ്പാവക്കൂത്ത്, മുടിയേറ്റ്, കൂടിയാട്ടം


25. കോവിഡ് തടസ്സപ്പെടുത്തിയതിനാൽ 2019–20 സീസൺ ഐ ലീഗ് ഫുട്ബോൾ അവസാനിച്ചതായി കണക്കാക്കി ജേതാക്കളായി പ്രഖ്യാപിച്ചത്???
Answer: കൊൽക്കത്ത മോഹൻ ബഗാൻ
 
 
26. രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ സെക്രട്ടറിയായി നിയമിതനായത്???
Answer: കപിൽ ദേവ് ത്രിപാഠി


27. ഗ്ലോബൽ വൈറസ് നെറ്റ്‌വർക്കിൽ അംഗത്വം ലഭിച്ച കേരളത്തിലെ ഇൻസ്റ്റിറ്റ്യൂട്ട്???
Answer: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി (ഐഎവി)


28. മധ്യപ്രദേശ് മുഖ്യമന്ത്രി???
Answer: ശിവരാജ്സിങ് ചൗഹാൻ


29. ലോക ബാഡ്മിന്റൻ ഫെ‍ഡറേഷന്റെ (ബിഡബ്ല്യുഎഫ്) മരുന്നടിയോ ഒത്തുകളിയോ ഇല്ലാത്ത നല്ല മത്സരങ്ങൾക്കായുള്ള ബോധവൽക്കരണമായ "അയാം ബാഡ്മിന്റൻ" ക്യാംപെയ്ന്റെ അംബാസഡർ???
Answer: പി.വി. സിന്ധു
 
 
30. കേരള ബ്ലാസ്റ്റേഴ്സിന്റെ ഹെഡ് കോച്ച് ആയി നിയമിതനായ സ്പാനിഷ് പരിശീലകൻ???
Answer: കിബു വിക്കൂന



31. ഇറാൻ റവല്യൂഷനറി ഗാർഡ്സിന്റെ ആദ്യ സൈനിക ഉപഗ്രഹം???
Answer: നൂർ


32. കേന്ദ്ര പഞ്ചായത്ത്‌രാജ് വകുപ്പിന്റെ ജിപിഡിപി (ഗ്രാമ പഞ്ചായത്ത് ഡവലപ്മെന്റ് പ്ലാൻ) അവാർഡ് ലഭിച്ച പഞ്ചായത്ത്???
Answer: പായം പഞ്ചായത്ത്


33. ഏഷ്യയിലെ അതിസമ്പന്നരിൽ ആലിബാബ സ്ഥാപകൻ ജാക് മായെ പിന്തള്ളി ഒന്നാം സ്ഥാനത്ത് എത്തിയത്???
Answer: മുകേഷ് അമ്പാനി
 
 
34. സെൻട്രൽ വിജിലൻസ് കമ്മിഷനിൽ (സിവിസി) ചീഫ് വിജിലൻസ് കമ്മിഷണറായി ചുമതലയേറ്റ രാഷ്ട്രപതിയുടെ സെക്രട്ടറിയായിരുന്ന വ്യക്തി???
Answer: സഞ്ജയ് കോത്താരി


35. ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തത്???
Answer: ജസ്റ്റിസ് ദീപാങ്കർ ദത്ത


36. കേന്ദ്ര വിജിലൻസ് കമ്മിഷണറായി ചുമതലയേറ്റത്???
Answer: സുരേഷ് എൻ. പട്ടേൽ
 
 
37. ഇന്ത്യൻ സ്ഥാനപതിയായി ഖത്തറിൽ നിയമിതനായത്???
Answer: ദീപക് മിത്തൽ


38. ഇന്ത്യൻ സ്ഥാനപതിയായി ബഹ്റൈനിൽ നിയമിതനായത്???
Answer: പീയൂഷ് ശ്രീവാസ്തവ


39. ഇന്ത്യൻ സ്ഥാനപതിയായി സ്ലോ നിയമിതയായത്???
Answer: നമ്രത എസ്. കുമാർ


40. ഇന്ത്യൻ സ്ഥാനപതിയായി ഓസ്ട്രിയ നിയമിതനായത്???
Answer: ജയ്ദീപ് മജുംദാർ
 
 

41. ആറാം ധനകാര്യ കമ്മിഷൻ അംഗമായി ഉൾപ്പെടുത്താൻ മന്ത്രിസഭ തീരുമാനിച്ച തദ്ദേശഭരണ പ്രിൻസിപ്പൽ സെക്രട്ടറി???
Answer: ശാരദ മുരളീധരൻ


42. യുഎസ് ക്രിക്കറ്റ് ടീം പരിശീലകനായി നിയമിച്ച കർണാടകയുടെ മുൻ രഞ്ജി ബാറ്റ്സ്മാൻ???
Answer: ജെ. അരുൺ കുമാർ


43. ന്യൂയോർക്കിൽ ഐക്യരാഷ്ട്ര സംഘടനയിൽ ഇന്ത്യയുടെ പ്രത്യേക പ്രതിനിധിയും അംബാസഡറുമായി നിയമിച്ച ഐഫ്എസ് 1985 ബാച്ചുകാരനായ വ്യക്തി???
Answer: ടി.എസ്. തിരുമൂർത്തി


44. ഫ്രഞ്ച് ലീഗ് ഫുട്ബോൾ ചാംപ്യൻമാരായി പ്രഖ്യാപിച്ചത്???
Answer: പിഎസ്ജി ലീഗ്
 
 

Nidheesh C V

Founder of EASY PSC (2010) & government employee from Wayanad, Kerala. Diploma in Electronics Engineering. Passionate about empowering PSC aspirants with free, high-quality mock tests based on the official KPSC syllabus.

Leave a Reply

Your email address will not be published. Required fields are marked *

EASY PSC

Who We Are

Welcome to EASY PSC, your dedicated partner in mastering competitive examinations conducted by the Kerala Public Service Commission (PSC). Founded in 2010 by Nidheesh C V, a government employee and Electronics Engineering professional, our platform is headquartered in the heart of Wayanad. We are committed to empowering Kerala's aspirants through structured study materials, previous year question banks, and innovative tools like our Thulasi quiz portal to ensure your success in the public sector.

Contact Support
support@easypsc.com

© 2026 EASY PSC.
All Rights Reserved.