മുഗൾ ചക്രവർത്തിമാർ - അറിയേണ്ടതെല്ലാം

മുഗൾ ചക്രവർത്തിമാർ - അറിയേണ്ടതെല്ലാം
മുഗൾ ചക്രവർത്തിമാർ.


ബാബർ (1526-30)
1. തിമൂറിഡ് വംശം എന്നറിയപ്പെടുന്നത്?
മുഗൾവംശം.

2. സഹിറുദ്ദീൻ മുഹമ്മദ് എന്നറിയപ്പെടുന്നത്?
ബാബർ.

3. ഏറ്റവും കുറച്ചു കാലം ഭരിച്ച മുഗൾരാജാവ്?
ബാബർ.

4. 'പേർഷ്യൻഭാഷയിലെ കവി' എന്നറിയപ്പെടുന്നത്?
ബാബർ.

5. ഡൽഹിയിൽ ആരംബാഗ് സ്ഥാപിച്ചതാര്?
ബാബർ.

6. ആത്മകഥയിൽ 'ഞാൻ ഇന്ത്യക്കാരനല്ല'എന്ന് രേഖപ്പെടുത്തിയ മുഗൾ ചക്രവർത്തിയാര്?
ബാബർ.

7. ബാബറിന്റെ ജീവചരിത്രം?
ബാബർ നാമ.

8. കൃഷ്ണദേവരായരുടെ സമകാലികനായിരുന്ന മുഗൾ ചക്രവർത്തി?
ബാബർ.

9. ഇന്ത്യയിൽ ആദ്യമായി 'പീരങ്കിപ്പട' ഉപയോഗിച്ചത്?
ബാബർ.


ഹുമയൂൺ (1530-40)
1. 'നസിറുദ്ദീൻ മുഹമ്മദ്' ആരായിരുന്നു?
ഹുമയൂൺ ചക്രവർത്തി.

2. പടിക്കെട്ടുകളിൽ നിന്ന് വീണു മരിച്ച മുഗൾ ഭരണാധികാരി?
ഹുമയൂൺ.

3. 'താജ്മഹലിന്റെ മുൻഗാമി' എന്നറിയപ്പെടുന്നത്?
ഹുമയൂണിന്റെ ശവകുടീരം.

4. 'ഭാഗ്യവാൻ' എന്നർത്ഥമുള്ള പേരുള്ള മുഗൾ ചക്രവർത്തിയാര്?
ഹുമയൂൺ.

5. ഡൽഹിയിലെ ദിൻപന നഗരം നിർമ്മിച്ചതാര്?
ഹുമയൂൺ.


അക്ബർ (1556-1605)
1. ജലാലുദ്ദീൻ മുഹമ്മദ് ആരുടെ യഥാർത്ഥ നാമമാണ്?
അക്ബർ.

2. അലഹാബാദ് നഗരത്തിന് ആ പേരിട്ടതാര്?
അക്ബർ.

3. AD 1600ൽ ഈസ്റ്റിന്ത്യാകമ്പനി ലണ്ടനിൽ സ്ഥാപിതമാകുമ്പോൾ ഇന്ത്യൻ ഭരണാധികാരി?
അക്ബർ.

4. ഒരേ സമയം പോപ്പും,രാജാവുമായിരുന്നത്?
അക്ബർ.

5. 'ഹിന്ദുസ്ഥാനി സംഗീതത്തിന്റെ അഗസ്റ്റിയൻ കാലഘട്ടം' എന്നറിയപ്പെടുന്നത്?
അക്ബറിന്റെ ഭരണകാലം.

6. മുഗൾ ചക്രവർത്തിമാരിൽ വൻതോതിൽ മന്ദിരനിർമ്മാണം തുടങ്ങിയത്?
അക്ബർ.

7. അക്ബർ ഫത്തേപ്പുർ സിക്രി സ്ഥാപിച്ചത് എന്ന്?
1569ൽ.ഗുരു സലിം ശിസ്തിയുടെ ഓർമ്മയ്ക്ക്.

8. അക്ബർ ഗുജറാത്ത് കീഴടക്കിയതിന്റെ ഓർമ്മയ്ക്ക് സ്ഥാപിച്ച സ്മാരകം?
ബുലന്ദ് ദർവാസ. (ഫത്തേപ്പുർ സിക്രിയുടെ പ്രവേശനകവാടം)

9. 'ചെങ്കല്ലിലെ ഇതിഹാസം'?
ഫത്തേപ്പുർ സിക്രി.

10. ആരുടെ പ്രേരണയാലാണ് അക്ബർ ദിൻഇലാഹി എന്ന മതം സ്ഥാപിച്ചത്?
അബുൾ ഫാസൽ.

11. വേട്ടയാടൽ പ്രധാന ഹോബിയായിരുന്ന രാജാവ്?
അക്ബർ.


ജഹാംഗീർ (1605-1627)
1. 'നൂറുദ്ദീൻ മുഹമ്മദ്' ആരുടെ പേരാണ്?
ജഹാംഗീർ.

2. ജഹാംഗീറിന്റെ ആദ്യകാല പേര്?
സലീം.

3. നീതിച്ചങ്ങല ഏർപ്പെടുത്തിയതാര്?
ജഹാംഗീർ

4. മുഗൾ ചിത്രകലയുടെ സുവർണ കാലഘട്ടം?
ജഹാംഗീറിന്റെ ഭരണകാലം.

5. പോർച്ചുഗീസുകാർ ഇന്ത്യയിൽ പുകയിലകൊണ്ടുവന്നത് ആരുടെ ഭരണകാലത്ത്?
ജഹാംഗീറിന്റെ.

6. ശ്രീനഗറിലെ ഷാലിമാർ,നിഷാന്ത് പൂന്തോട്ടങ്ങൾ സ്ഥാപിച്ചതാര്?
ജഹാംഗീർ

7. ജഹാംഗീറിന്റെ ശവകുടീരം എവിടെ?
ലാഹോറിൽ.

8. ചിത്രകാരനായ മുഗൾ ചക്രവർത്തി?
ജഹാംഗീർ.


ഷാജഹാൻ (1627-1658)
1. ഷാജഹാന്റെ യഥാർത്ഥ പേര്?
ഷഹാബുദ്ദീൻ മുഹമ്മദ്.

2. മുഗൾഭരണത്തിന്റെ സുവർണകാലം?
ഷാജഹാന്റെ ഭരണകാലം.

3. ഷാജഹാൻ പണിത നിർമ്മിതികൾ:
ഡൽഹിയിലെ ജുമാമസ്ജിദ്,ചെങ്കോട്ട,മോത്തി മസ്ജിദ്, ലാഹോറിലെ ഷാലിമാർ ഗാർഡൻ,ഡൽഹിയിലെ ഷാലിമാർ ബാഗ്.

4. ആലംഗീർ എന്നറിയപ്പെട്ടത്?
ഷാജഹാൻ.

5. 'മുഗൾ വംശത്തിലെ ദു:ഖപുത്രി' എന്നറിയപ്പെട്ടന്നതാര്?
ഷാജഹാന്റെ മകൾ, ജഹനാരാ ബീഗം.

6. ലാഹോറിൽ ജനിച്ച മുഗൾ ചക്രവർത്തി?
ഷാജഹാൻ.

7. നീതിച്ചങ്ങല നിർത്തലാക്കിയത്?
ഷാജഹാൻ

8. മുഗൾ സാമ്രാജ്യതലസ്ഥാനം ഡൽഹിയിലേക്ക് മാറ്റിയത്?
ഷാജഹാൻ.

9. 'നിർമ്മിതികളുടെ രാജകുമാരൻ'?
ഷാജഹാൻ.


ഔറംഗസീബ് (1658-1707)
1. 'ജീവിച്ചിരിക്കുന്ന സന്യാസി' എന്നറിയപ്പെട്ട മുഗൾ ഭരണാധികാരി?
ഔറംഗസീബ്.

2. മുഗൾ ചക്രവർത്തിമാരിൽ ഏറ്റവും സാമ്രാജ്യ വിസ്തൃതിയുള്ളതാർക്ക്?
ഔറംഗസീബ്.

3. കൊട്ടാരത്തിൽ പാട്ടും,നൃത്തവും നിരോധിച്ചത്?
ഔറംഗസീബ്.

4. അക്ബർ നിർത്തലാക്കിയ ജസിയ പുനരാരംഭിച്ചത്?
ഔറംഗസീബ്.

5. ഡക്കാൻ നയം നടപ്പിലാക്കിയത്?
ഔറംഗസീബ്.

6. 'സിന്ദ് പീർ' എന്നറിയപ്പെട്ടത്?
ഔറംഗസീബ്.

7. കടൽക്കൊള്ളക്കാരിൽ നിന്ന് ബംഗാൾ ഉൾക്കടലിലെ സന്ദീപ് ദ്വീപ് പിടിച്ചെടുത്തത്?
ഔറംഗസീബ്.

8. സതി നിരോധിച്ച മുഗൾ ചക്രവർത്തി?
ഔറംഗസീബ്.

9. ശിവജിയുടെ സമകാലികനായിരുന്ന മുഗൾ ചക്രവർത്തി?
ഔറംഗസീബ്.

10. ഡൽഹിയിലെ മോത്തി മസ്ജിത് നിർമ്മിച്ചതാര്?
ഔറംഗസീബ്.

Nidheesh C V

Founder of EASY PSC (2010) & government employee from Wayanad, Kerala. Diploma in Electronics Engineering. Passionate about empowering PSC aspirants with free, high-quality mock tests based on the official KPSC syllabus.

Leave a Reply

Your email address will not be published. Required fields are marked *