കേരളം - അടിസ്ഥാന വിവരങ്ങൾ

കേരളം - അടിസ്ഥാന വിവരങ്ങൾ

~2 min read Aug 04, 2026 7 Key Facts
01

കേരളം

Rank File Study Illustration
Click to Zoom
ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ തെക്കേയറ്റത്ത് അറബിക്കടലിനോട് ചേർന്നു കിടക്കുന്ന കേരളം എന്ന നമ്മുടെ സ്വന്തം സംസ്ഥാനം. കേരളം പല കാര്യങ്ങളിലും മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി നിൽക്കുന്നു.  പശ്ചിമഘട്ടം അതിരിടുന്ന കേരളം ഭൂമിശാസ്ത്രപരമായും ഒറ്റ തിരിഞ്ഞാണ് നിൽക്കുന്നത്. കേരളത്തെക്കുറിച്ചുള്ള സമഗ്ര വിവരണമാണ് ഈ ഭാഗത്ത് സമാഹരിച്ചിരിക്കുന്നത്. പിഎസ്സി പോലുള്ള മത്സര പരീക്ഷകളിൽ കേരളത്തെക്കുറിച്ചുള്ള നിരവധി ചോദ്യങ്ങൾ ഉൾപ്പെടുത്താറുണ്ട്. മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഏറെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ വിവരണം തയ്യാറാക്കിയിരിക്കുന്നത്.
04

തുടങ്ങാം

കേരള PSC യുടെ ഒരു പരീക്ഷ എഴുതാൻ പോകുന്ന ഒരു വിദ്യാർത്ഥി തീർച്ചയായും ആദ്യം പഠിക്കേണ്ടത് കേരളത്തെ കുറിച്ചാണ്. നമുക്ക് കേരളത്തിൽ നിന്നും തന്നെ തുടങ്ങാം. ഇവിടെ കേരളത്തെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ നോക്കാം.
1956 നവംബർ 1 ന് കേരള സംസ്ഥാനം നിലവിൽ വന്നപ്പോൾ അഞ്ചു ജില്ലകളാണുണ്ടായിരുന്നത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശ്ശൂർ, മലബാർ എന്നിവയായിരുന്നു അവ. 1957 ജനുവരി 1 ന് മലബാർ ജില്ല വിഭജിച്ച് പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകൾ രൂപീകരിച്ചു. അങ്ങനെ കേരള സംസ്ഥാന രൂപീകരണത്തിനുശേഷം ഇല്ലാതായ ഒരേയാരു ജില്ലയായി മലബാർ. പിന്നീട് അതേ വർഷം ആഗസ്ത് 17 ന് ആലപ്പുഴ ജില്ല നിലവിൽ വന്നു. 1958 ഏപ്രിൽ 1 നാണ് എറണാകുളം ജില്ല രൂപീകരിച്ചത്. 1969 ജൂൺ 16 ന് മലപ്പുറം ജില്ലയും 1972 ജനുവരി 26 ന് ഇടുക്കി ജില്ലയും 1980 നവംബർ 1 ന് വയനാട് ജില്ലയും 1982 നവംബർ 1 ന് പത്തനംതിട്ട ജില്ലയും രൂപം കൊണ്ടു. കേരളത്തിലെ ഏറ്റവും അവസാന ജില്ലയായ കാസർകോട് നിലവിൽ വന്നത് 1984 മെയ് 24 നാണ്.
07

പഠിക്കാം കേരളത്തെക്കുറിച്ച്

Reference Table Scroll horizontally
അടിസ്ഥാന വിവരങ്ങൾ
നിലവിൽ വന്നത് 1956 നവംബർ 1
വിസ്തീർണ്ണം 38,863 ച.കി.മീ
Study Flashcard / Q&A Tap to test yourself
Q
ഇന്ത്യയുടെ മൊത്തം വിസ്തീർണ്ണത്തിൽ കേരളം ഉൾക്കൊള്ളുന്ന ഭാഗം
Answer & Explanation
1.18%
Did you know this question?
Study Flashcard / Q&A Tap to test yourself
Q
സ്ഥാനം ?
Answer & Explanation
ഉത്തര അക്ഷാംശം (Latitude) 8 ഡിഗ്രി 18 മിനിറ്റിനും 12 ഡിഗ്രി 48 മിനിറ്റിനും മധ്യേ (8°18' and 12°48' N) പൂർവ രേഖാംശം (Longitude) 74 ഡിഗ്രി 52 മിനിറ്റിനും 72 ഡിഗ്രി 22 മിനിറ്റിനും മധ്യേ (74°52' and 72°22' E)
Did you know this question?
11

അതിർത്തി

Reference Table Scroll horizontally
അതിർത്തി പങ്കിടുന്നത്
പടിഞ്ഞാറ് അറബിക്കടൽ
കിഴക്ക് പശ്ചിമഘട്ടം
തെക്കുകിഴക്ക് തമിഴ്നാട്
വടക്ക് കിഴക്ക് കർണ്ണാടകം
Study Flashcard / Q&A Tap to test yourself
Q
ഹൈക്കോടതി ആസ്ഥാനം
Answer & Explanation
എർണാകുളം
Did you know this question?
Study Flashcard / Q&A Tap to test yourself
Q
തലസ്ഥാനം
Answer & Explanation
തിരുവനന്തപുരം
Did you know this question?
Study Flashcard / Q&A Tap to test yourself
Q
മാതൃഭാഷ
Answer & Explanation
മലയാളം
Did you know this question?
Study Flashcard / Q&A Tap to test yourself
Q
നാണയം
Answer & Explanation
ഇന്ത്യൻ റുപി
Did you know this question?
17

കാലാവസ്ഥ

ഉഷ്ണമേഖല കാലാവസ്ഥ (Tropical)
  1. 1
    വേനൽ - Feb - May (24-33°C)
  2. 2
    വർഷക്കാലം - Jun - Sept (22-28°C)
  3. 3
    ശിശിരം - Oct - Jan (22-32°C)
  1. 1
    ശൈത്യകാലം - ഡിസംബർ - ഫെബ്രുവരി
  2. 2
    വേനൽക്കാലം - മാർച്ച് - മെയ്
  3. 3
    കാലവർഷം - ജൂൺ - സെപ്തംബർ (തെക്ക് പടിഞ്ഞാറൻ മൺസൂൺ)
  4. 4
    തുലാവർഷം - ഒക്ടോബർ - നവംബർ (വടക്ക് കിഴക്കൻ മൺസൂൺ)

Finished Studying This Topic?

Mark it as completed to track your PSC syllabus revision progress.

Test Your Knowledge on Easy PSC

Practice 2000+ PSC previous year questions, real-time mock tests with state-wide rankings, and boost your preparation.

Start Free Mock Test
Link copied to clipboard!