00:00 Time Left

025/2024 - Civil Excise Officer (Trainee) (Male) (Women)

You are currently taking the Civil Excise Officer series. Good luck!

Sponsored
Question 1
ചുവടെ തന്നിരിക്കുന്നവയിൽ 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?
(i) ഫൈസാബാദിൽ വിപ്ലവം നയിച്ചത് നവാബ് വാജിദ് അലി ആണ്
(ii) ലക്നൌവിൽ വിപ്ലവം നയിച്ചത് മൗലവി അഹമ്മദുള്ള ആണ്
(iii) ബീഹാറിലെ അറയിൽ വിപ്ലവം നയിച്ചത് കുൻവർ സിംഗ് ആണ്
(iv) ബറേലിയിൽ വിപ്ലവം നയിച്ചത് ഖാൻ ബഹദൂർ ഖാൻ ആണ്
A
(i), (ii)
B
(iii), (iv)
C
മേൽപ്പറഞ്ഞവയെല്ലാം
D
ഇതൊന്നുമല്ല
Question 2
തന്നിരിക്കുന്ന ജോഡികളിൽ തെറ്റായവ ഏത്?
(i) തിരുവനന്തപുരത്ത് അടിമത്ത നിരോധനം - 1812
(ii) കൊച്ചിയിൽ അടിമത്ത നിരോധനം - 1845
(iii) തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് രൂപീകരണം - 1837
(iv) എറണാകുളം മഹാരാജാസ് കോളേജ് രൂപീകരണം - 1875
A
(i), (ii)
B
(i), (iv)
C
only (iii)
D
Only (iv)
Question 3
ചുവടെ തന്നിരിക്കുന്നവയിൽ ചൈനീസ് വിപ്ലവവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്‌താവന ഏത്?
(i) പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന രൂപീകരിച്ചത് 1949 Oct. 1 ന് ആണ്
(ii) യുദ്ധാനന്തരം ചിയാങ്ങ് കൈഷേക്കും സംഘവും തായ്‌വാനിലേക്ക് ഓടിപ്പോയി
(iii) ചൈനയിൽ സാംസ്‌കാരിക വിപ്ലവം കൊണ്ടുവന്നത് മാവോ സേതുങ്ങ് ആണ്
(iv) മാവോ സേതുങ്ങിനുശേഷം ഹുവ ഗുവോഫെങ്ങ് ചൈനയിൽ അധികാരത്തിൽ വന്നു
A
(i), (ii)
B
(ii), (iii)
C
only (iii)
D
Only (iv)
Question 4
സാമൂഹ്യ പരിഷ്‌കർത്താവായ ചട്ടമ്പിസ്വാമികളുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്‌താവന ഏത്?
(i) 1851 ൽ തിരുവനന്തപുരം ജില്ലയിലെ കൊല്ലൂരിൽ ജനനം
(ii) സ്വാമിനാഥ ദേശികർ ചട്ടമ്പിസ്വാമികളെ തമിഴ് വേദാന്തശാസ്ത്രം അഭ്യസിപ്പിച്ചു
(iii) ചട്ടമ്പിസ്വാമികളുടെ സ്‌മാരകം സ്ഥിതിചെയ്യുന്നത് പന്മനയിൽ ആണ്
(iv) കേരളത്തിലെ ദേശനാമങ്ങൾ ചട്ടമ്പിസ്വാമികളുടെ കൃതിയാണ്
A
only (i)
B
only (ii)
C
(iii), (iv)
D
(ii), (iii)
Question 5
ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡികൾ ഏത്?
(i) നാഗ്‌പൂർ സമ്മേളനം - നിസ്സഹകരണ പ്രസ്ഥാനം
(ii) ബോംബെ സമ്മേളനം - പൂർണ്ണസ്വരാജ് പ്രമേയം
(iii) ലാഹോർ സമ്മേളനം - ക്വിറ്റ് ഇന്ത്യാ പ്രമേയം
(iv) സൂറത്ത് സമ്മേളനം - ഇന്ത്യൻ നാഷണൽ കോൺഗ്രസ് വിഭജനം
A
(i), (ii)
B
(ii), (iii)
C
(iii), (iv)
D
(i), (iv)
Question 6
അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഇന്ത്യൻ ടീമിന്റെ ഏറ്റവും കുറഞ്ഞ ഇന്നിംഗ്‌സ് സ്കോർ ഏതു രാജ്യത്തിനെതിരെയായിരുന്നു?
A
പാക്കിസ്ഥാൻ
B
ആസ്ട്രേലിയ
C
ന്യൂസിലാന്റ്
D
ശ്രീലങ്ക
Question 7
സിങ്ക് ഹോളുകളുടെ രൂപീകരണത്തിന് കാരണമാകുന്ന ഭൂരൂപ രൂപവത്കരണ സഹായി:
A
ഒഴുകുന്ന വെള്ളം
B
ഭൂഗർഭജലം
C
ഹിമാനികൾ
D
തിരമാലകൾ
Question 8
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വേലിയേറ്റങ്ങൾ ഉണ്ടാകുന്ന രാജ്യം :
A
ഇന്ത്യ
B
ചൈന
C
ശ്രീലങ്ക
D
കാനഡ
Question 9
കടുപ്പം കുറഞ്ഞ ധാതു :
A
വജ്രം
B
ടോപ്പാസ്
C
ക്വാർട്‌സ്
D
ടാൽക്
Question 10
ഭൂമദ്ധ്യരേഖാ പ്രദേശത്ത് ലഭിക്കുന്ന മഴ :
A
സംവഹന വൃഷ്ടി
B
ചക്രവാത വൃഷ്ടി
C
പർവ്വത വൃഷ്ടി
D
പ്രതിചക്രവാത വൃഷ്ടി
Question 11
മൺസൂൺ കാലത്തിനു മുൻപ് കേരളത്തിൽ ലഭിക്കുന്ന വേനൽ മഴ :
A
ചിനൂക്ക്
B
ലൂ
C
മാങ്കോഷവർ
D
കൽബ്ശാഖി
Question 12
സൂര്യനെപ്പറ്റിയുള്ള സൂക്ഷ്‌മ പഠനത്തിനായി ഐ.എസ്.ആർ.ഒ. വികസിപ്പിച്ച പേടകം :
A
ആദിത്യ എൽ 1
B
വിക്രം
C
ആദിത്യ
D
ഇവയൊന്നുമല്ല
Question 13
ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് :
A
ജവഹർലാൽ നെഹ്റു
B
എം. വിശ്വേശ്വരയ്യ
C
പി. സി. മഹലാനോബിസ്
D
ഡോ. എം. എസ്. സ്വാമിനാഥൻ
Question 14
പുത്തൻ സാമ്പത്തിക നയത്തിന്റെ ലക്ഷ്യങ്ങൾ :
A
ഉദാരവൽക്കരണം
B
സ്വകാര്യവൽക്കരണം
C
ആഗോളവൽക്കരണം
D
ഇവയെല്ലാം
Question 15
ഖാരിഫ് വിളകൾ വിളവെടുക്കുന്ന സമയം :
A
ഡിസംബർ മുതൽ ജനുവരി വരെ
B
ജൂൺ മുതൽ ജൂലൈ വരെ
C
സെപ്റ്റംബർ മുതൽ ഒക്ടോബർ വരെ
D
ഏപ്രിൽ മുതൽ മെയ് വരെ
Sponsored
Question 16
ഹരിത വിപ്ലവത്തിന്റെ ഏഷ്യൻ ഭവനം എന്നറിയപ്പെടുന്ന രാജ്യം ഏത് ?
A
ഫിലിപ്പൈൻസ്
B
ഇന്ത്യ
C
ശ്രീലങ്ക
D
പാക്കിസ്ഥാൻ
Question 17
2022-23 ഓടുകൂടി ഇന്ത്യയുടെ നവീകരണം ലക്ഷ്യമാക്കി നീതി ആയോഗ് ആരംഭിച്ച സംരംഭം :
A
ടീം ഇന്ത്യ
B
സ്ട്രാറ്റജി ഫോർ ന്യൂ ഇന്ത്യ @ 75
C
സ്മാർട്ട് സിറ്റി മിഷൻ
D
സ്വച്ഛ് ഭാരത് മിഷൻ
Question 18
2023 ലെ ലോക ബാങ്കിന്റെ ലോജിസ്റ്റിക് പെർഫോമൻസ് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം :
A
38
B
62
C
16
D
71
Question 19
ഇന്ത്യൻ ഭരണഘടനാ നിർമ്മാണവുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്‌താവനകളിൽ തെറ്റ് ഏത്/ഏവ?
(1) ഭരണഘടന ഹിന്ദിയിലും ഇംഗ്ലീഷിലും എഴുതണമെന്ന നിർദ്ദേശം അംഗീകരിച്ചത് 1947 ജനുവരിയിൽ നടന്ന സമ്പൂർണ്ണ സമ്മേളനത്തിൽ ആണ്
(2) ഈ നിർദ്ദേശം മുന്നോട്ടുവച്ചത് ഡോ. രാജേന്ദ്ര പ്രസാദ് ആണ്
(3) ലക്ഷ്യപ്രമേയം അംഗീകരിച്ചതും ഈ സമ്പൂർണ്ണ സമ്മേളനത്തിലൂടെയാണ്
(4) ലക്ഷ്യപ്രമേയത്തെ ജവഹർലാൽ നെഹ്റു എതിർത്തു
A
(2), (4)
B
(4)
C
(1), (2)
D
(3)
Question 20
താഴെ തന്നിരിക്കുന്നവയിൽ പൗരത്വവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവനകൾ ഏവ?
(1) ഒ.സി.ഐ. (O.C.I.) എന്നതിന്റെ പൂർണ്ണരൂപം ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ എന്നാണ്
(2) ഭരണഘടനയുടെ രണ്ടാം ഭാഗത്ത് പൗരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്നു
(3) ഭരണഘടനയുടെ 6 മുതൽ 11 വരെയുള്ള വകുപ്പുകൾ പൗരത്വത്തെക്കുറിച്ച് പ്രതിപാദി ക്കുന്നു
(4) ഇന്ത്യക്കാർക്ക് നേപ്പാൾ സന്ദർശിക്കാൻ വിസ ആവശ്യമില്ല
A
(1), (2), (4)
B
(1), (2), (3), (4)
C
(1), (2), (3)
D
(2), (3), (4)
Question 21
"ആമുഖം ഒരു പ്രഖ്യാപനത്തേക്കാൾ കൂടുതലാണ്. അത് നമ്മുടെ ഭരണഘടനയുടെ ആത്മാവാണ്. നമ്മുടെ രാഷ്ട്രീയ സമൂഹത്തിന്റെ മാതൃകയാണ് അത്. ഒരു വിപ്ലവത്തിനല്ലാതെ മറ്റൊന്നിനും മാറ്റാൻ കഴിയാത്ത ഒരു ദൃഢനിശ്ചയം അതിൽ അടങ്ങിയിരിക്കുന്നു". ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞതാര്?
(1) പണ്ഡിറ്റ് താക്കൂർദാസ്
(2) ജവഹർലാൽ നെഹ്റു
(3) ജസ്റ്റിസ് ഹിദായത്തുള്ള
(4) ഇവരാരുമല്ല
A
(1)
B
(2)
C
(3)
D
(4)
Question 22
മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവനകൾ കണ്ടെത്തുക :
(1) നമ്മുടെ മൗലികാവകാശങ്ങളിൽ ചിലത് പൗരന്മാർക്ക് മാത്രമേ ലഭിക്കൂ
(2) ചില മൗലികാവകാശങ്ങൾ ഏത് വ്യക്തികൾക്കും ലഭിക്കും
(3) നിയമത്തിനു മുമ്പിൽ തുല്യതയ്ക്കുള്ള അവകാശം ഏതൊരു വ്യക്തിയ്ക്കും ലഭിക്കും
(4) പൊതുതൊഴിലിന്റെ കാര്യത്തിൽ അവസരസമത്വം ലഭിക്കുന്നത് ഇന്ത്യൻ പൗരന്മാർക്ക് മാത്രമാണ്
A
(1), (2), (3)
B
(1), (2), (4)
C
(2), (3), (4)
D
(1), (2), (3), (4)
Question 23
ചേരുംപടി ചേർക്കുക : ഇന്ത്യ കടമെടുത്ത രാജ്യങ്ങൾ ഏവ?
A
A)
B
B)
C
C)
D
D)
Question 24
------- സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന് താഴെപ്പറയുന്ന യോഗ്യതകൾ ആവശ്യമാണ്.
(1) ഇന്ത്യൻ പൗരൻ ആയിരിക്കണം
(2) 35 വയസ്സ് പൂർത്തിയായിരിക്കണം
(3) ലാഭകരമായ ഒരു പദവിയും വഹിക്കരുത്
(4) രാജ്യസഭാംഗമായി തെരഞ്ഞെടുക്കാൻ യോഗ്യത ഉണ്ടായിരിക്കണം
A
രാഷ്ട്രപതി
B
പ്രധാനമന്ത്രി
C
ഗവർണ്ണർ
D
ഉപരാഷ്ട്രപതി
Question 25
പുസ്‌തകങ്ങളും അവരുടെ രചയിതാക്കളേയും കണ്ടെത്തുക :
A
A)
B
B)
C
C)
D
D)
Question 26
താഴെ തന്നിരിക്കുന്നവയിൽ തെറ്റായ ജോഡി/ജോഡികൾ ഏവ?
(1) ബൽവന്തരായി കമ്മീഷൻ - 1957
(2) പി. കെ. തുംഗൻ കമ്മീഷൻ - 1990
(3) അശോക്മേത്താ കമ്മീഷൻ - 1977
(4) സർക്കാരിയ കമ്മിഷൻ - 1983
A
(1)
B
(3)
C
(2)
D
(4)
Question 27
ജമ്മു കാശ്‌മീരുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്‌താവനകളിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏവ?
(1) ജമ്മുകാശ്മീരിന് പ്രത്യേക പദവി നൽകുന്ന വകുപ്പ് 370 എടുത്തുകളഞ്ഞ കേന്ദ്രഗവൺമെന്റിന്റെ തീരുമാനം 2023 ഡിസംബറിൽ സുപ്രിംകോടതി ശരിവെച്ചു
(2) ജമ്മുകാശ്മീരിനെ രണ്ടു കേന്ദ്രഭരണങ്ങളായി മാറ്റിയത് 2019 ൽ ആണ്
(3) 'രാജതരംഗിണി' കാശ്‌മീരിന്റെ ചരിത്രം വിശദമാക്കുന്ന പുസ്‌തകമാണ്
(4) 2019 ജൂണിൽ ജമ്മുകാശ്മീരിൽ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
A
(1), (3)
B
(2), (4)
C
(4)
D
(1), (2), (3)
Question 28
ഇന്ത്യൻ ഭരണഘടനയുടെ 73 ഉം 74 ഉം ഭേദഗതികളുടെ അനന്തരഫലങ്ങളിൽ പെടാത്തത് ഏവ/ഏത്?
(1) സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷന്റെ രൂപീകരണം
(2) X-ആം പട്ടിക
(3) XI-ആം പട്ടിക
(4) XII-ആം പട്ടിക
A
(1)
B
(2)
C
(3)
D
(4)
Question 29
ചേരുംപടി ചേർക്കുക :
A
A)
B
B)
C
C)
D
D)
Question 30
താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്‌താവന/പ്രസ്‌താവനകൾ ഏവ?
(1) കേരളത്തിലെ ഇപ്പോഴത്തെ ചീഫ് സെക്രട്ടറി വി. വേണു IAS ആണ്
(2) കേരളാ നിയമനിർമ്മാണ സഭ ഏക മണ്ഡല നിയമനിർമ്മാണ സഭയാണ്
(3) കേരളാ നിയമനിർമ്മാണ സഭാ ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ ആണ്
(4) കേരളത്തിലെ ADGP മനോജ് കുമാർ IPS ആണ്
A
എല്ലാ പ്രസ്‌താവനകളും തെറ്റാണ്
B
(2)
C
(4)
D
എല്ലാ പ്രസ്‌താവനകളും ശരിയാണ്
Sponsored
Question 31
ഇന്ത്യൻ ഭരണഘടനയുടെ വകുപ്പ് 400A എന്തിനെക്കുറിച്ച് പ്രതിപാദിക്കുന്നു?
A
വിദ്യാഭ്യാസം മൗലികാവകാശമാക്കി
B
സ്വത്തവകാശം നിയമപരമായ അവകാശമായി മാറ്റി
C
GST യുമായി ബന്ധപ്പെട്ട വകുപ്പ്
D
ഇവയൊന്നുമല്ല
Question 32
ഏറ്റവും കൂടിയ അനുപാതത്തിൽ ആഗോളതാപനത്തിന് കാരണമാകുന്ന ഹരിതഗൃഹ വാതകം ഏത്?
A
മീഥേൻ
B
കാർബൺ ഡൈ ഓക്സൈഡ്
C
കാർബൺ മോണോക്സൈഡ്
D
ക്ലോറോ ഫ്ലൂറോ കാർബൺ
Question 33
താഴെ തന്നിരിക്കുന്ന പ്രസ്‌താവനകളിൽ ഏറ്റവും ശരിയായത് ഏത്?
“മനുഷ്യഹൃദയത്തിന്റെ പേസ് മേക്കർ സ്ഥിതി ചെയ്യുന്നത്"
(i) ഇടത് ഏട്രിയത്തിന്റെ ഇടതു മുകൾ കോണിൽ
(ii) ഇടത് ഏട്രിയത്തിന്റെ വലതു മുകൾ കോണിൽ
(iii) വലത് ഏട്രിയത്തിന്റെ വലതു മുകൾ കോണിൽ
(iv) വലത് ഏട്രിയത്തിന്റെ ഇടതു മുകൾ കോണിൽ
A
(i) & (iv)
B
(iv) മാത്രം
C
(iii) മാത്രം
D
(ii) & (iii)
Question 34
2021 ൽ ഡേവിഡ് ജൂലിയസും ആർഡെം പറ്റാപൌറ്റിയനും ചേർന്ന് നോബൽ പുരസ്ക്‌കാരം നേടിയത് ഏത് മേഖലയിൽ ആണ്?
A
വൈദ്യശാസ്ത്രം
B
ഭൌതികശാസ്ത്രം
C
രസതന്ത്രം
D
സാഹിത്യം
Question 35
ചേരുംപടി ചേർത്ത് ഉചിതമായ ഉത്തരം തെരഞ്ഞെടുത്ത് എഴുതുക :
A
(a)-(ii), (b)-(iii), (c)-(i), (d)-(iv)
B
(a)-(iii), (b)-(i), (c)-(ii), (d)-(iv)
C
(a)-(iii), (b)-(iv), (c)-(ii), (d)-(i)
D
(a)-(iv), (b)-(i), (c)-(ii), (d)-(iii)
Question 36
കുട്ടികളിലെ പ്രമേഹം കണ്ടെത്താനും ചികിത്സാസഹായമേകാനുമുള്ള കേരള സർക്കാരിന്റെ പ്രത്യേക പദ്ധതി ഏത്?
A
മിഠായി
B
താലോലം
C
മന്ദഹാസം
D
ഇവയൊന്നുമല്ല
Question 37
കൊറോണ വൈറസിന്റെ വകഭേദമായ ബി. 1.1.529 ഇവയിൽ ഏതിനെ സൂചിപ്പിക്കുന്നു?
A
ആൽഫ
B
ബീറ്റ
C
ഗാമ
D
ഒമിക്രോൺ
Question 38
പലായന പ്രവേഗവുമായി ബന്ധമില്ലാത്തത്?
A
ആരം
B
പിണ്ഡം
C
ഭൂഗുരുത്വാകർഷണം മൂലമുള്ള ത്വരണം
D
ഇതൊന്നുമല്ല
Question 39
രണ്ടു വസ്‌തുക്കൾ തമ്മിലുള്ള ചലനത്തെ എതിർക്കുന്നതും, പ്രതലത്തിന് സമാന്തരവുമായ ബലം :
A
പ്രതല ബലം
B
വിസ്‌കസ് ബലം
C
ഘർഷണ ബലം
D
കൊഹിഷൻ ബലം
Question 40
സ്ഥിര വേഗതയും വ്യത്യസ്‌ത പ്രവേഗവും ഉള്ള ചലനത്തിന് ഉദാഹരണം :
A
വർത്തുള ചലനം
B
സമവർത്തുള ചലനം
C
ഏകീകൃത ചലനം
D
ഇതൊന്നുമല്ല
Question 41
ഏതു മേഖലയിലെ പരീക്ഷണങ്ങൾക്കാണ് അലൻ ആസ്പെക്ട്, ജോൺ എഫ് ക്ലോസർ, ആന്റൺ സിലിംഗർ എന്നിവർക്ക് 2022 ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത്?
A
തെർമോഡൈനാമിക്‌സ്
B
ഇലക്ട്രോഡൈനാമിക്‌സ്
C
ക്വാണ്ടം മെക്കാനിക്സ്
D
റിലേറ്റിവിസ്റ്റിക് മെക്കാനിക്
Question 42
40 ഗ്രാം മീഥെയ്ൻ പൂർണ്ണമായും കത്തുമ്പോൾ ലഭിക്കുന്ന കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് എത്രയായിരിക്കുമെന്ന് തന്നിരിക്കുന്ന രാസ സമവാക്യത്തെ അടിസ്ഥാനമാക്കി കണ്ടെത്തുക :
CH₄ + 2O₂ CO₂ + 2H₂O
A
110 ഗ്രാം
B
220 ഗ്രാം
C
55 ഗ്രാം
D
40 ഗ്രാം
Question 43
ചുവടെ കൊടുത്തിരിക്കുന്നവയിൽ ലൂയിസ് ആസിഡ് ഏത്?
A
NH₃
B
ОН₋
C
BCI₃
D
Сl₋
Question 44
X ഒരു രണ്ടാം ഗ്രൂപ്പ് മൂലകവും Y ഒരു പതിനേഴാം ഗ്രൂപ്പ് മുലകവും ആണെങ്കിൽ X ഉം Y ഉം ചേർന്ന് രൂപം കൊള്ളുന്ന സംയുക്തത്തിന്റെ രാസസൂത്രം എന്തായിരിക്കും?
A
XY
B
X₂Y₁₇
C
X₂Y
D
XY₂
Question 45
ചുവടെ കൊടുത്തിരിക്കുന്ന രണ്ട് പ്രസ്‌താവനകളെ അടിസ്ഥാനമാക്കി ഏറ്റവും ശരിയായ ഉത്തരം തെരഞ്ഞെടുക്കുക :
പ്രസ്താവന (i) : സ്റ്റീൽ ഒരു ലോഹമാണ്
പ്രസ്‌താവന (ii) : സ്റ്റെയിൻലെസ് സ്റ്റീൽ ഒരു ലോഹസങ്കരമാണ്
A
(i) ശരിയും (ii) തെറ്റുമാണ്
B
(i) തെറ്റും (ii) ശരിയുമാണ്
C
(i) ഉം (ii) ഉം തെറ്റാണ്
D
(i) ഉം (ii) ഉം ശരിയാണ്
Sponsored
Question 46
താഴെപ്പറയുന്നവയിൽ 2022 ഖത്തർ ഫുട്ബോൾ ലോകകപ്പിന്റെ സെമിഫൈനലിലേക്ക് യോഗ്യത നേടിയ ടീമുകൾ ഏവ?
A
അർജന്റീന, ഫ്രാൻസ്, ക്രൊയേഷ്യ, മൊറോക്കോ
B
അർജന്റീന, ഫ്രാൻസ്, സ്പെയിൻ, മൊറോക്കോ
C
അർജൻറീന, ഫ്രാൻസ്, ജർമ്മനി, സ്വീഡൻ
D
അർജന്റീന, ഫ്രാൻസ്, ക്രൊയേഷ്യ, ബൽജിയം
Question 47
ഹൈമവതഭൂവിൽ എന്ന യാത്രാവിവരണം ആരുടെ കൃതിയാണ്?
A
എം.കെ. സാനു
B
സക്കറിയ
C
എം.പി. വീരേന്ദ്രകുമാർ
D
സേതു
Question 48
പുരാതന ഗുഹാ ചിത്രങ്ങൾക്ക് പ്രസിദ്ധികേട്ട എടക്കൽ ഗുഹകൾ സ്ഥിതിചെയ്യുന്ന ജില്ല ഏത്?
A
പത്തനംതിട്ട
B
ഇടുക്കി
C
കോട്ടയം
D
വയനാട്
Question 49
താഴെ പറയുന്നവയിൽ ആരുടെ കാലത്താണ് കേരളത്തിൽ ചവിട്ടുനാടകം ആരംഭിച്ചത്?
A
പോർച്ചുഗീസുകാർ
B
ഫ്രഞ്ചുകാർ
C
ഡച്ചുകാർ
D
ബ്രിട്ടിഷുകാർ
Question 50
കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റ് ആര്?
A
അശോകൻ ചരുവിൽ
B
കെ. സച്ചിദാനന്ദൻ
C
ബാലചന്ദ്രൻ ചുള്ളിക്കാട്
D
സുനിൽ പി. ഇളയിടം
Question 51
പാദം 4 cm ആയ ഒരു സമപാർശ്വ ത്രികോണത്തിന്റെ തുല്യവശങ്ങൾ 6 cm വീതം ആയാൽ അതിന്റെ പരപ്പളവ് എത്രയായിരിക്കും?
A
8√2 cm²
B
16√2 cm²
C
4√2 cm²
D
16 cm²
Question 52
(28)³ + (-15)³ + (-13)³ ന്റെ വില എത്ര ആയിരിക്കും ?
A
16830
B
-16380
C
16380
D
-16830
Question 53
ഒരു ഗോളത്തിന്റെ ആരം ഇരട്ടി ആക്കിയാൽ ഉപരിതല വിസ്‌തീർണ്ണം എത്ര വർദ്ധിക്കും?
A
50%
B
300%
C
200%
D
400%
Question 54
(0.04)⁻¹.⁵ ന്റെ വില എത്ര ?
A
-125
B
250
C
-250
D
125
Question 55
ഒരു കോഡ് ഭാഷയിൽ BOY = 7 ആണ്. താഴെ തന്നിരിക്കുന്ന കോഡുകൾ ശ്രദ്ധിച്ച് ശരിയായ പ്രസ്താവന കണ്ടെത്തുക :
(I) WOMAN = 65
(II) GOD = 9
A
(I) തെറ്റും (II) ശരിയും ആണ്
B
(I) ഉം (II) ഉം തെറ്റാണ്
C
(I) ഉം (II) ഉം ശരിയാണ്
D
(I) ശരിയും (II) തെറ്റും ആണ്
Question 56
ഒറ്റയാൻ ഏത്?
56, 72, 90, 110, 132, 150
A
72
B
110
C
132
D
150
Question 57
a, b, c യുടെ ശരാശരി m ആണ്. കൂടാതെ ab + bc + ca = 0 ആയാൽ a², b², c² യുടെ ശരാശരി എത്ര?
A
B
3 m²
C
6 m²
D
9 m²
Question 58
ഒരു ദിവസത്തിൽ എത്ര തവണ ഒരു ക്ലോക്കിന്റെ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും നേർരേഖയിൽ വരും?
A
44
B
24
C
22
D
48
Question 59
x = -, ÷ = +, + = ÷, - = x ആയാൽ താഴെ തന്നിരിക്കുന്നവയിൽ ശരി ഏത്?
A
6 x 2 + 3 ÷ 12 - 3 = 15
B
3 ÷ 7 - 5 x 10 + 3 = 10
C
15 - 5 ÷ 5 x 20 + 16 = 6
D
8 ÷ 10 - 3 + 5 x 6 = 8
Question 60
അടുത്ത സംഖ്യ ഏത്?
125, 135, 120, 130, 115, 125, -----
A
110
B
115
C
120
D
105
Sponsored
Question 61
"I have never been to Paris before," she exclaimed.
She exclaimed that ——————— to Paris before.
A
she has never been
B
she was never being
C
she had never been
D
she never being
Question 62
I regret —————— you that the event has been cancelled.
A
tell
B
tells
C
to tell
D
telling
Question 63
When I arrived, they ————— for over an hour.
A
were waiting
B
had been waiting
C
are waiting
D
will be waiting
Question 64
The diplomat’s ability to speak multiple languages was considered a valuable —————— in international negotiations.
A
liability
B
hindrance
C
asset
D
drawback
Question 65
The artist painted a beautiful landscape —————— the Canvas.
A
over
B
onto
C
in
D
across
Question 66
The negotiations between the two countries finally ————— after weeks of discussions and the war began.
A
broke up
B
broke out
C
broke down
D
broke through
Question 67
The detective’s ability to notice the —————— details led to the solving of the complex mystery.
A
inconspicuous
B
salient
C
ostensible
D
conspicuous
Question 68
The bargains between the two companies reached a ———————— when they failed to agree on the terms of the partnership.
A
turning point
B
dead end
C
green light
D
last straw
Question 69
She showed ——————— concern for the environmental issues by actively participating in tree-planting campaigns.
A
conscientious
B
conscious
C
subconscious
D
unconscious
Question 70
Despite facing numerous obstacles, she displayed remarkable ————— throughout the challenging project.
A
impatience
B
tenacity
C
apathy
D
inconsistency
Question 71
'Strike while the iron is hot' എന്ന ഇംഗ്ലീഷ് ചൊല്ലിന് യോജിച്ച പഴമൊഴി താഴെ കൊടുത്തവയിൽ ഏതാണ്?
A
ആവശ്യക്കാരന് ഔചിത്യമില്ല
B
കടിച്ചത് കരിമ്പ് പിടിച്ചത് ഇരുമ്പ്
C
കാറ്റുള്ളപ്പോൾ തൂറ്റണം
D
കാര്യത്തിനു കഴുതക്കാലും പിടിക്കണം
Question 72
'പാണിപാദം' എന്ന പദം ശരിയായി വിഗ്രഹിക്കുന്നതെങ്ങനെ?
A
പാണി മുതൽ പാദം വരെ
B
പാണിയും പാദവും
C
പാണിയുടെ പാദം
D
പാണിയിൽ പാദം
Question 73
പൂജക ബഹുവചനത്തിന് ഉദാഹരണമല്ലാത്ത പദം താഴെപ്പറയുന്നവയിൽ ഏതാണ് ?
A
സ്വാമികൾ
B
വൈദ്യർ
C
ജോത്സ്യർ
D
അധ്യാപകർ
Question 74
'വണ്ട്' എന്ന അർത്ഥം വരുന്ന പദങ്ങൾ താഴെ പറയുന്നവയിൽ ഏതൊക്കെയാണ്?
(1) അളി
(2) ഭ്രമരം
(3) മധുപം
(4) ഭൃംഗം
A
(1) ഉം (2) ഉം
B
(1) ഉം (3) ഉം
C
(2) ഉം (4) ഉം
D
മുകളിൽ പറഞ്ഞവയെല്ലാം ((1) ഉം (2) ഉം (3) ഉം (4) ഉം)
Question 75
താഴെ കൊടുത്തവയിൽ ശരിയായ പദം ഏത്?
A
യാദൃശ്ചികം
B
അദിഥി
C
അനുഗൃഹീതൻ
D
അജ്ഞലി
Sponsored
Question 76
പിരിച്ചെഴുതുക : വിണ്ടലം
A
വിൻ + തലം
B
വിണ്ട + തലം
C
വിൺ + തലം
D
വിണ്ട + അലം
Question 77
ചേർത്തെഴുതുക : കൽ + മതിൽ
A
കല്ലുമതിൽ
B
കൻമതിൽ
C
കൽമതിൽ
D
കമ്മതിൽ
Question 78
'ഏട്ടിലെ പശു' എന്ന ശൈലിയുടെ അർത്ഥമെന്ത്?
A
പ്രയോജനമില്ലാത്ത വസ്‌തു
B
അത്യാവശ്യമുള്ള വസ്തു
C
വിലപിടിപ്പുള്ള വസ്തു‌
D
നാശകരമായ വസ്‌തു
Question 79
വിപരീതപദം എഴുതുക : ഉൻമീലനം
A
ഉൻമൂലനം
B
നിമീലനം
C
ആലാപനം
D
അപഗ്രഥനം
Question 80
ഒറ്റപ്പദം എഴുതുക : അറിയാൻ ആഗ്രഹിക്കുന്ന ആൾ
A
ജിജ്ഞാസു
B
ജിഗീഷു
C
ജിഷ്ണു
D
ജ്ഞാനി
Question 81
പൊതുസ്ഥലത്ത് വെച്ച് മദ്യപിക്കുന്നത് അബ്‌കാരി നിയമപ്രകാരം കുറ്റകരമാണ്. മേൽ നിയമത്തിലെ നിർവചനപ്രകാരം പൊതുസ്ഥലത്തിൽ ഉൾപ്പെടാത്തത് ഏതാണ്?
A
പോലീസ് സ്റ്റേഷൻ
B
റസ്റ്റ് ഹൗസിലെ താമസത്തിനുപയോഗിക്കുന്ന സ്വകാര്യമുറി
C
ചരക്കുവാഹനം
D
റസ്റ്റോറന്റിലെ ഡൈനിംഗ് റൂം
Question 82
അബ്‌കാരി നിയമപ്രകാരം 'ട്രാൻസിറ്റ്' എന്നതുകൊണ്ട് അർത്ഥമാക്കുന്നത് :
A
ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് മദ്യം കടത്തിക്കൊണ്ടുപോകൽ
B
കേരളത്തിനകത്ത് ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് മദ്യം കടത്തിക്കൊണ്ടു പോകൽ
C
കേരളത്തിന്റെ അധികാരപരിധിയിലൂടെ ഒരു സംസ്ഥാനത്തുനിന്ന് ആ സംസ്ഥാനത്തിന്റെ മറ്റൊരു ഭാഗത്തേക്ക് മദ്യം കടത്തുന്നത്
D
കേരളത്തിന്റെ അധികാരപരിധിയിലൂടെ ഒരു സംസ്ഥാനത്തുനിന്ന് ആ സംസ്ഥാനത്തിന്റെ മറ്റൊരു ഭാഗത്തേക്കോ മറ്റൊരു സംസ്ഥാനത്തേക്കോ മദ്യം കടത്തുന്നത്
Question 83
ഒരാൾക്ക് അബ്‌കാരി നിയമമനുസരിച്ച് കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ അളവ് :
A
1.5 ലിറ്റർ
B
3 ലിറ്റർ
C
15 ലിറ്റർ
D
3.5 ലിറ്റർ
Question 84
ഒരു വ്യക്തിക്ക് മദ്യം വാങ്ങാനും ഉപയോഗിക്കുവാനും നിഷ്‌കർഷിച്ച ഏറ്റവും കുറഞ്ഞ പ്രായം :
A
23 വയസ്സ്
B
18 വയസ്സ്
C
21 വയസ്സ്
D
16 വയസ്സ്
Question 85
എൻ.ഡി.പി.എസ്. നിയമവുമായി ബന്ധപ്പെട്ട് താഴെ പരാമർശിക്കുന്ന ഏതൊക്കെ പ്രസ്‌താവനകളാണ് ശരിയെന്നു വ്യക്തമാക്കുക :
മയക്കുമരുന്ന് നിരോധന നിയമനിർമ്മാണം 1985 (എൻ.ഡി.പി.എസ്. ആക്‌ട്) ന്റെ ഉദ്ദേശ്യം
(i) മയക്കുമരുന്നുമായി ബന്ധപ്പെട്ട നിയമം ഏകീകരിക്കുവാനും ഭേദഗതി വരുത്തുവാനും
(ii) മയക്കുമരുന്നുകൾ, ലഹരിപദാർത്ഥം എന്നിവയുടെ കടത്തുവഴി നേടിയ സ്വത്ത് കണ്ടുകെട്ടുന്നതിന്
iii) സംസ്ഥാനങ്ങൾക്ക് മയക്കുമരുന്ന് നിരോധനത്തിന് അധികാരം നൽകുന്നതിന്
(iv) മയക്കുമരുന്നുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ഉടമ്പടിയിലെ വ്യവസ്ഥകൾ നടപ്പിൽ വരുത്തുവാനായി
A
(i) ഉം (iii) ഉം മാത്രം
B
(i) ഉം (ii) ഉം (iv) ഉം മാത്രം
C
മുകളിൽ പരാമർശിച്ചത് എല്ലാം ((i), (ii), (iii), (iv))
D
(iv) മാത്രം
Question 86
സൈക്കോട്രോപിക് സബ്സ്റ്റൻസ് അഥവാ മാദകവസ്‌തുക്കൾ എന്നത് :
A
എൻ.ഡി.പി.എസ്സ്. നിയമത്തിന്റെ ഷെഡ്യൂൾ പ്രകാരം ലഹരി വസ്‌തുക്കൾ (മാദക വസ്തു‌ക്കൾ) ടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള പദാർത്ഥങ്ങൾ
B
എല്ലാവിധ നിർമ്മിത മരുന്നുകളും ഉൾപ്പെട്ടത്
C
കൊക്കോ ചെടി, കറുപ്പ് ചെടി, കഞ്ചാവ് ചെടി എന്നിവയിൽ നിന്നും വേർതിരിച്ചെടുക്കുന്ന വസ്തു‌ക്കൾ
D
ഇതൊന്നുമല്ല
Question 87
കേരള ഡിസ്റ്റിലറി ആന്റ് വെയർഹൗസ് റൂൾ പ്രകാരം ഡിസ്റ്റിലറികളിലെ സ്‌പിരിറ്റ് സൂക്ഷിപ്പു മുറി ഉൾപ്പെടെയുള്ള മർമ്മപ്രധാന കേന്ദ്രങ്ങൾ പൂട്ടി സൂക്ഷിക്കുന്നതിലേക്കുള്ള 'അബ്‌കാരി ലോക്ക്' നൽകുവാൻ ചട്ടപ്രകാരം അധികാരപ്പെടുത്തപ്പെട്ട ഓഫീസ് :
A
ഡിസ്റ്റിലറി ഓഫീസറുടെ ഓഫീസ്
B
കമ്മീഷണറുടെ ഓഫീസ്
C
സ്റ്റേഷനറി ഡയറക്‌ടറുടെ ഓഫീസ്
D
ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ ഓഫീസ്
Question 88
കേരള ഡിസ്റ്റിലറി ആന്റ് വെയർഹൗസ് റൂൾ പ്രകാരം ഇ.എൻ.എ. (എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ) ഇറക്കുമതി ചെയ്യുന്നതിലേക്ക് യാത്രാമദ്ധ്യേയുള്ള നിയമാനുസൃത നഷ്ടം (wastage) ചട്ടപ്രകാരം അനുവദനീയമായത് എത്രയാണ് എന്നതുമായി ബന്ധപ്പെട്ട് താഴെ പരാമർശിക്കുന്ന ഏതൊക്കെ പ്രസ്‌താവനകളാണ് ശരിയെന്ന് വ്യക്തമാക്കുക :
(i) ഓരോ 400 കിലോമീറ്റർ ദൂരത്തിനും 1% വീതം
(ii) ഓരോ 500 കിലോമീറ്റർ ദൂരത്തിനും 0.1% വീതം
(iii) ഓരോ 400 കിലോമീറ്റർ ദൂരത്തിനും 0.1% വീതം
(iv) ആകെ യാത്രയ്ക്ക് പരമാവധി 0.5%
A
(i) ഉം (iv) ഉം
B
(iv) മാത്രം
C
(ii) ഉം (iv) ഉം
D
(iii) ഉം (iv) ഉം
Question 89
കേരള ഡിസ്റ്റിലറി ആന്റ് വെയർഹൗസ് റൂൾ പ്രകാരം 'പ്രൂവ്' (prove) എന്നതുകൊണ്ട് അർത്ഥമാക്കുന്നത്?
A
സ്‌പിരിറ്റിന്റെ വീര്യം അളക്കൽ
B
ഒരു പാത്രത്തിന്റെയോ കാങ്കിന്റെയോ അളവ് കണ്ടുപിടിക്കുക
C
സ്പിരിറ്റിൽ എത്ര അളവ് വെള്ളം ചേർത്തിരിക്കുന്നു എന്നത് തിട്ടപ്പെടുത്തുക
D
സ്പിരിറ്റിൽ കളർ, ഫ്ലേവർ എന്നിവ എത്രത്തോളം ചേർക്കണമെന്ന് കണ്ടുപിടിക്കൽ
Question 90
കാലാവധി കഴിഞ്ഞ വിദേശമദ്യ പെർമിറ്റുകൾ വീണ്ടും സാധൂകരിക്കുന്നതിന്, താഴെപ്പറയുന്ന എന്തെല്ലാം നിബന്ധനകളാണ്, പാലിക്കപ്പെടേണ്ടത്?
(i) എക്സൈസ് കമ്മീഷണറിൽ വാങ്ങിയിരിക്കണം നിന്നും പെർമിറ്റ് സാധൂകരിക്കുന്നതിനുള്ള NOC വാങ്ങിയിരിക്കണം
(ii) പെർമിറ്റ് കാലാവധി കഴിഞ്ഞു ഒരു മാസത്തിനകം എക്സൈസ് കമ്മീഷണർക്ക് പെർമിറ്റ് നൽകിയ ഓഫീസ് മുഖാന്തരം പെർമിറ്റ് വീണ്ടും സാധൂകരിക്കുന്നതിനുള്ള അപേക്ഷ നൽകിയിരിക്കണം
(iii) പതിനായിരം രൂപ പെർമിറ്റ് സാധൂകരണ ഫീസായി അടച്ചിരിക്കണം
(iv) പെർമിറ്റ് കാലാവധിക്കുള്ളിൽ ഉപയോഗിക്കാതിരുന്നതിന്റെ കാരണങ്ങൾ എക്സൈസ് കമ്മീഷണറെ ബോധ്യപ്പെടുത്തിയിരിക്കണം
A
(i) & (ii) മാത്രം
B
(ii) & (iii) മാത്രം
C
(ii), (iii), (iv) മാത്രം
D
മുകളിൽ പറഞ്ഞ എല്ലാം
Sponsored
Question 91
കേരളത്തിൽ വിദേശമദ്യം വിൽപ്പന നടത്തുന്നതിനും വിദേശ മദ്യം ലൈസൻസ് ഒന്നു പ്രകാരം, (FLI) ഏതെല്ലാം സ്ഥാപനങ്ങൾക്കാണ് സർക്കാർ അധികാരം നൽകിയിട്ടുള്ളത്?
(i) കേരളാ സ്റ്റേറ്റ് ബിവറേജസ് (മാനുഫാക്‌ചറിങ് & മാർക്കറ്റിംഗ്) കോർപ്പറേഷൻ ലിമിറ്റഡ്
(ii) കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ലിമിറ്റഡ്
(iii) കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ്
(iv) കേരളാ ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ
A
(i) & (ii)
B
(i), (ii) & (iii)
C
(i), (ii), (iii), (iv)
D
മേൽപ്പറഞ്ഞ ഒന്നും അല്ല
Question 92
താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്‌താവന ഏതാണ്?
(i) 15.5% v/v വരെ ഈതൈൽ ആൽക്കഹോൾ അടങ്ങിയ വൈൻ കേരളത്തിൽ വിൽപ്പന നടത്താവുന്നതാണ്
(ii) 35° UP ജീൻ വിദേശമദ്യം കേരളത്തിൽ വിൽപ്പന നടത്താവുന്നതാണ്
(iii) FL4A പാലിച്ചിരിക്കണം ലൈസൻസ് അനുവദിക്കുന്നതിന് 200 മീറ്റർ ദൂരപരിധി നിയമം പാലിച്ചിരിക്കണം
(iv) പബ്ബ് ബിയർ വില്‌പനയ്ക്കുള്ള ലൈസൻസ് സർക്കാർ നിലവിൽ അനുവദിക്കുന്നത് KTDC യ്ക്ക് മാത്രമാണ്.
A
(i) & (ii)
B
(ii) & (iii)
C
(iii) & (iv)
D
(i) & (iv)
Question 93
കോട്‌പാ നിയമം 2003 പ്രകാരം, താഴെ പറയുന്നവയിൽ തെറ്റായ പ്രസ്‌താവനകൾ ഏതെല്ലാമാണ്?
(i) 18 വയസ്സിനു താഴെ പ്രായമുള്ളവർക്ക് പുകയില ഉൽപ്പന്നങ്ങൾ വിൽക്കുവാൻ പാടുള്ളതല്ല
(ii) പൊതുജനങ്ങൾ ഒത്തുകൂടുന്ന പൊതുസ്ഥലങ്ങളിൽ പുകയില ഉൽപ്പന്നങ്ങൾ വിൽക്കുവാൻ പാടുള്ളതല്ല
(iii) വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 വാരയ്ക്ക് അകത്തു വരുന്ന പ്രദേശങ്ങളിൽ പുകയില ഉൽപ്പന്നങ്ങൾ വിൽക്കുവാൻ പാടുള്ളതല്ല
(iv) പുകവലി നിരോധിത മേഖല എന്നു വിജ്ഞാപനം ചെയ്‌ത സ്ഥലങ്ങളിൽ പുകയില ഉൽപ്പന്നങ്ങൾ വിൽക്കുവാൻ പാടുള്ളതല്ല
A
(i) & (ii)
B
(ii) & (iii)
C
(iii) & (iv)
D
(ii) & (iv)
Question 94
കോട്‌പാ ആക്‌ട് 2003 ന്റെ പ്രധാന ലക്ഷ്യങ്ങളിൽ, താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
(i) വിദ്യാർത്ഥികളെ പുകയില ഉപയോഗത്തിൽ നിന്നും പിന്തിരിപ്പിക്കുക
(ii) യുവജനങ്ങളെ പുകയില ഉപയോഗത്തിൽ നിന്നും പിന്തിരിപ്പിക്കുക
(iii) ഗർഭിണികളായ സ്ത്രീകളെയും ചെറിയ കുട്ടികളെയും പുകവലിയുടെ ദൂഷ്യത്തിൽ നിന്നും പിന്തിരിപ്പിക്കുക
(iv) നേരിട്ടും, അല്ലാതെയുമുള്ള എല്ലാ പുകയില ഉപയോഗങ്ങളെയും നിരുത്സാഹപ്പെടുത്തുക
A
(i) & (ii)
B
(ii) & (iii)
C
(i), (ii), (iii)
D
(i), (ii), (iii) & (iv)
Question 95
കോട്‌പാ ആക്ട് 2003 പ്രകാരം, താഴെ പറയുന്ന പ്രസ്‌താവനകളിൽ ശരിയായത് ഏതെല്ലാം?
(i) പുകയില ഉൽപ്പന്നങ്ങളുടെ പായ്ക്കറ്റിൽ മുന്നറിയിപ്പ് പരസ്യം ഇംഗ്ലീഷ് ഭാഷയിൽ എഴുതിയിരിക്കണം
(ii) പുകയില ഉൽപ്പന്നങ്ങളുടെ പായ്ക്കറ്റിൽ രേഖപ്പെടുത്തുന്ന, മുന്നറിയിപ്പ് പരസ്യം, ഉപഭോക്താക്കൾക്ക് വ്യക്തമായി, കാണുന്ന തരത്തിൽ ആയിരിക്കണം
(iii) പുകയില ഉൽപ്പന്നങ്ങളുടെ പായ്ക്കറ്റിൽ രേഖപ്പെടുത്തുന്ന, മുന്നറിയിപ്പ് പരസ്യം, വായിക്കാൻ തക്ക വലുപ്പത്തിലുള്ളവ ആയിരിക്കണം
(iv) എല്ലാ സിഗരറ്റ് പായ്ക്കറ്റുകളിലും ഉപഭോക്താക്കൾ കാണത്തക്ക വിധത്തിൽ മുന്നറിയിപ്പ് പരസ്യം രേഖപ്പെടുത്തിയിരിക്കണം
A
(i) & (ii)
B
(i), (ii) & (iii)
C
(ii), (iii) & (iv)
D
(i), (ii), (iii) & (iv)
Question 96
വിമുക്തി മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ടു താഴെ പറയുന്ന പ്രസ്‌താവനകളിൽ, ശരിയായത് ഏതെല്ലാം?
(i) 2016 നവംബർ 20 നാണ് വിമുക്തി പദ്ധതി കേരളാ മുഖ്യമന്ത്രി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തത്
(ii) വിമുക്തി പദ്ധതിയുടെ സംസ്ഥാനതല ചെയർമാൻ മുഖ്യമന്ത്രിയാണ്
(iii) സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണവും വിമുക്തി പദ്ധതിയിൽ അനുവദനീയമാണ്
(iv) "നാളത്തെ കേരളം ലഹരിമുക്ത നവകേരളം" എന്നതാണ് വിമുക്തി പദ്ധതിയുടെ ലക്ഷ്യം
A
(i) & (ii)
B
(i), (ii), (iii)
C
(ii), (iii), (iv)
D
(i), (ii), (iii) & (iv)
Question 97
വിമുക്തി മിഷൻ ബോധവൽക്കരണ പദ്ധതിയുടെ ലക്ഷ്യങ്ങൾ താഴെപ്പറയുന്നവയിൽ എന്തെല്ലാമാണ്?
(i) സമൂഹത്തിന്റെ സമസ്‌ത മേഖലകളിലും വ്യാപരിക്കുന്ന വിപത്തായി മാറിയിട്ടുള്ള മദ്യം, മയക്കുമരുന്ന്, പുകയില ഉൽപ്പന്നങ്ങൾ എന്നിവയുടെ ഉപയോഗം കുറച്ചു കൊണ്ട് വരുക
(ii) നിയമവിരുദ്ധ ലഹരി വസ്‌തുക്കളുടെ ശേഖരണം, കടത്തൽ എന്നിവയുടെ ഉറവിടം കണ്ടെത്തി ഇല്ലായ്‌മ ചെയ്യുക
(iii) ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങൾ ബോധ്യപ്പെടുത്തി വ്യാപക ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ച് ലഹരി വിമുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്
(iv) സമ്പൂർണ്ണ മദ്യ നിരോധനം സംസ്ഥാനത്ത് നടപ്പിലാക്കുക എന്നതാണ് വിമുക്തി മിഷന്റെ മറ്റൊരു പ്രധാന ലക്ഷ്യം
A
(i) & (ii)
B
(ii), (iii)
C
(i), (ii), (iii)
D
(i), (ii), (iii) & (iv)
Question 98
വിമുക്തി ജില്ലാതല എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ താഴെ പറയുന്നവരിൽ ആരെല്ലാം അംഗങ്ങളാണ്?
(i) ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
(ii) ജില്ലാ കളക്ടർ
(iii) ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ
(iv) വിമുക്തി മാനേജർ
A
(i), (ii)
B
(ii), (iii)
C
(i), (ii), (iii)
D
(i), (ii), (iii), (iv)
Question 99
കമ്പ്യൂട്ടർ വൈറസുമായി ബന്ധപ്പെട്ട 2000-ലെ വിവരസാങ്കേതിക നിയമത്തിന്റെ വ്യവസ്ഥ :
A
വകുപ്പ് 43
B
വകുപ്പ് 66
C
രണ്ടും A) & B)
D
മുകളിൽ പറഞ്ഞവ ഒന്നുമല്ല
Question 100
വിവര സാങ്കേതിക നിയമം, 2000 പ്രകാരം കുട്ടികളുടെ അശ്ലീല സാഹിത്യം കുറ്റകൃത്യമായി കണക്കാക്കുന്നതിന്, കുട്ടിയുടെ പ്രായം :
A
18 വയസ്സിൽ താഴെ
B
16 വയസ്സിൽ താഴെ
C
12 വയസ്സിൽ താഴെ
D
14 വയസ്സിൽ താഴെ