00:00 Time Left

025/2025 - Supervisor (ICDS)

You are currently taking the Supervisor (ICDS) series. Good luck!

Sponsored
Question 1
2024-ൽ ലോകത്തിലെ എറ്റവും മലിനമായ നഗരങ്ങളുടെ പട്ടികയിൽ ഒന്നാമതുള്ള നഗരം :

A
കറാച്ചി
B
ഹേഗ്
C
കൊൽക്കത്ത
D
ലാഹോർ
Question 2

താഴെ കൊടുത്തിരിക്കുന്ന ഭരണാധികാരികളെ അവരുടെ ഭരണകാലഘട്ടം അനുസരിച്ച് ക്രമത്തിൽ എഴുതുക :

(i) ചന്ദ്രഗുപ്‌തൻ I

(ii) ശ്രീഗുപ്‌തൻ

(iii) ചന്ദ്രഗുപ്ത‌ൻ II

(iv) സമുദ്രഗുപ്‌തൻ

A
(ii) (i) (iv) (iii)
B
(iii) (i) (ii) (iv)
C
(i) (iii) (iv) (ii)
D
(ii) (iv) (iii) (i)
Question 3
തിമൂറിന്റെ ഇന്ത്യൻ ആക്രമണം നടന്ന വർഷം :

A
1456
B
1298
C
1398
D
1389
Question 4
'കേരളം മലയാളികളുടെ മാതൃഭൂമി' എന്ന ഗ്രന്ഥത്തിന്റെ കർത്താവ് :

A
ഇ. എം. എസ്. നമ്പൂതിരിപ്പാട്
B
കെ. കേളപ്പൻ
C
മന്നത്ത് പത്മനാഭൻ
D
സി. കേശവൻ
Question 5
താഴെ കൊടുത്തിരിക്കുന്ന പട്ടിക പരിശോധിച്ച് 1857-ലെ കലാപത്തിന്റെ നേതാക്കന്മാർ, അവർ കലാപത്തിന് നേതൃത്വം നല്കിയ സ്ഥലങ്ങൾ എന്നിവ ശരിയായ രീതിയിൽ യോജിപ്പിച്ച് എഴുതുക :

A

B

(i) ബഹർദൂർഷ II

(1) ആറ

(ii) കുൻവർസിംഗ്

(2) ഗ്വാളിയാർ

(iii) നാനാസാഹിബ്

(3) ഡൽഹി

(iv) റാണിലക്ഷ്മിഭായി

(4) കാൺപൂർ

A
(i)-(1), (ii)-(4), (iii)-(3), (iv)-(2)
B
(i)-(3), (ii)-(1), (iii)-(4), (iv)-(2)
C
(i)-(4), (ii)-(1), (iii)-(2), (iv)-(3)
D
(i)-(3), (ii)-(1), (iii)-(2), (iv)-(4)
Question 6
ഇസ്രയേൽ - ഹമാസ് യുദ്ധത്തിൽ താല്ക്കാലിക വെടിനിർത്തൽ കരാർ നിലവിൽ വന്ന ദിവസം :

A
2025 ജനുവരി 21
B
2025 ജനുവരി 19
C
2024 ഡിസംബർ 31
D
2025 ജനുവരി 16
Question 7
2024-ലെ ഓടക്കുഴൽ അവാർഡ് ലഭിച്ചത് ആർക്ക്?

A
പി.എൻ. ഗോപീകൃഷ്ണൻ
B
സാറാ ജോസഫ്
C
അംബികാസുതൻ മാങ്ങാട്
D
കെ. അരവിന്ദാക്ഷൻ
Question 8
പാലക്കാട് ജില്ലയിലെ കിള്ളിക്കുറിശ്ശിമംഗലം ആരുമായി ബന്ധപ്പെട്ടതാണ്?

A
കുഞ്ചൻ നമ്പ്യാർ
B
എഴുത്തച്ഛൻ
C
രാമപുരത്ത് വാര്യർ
D
ചെറുശ്ശേരി
Question 9
സ്വതന്ത്ര ഇന്ത്യയിൽ ഒരു ഒളിമ്പ്‌കിസിൽ രണ്ട് മെഡൽ നേടുന്ന ആദ്യ കായികതാരം :

A
പി.ടി. ഉഷ
B
നീരജ് ചോപ്ര
C
മനുഭാക്കർ
D
പ്രവീൺ കുമാർ
Question 10
താഴെ കൊടുത്തിരിക്കുന്ന പട്ടിക വിശകലനം ചെയ്ത്‌ സാഹിത്യകാരന്മാർ, അവരുടെ കൃതികൾ എന്നിവ ശരിയായ ക്രമത്തിൽ എഴുതുക :

A

B

(i) വർണ്ണരാജി

(1) പ്രഭാവർമ്മ

(ii) സഫലമീയാത്ര

(2) കെ.പി. അപ്പൻ

(iii) ശ്യാമമാധവം

(3) എൻ.എൻ. കക്കാട്

(iv) മധുരം നിന്റെ ജീവിതം

(4) എം. ലീലാവതി

A
(i)-(4), (ii)-(3), (iii)-(1), (iv)-(2)
B
(i)-(1), (ii)-(4), (iii)-(3), (iv)-(2)
C
(i)-(3), (ii)-(1), (iii)-(4), (iv)-(2)
D
(i)-(2), (ii)-(1), (iii)-(4), (iv)-(3)
Question 11
എല്ലാ ഋതുക്കളുടേയും സവിശേഷതകൾ വ്യക്തമായി അനുഭവപ്പെടുന്ന മേഖല ഏതാണ്?

A
ശൈത്യമേഖല പ്രദേശങ്ങൾ
B
ഉഷ്ണമേഖല പ്രദേശങ്ങൾ
C
മിതോഷ്‌ണ പ്രദേശങ്ങൾ
D
ഇവയൊന്നുമല്ല
Question 12
ഭൂവൽക്കവും മാന്റലിന്റെ ഉപരിഭാഗവും ചേർന്നുള്ള ഭാഗത്തെ ----- എന്നാണ് വിളിക്കുന്നത്.

A
ശിലാമണ്ഡലം
B
അസ്തനോസ്‌ഫിയർ
C
ഭൂവൽക്കം
D
കാമ്പ്
Question 13
ഭൂപടത്തിൽ നൽകിയിട്ടുള്ളതിൽ ഏത് രീതിയിലുള്ള തോതാണ് നമുക്ക് അനായാസം മനസ്സിലാക്കാൻ കഴിയുക?

A
ഭിന്നകരീതി
B
രേഖാരീതി
C
പ്രസ്താവനരീതി
D
ഉല്പന്നരീതി
Question 14
'ധാതുക്കളുടെ കലവറ' എന്ന് അറിയപ്പെടുന്ന മേഖല ഏതാണ്?

A
തീരപ്രദേശം
B
ഉത്തരമഹാസമതലം
C
ഉത്തരപർവ്വ മേഖല
D
ഉപദ്വീപീയ പീഠഭൂമി
Question 15
2024-ലെ 'ചാമ്പ്യൻസ് ഓഫ് ദി എർത്ത്' പുരസ്‌കാരം ആർക്കാണ് ലഭിച്ചത്?

A
മാധവ് ഗാഡ്‌കിൽ
B
മേധ പട്കർ
C
വന്ദന ശിവ
D
ദിലീപ് കുമാർ ബിശ്വാസ്
Sponsored
Question 16
കാർഷിക മേഖലാ വികസനം, ചെറുകിട-കുടിൽ വ്യവസായങ്ങളുടെ വികസനം, കൈത്തൊഴിൽ വികസനം തുടങ്ങിയവ ലക്ഷ്യമാക്കി 1982-ൽ നിലവിൽ വന്ന സ്ഥാപനം :

A
സ്വയം സഹായസഹകരണസംഘം
B
നബാർഡ്
C
കുടുംബശ്രീ
D
ഗ്രാമീണബാങ്ക്
Question 17
ഒന്നാം പഞ്ചവത്സരപദ്ധതി രൂപീകരണത്തിൽ പ്രധാന പങ്ക് വഹിച്ച മലയാളി :

A
കെ.എൻ. രാജ്
B
അമർത്യസെൻ
C
എം. കുഞ്ഞാമൻ
D
വി.കെ.ആർ.വി. റാവു
Question 18
താഴെപ്പറയുന്നവയിൽ ഏതായിരുന്നു പന്ത്രണ്ടാം പഞ്ചവൽസര പദ്ധതിയുടെ ലക്ഷ്യം :

A
സ്ഥിരതയോടു കൂടിയ വളർച്ച
B
സുസ്ഥിര വികസനം
C
ആധുനികവൽക്കരണം
D
മാനവശേഷി വികസനം
Question 19
താഴെപ്പറയുന്നവയിൽ നീതി ആയോഗിന്റെ ലക്ഷ്യമല്ലാത്തത് :

A
വ്യവസായ മേഖലയിലെ സർക്കാർ പങ്കാളിത്തം കുറയ്ക്കുക
B
മധ്യവർഗ്ഗത്തെ ഉപയോഗിച്ച് സുസ്ഥിര സാമ്പത്തിക വളർച്ച
C
പ്രവാസി ഇന്ത്യക്കാരുടെ സേവനം സാമ്പത്തികസാങ്കേതിക വളർച്ചയ്ക്ക് ഉപയോഗിക്കുക
D
ജൈവകൃഷിരീതികൾ അവലംബിച്ച് കാർഷികോൽപ്പാദനം വർദ്ധിപ്പി ക്കുക
Question 20
കുടുംബശ്രീ ആരംഭിച്ച കാലത്തെ പഞ്ചവൽസര പദ്ധതി :

A
എട്ടാം പഞ്ചവൽസര പദ്ധതി
B
ഏഴാം പഞ്ചവൽസര പദ്ധതി
C
ഒൻപതാം പഞ്ചവൽസര പദ്ധതി
D
അഞ്ചാം പഞ്ചവൽസര പദ്ധതി
Question 21
രാഷ്ട്രപതിയുടെ നിയമനിർമ്മാണ അധികാരവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?

(i) ഗവർണ്ണർ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കുന്ന ബില്ലുകൾക്ക് അംഗീകാരം നൽകാതിരിക്കാം

(ii) ബില്ലുകളിൽ വേണ്ട നിർദ്ദേശങ്ങൾ നൽകി പുനഃപരിശോധനയ്ക്ക് വേണ്ടി തിരിച്ചയക്കാം

(iii) രാഷ്ട്രപതിയുടെ അംഗീകാരത്തിനയച്ച സംസ്ഥാന ബില്ലുകൾക്ക് അംഗീകാരം നൽകാൻ ഒരു വർഷത്തെ സമയപരിധി ലഭിക്കുന്നു

A
(i) ഉം (iii) ഉം മാത്രം
B
(ii) ഉം (iii) ഉം മാത്രം
C
(i) ഉം (ii) ഉം മാത്രം
D
മുകളിൽ പറഞ്ഞവയെല്ലാം ((i) ഉം (ii) ഉം (iii) ഉം)
Question 22
ഇന്ത്യൻ ഭരണഘടനയ്ക്ക് ലോകത്തിലെ മറ്റു ഭരണഘടനകളുടെ സവിശേഷതകൾ ഉണ്ട്. താഴെ പറയുന്നതിൽ ശരിയായ പ്രസ്‌താവന ഏത്?

(i) നിർദ്ദേശക തത്വങ്ങൾ റഷ്യൻ ഭരണഘടനയുടെ സ്വാധീനത്താൽ രൂപം കൊണ്ടതാണ്

(ii) ലോകസഭാ സ്‌പീക്കറുടെ പദവി ബ്രിട്ടീഷ് ഭരണഘടനാ മാതൃകയിലുള്ളതാണ്

(iii) മൗലികഅവകാശങ്ങൾ അമേരിക്കൻ ഭരണഘടനയിൽ നിന്ന് രൂപം കൊണ്ടതാണ്

A
(i) ഉം (ii) ഉം മാത്രം
B
(ii) ഉം (iii) ഉം മാത്രം
C
(i) ഉം (iii) ഉം മാത്രം
D
മുകളിൽ പറഞ്ഞവയെല്ലാം ((i) ഉം (ii) ഉം (iii) ഉം)
Question 23
കേന്ദ്രമന്ത്രിസഭയുടെ അംഗസംഖ്യ ലോകസഭയുടെ അംഗങ്ങളുടെ 15% ത്തിൽ കവിയാൻ പാടില്ല എന്ന ഭരണഘടനാ ഭേദഗതി ഏതാണ്?

A
52-ാമത് ഭരണഘടനാ ഭേദഗതി
B
91-ാമത് ഭരണഘടനാ ഭേദഗതി
C
61-ാമത് ഭരണഘടനാ ഭേദഗതി
D
71-ാമത് ഭരണഘടനാ ഭേദഗതി
Question 24
ഒരു ഹൈക്കോടതി ജഡ്‌ജി പദവിയിൽ നിന്ന് രാജിവച്ച് ഒഴിയുകയാണെങ്കിൽ രാജി സമർപ്പിക്കേണ്ടത് ആർക്കാണ്?

A
സംസ്ഥാന ഗവർണ്ണർക്ക്
B
ഹൈക്കോടതി ചീഫ് ജസ്റ്റിസിന്
C
സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്
D
രാഷ്ട്രപതിക്ക്
Question 25
'മുബാറക്ക് അൽ കബീർ' എന്ന പരമോന്നത സിവിലിയൻ പദവി ഏത് രാജ്യത്തിന്റേതാണ്?

A
ഒമാൻ
B
ഖത്തർ
C
സൗദിഅറേബ്യ
D
കുവൈറ്റ്
Question 26
താഴെ പറയുന്ന പ്രസ്‌താവനയിൽ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ പ്രവർത്തനങ്ങൾ ഏത്?

(i) മനുഷ്യാവകാശവുമായി ബന്ധപ്പെട്ട സിവിൽ കേസുകളിൽ തീർപ്പു കൽപ്പിക്കുന്നു

(ii) മനുഷ്യാവകാശവുമായി ബന്ധപ്പെട്ട പരാതികളും കുറ്റകൃത്യങ്ങളും അന്വേഷിക്കുന്നു

(iii) മനുഷ്യാവകാശവുമായി ബന്ധപ്പെട്ട നിയമങ്ങൾ, നയങ്ങൾ എന്നിവ പുനഃപരിശോധിക്കുന്നു

A
(i) ഉം (ii) ഉം മാത്രം
B
(iii) ഉം (ii) ഉം മാത്രം
C
(i) ഉം (iii) ഉം മാത്രം
D
മുകളിൽ പറഞ്ഞവയെല്ലാം ((i) ഉം (ii) ഉം (iii) ഉം)
Question 27
കേരള സംസ്ഥാനത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ പേര് എന്ത്?

A
ഡോ. രത്തൻ യു കേൽക്കർ
B
എസ്. സുരേഷ് കുമാർ
C
കെ.എസ്. രാധാകൃഷ്ണൻ
D
കെ.എൻ. രാജ്
Question 28
ദേശീയ തൊഴിൽ ഉറപ്പ് പദ്ധതി പ്രകാരം ഒരു തൊഴിലാളിക്ക് ഒരു സാമ്പത്തികവർഷം ലഭിക്കുന്ന ഏറ്റവും കൂടുതൽ തൊഴിൽ ദിനങ്ങൾ എത്ര?

A
90 ദിവസം
B
100 ദിവസം
C
120 ദിവസം
D
ഇവയൊന്നുമല്ല
Question 29
കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം ഏത്?

A
കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്
B
കെ.എസ്.ആർ.ടി.സി.
C
കേരള വാട്ടർ അതോറിറ്റി
D
കെ.എസ്.ഇ.ബി
Question 30
മെമ്മറി ഉപകരണങ്ങളുടെ കാര്യത്തിൽ താഴെപ്പറയുന്നവയിൽ ഏതാണ് ശരി?

A
മെമ്മറി ഉപകരണങ്ങൾ പ്രോസസിംഗിനായി ഡാറ്റയും നിർദ്ദേശങ്ങളും സംഭരിക്കാൻ ഉപയോഗിക്കുന്നു
B
പ്രൈമറി മെമ്മറി വേഗമേറിയതാണെങ്കിലും, ഇത് സാധാരണയായി സെക്കന്ററി മെമ്മറിയെ അപേക്ഷിച്ച് ചെറിയ സംഭരണശേഷി മാത്രമേയുള്ളു
C
റോമും ഫ്ലാഷ് മെമ്മറിയും ഹാർഡ് ഡ്രൈവുകളും നോൺ-വോളറ്റൈൽ മെമ്മറിയുടെ ഉദാഹരണങ്ങളാണ്
D
മുകളിൽ പറഞ്ഞ എല്ലാം
Sponsored
Question 31
താഴെപ്പറയുന്ന പ്ലാറ്റ്ഫോമുകളിൽ ഏതാണ് പ്രൊഫഷണൽ നെറ്റ് വർക്കിംഗിനായി പ്രധാനമായും രൂപകൽപ്പന ചെയ്‌തിരിക്കുന്നത്?

A
ലിങ്ക്ഡിൻ
B
ഇൻസ്റ്റാഗ്രാം
C
സ്‌നാപ്ചാറ്റ്
D
ടിക്ടോക്ക്
Question 32
ഒരു കമ്പ്യൂട്ടർ നെറ്റ് വർക്കിൽ ഡാറ്റ അയയ്ക്കാൻ കഴിയുമ്പോഴും ലഭിക്കാൻ കഴിയാത്ത സാഹചര്യത്തിൽ, പ്രശ്‌നമാകാൻ സാധ്യതയുള്ളത് ഏതാണ്?

A
തെറ്റായ IP കോൺഫിഗറേഷൻ
B
ഇൻകമിംഗ് ട്രാഫിക് തടയുന്ന ഫയർവാൾ
C
പിഴവുള്ള നെറ്റ്വർക്ക് കേബിൾ
D
മുകളിൽ പറഞ്ഞ എല്ലാം
Question 33
IT ആക്‌ട് 2000 പ്രകാരം ഡിജിറ്റൽ സിഗ്നേച്ചറുകൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

A
ഇവ ഇ-മെയിൽ ആക്‌സസ് ചെയ്യാനുള്ള പാസ്വേഡായി സേവനം ചെയ്യുന്നു
B
ഇവ സുരക്ഷിതമായ ഓൺലൈൻ ഇടപാടുകൾക്കായി എൻക്രിപ്ഷൻ രീതിയായി പ്രവർത്തിക്കുന്നു
C
ഒരു ഇലക്ട്രോണിക് സന്ദേശം അയച്ച വ്യക്തിയുടെ തിരിച്ചറിയൽ സാധൂകരിക്കുന്നു
D
ഇത് സർക്കാർ അംഗീകാരങ്ങൾക്കായി മാത്രം ഉപയോഗിക്കുന്നത്
Question 34
എന്താണ് വിവരാവകാശ നിയമത്തിന്റെ പ്രധാന ഉദ്ദേശം ആയി കണക്കാക്കുന്നത്?

A
ഓരോ പൊതു അധികാരസ്ഥാനത്തിന്റെ പ്രവർത്തനത്തിൽ സുതാര്യവും ഉത്തരവാദിത്വവും വർദ്ധിപ്പിക്കുന്നതിന്
B
വിവരാവകാശത്തിന്റെ പ്രായോഗിക ഭരണക്രമം പ്രതിപാദിക്കുന്നതിനും പൊതു അധികാരസ്ഥാനങ്ങളുടെ നിയന്ത്രണത്തിൻ കീഴിൽ പൗരന്മാർക്ക് വിവരം പ്രാപ്യമാക്കുന്നതിന്
C
A) and B) ഉത്തരമായി എടുക്കാവുന്നതാണ്
D
രണ്ടും തെറ്റ് ഉത്തരമാണ്
Question 35
ഉപഭോക്ത്യ സംരക്ഷണ നിയമത്തിൽ പറയുന്ന പ്രധാനപ്പെട്ട അവകാശങ്ങൾ എന്തൊക്കെയാണ്?

A
സാധനങ്ങൾ വാങ്ങുമ്പോഴോ സേവനങ്ങൾ ഉപയോഗപ്പെടുത്തുമ്പോഴോ ഉപഭോക്താക്കൾ വഞ്ചിക്കപ്പെടുന്നില്ല എന്ന ഉറപ്പു വരുത്തുക
B
വളരെ വേഗത്തിലും ലളിതമായ നടപടി ക്രമങ്ങളിലൂടെയും കുറഞ്ഞ ചെലവിലും ഉപഭോക്താക്കളെ തർക്കങ്ങൾ പരിഹരിക്കാൻ സഹായിക്കുക
C
സ്വയം കുറ്റപ്പെടുത്തൽ
D
മേൽപ്പറഞ്ഞ എല്ലാ ഉത്തരങ്ങളും
Question 36
മുതിർന്ന പൗരനുള്ള ദേശീയ നയം എന്താണ് വ്യക്തമാക്കുന്നത്?

A
വയോജനങ്ങളുടെ സംരക്ഷണത്തിന് അനുയോജ്യമായ ചട്ടക്കൂട് സൃഷ്ടിക്കുന്നതിനുള്ള നടപടി സ്വീകരിക്കുക
B
പീഢനങ്ങളിൽ നിന്നും അവഗണനയിൽ നിന്നും വയോജനങ്ങളെ സംരക്ഷിക്കുക
C
മേൽപ്പറഞ്ഞ A) യും B) യും ഉത്തരമായി സ്വീകരിക്കാം
D
ഇവയൊന്നുമല്ല
Question 37
ഏതെല്ലാം അവകാശങ്ങളാണ് ഗാർഹികാതിക്രമങ്ങളിൽ നിന്നും ഗാർഹിക പീഢനത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം, 2005-ൽ എടുത്ത് പറയുന്നത്?

A
ഹർജിക്കാരിക്ക് അതിക്രമങ്ങൾ തടഞ്ഞു കൊണ്ടുള്ള സംരക്ഷണ ഉത്തരവ്, ധനസഹായം / ജീവനാംശം നൽകുന്നതിനുള്ള ഉത്തരവ്, കുട്ടികളുടെ താൽക്കാലിക സംരക്ഷണ ഉത്തരവ്, നഷ്ടപരിഹാര ഉത്തരവ് എന്നിവ
B
ലീഗൽ സർവ്വീസസ് അതോറിറ്റി ആക്‌ട്, 1987 യിലൂടെ സൗജന്യനിയമ സഹായത്തിന് അർഹതയുള്ളതാണ്
C
S. 85 & S. 86 ഭാരതീയ ന്യായ സംഹിതയിലൂടെ പരാതി സമർപ്പിക്കാവുന്നതാണ്
D
B) and C) മാത്രമാണ് ശരിയുത്തരം
Question 38
കുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമത്തിന് POCSO നിയമം, 2013 പ്രകാരം എത്ര നാളത്തെ ശിക്ഷയാണ് നല്കുന്നത്?

A
കുറഞ്ഞത് 2 വർഷം
B
കുറഞ്ഞത് 3 വർഷം
C
കുറഞ്ഞത് 6 വർഷം
D
കുറഞ്ഞത് 1 വർഷം
Question 39
പ്രീ സ്‌കൂൾ കുട്ടികൾക്കുവേണ്ടി എസ്.സി.ഇ.ആർ.ടി. കേരള തയ്യാറാക്കിയ കൈ പുസ്‌തകം :

A
കളിപ്പാട്ടം
B
കളിത്തോണി
C
മലർവാടി
D
കിളിക്കൊഞ്ചൽ
Question 40
ആത്മസാക്ഷാത്‌കാരം സാധ്യമാവണമെന്നുണ്ടെങ്കിൽ കർക്കശമായ അച്ചടക്കം അനിവാര്യമാണെന്ന് സിദ്ധാന്തിച്ചത് :

A
ആശയവാദം
B
മാനവികതാവാദം
C
പ്രായോഗികവാദം
D
പ്രകൃതിവാദം
Question 41
പിന്നോക്ക വിഭാഗക്കാരുടെ സ്കൂൾ വിദ്യാഭ്യാസത്തിനായി അയ്യങ്കാളി നയിച്ച സമരം :

A
വില്ലുവണ്ടി സമരം
B
കണ്ടല ലഹള
C
കല്ലുമാല സമരം
D
ചാന്നാർ ലഹള
Question 42
കിന്റർ ഗാർട്ടൻ ലോകത്തിനു സംഭാവന ചെയത് :

A
മരിയ മോണ്ടിസോറി
B
പെസ്റ്റലോസി
C
പൗലോ ഫ്രയർ
D
ഫ്രോബെൽ
Question 43
'പ്രകൃതിയെന്ന അദൃശ്യയായ അധ്യാപികക്ക് അവളുടെ തത്വങ്ങൾക്കനുസരിച്ചു കുട്ടികളെ പഠിപ്പിക്കുന്നതിൽ തികഞ്ഞ സ്വാതന്ത്ര്യം വേണം' എന്ന് പ്രസ്താവിച്ചത് :

A
ഗാന്ധിജി
B
വിവേകാനന്ദൻ
C
രവീന്ദ്രനാഥ ടാഗോർ
D
അരബിന്ദോ
Question 44
പഠനം നടക്കുന്നത് ഉൾക്കാഴ്‌ച (Insight) കൊണ്ടാണെന്ന് സിദ്ധാന്തിച്ചത് :

A
സാമൂഹ്യ ജ്ഞാനനിർമ്മിതിവാദം
B
കൊഗ്നിറ്റീവ് ബിഹേവിയറിസം
C
ഗെസ്റ്റാൾട്ട് മനഃശാസ്ത്രം
D
വ്യവഹാരവാദം
Question 45
ബാല്യകാല വികാരങ്ങളുടെ സവിശേഷതയല്ലാത്തത് :

A
സ്ഥിരത
B
തീവ്രത
C
ചഞ്ചലത
D
ക്ഷണികത
Sponsored
Question 46
കേരളത്തിലെ ആദ്യത്തെ ശിശു സൗഹൃദ ജില്ല :

A
പാലക്കാട്
B
തൃശ്ശൂർ
C
തിരുവനന്തപുരം
D
എറണാകുളം
Question 47
പക്വ വ്യക്തിത്വം (Matured Personality) എന്ന ആശയം മുന്നോട്ട് വച്ചത് :

A
കാൾ റോജേഴ്‌സ്
B
ജി. ഡബ്ല്യു. ആൽപ്പോർട്ട്
C
അബ്രഹാം മാസ്ലോ
D
സിഗ്മണ്ട് ഫ്രോയിഡ്
Question 48
ഗ്രൂപ്പുകളിൽ ഒരു വ്യക്തിയുടെ സാമൂഹ്യ ബന്ധത്തിന്റെ അളവ് നിശ്ചയിക്കാനും അയാളുടെ സ്വീകാര്യതയും അയാളോടുള്ള വിമുഖതയും എത്ര മാത്രമെന്ന് പരിശോധിക്കാനുമുള്ള മാർഗ്ഗം :

A
പ്രക്ഷേപണ രീതി (Projective Technique)
B
ക്ലിനിക്കൽ രീതി (Clinical Method)
C
സാമൂഹ്യബന്ധ പരിശോധന (Socio metric technique)
D
സർവ്വേ രീതി (Survey method)
Question 49
വിദ്യാഭ്യാസ മനഃശാസ്ത്രത്തിലെ ഒരു സജീവ പഠന രീതിയായ ക്രിയാ ഗവേഷണ (Action research) ത്തിന്റെ ആവിഷ്‌ക്കർത്താവ് :

A
എലിസബത്ത് ബി ഹർലോക്ക്
B
ലെറ്റ്നർ വിമർ
C
ജെ.എൽ. മൊറീനോ
D
സ്റ്റീഫൻ എം. കോറി
Question 50
പിയാഷെയുടെ ഇന്ദ്രിയ ചാലക ഘട്ടത്തിന്റെ സവിശേഷതകളിൽപ്പെടാത്തത് ഏത്?

A
മറ്റുള്ളവരെ അനുകരിക്കാൻ തുടങ്ങുന്നു
B
സംവേദനം, ചലനം തുടങ്ങിയവയിലൂടെ ചുറ്റുപാടിൽ നിന്നും ഗ്രഹിക്കുന്നു
C
ഭാഷ വികസിക്കുന്നു
D
സംഭവങ്ങൾ ഓർത്തു വെക്കാൻ ആരംഭിക്കുന്നു
Question 51
സ്ത്രീകളുടെയും കുട്ടികളുടെയും സാമൂഹ്യ സുരക്ഷയ്ക്ക് കേരള സർക്കാർ ആരംഭിച്ച വിവിധ പദ്ധതികളിൽപ്പെടാത്തത് ഏത്?

A
നിർഭയ
B
അപരാജിത
C
ഹോപ്പ് (HOPE)
D
പിങ്ക് പോലീസ്
Question 52
സ്ത്രീധന നിരോധന നിയമം നിലവിൽ വന്നത് :

A
1961
B
2006
C
2011
D
2020
Question 53
“പുളിക്കുന്ന മുന്തിരി ശൈലി" താഴെ പറയുന്നവയിൽ ഏത് സമായോജന ക്രിയാ തന്ത്രങ്ങൾക്ക് ഉദാഹരണമാണ് :

A
ഉദാത്തീകരണം (Sublimation)
B
യുക്തീകരണം (Rationalisation)
C
അനുപൂരണം (Compensation)
D
പ്രക്ഷേപണം (Projection)
Question 54
WHO നിർദ്ദേശിക്കുന്ന ജീവിത നൈപുണികളിൽ പെടാത്തത് ഏത്?

A
സ്വയം അറിയുക
B
ക്രിയാത്മക ചിന്ത
C
തീരുമാനമെടുക്കൽ
D
ബഹുമുഖ ബുദ്ധി
Question 55
വിദ്യാഭ്യാസ അവകാശ നിയമ (2009) പ്രകാരം സൗജന്യവും ഗുണനിലാവാരമുള്ളതുമായ വിദ്യാഭ്യാസം 6 നും 14 നും ഇടയിലുള്ള എല്ലാവർക്കും നൽകാൻ സർക്കാരിന് ബാധ്യതയുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പ്രായത്തിനനുയോജ്യമായ ക്ലാസ്സിൽ ചേർന്ന് പഠിക്കുന്നതിനുള്ള സ്വാതന്ത്ര്യം നൽകുന്ന ആക്ട് താഴെ പറയുന്നതിൽ ഏതാണ്?

A
Education for all Handicapped Children Act
B
Project on Integrated Education for Disabled (PIED)
C
Individuals with Disabilities Education Act (IDEA)
D
Right of Person With Disabilities Act (RPWD)
Question 56
കുട്ടിയുടെ വ്യക്തിഗത കുടുംബ സാമൂഹ്യ സാഹചര്യങ്ങളും ആരോഗ്യ വിദ്യാഭ്യാസ അവസ്ഥയും വിശകലനം ചെയ്ത് കുട്ടികൾക്ക് അനുയോജ്യമായി തയ്യാറാക്കുന്ന വ്യക്തിഗത വിദ്യാഭ്യാസ പരിപാടി :

A
Cumulative Record
B
Individualised Education Plan
C
Check list
D
Anecdotal record
Question 57
വൈദ്യുതാഘാതം സംഭവിക്കുമ്പോൾ ചെയ്യാൻ പാടില്ലാത്തത് ഏത്?

A
മെയിൻ സ്വിച്ച് / അനുബന്ധ സ്വിച്ച് ഓഫാക്കുക
B
ആവശ്യമെങ്കിൽ കൃത്രിമ ശ്വാസോച്ഛ്വാസം നൽകുക
C
വൈദ്യുത ബന്ധത്തിൽ നിന്ന് വേർപ്പെടുത്താൻ ശക്തിയായി പടിച്ചു തള്ളുക
D
പൊള്ളലുണ്ടെങ്കിൽ അതിനുള്ള പരിചരണം നൽകുക
Question 58
താഴെപ്പറയുന്നവയിൽ കൂട്ടത്തിൽപ്പെടാത്തത് ഏത്?

A
തിമിരം (Cataract)
B
ഗ്ലോക്കാമ (Glaucoma)
C
ചെങ്കണ്ണ് (Conjunctivitis)
D
മയോപ്പിയ (Myopia)
Question 59
വനിതാശിശു വികസന വകുപ്പിന്റെ കീഴിൽ കോവിഡിന്റെ പശ്ചാത്തലത്തിൽ കുട്ടികൾക്ക് മാനസിക സാമൂഹിക പിന്തുണ നൽകുന്നതിനുള്ള പരിപാടി :

A
സർഗ്ഗ വസന്തം
B
സഹായ ഹസ്‌തം
C
കിളിക്കൊഞ്ചൽ
D
നിർഭയ
Question 60
താഴെ പറയുന്നവയിൽ വിറ്റാമിനുകളുടെ അപര്യാപ്‌തതാ രോഗമല്ലാത്തത് ഏത്?

A
നിശാന്ധത
B
ഡയബറ്റിസ്
C
റിക്കറ്റ്
D
സ്കർവ്വി
Sponsored
Question 61
കേരള സംസ്ഥാന സമ്പൂർണ്ണ കായിക ക്ഷമതാ പദ്ധതി ശുപാർശ ചെയ്യുന്ന പത്തു വയസ്സുള്ള ഒരു ആൺകുട്ടിയുടെ BMI (Body Mass Index) നിരക്ക് താഴെ തന്നിരിക്കുന്നതിൽ ഏതാണ്?

A
Lower end of BMI : 12.1 Upper end of BMI : 19.0
B
Lower end of BMI : 10.2 Upper end of BMI : 17.0
C
Lower end of BMI : 14.3 Upper end of BMI : 21.0
D
Lower end of BMI : 15.1 Upper end of BMI : 23.0
Question 62
ഹൊവാർഡ് ഗാർഡനർ അവതരിപ്പിച്ച ബഹുമുഖ ബുദ്ധിയിൽ (Multiple Intelligence) ഉൾപ്പെടാത്തത് ഏത്?

A
ഭാഷാപരമായ ബുദ്ധി
B
സാംസ്‌കാരികപരമായ ബുദ്ധി
C
സംഗീതപരമായ ബുദ്ധി
D
പ്രകൃതിപരമായ ബുദ്ധി
Question 63
ദേശീയ വിദ്യാഭ്യാസ നയം (2020) അനുസരിച്ചു താഴെ തന്നിരിക്കുന്നതിൽ തെറ്റായ പ്രസ്താവന കണ്ടെത്തുക :

A
2 മുതൽ 7 വയസ്സ് വരെയാണ് ഫൗണ്ടേഷൻ സ്റ്റേജ് (Foundation stage) ആയി കണക്കാക്കുന്നത്
B
3 വർഷത്തെ അംഗൻവാടി വിദ്യാഭ്യാസം ഇതിലുൾപ്പെടും
C
അംഗൻവാടികൾ സ്‌കൂളിനൊപ്പം പ്രവർത്തിച്ചു ബാലവാടിക സ്കൂൾ കോംപ്ലക്‌സ് പ്രാവർത്തികമാക്കേണ്ടതാണ്
D
അടിസ്ഥാനപരമായ ഭാഷ ഗണിത ശേഷികൾ ഇക്കാലയളവിൽ ആർജിക്കുന്നതിനു പ്രാധാന്യം നൽകേണ്ടതാണ്
Question 64
കുട്ടികൾക്ക് നൽകേണ്ട പ്രധാന വാക്‌സിനേഷനുകളെക്കുറിച്ചുള്ള പട്ടിക ചുവടെ ചേർക്കുന്നു. ഏതു പ്രസ്‌താവനയാണ് ശരിയെന്ന് കണ്ടെത്തുക?

(a) ഹെപ്പറ്റൈറ്റിസ് ബി

(e) മഞ്ഞപ്പിത്തത്തിൽ നിന്നും രക്ഷനേടാൻ

(b) ഡിഫ്ത്‌തീരിയ

(f) കഞ്ഞു ജനിച്ചു രണ്ടാം മാസം മുതൽ ആറു വയസ്സ് വരെ

(c) HIB

(g) അഞ്ചാംപനി, മുണ്ടിനീര് എന്നീ രോഗങ്ങളിൽനിന്നും രക്ഷനേടാൻ

(d) MMR

(h) ഇൻഫ്ലുവൻസ വരാതിരിക്കാൻ

A
(a)-(e), (b)-(f) ശരിയാണ്
B
(c)-(g), (d)-(h) ശരിയാണ്
C
(a)-(g), (b)-(h) ശരിയാണ്
D
(c)-(h), (d)-(g) ശരിയാണ്
Question 65
ഭക്ഷ്യവസ്തുക്കളിലെ മായത്തെക്കുറിച്ച് പരാതി നല്‌കാൻ നമ്മെ സഹായിക്കുന്ന വെബ്സൈറ്റ് ഏതാണ്?

A
www.foodadulteration.kerala.gov.in
B
www.dietkerala.gov.in
C
www.fssai.gov.in
D
www.pib.gov.in
Question 66
ജങ്ക്‌ഫുഡ് കഴിക്കുന്ന കുട്ടികളെക്കുറിച്ചുള്ള താഴെ പറയുന്ന പ്രസ്‌താവനകളിൽ ശരിയല്ലാത്തത് ഏത്?

A
പൊണ്ണത്തടിയുണ്ടാവാൻ കാരണമാവുന്നു
B
പഠനത്തെയും ഓർമ്മശക്തിയെയും പ്രതികൂലമായി ബാധിക്കുന്നു
C
അമിതാഹാരം കഴിക്കാനുള്ള പ്രവണത
D
പോഷക സമൃദ്ധമായ ഭക്ഷണം
Question 67
ചെറിയ കുട്ടികളിൽ സാധാരണ കണ്ടുവരാറുള്ള പകർച്ചവ്യാധികളിൽപ്പെടാത്തത് :

A
ചെങ്കണ്ണ്
B
നിശാന്ധത
C
ചിക്കൻപോക്‌സ്
D
ഹെപ്പറ്റൈറ്റിസ് B
Question 68
ECCE (Early Childhood Care and Education) നടക്കുന്നരാജ്യത്തെ ഏറ്റവും വ്യാപകമായ കേന്ദ്രം :

A
സ്പെഷൽ സ്കൂൾ
B
പ്രീ പ്രൈമറി സ്‌കൂൾ
C
അങ്കണവാടികൾ
D
പ്ലേ സ്‌കൂൾ
Question 69
ADHD പൂർണ്ണരൂപം :

A
Attention Deficit Hormone Disorder
B
Attention Difficulty Humanistic Disorder
C
Adjustment Deficit Hyperactivity Disorder
D
Attention Deficit Hyperactivity Disorder
Question 70
താഴെ കൊടുത്തിരിക്കുന്നവയിൽ കുട്ടിയുടെ ദീർഘകാലത്തെ പഠന തെളിവുകളുടെ ശേഖരം :

A
Cumulative Record
B
Evaluation Profile
C
Portfolio
D
Progress Card
Question 71
പ്രീ സ്കൂ‌ൾ വിദ്യാഭ്യാസത്തിന്റെ ശാസ്ത്രീയ നവീകരണം ലക്ഷ്യമിട്ടു 2017 മുതൽ നടത്തി വരുന്ന അധ്യാപക ശാക്തീകരണ പരിപാടി :

A
സമഗ്ര ശിക്ഷ
B
പ്രശിക്ഷ
C
സർവ്വ ശിക്ഷ
D
പ്രാഥമിക ശിക്ഷ
Question 72
ശിശുക്ഷേമവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അന്തർദേശീയ സംഘടന :

A
UNICEF
B
UNESCO
C
NCERT
D
WHO
Question 73
വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമായി പരിഗണിക്കാൻ കഴിയാത്തത് :

A
അറിവ് നേടുക
B
തൊഴിലിനു പ്രാപ്തരാവുക
C
സ്വഭാവ രൂപീകരണം
D
ധന സമ്പാദനം
Question 74
ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നത് :

A
മാർച്ച് 8
B
ഏപ്രിൽ 7
C
ജൂലൈ 11
D
സെപ്‌തംബർ 8
Question 75
ദേശീയ വിദ്യാഭ്യാസ നയ (2020) ത്തിൽ പരാമർശിക്കുന്ന ഹാപ്പി സ്‌കൂൾ (Happy School) സങ്കല്പം ഏതു രാജ്യത്തെ വിദ്യാഭ്യാസ രീതിയോട് കടപ്പെട്ടിരിക്കുന്നു?

A
ഫിൻലൻഡ്
B
അമേരിക്ക
C
ചൈന
D
സ്കോട്ലാൻഡ്
Sponsored
Question 76
താഴെ പറയുന്നവയിൽ വേദകാല വിദ്യാഭ്യാസത്തിന്റെ സവിശേഷതയല്ലാത്തത് ഏത്?

A
വ്യക്തിയുടെ ജീവിതത്തെ നാല് ആശ്രമങ്ങളായി തിരിച്ചതിലൂടെ സമഗ്ര വികാസം വിഭാവനം ചെയ്തു
B
വേദങ്ങൾ, ഉപനിഷത്തുകൾ, ഇതിഹാസങ്ങൾ തുടങ്ങിയവ ഉള്ളടക്കം
C
ജാതിപരിഗണന കൂടാതെ ഏവർക്കും വിദ്യാഭ്യാസം
D
ചോദ്യോത്തര രീതിയിൽ സംവാദ രീതിയിലുള്ള അധ്യാപനം
Question 77
വിദ്യാഭ്യാസത്തിന്റെ ഘടന 10 + 2 + 3 എന്ന പഠന സംവിധാനം ആദ്യമായി നിർദ്ദേശിച്ചത് :

A
ഇന്ത്യൻ വിദ്യാഭ്യാസ കമ്മീഷൻ (1966)
B
ദേശീയ വിദ്യാഭ്യാസ നയം (1968)
C
ദേശീയ വിദ്യാഭ്യാസ നയം (1986)
D
ദേശീയ വിദ്യാഭ്യാസ നയം (2020)
Question 78
സംയോജിത ശിശുവികസന സേവന പദ്ധതി (ICDS) ക്കു കീഴിലുള്ള സേവനങ്ങളിൽ പെടാത്തത് :

A
പ്രീ സ്കൂ‌ൾ അനൗപചാരിക വിദ്യാഭ്യാസം
B
സ്ത്രീകൾക്കുള്ള തൊഴിലുറപ്പു പദ്ധതി
C
പോഷകാഹാരവും ആരോഗ്യ വിദ്യാഭ്യാസവും
D
രോഗ പ്രതിരോധം
Question 79
താഴെ പ്രതിപാദിക്കുന്നവയിൽ ഗ്രാമസഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

(i) ഒരു ഗ്രാമ പഞ്ചായത്ത് പ്രദേശത്തെ ഒരു ഗ്രാമത്തിലെ വോട്ടർ പട്ടികയിൽ പേരു ചേർത്തിട്ടുള്ള എല്ലാ വോട്ടർമാരും ചേർന്ന സംവിധാനമാണ് ഗ്രാമ സഭ

(ii) ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 243 ലാണ് ഗ്രാമ സഭകളെ സംബന്ധിച്ച് പ്രതിപാദിച്ചിട്ടുള്ളത്

(iii) ഗ്രാമ സഭയുടെ ക്വോറം പ്രസ്തു‌ത പ്രദേശത്തെ സമ്മതിദായകരുടെ എണ്ണത്തിന്റെ 20 ശതമാനം ആയിരിക്കും

A
(ii) മാത്രം
B
(i) & (ii)
C
(iii) മാത്രം
D
(i), (ii), (iii)
Question 80
ഒരു ഗ്രാമ പഞ്ചായത്തംഗമാകാനുള്ള യോഗ്യതകൾ താഴെ പറയുന്നവയിൽ ഏതെല്ലാം?

(i) പ്രസ്തു‌ത ഗ്രാമ പഞ്ചായത്തിലെ ഏതെങ്കിലും നിയോജകമണ്ഡലത്തിലെ വോട്ടർ പട്ടികയിൽ പേരുണ്ടായിരിക്കണം

(ii) നോമിനേഷൻ സമർപ്പിക്കുന്ന തീയതിയിൽ ഇരുപത്തിയൊന്ന് വയസ്സ് പൂർത്തിയായിരിക്കണം

A
(i) മാത്രം
B
(ii) മാത്രം
C
(i) & (ii)
D
ഇതൊന്നുമല്ല
Question 81
കേരള പഞ്ചായത്ത് രാജ് നിയമത്തിന്റെ എത്രാമത്തെ വകുപ്പിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ഓംബുട്‌സ്‌മാനെ കുറിച്ച് പ്രതിപാദിക്കുന്നത്?

A
270
B
271
C
272
D
273
Question 82

ഇന്ത്യയിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2006-ൽ നിലവിൽ വന്നപ്പോൾ ആദ്യ ഘട്ടത്തിൽ കേരളത്തിൽ ഏതൊക്കെ ജില്ലകളിൽ പദ്ധതി ആരംഭിച്ചു?

(i) വയനാട്

(ii) ഇടുക്കി

(iii) പാലക്കാട്

(iv) കാസർഗോഡ്

A
(i) & (iii)
B
(i) & (ii)
C
(ii) & (iv)
D
(ii) & (iii)
Question 83
വികേന്ദ്രീകൃത ആസൂത്രണവുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ തെറ്റായ വിഷയം ഏത്?

(i) ഒമ്പതാം പഞ്ചവത്സര പദ്ധതിയിലാണ് വികേന്ദ്രീകൃത ആസൂത്രണ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചത്

(ii) 1994 കേരളാ പഞ്ചായത്ത് രാജ് നിയമവും, കേരള മുൻസിപ്പാലിറ്റി നിയമവും വികേന്ദ്രീകൃത ആസൂത്രണ പ്രവത്തനങ്ങൾക്ക് ഊർജ്ജം പകർന്നു

(iii) ഒമ്പതാം പഞ്ചവത്സര പദ്ധതിയിൽ 'കേരള വികസന പദ്ധതി' എന്ന പേരിൽ വികേന്ദ്രീകൃത ആസൂത്രണം നടപ്പിൽ വരുത്തി

A
(ii) മാത്രം
B
(iii) മാത്രം
C
(ii) & (iii)
D
(i) & (iii)
Question 84
കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള വികസന ഫണ്ട് സംബന്ധിച്ച് സംസ്ഥാന ബഡ്ജറ്റിന്റെ ഏത് അനുബന്ധത്തിലാണ് പ്രതിപാദിക്കുന്നത്?

A
അനുബന്ധം I
B
അനുബന്ധം II
C
അനുബന്ധം III
D
അനുബന്ധം IV
Question 85
കേരള പഞ്ചായത്ത് രാജ് നിയമത്തിന്റെ എത്രാം പട്ടികയിലാണ് ഗ്രാമ പഞ്ചായത്തുകളുടെ ചുമതലകളെ സംബന്ധിച്ച് സൂചിപ്പിക്കുന്നത്?

A
നാലാം പട്ടിക
B
മൂന്നാം പട്ടിക
C
രണ്ടാം പട്ടിക
D
ഒന്നാം പട്ടിക
Question 86
കേരളത്തിലെ പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ എണ്ണം സംബന്ധിച്ച് താഴെ പ്രതിപാദിച്ചിരിക്കുന്നവയിൽ ശരിയായത് ഏത്?

(i) 941 ഗ്രാമ പഞ്ചായത്തുകൾ. 150 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ

(ii) 941 ഗ്രാമ പഞ്ചായത്തുകൾ. 152 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ

(iii) 940 ഗ്രാമ പഞ്ചായത്തുകൾ, 140 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ

A
(ii) മാത്രം
B
(i) മാത്രം
C
(iii) മാത്രം
D
ഇതൊന്നുമല്ല
Question 87
ഗ്രാമ പ്രദേശങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി 1995-96-ൽ നബാർഡ് ആരംഭിച്ചതും ഇപ്പോഴും തുടരുന്നതുമായ പദ്ധതി ഏത്?

A
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
B
പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൺ)
C
റൂറൽ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്പ്മെന്റ് ഫണ്ട് (RIDF)
D
നാഷണൽ റൂർബൻ മിഷൻ (NRuM)
Question 88
പഞ്ചായത്ത് രാജ് സ്ഥാപനങ്ങളിലൂടെ നടപ്പാക്കുന്ന കേന്ദ്ര സർക്കാരിന്റെ ശുചിത്വ പദ്ധതി ഏത്?

A
പ്രധാൻ മന്ത്രി ഉജ്ജ്വൽ യോജന
B
സ്വാവലംബൻ
C
സാൻസദ് ആദർശ് ഗ്രാമ യോജന
D
സ്വച്ച് ഭാരത് മിഷൻ (ഗ്രാമീൺ)
Question 89
നവകേരള കർമ്മ പദ്ധതിയുടെ ഭാഗമായി പൊതുജനാരോഗ്യ സംവിധാനം മെച്ചപ്പെടുത്തുന്നതിന് കേരള സർക്കാർ നടപ്പാക്കുന്ന പദ്ധതി ഏത്?

A
ലൈഫ്
B
ആരോഗ്യ കേരളം
C
ആർദ്രം
D
ഹരിത കേരളം
Question 90
കേരളത്തിലെ പട്ടിക വിഭാഗങ്ങളുടെ വികസന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ഗവേഷണ - പരിശീലന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ സ്ഥാപനം ഏത്?

A
കില
B
കിർത്താഡ്‌സ്
C
കിലെ
D
സമേതി
Sponsored
Question 91
ഗ്രാമ പഞ്ചായത്തുകളിലെ ആസൂത്രണ സമിതിയുടെ അദ്ധ്യക്ഷൻ ആര്?

A
ഗ്രാമ പഞ്ചായത്ത് സെക്രട്ടറി
B
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
C
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്
D
ആസൂത്രണ പ്രക്രിയയിൽ സഹായിക്കാൻ കഴിയുന്ന വിദഗ്ദ്ധൻ
Question 92
'ഹരിത കേരളം മിഷൻ' ഊന്നൽ നൽകുന്ന വിഷയ മേഖലകൾ ഏതെല്ലാം?

(i) ശുചിത്വമാലിന്യ സംസ്‌കരണം

(ii) ജലവിഭവ സംരക്ഷണം

(iii) കാർഷിക മേഖലയുടെ വികസനം

A
(ii) മാത്രം
B
(ii), (iii) എന്നിവ മാത്രം
C
(i), (iii) മാത്രം
D
(i), (ii), (iii) എന്നിവയെല്ലാം
Question 93
കേരളത്തിൽ ഗ്രാമ പഞ്ചായത്തുകളിലെ സ്റ്റാന്റിംഗ് കമ്മിറ്റികൾ താഴെ പറയുന്നവയിൽ ഏതെല്ലാം?

(i) ധനകാര്യം

(ii) വികസനം

(iii) ക്ഷേമകാര്യം

(iv) ആരോഗ്യവും വിദ്യാഭ്യാസവും

(v) പൊതുമരാമത്ത്

A
(i), (ii), (iii) എന്നിവ മാത്രം
B
(i), (ii), (iv) എന്നിവ മാത്രം
C
(i), (ii), (iii), (iv) എന്നിവ മാത്രം
D
(i), (ii), (iii), (v) എന്നിവ മാത്രം
Question 94
കേരള പഞ്ചായത്ത് രാജ് ആക്‌ട് പ്രകാരം ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചുമതലയിൽ വരുന്ന വിഷയങ്ങൾ താഴെ സൂചിപ്പിക്കുന്നവയിൽ ഏതെല്ലാം?

(i) പട്ടിക ജാതി - പട്ടിക വർഗ്ഗ വികസനം

(ii) ദാരിദ്ര്യ നിർമ്മാർജ്ജനം

(iii) സാമൂഹ്യ ക്ഷേമം

(iv) സാമൂഹ്യ സുരക്ഷാ പ്രവർത്തനം

A
(iii), (iv) എന്നിവ മാത്രം
B
(i), (ii), (iii), (iv) എന്നിവയെല്ലാം
C
(i), (iii), (iv) എന്നിവ മാത്രം
D
(ii), (iii), (iv) എന്നിവ മാത്രം
Question 95
'മേയ്ക്ക് ഇൻ ഇന്ത്യ' പദ്ധതിയുടെ കേരളത്തിലെ നോഡൽ ഏജൻസി ഏതാണ്?

A
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപ്പറേഷൻ
B
കുടുംബശ്രീ മിഷൻ
C
കേരളാ ഇൻഫ്രാസ്ട്രക്‌ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്
D
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്‌ചർ ഡവലപ്മെന്റ് കോർപ്പറേഷൻ
Question 96
നിരാലംബരും നിർധനരുമായ കുടുംബങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ട് കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതിയുടെ പേര്:

A
സഫലം
B
അഗതി രഹിത കേരളം
C
ലൈഫ്
D
ഹരിത കേരളം
Question 97
ഭരണഘടനയുടെ ഏത് ആർട്ടിക്കിൾ ആണ് ഗ്രാമ പഞ്ചായത്ത് സംവിധാനത്തെ സംബന്ധിച്ച് പ്രതിപാദിക്കുന്നത്?

A
ആർട്ടിക്കിൾ 40
B
ആർട്ടിക്കിൾ 41
C
ആർട്ടിക്കിൾ 42
D
ആർട്ടിക്കിൾ 43
Question 98
ഒരു തദ്ദേശ ഭരണ സ്ഥാപനത്തിൽ നിലവിൽ അനിവാര്യമായും ഉണ്ടായിരിക്കേണ്ട വർക്കിംഗ് ഗ്രൂപ്പുകളുടെ എണ്ണം :

A
10
B
11
C
12
D
13
Question 99
സംസ്ഥാന തലത്തിൽ 2021-ലെ മികച്ച ഗ്രാമ പഞ്ചായത്തുകൾക്കുള്ള സ്വരാജ് ട്രോഫി അവാർഡിൽ ഒന്നാം സ്ഥാനം നേടിയ ഗ്രാമ പഞ്ചായത്ത് ഏത്?

A
ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത്
B
പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്ത്
C
വെള്ളിനേഴി ഗ്രാമ പഞ്ചായത്ത്
D
ചെമ്മരുതി ഗ്രാമ പഞ്ചായത്ത്
Question 100
കേരളത്തിലെ ഇപ്പോഴത്തെ തദ്ദേശ സ്വയംഭരണം ഗ്രാമവികസനം, എക്സൈസ് വകുപ്പ് മന്ത്രി ആര്?

A
ശ്രീ. കെ.എൻ. ബാലഗോപാൽ
B
ശ്രീ. എം.വി. ഗോവിന്ദൻ മാസ്റ്റർ
C
ശ്രീ. എം.ബി. രാജേഷ്
D
ശ്രീമതി ജെ. ചിഞ്ചുറാണി