00:00 Time Left

141/2023 - Stage 1 (University LGS)

You are currently taking the SSLC Level Prelims series. Good luck!

Sponsored
Question 1
ഗംഗ ശുദ്ധീകരണ പദ്ധതിയുടെ പേരെന്ത് ?
A
സേവ് ഗംഗ പദ്ധതി
B
മിഷൻ ഗംഗ പദ്ധതി
C
മിഷൻ ക്ലീൻ ഗംഗ
D
നമമി ഗംഗ
Question 2
2021 ഐക്യരാഷ്ട്രസംഘടനയുടെ കാലാവസ്ഥ വ്യതിയാന സമ്മേളനം നടന്ന സ്ഥലം
A
നോർവെ
B
യുണൈറ്റഡ് കിങ്ഡം
C
ജർമ്മനി
D
ഇന്ത്യ
Question 3
2022 ധാക്ക അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവെല്ലിൽ ഏത് ഇന്ത്യൻ സിനിമയ്ക്കാണ് മികച്ച സിനിമയ്ക്കുള്ള പുരസ്കാരം ലഭിച്ചത് ?
A
കുഴങ്ങൾ
B
മരയ്ക്കാർ അറബിക്കടലിന്റെ സിംഹം
C
സർദ്ദാർ ഉദ്ദം
D
ജയ് ബീം
Question 4
2019 വള്ളത്തോൾ പുരസ്കാരം ലഭിച്ച സാഹിത്യകാരൻ
A
പെരുമ്പടവം ശ്രീധരൻ
B
ആനന്ദ്
C
പോൾ സക്കറിയ
D
സി. രാധാകൃഷ്ണൻ
Question 5
2021-22 കേന്ദ്ര ബഡ്ജറ്റ് അവതരിപ്പിച്ച ധനമന്ത്രി
A
അനുരാഗ് താക്കൂർ
B
നിർമ്മല സീതാരാമൻ
C
പീയൂഷ് ഗോയൽ
D
ആർ. കെ. സിംഗ്
Question 6
റഷ്യ-ഉക്രൈൻ യുദ്ധത്തിൽ തകർന്ന ലോകത്തിലെ ഏറ്റവും വലിയ ഉക്രൈൻ നിർമ്മിത വിമാനം
A
സ്റ്റാർട്ടോ ലോഞ്ച്
B
എയർബസ് എ 380
C
എ എൻ 225 മരിയ
D
സ്റ്റാർ ബംബിൾ ബി 11
Question 7
2021-ൽ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം നേടിയ മലയാളി
A
സഞ്ജു സാംസൺ
B
പി. ആർ. ശ്രീജേഷ്
C
സച്ചിൻ ബേബി
D
എസ്. എൻ. ശ്രീശാന്ത്
Question 8
നിലവിലെ കേരള നിയമസഭ സ്പീക്കർ
A
എം. ബി. രാജേഷ്
B
വി. ഡി. സതീശൻ
C
എ. എൻ. ഷംസീർ
D
ചിറ്റയം ഗോപകുമാർ
Question 9
2022 ഫിഫ വേൾഡ് കപ്പിന് ആതിഥേയം വഹിക്കുന്ന രാജ്യം
A
ആസ്ത്രേലിയ
B
ജപ്പാൻ
C
സൗത്ത് കൊറിയ
D
ഖത്തർ
Question 10
നിലവിലെ കേരള ലോകായുക്ത ചെയർമാൻ
A
എസ്. മണികുമാർ
B
സിറിയക് ജോസഫ്
C
പി. ശശി
D
രാജശ്രീ എം. എസ്.
Question 11
കേരളത്തിന്റെ തീരപ്രദേശം ഏതു പേരിലാണ് അറിയപ്പെടുന്നത് ?
A
കോറമണ്ഡൽ തീരസമതലം
B
കച്ച്-കത്തിയവാർ തീരസമതലം
C
മലബാർ തീരസമതലം
D
കൊങ്കൺ തീരസമതലം
Question 12
അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയുടെ ദ്വീപ സമൂഹം
A
ലക്ഷദ്വീപ്
B
മാലിദ്വീപ്
C
ബാരൻദ്വീപ്
D
ആന്റമാൻ-നിക്കോബാർ ദ്വീപ്
Question 13
വടക്കേ ഇന്ത്യ, തെക്കേ ഇന്ത്യ എന്നിങ്ങനെ ഇന്ത്യയെ രണ്ടായി വേർതിരിക്കുന്ന അക്ഷാംശ രേഖ
A
ദക്ഷിണായനരേഖ
B
ഉത്തരായന രേഖ
C
ഗ്രീനിച്ച് രേഖ
D
ഭൂമധ്യരേഖ
Question 14
ഇന്ത്യയെ ശ്രീലങ്കയിൽ നിന്ന് വേർതിരിക്കുന്ന സമുദ്രഭാഗം
A
കച്ച് കടലിടുക്ക്
B
കാംബേ കടലിടുക്ക്
C
ജിബ്രാൾട്ടർ കടലിടുക്ക്
D
മാന്നാർ കടലിടുക്ക്
Question 15
ഇന്ത്യയിലെ ദേശീയ ജലപാത - 3 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏതെല്ലാം ?
A
അലഹബാദ് ഹാൽഡിയ
B
സദിയ – ധൂബ്രി
C
കൊല്ലം - കോട്ടപ്പുറം
D
കാക്കിനട - പുതുച്ചേരി
Sponsored
Question 16
കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിലെ തീരദേശ മണലിൽ നിന്നും ലഭിക്കുന്ന ആണവോർജ ധാതു
A
യുറേനിയം
B
തോറിയം
C
ലിഗ്നൈറ്റ്
D
ബിറ്റുമിനസ്
Question 17
ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണപ്പാടം
A
ഝാരിയ
B
ദിഗ്ബോയ്
C
അങ്കലേശ്വർ
D
മുംബൈ-ഹൈ
Question 18
കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും ഉൾപ്പെടുന്ന സാമ്പത്തിക പ്രവർത്തന മേഖല
A
ദ്വിതീയ മേഖല
B
ചതുഷ്ഠയ മേഖല
C
തൃതീയ മേഖല
D
പ്രാഥമിക മേഖല
Question 19
ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം
A
ശ്രീഹരിക്കോട്ട
B
ബാംഗ്ലൂരു
C
തുമ്പ
D
ഹൈദരാബാദ്
Question 20
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല സംരംഭം
A
ഇന്ത്യൻ അയൺ ആന്റ് സ്റ്റീൽ കമ്പനി
B
ഇന്ത്യൻ റെയിൽവേ
C
ഇന്ത്യൻ എയർലൈൻസ്
D
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്
Question 21
വന്ദേമാതരം എന്ന രാഷ്ട്രഗീതം 1882-ൽ ബംഗാളി നോവലിസ്റ്റായ ബങ്കിംചന്ദ്ര ചാറ്റർജി എഴുതിയ ഒരു നോവലിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഏതാണ് ആ നോവൽ ?
A
കപാല കുണ്ഡല
B
ദുർഗ്ഗേശ നന്ദിനി
C
ഗീതാഞ്ജലി
D
ആനന്ദമഠം
Question 22
ഇന്ത്യയുടെ ദേശീയഗാനം പാടിത്തീർക്കുവാൻ എടുക്കേണ്ട സമയപരിധി ഇന്ത്യാഗവൺമെന്റിന്റെ ചട്ടപ്രകാരം എത്ര സെക്കന്റാണ് ?
A
52 സെക്കന്റ്
B
42 സെക്കന്റ്
C
45 സെക്കന്റ്
D
55 സെക്കന്റ്
Question 23
ഇന്ത്യൻ ഭരണഘടനയിൽ 1976-ൽ ഒരു ഭരണഘടനാ ഭേദഗതി നിയമം വഴിയാണ് മൗലികചുമതലകൾ ഉൾപ്പെടുത്തിയത്. താഴെപറയുന്നവയിൽ ഏത് ഭേദഗതി നിയമം അനുസരിച്ചാണ് 10 ചുമതലകൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയത് ?
A
38-ാം ഭേദഗതി
B
44-ാം ഭേദഗതി
C
42-ാം ഭേദഗതി
D
37-ാം ഭേദഗതി
Question 24
ഇന്ത്യൻ ഭരണഘടനയുടെ ഭാഗം III, പൗരന്മാർക്ക് ചില മൗലിക അവകാശങ്ങൾ ഉറപ്പു നൽകുന്നു. താഴെ പറയുന്നവയിൽ ഒരു അവകാശം ഭാഗം III-ൽ ഉൾപ്പെടുത്തിയിട്ടില്ല. ഏതാണ് ആ അവകാശം ?
A
വ്യക്തിസ്വാതന്ത്ര്യത്തിനുള്ള അവകാശം
B
തുല്യജോലിയ്ക്ക് തുല്യ വേതനത്തിനുള്ള അവകാശം
C
ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനുള്ള അവകാശം
D
സമത്വത്തിനുള്ള അവകാശം
Question 25
ഇന്ത്യൻ ഭരണഘടനയുടെ വകുപ്പ് (Art.) 21-A, 6 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഒരു മൗലിക അവകാശമായി ഉറപ്പു നൽകുന്നു. ഏത് ഭരണഘടനാ ഭേദഗതി നിയമം അനുസരിച്ചാണ് ഈ വകുപ്പ് ഭരണഘടനയിൽ ഉൾപ്പെടുത്തിയത് ?
A
86-ാം ഭേദഗതി
B
42-ാം ഭേദഗതി
C
105-ാം ഭേദഗതി
D
38-ാം ഭേദഗതി
Question 26
ഇന്ത്യൻ ഭരണഘടനയിൽ ഭരണഘടനാ രൂപീകരണ വേളയിൽ ഒരു മൗലിക അവകാശമായി ഉൾപ്പെടുത്തുകയും പിന്നീട് 44-ാം ഭരണഘടനാ ഭേദഗതിയിലൂടെ എടുത്തു മാറ്റപ്പെടുകയും ചെയ്ത അവകാശം താഴെ പറയുന്നവയിൽ ഏതെന്ന് തിരിച്ചറിയുക.
A
ഇന്ത്യയിൽ എവിടെയും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം
B
അഭിപ്രായ സ്വാതന്ത്ര്യം
C
ആവിഷ്കാര സ്വാതന്ത്ര്യം
D
സ്വത്തവകാശം
Question 27
താഴെ പറയുന്നവയിൽ ഏത് വകുപ്പിനെയാണ് ഡോ. B. R. അംബേദ്ക്കർ, ഇന്ത്യൻ ഭരണഘടനയുടെ ആത്മാവ് എന്ന് വിശേഷിപ്പിച്ചത് ?
A
36-ാം വകുപ്പ്
B
32-ാം വകുപ്പ്
C
30-ാം വകുപ്പ്
D
31-ാം വകുപ്പ്
Question 28
വിവരാവകാശ നിയമം, ഇന്ത്യൻ പാർലമെന്റ് ഏത് വർഷമാണ് പാസ്സാക്കിയത് ?
A
2002
B
2008
C
2004
D
2005
Question 29
ദേശീയ മനുഷ്യാവകാശ കമ്മീഷനെ (NHRC) പറ്റി താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായത് കണ്ടെത്തുക.
A
മനുഷ്യാവകാശ ലംഘനം നടത്തുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കാൻ കമ്മീഷന് അധികാരമുണ്ട്.
B
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യത്തെ ചെയർപേഴ്സൺ Dr. രംഗനാഥ മിശ്ര ആണ്.
C
മനുഷ്യാവകാശ ലംഘനം സംബന്ധിച്ച പരാതികളിൽ അന്വേഷണം നടത്താൻ കമ്മീഷന് അധികാരമുണ്ട്.
D
ദേശീയ മനുഷ്യാവകാശ കമ്മീഷൻ, 1993-ൽ പാർലമെന്റ് പാസ്സാക്കിയ മനുഷ്യാവകാശ സംരക്ഷണ നിയമപ്രകാരം നിലവിൽ വന്ന സ്ഥാപനമാണ്.
Question 30
ഇന്ത്യയുടെ ദേശീയ പതാകയുടെ മാതൃക ഭരണഘടനാ നിർമ്മാണ സമിതി ഔദ്യോഗികമായി അംഗീകരിച്ചത് ഏത് ദിവസമാണ് ?
A
10 ആഗസ്റ്റ് 1947
B
26 ജനുവരി 1947
C
22 ജൂലൈ 1947
D
25 ജൂൺ 1947
Sponsored
Question 31
ബ്രിട്ടീഷ് രേഖകളിൽ പൈച്ചിരാജ, കൊട്ട്യോട്ട് രാജ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഭരണാധികാരി
A
പഴശ്ശിരാജ
B
പാലിയത്തച്ഛൻ
C
വേലുത്തമ്പി ദളവ
D
മാർത്താണ്ഡവർമ്മ
Question 32
കേരളത്തിൽ നടന്ന മാപ്പിള കലാപങ്ങളെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട കമ്മീഷൻ
A
ഹണ്ടർ കമ്മീഷൻ
B
ശ്രീകൃഷ്ണ കമ്മീഷൻ
C
ലോഗൻ കമ്മീഷൻ
D
കോത്താരി കമ്മീഷൻ
Question 33
തരിസാപ്പള്ളി ലിഖിതം എഴുതി തയ്യാറാക്കിയത്
A
അയ്യനടികൾ - തിരുവടികൾ
B
ജോസഫ് റബ്ബാൻ
C
രാജശേഖരവർമ്മ
D
കുലശേഖര ആഴ്വാർ
Question 34
'ആധുനിക കാലത്തെ മഹാത്ഭുതം' എന്ന് ഗാന്ധിജി വിശേഷിപ്പിച്ച സംഭവം
A
പണ്ടാരപ്പാട്ട വിളംബരം
B
ക്ഷേത്രപ്രവേശന വിളംബരം
C
ജന്മി കുടിയാൻ വിളംബരം
D
കുണ്ടറ വിളംബരം
Question 35
തിരുവിതാംകൂറിൽ സൗജന്യവും, നിർബന്ധിതവുമായ വിദ്യാഭ്യാസം നടപ്പിലാക്കിയ ഭരണാധികാരി.
A
റാണി ഗൗരിലക്ഷ്മി ഭായ്
B
റാണി ഗൗരി പാർവ്വതി ഭായ്
C
റാണി സേതു ലക്ഷ്മി ഭായ്
D
ഉമ്മിണിത്തമ്പി ദളവ
Question 36
രാജ്യസമാചാരം എന്ന പത്രം ആരംഭിച്ചത്
A
ഹെർമ്മൻ ഗുണ്ടർട്ട്
B
റവറന്റ് മീഡ്
C
അർണോസ് പാതിരി
D
സി. കേശവൻ
Question 37
തുലാം പത്ത് സമരം എന്നറിയപ്പെടുന്നത്
A
കയ്യൂർ സമരം
B
പുന്നപ്ര-വയലാർ സമരം
C
ക്വിറ്റ് ഇന്ത്യാ സമരം
D
പഴശ്ശി കലാപം
Question 38
മലബാർ ബ്രിട്ടീഷുകാർക്ക് ലഭിക്കാനിടയാക്കിയ ഉടമ്പടി
A
മംഗലാപുരം ഉടമ്പടി
B
ശ്രീരംഗപട്ടണം ഉടമ്പടി
C
അലഹബാദ് ഉടമ്പടി
D
മദ്രാസ് ഉടമ്പടി
Question 39
'കണ്ണീരും കിനാവും' എന്ന ഗ്രന്ഥം രചിച്ചത്
A
കെ. പി. കറുപ്പൻ
B
സഹോദരൻ അയ്യപ്പൻ
C
വി. ടി. ഭട്ടതിരിപ്പാട്
D
വാഗ്ഭടാനന്ദൻ
Question 40
'മലയാളി മെമ്മോറിയൽ' തയ്യാറാക്കിയ വർഷം
A
1791
B
1891
C
1896
D
1691
Question 41
ക്രിക്കറ്റ് ഇതിഹാസമായിരുന്ന ഷെയ്ൻ വോണിന്റെ ജന്മസ്ഥലം
A
ഇംഗ്ലണ്ട്
B
ജർമ്മനി
C
ആസ്ട്രേലിയ
D
ഫ്രാൻസ്
Question 42
പിങ്പോങ് എന്നറിപ്പെടുന്ന കായികയിനം
A
ബോക്സിംഗ്
B
ടേബിൾ ടെന്നീസ്
C
കബഡി
D
ഫുട്ബോൾ
Question 43
ഹോക്കി കളിയിലെ മാന്ത്രികൻ എന്നറിയപ്പെടുന്ന കായിക താരം
A
ധ്യാൻചന്ദ്
B
കർണ്ണം മല്ലേശ്വരി
C
P.T. ഉഷ
D
സുനിൽ ഗവാസ്ക്കർ
Question 44
പൂക്കോട്ട് തടാകം സ്ഥിതി ചെയ്യുന്ന ജില്ല
A
ആലപ്പുഴ
B
കൊല്ലം
C
വയനാട്
D
ഇടുക്കി
Question 45
പാലക്കാട് ജില്ലയിലെ നിത്യഹരിത വനം
A
പറമ്പിക്കുളം
B
സൈലന്റ് വാലി
C
ഇരവിക്കുളം
D
കല്ലട
Sponsored
Question 46
കേരളത്തിലെ നാടുകളെക്കുറിച്ച് വിവരങ്ങൾ ലഭിക്കുന്നത്
A
ബ്രഹ്മി ലിഖിതം
B
ഖരോഷ്ടി ലിഖിതം
C
വട്ടെഴുത്ത് ലിഖിതം
D
ക്യൂണിഫോം ലിപി
Question 47
കേരളത്തിലെ ഏറ്റവും വലിയ ഭൂഗർഭ ജലവൈദ്യുത നിലയം
A
ചെറുതോണി
B
പൈനാവ്
C
കല്പറ്റ
D
മൂലമറ്റം
Question 48
പ്രാചീനകാലത്ത് ചൂർണി എന്നറിയപ്പെട്ട നദി.
A
കുന്തിപ്പുഴ
B
പെരിയാർ
C
ഭവാനി
D
പമ്പാനദി
Question 49
അഞ്ച് തിണകളിൽ നെയ്തൽ എന്തിനെയാണ് സൂചിപ്പിക്കുന്നത് ?
A
മലമ്പ്രദേശം
B
വയൽ
C
പുൽമേട്
D
കടൽത്തീരം
Question 50
സംഘകാലഘട്ടത്തിൽ ഉപ്പുവ്യാപാരികൾ ഏത് പേരിൽ അറിയപ്പെട്ടിരുന്നു ?
A
ഉമണർ
B
മറവർ
C
പൊൻവണികർ
D
അറുവൈ വണികൻ
Question 51
'ഒരു ദിവസം നമ്മുടെ വായിൽ വീഴാൻ പോകുന്ന ചെറി' എന്ന് അവധിനെ വിശേഷിപ്പിച്ചത്
A
കോൺവാലീസ് പ്രഭു
B
ഡൽഹൗസി പ്രഭു
C
വെല്ലസ്ലി പ്രഭു
D
കഴ്സൺ പ്രഭു
Question 52
ഗാന്ധിജി അദ്ധ്യക്ഷപദവി അലങ്കരിച്ച കോൺഗ്രസ്സ് സമ്മേളനം നടന്ന സ്ഥലം.
A
ലാഹോർ
B
ബെൽഗാം
C
സൂററ്റ്
D
ബോംബെ
Question 53
ഇന്ത്യ വിൻസ് ഫ്രീഡം എന്ന ഗ്രന്ഥം രചിച്ചത്
A
മൗലാനാ അബ്ദുൾ കലാം ആസാദ്
B
ബഹദൂർഷ
C
സർ സയ്യദ് അഹമ്മദ്ഖാൻ
D
മുഹമ്മദ് ഇക്ബാൽ
Question 54
ഗാന്ധിജിയുടെ 'പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക' എന്ന മുദ്രാവാക്യം ഏത് സമരവുമായി ബന്ധപ്പെട്ടതാണ് ?
A
ചമ്പാരൻ സത്യാഗ്രഹം
B
ക്വിറ്റ് ഇന്ത്യാ സമരം
C
നിയമലംഘന സമരം
D
ഖിലാഫത്ത് പ്രസ്ഥാനം
Question 55
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നൽകിയ ബ്രിട്ടീഷ് പ്രധാനമന്ത്രി
A
എബ്രഹാം ലിങ്കൺ
B
ഫ്രാങ്ക്ലിൻ റൂസ്വെൽറ്റ്
C
ക്ലമന്റ് ആറ്റ്ലി
D
വിൻസ്റ്റൺ ചർച്ചിൽ
Question 56
സന്താളർ അധിവസിച്ചിരുന്ന ഭൂമി
A
മിൽക്കിയത്ത്
B
ഖിദ്മത്ത്
C
ദാമിൻ-ഇ-കോഹ്
D
ജംഗ്ലി
Question 57
ഇന്ത്യയിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിന് അടിത്തറ പാകിയ യുദ്ധം
A
ബക്സാർ യുദ്ധം
B
പ്ലാസി യുദ്ധം
C
പാനിപ്പത്ത് യുദ്ധം
D
മൈസൂർ യുദ്ധം
Question 58
സതി സമ്പ്രദായം നിർത്തലാക്കിയ ബ്രിട്ടീഷ് ഭരണാധികാരി
A
റിപ്പൺ പ്രഭു
B
വില്യം ബെൻടിക് പ്രഭു
C
ലിട്ടൺ പ്രഭു
D
നോർത്ത് ബ്രൂക്ക് പ്രഭു
Question 59
സെർവന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റി സ്ഥാപിച്ചത്
A
ബാലഗംഗാധര തിലകൻ
B
ഗോപാലകൃഷ്ണ ഗോഖലെ
C
സുഭാഷ് ചന്ദ്രബോസ്
D
ബിപിൻ ചന്ദ്രപാൽ
Question 60
ഭാരതത്തിന്റെ ഉരുക്കു മനുഷ്യൻ എന്നറിയപ്പെട്ടത്
A
സർദാർ വല്ലഭായ് പട്ടേൽ
B
ബിസ്മാർക്ക്
C
ഗാരിബാൾഡി
D
C. R. ദാസ്
Sponsored
Question 61
താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും മനുഷ്യശരീരത്തിലെ ഏറ്റവും കഠിനമായ പദാർത്ഥത്തിന്റെ പേര് തെരഞ്ഞെടുക്കുക.
A
ഡന്റെൽ
B
ഇനാമൽ
C
കെരാറ്റിൻ
D
കൊളാജൻ
Question 62
പ്രായപൂർത്തിയായ, ഒരു സാധാരണ മനുഷ്യന്റെ വായിൽ ആകെയുള്ള ഉളിപ്പല്ലുകളുടെ എണ്ണമെത്ര ?
A
4
B
2
C
8
D
6
Question 63
ഏത് ജീവകത്തിന്റെ അഭാവമാണ് മനുഷ്യരിൽ മോണയിൽ പഴുപ്പ്, രക്തസ്രാവം എന്നീ ലക്ഷണങ്ങൾക്ക് കാരണമാകുന്നത് ?
A
ജീവകം - ബി
B
ജീവകം - എ
C
ജീവകം - ഡി
D
ജീവകം - സി
Question 64
കേരള സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്ന സൗജന്യ കാൻസർ ചികിത്സാ-പദ്ധതിയുടെ പേര്
A
സാന്ത്വനം
B
വിമുക്തി
C
അമൃതം
D
സുകൃതം
Question 65
താഴെപറയുന്ന (i) മുതൽ (iv) വരെയുള്ള ഇനങ്ങളിൽ, കൊതുകുകൾ മുഖേനയല്ലാതെ പകരുന്ന രോഗങ്ങൾ ഏവ ?
i) കുഷ്ഠം
ii) മലമ്പനി
iii) കോളറ
iv) മന്ത്
A
i, iii എന്നിവ
B
ii, iii എന്നിവ
C
i, iv എന്നിവ
D
ii, iv എന്നിവ
Question 66
താഴെപ്പറയുന്നവയിൽ ഏത് ജില്ലയിലാണ് ഇന്ത്യൻ-ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് സ്ഥിതിചെയ്യുന്നത് ?
A
തിരുവനന്തപുരം
B
കോഴിക്കോട്
C
എറണാകുളം
D
വയനാട്
Question 67
അന്തരീക്ഷ വായുവിൽ അടങ്ങിയിരിക്കുന്ന നൈട്രജന്റെ അളവ് എത്ര ?
A
64%
B
17.3%
C
78%
D
20.9%
Question 68
ചന്ദ്രശങ്കര എന്നത് ഏത് സസ്യത്തിന്റെ സങ്കര വർഗ്ഗമാണ് ?
A
വെണ്ട
B
വഴുതന
C
നെല്ല്
D
തെങ്ങ്
Question 69
താഴെപ്പറയുന്നവയിൽ ഏത് രാസവസ്തുവാണ് മണ്ണിന്റെ ജൈവാംശം തിരിച്ചറിയാൻ വേണ്ടി ഉപയോഗിക്കുന്നത് ?
A
മഗ്നീഷ്യം ഓക്സൈഡ്
B
കാൽസ്യം കാർബണേറ്റ്
C
ഹൈഡ്രജൻ പെറോക്സൈഡ്
D
നൈട്രജൻ ഡൈഓക്സൈഡ്
Question 70
ലോക വനദിനമായി ആചരിക്കുന്നത് എന്ന് ?
A
മാർച്ച് 21
B
ഫെബ്രുവരി 21
C
ഡിസംബർ 11
D
സെപ്റ്റംബർ 26
Question 71
ആധുനിക ആറ്റം സിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആരാണ് ?
A
ജെ. ജെ. തോംസൺ
B
ജോൺ ഡാൽട്ടൻ
C
ഏണസ്റ്റ് റൂഥർഫോർഡ്
D
നീൽസ് ബോർ
Question 72
സിങ്കിന്റെ അയിര് ഏത് ?
A
ഹേമറ്റൈറ്റ്
B
ബോക്സൈറ്റ്
C
കുപ്രൈറ്റ്
D
കലാമിൻ
Question 73
കാലാവസ്ഥാ ബലൂണുകളിൽ നിറയ്ക്കുന്നതിനായി ഉപയോഗിക്കുന്ന ഉത്കൃഷ്ട വാതകം ഏതാണ് ?
A
ഹീലിയം
B
നിയോൺ
C
ആർഗോൺ
D
ക്രിപ്റ്റോൺ
Question 74
ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകം ഏതാണ് ?
A
ഹൈഡ്രജൻ
B
ഓക്സിജൻ
C
നൈട്രജൻ
D
ഹീലിയം
Question 75
വാഹനങ്ങളിലെ ബാറ്ററിയിൽ ഉപയോഗിക്കുന്ന ആസിഡ് ഏതാണ് ?
A
ഹൈഡ്രോക്ലോറിക് ആസിഡ്
B
നൈട്രിക് ആസിഡ്
C
സൾഫ്യൂരിക് ആസിഡ്
D
ഫോസ്ഫോറിക് ആസിഡ്
Sponsored
Question 76
ഒരു വസ്തുവിന്റെ വേഗതയെ സംബന്ധിച്ച് താഴെ പറയുന്നതിൽ ഏത് സമവാക്യമാണ് ശരിയല്ലാത്തത് ?
A
ദൂരം = വേഗത X സമയം
B
വേഗത = ദൂരം / സമയം
C
വേഗത = ദൂരം X സമയം
D
സമയം = ദൂരം / വേഗത
Question 77
പ്രവൃത്തിയുടെ യൂണിറ്റ് ഏതാണ് ?
A
ജൂൾ (J)
B
വാട്ട് (W)
C
ന്യൂട്ടൻ (N)
D
ആമ്പിയർ (A)
Question 78
ഇന്ത്യയുടെ ബഹിരാകാശ ഏജൻസിയുടെ പേര്.
A
NASA
B
RSA
C
CNSA
D
ISRO
Question 79
മനുഷ്യന്റെ ശരാശരി ശരീര ഊഷ്മാവ് എത്ര ഡിഗ്രി സെൽഷ്യസ് ആണ് ?
A
38°C
B
37°C
C
39°C
D
40°C
Question 80
ഒരു ലെൻസിന്റെ ഫോക്കസ് ദൂരവും (f) പവറും (p) തമ്മിൽ ബന്ധിപ്പിക്കുന്ന സമവാക്യം ഏതാണ് ?
A
p = 1/f
B
p = f
C
p = f/2
D
p = 2f
Question 81
1 മുതൽ തുടർച്ചയായ 21 ഒറ്റ സംഖ്യകളുടെ തുക എത്രയാണ് ?
A
414
B
441
C
404
D
464
Question 82
1000 ന്റെ വർഗത്തിൽ 1 കഴിഞ്ഞ് എത്ര പൂജ്യം ഉണ്ടാകും ?
A
4
B
5
C
6
D
9
Question 83
90 കി. മീ./മണിക്കൂർ വേഗത്തിൽ ഓടുന്ന ഒരു വാഹനം ഒരു സെക്കന്റിൽ എത്ര ദൂരം ഓടും ?
A
50 മീ.
B
75 മീ.
C
65 മീ.
D
25 മീ.
Question 84
6, 8, 10 എന്നീ സംഖ്യകൾ കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏതാണ് ?
A
120
B
240
C
680
D
480
Question 85
3 : 4 : 5 :: 6 : 8 : -------
വിട്ടുപോയ സംഖ്യ ഏത് ?
A
14
B
9
C
10
D
12
Question 86
രണ്ടു സംഖ്യകളുടെ ലസാഗു 300 ഉം ഉസാഘ 10 ഉം ആണ്. അവയിൽ ഒരു സംഖ്യ 60 ആണെങ്കിൽ മറ്റേസംഖ്യ ഏതാണ് ?
A
30
B
50
C
100
D
20
Question 87
1/8 + 1/9 = 1/x ആയാൽ x ന്റെ വില എന്ത് ?
A
72/17
B
17/72
C
17/8
D
72/9
Question 88
√x + √64 = 9.1 ആയാൽ x ന്റെ വില എന്ത് ?
A
1.2
B
1.22
C
1.1
D
1.21
Question 89
10 : 102 :: 20 : ----
A
440
B
402
C
404
D
420
Question 90
1.25 x 1.25 - 2 x 1.25 x 0.25 + 0.25 x 0.25 =
A
2
B
3
C
1
D
4
Sponsored
Question 91
കൂട്ടത്തിൽ പെടാത്ത സംഖ്യ ഏത് ?
A
72
B
32
C
64
D
8
Question 92
ഒരു റേഡിയോ 20% ലാഭത്തിന് 720 രൂപയ്ക്ക് വിൽക്കുന്നു. എങ്കിൽ റേഡിയോയുടെ വാങ്ങിയ വില എത്ര ?
A
680
B
600
C
700
D
690
Question 93
30 പേരുടെ ശരാശരി ഭാരം 60 kg ആണ്. കൂട്ടത്തിൽ നിന്ന് ഒരാളെ മാറ്റിയപ്പോൾ ശരാശരി ഭാരം 60.5 kg ആയി. എങ്കിൽ മാറിയ ആളുടെ ഭാരം എത്രയാണ് ?
A
50 kg
B
45.6 kg
C
45.5 kg
D
45.4 kg
Question 94
16 മീറ്റർ നീളമുള്ള ഒരു ചരടിൽ നിന്ന് 80 cm നീളമുള്ള എത്ര കഷണങ്ങൾ മുറിച്ചെടുക്കാം ?
A
20
B
18
C
40
D
60
Question 95
2 കൊണ്ടു ഹരിച്ചാൽ ശിഷ്ടം 1 ഉം 3 കൊണ്ടു ഹരിച്ചാൽ ശിഷ്ടം 2 ഉം 4 കൊണ്ടു ഹരിച്ചാൽ ശിഷ്ടം 3 ഉം 5 കൊണ്ടു ഹരിച്ചാൽ ശിഷ്ടം 4 ഉം കിട്ടുന്ന ഏറ്റവും ചെറിയ സംഖ്യ ഏത് ?
A
121
B
119
C
59
D
23
Question 96
ഒരാൾ 6,500 രൂപയ്ക്ക് വാങ്ങിയ ഫോൺ 5,980 രൂപയ്ക്ക് വിറ്റു. നഷ്ടശതമാനം എത്രയാണ് ?
A
7%
B
8%
C
9%
D
10%
Question 97
1, 1, 2, 3, 5, 8, ----, 21
വിട്ടുപോയ സംഖ്യ ഏത് ?
A
13
B
12
C
14
D
15
Question 98
MARGO എന്നത് 38621 എന്നും KING എന്നത് 4752 എന്നും കോഡ് ചെയ്താൽ അതേ ഭാഷയിൽ GOING എങ്ങനെ എഴുതാം ?
A
25712
B
71252
C
75212
D
21752
Question 99
ഒരു വാഹനം യാത്രയുടെ ആദ്യത്തെ 120 കി. മീ. ദൂരം ശരാശരി 30 കി. മീ./ മണിക്കൂർ വേഗത്തിലും അടുത്ത 120 കി. മീ. ദൂരം ശരാശരി 20 കി. മീ. മണിക്കൂർ വേഗത്തിലുമാണ് സഞ്ചരിച്ചത്. മുഴുവൻ യാത്രയിലെ ശരാശരി വേഗം എത്രയാണ് ?
A
14 കി. മീ./ മണിക്കൂർ
B
24 കി. മീ./ മണിക്കൂർ
C
25 കി. മീ./മണിക്കൂർ
D
26 കി. മീ./ മണിക്കൂർ
Question 100
ഒരാൾക്ക് 34 വയസ്സുള്ളപ്പോൾ മൂത്തമകൻ ജനിച്ചു. മൂത്തമകന് 8 വയസ്സുള്ളപ്പോൾ ഇളയമകൻ ജനിച്ചു. ഇളയമകന് ഇപ്പോൾ 13 വയസ്സുണ്ട്. എങ്കിൽ 10 വർഷം കഴിയുമ്പോഴുള്ള അച്ഛന്റെ പ്രായം എത്രയാണ് ?
A
50
B
56
C
65
D
55