00:00 Time Left

005/2025 - Stage 2

You are currently taking the SSLC Level Prelims series. Good luck!

Sponsored
Question 1

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ കേരള പോലീസിനെ സംബന്ധിച്ചുള്ള ശരിയായത് ഏത് ?

i. 'മൃദുഭാവേ ദൃഢ കൃത്യേ' എന്നതാണ് കേരള പോലീസിന്റെ ആപ്തവാക്യം.

ii. പോലീസ് സേനയുടെ മേധാവിയാണ് ഡി. ജി. പി.

iii. കേരള പോലീസിന്റെ ആസ്ഥാനം തൃശൂർ ആണ്.

A
i ഉം ii ഉം മാത്രം
B
ii ഉം iii ഉം മാത്രം
C
iii മാത്രം
D
എല്ലാം ശരിയാണ്
Question 2
താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ ജോടി കണ്ടെത്തുക.
i. ഭക്രാനംഗൽ - സത്ലജ്
ii. ഹിരാക്കുഡ് - മഹാനദി
iii. തെഹ്‌രി ഡാം - കൃഷ്‌ണ
iv. സർദാർ സരോവർ - നർമ്മദ
A
i ഉം ii ഉം iii ഉം മാത്രം
B
ii ഉം iii ഉം iv ഉം മാത്രം
C
i ഉം ii ഉം iv ഉം മാത്രം
D
എല്ലാം ശരിയാണ്
Question 3

വാഗ്ഭടാനന്ദ ഗുരുവിനെ പറ്റിയുള്ള താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയേത് ?

i. കണ്ണൂർ ജില്ലയിലെ പാട്യത്ത് ജനിച്ചു.

ii. 1906-ൽ 'തത്വപ്രകാശിക' എന്ന വിദ്യാലയം സ്ഥാപിച്ചു.

iii. 1914-ൽ ശിവയോഗി വിലാസം മാസിക ആരംഭിച്ചു.

iv. 1947-ൽ ഗാന്ധിജിയുമായി കൂടിക്കാഴ്‌ച നടത്തി.

A
i ഉം ii ഉം iii ഉം മാത്രം
B
ii ഉം iii ഉം iv ഉം മാത്രം
C
iv മാത്രം
D
എല്ലാം ശരിയാണ്
Question 4
വക്കം അബ്ദുൽ ഖാദറുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക.
i. 'ജി യും ഭാഷാകവികളും' എന്ന ഗ്രന്ഥത്തിന്റെ കർത്താവാണ്.
ii. "മാപ്പിള റിവ്യൂ" വിന്റെ പത്രാധിപർ ആയിരുന്നു.
iii. നവയുഗ സംസ്കാര സമിതി രൂപീകരിച്ചു.
iv. സ്വദേശാഭിമാനി എന്ന നാടകം രചിച്ചിട്ടുണ്ട്.
A
i ഉം ii ഉം മാത്രം
B
ii ഉം iii ഉം iv ഉം മാത്രം
C
i ഉം iv ഉം മാത്രം
D
എല്ലാം ശരിയാണ്
Question 5

വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

i. സവർണ്ണ ജാഥ ഇതോടനുബന്ധിച്ച് നടന്നതാണ്.

ii. ഇ. വി. രാമസ്വാമി നായ്ക്കർ സത്യാഗ്രഹത്തിൽ പങ്കെടുത്തു.

iii. സത്യാഗ്രഹം അവസാനിക്കുമ്പോൾ സേതു ലക്ഷ്മിഭായ് ആയിരുന്നു തിരുവിതാംകൂറിലെ ഭരണാധികാരി.

iv. ക്ഷേത്രപ്രവേശനമായിരുന്നു സത്യാഗ്രഹികളുടെ ആവശ്യം

A
i ഉം ii ഉം iii ഉം മാത്രം
B
ii ഉം iv ഉം മാത്രം
C
iii ഉം iv ഉം മാത്രം
D
എല്ലാം ശരിയാണ്
Question 6
താഴെ പറയുന്നവയിൽ രാജാറാം മോഹൻ റോയിയുടെ രചനകളിൽ പെടാത്തത് ഏത് ?
i. പ്രിസെപ്റ്റസ് ഓഫ് ജീസസ്
ii. തുഹ്ഫത്തുൽ മുവഹിദീൻ
iii. ഗൈഡ് ടു പീസ് ആന്റ് ഹാപ്പിനസ്
iv. സതിഹിതബോധിനി
A
i ഉം ii ഉം മാത്രം
B
i ഉം ii ഉം iii ഉം മാത്രം
C
ii മാത്രം
D
iv മാത്രം
Question 7

താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും ശരിയായ ജോടി കണ്ടെത്തുക.

i. കേരള മീഡിയ അക്കാദമി - തൃശ്ശൂർ

ii. ചലച്ചിത്ര അക്കാദമി - തിരുവനന്തപുരം

iii. കേരള ഫോക്ക്‌ലോർ അക്കാദമി - കണ്ണൂർ

iv. കേരള ലളിതകലാ അക്കാദമി - കാക്കനാട്

A
ii ഉം iii ഉം മാത്രം
B
i ഉം iv ഉം മാത്രം
C
i ഉം ii ഉം മാത്രം
D
എല്ലാം ശരിയാണ്
Question 8
മഹാത്മാഗാന്ധിയെ കുറിച്ചുള്ള താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയേത് ?
i. ഗാന്ധിജി ആസൂത്രണം ചെയ്ത വിദ്യാഭ്യാസ പദ്ധതിയാണ് നയിംതാലീം.
ii. ഭഗവത്ഗീതക്ക് ഗാന്ധിജി എഴുതിയ വ്യാഖ്യാനമാണ് അനാസക്തി യോഗം.
iii. ഗാന്ധിജി ആദ്യമായി കേരളം സന്ദർശിച്ചത് 1920-ൽ ആണ്.
iv. ഗാന്ധി സിനിമയിൽ ഗാന്ധിജിയുടെ വേഷം അഭിനയിച്ചത് ബെൻ കിംങ്സ്ലി ആണ്.
A
i ഉം iv ഉം മാത്രം
B
ii മാത്രം
C
iii മാത്രം
D
എല്ലാം ശരിയാണ്
Question 9
താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ ജോടി ഏത് ?
i. ഏഷ്യൻ ഡവലപ്പ്മെന്റ് ബാങ്ക് - ജനീവ
ii. നാറ്റോ - ബ്രസൽസ്
iii. ഗ്രീൻപീസ് - ആംസ്റ്റർഡാം
iv. ഇന്റർപോൾ - ലിയോൺ
A
i മാത്രം
B
ii മാത്രം
C
iii മാത്രം
D
iv മാത്രം
Question 10
"ഇന്ത്യ വിൻസ് ഫ്രീഡം" എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ആര് ?
A
ഡോ. രാജേന്ദ്ര പ്രസാദ്
B
ബി. ആർ. അംബേദ്‌കർ
C
അബ്ദുൽ കലാം ആസാദ്
D
ജവഹർലാൽ നെഹ്റു
Question 11
അസ്സാം ഹിമാലയ പർവ്വതങ്ങളിൽ ഉയരം കൂടിയത്
A
സംരാമതി
B
തെംപു
C
കാങ്ടോ
D
നമച്ച ബർവ്വ
Question 12
കാശ്മീർ ഹിമാലയ ഭാഗത്ത് കണ്ടുവരുന്ന കുങ്കുമ പൂ കൃഷിക്ക് അനുയോജ്യമായ മണ്ണിനമാണ്
A
ടെറായ്
B
എസ്കർ
C
കരീവ
D
ബാബർ
Question 13
ദേശീയ ഹരിത ട്രൈബ്യൂണൽ നിയമം മൂലം നിയന്ത്രിച്ച ഖനന പ്രവർത്തനം
A
ഓപ്പൺ കാസ്റ്റ് മൈനിംഗ്
B
ഹൈവാൾ മൈനിംഗ്
C
റാറ്റ് ഹോൾ മൈനിംഗ്
D
പ്ലേസർ മൈനിംഗ്
Question 14
ടൂത്ത് പേസ്റ്റിലെ പ്രധാന ഘടകമാണ്
A
ഹേമറ്റൈറ്റ്
B
ബേരിയം സൾഫേറ്റ്
C
മഗ്‌നീഷ്യം
D
ടൈറ്റാനിയം ഓക്സൈഡ്
Question 15
മധ്യഘട്ടത്തിലോ കീഴ്‌ഘട്ടത്തിലോ അവസാദങ്ങളുടെ ഭാരം കാരണം വളഞ്ഞ് പുളഞ്ഞ് ഒഴുകുന്ന നദി സൃഷ്ടിക്കുന്ന ഭൂരൂപമാണ്
A
പ്രളയ സമതലങ്ങൾ
B
എക്കൽ കോണുകൾ
C
മടഞ്ഞിട്ട അരുവികൾ
D
ഓക്സ്ബോ തടാകങ്ങൾ
Sponsored
Question 16

നറൗറാ ആണവ നിലയം സ്ഥിതിചെയ്യുന്ന സംസ്ഥാനം

A
രാജസ്ഥാൻ
B
ഗുജറാത്ത്
C
ഉത്തരാഖണ്ഡ്
D
ഉത്തർപ്രദേശ്
Question 17

2024 ഒക്ടോബറിൽ ബ്രിക്സ് ഉച്ചകോടി നടന്നത്

A
കസാൻ, റഷ്യ
B
കെയ്റോ, ഈജിപ്ത്
C
ദുബായ്, യു. എ. ഇ.
D
ബീജിംഗ്, ചൈന
Question 18

ഗുർ, ഖണ്ടസാരി എന്നീ പദങ്ങൾ ഏത് വ്യവസായവുമായി ബന്ധപ്പെട്ടതാണ് ?

A
ഇരുമ്പ് ഉരുക്ക് വ്യവസായം
B
ടെക്സ്റ്റയിൽ വ്യവസായം
C
പഞ്ചസാര വ്യവസായം
D
രാസ വ്യവസായം
Question 19

ഉരുക്ക് നിർമ്മിക്കുവാൻ ഉപയോഗിക്കുന്ന മാംഗനീസിന്റെ നിക്ഷേപം കൂടുതലായി കണ്ടുവരുന്ന സംസ്ഥാനം

A
ആന്ധ്രപ്രദേശ്
B
മധ്യപ്രദേശ്
C
കർണ്ണാടകം
D
ഒഡീഷ
Question 20

'അജണ്ട - 21' എന്നത് എന്തിനെ കുറിക്കുന്നു ?

A
ആഗോള സുസ്ഥിര വികസനം
B
രാജ്യാന്തര വനവൽക്കരണ പദ്ധതി
C
അന്തർദേശീയ സമുദ്രതട സംരക്ഷണം
D
പശ്ചിമഘട്ട വനവന്യജീവി സംരക്ഷണം
Question 21

'ആയുഷ്‌മാൻ ഭാരത്-പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന' ഏത് പ്രായപരിധിയിലുള്ളവരെയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത് ?

A
60 വയസ്സിൽ താഴെയുള്ളവർ
B
70 വയസ്സിനു മുകളിലുള്ള എല്ലാവരും
C
60 വയസ്സ് കഴിഞ്ഞ വനിതകൾ
D
പ്രായപരിധിയില്ല
Question 22

ദേശീയ ഹരിത ട്രൈബ്യൂണൽ സ്ഥാപിതമായ വർഷം

A
2008
B
2005
C
2010
D
2015
Question 23

'ലഞ്ച് ബെൽ' പദ്ധതി ആവിഷ്ക്കരിച്ച സംസ്ഥാനം

A
കേരളം
B
കർണാടക
C
തമിഴ്‌നാട്
D
ഗോവ
Question 24

താഴെപ്പറയുന്നവയിൽ 1920-ലെ നിസ്സഹകരണ പ്രസ്ഥാനവുമായി ബന്ധമില്ലാത്തതേതാണ് ?

i. തിരഞ്ഞെടുപ്പുകൾ ബഹിഷ്ക്കരിക്കുക.

ii. ഫ്യൂഡൽ നികുതി നൽകുക.

iii. നികുതി നൽകാതിരിക്കുക.

A
ii, iii എന്നിവ
B
ii മാത്രം
C
i, ii എന്നിവ
D
i മാത്രം
Question 25

താഴെപ്പറയുന്നവയിൽ ശ്രീനാരായണഗുരു രചിച്ച ഗ്രന്ഥം ഏതാണ് ?

A
അരുൾ നൂൽ
B
ആദിഭാഷ
C
വേദാധികാര നിരൂപണം
D
നവമഞ്ജരി
Question 26

ജല സംഭരണിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയ ഹരപ്പൻ പ്രദേശം ഏതാണ് ?

A
ഷോർട്ടുഗായ്
B
ലോഥൽ
C
ധൊളാവിര
D
ചാൻഹുദാരോ
Question 27

ചുവടെ കൊടുത്തിരിക്കുന്നവയിൽ ആനി ബസന്റുമായി ബന്ധമില്ലാത്ത പ്രസ്താവന ഏതാണ് ?

i. ഗുലാംഗിരി എന്ന ഗ്രന്ഥം രചിച്ചു.

ii. ഭഗവത്ഗീത ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു.

iii. 1916-ൽ ഹോംറൂൾ പ്രസ്ഥാനം ആരംഭിച്ചു.

A
iii മാത്രം
B
i മാത്രം
C
i, ii എന്നിവ
D
ii മാത്രം
Question 28

'പാഞ്ചാലിശപഥം' എഴുതിയതാരാണ് ?

A
സുബ്രഹ്മണ്യഭാരതി
B
പ്രേംചന്ദ്
C
സത്യേന്ദ്രനാഥ് ടാഗോർ
D
വള്ളത്തോൾ
Question 29

സ്വാഭിമാന പ്രസ്ഥാനം ആരംഭിച്ചതാര് ?

A
വീരേശലിംഗം
B
ദയാനന്ദ സരസ്വതി
C
ജോതിബാ ഫൂലെ
D
ഇ. വി. രാമസ്വാമി നായ്ക്കർ
Question 30

സ്ത്രീകൾക്ക് സർക്കാർ ബസുകളിൽ സൗജന്യ യാത്ര നൽകുന്ന പദ്ധതിയായ 'മഹാലക്ഷ്മി സ്കീം' നടപ്പിലാക്കിയ സംസ്ഥാനം

A
മഹാരാഷ്ട്ര
B
തെലുങ്കാന
C
ഉത്തർപ്രദേശ്
D
തമിഴ്‌നാട്
Sponsored
Question 31

ഇന്ത്യൻ ഭരണഘടനയിലെ മൗലികാവകാശങ്ങളും അതുമായി ബന്ധപ്പെട്ട വകുപ്പുകളും ചുവടെ തന്നിരിക്കുന്നു. ചേരുംപടി ചേർക്കുക.

A

B
1. സ്വാതന്ത്യത്തിനുള്ള അവകാശംA. 25 മുതൽ 28 വരെയുള്ള വകുപ്പുകൾ
2. സമത്വത്തിനുള്ള അവകാശംB. 23 മുതൽ 24 വരെയുള്ള വകുപ്പുകൾ
3. മതസ്വാതന്ത്ര്യത്തിനുള്ള അവകാശംC. 14 മുതൽ 18 വരെയുള്ള വകുപ്പുകൾ
4. ചൂഷണത്തിനെതിരെയുള്ള അവകാശംD. 19 മുതൽ 22 വരെയുള്ള വകുപ്പുകൾ


A
1D 2C 3A 4B
B
1D 2B 3A 4C
C
1D 2C 3B 4A
D
1B 2C 3D 4A
Question 32

ഇന്ത്യയുടെ ദേശീയ പതാക രൂപകല്പന ചെയ്തത് ആര് ?

A
പോറ്റി ശ്രീരാമലു
B
പിംഗലി വെങ്കയ്യ
C
വെങ്കിട ചെല്ലയ്യ
D
പ്രേംബിഹാരി നാരായണൻ
Question 33

ചുവടെ തന്നിരിക്കുന്നവയിൽ ഇന്ത്യൻ ഭരണഘടനയിൽ നിലവിലുള്ള മൗലിക കർത്തവ്യങ്ങളിൽ ഉൾപ്പെടുന്നവ ഏതെല്ലാം ?

i. ദേശീയ പതാകയെയും ദേശീയ ഗാനത്തെയും ആദരിക്കുക.

ii. ഇന്ത്യയുടെ പരമാധികാരം ഐക്യം സമഗ്രത എന്നിവയെ മുറുകെ പിടിക്കുകയും സംരക്ഷിക്കുകയും ചെയ്യുക.

iii. ശാസ്ത്ര വികാസം, മാനവിക പുരോഗതി, മാനവികത എന്നിവയുടെ വികാസം സംബന്ധിക്കുന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കുക.

A
i മാത്രം
B
iii മാത്രം
C
ii, iii മാത്രം
D
ഇവയെല്ലാം
Question 34

ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെ നിയമിക്കുന്നത് ആരാണ് ?

A
രാഷ്ട്രപതി
B
ഉപരാഷ്ട്രപതി
C
പ്രധാനമന്ത്രി
D
ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ
Question 35

താഴെപ്പറയുന്നവയിൽ വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏത് ?

i. 2005-ലെ വിവരാവകാശ നിയമം അനുസരിച്ച് നിലവിൽ വന്നതാണ് വിവരാവകാശ കമ്മീഷൻ.

ii. ഇന്ത്യയുടെ മുഖ്യ വിവരാവകാശ കമ്മീഷണറെ നിയമിക്കുന്നത് രാഷ്ട്രപതിയാണ്.

iii. ഇന്ത്യയുടെ മുഖ്യ വിവരാവകാശ കമ്മീഷണറുടെ വിരമിക്കൽ പ്രായം 70 വയസ്സാണ്.

A
i മാത്രം
B
ii മാത്രം
C
i, ii മാത്രം
D
ഇവയെല്ലാം
Question 36

 ഇന്ത്യയിൽ ഭാഷ അടിസ്ഥാനത്തിൽ നിലവിൽ വന്ന ആദ്യ സംസ്ഥാനം ഏത് ?

A
ആന്ധ്രപ്രദേശ്
B
രാജസ്ഥാൻ
C
മധ്യപ്രദേശ്
D
ഉത്തർപ്രദേശ്
Question 37

 ഇന്ത്യയുടെ ആദ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ പേര്

A
ടി. എൻ. ശേഷൻ
B
സുകുമാർ സെൻ
C
രംഗനാഥ മിശ്ര
D
ഇവരാരുമല്ല
Question 38

 അന്യായമായി തടങ്കലിൽ വച്ചിരിക്കുന്ന ഒരു വ്യക്തിയെ ഹാജരാക്കുന്നതിനായി സുപ്രീംകോടതി പുറപ്പെടുവിക്കുന്ന റിട്ടാണ്

A
ഹേബിയസ് കോർപ്പസ്
B
മാൻഡമസ്
C
കോവാറന്റോ
D
സെർഷ്യോററി
Question 39

 ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ഏത് കൃതിയിൽ നിന്ന് എടുത്തിട്ടുള്ളതാണ് ?

A
ഗീതാഞ്ജലി
B
ആനന്ദമഠം
C
മധുശാല
D
ഇവയൊന്നുമല്ല
Question 40

താഴെപ്പറയുന്നവരിൽ ഇന്ത്യയുടെ ഭരണഘടന നിർമ്മാണ സഭയിൽ അംഗങ്ങളായിട്ടുള്ള വനിതകൾ ആരെല്ലാം ?

i. അമ്മു സ്വാമിനാഥൻ

ii. ദാക്ഷായണി വേലായുധൻ

iii. രാജ്കുമാരി അമൃത് കൗർ

iv. സരോജിനി നായിഡു

A
i മാത്രം
B
i, ii മാത്രം
C
i, ii, iii മാത്രം
D
ഇവയെല്ലാം
Question 41

 കേരളത്തിലെ ഏറ്റവും വലിയ കായൽ

A
ബേപ്പൂർ കായൽ
B
ചേറ്റുവ കായൽ
C
ചിത്താരി കായൽ
D
വേമ്പനാട്ടു കായൽ
Question 42

 കേരളത്തിന്റെ സംസ്ഥാന ചിത്രശലഭം

A
പൊന്തച്ചാടൻ
B
ബുദ്ധമയൂരി
C
പുള്ളിയാര
D
ചീനപൊട്ടൻ
Question 43

 കേരളത്തിലെ നദികളിൽ കിഴക്കോട്ടൊഴുകുന്ന നദിയേത് ?

A
കബനി
B
പെരിയാർ
C
ഭാരതപ്പുഴ
D
പമ്പ
Question 44

 2024 പാരീസ് ഒളിമ്പിക്സ് ഹോക്കിയിൽ വെങ്കലം നേടിയ ടീമിലെ മലയാളി താരം

A
പ്രണോയ് എച്ച്. എസ്.
B
അനുഷ് അഗർവാല
C
വിഷ്ണു ശരവണ
D
പി. ആർ. ശ്രീജേഷ്
Question 45

 ഇരവികുളം ദേശീയോധ്യാനത്തിലെ സംരക്ഷിത മൃഗമേത് ?

A
ആന
B
കണ്ടാമൃഗം
C
വരയാട്
D
പുലി
Sponsored
Question 46

 ഏത് കലാരൂപത്തിൽ നിന്നാണ് കഥകളി ഉണ്ടായത് ?

A
തുള്ളൽ
B
മോഹിനിയാട്ടം
C
രാമനാട്ടം
D
തെയ്യം
Question 47

 കേരളത്തിന്റെ വടക്കേ അറ്റത്തുള്ള നദി

A
ഭാരതപ്പുഴ
B
കോരപ്പുഴ
C
മീനച്ചിലാറ്
D
മഞ്ചേശ്വരം പുഴ
Question 48

 കേരളത്തിൽ കർഷകദിനമായി ആചരിക്കുന്നത് എന്ന് ?

A
ചിങ്ങം 1
B
നവംബർ 1
C
വൃശ്ചികം 1
D
മെയ് 1
Question 49

 കായംകുളം താപവൈദ്യുത നിലയത്തിൽ ഉപയോഗിക്കുന്ന ഇന്ധനമേത് ?

A
ഡീസൽ
B
നാഫ്ത
C
പെട്രോൾ
D
മണ്ണെണ്ണ
Question 50

 കേരളത്തിലെ ഏറ്റവും വലിയ മത്സ്യബന്ധന തുറമുഖം

A
വൈപ്പിൻ
B
നീണ്ടകര
C
മുനമ്പം
D
വിഴിഞ്ഞം
Question 51

1812-ൽ വയനാട്ടിൽ നടന്ന കുറിച്യകലാപവുമായി ബന്ധപ്പെട്ട പ്രസ്താവനകൾ താഴെ പറയുന്നവയിൽ ഏതെല്ലാമാണ് ?

i. ബ്രിട്ടീഷുകാർ അമിത നികുതി ചുമത്തിയത് കലാപത്തിനിടയാക്കി.

ii. രാജ്‌മഹൽ കുന്നുകളിലാണ് കലാപം നടന്നത്.

iii. കലാപത്തെ പറ്റി പഠിക്കാൻ ബ്രിട്ടീഷ് ഗവൺമെന്റ് വില്യം ലോഗൻ കമ്മീഷനെ നിയമിച്ചു.

iv. കലാപത്തിന് നേതൃത്വം നൽകിയത് രാമൻ നമ്പിയായിരുന്നു.

A
i, ii
B
i, iii
C
i, iv
D
ii, iii
Question 52

2024-ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നേടിയ സംഘടന

A
നിഹോൺ ഹിഡാൻക്യോ
B
യുണൈറ്റഡ് നേഷൻസ്
C
സെന്റർ ഫോർ സിവിൽ ലിബർട്ടീസ്
D
വേൾഡ് ഫുഡ് പ്രോഗ്രാം
Question 53

എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി മത്സര വിജയി

A
വീയപുരം
B
കാരിച്ചാൽ ചുണ്ടൻ
C
നടുഭാഗം
D
പായിപ്പാടൻ ചുണ്ടൻ
Question 54

ചുവടെ പറയുന്നവയിൽ ശരിയായ ജോഡി ഏതാണ് ?

A
ശ്രീനാരായണ ഗുരു - പ്രാചീന മലയാളം
B
ചട്ടമ്പി സ്വാമികൾ - അകിലത്തിരുട്ട്
C
വൈകുണ്ഠ സ്വാമികൾ - ദർശനമാല
D
പണ്ഡിറ്റ് കറുപ്പൻ - ജാതിക്കുമ്മി
Question 55

2025-ലെ പ്രഥമ ഖോ-ഖോ ലോകകപ്പ് വേദിയാകുന്ന രാജ്യം

A
ഇന്ത്യ
B
ശ്രീലങ്ക
C
ചൈന
D
നേപ്പാൾ
Question 56

വി. ടി. ഭട്ടതിരിപ്പാട് രചിച്ച പ്രശസ്തമായ നാടകം

A
രജനീരംഗം
B
വെടിവട്ടം
C
അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്
D
കാലത്തിന്റെ സാക്ഷി
Question 57

തിരുവിതാംകൂറിന്റെ ഝാൻസി റാണി എന്നറിയപ്പെട്ട സ്വാതന്ത്യസമര പോരാളി

A
ആനി മസ്ക്രീൻ
B
അമ്മാളു അമ്മ
C
സരോജിനി നായിഡു
D
അക്കാമ്മ ചെറിയാൻ
Question 58

ചുവടെ പറയുന്നവയിൽ ഏത് സംഭവത്തിന് നേതൃത്വം കൊടുത്ത വ്യക്തിയാണ് ഡോ. കെ. ബി. മേനോൻ ?

A
കീഴരിയൂർ ബോംബ് കേസ്
B
പുന്നപ്ര വയലാർ സമരം
C
ആറ്റിങ്ങൽ കലാപം
D
മൊറാഴ സംഭവം
Question 59

മൊബൈൽ ഫോണിന് അടിമപ്പെടുന്ന കുട്ടികളെ മോചിപ്പിക്കാനുള്ള കേരള പോലീസ് പദ്ധതി

A
ചിരി
B
കൂട്ട്
C
തുണ
D
ഹോപ്
Question 60

മഹാകവി ജി. ശങ്കരക്കുറുപ്പ് രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ച സാമൂഹ്യ പരിഷ്കർത്താവ്

A
സ്വാമി വിവേകാനന്ദൻ
B
സ്വാമി ദയാനന്ദസരസ്വതി
C
വാഗ്ഭടാനന്ദൻ
D
ശ്രീനാരായണ ഗുരു
Sponsored
Question 61

സസ്യങ്ങളിൽ ബീജ സംയോഗത്തിന് ശേഷം നടക്കുന്ന പ്രവർത്തനം ഏതാണ് ?

A
ഓവ്യൂൾ വിത്താകുന്നു
B
പരാഗണം
C
പുംബീജങ്ങൾ രൂപം കൊള്ളുന്നു
D
അണ്ഡം ഉണ്ടാകുന്നു
Question 62

എക്സിറ്റു കൺസർവേഷന് ഉദാഹരണം ഏത് ?

A
ബയോസ്ഫിയർ റിസർവുകൾ
B
നാഷണൽ പാർക്കുകൾ
C
ബൊട്ടാണിക്കൽ ഗാർഡനുകൾ
D
കമ്മ്യൂണിറ്റി റിസർവുകൾ
Question 63

ഗ്രന്ഥീകോശങ്ങളിൽ കൂടുതലായി കാണപ്പെടുന്ന കോശാംഗം തിരഞ്ഞെടുക്കുക.

A
ഫേനം
B
റൈബോസോം
C
എൻഡോപ്ലാസ്മിക് റെറ്റിക്കുലം
D
ഗോൾജി കോംപ്ലക്സ്
Question 64

താഴെ തന്നിരിക്കുന്നവയിൽ രക്തത്തിൽ കാണുന്ന പ്രോട്ടീൻ കണ്ടെത്തുക

A
ക്രിയാറ്റിനിൻ
B
ഗ്ലോബുലിൻ
C
സൂബെറിൻ
D
ലിഗ്‌നിൻ
Question 65

തന്നിരിക്കുന്നവയിൽ മാംസ്യത്തിന്റെ ദഹനവുമായി ബന്ധമില്ലാത്തത് തിരഞ്ഞെടുക്കുക.

A
പ്രോട്ടിയേസ്
B
ലിപേസ്
C
പെപ്‌സിൻ
D
ട്രിപ്സിൻ
Question 66

തന്നിരിക്കുന്നവയിൽ നിന്ന് തെറ്റായ പ്രസ്താവന കണ്ടെത്തുക.

A
വൃക്കയിൽ ജലത്തിന്റെ പുനരാഗിരണത്തിലൂടെ വാസോപ്രസിൻ ശരീരത്തിലെ ജലത്തിന്റെ അളവ് ക്രമീകരിക്കുന്നു.
B
വേനൽ കാലത്ത് വാസോപ്രസിന്റെ അളവ് കുറവായിരിക്കും.
C
മഴക്കാലത്തും തണുപ്പ് കാലത്തും വാസോപ്രസിന്റെ ഉൽപാദനം കുറവായിരിക്കും.
D
വാസോപ്രസിന്റെ ഉൽപാദനം കുറയുന്നത് മൂലം വൃക്കയിൽ ജലത്തിന്റെ പുനരാഗിരണം കുറയും.
Question 67

രോഗങ്ങളുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്നും ശരിയും തെറ്റും കണ്ടെത്തുക.

i. എയ്‌ഡ്‌സ്, നിപ്പ എന്നിവയ്ക്ക് കാരണം വൈറസാണ്.

ii. ക്ഷയം, എലിപനി എന്നിവ ബാക്ടീരിയ രോഗങ്ങളാണ്.

iii. ഡിഫ്തീരിയ, മലമ്പനി എന്നിവ വൈറസ് രോഗങ്ങളാണ്.

iv. ഡെങ്കിപനി, ചിക്കുൻഗുനിയ എന്നിവയ്ക്ക് കാരണം ബാക്ടീരിയ ആണ്.

A
i, ii ശരി iii, iv തെറ്റ്
B
iii, iv ശരി i, ii തെറ്റ്
C
ii, iii ശരി i, iv തെറ്റ്
D
i, iv ശരി ii, iii തെറ്റ്
Question 68

ക്യൂണികൾച്ചർ താഴെ തന്നിരിക്കുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

A
തേനീച്ച വളർത്തൽ
B
മുയൽ വളർത്തൽ
C
പട്ടുനൂൽപുഴു വളർത്തൽ
D
മത്സ്യം വളർത്തൽ
Question 69

കൈക്കുഴ, കാൽക്കുഴ എന്നിവിടങ്ങളിൽ കാണപ്പെടുന്ന അസ്ഥിസന്ധി ഏത് ?

A
ഗോളരസന്ധി
B
വിജാഗിരിസന്ധി
C
കീലസന്ധി
D
തെന്നിനീങ്ങുന്ന സന്ധി
Question 70

സിനാപ്സ്- ഇതുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

i. രണ്ട് നെഫ്രോണുകൾക്കിടയിൽ കാണുന്നു.

ii. പേശികോശത്തിനും ന്യൂറോണിനുമിടയിൽ കാണുന്നു.

iii. രണ്ട് ന്യൂറോണുകൾക്കിടയിൽ കാണുന്നു.

iv. രണ്ട് പേശീ കോശങ്ങൾക്കിടയിൽ കാണുന്നു.

A
i, iv ശരി
B
ii, iii ശരി
C
i, ii ശരി
D
iii, iv ശരി
Question 71

ഇലക്ട്രോ നെഗറ്റിവിറ്റി ഏറ്റവും കൂടിയ മൂലകം ഏത് ?

A
ക്ലോറിൻ
B
ബ്രോമിൻ
C
ഫ്ലൂറിൻ
D
അയൊഡിൻ
Question 72

സ്ഥിരകാന്തങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന അലോയ് സ്റ്റീൽ

A
നിക്രോം
B
അൽനിക്കോ
C
സ്റ്റെയിൻലസ് സ്റ്റീൽ
D
വെങ്കലം
Question 73

താഴെ തന്നിരിക്കുന്നവയിൽ തെർമോപ്ലാസ്റ്റിക് അല്ലാത്തത് ഏത് ?

A
പോളിത്തീൻ
B
പോളിവിനൈൽ ക്ലോറൈഡ്
C
ബേക്കലൈറ്റ്
D
നൈലോൺ
Question 74

പ്രോട്ടോണിന് ആ പേര് നൽകിയ ശാസ്ത്രജ്ഞൻ

A
ഏണസ്റ്റ് റൂഥർഫോർഡ്
B
ഗോൾഡ് സ്റ്റൈൻ
C
ജെ. ജെ. തോംസൺ
D
വില്യം ക്രൂക്സ്
Question 75

എൽ. പി. ജി. യിലെ മുഖ്യ ഘടകം

A
മീഥെയ്ൻ
B
ബ്യൂട്ടെയ്ൻ
C
ഈഥെയ്ൻ
D
പ്രൊപ്പെയ്ൻ
Sponsored
Question 76

പ്രവേഗമാറ്റത്തിന്റെ നിരക്ക്

A
വേഗത
B
ദൂരം
C
സ്ഥാനാന്തരം
D
ത്വരണം
Question 77

ബലത്തിന്റെ യൂണിറ്റ് ഏത് ?

A
പാസ്കൽ
B
ന്യൂട്ടൺ
C
ജൂൾ
D
കലോറി
Question 78

ഒരു വസ്തുവിന് അതിന്റെ ചലനം കൊണ്ട് ലഭ്യമാകുന്ന ഊർജ്ജമാണ്

A
സ്ഥിതികോർജ്ജം
B
ഗതികോർജ്ജം
C
യാന്ത്രികോർജ്ജം
D
സ്ഥാനോർജ്ജം
Question 79

താഴെ തന്നിരിക്കുന്നവയിൽ ഗ്രീൻ എനർജി അല്ലാത്തത് ഏത് ?

A
സൗരോർജ്ജം
B
കാറ്റിൽ നിന്നുള്ള ഊർജ്ജം
C
അറ്റോമിക് റിയാക്ടറുകൾ
D
ഹൈഡ്രോ ഇലക്ട്രിക് പവർ
Question 80

കടലിന്റെ ആഴം അളക്കുന്നതിനുള്ള ഉപകരണം ആണ് സോണാർ. ഇതിൽ ഉപയോഗിച്ചിരിക്കുന്ന തരംഗം

A
അൾട്രാസോണിക്
B
ഇൻഫ്രാസോണിക്
C
ഭൂകമ്പ തരംഗങ്ങൾ
D
സീസ്മിക് തരംഗം
Question 81

തുടർച്ചയായ 5 എണ്ണൽ സംഖ്യകളുടെ തുക 300 ആണെങ്കിൽ, അതിൽ ഏറ്റവും വലിയ സംഖ്യയേത് ?

A
60
B
62
C
57
D
58
Question 82

താഴെ തന്നിരിക്കുന്ന ഭിന്നസംഖ്യ ജോഡികളിൽ തുക 1 വരാത്തത് ഏത് ?

A
½, ½
B
⅔, ⅓
C
5/11, 4/11
D
7/15, 8/15
Question 83

36 ലിറ്റർ വെള്ളം കൊള്ളുന്ന ഒരു ടാങ്കിൽ കുറച്ചു വെള്ളം ഉണ്ട്. 20 ലിറ്റർ വെള്ളം കൂടി ഒഴിച്ചപ്പോൾ ¾ ഭാഗം നിറഞ്ഞു. എങ്കിൽ ആദ്യം ടാങ്കിൽ എത്ര ലിറ്റർ വെള്ളം ഉണ്ടായിരുന്നു ?

A
7 ലിറ്റർ
B
8 ലിറ്റർ
C
10 ലിറ്റർ
D
12 ലിറ്റർ
Question 84

താഴെ തന്നിരിക്കുന്നവയിൽ പൂർണ്ണവർഗം ഏതാണ് ?

A
B
5⁴
C
5⁵
D
5⁷
Question 85

ഒരു കിലോഗ്രാം ആപ്പിളിന് 180 രൂപയും, ഒരു കിലോഗ്രാം ഓറഞ്ചിന് 60 രൂപയുമാണ് വില. 3 കിലോഗ്രാം ആപ്പിളിനും, 4 കിലോഗ്രാം ഓറഞ്ചിനും കൂടി ആകെ എത്ര രൂപയാകും ?

A
700 രൂപ
B
780 രൂപ
C
680 രൂപ
D
880 രൂപ
Question 86

20 മീറ്റർ/സെക്കന്റ് ശരാശരി വേഗതയിൽ പോകുന്ന ഒരു കാർ 36 കിലോമീറ്റർ സഞ്ചരിക്കാൻ എത്ര സമയമെടുക്കും ?

A
30 മിനിറ്റ്
B
40 മിനിറ്റ്
C
50 മിനിറ്റ്
D
25 മിനിറ്റ്
Question 87

1.25 എന്ന ദശാംശ സംഖ്യക്ക് തുല്യമായ ഭിന്നസംഖ്യയേത് ?

A
25/2
B
125/10
C
5/2
D
5/4
Question 88

ഒരാൾ ഒരു സാധനം 2,070 രൂപയ്ക്കു വിറ്റപ്പോൾ 10% നഷ്ടമുണ്ടായി. 5% ലാഭം ലഭിക്കണമെങ്കിൽ ആ സാധനം എത്ര രൂപയ്ക്കു വിൽക്കണമായിരുന്നു ?

A
2,200 രൂപ
B
2,355 രൂപ
C
2,425 രൂപ
D
2,415 രൂപ
Question 89

196 ചതുരശ്രമീറ്റർ പരപ്പളവ് (വിസ്തീർണ്ണം) ഉള്ള ഒരു സമചതുരത്തിന്റെ ഒരു വശത്തിന്റെ നീളമെത്ര ?

A
12 മീറ്റർ
B
14 മീറ്റർ
C
16 മീറ്റർ
D
18 മീറ്റർ
Question 90

5, 7, 14 എന്നീ മൂന്നു സംഖ്യകൾകൊണ്ടും പൂർണമായും ഹരിക്കാൻ കഴിയുന്ന ഏറ്റവും ചെറിയ സംഖ്യ

A
140
B
70
C
35
D
80
Sponsored
Question 91

5 വർഷം മുമ്പ് സാബുവിന്റെ വയസ്സ് ഷീലയുടെ വയസ്സിന്റെ 3 മടങ്ങായിരുന്നു. ഇപ്പോൾ സാബുവിന് ഷിലയേക്കാൾ 12 വയസ്സ് കൂടുതലുണ്ട്. എങ്കിൽ ഷീലയുടെ ഇപ്പോഴത്തെ വയസ്സ് എത്ര ?

A
10 വയസ്സ്
B
7 വയസ്സ്
C
8 വയസ്സ്
D
11 വയസ്സ്
Question 92

ഒരു പ്രത്യേക കോഡിൽ LOVE എന്നതിന് NQXG എഴുതിയിരിക്കുന്നു. എങ്കിൽ HATE എന്നതിനുള്ള കോഡ് ഏതാണ് ?

A
IBUF
B
JCVF
C
JCUG
D
JCVG
Question 93

1 - ½ x ½ + ½ =

A
B
¾
C
D
½
Question 94

തന്നിരിക്കുന്ന ശ്രേണിയിൽ അടുത്തത് ഏത് ?

AZ, BY, CX, DW, ----

A
EU
B
ET
C
EV
D
ES
Question 95

തന്നിരിക്കുന്ന പദങ്ങളെ അർത്ഥവത്തായ രീതിയിൽ ക്രമീകരിക്കുക.

i. താരതമ്യം

ii. വർഗീകരണം

iii. നിരീക്ഷണം

iv. നിഗമനം

v. അപ്രഗ്രഥനം

A
iii, ii, i, v, iv
B
iii, i, ii, v, iv
C
ii, i, iii, v, iv
D
ii, iii, ii, v, iv
Question 96

തന്നിരിക്കുന്ന സംഖ്യകളിൽ ഒറ്റയാനാര് ?

A
63
B
67
C
71
D
73
Question 97

ഒരു വരിയിൽ 50 കുട്ടികൾ നിൽക്കുന്നു. മുന്നിൽ നിന്നും എണ്ണുമ്പോൾ രാഹുൽ 16-ാംമത് നിൽക്കുന്നു. പിന്നിൽ നിന്നും എണ്ണുമ്പോൾ ഫാത്തിമ 38-ാംമത് നിൽക്കുന്നു. എങ്കിൽ രാഹുലിനും ഫാത്തിമക്കും ഇടയിൽ വരിയിൽ എത്ര കുട്ടി കൾ ഉണ്ട് ?

A
2
B
3
C
4
D
5
Question 98

ഒരാൾ വീട്ടിൽ നിന്നും 12 കിലോമീറ്റർ തെക്കോട്ട് സഞ്ചരിച്ചു. അതിനുശേഷം 7 കിലോ മീറ്റർ കിഴക്കോട്ട് സഞ്ചരിച്ചു. തുടർന്ന് 4 കിലോമീറ്റർ വലത്തോട്ട് സഞ്ചരിച്ചു. അതിനുശേഷം 7 കിലോമീറ്റർ വലത്തോട്ട് സഞ്ചരിച്ചു. ഇപ്പോൾ വീട്ടിൽ നിന്നുമുള്ള അയാളുടെ സ്ഥാനം എവിടെയാണ് ?

A
16 കിലോമീറ്റർ-തെക്ക്
B
8 കിലോമീറ്റർ-തെക്ക്
C
5 കിലോമീറ്റർ-കിഴക്ക്
D
16 കിലോമീറ്റർ-വടക്ക്
Question 99

ഒരു ക്ലാസ്സിലെ 5 കുട്ടികളുടെ ഭാരം അളന്നപ്പോൾ B യുടെ ഭാരം A യെക്കാളും D യെക്കാളും കുറവാണ്. E യുടെ ഭാരം, C യെക്കാൾ കൂടുതലും B യെക്കാൾ കുറവുമാണ്. ഏറ്റവും കൂടുതൽ ഭാരം D ക്ക് ആണെങ്കിൽ ഏറ്റവും കുറവ് ഭാരം ആർക്കാണ് ?

A
A
B
B
C
C
D
E
Question 100

ABC = 6, BCD = 9, ആണെങ്കിൽ, CDE =

A
10
B
11
C
12
D
13