00:00 Time Left

156/2024 - Secretary - Paper II

You are currently taking the Secretary - LSGD series. Good luck!

Sponsored
Question 1
1848-ലെ ദത്തപഹാരനയ പ്രകാരം ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി പിടിച്ചെടുത്ത ആദ്യത്തെ നാട്ടുരാജ്യമേത്?

A
ഹൈദരാബാദ്
B
തിരുവിതാംകൂർ
C
സത്താറ
D
മൈസൂർ
Question 2
ഇന്ത്യൻ കൗൺസിൽ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി 1861-ൽ പോർട്ട്ഫോളിയോ സംവിധാനം കൊണ്ടുവന്നത് ആരാണ്?

A
വെല്ലസ്ലി പ്രഭു
B
മിന്റോ പ്രഭു
C
കോൺവാലിസ് പ്രഭു
D
കാനിംഗ് പ്രഭു
Question 3
താഴെപ്പറയുന്നവയിൽ ഏതാണ് 1862-ലെ കൗൺസിലിലേക്ക് ലോർഡ് കാനിംഗ് നാമനിർദ്ദേശം ചെയ്യാത്തത്?

A
ബനാറസിലെ രാജാവ്
B
പട്യാലയിലെ മഹാരാജാവ്
C
മൈസൂരിലെ മഹാരാജാവ്
D
സർ ദിനകർ റാവു
Question 4
ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും വെവ്വേറെ ഇലക്ട്രേറ്റ് ഏർപ്പെടുത്തിയ നിയമം?

A
ഗവൺമെന്റ്റ് ഓഫ് ഇന്ത്യ ആക്റ്റ് 1919
B
ഇന്ത്യൻ കൗൺസിൽ ആക്റ്റ് 1892
C
ഇന്ത്യൻ സ്വാതന്ത്ര്യ നിയമം 1947
D
മിന്റോ മോർലി പരിഷ്‌കരണ നിയമം 1909
Question 5
ഡയാർക്കി സമ്പ്രദായ ഭരണം നടപ്പിലാക്കിയത് ആരാണ്?

A
ആക്ഷൻ പ്രഭു
B
മൊണ്ടേസ്ക്യൂ ചെംസ്ഫോർഡ്
C
കോൺവാലിസ് പ്രഭു
D
മൗണ്ട് ബാറ്റൺ പ്രഭു
Question 6
"സ്വരാജ്യം എന്റെ ജന്മാവകാശമാണ് ഞാൻ അത് നേടിയെടുക്കും" എന്ന് പറഞ്ഞത് ആരാണ്?

A
ബാലഗംഗാധര തിലക്
B
ഭഗത് സിംഗ്
C
വി.ഡി. സവർക്കർ
D
ബിപിൻ ചന്ദ്ര പാൽ
Question 7
ഏത് ഹൗസിലാണ് ഇന്ത്യൻ സ്വാതന്ത്ര്യ ബിൽ അവതരിപ്പിച്ചത്?

A
ഹൗസ് ഓഫ് കോമൺസ്
B
ഹൗസ് ഓഫ് ലോർഡ്‌സ്
C
ബ്രിട്ടീഷ് കൗൺസിൽ
D
ഫെഡറൽ ലെജിസ്ലേച്ചർ
Question 8
താഴെപ്പറയുന്ന പ്രസ്‌താവനകളിൽ ഏതാണ് ശരി?

A
സാമ്പത്തിക ജനാധിപത്യമില്ലാതെ രാഷ്ട്രീയ ജനാധിപത്യം അർത്ഥ ശൂന്യമാണെന്ന് അംബേദ്‌കർ വിശ്വസിച്ചു
B
മുതലാളിത്തത്തിലും ഭൗതികവാദത്തിലും അധിഷ്‌ഠിതമായ ഒരു ലിബറൽ സാമ്പത്തിക വ്യവസ്ഥയെ സ്വാമി വിവേകാനന്ദൻ പിന്തുണച്ചു
C
സുബാഷ് ചന്ദ്രബോസ് 1942-ൽ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ സ്ഥാപിച്ചു
D
നെഹ്റു മതത്തെ അടിസ്ഥാനമാക്കി ദ്വിരാഷ്ട്ര സിദ്ധാന്തം എന്ന ആശയം പ്രോത്സാഹിപ്പിച്ചു
Question 9
താഴെപ്പറയുന്നവരിൽ ആരാണ് ക്യാബിനറ്റ് മിഷൻ പദ്ധതിയിൽ അംഗമല്ലാത്തത്?

A
ലോർഡ് പെത്തിക്ക് ലോറൻസ്
B
വില്യം ബെന്റിക് പ്രഭു
C
സർ സ്റ്റാഫോർഡ് ക്രിപ്സ്
D
എ.വി. അലക്സാണ്ടർ
Question 10
ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടക്കുമ്പോൾ ഇന്ത്യയുടെ ഗവർണർ ജനറൽ ആരായിരുന്നു?

A
റീഡിംഗ് പ്രഭു
B
ഹാർഡിംഗ് പ്രഭു II
C
ചെംസ്ഫോർഡ് പ്രഭു
D
മൊണ്ടേഗു പ്രഭു
Question 11
ഗാന്ധി ഓൾ ഇന്ത്യ ആന്റി-അൺടച്ചബിലിറ്റി ലീഗ് രൂപീകരിച്ച വർഷം?

A
1925
B
1930
C
1932
D
1935
Question 12
ഇന്ത്യൻ നാഷണൽ ആർമിയുടെ മുദ്രാവാക്യം എന്താണ്?

A
ഐക്യം, വിശ്വാസം, ത്യാഗം
B
പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക
C
ഐക്യം, വിശ്വാസം, നേടിയെടുക്കുക
D
പ്രപഞ്ചം മുഴുവൻ ഒരു കുടുംബമാണ്
Question 13
സെർവൻസ് ഓഫ് ഇന്ത്യൻ സൊസൈറ്റി എന്ന സംഘടന രൂപീകരിച്ചത് ആരാണ്?

A
ഗോപാൽ കൃഷ്‌ണ ഗോഖലെ
B
ബാല ഗംഗാധര തിലക്
C
ബിപിൻ ചന്ദ്ര പാൽ
D
വി.ഡി. സവർക്കർ
Question 14
ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ താത്കാലിക അധ്യക്ഷൻ ആരായിരുന്നു?

A
ഡോ. ബി.ആർ. അംബേദ്‌കർ
B
ഡോ. രാജേന്ദ്ര പ്രസാദ്
C
സച്ചിദാനന്ദ സിൻഹ
D
പനമ്പിള്ളി ഗോവിന്ദ മേനോൻ
Question 15
1935-0 ഇന്ത്യാ ഗവണ്മെന്റ് ആക്‌ടിന്റെ ഏത് സവിശേഷതയാണ് ഇന്ത്യൻ ഭരണഘടന സ്വീകരിക്കാത്തത്?

A
പാർലമെന്ററി സംവിധാനം
B
ഗവൺമെന്ററിന്റെ ഡ്യുവൽ ഫോം
C
പ്ലൂരൽ എക്സിക്യൂട്ടീവ്
D
ഡ്യുവൽ എക്സിക്യൂട്ടീവ്
Sponsored
Question 16
കഴിഞ്ഞ സാമ്പത്തിക വർഷം 2023-24-ൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി:

A
യു.എസ്.എ.
B
ചൈന
C
കാനഡ
D
ബ്രസീൽ
Question 17
2011-ലെ സെൻസസ് പ്രകാരം പട്ടിക I, പട്ടിക II മായി പൊരുത്തപ്പെടുത്തുക :

പട്ടിക I

പട്ടിക II

(i) പശ്ചിമ ബംഗാൾ

(1) ഏറ്റവും ഉയർന്ന ജനസംഖ്യ സാന്ദ്രത

(ii) ബീഹാർ

(2) പട്ടികജാതി ജനസംഖ്യയുടെ രണ്ടാമത്തെ ഉയർന്ന പങ്ക്

(iii) മഹാരാഷ്ട്ര

(3) ഏറ്റവും ഉയർന്ന ശിശുമരണ നിരക്ക് (IMR)

(iv) ഛത്തീസ്ഗഡ്

(4) ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ സംസ്ഥാനം

താഴെപ്പറയുന്നവയിൽ ഏതാണ് ശരി?

A
(i)-(1), (ii)-(2), (iii)-(3), (iv)-(4)
B
(i)-(2), (ii)-(1), (iii)-(4), (iv)-(3)
C
(i)-(4), (ii)-(1), (iii)-(3), (iv)-(2)
D
(i)-(1), (ii)-(3), (iii)-(4), (iv)-(2)
Question 18
പൊതുമേഖലാ നിക്ഷേപത്തിന്റെ പ്രാധാന്യം ആദ്യമായി വെട്ടിക്കുറച്ച പഞ്ചവത്സര പദ്ധതി ഏത്?

A
നാലാമത്തെ
B
ആറാമത്തെ
C
ഒമ്പതാമത്തെ
D
പന്ത്രണ്ടാമത്തെ
Question 19
1969-ലെ MRTP നിയമത്തിന് താഴെപ്പറയുന്നവയിൽ ശരിയല്ലാത്തത് ഏതാണ്?

A
മത്സരവും ന്യായമായ വ്യാപാരവും അപകടത്തിലാക്കാൻ സാധ്യതയുള്ള പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ ഈ നിയമം ലക്ഷ്യമിടുന്നു
B
വൻകിട വ്യവസായ സ്ഥാപനങ്ങളുടെ കുത്തക അധികാരം നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള നിയമം
C
ഈ നിയമം ആസ്സാം ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളെയും ഉൾക്കൊള്ളുന്നു
D
ഇന്ത്യയുടെ സാമ്പത്തിക ഉദാരവൽക്കരണത്തിന് ശേഷം ഈ നിയമം നിർത്തലാക്കപ്പെട്ടു
Question 20
ദാദാഭായ് നവറോജിയുടെ ഡ്രെയിൻ സിദ്ധാന്തവുമായി ബന്ധപ്പെട്ട് താഴെ പറയുന്ന നിർദ്ദേശങ്ങൾ പരിഗണിക്കുക :

(i) ഇന്ത്യ ഇംഗ്ലണ്ടിൽ നിന്ന് കനത്ത വ്യാവസായിക യന്ത്രങ്ങളും സാധനങ്ങളും വളരെ ഉയർന്ന വിലയ്ക്ക് ഇറക്കുമതി ചെയ്തു

(ii) ഇന്ത്യയെ വികസിപ്പിക്കുന്നതിന് ഇന്ത്യ ഇംഗ്ലണ്ടിന് ഹോം ചാർജുകൾ നൽകി

(iii) ബ്രിട്ടീഷ് വ്യാവസായിക വിപ്ലവത്തിന് ആവശ്യമായ അസംസ്കൃത വസ്‌തുക്കൾ വളരെ കുറഞ്ഞ നിരക്കിൽ ഇന്ത്യ കയറ്റുമതി ചെയ്തു

(iv) ബ്രിട്ടീഷ് ഭരണാധികാരികൾ തങ്ങളുടെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും ഇന്ത്യയിൽ ഉപയോഗിക്കാതെ ഇംഗ്ലണ്ടിലേക്ക് തിരിച്ചയച്ചു

താഴെപ്പറയുന്നവയിൽ ഏതാണ് ശരി?

A
നാലും
B
(i), (iii), (iv)
C
(ii), (iv)
D
(ii), (iii), (iv)
Question 21
നീതി ആയോഗിന്റെ പ്രധാന ലക്ഷ്യങ്ങളായി താഴെപ്പറയുന്നവയിൽ ഏതാണ് പരിഗണിക്കാത്തത്?

A
സംസ്ഥാനങ്ങളുടെ സജീവമായ പങ്കാളിത്തത്തോടെ ദേശീയ വികസന മുൻഗണനകൾ. മേഖലകൾ, തന്ത്രങ്ങൾ എന്നിവയുടെ പങ്കിട്ട കാഴ്ചപ്പാട് വികസിപ്പിക്കുക
B
ശക്തമായ സംസ്ഥാനം ശക്തമായ ഒരു രാഷ്ട്രമാക്കുന്നുവെന്ന് തിരിച്ചറിഞ്ഞ്, തുടർച്ചയായി സംസ്ഥാനങ്ങളുമായുള്ള ഘടനാപരമായ പിന്തുണാ സംരംഭങ്ങളിലൂടെയും സംവിധാനങ്ങളിലൂടെയും സഹകരണ ഫെഡറലിസം വളർത്തുക
C
പഞ്ചവത്സര പദ്ധതികളിൽ സർക്കാരിന്റെ നിക്ഷേപ പദ്ധതികൾ നിർദ്ദേശിക്കുക
D
ദേശീയ സുരക്ഷയുടെ താൽപ്പര്യങ്ങൾ സാമ്പത്തിക തന്ത്രത്തിലും നയത്തിലും ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് പ്രത്യേകം പരാമർശിച്ചിരിക്കുന്ന മേഖലകളിൽ ഉറപ്പാക്കാൻ
Question 22
1949-6 ബംഗാൾ ക്ഷാമം സംബന്ധിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏതാണ്?

A
ബംഗാളിലും സമീപ പ്രദേശങ്ങളിലും ഭക്ഷ്യധാന്യ ഉൽപ്പാദനത്തിൽ വൻ ഇടിവ്
B
ഭക്ഷണത്തിന്റെ വിലയിൽ ഗണ്യമായ വർദ്ധനവ്
C
പണപ്പെരുപ്പ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ കാർഷിക വേതനത്തിൽ ചെറിയ വർദ്ധനവ്
D
അവകാശ പരാജയം സൂചിപ്പിക്കുന്നത്, ഒരു വ്യക്തിക്ക് ലഭ്യമാകേണ്ട ചരക്കുകളുടെയും സേവനങ്ങളുടെയും ഇതര ബണ്ടിലുകളുടെ ശേഖരണം ചുരുങ്ങുന്നു, കൂടാതെ അയാൾക്ക് തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുണ്ട്.
Question 23
ഇന്ത്യയിലെ ഹരിത വിപ്ലവം :

(i) നെല്ലിന്റെ വിളവ് മുരടിച്ചെങ്കിലും ഗോതമ്പിന്റെ വിളവ് ഗണ്യമായി മെച്ചപ്പെടുത്തി

(ii) കീടനാശിനികളുടെ അമിത ഉപയോഗം

(iii) HYV വിത്തുകൾ ഭൂഗർഭജലത്തിന്റെ ഒപ്റ്റിമൈസ് ഉപയോഗം

(iv) കാർഷിക മേഖലയിലെ വർദ്ധിച്ച അസമത്വം

താഴെപ്പറയുന്നവയിൽ ഏതാണ് ശരി?

A
എല്ലാം ശരിയാണ്
B
(i), (ii), (iii) ശരി, (iv) തെറ്റ്
C
(i), (ii) ശരി, (iii), (iv) തെറ്റ്
D
(i), (ii), (iv) ശരി, (iii) തെറ്റ്
Question 24
ഇന്ത്യയിലെ താഴെപ്പറയുന്ന കേന്ദ്രാവിഷ്കൃത പദ്ധതികൾ പരിഗണിക്കുക :

(i) സമ്പൂർണ ശുചിത്വ കാമ്പയിൻ

(ii) ബേട്ടി ബച്ചാവോ ബേഫി പഠാവോ

(iii) നാഷണൽ റൂറൽ ഹെൽത്ത് മിഷൻ

(iv) ആയുഷ്‌മാൻ ഭാരത്

ഈ സ്കീമുകളുടെ കാലക്രമം നൽകിയിരിക്കുന്നത്

A
(i), (iii), (ii), (iv)
B
(iii), (i), (ii), (iv)
C
(i), (iii), (iv), (ii)
D
(iii), (i), (iv), (ii)
Question 25
ഇന്ത്യയിലെ ഭൂപരിഷ്‌കരണത്തിന്റെ ഭാഗിക പരാജയത്തിന് പിന്നിലെ പ്രധാന കാരണങ്ങൾ :

(i) ഭൂവുടമസ്ഥതയുടെ വിശ്വസനീയമായ രേഖകളുടെ അഭാവം

(ii) പല സംസ്ഥാനങ്ങളിലും രാഷ്ട്രീയ ഇച്ഛാശക്തിയുടെ അഭാവം

(iii) നിരീക്ഷണവും മൂല്യനിർണ്ണയവും നടത്തുന്നതിനുള്ള സാമ്പത്തിക പിന്തുണയുടെ അഭാവം

(iv) ബ്ലൂ പ്രിന്റിന്റെ അഭാവം എന്തുചെയ്യണമെന്നും എങ്ങനെ ചെയ്യണമെന്നും ഉദ്യോഗസ്ഥർക്ക് നിശ്ചയമില്ലായിരുന്നു

ഇവയിൽ ഏതാണ് ശരിയല്ലാത്തത്?

A
(i)
B
(iv)
C
(i), (iv)
D
(ii), (iv)
Question 26
ബ്രിട്ടീഷ് ഭരണത്തിൻ കീഴിലുള്ള ഇന്ത്യയിലെ വ്യവസായവൽക്കരണത്തിന് താഴെ പറയുന്നവയിൽ ഏതാണ് തെറ്റ്?

A
വ്യവസായവൽക്കരണത്തിന്റെ തീവ്രത നിർണായകമായിരുന്നു. 1750-ൽ ലോക വ്യാവസായിക ഉൽപ്പാദനത്തിന്റെ 25 ശതമാനവും ഉൽപ്പാദിപ്പിച്ചു. 1900 ആയപ്പോഴേക്കും ഇത് 2 ശതമാനമായി കുറഞ്ഞു
B
തുടക്കത്തിൽ ഇത് മുഗൾ സാമ്രാജ്യത്തിന്റെ പതനത്തെ തുടർന്ന് സപ്ലൈ സൈഡ് ആഘാതങ്ങൾ സൃഷ്ടിച്ചു
C
തുണിത്തരങ്ങളിൽ ഇന്ത്യയുടെ വ്യാപാര മിച്ചം മില്ലുടമകൾ വിവേകപൂർവ്വം ഉപയോഗിച്ചില്ല
D
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുടനീളമുള്ള പഴയ രാജകീയ കോടതികളിൽ നിന്ന് കരകൗശല തൊഴിലാളികൾക്ക് ലഭിച്ചിരുന്ന പിന്തുണ ബ്രിട്ടീഷ് ഭരണകൂടം നൽകിയില്ല
Question 27
ഇന്ത്യൻ രൂപ ------- മാറ്റാവുന്നതാണ് :

A
കറന്റ് അക്കൗണ്ടിൽ മാത്രം
B
മൂലധന അക്കൗണ്ടിൽ മാത്രം
C
കറന്റ് അക്കൗണ്ടിലും മൂലധന അക്കൗണ്ടിലും
D
കറന്റ് അല്ലെങ്കിൽ മൂലധന അക്കൗണ്ടിൽ
Question 28
MoSPI, ഇന്ത്യാ ഗവൺമെന്റിന്റെ ആനുകാലിക ലേബർ ഫോഴ്‌സ് സർവേ പ്രകാരം. സ്ത്രീ തൊഴിൽ പങ്കാളിത്ത നിരക്ക് (FLFPR) താഴെപ്പറയുന്ന പ്രവണത പിന്തുടരുന്നു :

A
2018-18 കാലത്തെ അപേക്ഷിച്ച് 2012-22-ൽ ഗ്രാമീണ, നഗര മേഖലകളിൽ കുറഞ്ഞു
B
ഗ്രാമീണ മേഖലയിൽ 2018-18-00 അപേക്ഷിച്ച് 2012-22-ൽ ഇത് വർദ്ധിച്ചു. എന്നാൽ നഗര മേഖലയിൽ കുറഞ്ഞു
C
നഗരമേഖലയിൽ 2018-18-നെ അപേക്ഷിച്ച് 2012-22-ൽ ഇത് വർദ്ധിച്ചു. എന്നാൽ ഗ്രാമീണ മേഖലയിൽ കുറഞ്ഞു
D
ഇത് 2018-18-നെ അപേക്ഷിച്ച് 2012-22-ൽ ഗ്രാമീണ, നഗര മേഖലകളിൽ വർദ്ധിച്ചു
Question 29
I ഉം II ഉം ലിസ്റ്റുകൾ പരിഗണിച്ച് ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുക :

ലിസ്റ്റ് I

ലിസ്റ്റ് II

(i) അരവിന്ദ് പനഗരിയ

(1) നീതി ആയോഗ്

(ii) എം.എസ്. സ്വാമിനാഥൻ

(2) ധനകാര്യ കമ്മീഷൻ

(iii) വർഗീസ് കുര്യൻ

(3) ഹരിത വിപ്ലവം

(iv) ബി.വി.ആർ. സുബ്രഹ്മണ്യം

(4) ധവളവിപ്ലവം

ശരിയായ ഒപ്ഷൻ :

A
(i)-(1), (ii)-(2), (iii)-(3), (iv)-(4)
B
(i)-(4), (ii)-(3), (iii)-(1), (iv)-(2)
C
(i)-(1), (ii)-(3), (iii)-(2), (iv)-(4)
D
(i)-(2), (ii)-(3), (iii)-(4), (iv)-(1)
Question 30
ഇന്ത്യയിലെ മരണങ്ങളിലെ രോഗങ്ങളുടെ ഭാരം നിലവിൽ താഴെ പറയുന്നവയിൽ ഏതാണ് പിന്തുടരുന്നത്?

A
സാംക്രമിക രോഗങ്ങളുടെ ഭാരം സാംക്രമികമല്ലാത്ത രോഗങ്ങളേക്കാൾ കൂടുതലാണ്
B
സാംക്രമിക രോഗങ്ങളുടെ ഭാരം സാംക്രമികമല്ലാത്ത രോഗങ്ങളേക്കാൾ കുറവാണ്
C
അപകടങ്ങളുടെയും ആത്മഹത്യകളുടെയും ഭാരം ഏറ്റവും കൂടുതലാണ്
D
സാംക്രമിക രോഗങ്ങളുടെ ഭാരം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സമീപകാലത്ത് സാംക്രമികേതര രോഗങ്ങളുടെ എണ്ണം കുറഞ്ഞു
Sponsored
Question 31
ലഖ്‌പതി ദീദി സ്കീമുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന പ്രസ്‌താവനകൾ പരിഗണിക്കുക :

(i) സഹകരണ സ്ഥാപനങ്ങളിലെ സ്ത്രീകളുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിലാണ് പദ്ധതി പ്രാഥമികമായി ബന്ധപ്പെട്ടിരിക്കുന്നത്

(ii) പദ്ധതിയുടെ വിവിധ വശങ്ങൾ വിശദമാക്കുന്ന മാർഗ്ഗനിർദ്ദേശ രേഖയാണ് ലഖ്പതി മാർഗദർശിക

(iii) സാധ്യതയുള്ള ലഖ്‌പതി ദിദികളെ തിരിച്ചറിയുകയും അവർ വിവിധ ഉപജീവന മാതൃകകളുമായി സമ്പർക്കം പുലർത്തുകയും ചെയ്യുന്നു.

മുകളിൽ പറഞ്ഞ പ്രസ്‌താവനകളിൽ ഏതാണ് തെറ്റ്?

A
(i) മാത്രം
B
(i), (ii) മാത്രം
C
(ii), (iii) മാത്രം
D
(i), (ii), (iii)
Question 32
നബാർഡിന്റെ 2021-22 വർഷത്തേക്ക് അടുത്തിടെ പുറത്തിറക്കിയ ഓൾ ഇന്ത്യ റൂറൽ ഫിനാൻഷ്യൽ ഇൻക്ലൂഷൻ സർവേ (NAFIS) പ്രകാരം താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

A
സാമ്പത്തിക സമ്പാദ്യത്തിൽ വർധനയുണ്ടായി, പ്രധാന സംഭാവന നൽകിയവർ കാർഷികേതര കുടുംബങ്ങൾ ആണ്
B
ഗ്രാമീണ കാർഷിക മേഖലയിൽ സാമ്പത്തിക ഉൾപ്പെടുത്തൽ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു പ്രധാന ഉപകരണമായി കിസാൻ ക്രെഡിറ്റ് കാർഡ് ഉയർന്നു
C
ഗ്രാമീണ മേഖലകളിലും അർദ്ധ നഗര പ്രദേശങ്ങളിലും സാമ്പത്തിക സാക്ഷരതയിൽ കുറവുണ്ടായി
D
ഗ്രാമീണ കുടുംബങ്ങളുടെ ശരാശരി പ്രതിമാസ വരുമാനത്തിൽ വർദ്ധിച്ചുവരുന്ന പ്രവണത നിരീക്ഷിക്കപ്പെട്ടു, അതേസമയം ശരാശരി പ്രതിമാസ ചെലവുകളിൽ കുറവുണ്ടായി
Question 33
താഴെപ്പറയുന്ന വിവരണം പരിഗണിക്കുക: "ഒരു സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് 100 ദിവസത്തേക്കെങ്കിലും തൊഴിലുറപ്പ് വേതനം നൽകിക്കൊണ്ട് ഗ്രാമീണ കുടുംബങ്ങളുടെ ഉപജീവന സുരക്ഷ വർദ്ധിപ്പിക്കാൻ ഈ പദ്ധതി ശ്രമിക്കുന്നു. താഴെത്തട്ടിലുള്ള സമീപനത്തിലൂടെ പഞ്ചായത്ത് രാജ് സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനും ഇത് ലക്ഷ്യമിടുന്നു".

മുകളിലുള്ള വിവരണം താഴെപ്പറയുന്ന ഏത് സ്‌കീമിന് അനുയോജ്യമാണ്?

A
ദേശീയ സാമൂഹിക സഹായ പദ്ധതി (NSAP)
B
സൻസദ് ആദർശ് ഗ്രാം യോജന (SAGY)
C
എം.ജി.എൻ.ആർ.ഇ.ജി.എ
D
ദേശീയ ഗ്രാമീണ ഉപജീവന മിഷൻ
Question 34
അന്ത്യോദയ മിഷനെക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്‌താവനകൾ പരിഗണിക്കുക:

(i) വിവിധ സർക്കാർ പദ്ധതികൾ ഗ്രാമപഞ്ചായത്തുകളുമായി സംയോജിപ്പിച്ച് വിഭവങ്ങളുടെ ഫലപ്രദമായ ഉപയോഗം ഉറപ്പാക്കാൻ ഇത് ലക്ഷ്യമിടുന്നു.

(ii) 2022-23-ൽ ദാരിദ്ര്യരഹിത ഇന്ത്യ എന്ന കാഴ്‌ചപ്പാട് സാക്ഷാത്കരിക്കാൻ ഇത് ശ്രമിക്കുന്നു

(iii) ഗ്രാമപ്രദേശങ്ങളിലുടനീളമുള്ള നിരീക്ഷിക്കുന്നതിന് വികസന ഗ്രാമപഞ്ചായത്ത് പ്രക്രിയയിലെ തലത്തിൽ പുരോഗതി ഉണ്ടാവുന്ന ഫലങ്ങളെക്കുറിച്ച് വാർഷിക സർവേ നടത്താനും ഇത് നിർബന്ധമാക്കുന്നു.

മുകളിൽ പറഞ്ഞിരിക്കുന്ന പ്രസ്‌താവനകളിൽ ഏതാണ് ശരി?

A
(i), (ii) മാത്രം
B
(i), (iii) മാത്രം
C
(iii) മാത്രം
D
(i), (ii), (iii)
Question 35
പ്രധാൻ മന്ത്രി ജൻജാതി ആദിവാസി ന്യായ മഹാ അഭിയാൻ (PM-JANMAN) ഭാഗം താഴെപ്പറയുന്നവയിൽ ഏതാണ്?

(i) PRI ശക്തിപ്പെടുത്തൽ

(ii) റോഡുകളിൽ അടിസ്ഥാന സൗകര്യങ്ങൾ

(iii) ഹോസ്റ്റലുകളുടെ നിർമ്മാണം

(iv) മൊബൈൽ ടവറുകൾ സ്ഥാപിക്കൽ

(v) സാമ്പത്തിക സാക്ഷരതയുടെ വ്യാപനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക

(vi) അങ്കണവാടികളുടെ നിർമ്മാണം

A
(i), (ii), (iv), (v)
B
(ii), (iii), (iv), (v)
C
(ii), (iii), (iv), (vi)
D
(i), (ii), (iii), (vi)
Question 36
വികേന്ദ്രീകൃത ആസൂത്രണത്തിനായുള്ള ജനകീയ കാമ്പയിൻ 1996-ൽ ഇന്ത്യൻ സംസ്ഥാനമായ ------- ൽ ആരംഭിച്ചു.

A
തമിഴ്‌നാട്
B
ബീഹാർ
C
കർണാടക
D
കേരളം
Question 37
ഇന്ത്യൻ ദാരിദ്ര്യരേഖയെ ദരിദ്രരേഖയായി കണക്കാക്കിയതാര്?

A
അമർത്യ സെൻ
B
സുരേഷ് ടെണ്ടുൽക്കർ
C
ജീൻ ഡ്രെസി
D
രംഗരാജൻ
Question 38
മൾട്ടിഡൈമൻഷണൽ പോവർട്ടി ഇൻഡക്‌സ് (MPI) അളക്കുന്നതിനുള്ള സൂചകമല്ലാത്തത് താഴെപ്പറയുന്നവയിൽ ഏതാണ്?

A
പാചക ഇന്ധനം
B
ശുചിത്വം
C
വൈദ്യുതി
D
തൊഴിൽ നില
Question 39
ഇവയിൽ ഏതാണ് നബാർഡിന്റെ പ്രാഥമിക പ്രവർത്തനങ്ങളിൽ ഉൾപ്പെടാത്തത്?

A
ഗ്രാമീണ, അർദ്ധ നഗര പ്രദേശങ്ങളിലെ വികസന പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് നിക്ഷേപവും ഉൽപ്പാദന നൽകുന്ന സ്ഥാപനങ്ങൾക്ക് ഒരു അപെക്സ് ഫിനാൻസിങ് ഏജൻസിയായി പ്രവർത്തിക്കുക
B
മോണിറ്ററിംഗ്, പുനരധിവാസ പദ്ധതികൾ രൂപീകരിക്കൽ, ഉദ്യോഗസ്ഥരുടെ പരിശീലനം എന്നിവ ഉൾപ്പെടെ ക്രെഡിറ്റ് ഡെലിവറി സംവിധാനത്തിന്റെ മെച്ചപ്പെടുത്തുന്നതിനുള്ള ആഗിരണം സ്ഥാപനങ്ങൾ ചെയ്യാനുള്ള ശേഷി നിർമ്മിക്കുന്നതിനുള്ള നടപടികൾ ഉൾപ്പെടുത്തുക
C
ഫീൽഡ് തലത്തിൽ വികസന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ സ്ഥാപനങ്ങളുടെയും ഗ്രാമീണ ധനസഹായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും നയരൂപീകരണവുമായി ബന്ധപ്പെട്ട ഇന്ത്യാ ഗവൺമെന്റ്, സംസ്ഥാന സർക്കാരുകൾ, റിസർവ് ബാങ്ക്, മറ്റ് ദേശീയ തലത്തിലുള്ള സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധം സ്ഥാപിക്കുകയും ചെയ്യുക
D
അത് റീഫിനാൻസ് വിലയിരുത്തലും ഏറ്റെടുക്കൽ ചെയ്ത പദ്ധതികളുടെ നിരീക്ഷണവും
Question 40
താഴെപ്പറയുന്നവ പരിഗണിക്കുക:

(i) റീജിയണൽ റൂറൽ ബാങ്കുകൾ (1) "ലാഭമില്ല. നഷ്ടവുമില്ല" എന്ന അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്

(ii) സഹകരണ ബാങ്കുകൾക്ക് (2) ഡെബിറ്റ് കാർഡുകൾ നൽകാമെങ്കിലും ക്രെഡിറ്റ് കാർഡുകൾ നൽകാനാവില്ല

(iii) വാണിജ്യ ബാങ്കുകൾ (3) ലാഭം ലക്ഷ്യമാക്കി സൃഷ്ടിച്ചതാണ്

(iv) പേയ്മെന്റ്റ് ബാങ്കുകൾ (4) ഒരു പൊതുമേഖലാ ബാങ്ക് സ്ഥാപിച്ചത്

താഴെപ്പറയുന്നതിൽ നിന്ന് ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുക :

A
(i)-(4), (ii)-(1), (iii)-(3), (iv)-(2)
B
(i)-(2), (ii)-(4), (iii)-(3), (iv)-(1)
C
(i)-(2), (ii)-(1), (iii)-(3), (iv)-(4)
D
(i)-(1), (ii)-(3), (iii)-(4), (iv)-(2)
Question 41
ബിഗ്-പുഷ് തിയറി നിർദ്ദേശിച്ചത്?

A
അമർത്യ സെൻ
B
ഗുന്നാർ മിർഡാൽ
C
റോസെൻസ്റ്റീൻ-റോഡൻ
D
പി.സി. മഹലനോബിസ്
Question 42
ഇന്ത്യയിലെ പൊതുവിതരണ സംവിധാനത്തിന് കീഴിൽ വരാത്ത ഇനങ്ങൾ ഏതാണ്?

A
അരി
B
ഗോതമ്പ്
C
മണ്ണെണ്ണ
D
ബജ്റ
Question 43
ഇന്ത്യയിലെ മൈക്രോ ഫിനാൻസിനെക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക :

(i) സമ്പാദ്യം, ക്രെഡിറ്റ്, ഇൻഷുറൻസ്, ബിസിനസ് സേവനങ്ങൾ, ആവശ്യമുള്ള കടം വാങ്ങുന്നയാൾക്ക് നൽകുന്ന സാങ്കേതിക പിന്തുണ എന്നിവ ഉൾപ്പെടുന്ന ഒരു ചെറിയ സാമ്പത്തിക ഇടനിലയാണ് മൈക്രോ ഫിനാൻസ്.

(ii) വരാൻ പോകുന്ന വായ്‌പക്കാരന്റെ ആഗിരണ ശേഷിയെ അടിസ്ഥാനമാക്കി ഒന്നിലധികം ഡോസുകളിൽ ഉൽപ്പാദനവും ഉപഭോഗ ക്രെഡിറ്റും ചാനൽ ചെയ്യുക എന്നതാണ് മൈക്രോ ഫിനാൻസ് സംരംഭത്തിന്റെ വിശ്വാസം.

(iii) ഇത് 'ചാരിറ്റി ബേസി'സിൽ നിന്ന് 'ത്രിഫ്റ്റ് ബേസി'സിലേക്കും ഒടുവിൽ 'ട്രസ്റ്റ് ആൻഡ് ക്രെഡിറ്റ് വർത്തിനസ് മോഡലിലേക്കും' പരിണമിച്ചു

(iv) ബംഗ്ലാദേശിൽ നിന്നാണ് ഇന്ത്യ മൈക്രോ ഫിനാൻസ് എന്ന ആശയം സ്വീകരിച്ചത്.

ഈ പ്രസ്താവനകളിൽ ഏതാണ് ശരി?

A
(i), (ii), (iii) മാത്രം
B
(ii), (iii), (iv) മാത്രം
C
(i), (iii), (iv) മാത്രം
D
(i), (ii), (iii), (iv)
Question 44
പിആർഐയുടെ ത്രിതല ഘടന ആദ്യമായി അവതരിപ്പിക്കുന്നതിന് താഴെപ്പറയുന്നവയിൽ ഏത് കമ്മിറ്റിയാണ് ശുപാർശ ചെയ്തത്?

A
അശോക് മേത്ത കമ്മിറ്റി
B
ബൽവന്ത് റായ് മേത്ത കമ്മിറ്റി
C
ഗാഡ്‌ഗിൽ കമ്മിറ്റി
D
എൽ.എം. സിഗ്വി കമ്മിറ്റി
Question 45
ഡിജി സക്ഷമിനെക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്‌താവനകൾ പരിഗണിക്കുക :

(i) തൊഴിൽ മന്ത്രാലയത്തിന്റെയും മൈക്രോസോഫ്റ്റ് ഇന്ത്യയുടെയും സംയുക്ത സംരംഭമാണിത്

(ii) യുവാക്കളുടെ തൊഴിലവസരം വർധിപ്പിക്കാൻ ഇത് ലക്ഷ്യമിടുന്നു

(iii) പദ്ധതി പ്രത്യേകിച്ച് ഗ്രാമീണ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു

A
(i), (ii) മാത്രം
B
(i) മാത്രം
C
(ii), (iii) മാത്രം
D
(i), (ii), (iii)
Sponsored
Question 46
ഗ്രാമസഭയെ സംബന്ധിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരിയായത്?

(i) പ്രാദേശിക ഭരണത്തിൽ പൗര പങ്കാളിത്തത്തിന് ഒരു പ്ലാറ്റ്ഫോം നൽകുക

(ii) ഗ്രാമപഞ്ചായത്തിന്റെ സേവന വിതരണത്തെ ക്രിയാത്മകമായി സ്വാധീനിക്കുക

(iii) വിവിധ ഇന്ത്യൻ സംസ്ഥാനങ്ങൾക്കിടയിൽ പുരുഷന്മാക്കും സ്ത്രീകൾക്കും സാമൂഹിക ഗ്രൂപ്പുകൾക്കും പങ്കാളിത്തം അസമമാണ്.

A
(ii), (iii) മാത്രം
B
(i), (ii) മാത്രം
C
മുകളിൽ പറഞ്ഞവയെല്ലാം ((i), (ii), (iii))
D
(i), (iii) മാത്രം
Question 47
ജനാധിപത്യപരവും അക്രമരഹിതവുമായ ഒരു ഇന്ത്യയെ വിജയകരമായി വികസിപ്പിക്കുന്നതിൽ ആദ്യം പഞ്ചായത്ത് സംവിധാനം പുനഃസ്ഥാപിക്കേണ്ടതുണ്ട്. അവിടെ അധികാരപ്രയോഗം "അടിത്തറയിൽ നിന്ന് ആരംഭിക്കണം [അവിടെ] ഓരോ ഗ്രാമവും ഒരു റിപ്പബ്ലിക്ക് ആകും" അതിന് ഒരു ഏകീകൃത ഫെഡറൽ ഇന്ത്യയുടെ ഭാഗമായി പൂർണ്ണ അധികാരങ്ങളുണ്ടാകും. ഇത് വിഭാവനം ചെയ്യുന്നത് :

A
ജവഹർലാൽ നെഹ്റു
B
മഹാത്മാഗാന്ധി
C
ഡോ. ബി. ആർ. അംബേദ്‌കർ
D
സുഭാഷ് ചന്ദ്രബോസ്
Question 48
താഴെപ്പറയുന്നവ യോജിപ്പിച്ച് ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുക :

കോളം A (നിബന്ധനകൾ)

കോളം B (നിർവചനങ്ങൾ/വിവരണങ്ങൾ)

(i) ഗ്രാമ സ്വരാജ്

(1) പഞ്ചായത്തുകളെ ശാക്തീകരിക്കാൻ ഉദ്ദേശിച്ചുള്ള ഒരു ഭരണഘടനാ പരിഷ്കരണ സീരീസ്

(ii) 73-ആം ഭേദഗതി

(2) അധികാരം കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്ന് പ്രാദേശിക സർക്കാരുകൾക്ക് കൈമാറുന്ന പ്രക്രിയ

(iii) വികേന്ദ്രീകരണം

(3) ഗ്രാമ സ്വയംഭരണം

(iv) പഞ്ചായത്തിരാജ്

(4) ഉപ-സംസ്ഥാന തലത്തിലുള്ള സർക്കാരിന്റെ മൂന്നാം നിര

A
(i)-(3), (ii)-(1), (iii)-(2), (iv)-(4)
B
(i)-(3), (ii)-(4), (iii)-(2), (iv)-(1)
C
(i)-(2), (ii)-(1), (iii)-(4), (iv)-(3)
D
(i)-(3), (ii)-(2), (iii)-(1), (iv)-(4)
Question 49
സ്വാതന്ത്യ്രത്തിനു മുമ്പുള്ള ഇന്ത്യയിൽ ഭരണപരമായ വികേന്ദ്രീകരണം പരിഗണിക്കാൻ ബ്രിട്ടീഷ് ഭരണകൂടത്തെ പ്രേരിപ്പിച്ചതെന്താണ്?

A
സാമ്പത്തിക വളർച്ച
B
രാഷ്ട്രീയ സ്ഥിരത
C
1857 ലെ കലാപത്തിന് ശേഷം കടുത്ത സാമ്പത്തിക സമ്മർദ്ദം
D
സാമൂഹിക അശാന്തി
Question 50
ആർട്ടിക്കിൾ 243-T യുടെ പ്രാഥമിക ലക്ഷ്യം ഇതാണ് :

A
മുനിസിപ്പാലിറ്റികളിൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കുക
B
നഗരപ്രദേശങ്ങളിൽ സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുക
C
നഗര ഭരണസംവിധാനം സ്ഥാപിക്കുക
D
നഗര ഭരണം കേന്ദ്രീകരിക്കുക
Question 51
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്‌മിനിസ്ട്രേഷന്റെ പ്രധാന പ്രവർത്തനം എന്താണ്?

A
പ്രാദേശിക ഭരണത്തെക്കുറിച്ചുള്ള മികച്ച രീതികൾ പ്രചരിപ്പിക്കുന്നതിനായി രേഖപ്പെടുത്തുക
B
ദാരിദ്ര്യ നിർമാർജന പരിപാടികൾ നടപ്പിലാക്കുക
C
സ്ത്രീ ശാക്തീകരണം പ്രോത്സാഹിപ്പിക്കുക
D
വിദ്യാഭ്യാസ വികസനം
Question 52
താഴെപ്പറയുന്നവയിൽ ഏതാണ് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എണ്ണം കൃത്യമായി പ്രതിനിധീകരിക്കുന്നത്?

A
941 ഗ്രാമപഞ്ചായത്തുകൾ: 150 ബ്ലോക്ക് പഞ്ചായത്തുകൾ: 14 ജില്ലാ പഞ്ചായത്തുകൾ; 84 മുനിസിപ്പാലിറ്റികൾ; 5 മുനിസിപ്പൽ കോർപ്പറേഷനുകൾ
B
941 ഗ്രാമപഞ്ചായത്തുകൾ; 152 ബ്ലോക്ക് പഞ്ചായത്തുകൾ; 14 ജില്ലാ പഞ്ചായത്തുകൾ: 86 മുനിസിപ്പാലിറ്റികൾ: 5 മുനിസിപ്പൽ കോർപ്പറേഷനുകൾ
C
931 ഗ്രാമപഞ്ചായത്തുകൾ; 150 ബ്ലോക്ക് പഞ്ചായത്തുകൾ; 12 ജില്ലാ പഞ്ചായത്തുകൾ; 87 മുനിസിപ്പാലിറ്റികൾ; 6 മുനിസിപ്പൽ കോർപ്പറേഷനുകൾ
D
941 ഗ്രാമപഞ്ചായത്തുകൾ: 152 ബ്ലോക്ക് പഞ്ചായത്തുകൾ; 14 ജില്ലാ പഞ്ചായത്തുകൾ കോർപ്പറേഷനുകൾ ; 87 മുനിസിപ്പാലിറ്റികൾ; 6 മുനിസിപ്പൽ
Question 53
മുനിസിപ്പാലിറ്റികളുടെ ചുമതലകൾ കൈകാര്യം ചെയ്യുന്ന പന്ത്രണ്ടാം ഷെഡ്യൂൾ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു:

A
മൗലികാവകാശങ്ങൾ
B
സംസ്ഥാന നയത്തിന്റെ നിർദ്ദേശ തത്വങ്ങൾ
C
കൺകറന്റ് ലിസ്റ്റ്
D
സംസ്ഥാന ലിസ്റ്റ്
Question 54
താഴെപ്പറയുന്നവ പൊരുത്തപ്പെടുത്തി ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുക :

കോളം A (കമ്മീഷൻ/ കമ്മിറ്റി)

കോളം B (ശുപാർശ)

(i) ബൽവന്തറായി മേത്ത കമ്മിഷൻ

(1) ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസ് (BDO) ഗ്രാമീണ വികസന പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള വിശാലമായ അധികാരങ്ങൾ ഏറ്റെടുക്കണം

(ii) അശോക മേത്ത കമ്മിറ്റി

(2) പഞ്ചായത്ത് ഘടന ജില്ലാ, ബ്ലോക്ക് (സമിതി) തലങ്ങളിൽ നടപ്പിലാക്കുക

(iii) ജി.വി.കെ. റാവു കമ്മിറ്റി

(3) പഞ്ചായത്തുകൾക്കും സംസ്ഥാന പഞ്ചായത്തിരാജ് ധനകാര്യ കോർപ്പറേഷനുകൾ സ്ഥാപിക്കുന്നതിനും പരിമിതമായ വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള അധികാരങ്ങൾ

(iv) കെ. സന്താനം കമ്മിറ്റി

(4) പിആർഐ ഘടനയിൽ ജില്ല ഭരണപരമായ യൂണിറ്റായി പ്രവർത്തിക്കുന്നു

A
(i)-(3), (ii)-(1), (iii)-(2), (iv)-(4)
B
(i)-(2), (ii)-(4), (iii)-(1), (iv)-(3)
C
(i)-(2), (ii)-(1), (iii)-(3), (iv)-(4)
D
(i)-(3), (ii)-(4), (iii)-(2), (iv)-(1)
Question 55
ഇന്ത്യയിലെ വികേന്ദ്രികൃത ഗവൺമെന്റിനെക്കുറിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

(i) ഓരോ അഞ്ച് വർഷത്തിലും നിർബന്ധിത തിരഞ്ഞെടുപ്പ്

(ii) സ്ത്രീകൾക്കും പിന്നോക്ക വിഭാഗങ്ങൾക്കും സീറ്റ് സംവരണം

(iii) വികസന പദ്ധതികളുടെ കേന്ദ്രീകൃത ആസൂത്രണവും നടപ്പാക്കലും

(iv) പൗരപങ്കാളിത്തത്തിനായി ഗ്രാമസഭയുടെ വ്യവസ്ഥ

A
(ii), (iii) മാത്രം
B
(i), (ii) മാത്രം
C
(i), (ii), (iii) മാത്രം
D
(i), (ii), (iv) മാത്രം
Question 56
ഏത് തരത്തിലുള്ള വികേന്ദ്രീകരണമാണ് പ്രാദേശിക കൗൺസിലുകൾക്ക് നയവും നിയമനിർമ്മാണ അധികാരങ്ങളും കൈമാറുന്നത്?

A
രാഷ്ട്രീയ വികേന്ദ്രീകരണം
B
ഭരണപരമായ വികേന്ദ്രീകരണം
C
ധനവികേന്ദ്രീകരണം
D
ഭൂമിശാസ്ത്രപരമായ വികേന്ദ്രീകരണം
Question 57
ഗുപ്‌ത കാലഘട്ടത്തിൽ, പട്ടണങ്ങളുടെ ഭരണത്തിന്റെ ഉത്തരവാദിത്വം ആർക്കായിരുന്നു?

A
തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ
B
കേന്ദ്ര നിയമിത 'പർപൽ'
C
പ്രാദേശിക കൗൺസിൽ
D
പാരമ്പര്യ ഭരണാധികാരികൾ
Question 58
താഴെപ്പറയുന്നവയിൽ ഏതാണ് 74-ആം ഭേദഗതി നിയമത്തിന്റെ വ്യവസ്ഥയല്ല?

A
സംസ്ഥാന ധനകാര്യ കമ്മീഷന്റെ ഭരണഘടന
B
ജില്ലാ ആസൂത്രണ സമിതികളുടെ രൂപീകരണം
C
മെട്രോപൊളിറ്റൻ ആസൂത്രണ സമിതികളുടെ രൂപീകരണം
D
ഒരു ദേശീയ നഗര നവീകരണ ദൗത്യം സ്ഥാപിക്കൽ
Question 59
1962-ൽ സംസ്ഥാനങ്ങളിലൊന്ന് ഗ്രാമം (ഗ്രാം), ബ്ലോക്ക് (ജൻപത്), ജില്ല (സില) തലങ്ങളിൽ പഞ്ചായത്തിരാജിന്റെ ത്രിതല വ്യവസ്ഥകൾ നൽകുന്ന ഒരു നിയമം പാസാക്കി. ഏതായിരുന്നു അത്?

A
ആന്ധ്രപ്രദേശ്
B
മധ്യപ്രദേശ്
C
ഉത്തർപ്രദേശ്
D
കേരളം
Question 60
ഇന്ത്യയിലെ വികേന്ദ്രീകരണ പരിഷ്‌കാരങ്ങളെ കുറിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരിയായത്?

(i) കേന്ദ്രീകൃത നിയന്ത്രണം വർദ്ധിപ്പിക്കുന്നതിന്

(ii) സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതിന്

(iii) സേവനങ്ങളുടെ ഫലപ്രദവും നീതിയുക്തവുമായ വിതരണവും സമഗ്ര വികസനവും കൈവരിക്കുന്നതിന്

(iv) സർക്കാർ ചെലവ് കുറയ്ക്കുക

A
(i) മാത്രം ശരി
B
(ii), (iv) മാത്രം ശരി
C
(iii) മാത്രം ശരി
D
(ii), (iii) മാത്രം ശരി
Sponsored
Question 61
താഴെപ്പറയുന്ന പ്രസ്‌താവനകൾ പരിഗണിക്കുക :

(i) പത്താം പഞ്ചവത്സര പദ്ധതി പ്രകാരം, കേരളത്തിലെ വികേന്ദ്രീകരണ പരിപാടി പുനഃക്രമീകരിക്കുകയും "കേരള വികസന പദ്ധതി" എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു

(ii) 1992-ലെ കേരള പഞ്ചായത്ത് രാജ് നിയമത്തിലെ ഭേദഗതി സർക്കാരിന്റെ മൂന്നാം സ്ട്രാറ്റം തലത്തിൽ പ്രവർത്തനപരവും സാമ്പത്തികവും ഭരണപരവുമായ സ്വയംഭരണം സൃഷ്ടിക്കുന്നതിനുള്ള നിയമപരമായ ചട്ടക്കൂട് നൽകി.

(iii) പതിനൊന്നാം പഞ്ചവത്സര പദ്ധതി കാലഘട്ടത്തിൽ 'പീപ്പിൾസ് പ്ലാനിംഗ്' എന്ന ആശയത്തിന് ഊന്നൽ നൽകി കേന്ദ്രീകരണത്തിന്റെ മുഴുവൻ പ്രക്രിയയും നവീകരിച്ചു.

മേൽപ്പറഞ്ഞ പ്രസ്‌താവനകളിൽ ഏതാണ് ശരി?

A
(i), (ii) മാത്രം
B
(ii), (iii) മാത്രം
C
(i), (iii) മാത്രം
D
മേൽപ്പറഞ്ഞവയെല്ലാം
Question 62
ഇന്ത്യയുടെ മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാം വിഭാവനം ചെയ PURA മോഡൽ സൂചിപ്പിക്കുന്നത് :

A
നവലിബറൽ നയങ്ങളുടെ നിർദ്ദേശങ്ങൾക്ക് അനുസൃതമായി നഗരവികസനത്തെ വിന്യസിക്കുക
B
ഇന്ത്യയിലെ ഗ്രാമ-നഗര വിഭജനം നികത്തൽ
C
ഇന്ത്യയിലെ സംസ്ഥാനങ്ങൾക്ക് അനുകൂലമായ അധികാര വിഭജനം ഉറപ്പാക്കൽ
D
ഇന്ത്യയിൽ വേഗമേറിയതും കാര്യക്ഷമവുമായ നഗരവൽക്കരണം ഉറപ്പാക്കുന്നു
Question 63
'Rurban' എന്ന പുതിയ കേരള നാണയം സൂചിപ്പിക്കുന്നത് :

A
അധികാരവികേന്ദ്രീകരണത്തിന്റെ സ്വാധീനം സംബന്ധിച്ച് കേരളത്തിലെ ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള വ്യത്യാസം
B
രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ഗ്രാമ-നഗര പ്രദേശങ്ങൾ തമ്മിലുള്ള വ്യത്യാസം കുറവാണ്
C
മെച്ചപ്പെട്ട തൊഴിൽ അവസരങ്ങൾ തേടി ഗ്രാമപ്രദേശങ്ങളിൽ നിന്ന് കേരളത്തിലെ നഗരപ്രദേശങ്ങളിലേക്ക് വിദഗ്‌ധ തൊഴിലാളികളുടെ കുടിയേറ്റം
D
പൊതു സേവനങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ട് കേരളത്തിലെ ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള വ്യത്യാസം
Question 64
വികേന്ദ്രീകരണ സമിതിയുടെ റിപ്പോർട്ട് പ്രകാരം വികേന്ദ്രീകൃത ആസൂത്രണത്തിന്റെ അടിസ്ഥാന തത്വങ്ങളിൽ താഴെപ്പറയുന്നവയിൽ ഉൾപ്പെട്ടിട്ടില്ലാത്തത് ഏതാണ്?

(i) സ്വയംഭരണം

(ii) സബ്‌സിഡിയറിറ്റി

(iii) സ്വയം പര്യാപ്തത

(iv) ഉത്തരവാദിത്തം

(v) സുതാര്യത

A
(i), (ii), (iv) മാത്രം
B
(i), (ii), (v) മാത്രം
C
(ii), (iv), (v) മാത്രം
D
(i), (iii), (v) മാത്രം
Question 65
താഴെപ്പറയുന്നവയിൽ കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ നൽകിയ കണ്ടെത്തലിന്റെ മൂന്ന് പ്രധാന ഘടകങ്ങൾ ഏതാണ്?

(i) പൊതുമേഖലാ പദ്ധതി (GSP)

(ii) പലിശ സബ്‌വെൻഷൻ ഫണ്ട് (ISF)

(iii) പട്ടികജാതിക്കാർക്കുള്ള പ്രത്യേക ഘടക പദ്ധതി (SCP for SCs)

(iv) കാലാവസ്ഥാ വ്യതിയാന ഫണ്ട് (CCF)

(v) ട്രൈബൽ സബ്-പ്ലാൻ ഫണ്ട് (TSP)

A
(i), (ii), (v) മാത്രം
B
(i), (iv), (v) മാത്രം
C
(i), (iii), (v) മാത്രം
D
(iii), (iv), (v) മാത്രം
Question 66
താഴെപ്പറയുന്ന ജോഡികൾ പരിഗണിക്കുക :

ഇവന്റുകൾ/കമ്മിറ്റി വർഷം

(i) ജില്ലാ കൗൺസിൽ ബിൽ : 1996

(ii) ഉള്ളൂർ മോഡൽ : 1958

(iii) സെൻ കമ്മിറ്റി : 1990

മുകളിലെ ജോഡികളിൽ ഏതാണ് ശരിയായി പൊരുത്തപ്പെടുന്നത്?

A
(i), (iii) മാത്രം
B
(ii), (iii) മാത്രം
C
മുകളിൽ പറഞ്ഞവയെല്ലാം
D
ഇവയൊന്നുമല്ല
Question 67
ജില്ലാ ആസൂത്രണ സമിതിയെ (DPC) കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്‌താവനകൾ പരിഗണിക്കുക :

(i) ജില്ലാ കളക്‌ടറാണ് ഇതിന് നേതൃത്വം നൽകുന്നത്

(ii) എംപിമാരും എംഎൽഎമാരും അതിന്റെ സ്ഥിരം ക്ഷണിതാക്കളാണ്

(iii) അതിൽ 15 അംഗങ്ങൾ ഉൾപ്പെടുന്നു. ഇതിന്റെ മെമ്പർ സെക്രട്ടറിയെ അംഗങ്ങൾ തിരഞ്ഞെടുക്കുന്നു

(iv) പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും തയ്യാറാക്കിയ പദ്ധതികൾ ഈ കമ്മിറ്റി ഏകീകരിക്കുന്നു

താഴെപ്പറയുന്ന പ്രസ്‌താവനകളിൽ ഏതാണ് ശരി?

A
(i), (ii) മാത്രം
B
(ii), (iii), (iv) മാത്രം
C
(i), (ii), (iv) മാത്രം
D
(ii), (iv) മാത്രം
Question 68
മൊത്തം ഭൂമിശാസ്ത്രപരമായ വിസ്‌തീർണ്ണത്തിന്റെ ശതമാനത്തിൽ കേരളത്തിലെ മൊത്തം വിളവെടുപ്പ് പ്രദേശം :

A
1980-81-ൽ 74.24 ശതമാനത്തിൽ നിന്ന് 1990-91-ൽ 77.72 ശതമാനമായി വർദ്ധിച്ചു.
B
2000-2001-ൽ 79.56 ശതമാനത്തിൽ നിന്ന് 2005-06-ൽ 60.84 ശതമാനമായി കുറഞ്ഞു
C
2000-2001-0 62.76 ശതമാനത്തിൽ നിന്ന് 2005-2006-ൽ 70.84 ശതമാനമായി വർദ്ധിച്ചു
D
2010-2011-ൽ 68.25 ശതമാനത്തിൽ നിന്ന് 2015-16-ൽ 35.5 ശതമാനമായി കുറഞ്ഞു
Question 69
അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക :

(i) ഇത് നഗരപ്രദേശങ്ങളിൽ താമസിക്കുന്ന എല്ലാ ആളുകൾക്കും കുറഞ്ഞത് 100 ദിവസത്തെ തൊഴിൽ ഉറപ്പ് നൽകുന്നു

(ii) ശാരീരിക അദ്ധ്വാനം ചെയ്യാൻ തയ്യാറുള്ള നഗരങ്ങളിലെ വൈദഗ്‌ധ്യമില്ലാത്ത, പക്വതയുള്ള വ്യക്തികൾക്ക് ഇത് കുറഞ്ഞത് 100 ദിവസത്തെ തൊഴിൽ ഉറപ്പ് നൽകുന്നു.

(iii) എല്ലാ വീടുകളിലും താമസിക്കുന്ന വൈദഗ്‌ധ്യമുള്ളവർക്കും അവിദഗ്ധർക്കും ഇത് കുറഞ്ഞത് 100 ദിവസത്തെ തൊഴിൽ ഉറപ്പ് നൽകുന്നു

(iv) MGNREGS-ന് കീഴിൽ സാധാരണയായി ചെയ്യുന്ന എല്ലാ ജോലികളും ഇത് ഏറ്റെടുക്കുന്നു

മേൽപ്പറഞ്ഞ പ്രസ്‌താവനകളിൽ ഏതാണ് ശരിയല്ലാത്തത്?

A
(ii) ഉം (iv) മാത്രം
B
(ii) ഉം (iii) മാത്രം
C
(i), (ii), (iii) മാത്രം
D
(iii), (iv) മാത്രം
Question 70
താഴെപ്പറയുന്ന പ്രസ്‌താവന പരിഗണിക്കുക :

(i) 1961-ൽ കേരള പഞ്ചായത്ത് രാജ് നിയമം പാസാക്കി, അത് കേരളത്തിൽ തദ്ദേശ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിലേക്ക് നയിച്ചു.

(ii) 1981-ൽ കേരളത്തിൽ ജില്ലാ കൗൺസിലുകൾ സ്ഥാപിക്കപ്പെട്ടു. ഇത് ജില്ലാ തലത്തിൽ ഭരണ വികേന്ദ്രീകരണത്തിലേക്ക് നയിച്ചു.

(iii) കേരള പഞ്ചായത്ത് രാജ് നിയമം പാസാക്കി രണ്ട് വർഷത്തിന് ശേഷമാണ് കേരളത്തിൽ ജനകീയ പദ്ധതി കാമ്പയിൻ ആരംഭിച്ചത്

മുകളിൽ പറഞ്ഞ പ്രസ്‌താവനകളിൽ ഏതാണ് ശരിയല്ലാത്തത്?

A
(i) മാത്രം
B
(ii) മാത്രം
C
(iii) മാത്രം
D
ഇവയൊന്നുമല്ല
Question 71
ആസൂത്രണ പ്രക്രിയയിൽ, വർക്കിംഗ് ഗ്രൂപ്പുകളുടെയും സ്റ്റാൻഡിംഗ് കമ്മിറ്റികളുടെയും ഒരു ഘടനയുണ്ട്. വർക്കിംഗ് ഗ്രൂപ്പുകളുടെയും സ്റ്റാൻഡിംഗ് കമ്മിറ്റികളുടെയും വ്യത്യസ്‌ത ജോഡികൾ ചുവടെ നൽകിയിരിക്കുന്നു :

വർക്കിംഗ് ഗ്രൂപ്പുകൾ സ്റ്റാൻഡിംഗ് കമ്മിറ്റി

(i) കാർഷിക വികസനം - വികസനം

(ii) സ്ത്രീ വികസനം - വികസനം

(iii) കാലാവസ്ഥാ മാറ്റം - ക്ഷേമം

(iv) വികസനത്തിനായുള്ള ആസൂത്രണം പട്ടികജാതി-പട്ടികവർഗക്കാർക്ക് - ക്ഷേമം

മേൽപ്പറഞ്ഞ ജോഡികളിൽ ഏതാണ് ശരിയായി പൊരുത്തപ്പെടുന്നത്?

A
(i), (iii) മാത്രം
B
(ii), (iv) മാത്രം
C
(i), (iv) മാത്രം
D
(iii), (iv) മാത്രം
Question 72
അധികാരവികേന്ദ്രീകരണത്തിന്റെ ആദ്യ ദശകത്തിൽ കേരളത്തിലെ LSG-കളുടെ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക :

(i) LSG-കൾക്കുള്ള ഗ്രാന്റ്-ഇൻ എയ്‌ഡിന്റെ ശതമാനം 1997-1998 ലെ സംസ്ഥാന പദ്ധതി വിഹിതത്തിന്റെ 20.23 ശതമാനത്തിൽ നിന്ന് 2006-2007 ൽ 22.64 ശതമാനമായി കുതിച്ചുയർന്നു.

(ii) 1997-1998 ലെ 42.15 ശതമാനത്തിൽ നിന്ന് 2006-2007 ലെ സംസ്ഥാന പദ്ധതി വിഹിതത്തിന്റെ 18.23 ശതമാനമായി ISG-കൾക്കുള്ള ഗ്രാന്റ്-ഇൻ എയ്‌ഡിന്റെ ശതമാനം കുറഞ്ഞു.

(iii) 1997-1998 ലെ സംസ്ഥാന പദ്ധതി വിഹിതത്തിന്റെ 26.23 ശതമാനത്തിൽ നിന്ന് 2006-2007 ൽ 22.54 ശതമാനമായി LSG-കൾക്കുള്ള സഹായത്തിന്റെ ശതമാനം കുറഞ്ഞു.

മുകളിൽ പറഞ്ഞ പ്രസ്‌താവനകളിൽ ഏതാണ് ശരി?

A
(i) മാത്രം
B
(ii) മാത്രം
C
(iii) മാത്രം
D
ഇവയൊന്നുമല്ല
Question 73
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGS) ഗ്രാമപ്രദേശങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നത് എന്തുകൊണ്ട്?

A
ഗ്രാമപ്രദേശങ്ങളിൽ കൂലി വർദ്ധിപ്പിക്കുക
B
കാരണം നഗരപ്രദേശങ്ങളിൽ തൊഴിൽ ക്ഷാമം ഇല്ല
C
കാരണം നഗരപ്രദേശങ്ങളിൽ ദാരിദ്ര്യം ഇല്ല
D
ഗ്രാമീണ നഗര കുടിയേറ്റം കുറയ്ക്കുന്നതിന്പട്ടിക
Question 74
സ്ത്രീകളുടെ വിദ്യാഭ്യാസവും തൊഴിലും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്‌താവനകളിൽ ഏതാണ് ശരി?

A
വിദ്യാഭ്യാസത്തോടൊപ്പം സ്ത്രീകളുടെ തൊഴിൽ വർദ്ധിക്കുന്നു
B
ഏറ്റവും താഴ്ന്ന വിദ്യാഭ്യാസ നിലവാരമുള്ള സ്ത്രീകൾക്ക് ഏറ്റവും ഉയർന്ന തൊഴിലവസരമുണ്ട്
C
ബിരുദം സ്ത്രീകൾക്ക് ജോലി ചെയ്യാനുള്ള സാധ്യത മെച്ചപ്പെടുത്തുന്നു
D
കാലക്രമേണ സ്ത്രീകളുടെ തൊഴിൽ വർദ്ധിച്ചുവരുന്ന പ്രവണത കാണിക്കുന്നു
Question 75
മുകളിലുള്ള പട്ടിക 1-ൽ, കാണിച്ചിരിക്കുന്ന കാലയളവിലുടനീളം വിദ്യാഭ്യാസത്തിന്റെ മധ്യനിരയിലുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോൾ ഏറ്റവും താഴ്ന്നതും ഉയർന്നതുമായ വിദ്യാഭ വിദ്യാഭ്യാസമുള്ള സ്ത്രീകൾക്ക് ഉയർന്ന തൊഴിലവസരങ്ങളുണ്ട്. 2018-നും 2021-നും ഇടയിൽ, എല്ലാ ഗ്രൂപ്പുകൾക്കും തൊഴിൽ വർധിച്ചു, എന്നാൽ മിക്കവരും മധ്യനിര വിദ്യാഭ്യാസമുള്ളവർക്കാണ്. കാലയളവിലെ മൊത്തത്തിലുള്ള സാമ്പത്തിക സ്ഥിതിയുടെ വീക്ഷണത്തിൽ, വർദ്ധനവ് ഏറ്റവും നന്നായി വിശദീകരിക്കുന്നത് എന്താണ്?

A
ഇടത്തരം വിദ്യാഭ്യാസമുള്ള സ്ത്രീകൾക്ക് പ്രത്യേകമായി തൊഴിൽ സൃഷ്ടിക്കൽ
B
മധ്യനിര വിദ്യാഭ്യാസമുള്ള സ്ത്രീകൾക്കുള്ള നൈപുണ്യ വികസന പരിപാടികൾ
C
ഗാർഹിക തലത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി
D
പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലേക്ക് സാമ്പത്തിക കുതിപ്പ്
Sponsored
Question 76
60 വർഷത്തിലേറെയായി ജനസംഖ്യാ അനുപാതം വർധിക്കുന്നതും വികസിത രാജ്യങ്ങൾക്ക് തുല്യമായ ഉയർന്ന ആയുർദൈർഘ്യമുള്ളതുമായ ഒരു വയോജന സമൂഹമാണ് കേരളം. നിലവിൽ, കേരളത്തിൽ വയോജന പരിചരണം നൽകുന്ന പ്രബലമായ ക്രമീകരണം ഏതാണ്?

A
ആശുപത്രികൾ
B
കുടുംബങ്ങൾ
C
വൃദ്ധസദനങ്ങൾ
D
കെയർ ഹോമുകൾ
Question 77
വിദ്യാഭ്യാസത്തിലും ജോലിയിലും പട്ടികജാതി (SC), വർഗ (ST) സംവരണത്തിന് വരുമാന പരിധിയില്ല. സമഗ്രമായ വികസനം കൈവരിക്കുന്നതിന് ഇത് ആവശ്യമാണെന്ന് കരുതുന്നത് എന്തുകൊണ്ട്?

A
ജാതി വിവേചനത്തിന്റെ സാമൂഹിക സ്വഭാവം
B
ജാതി അടിച്ചമർത്തലിന്റെ സാമ്പത്തിക അടിസ്ഥാനം
C
SC, ST വിഭാഗങ്ങൾക്ക് പാർലമെന്റിൽ പ്രാതിനിധ്യം കുറവാണ്
D
SC, ST വിഭാഗങ്ങളുടെ തൊഴിൽ പങ്കാളിത്ത നിരക്ക് വളരെ കുറവാണ്
Question 78
2015-08 അവസാനിച്ച സഹസ്രാബ്ദ വികസന ലക്ഷ്യങ്ങളുമായി (MDG) താരതമ്യപ്പെടുത്തുമ്പോൾ 2030-നെ ടാർഗെറ്റ് വർഷമായി കണക്കാക്കുന്ന ഐക്യരാഷ്ട്രസഭയുടെ (UN) സുസ്ഥിര വികസന ലക്ഷ്യങ്ങൾ (SDGs) വികസനത്തിന്റെ വിശാലമായ കാഴ്ച്‌ചപ്പാടിനെ പ്രതിനിധീകരിക്കുന്നു. താഴെപ്പറയുന്നവയിൽ ഏതാണ് SDG-കളുടെ വിശാലമായ കാഴ്‌ചപ്പാടിനെ പ്രതിനിധീകരിക്കുന്നു :

A
ഗ്രഹത്തെ സംരക്ഷിക്കുകയും ജീവിതം മെച്ചപ്പെടുത്തുകയും ചെയ്യുക
B
ദാരിദ്ര്യവും പട്ടിണിയും അവസാനിപ്പിക്കുക
C
പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കുക
D
HIV എയ്ഡ്‌സ്‌, മലേറിയ, മറ്റ് രോഗങ്ങൾ എന്നിവയ്ക്കെതിരെ പോരാടുക
Question 79
താഴെപ്പറയുന്നവയിൽ ഏതാണ് സ്ത്രീ ശാക്തീകരണവുമായി നിങ്ങൾ ബന്ധപ്പെടുത്തുക?

A
ലൈംഗിക തിരഞ്ഞെടുപ്പിൽ ഏർപ്പെടുന്നതിനുള്ള ശിക്ഷാ നടപടികൾ
B
ഉപജീവന സുരക്ഷ കൈവരിക്കുന്നതിന് പാവപ്പെട്ട സ്ത്രീകളെ അണിനിരത്തുക
C
വലിയ സ്ത്രീധനം നൽകൽ
D
ഒരു പ്രധാന രാഷ്ട്രീയ പാർട്ടിയിൽ നിന്നുള്ള ഒരു വനിതാ നേതാവിനെ മന്ത്രിയായി നിയമിക്കുക
Question 80
വിമൻ ഇൻ ഡെവലപ്മെന്റ് (WID) സമീപനം 1970-കളിലെ സ്ത്രീകളുടെ വികസനത്തിന് പിന്തുണ നൽകുന്ന ആഗോള വാദത്തിന്റെയും ഗവേഷണത്തിന്റെയും പ്രവർത്തനത്തിന്റെയും ഫലമായിരുന്നു. താഴെപ്പറയുന്നവയിൽ ഏതാണ് നിങ്ങൾ WID സമീപനവുമായി ബന്ധപ്പെടുത്തുന്നത്?

A
സർക്കാർ ജോലികളിൽ സ്ത്രീകൾക്കുള്ള സംവരണം
B
സ്ത്രീകൾക്ക് തൊഴിൽ വിപണിയിൽ പ്രവേശിക്കുന്നതിനുള്ള പരിശീലനം
C
സ്ത്രീകൾക്ക് പണമിടപാട് നൽകൽ
D
ലിംഗപരമായ വീക്ഷണകോണിൽ നിന്നുള്ള വികസനത്തിന്റെ വിമർശനം
Question 81
ഒരു ട്രേഡ് യൂണിയനിൽ അംഗമാകുന്നത് ദരിദ്ര കുടുംബങ്ങളിലെ തൊഴിലാളികളെ സാമൂഹിക മൂലധനം വിപുലീകരിക്കാൻ എങ്ങനെ പ്രാപ്‌തരാക്കുന്നു?

A
പുതിയ ബന്ധങ്ങൾ രൂപീകരിക്കുന്നതിലൂടെ
B
തൊഴിൽ അവകാശങ്ങളെക്കുറിച്ച് പഠിക്കുന്നതിലൂടെ
C
ഉയർന്ന കൂലിക്ക് വിലപേശൽ വഴി
D
മുകളിൽ പറഞ്ഞവയെല്ലാം
Question 82
വാർഷിക സംസ്ഥാന ബജറ്റിനൊപ്പം ഇന്ത്യാ ഗവൺമെന്റ് ഒരു ലിംഗ ബജറ്റ് പ്രസ്താവന നൽകുന്നു. ഏതെങ്കിലും പ്രത്യേക വർഷത്തിലെ ലിംഗ ബജറ്റ് പ്രസ്താവനയിൽ എന്താണ് അടങ്ങിയിരിക്കുന്നത്?

A
കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായി സർക്കാർ ചെലവഴിച്ചതിന്റെ നേട്ടങ്ങൾ
B
ബജറ്റ് വിഹിതത്തിന്റെ വെളിച്ചത്തിൽ മനുഷ്യവികസനത്തിലെ ലിംഗ വ്യത്യാസത്തിന്റെ വിശകലനം
C
സ്ത്രീകൾക്കും പെൺകുട്ടികൾക്കും വേണ്ടിയുള്ള ബജറ്റ് എസ്റ്റിമേറ്റുകളും യഥാർത്ഥ ചെലവുകളും
D
മുകളിൽ പറഞ്ഞവയെല്ലാം
Question 83
സ്വയം സഹായ സംഘങ്ങളിൽ (SHG) സംഘടിപ്പിക്കപ്പെട്ട സ്ത്രീകൾക്ക് ഈടില്ലാതെ വായ്‌പ നൽകാൻ ബാങ്കുകൾ തയ്യാറാവുകയും എന്നാൽ വ്യക്തിഗത സ്ത്രീകൾക്ക് നൽകാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്?

A
സ്ത്രീകളുടെ അധിക തിരിച്ചടവ് നിരക്ക്
B
എസ്എച്ച്ജികളിൽ സംഘടിപ്പിക്കപ്പെട്ട സ്ത്രീകൾ വിവര അസിമെട്രി പരിഹരിക്കുന്നു
C
വനിതാ എസ്എച്ച്ജികൾക്ക് സർക്കാർ പിന്തുണ
D
സ്ത്രീകൾ അപകടസാധ്യതയില്ലാത്തവരാണെന്ന് അറിയപ്പെടുന്നു
Question 84
വികലാംഗരായ ആളുകൾ (PWD) ഇന്ത്യയിൽ വളരെ താഴ്ന്ന തൊഴിലവസരങ്ങൾ അനുഭവിക്കുന്നു. നാഷണൽ സാമ്പിൾ സർവേ (2017-18) പ്രകാരം 15 വയസ്സിന് മുകളിലുള്ള PWD യുടെ 23% മാത്രമാണ് പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ പ്രായത്തിലുള്ള എല്ലാ ജനസംഖ്യയുടെയും ഇന്ത്യയിൽ ജോലി ചെയ്യുന്നത്. (2018) ഡാറ്റ പ്രകാരം ഒരേ തൊഴിലിന്റെ പകുതിയിൽ താഴെയാണിത്. താഴെപ്പറയുന്നവയിൽ ഏതാണ് പിഡബ്ല്യുഡിയുടെ താഴ്ന്ന തൊഴിൽ നിലവാരം വിശദീകരിക്കുന്നത്?

A
അനുയോജ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം
B
വിദ്യാഭ്യാസത്തിനുള്ള കുറഞ്ഞ പ്രവേശനം
C
മുകളിൽ പറഞ്ഞവ ഒന്നുമല്ല
D
A) ഉം B) ഉം
Question 85
താഴെപ്പറയുന്നവയിൽ ഏതാണ് നീതി ആയോഗിന്റെ സംരംഭങ്ങൾ?

(i) ഇ-അമൃത്

(ii) മെഥനോൾ സമ്പദ്വ്യവസ്ഥ

(iii) പരിസ്ഥിതിക്ക് വേണ്ടിയുള്ള ജീവിതശൈലി

(iv) ജനകീയ പദ്ധതി പ്രചാരണം

A
മുകളിൽ പറഞ്ഞവയെല്ലാം ((i), (ii), (iii), (iv))
B
(i), (ii), (iii) മാത്രം
C
(i), (ii), (iv) മാത്രം
D
(i), (iii), (iv) മാത്രം
Question 86
ഹരിതകേരളം മിഷനെക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്‌താവനകളിൽ ഏതാണ് ശരിയല്ലാത്തത്?

(i) കേരള സർക്കാർ ആരംഭിച്ച നവകേരള മിഷന്റെ കീഴിലുള്ള നാല് മിഷനുകളിൽ ഒന്നാണിത്.

(ii) ജലസംരക്ഷണം, മാലിന്യ സംസ്‌കരണം, കൃഷി, കാലാവസ്ഥാ വ്യതിയാനം എന്നിവ കൈകാര്യം ചെയ്യാൻ നാല് സബ് മിഷനുകളുണ്ട്.

(iii) ഹരിതകേരളം മിഷന്റെ തരിശുനിലങ്ങൾ ഹരിതാഭമാക്കാനുള്ള ഒരു സംരംഭമാണ് പച്ചത്തുരുത്ത് പദ്ധതി.

(iv) ഹരിതകേരളം മിഷൻ തയ്യാറാക്കിയ കർമപദ്ധതിയാണ് മാലിന്യമുക്ത നവകേരളം

A
(ii), (iii) മാത്രം
B
(ii) മാത്രം
C
(iii) മാത്രം
D
(iv) മാത്രം
Question 87
മുനിസിപ്പാലിറ്റികൾ കൈകാര്യം ചെയ്യേണ്ട പന്ത്രണ്ടാം ഷെഡ്യൂളിലെ പതിനെട്ട് ഇനങ്ങളുടെ ഭാഗം താഴെപ്പറയുന്നവയിൽ ഏതാണ്?

(i) റോഡുകളും പാലങ്ങളും

(ii) നഗര കുറ്റകൃത്യം

(iii) ജനന മരണ രജിസ്ട്രേഷൻ

(iv) പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകൾ

A
(i), (ii) മാത്രം
B
(i), (ii), (iii) മാത്രം
C
(i), (iii) മാത്രം
D
(i), (iii), (iv) മാത്രം
Question 88
കേരള സംസ്ഥാനത്തിലെ ഇ-ഗവേണൻസ് സംരംഭങ്ങളെ സംബന്ധിച്ച്. ഏത് പ്രസ്താവനയാണ് ശരി?

(i) മൊബൈൽ ആപ്ലിക്കേഷൻ വഴി കേരള സർക്കാരിന്റെ എല്ലാ ഓൺലൈൻ സേവനങ്ങളും ലഭ്യമാക്കുന്നതിനുള്ള ഒരൊറ്റ പ്ലാറ്റ്ഫോമാണ് ഇ-സേവനം

(ii) നല്ല ഭരണം ഉറപ്പാക്കുന്ന കേരളത്തിലെ LSGI-കൾക്കുള്ള ഒരു ഡാറ്റാ സെൻട്രിക് സൊല്യൂഷനാണ് കെ സ്മാർട്ട്

(iii) സിറ്റിസൺ ഓൺലൈൻ പോർട്ടൽ ഗ്രാമ പഞ്ചായത്തുകളുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്നു

(iv) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ബിൽഡിംഗ് പെർമിറ്റുകൾ അനുവദിക്കുന്നതിനുള്ള ഒരു സോഫ്റ്റ്‌വെയർ ആണ് സങ്കേതം

A
(i), (ii), (iii) മാത്രം
B
(i), (ii), (iv) മാത്രം
C
(ii), (iii), (iv) മാത്രം
D
(i), (iii), (iv) മാത്രം
Question 89
താഴെപ്പറയുന്ന പ്രസ്‌താവനകളിൽ ഏതാണ് ശരി?

കൗൺസിലർമാരുടെ സീറ്റുകളുടെ എണ്ണം ആയിരിക്കും

(i) 25, മുനിസിപ്പൽ കൗൺസിലിലെ ജനസംഖ്യ 20000 കവിയാത്തിടത്ത്

(ii) ഒരു മുനിസിപ്പൽ കൗൺസിലിനായി, ആദ്യത്തെ 20000-ത്തിന് 25 പേരും 20000-ത്തിൽ കൂടുതലുള്ള ഓരോ 2500 ജനസംഖ്യയ്ക്കും ഓരോന്നും. പരമാവധി 50-ന് വിധേയമായി

(iii) 50, ഒരു മുനിസിപ്പൽ കോർപ്പറേഷന്റെ ജനസംഖ്യ നാല് ലക്ഷം കവിയാത്തിടത്ത്

(iv) ആദ്യത്തെ നാല് ലക്ഷത്തിന് 50 പേരും നാല് ലക്ഷത്തിൽ കൂടുതലുള്ള ഓരോ പതിനായിരത്തിനും ഒരാൾ വീതവും ഒരു മുനിസിപ്പൽ കോർപ്പറേഷനിൽ പരമാവധി 100 കൗൺസിലർമാർക്ക് വിധേയമായി

A
(i), (ii) മാത്രം
B
(i), (iv) മാത്രം
C
(iii), (iv) മാത്രം
D
(ii), (iv) മാത്രം
Question 90
വാർഡ് കമ്മിറ്റിയെക്കുറിച്ചുള്ള ഏത് പ്രസ്‌താവനയാണ് ശരി?

(i) ഒരു ലക്ഷത്തിലധികം ജനസംഖ്യയുള്ള മുനിസിപ്പാലിറ്റിയിലെ ഓരോ വാർഡിനും വാർഡ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

(ii) വാർഡിലെ കൗൺസിലറാണ് വാർഡ് കമ്മിറ്റിയുടെ ചെയർമാൻ.

(iii) മുനിസിപ്പാലിറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ആ വാർഡിലെ റസിഡന്റ്സ് അസോസിയേഷൻ അംഗങ്ങളിൽ നിന്ന് 20 പേർ തിരഞ്ഞെടുക്കപ്പെടുന്നു

(iv) ആ വാർഡിൽ പ്രവർത്തിക്കുന്ന സാംസ്‌കാരിക സംഘടനകൾ, സന്നദ്ധ സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യവസായ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവയെ പ്രതിനിധീകരിക്കുന്ന വ്യക്തികളിൽ നിന്ന് 20 പേരെ നാമനിർദ്ദേശം ചെയ്യുന്നു.

A
(i), (ii) മാത്രം
B
(ii), (iii) മാത്രം
C
(iii), (iv) മാത്രം
D
(ii), (iii), (iv)
Sponsored
Question 91
താഴെപ്പറയുന്ന പ്രസ്‌താവനകളിൽ ഏതാണ് ശരി?

(i) ജലവിതരണം, മലിനജലം, ഗതാഗതം, പാർക്കുകൾ തുടങ്ങിയ അടിസ്ഥാന നാഗരിക സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനാണ് അമൃത് മിഷൻ ആരംഭിച്ചത്

(ii) ആത്മനിർഭർ ഭാരതിന് കീഴിൽ ജലസുരക്ഷിത നഗരങ്ങൾ വികസിപ്പിക്കുന്നതിനായി 2022-ൽ അമൃത് 2.0 ആരംഭിച്ചു

(iii) 500 നഗരങ്ങളിൽ നിന്ന് 1000 നിയമാനുസൃത നഗരങ്ങളിലേക്ക് ജലവിതരണത്തിൽ സാർവത്രിക കവറേജ് മിഷൻ ഉയർത്തും

(iv) ഇത് ഒരു കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ്

A
(i), (ii) മാത്രം
B
(i), (ii), (iv) മാത്രം
C
(i), (iii), (iv) മാത്രം
D
(i), (iv) മാത്രം
Question 92
ജില്ലാ ആസൂത്രണ സമിതിയെ സംബന്ധിച്ചിടത്തോളം, ഏത് പ്രസ്‌താവനയാണ് ശരി?

(i) ഒരു ജില്ലയിലെ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും തയ്യാറാക്കിയ പദ്ധതികൾ DPC ഏകീകരിക്കുകയും ജില്ലയ്ക്കായി ഒരു കരട് വികസന പദ്ധതി തയ്യാറാക്കുകയും ചെയ്യുന്നു.

(ii) ജില്ലാ കളക്‌ടർ എക്‌സ് ഒഫീഷ്യോയും കമ്മിറ്റിയുടെ സെക്രട്ടറിയുമാണ്

(iii) ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ് ഡിപിസി ചെയർമാൻ.

(iv) ജില്ലാ ആസൂത്രണ സമിതി ഗവൺമെന്റ് ജില്ലയ്ക്ക് പെർസ്പെക്റ്റീവ് പ്ലാൻ അനുവദിച്ച തീയതി മുതൽ 12 മാസത്തിനുള്ളിൽ ജില്ലയ്ക്കായി ഒരു എക്‌സിക്യൂഷൻ പ്ലാൻ തയ്യാറാക്കണം

A
(i), (ii) മാത്രം
B
(i), (ii), (iii) മാത്രം
C
(i), (iii), (iv) മാത്രം
D
മേൽപ്പറഞ്ഞവയെല്ലാം ((i), (ii), (iii), (iv))
Question 93
താഴെ നൽകിയിരിക്കുന്ന ഓപ്ഷനുകളിൽ നിന്ന് ഏറ്റവും അനുയോജ്യമായ ഉത്തരം തിരഞ്ഞെടുക്കുക :

A
ഇ-ഗവേണൻസിന്റെ ശ്രദ്ധ സർക്കാരിന് പുറത്തുള്ള അല്ലെങ്കിൽ പൊതുമേഖലാ സ്ഥാപനത്തിന് പുറത്തുള്ള പങ്കാളികളിലാണ്
B
സർക്കാർ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന് സർക്കാർ സംവിധാനങ്ങളുടെ ഉപയോഗം ഇ-ഗവേണൻസിൽ ഉൾപ്പെടുന്നു
C
സർക്കാരും പൗരന്മാരും തമ്മിലുള്ള ബന്ധം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമാണ് ഇ-ഗവേണൻസ്
D
സർക്കാർ സേവനങ്ങൾ ഓൺലൈനായി നൽകുന്നതിൽ ഇ-ഗവേണൻസ് പ്രാഥമികമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
Question 94
വികേന്ദ്രീകൃത ആസൂത്രണം. പുരോഗതി റിപ്പോർട്ടിംഗ്, ജോലി അടിസ്ഥാനമാക്കിയുള്ള അക്കൗണ്ടിംഗ് ഇവയിൽ മികച്ച സുതാര്യത കൊണ്ടുവന്ന് രാജ്യത്തുട നീളമുള്ള പഞ്ചായത്തിരാജ് സ്ഥാപനങ്ങളിൽ (പിആർഐ) ഇ-ഗവേണൻസ് ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യാ ഗവൺമെന്റ് ആ ആരംഭിച്ച പഞ്ചായത്തിരാജ് മന്ത്രാലയം ആണ് -------- വെബ് പോർട്ടൽ.

A
e-Taal
B
eGramSahaay
C
eGramSeva
D
eGramSwaraj
Question 95
ഓപ്ഷനുകളിൽ നിന്ന് ഏറ്റവും അനുയോജ്യമായ ഉത്തരം തിരഞ്ഞെടുക്കുക.

ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് (ONDC) എന്നാൽ :

A
തുറന്ന ഇ-കൊമേഴ്‌സിനായി ഷോപ്പർമാരെയും റീട്ടെയിലർമാരെയും ബന്ധിപ്പിക്കുന്നതിനുള്ള ഒരു അപ്പിക്കേഷൻ
B
ഷോപ്പർമാർ, ടെക്നോളജി പ്ലാറ്റ്ഫോമുകൾ, ചില്ലറ വ്യാപാരികൾ എന്നിവയ്ക്കിടയിൽ തുറന്ന കൈമാറ്റം പ്രോത്സാഹിപ്പിക്കുന്നതിന് ഒരു കൂട്ടം സവിശേഷതകൾ പുറത്തിറക്കിയ കമ്പനി
C
ഷോപ്പർമാർ, ബാങ്കുകൾ, ടെക്നോളജി പ്ലാറ്റ്ഫോമുകൾ, ചില്ലറ വ്യാപാരികൾ എന്നിവയ്ക്കിടയിൽ കൈമാറ്റം സാധ്യമാക്കുന്നതിനുള്ള ഒരു ഇടനിലക്കാരൻ
D
ഷോപ്പർമാർക്കും റീട്ടെയിലർമാർക്കുമായി ഒരു പ്രത്യേക ഇ-കൊമേഴ്സ് സംവിധാനം സൃഷ്ടിക്കാൻ സഹായിക്കുന്ന ഒരു സോഫ്റ്റ്വെയർ
Question 96
ഗവൺമെന്റ് പ്രോസസ് റീ-എൻജിനീയറിംഗ് നടത്തുമ്പോൾ താഴെപ്പറയുന്ന എല്ലാ ഓപ്ഷനുകളും ഒന്നൊഴികെ മൂല്യവർദ്ധിത പ്രവർത്തനങ്ങളായി കണക്കാക്കുന്നു :

A
ഗതാഗതം
B
ആവർത്തനം
C
പരിശോധന
D
പേയ്മെന്റ്
Question 97
ഒരു ഇ-ഗവേണൻസ് സംവിധാനം നടപ്പിലാക്കുന്നതിനായി ഗവൺമെന്റ് പ്രോസസ് റീ-എൻജിനീയറിംഗ് പരിഗണിക്കുമ്പോൾ -------- സമയം, ചെലവ്, സങ്കീർണ്ണത, സുതാര്യത, പൗരാനുഭവം എന്നിവ കണക്കിലെടുക്കേണ്ട ഘടകങ്ങളാണ്.

A
സേവന നിലവാരം
B
വിശ്വാസ്യത
C
ബന്ധത്തിന്റെ ഗുണനിലവാരം
D
ഇടപഴകൽ നിലവാരം
Question 98
"തെക്ക്-പടിഞ്ഞാറൻ മൺസൂണിൽ ഈ വർഷം ശരാശരി മഴയുടെ അളവ് 20% കുറഞ്ഞാൽ സംസ്ഥാനത്തെ അരി ഉൽപാദനത്തെ എന്ത് ബാധിക്കും" എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ സഹായിക്കുന്ന വിവര സംവിധാനത്തിന്റെ തരമാണ് :

A
ട്രാൻസാക്ഷൻ പ്രോസസ്സിംഗ് സിസ്റ്റം
B
മാനേജ്‌മെന്റ് ഇൻഫർമേഷൻ സിസ്റ്റം
C
ഡിസിഷൻ സപ്പോർട്ട് സിസ്റ്റം
D
നോളജ് വർക്ക് സിസ്റ്റം
Question 99
------- നിയമങ്ങളുടെ ഒരു ശേഖരത്തിലൂടെ തിരയാനും അനുമാന എഞ്ചിൻ എന്നു വിളിക്കുന്ന നിഗമനങ്ങൾ രൂപപ്പെടുത്താനുമുള്ള ഒരു തന്ത്രം സ്വീകരിക്കുന്നു.

A
ട്രാൻസാക്ഷൻ പ്രോസസ്സിംഗ് സിസ്റ്റം
B
മാനേജ്മെന്റ്റ് ഇൻഫർമേഷൻ സിസ്റ്റം
C
ഡിസിഷൻ സപ്പോർട്ട് സിസ്റ്റം
D
എക്സസ്പേർട്ട് സിസ്റ്റം
Question 100
ഒരു നിർദ്ദിഷ്ട ഇ-ഗവേണൻസ് സിസ്റ്റത്തിന്റെ മൊത്തത്തിലുള്ള ലക്ഷ്യങ്ങൾ ഉപയോക്താക്കൾക്ക് സെർച്ച് എഞ്ചിനുകൾ, ഡൗൺലോഡ് ചെയ്യുന്നതിനുള്ള ഫോമുകൾ, ഡോക്യുമെന്റുകൾ, ബന്ധപ്പെട്ട വകുപ്പുമായി ബന്ധപ്പെടുന്നതിനുള്ള ഇമെയിൽ സൗകര്യം എന്നിവ പോലുള്ള ഉപകരണങ്ങൾ നൽകുമ്പോൾ, അത് ലക്ഷ്യമിടുന്നത് -------- ഇ-ഗവേണൻസ് മെച്യൂരിറ്റി മോഡലിന്റെ നിലവാരമാണ്.

A
വിവരങ്ങൾ
B
ഇടപെടൽ
C
ഇടപാട്
D
രൂപാന്തരം