00:00 Time Left

100/2021 - LD Clerk/ Clerk (Ex- Servicemen only) - NCC/ Sainik Welfare

You are currently taking the Other LDC series. Good luck!

Sponsored
Question 1
ഭാഷ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനസ്സംഘടിപ്പിക്കുന്നതിനായി രൂപീകരിച്ച സംസ്ഥാന പുനസ്സംഘടനാ കമ്മീഷന്റെ അധ്യക്ഷൻ ആരായിരുന്നു ?
A
സലിം അലി
B
എച്ച്. എൻ. കുൻസ്രു
C
ഫസൽ അലി
D
കെ. എം. പണിക്കർ
Question 2
ഇന്ത്യയിലെ ഏറ്റവും വലിയ ധാതു അധിഷ്ഠിത വ്യവസായം ?
A
മാംഗനീസ് വ്യവസായം
B
ഇരുമ്പുരുക്ക് വ്യവസായം
C
ചെമ്പ് വ്യവസായം
D
ബോക്സൈറ്റ് വ്യവസായം
Question 3
ബ്രിട്ടീഷ് രേഖകളിൽ “കൊട്ടോട്ട് രാജ” എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഭരണാധികാരി:
A
വേലുത്തമ്പി ദളവ
B
പഴശ്ശിരാജ
C
മാർത്താണ്ഡവർമ്മ
D
പാലിയത്തച്ചൻ
Question 4
ഇന്ത്യയിലെ ആദ്യത്തെ ദേശീയ ജലപാത:
A
അലഹബാദ് - ഹാൽഡിയ
B
സദിയ - ധൂബ്രി
C
കാക്കിനട - പുതുച്ചേരി
D
കൊല്ലം - കോഴിക്കോട്
Question 5
സ്വരാജ് പാർട്ടിക്ക് രൂപം നൽകിയവർ ആരെല്ലാം ?
A
സി. ആർ. ദാസ്, ജവഹർലാൽ നെഹ്റു
B
സി. ആർ. ദാസ്, മോത്തിലാൽ നെഹ്റു
C
മോത്തിലാൽ നെഹ്റു, സുഭാഷ്ചന്ദ്രബോസ്
D
മോത്തിലാൽ നെഹ്റു, ചന്ദ്രശേഖർ ആസാദ്
Question 6
ഇന്ത്യൻ മഹാസമുദ്രത്തിന്റെ ആകെ വിസ്തൃതി ?
A
165.2 ലക്ഷം ച. കി. മീ.
B
73.4 ലക്ഷം ച. കി. മീ.
C
82.4 ലക്ഷം ച. കി. മീ.
D
14.09 ലക്ഷം ച. കി. മീ.
Question 7
അഗ്നിപുത്രി എന്നു വിശേഷിപ്പിക്കുന്ന ഭാരതീയ വനിത ?
A
ടെസ്സി തോമസ്
B
പി. ടി. ഉഷ
C
ഡോ. ജാൻസി ജെയിംസ്
D
ജെനി. ജെറോം
Question 8
കേരളത്തിന്റെ ഭാഗമല്ലാത്ത ഭൂപ്രകൃതി വിഭാഗം ?
A
മലനാട്
B
ഇടനാട്
C
മരുപ്രദേശം
D
തീരപ്രദേശം
Question 9
ചേരിചേരാ പ്രസ്ഥാനം രൂപവത്ക്കരിക്കുവാൻ തീരുമാനിച്ച സമ്മേളനം ?
A
ബെൽ ഗ്രേഡ് സമ്മേളനം
B
ബാന്ദുങ്ങ് സമ്മേളനം
C
വെനസ്വേല സമ്മേളനം
D
ലാഹോർ സമ്മേളനം
Question 10
സമീപ കാലത്ത് വാമൊഴിയിൽ നിന്നും വരമൊഴിയിലേക്ക് രൂപാന്തരപ്പെട്ട കേരള - കർണാടക ഭാഷ ?
A
തുളു
B
കൊങ്കിണി
C
ബ്യാരി
D
കന്നഡ
Question 11
ടെന്നീസ് കോർട്ട് പ്രതിജ്ഞ ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു:
A
റഷ്യൻ വിപ്ലവം
B
ഫ്രഞ്ച് വിപ്ലവം
C
ചൈനീസ് വിപ്ലവം
D
അമേരിക്കൻ വിപ്ലവം
Question 12
വടക്കേ അമേരിക്കയിലെ റോക്കി പർവതനിരയുടെ കിഴക്കൻ ചരിവിലൂടെ വീശുന്ന ഉഷ്ണകാറ്റ് ?
A
ചിനൂക്ക്
B
ഫൊൻ
C
ലൂ
D
ഹെർമാറ്റൻ
Question 13
കാർഷിക കാലങ്ങളെ അടിസ്ഥാനമാക്കിയുള്ള വിളകൾ താഴെത്തന്നിരിക്കുന്നു.
1) ഖാരിഫ് - നെല്ല്
2) റാബി - പരുത്തി
3) സൈദ് - പഴവർഗ്ഗങ്ങൾ
മുകളിൽ തന്നിരിക്കുന്നവയിൽ ശരിയായ ജോഡികൾ ഏതൊക്കെയാണ് ?
A
1 മാത്രം
B
1, 2 എന്നിവ
C
1, 3 എന്നിവ
D
2 മാത്രം
Question 14
താഴെ തന്നിട്ടുള്ളവയിൽ വാണിജ്യബാങ്കുകളുടെ ധർമ്മങ്ങളിൽ ഉൾപ്പെടുന്നത് ഏത് ?
A
നോട്ട് അച്ചടിച്ചിറക്കൽ
B
വായ്പ നിയന്ത്രിക്കൽ
C
സർക്കാരിന്റെ ബാങ്ക്
D
നിക്ഷേപങ്ങൾ സ്വീകരിക്കുക
Question 15
താഴെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡി ഏതൊക്കെയാണ് ?
1) ഭിലായ് – ഒഡിഷ
2) റൂർക്കേല - ഛത്തീസ്ഗഡ്
3) ദുർഗാപുർ - പശ്ചിമ ബംഗാൾ
4) ബൊക്കാറോ - ഝാർഖണ്ഡ്
A
1, 3 എന്നിവ
B
2, 3 എന്നിവ
C
3, 4 എന്നിവ
D
1, 4 എന്നിവ
Sponsored
Question 16
താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ നിരീക്ഷിക്കുക.
1) ഇന്ത്യയിലെ മുഖ്യതാപോർജ്ജ സ്രോതസ്സാണ് കൽക്കരി.
2) പ്രധാന വ്യവസായിക ഇന്ധനമാണ് കൽക്കരി.
3) ബിറ്റുമിനസ് വിഭാഗത്തിൽപ്പെട്ട കൽക്കരിയാണ് ഇന്ത്യയിൽ കൂടുതലായും കാണപ്പെടുന്നത്.
4) മഹാരാഷ്ട്രയിലെ "മുംബൈ-ഹൈ" യാണ് ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടം.
മുകളിൽ തന്നിരിക്കുന്നവയിൽ ശരിയായിട്ടുള്ളത് ഏതൊക്കെയാണ് ?
A
1, 2 എന്നിവ
B
1, 2, 3 എന്നിവ
C
2, 3, 4 എന്നിവ
D
2, 4 എന്നിവ
Question 17
ചുവടെ കൊടുത്തിട്ടുള്ള പ്രസ്താവനകളിൽ ഉദാരവൽക്കരണത്തിന്റെ ഫലമായുള്ള മാറ്റത്തിൽ പെടുന്നവ ഏവ ?
1) വ്യവസായങ്ങൾ തുടങ്ങാനുള്ള നിയന്ത്രണങ്ങൾ ലഘൂകരിച്ചു.
2) കമ്പോളനിയന്ത്രണങ്ങൾ പിൻവലിച്ചു.
3) കൂടുതൽ മേഖലകളിൽ വിദേശനിക്ഷേപം അനുവദിച്ചു.
4) ഇറക്കുമതിച്ചുങ്കവും നികുതികളും കൂട്ടി.
A
1, 2, 4 എന്നിവ
B
1, 2, 3 എന്നിവ
C
1, 4 എന്നിവ
D
2, 4 എന്നിവ
Question 18
2020 ഏപ്രിൽ 1 ന് നിലവിൽ വന്ന ബാങ്ക് ലയനത്തോടു കൂടി ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖല ബാങ്ക് ഏത് ?
A
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
B
പഞ്ചാബ് നാഷണൽ ബാങ്ക്
C
കാനറാ ബാങ്ക്
D
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
Question 19
UNDP യുടെ 2020-ലെ റിപ്പോർട്ട് അനുസരിച്ച് മാനവവികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം.
A
128
B
129
C
130
D
131
Question 20
ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന സമത്വത്തിനുള്ള അവകാശം എന്ന മൗലിക അവകാശത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന ആശയങ്ങളിൽ പെടാത്തത് ഏത് ?
1) മതഭാഷാ ന്യൂനപക്ഷങ്ങൾക്ക് സ്വന്തം ഇഷ്ടപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനുള്ള അവകാശം.
2) ജാതി, മതം, ലിംഗം, ജനനസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം നിരോധിക്കൽ.
3) സ്ഥാനപ്പേരുകൾ നിർത്തലാക്കൽ.
4) പൊതുനിയമനങ്ങളിൽ അവസര സമത്വം ഉറപ്പാക്കൽ.
A
ഒന്നും മൂന്നും
B
ഒന്ന് മാത്രം
C
ഒന്നും രണ്ടും
D
ഒന്നും രണ്ടും നാലും
Question 21
കേരള കൃഷി വകുപ്പിന്റെ സേവനങ്ങൾ ടെക്നോളജിയുടെ സഹായത്തോടെ കർഷകർക്ക് എത്തിക്കാനായി ആവിഷ്ക്കരിച്ച പദ്ധതിയായ "AIMS" ന്റെ പൂർണ്ണരൂപം.
A
അഗ്രികൾച്ചർ ഇൻഫ്രാസ്ട്രച്ചർ മാനേജ്മെന്റ് സിസ്റ്റം
B
അഗ്രികൾച്ചർ ഇൻഫർമേഷൻ മാനേജ്മെന്റ് സൊലൂഷൻ
C
അഗ്രികൾച്ചർ ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം
D
അഗ്രികൾച്ചർ ഇൻഫ്രാസ്ട്രച്ചർ മാനേജ്മെന്റ് സൊലൂഷൻ
Question 22
കേരള സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ ?
1) 1993 ഡിസംബർ 3-ാം തിയ്യതി നിലവിൽ വന്നു.
2) ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 243 കെ പ്രകാരമാണ് സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷൻ സ്ഥാപിതമായത്.
3) പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തെരഞ്ഞെടുപ്പുകൾ നടത്തുക എന്നതാണ് കമ്മീഷന്റെ പ്രധാന ചുമതല.
4) പഞ്ചായത്ത്, നിയമസഭാ മണ്ഡലം, കോർപ്പറേഷൻ, മുനിസിപ്പാലിറ്റി എന്നിവയുടെ അതിർത്തി നിർണ്ണയം സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷന്റെ ചുമതലയാണ്.
A
ഒന്നും രണ്ടും
B
ഒന്നും മൂന്നും
C
മൂന്നും നാലും
D
ഒന്നും രണ്ടും മൂന്നും
Question 23
കേരള ദുരന്ത നിവാരണ അതോററ്റിയുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന പ്രസ്താവനകൾ ഏവ ?
1) 2005 ലെ ദുരന്ത നിവാരണ നിയമപ്രകാരം സ്ഥാപിച്ചു.
2) "സുരക്ഷായനം" എന്നതാണ് ആപ്തവാക്യം.
3) ദുരന്ത നിവാരണ അതോററ്റിയുടെ ചെയർമാൻ മുഖ്യമന്ത്രിയാണ്.
4) 2008 മെയ് നാലിന് ആണ് കേരളത്തിലെ ആദ്യത്തെ ദുരന്ത നിവാരണ അതോറി നിലവിൽ വന്നത്.
A
നാല് മാത്രം
B
മൂന്ന് മാത്രം
C
ഒന്നും നാലും
D
രണ്ടും നാലും
Question 24
കേരള സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള "മന്ദഹാസം പദ്ധതി" എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
A
ഭിന്നശേഷിക്കാരായ അമ്മമാർക്ക് പ്രസവാനന്തരം കുഞ്ഞിനെ പരിപാലിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന പദ്ധതി.
B
അന്യസംസ്ഥാനക്കാരായ താമസക്കാരെ സ്വന്തം സംസ്ഥാനത്തേക്ക് എത്തിക്കുന്നതിന് ആവിഷ്ക്കരിച്ച പദ്ധതി.
C
മാനസിക വെല്ലുവിളി നേരിടുന്ന മുതിർന്നവരെ പുനരധിവസിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും ഈ മേഖലയിൽ പ്രവർത്തിക്കുന്ന എൻ. ജി. ഒ. കൾക്ക് ഗ്രാന്റ് അനുവദിക്കുന്ന പദ്ധതി.
D
കൃത്രിമ ദന്തങ്ങളുടെ പൂർണ്ണ സൗജന്യമായി വെച്ചു കൊടുക്കുന്ന പദ്ധതി
Question 25
കേരളത്തിലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം നിലവിൽ വന്നത് ?
A
2008 ആഗസ്റ്റ് 11
B
2011 ആഗസ്റ്റ് 11
C
2018 ആഗസ്റ്റ് 15
D
2011 ആഗസ്റ്റ് 15
Question 26
കേരളത്തിലെ നിലവിലെ തൊഴിൽ വകുപ്പ് മന്ത്രി ആര് ?
A
ശ്രീ. വി. എൻ. വാസവൻ
B
ശ്രീ. എം. വി. ഗോവിന്ദൻ മാസ്റ്റർ
C
ശ്രീ. വി. ശിവൻകുട്ടി
D
ശ്രീ. സജി ചെറിയാൻ
Question 27
15-ാം കേരള നിയമസഭയിലെ വനിത എം. എൽ. എ. മാർ എത്ര ?
A
10
B
11
C
15
D
13
Question 28
ഇന്ത്യൻ ഭരണഘടനപ്രകാരം മൗലിക കർത്തവ്യങ്ങളുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏവ ?
1) 1976 -ലെ 42-ാം ഭരണഘടനാ ഭേദഗതി പ്രകാരം കൂട്ടിച്ചേർത്തു.
2) 1977 ജനുവരി മൂന്ന് മുതൽ പ്രാബല്യം.
3) ഭരണഘടനയുടെ 4 എ ഭാഗത്ത് പ്രതിപാദിക്കുന്നു.
4) നിലവിൽ 10 മൗലിക കർത്തവ്യങ്ങളാണ് ഉള്ളത്.
A
ഒന്ന് മാത്രം
B
ഒന്നും മൂന്നും
C
ഒന്നും രണ്ടും മൂന്നും
D
ഒന്നും മൂന്നും നാലും
Question 29
ഇന്ത്യൻ രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതിനുള്ള യോഗ്യതകൾ വിവരിക്കുന്ന ഭരണഘടനാ ആർട്ടിക്കിൾ ഏത് ?
A
58
B
57
C
56
D
55
Question 30
ദാദ്ര നാഗർഹവേലി, ദാമൻ ദിയൂ എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളുടെ നിലവിലെ അഡ്മിനിസ്ട്രേറ്റർ ആരാണ് ?
A
അനിൽ ബൈജാൽ
B
D.K. ജോഷി
C
പ്രഫുൽ പട്ടേൽ
D
രാധാകൃഷ്ണ മാതൂർ
Sponsored
Question 31
ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏവ ?
1) ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ മൂന്ന് പേർ അടങ്ങുന്ന സമിതിയാണ്.
2) രാഷ്ട്രപതിയാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നത്.
3) തിരഞ്ഞെടുപ്പ് നടത്താൻ വിപുലമായ ഉദ്യോഗസ്ഥവൃന്ദം തിരഞ്ഞെടുപ്പ് കമ്മീഷനുണ്ട്.
4) രാഷ്ട്രപതി, ഉപരാഷ്ട്രപതി, രാജ്യസഭ, ലോക്സഭ, സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പുകൾ നടത്തുന്നത് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനാണ്.
A
ഒന്നും രണ്ടും നാലും
B
മൂന്ന് മാത്രം
C
മൂന്നും നാലും
D
ഒന്നും രണ്ടും മൂന്നും
Question 32
പ്രധാനമന്ത്രിയുൾപ്പെടെ കേന്ദ്രമന്ത്രി സഭയുടെ ആകെ അംഗങ്ങളുടെ എണ്ണം ലോക്സഭാ മെമ്പർമാരുടെ 15% ആയി നിജപ്പെടുത്തിയ ഭരണഘടനാഭേദഗതി ഏത് ?
A
42-ാം ഭരണഘടനാ ഭേദഗതി
B
91-ാം ഭരണഘടനാ ഭേദഗതി
C
44-ാം ഭരണഘടനാ ഭേദഗതി
D
101-ാം ഭരണഘടനാ ഭേദഗതി
Question 33
സ്റ്റേറ്റ്, യൂണിയൻ, കൺകറന്റ് ലിസ്റ്റുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
A
സ്റ്റേറ്റ് ലിസ്റ്റ് 97 വിഷയങ്ങൾ, യൂണിയൻ ലിസ്റ്റ് 66 വിഷയങ്ങൾ, കൺകറന്റ് ലിസ്റ്റ് 47 വിഷയങ്ങൾ.
B
സ്റ്റേറ്റ് ലിസ്റ്റ് 47 വിഷയങ്ങൾ, യൂണിയൻ ലിസ്റ്റ് 66 വിഷയങ്ങൾ, കൺകറന്റ് ലിസ്റ്റ് 97 വിഷയങ്ങൾ.
C
സ്റ്റേറ്റ് ലിസ്റ്റ് 66 വിഷയങ്ങൾ, യൂണിയൻ ലിസ്റ്റ് 47 വിഷയങ്ങൾ, കൺകറന്റ് ലിസ്റ്റ് 97 വിഷയങ്ങൾ.
D
സ്റ്റേറ്റ് ലിസ്റ്റ് 66 വിഷയങ്ങൾ, യൂണിയൻ ലിസ്റ്റ് 97 വിഷയങ്ങൾ, കൺകറന്റ് ലിസ്റ്റ് 47 വിഷയങ്ങൾ.
Question 34
ബി ലിംഫോസൈറ്റുകളെ സംബന്ധിച്ച് താഴെ കൊടുത്ത പ്രസ്താവനകളിൽ തെറ്റായവ തെരഞ്ഞെടുക്കുക.
1) വൈറസ് ബാധിച്ച കോശങ്ങളെ നശിപ്പിക്കുന്നു.
2) ബാക്ടീരിയയെ നശിപ്പിക്കുന്നു.
3) ആന്റിജനുകളുടെ വിഷാംശത്തെ നിർവ്വീര്യമാക്കുന്നു.
4) കാൻസർ കോൾങ്ങളെ നശിപ്പിക്കുന്നു.
A
ഒന്നും രണ്ടും തെറ്റ്
B
രണ്ടും മൂന്നും തെറ്റ്
C
മൂന്നും നാലും തെറ്റ്
D
ഒന്നും നാലും തെറ്റ്
Question 35
സർക്കാരിന്റെ രോഗപ്രതിരോധവൽക്കരണ പ്രക്രിയയിൽ ജീവകം A ഉൾപ്പെടുത്തിയതിന്റെ ഉദ്ദേശ്യങ്ങൾ ഏവ ?
1) കോർണിയ വരൾച്ച തടയുന്നതിന്
2) തിമിരബാധ തടയുന്നതിന്
3) ഗ്ലോക്കോമ തടയുന്നതിന്
4) നിശാന്ധത തടയുന്നതിന്
A
ഒന്നും നാലും
B
രണ്ടും നാലും
C
മൂന്നും നാലും
D
ഇവയൊന്നുമല്ല
Question 36
പ്രമുഖ പ്രകൃതി ശാസ്ത്രജ്ഞനായ ജോൺ റേയുടെ സംഭാവനകളിൽ ശരിയായവ ഏതെല്ലാം ?
1) സസ്യങ്ങളെ ഏക വർഷികൾ, ദ്വിവർഷികൾ, ബഹുവർഷികൾ എന്ന് തരം തിരിച്ചു.
2) സ്പീഷീസ് എന്ന പദം ആദ്യമായി ഉപയോഗിച്ചു.
3) 18000-ത്തിലധികം സസ്യങ്ങളെ ഉൾക്കൊള്ളിച്ച് ഹിസ്റ്റോറിയ പ്ലാന്റേറം എന്ന പുസ്തകം പുറത്തിറക്കി.
4) ജീവികളെ ചുവന്ന രക്തമുള്ളവ അല്ലാത്തവ എന്നിങ്ങനെ തരംതിരിച്ചു.
A
ഒന്നും മൂന്നും ശരിയാണ്
B
രണ്ടും മൂന്നും ശരിയാണ്
C
മൂന്നും നാലും ശരിയാണ്
D
രണ്ടും നാലും ശരിയാണ്
Question 37
ചിക്കൻ പോക്സ് (chicken pox) പകർത്തുന്ന സൂക്ഷ്മാണു ജീവി ഏത് ?
A
വാരിയോള വൈറസ് (Variola)
B
വാരിസെല്ല വൈറസ് (Varicella)
C
റൂബിയോള വൈറസ് (Rubeola)
D
റുബെല്ല വൈറസ് (Rubella)
Question 38
താഴെ പറയുന്ന അസുഖങ്ങളിൽ “സൂണോറ്റിക്ക് (Zoonotic)" വിഭാഗത്തിൽപ്പെടുന്ന അസുഖമേത് ?
A
വില്ലൻചുമ
B
പോളിയോ
C
എലിപ്പനി
D
മലമ്പനി
Question 39
ശരാശരി ബ്ലഡ് പ്രഷർ (Normal Blood Pressure) എത്രയാണ് ?
A
120/80 mm of Hg
B
140/80 mm of Hg
C
120/100 mm of Hg
D
140/90 mm of Hg
Question 40
ദേശീയ ആരോഗ്യദൗത്യം (National Health Mission) ആരംഭിച്ചത് ?
A
2015
B
2014
C
2013
D
2018
Question 41
"ക്രഷിങ്ങ് ദി കർവ്" (Crushing the Curve) താഴെ പറയുന്നവയിൽ ഏത് അസുഖവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
A
സിക്ക വൈറസ്
B
നിപ്പ വൈറസ്
C
ഇബോള വൈറസ്
D
കോറോണ വൈറസ്
Question 42
വീർപ്പിച്ച ഒരു ബലൂൺ വെള്ളത്തിന് അടിയിലേക്ക് താഴ്ത്തുമ്പോൾ അതിന്റെ വലുപ്പം കുറയുന്നു. ഇത് താഴെ തന്നിരിക്കുന്ന ഏത് നിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
A
ചാൾസ് നിയമം
B
ബോയിൽ നിയമം
C
പാസ്ക്കൽ നിയമം
D
അവോഗാഡ്രോ നിയമം
Question 43
താഴെ പറയുന്നവയിൽ ലോഹങ്ങളുടെ സവിശേഷത അല്ലാത്തത് ഏത് ?
1) ലോഹങ്ങൾക്ക് ഇലക്ട്രോനെഗറ്റിവിറ്റി കൂടുതൽ ആണ്.
2) രാസപ്രവർത്തനത്തിൽ പങ്കെടുക്കുമ്പോൾ ലോഹങ്ങൾ ഇലക്ട്രോണുകളെ വിട്ടുകൊടുക്കുന്നു.
3) ലോഹങ്ങളുടെ അയോണീകരണ ഊർജം കുറവാണ്. ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
A
1 മാത്രം
B
3 മാത്രം
C
2 ഉം 3 ഉം
D
2 മാത്രം
Question 44
യഥാർത്ഥ ലായനിയുമായി ബന്ധപ്പെട്ട പ്രസ്താവന തിരഞ്ഞെടുക്കുക.
A
തീവ്രമായ പ്രകാശം കടത്തി വിടുമ്പോൾ പ്രകാശപാത കാണാൻ കഴിയുന്നു.
B
ഫിൽറ്റർ പേപ്പർ ഉപയോഗിച്ച് കണികകളെ അരിച്ചു മാറ്റാൻ കഴിയില്ല.
C
അനക്കാതെ വയ്ക്കുമ്പോൾ കണികകൾ അടിയുന്നു.
D
ഫിൽറ്റർ പേപ്പർ ഉപയോഗിച്ച് കണികകളെ അരിച്ചു മാറ്റാൻ കഴിയും
Question 45
ദ്രവ്യത്തിന്റെ ഒമ്പതാമത്തെ അവസ്ഥ ഏത് ?
A
ക്വാർക്ക് - ഗ്ലുവോ പ്ലാസ്മ
B
റൈഡ്ബെർഗ്
C
ജാൻ - ടെല്ലർ മെറ്റൽ
D
ബോസ് - ഐൻസ്റ്റീൻ കണ്ടൻ
Sponsored
Question 46
ലോകത്തിലെ മൂന്നാമത്തെ വലിയ വജ്രം ഖനനം ചെയ്തെടുത്തത് എവിടെ നിന്നാണ് ?
A
കിംബർലി
B
സൈബീരിയ
C
പ്രിട്ടോറിയ
D
ബോട്സ്വാന
Question 47
ഒരു കോൺകേവ് ദർപ്പണത്തിന്റെ പോളിൽ നിന്നും മുഖ്യഫോക്കസിലേക്കുള്ള ദൂരം 12 cm ആണെങ്കിൽ അതിന്റെ വക്രതാ ആരം എത്ര ?
A
6 cm
B
12 cm
C
24 cm
D
36 cm
Question 48
ഒരു വസ്തുവിനെ ഭൂമിയുടെ ധ്രുവപ്രദേശത്തു നിന്നും ഭൂമദ്ധ്യരേഖാ പ്രദേശത്തേക്ക് കൊണ്ടു പോകുമ്പോൾ അതിന്റെ പിണ്ഡവും ഭാരവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.
A
പിണ്ഡവും ഭാരവും കുറയുന്നു
B
പിണ്ഡം മാറുന്നില്ല, ഭാരം കുറയുന്നു
C
പിണ്ഡവും ഭാരവും കൂടുന്നു
D
പിണ്ഡം മാറുന്നില്ല, ഭാരം കൂടുന്നു
Question 49
പ്രസ്താവന (S) - ചലിക്കുന്ന യന്ത്രഭാഗങ്ങളുടെ സമ്പർക്കത്തിൽ വരുന്ന പ്രതലങ്ങൾക്കിടയ്ക്ക് ഘർഷണം കുറയ്ക്കുന്നതിനു വേണ്ടി ബെയറിങ്ങുകൾ ഉപയോഗിക്കുന്നു.
കാരണം (R) - ഉരുളൽ ഘർഷണം നിരങ്ങൽ ഘർഷണത്തേക്കാൾ കുറവാണ്.
A
S ഉം R ഉം ശരിയാണ്, S ന് ഉള്ള ശരിയായ വിശദീകരണമാണ് R
B
S ഉം R ഉം ശരിയാണ്, S ന് ഉള്ള ശരിയായ വിശദീകരണമല്ല R
C
S ശരിയാണ്, R തെറ്റാണ്
D
S തെറ്റാണ്, R ശരിയാണ്
Question 50
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ദൗത്യം ഏത് ?
A
മംഗൾയാൻ
B
ചന്ദ്രയാൻ
C
ആദിത്യ എൻ 1
D
ഗഗൻയാൻ
Question 51
ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ. ഒ. എസ് 3 വിക്ഷേപിക്കാൻ ഉപയോഗിച്ച വിക്ഷേപണവാഹനം ഏത് ?
A
GSLV-F10
B
GSLV-F09
C
GSLV-F11
D
GSLV-F08
Question 52
"ഗദ്ദിക" എന്ന പ്രശസ്ത ആദിവാസികലയെ പരിപോഷിപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച വ്യക്തി ആര് ?
A
ഊരാളി
B
കെ. കുമാരൻ
C
പി. കെ. കറുപ്പൻ
D
പി. കെ. കാളൻ
Question 53
താഴെ കൊടുത്തവയിൽ ഏത് സിനിമയാണ് ജി. അരവിന്ദൻ സംവിധാനം ചെയ്യാത്തത് ?
A
ഉത്തരായനം
B
എലിപ്പത്തായം
C
കാഞ്ചന സീത
D
തമ്പ്
Question 54
1990-ൽ വിംബിൾഡൺ ജൂനിയർ ചാമ്പ്യനായ ഇന്ത്യൻ ടെന്നീസ് കളിക്കാരൻ.
A
രമേശ് കൃഷ്ണൻ
B
മഹേഷ് ഭൂപതി
C
രാമനാഥൻ കൃഷ്ണൻ
D
ലിയാൻഡർ പേസ്
Question 55
താഴെ കൊടുത്തവയിൽ ഏത് കൃതിയാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ ചെറുകഥകളിൽ ഉൾപ്പെടാത്തത് ?
A
വിഡ്ഡികളുടെ സ്വർഗ്ഗം
B
ഭൂമിയുടെ അവകാശികൾ
C
ഏകാന്ത പഥികൻ
D
ഓർമ്മക്കുറിപ്പ്
Question 56
1998-ലെ ഏറ്റവും മികച്ച നടനുള്ള ദേശീയ അവാർഡ് മമ്മൂട്ടിക്കൊപ്പം പങ്കിട്ട സിനിമാ നടൻ ആര് ?
A
മിഥുൻ ചക്രവർത്തി
B
അജയ് ദേവഗൺ
C
കമലഹാസൻ
D
റിഥി സെൻ
Question 57
2018-ലെ കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നിലയിൽ ഇന്ത്യയുടെ സ്ഥാനം എത്രയായിരുന്നു ?
A
നാല്
B
മൂന്ന്
C
അഞ്ച്
D
ആറ്
Question 58
2020-ഒളിംപിക്സ് ഫുട്ബാൾ സ്വർണ്ണം നേടിയ ബ്രസീലിന് വേണ്ടി ഗോൾ നേടിയ കളിക്കാരൻ ആര് ?
A
നെയ്മർ
B
ഒയർസബാൾ
C
ആൽവസ്
D
മാൽക്കം
Question 59
പറയുന്ന നെറ്റ്വർക്ക് ഉപകരണങ്ങളിൽ പ്രോട്ടോക്കോൾ പരിവർത്തനത്തിന് കഴിവുള്ളത് ആർക്ക് ?
A
റിപ്പീറ്റർ
B
ബ്രിഡ്ജ്
C
റൗട്ടർ
D
ഗേറ്റ്വേ
Question 60
ഒറിജിനൽ വെബ്സൈറ്റ് ആണെന്ന് തോന്നിപ്പിച്ച് കൊണ്ട് വ്യാജ വെബ്സൈറ്റ് ഉപയോഗിച്ച് യൂസർനെയിം, പാസ്സ് വേഡ് എന്നിവ മോഷ്ടിക്കുന്ന രീതി ?
A
ഹാക്കിംഗ്
B
ഫിഷിങ്ങ്
C
സ്പാം
D
പ്ലേജിയറിസം
Sponsored
Question 61
താഴെ പറയുന്നവയിൽ കമ്പ്യൂട്ടറിലെ പൊസ്സസ്സറിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന മെമ്മറി ഏത് ?
A
ക്യാഷ് മെമ്മറി
B
RAM
C
DVD
D
ഹാർഡ്ഡിസ്ക്
Question 62
കേന്ദ്ര ഇലക്ട്രോണിക്സ് ഐ.ടി. മന്ത്രാലയത്തിന്റെ ഡിജിറ്റൽ ഇന്ത്യ ഇനീഷ്യേറ്റീവിന് കീഴിൽ 2020 ൽ നടത്തിയ വീഡിയോ കോൺഫറൻസിംഗ് സൊല്യൂഷൻ ഡവലപ്മെന്റ് ചലഞ്ചിലെ വിജയിയായ കമ്പനി ?
A
ടെക്ജെൻഷ്യ
B
ടെക് മഹീന്ദ്ര
C
ഐബി എസ്
D
സൂം
Question 63
ഇന്ത്യയിൽ ഓപ്പൺ സോഴ്സ് സോഫ്റ്റ്വെയർ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി C-DAC വികസിപ്പിച്ചെടുത്ത GNU/Linux സോഫ്റ്റ്വെയർ:
A
ഉബണ്ടു
B
BOSS
C
എഡ്യൂബണ്ടു
D
ഫെഡോറ
Question 64
2005-ലെ വിവരാവകാശ നിയമപ്രകാരം പൗരന് ലഭിക്കാവുന്ന വിവരവുമായി ബന്ധപ്പെട്ട ശരി ഉത്തരം ഏതാണ് ?
A
ആഗ്രഹിക്കുന്ന ഏതൊരു വിവരവും ലഭ്യമാകുന്നതാണ്.
B
പൊതു അധികാര സ്ഥാപനങ്ങളുടെ പക്കലുള്ള എല്ലാ വിവരങ്ങളും ലഭ്യമാകുന്നതാണ്
C
വകുപ്പ് 8, 9 എന്നിവയിൽ പറഞ്ഞിട്ടുളളതൊഴികെ പൊതു അധികാര സ്ഥാപനങ്ങളുടെ പക്കലുള്ള വിവരങ്ങൾ ലഭ്യമാകുന്നതാണ്.
D
ഭരണഘടനാ സ്ഥാപനങ്ങളുടെ വിവരങ്ങൾ മാത്രം ലഭ്യമാകുന്നതാണ്.
Question 65
2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിൻ കീഴിൽ അന്വേഷണത്തിനുള്ള അധികാരങ്ങൾ നല്കപ്പെട്ടിട്ടുള്ളത് ആർക്കാണ് ?
A
ഡയറക്ടർ ജനറൽ
B
ജില്ലാ കളക്ടർ
C
പോലീസ് ഓഫീസർ
D
ഡയറക്ടർ ജനറലിനും ജില്ലാ കളക്ടർക്കും
Question 66
ഏതു നിയമത്തിലാണ് “സാമൂഹിക ബഹിഷ്ക്കരണം” എന്ന പദം ഉപയോഗിച്ചിരിക്കുന്നത് ?
A
ഇന്ത്യൻ ഭരണഘടന, 1950
B
പട്ടികജാതി, പട്ടികവർഗ്ഗ (അതിക്രമങ്ങൾ തടയൽ) നിയമം, 1989
C
സിവിൽ അവകാശ സംരക്ഷണ നിയമം, 1955
D
പട്ടിക വർഗ്ഗക്കാരും മറ്റ് പാരമ്പര്യ വനവാസികളും (വനാവകാശങ്ങൾ) നിയമം, 2006
Question 67
2005-ലെ ഗാർഹിക പീഡനത്തിൽ നിന്നുള്ള സ്ത്രീസംരക്ഷണ നിയമത്തിന്റെ വ്യവസ്ഥകളുമായി ബന്ധപ്പെട്ട് തെറ്റായ ഉത്തരം ഏതാണ് ?
A
നിയമപരമായി വിവാഹിതനായ ഭർത്താവിനെതിരെ മാത്രമേ പരിഹാരങ്ങൾ അവകാശപ്പെടാനാകുകയുള്ളൂ
B
മജിസ്ട്രേറ്റിനു നടപടികൾ രഹസ്യമായി നടത്താവുന്നതാണ്
C
ഉത്തരവിന്റെ പകർപ്പുകൾ കോടതി സൗജന്യമായി നൽകണം
D
മജിസ്ട്രേറ്റിനു നഷ്ടപരിഹാര ഉത്തരവുകൾ പുറപ്പെടുവിക്കാവുന്നതാണ്
Question 68
2012-ലെ ലൈംഗികാതിക്രമങ്ങളിൽ നിന്ന് കുട്ടികൾക്കുള്ള സംരക്ഷണ നിയമത്തിന്റെ സംരക്ഷണം ലഭിക്കുന്ന കുട്ടിയുടെ പ്രായപരിധി.
A
18 വയസ്സിൽ താഴെ
B
16 വയസ്സിൽ താഴെ
C
21 വയസ്സിൽ താഴെ
D
14 വയസ്സിൽ താഴെ
Question 69
ഇന്ത്യയുടെ മുഖ്യ വിവരാവകാശകമ്മീഷണർ ആരാണ് ?
A
ബിമൽ ജൂൾക
B
അരുൺ കുമാർ മിശ്ര
C
സുധിർ ഭാർഗവ
D
യശവർധൻകുമാർ സിൻഹ
Question 70
ദേശീയ പിന്നോക്കവിഭാഗ കമ്മീഷന് ഭരണഘടനാ പദവി നൽകിയതു ഏതു ഭേദഗതിയിലൂടെയാണ് ?
A
103-ാം ഭേദഗതി നിയമം, 2019
B
102-ാം ഭേദഗതി നിയമം, 2018
C
101-ാം ഭേദഗതി നിയമം, 2016
D
104-ാം ഭേദഗതി നിയമം, 2020
Question 71
വർഷത്തിൽ കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ ഒരാൾ 2,000 രൂപ നിക്ഷേപിച്ചു. രണ്ട് വർഷം കഴിഞ്ഞപ്പോൾ തുക 2205 ആയി എങ്കിൽ പലിശ നിരക്ക് എത്ര ?
A
8%
B
2%
C
5%
D
7%
Question 72
സമചതുരത്തിന്റെ വികർണ്ണം 12 സെ. മീ. ആകുന്നു. അതിന്റെ പരപ്പളവ് (വിസ്തീർണ്ണം) എത്ര ?
A
32
B
36
C
58
D
72
Question 73
ഒരു പരീക്ഷയ്ക്ക് ഹാജരായവരിൽ 49.3% കുട്ടികൾ വിജയിച്ചു. ജയിച്ചവരുടെ എണ്ണം 23128 ആയാൽ ഏകദേശം എത്ര കുട്ടികൾ പരീക്ഷ എഴുതി ?
A
46913
B
45913
C
47913
D
46000
Question 74
150 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 2 കി.മീ. മണിക്കൂർ വേഗതയിൽ സഞ്ചരിയ്ക്കുന്ന ഒരാളെ കടന്നുപോകുവാൻ 10 സെക്കന്റ് എടുത്തു. എങ്കിൽ ട്രെയിനിന്റെ വേഗത എന്ത് ?
A
52 കി.മീ. / മണിക്കൂർ
B
56 കി.മീ. / മണിക്കൂർ
C
84 കി.മീ. / മണിക്കൂർ
D
53 കി.മീ. / മണിക്കൂർ
Question 75
ടാങ്ക് അതിന്റെ 3/4 ഭാഗം വെള്ളം നിറച്ചിരിയ്ക്കുന്നു. 5 ലിറ്റർ വെള്ളം കൂടി ഒഴിച്ചാൽ അതിന്റെ 4/5 ഭാഗം നിറയുമെങ്കിൽ ടാങ്കിന്റെ യഥാർത്ഥ ശേഷി എത്ര ?
A
100 ലിറ്റർ
B
120 ലിറ്റർ
C
50 ലിറ്റർ
D
110 ലിറ്റർ
Sponsored
Question 76
പേനയെ പെൻസിൽ എന്നും പെൻസിലിനെ ചോക്ക് എന്നും ചോക്കിനെ സ്റ്റേറ്റ് എന്നും സ്റ്റേറ്റിനെ പേപ്പർ എന്നും എഴുതിയാൽ നിങ്ങൾ ഏറ്റവും കൂടുതൽ എഴുതാൻ ഉപയോഗിയ്ക്കുന്നത്.
A
പേന
B
പെൻസിൽ
C
ചോക്ക്
D
സ്ലേറ്റ്
Question 77
0, 7, 26, 65, 124, 215, ?
A
305
B
295
C
342
D
323
Question 78
A, B, C, D, E, F എന്നീ 6 പേർ പരസ്പരം അഭിമുഖമായി വട്ടത്തിൽ ഇരിയ്ക്കുന്നു. F എന്നയാൾ B യുടെ ഇടത്ത് നിന്ന് മൂന്നാമതാണ്. A എന്നയാൾ C യുടെ ഇടത്ത് നിന്ന് നാലാമതാണ്. D എന്നയാൾ C യ്ക്കും F നും ഇടയിലാണ്. E എന്നയാൾ A യ്ക്കും F നും ഇടയിലാണ് എങ്കിൽ E യുടെ എതിർവശം ഇരിയ്ക്കുന്നതാര് ?
A
A
B
B
C
C
D
E
Question 79
ഒറ്റയാനെ കണ്ടെത്തുക:
A
7
B
9
C
11
D
13
Question 80
+ = ÷, ÷ = -, - = x, x = + ആയാൽ 48 + 16 / 4 - 2 x 8 = ?
A
3
B
6
C
-28
D
112
Question 81
Fill in the blank with the appropriate words:
I bought a pen …………… pen writes well.
A
A
B
An
C
The
D
With
Question 82
The Principal along with his staff ……… going for a picnic:
A
are
B
is
C
were
D
our
Question 83
I usually drink tea, but today I ………. coffee.
A
am drinking
B
drinks
C
drink
D
is drinking
Question 84
This house is ………. than my house.
A
as big as
B
bigger
C
the big
D
the biggest
Question 85
Dr. Kalam was born ………….. 1931.
A
on
B
into
C
in
D
with
Question 86
One of his …………. is studying in Mumbai.
A
son
B
sons
C
son's
D
sunny
Question 87
He ran ……………
A
fast
B
fastly
C
hardly
D
swift
Question 88
The meaning of “harmony” is …………
A
happiness
B
sadness
C
complete
D
agreement
Question 89
The synonym of “seize” is ………….
A
give up
B
catch
C
return
D
leave
Question 90
The antonym of “cease” is …………..
A
stop
B
discontinue
C
begin
D
quit
Sponsored
Question 91
"നീതിയെ സംബന്ധിക്കുന്നത്" എന്നർത്ഥം വരുന്ന പദമേത് ?
A
നൈതികം
B
നിയാമകം
C
നിയുക്തം
D
നിയമം
Question 92
"ധനാശി പാടുക" എന്ന ശൈലിയുടെ ശരിയായ അർത്ഥം:
A
ആരംഭിക്കുക
B
പെട്ടെന്ന് ഭയപ്പെടുത്തുക
C
അപൂർണമായി നിർത്തുക
D
അവസാനിപ്പിക്കുക
Question 93
ചുവടെ കൊടുത്തിരിക്കുന്നവയിൽ നിന്ന് ശരിയായ വാക്യം തെരഞ്ഞെടുത്തെഴുതുക.
A
എനിക്ക് പത്തു തേങ്ങകൾ വേണം
B
എനിക്ക് പത്തു തേങ്ങ വേണം
C
എനിക്ക് പത്തു തേങ്ങകളാണ് വേണ്ടത്
D
എനിക്ക് പത്തു തേങ്ങകളോളം വേണം
Question 94
“ഉന്നമ്രം" എന്ന പദം ശരിയായി പിരിച്ചെഴുതുന്നതെങ്ങനെ ?
A
ഉൻ + നമ്രം
B
ഉൽ + നമ്രം
C
ഉത് + നമ്രം
D
ഉൻ + അമ്രം
Question 95
താഴെ തന്നിരിക്കുന്നവയിൽ ആമയുടെ പര്യായമായി വരുന്ന പദമേത് ?
A
മേഷം
B
കച്ഛപം
C
മരാളം
D
മണ്ഡൂകം
Question 96
"If you want to shine like a Sun first burn like a Sun” എന്നതിന്റെ യഥാർത്ഥ പരിഭാഷ:
A
നിങ്ങൾക്ക് സൂര്യനാകണമെങ്കിൽ നിങ്ങൾ സ്വയം കത്തിജ്വലിക്കണം
B
നിങ്ങൾ സൂര്യനാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ സ്വയം തിളങ്ങണം
C
നിങ്ങൾക്ക് സൂര്യനാവാനും കത്തിജ്വലിക്കാനും കഴിയും
D
നിങ്ങൾക്ക് ഒരു സൂര്യനെപ്പോലെ തിളങ്ങണമെങ്കിൽ ആദ്യം സൂര്യനെപ്പോലെ കത്തിജ്വലിക്കുക
Question 97
താഴെ കൊടുത്തിരിക്കുന്നവയിൽ ബഹുവചനത്തെ സൂചിപ്പിക്കാത്ത പദം ഏത് ?
A
അധ്യാപകർ
B
കവികൾ
C
സ്വാമികൾ
D
ശിഷ്യൻമാർ
Question 98
“അവരജൻ" എന്ന പദത്തിന്റെ വിപരീതം ഏത് ?
A
അഗ്രജൻ
B
ആത്മജൻ
C
അനുജൻ
D
അന്തണൻ
Question 99
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പദം ഏത് ?
A
ഉദ്ഗ്രഥിതം
B
ഉദ്ഗ്രതിതം
C
ഉദ്ഗ്രധിതം
D
ഉദ്ഗ്രദിതം
Question 100
"ഭഗിനി" എന്ന പദത്തിന്റെ പുല്ലിംഗ രൂപമാണ്:
A
സ്വസ്താവ്
B
ജാമാതാവ്
C
ഭാഗിനേയൻ
D
ഭ്രാതാവ്