00:00 Time Left

120/2021 - Nurse Gr II (Ayurveda) - Indian Systems of Medicine

You are currently taking the Nurse Gr II - Ayurveda series. Good luck!

Sponsored
Question 1
“സ്ഥിരീകരണമംഗാനാം" എന്നത് ഏത് ദിനചര്യയുടെ ഗുണമായാണ് വാഗ്ഭടാചാര്യൻ പറഞ്ഞിരിക്കുന്നത്?
A
അഭ്യംഗം
B
വ്യായാമം
C
ഉദ്വർത്തനം
D
കബളം
Question 2
താഴെ പറയുന്നവയിൽ “അഷ്ടാംഗയോഗ"യിൽ പ്രതിപാദിച്ചിട്ടില്ലാത്ത അംഗം ഏത്?
A
യമം
B
പ്രാണായാമം
C
പ്രത്യാഹാരം
D
ഷഡ്ക്രിയ
Question 3
"ബാധിര്യം” ഏത് വേഗരോധത്തിന്റെ ലക്ഷണമായാണ് വാഗ്ഭടാചാര്യൻ പറയുന്നത്?
A
നിദ്ര
B
തൃഷ്ണ
C
ക്ഷവഥു
D
കാസം
Question 4
താഴെ പറയുന്നവയിൽ ഏത് ഇമ്മ്യൂണോഗ്ലോബുലിൻ ആണ് താരതമ്യേന വലിയ അളവിൽ ശരീരസ്രവങ്ങളിൽ കാണപ്പെടുന്നത്?
A
IgA
B
IgD
C
IgE
D
IgG
Question 5
ബ്ലീച്ചിംഗ് പൗഡറിന്റെ നല്ല സാമ്പിളിൽ അടങ്ങിയിരിക്കുന്ന “ലഭ്യമായ ക്ലോറിൻ” ആണ്:
A
23%
B
33%
C
43%
D
13%
Question 6
എപ്പിഡെമിയോളജിക്കൽ ട്രയാഡിൽ (Epidemiological Triad) -------- ഒഴികെ മറ്റെല്ലാം ഉൾപ്പെടുന്നു:
A
ഹോസ്റ്റ് (Host)
B
പരിസ്ഥിതി (Environment)
C
ഏജന്റ് (Agent)
D
ഇൻവെസ്റ്റിഗേറ്റർ (Investigator)
Question 7
വിറ്റമിൻ "A" യുടെ കുറവുണ്ടെങ്കിൽ പ്രകടമാകുന്ന ആദ്യത്തെ ലക്ഷണം ഏത്?
A
ബിറ്റോട്ട് സ്പോട്ട് (Bitots Spot)
B
കൺജക്റ്റിവൽ സീറോസിസ് (Conjunctival Xerosis)
C
രാത്രി അന്ധത (Night Blindness)
D
കെരാറ്റോമലാസിയ (Keratomalacia)
Question 8
ബിസിജി (BCG) വാക്സിൻ പ്രയോഗിക്കുന്ന മാർഗ്ഗം ഏത്?
A
ഇൻട്രാ ഡേർമൽ (Intradermal)
B
ഇൻട്രാ മസ്കുലർ (Intramuscular)
C
ഓറൽ (Oral)
D
സബ്ക്യുട്ടേനിയസ് (Subcutaneous)
Question 9
ഏത് ഋതുവിലാണ് വാഗ്ഭടാചാര്യൻ രക്തമോക്ഷം വിധിച്ചിരിക്കുന്നത്?
A
ശരത്
B
വസന്തം
C
ഹേമന്തം
D
വർഷം
Question 10
താഴെ പറയുന്ന യോഗാസനങ്ങളിൽ ഏതാണ് ഇരുന്ന് കൊണ്ട് പരിശീലിക്കേണ്ടത്?
A
അർദ്ധകടീചക്രാസനം
B
അർദ്ധമത്സ്യേന്ദ്രാസനം
C
ധനുരാസനം
D
പവനമുക്താസനം
Question 11
“സമദോഷസമാഗ്നിശ്ച സമധാതു മലക്രിയാ:
പ്രസന്നാത്മേന്ദ്രിയ മനഃ സ്വസ്ഥ ഇത്യഭിധീയതേ"
- ഈ സ്വസ്ഥന്റെ നിർവ്വചനം ഏത് ആചാര്യന്റേതാണ്?
A
ചരകാചാര്യൻ
B
കശ്യപാചാര്യൻ
C
വാഗ്ഭടാചാര്യൻ
D
സുശ്രുതാചാര്യൻ
Question 12
അഷ്ടവിധ കുംഭകങ്ങളിൽ പരാമർശിച്ചിട്ടില്ലാത്തത് ഏത്?
A
ഉജ്ജായി
B
ഭസ്ത്രിക
C
കപാലഭാതി
D
ഭ്രാമരി
Question 13
അഷ്ടാംഗഹൃദയപ്രകാരം അഭ്യംഗം നിത്യവും വിശേഷിച്ചു ശീലിക്കേണ്ട ശരീരഭാഗങ്ങളിൽ ഉൾപ്പെടാത്തത് താഴെ പറയുന്നവയിൽ ഏതാണ്?
A
ശിരസ്സ്
B
ചെവികൾ
C
കണ്ഠം
D
പാദം
Question 14
മനുഷ്യശരീരത്തിലെ കഫത്തിന്റെ പ്രമാണം ---------- അഞ്ജലി ആകുന്നു.
A
5
B
6
C
7
D
8
Question 15
വാഗ്ഭടാചാര്യന്റെ അഭിപ്രായത്തിൽ “തൃഷ്ണ" രോഗത്തിന് ഔഷധകാലം -------- ആകുന്നു.
A
മുഹുർമുഹു
B
സാമുദ്ഗം
C
അന്തരാഭക്തം
D
സഭക്തം
Sponsored
Question 16
അഷ്ടാംഗസംഗ്രഹം പ്രകാരം “അനിലാത്മകം ഗ്രാഹി, അനലാത്മകം ദീപനപാചനം, ഉഭയാത്മകം ----------". പൂരിപ്പിക്കുക.
A
വിശദം
B
ലേഖനം
C
തീക്ഷ്ണം
D
കർശനം
Question 17
ചരകാചാര്യമതപ്രകാരം വാരുണിമദ്യം അമിതമായി കഴിക്കുന്നതിലൂടെ ഏത് സ്രോതസ്സാണ് ദുഷിക്കുന്നത്?
A
മേദോവഹ സ്രോതസ്സ്
B
അസ്ഥിവഹ സ്രോതസ്സ്
C
മജ്ജാവഹ സ്രോതസ്സ്
D
ശുക്രവഹ സ്രോതസ്സ്
Question 18
ചരകാചാര്യന്റെ അഭിപ്രായത്തിൽ ഏതു രസത്തിന്റെ അത്യുപയോഗം കൊണ്ടാണ് രക്തദുഷ്ടി ഉണ്ടാകുന്നത്?
A
കടു
B
ലവണം
C
അമ്ലം
D
കഷായം
Question 19
വാതശോഫം ഏത് അവസ്ഥയിലുള്ള ഓജസ്സിന്റേത് ആണ്?
A
ഓജോ വിസ്രംസം
B
ഓജോ വ്യാപത്ത്
C
ഓജോ ക്ഷയം
D
മുകളിൽ പറഞ്ഞവയെല്ലാം ശരിയാണ്
Question 20
ചരകം സൂത്രസ്ഥാനം പതിമൂന്നാമദ്ധ്യായപ്രകാരം ഏത് സ്നേഹമാണ് തലവേദനക്ക് (ശിര : ശൂല) ഏറ്റവും ഉപകാരപ്രദമായിട്ടുള്ളത്?
A
സർപ്പിസ്
B
വസ
C
മജ്ജ
D
തൈലം
Question 21
വസന്തഋതുവിൽ കഫകോപം ഉണ്ടാകുവാൻ കാരണമായിട്ടുള്ള ഗുണം ഏത്?
A
സ്നിഗ്ദ്ധശീതം
B
സ്നിഗ്ദ്ധ ഉഷ്ണം
C
ഗുരു ശീതം
D
ഗുരു ഉഷ്ണം
Question 22
കഫപിത്തസംസർഗ്ഗ രോഗങ്ങളിൽ ഏത് ഋതുവിന്റെ ചര്യയാണ് ചെയ്യുവാൻ വിധിച്ചിട്ടുള്ളത്?
A
വസന്ത ഋതു
B
ഹേമന്ത ഋതു
C
വർഷ ഋതു
D
ശരത് ഋതു
Question 23
അഷ്ടാംഗഹൃദയപ്രകാരം രഞ്ജകപിത്തത്തിന്റെ സ്ഥാനം ഏതാണ്?
A
പച്യമാനാശയം
B
ആമാശയം
C
യകൃത് പ്ലീഹ
D
ഗ്രഹണി
Question 24
വാഗ്ഭടാചാര്യന്റെ അഭിപ്രായത്തിൽ പറയുന്ന അനാഗ്നേയ സ്വേദങ്ങളിൽ ഉൾപ്പെടാത്തത് ഏത്:
A
വ്യായാമം
B
കോപം
C
വിശപ്പ്
D
ഉദ്വർത്തനം
Question 25
ചരകം വിമാനസ്ഥാനം അഞ്ചാമദ്ധ്യായപ്രകാരം "ചിന്ത്യാനാം ചാതി ചിന്തനാത്" ഏത് സ്രോതോദുഷ്ടിയുടെ നിദാനമാണ്?
A
രസവാഹ സ്രോതസ്സ്
B
രക്തവഹ സ്രോതസ്സ്
C
മാംസവഹ സ്രോതസ്സ്
D
മേദോവഹ സ്രോതസ്സ്
Question 26
താഴെ പറയുന്നവയിൽ ഏതാണ് ആയുർവേദസിദ്ധാന്തപ്രകാരം മനസ്സിന്റെ ഗുണം?
A
തമസ്സ്
B
ഗുരു
C
ഉഷ്ണം
D
വ്യവായി
Question 27
“അഷ്ടാംഗഹൃദയം" പ്രകാരം ബാഹ്യകാരണങ്ങൾ കൊണ്ട് ഉണ്ടാകുന്ന രോഗങ്ങളെ ---------- എന്നു പറയുന്നു.
A
കോഷ്ഠഗതരോഗം
B
പ്രകോപം
C
ആഗന്തുരോഗം
D
മാനസികരോഗം
Question 28
ആയുർവേദത്തിലെ "അഷ്ടവിധ" രോഗീപരീക്ഷയിൽ താഴെപ്പറയുന്നതിൽ ഒന്ന് ഉൾപ്പെടുന്നില്ല. ഏത്?
A
മല പരീക്ഷ
B
മൂത്ര പരീക്ഷ
C
ആകൃതി പരീക്ഷ
D
പ്രകൃതി പരീക്ഷ
Question 29
ആയുർവേദത്തിൽ വ്യക്തമായ രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിനുമുമ്പ് രോഗിയിൽ കാണുന്ന ചില ലക്ഷണങ്ങളെ വിവരിക്കുന്നതിന് ഏത് പദം ഉപയോഗിക്കുന്നു?
A
സംപ്രാപ്തി
B
ദൂഷ്യം
C
ബലം
D
പൂർവ്വരൂപം
Question 30
"കഫദോഷം" വർദ്ധിക്കുന്നതിന് കാരണമായത് ഏത്?
A
ക്രോധം
B
അതിബൃംഹണം
C
അത്യുച്ചത്തിൽ സംസാരിക്കുന്നത്
D
വ്യായാമം
Sponsored
Question 31
പൊടിയേല്ക്കുക, പുകകൊള്ളുക മുതലായവകൊണ്ട് ഉണ്ടാകുന്ന ശ്വാസകോശരോഗത്തിന്റെ പേര് എന്ത്?
A
രാജയക്ഷ്മ
B
ജ്വരം
C
തമകശ്വാസം
D
വാതശോണിതം
Question 32
ലോകാരോഗ്യസംഘടനയുടെ മാനദണ്ഡപ്രകാരം (WHO guidelines) ഹൈപ്പർ ടെൻഷൻ സ്റ്റേജ് - I (Hypertension Stage I) ന്റെ ഡയസ്റ്റോളിക് ബ്ലഡ് പ്രഷർ എത്ര?
A
90 - 99 mm of Hg
B
80 - 90 mm of Hg
C
85 - 90 mm of Hg
D
90 - 110 mm of Hg
Question 33
“പ്രഭൂതാവിലമൂത്രത" വളരെ അളവിലും തെളിമയില്ലാത്തതുമായ മൂത്രം ലക്ഷണമായി കാണുന്ന രോഗത്തിന്റെ പേര് എന്ത്?
A
ഗ്രഹണി
B
മൂത്രാഘാതം
C
രക്തപിത്തം
D
പ്രമേഹം
Question 34
ലോകാരോഗ്യസംഘടന മാനദണ്ഡമനുസരിച്ച് ഗർഭിണികൾ അല്ലാത്ത സ്ത്രീകളിലെ നോർമൽ ഹീമോഗ്ലോബിൻ ലെവൽ എത്ര?
A
12 mg/dl ന് മുകളിൽ
B
10 mg/dl ന് മുകളിൽ
C
13 mg/dl ന് മുകളിൽ
D
11 mg/dl ന് മുകളിൽ
Question 35
ആയുർവേദത്തിൽ ശരീരത്തിന്റെ ഒരു വശം മുഴുവൻ പ്രവർത്തനമില്ലാതെയും ചേതനയില്ലാതെയും ആകുന്ന രോഗത്തിന്റെ പേര് എന്ത്?
A
ആക്ഷേപകം
B
ഗൃധ്രസി
C
പക്ഷാഘാതം
D
ഉദരം
Question 36
ലോകാരോഗ്യസംഘടന മാനദണ്ഡപ്രകാരം പ്രായപൂർത്തിയായ പുരുഷന്റെ നോർമൽ ESR (Erythrocyte sedimentation rate) എത്ര?
A
0 - 15 mm/hr
B
0 - 20 mm/hr
C
5 - 10 mm/hr
D
5 - 20 mm/hr
Question 37
സാമാന്യമായി ശൃതകഷായത്തിന്റെ മാത്ര (Dose) എത്രയാണ്?
A
1 പലം
B
2 പലം
C
3 പലം
D
4 പലം
Question 38
“ചൂർണ്ണ"മായി ഉപയോഗിക്കുന്ന ആയുർവേദ മരുന്നിന്റെ അനുപാനമായി തേൻ ഉപയോഗിക്കുന്നെങ്കിൽ അത് എത്ര അളവിൽ ചേർക്കണം?
A
ചൂർണ്ണത്തിന്റെ അതേ അളവിൽ
B
ചൂർണ്ണത്തിന്റെ ഇരട്ടി അളവിൽ
C
ചൂർണ്ണത്തിന്റെ പകുതി അളവിൽ
D
ചൂർണ്ണത്തിന്റെ നാലിരട്ടി അളവിൽ
Question 39
അകത്തേക്ക് (Internal use) ഉപയോഗിക്കുന്ന തൈലങ്ങൾ ഏത് പാകത്തിൽ കാച്ചിയരിച്ചത് ആയിരിക്കണം?
A
മൃദു പാകത്തിൽ
B
ലേഹ പാകത്തിൽ
C
മദ്ധ്യമ പാകത്തിൽ
D
പ്രത്യേകിച്ച് പാകമില്ല
Question 40
“ഛർദ്ദി” എന്ന രോഗമുള്ളയാളിൽ ഏത് ഔഷധകാലത്തിലാണ് ഔഷധം നൽകേണ്ടത്?
A
സാന്നം
B
അനന്നം
C
മുഹുർമുഹു
D
സാമുദ്ഗം
Question 41
സാമാന്യമായി പാൽകഷായ നിർമ്മാണത്തിൽ ഏത് അനുപാതത്തിൽ ആണ് ദ്രവ്യം : പാൽ : വെള്ളം ചേർത്ത് പാകം ചെയ്യുന്നത്?
A
1 : 8 : 32
B
1 : 4 : 8
C
1 : 2 : 4
D
1 : 6 : 16
Question 42
ആയുർവേദത്തിലെ “കർഷം” എന്ന അളവിന് തുല്യമായ മെട്രിക് അളവ് (metric equivalent ഏത്?
A
15 gram
B
48 gram
C
24 gram
D
12 gram
Question 43
പ്രമേഹരോഗത്തിന് ഉപയോഗിക്കുന്ന മരുന്നായ ഹ്യൂമൻ ഇൻസുലിൻ (Human insulin IP) സൂക്ഷിക്കേണ്ട താപനില എത്ര?
A
12°C - 20°C
B
2°C - 8°C
C
28°C - 32°C
D
20°C - 30°C
Question 44
ഒരു രോഗിയിൽ ഔഷധ മാത്ര (Dose) നിർണ്ണയത്തിൽ ഉൾപ്പെടാത്ത ഘടകം ഏതാണ്?
A
മരുന്നിന്റെ പ്രതിപ്രവർത്തനം
B
ശരീരഭാരം
C
രോഗിയുടെ പ്രായം
D
ശുചിത്വം
Question 45
താഴെ കൊടുത്തിരിക്കുന്നവയിൽ നിന്ന് "പാദചതുഷ്ടയ"ത്തിൽ ഉൾപ്പെടുന്നത് തിരഞ്ഞെടുക്കുക :
A
ദ്രവ്യം
B
ഗുണം
C
ചരകസംഹിത
D
അഷ്ടാംഗഹൃദയം
Sponsored
Question 46
താഴെ കൊടുത്തിരിക്കുന്നവയിൽ "ഷഡ് രസ"ങ്ങളിൽ ഉൾപ്പെടാത്ത രസം ഏത്?
A
മധുരം
B
ലവണം
C
ക്ഷാരം
D
കഷായം
Question 47
ശരീരത്തിൽ ജരണപ്രക്രിയ വഴി ഉപയുക്തദ്രവ്യത്തിന്റെ രസത്തിന് പരിണാമം സംഭവിച്ച് രസാന്തരം (പുതിയ രസം) ഉദ്പാദിക്കപ്പെടുന്നു. ഇതിനെ ---------- എന്നു പറയുന്നു.
A
ഗുണം
B
വിപാകം
C
വിരുദ്ധം
D
വമനം
Question 48
"കഷായ" രൂപത്തിൽ തയ്യാറാക്കിയ മരുന്ന് ഏതെല്ലാം ഔഷധമാർഗ്ഗങ്ങളിലൂടെ പ്രയോഗിക്കാം?
A
വായിൽ കൂടി
B
വായിൽ കൂടിയും ഗുദമാർഗ്ഗത്തിൽ കൂടിയും
C
സിരയിൽ കൂടി
D
മേൽപ്പറഞ്ഞവ എല്ലാം
Question 49
താഴെ കൊടുത്തിരിക്കുന്നവയിൽ കഫശമനത്തെ ചെയ്യുന്ന രസങ്ങൾ ഏതെല്ലാം?
A
കടു, തിക്തം, കഷായം
B
മധുരം, അമ്ലം, ലവണം
C
കഷായം, തിക്തം, മധുരം
D
മധുരം, തിക്തം, ലവണം
Question 50
ചുവടെ തന്നിരിക്കുന്നവയിൽ മധുരരസമുള്ള ദ്രവ്യം ഏത്?
A
പിപ്പല്ലി
B
മഞ്ഞൾ
C
ചിറ്റമൃത്
D
നെയ്യ്
Question 51
ഏറ്റവും ഉത്തമമായ സ്നേഹം :
A
തൈലം
B
ഘൃതം
C
മജ്ജ
D
വസ
Question 52
ഏത് കഴിച്ചതിനു ശേഷമാണ് ചൂടുവെള്ളം കുടിക്കാൻ പാടില്ലാത്തത്?
A
ഘൃതം
B
തിലതൈലം
C
തുവരകതൈലം
D
വസ
Question 53
മൃദുകോഷ്ഠത്തിൽ എത്ര ദിവസം സ്നേഹപാനം ചെയ്യാം?
A
3 ദിവസം
B
5 ദിവസം
C
സമ്യക് സ്നിഗ്ദ ലക്ഷണം കിട്ടുന്നത് വരെ
D
(A), (C)
Question 54
പത്ര പോടലസ്വേദം ഏത് വിഭാഗത്തിൽ പെടുന്നു?
A
ഊഷ്മസ്വേദം
B
ഉപനാഹസ്വേദം
C
താപസ്വേദം
D
ദ്രവസ്വേദം
Question 55
സ്വേദാതിയോഗത്തിന്റെ ചികിത്സ :
A
സ്നേഹനം
B
ലംഘനം
C
സ്തംഭനം
D
ബൃംഹണം
Question 56
ശോധന കർമ്മങ്ങളിൽ പെടാത്തത് ഏത്?
A
വമനം
B
വിരേചനം
C
കഷായവസ്തി
D
സ്വേദനം
Question 57
സമ്യക് വമനത്തിൽ ദോഷങ്ങൾ പുറത്ത് പോവുന്നത് ഏത് ക്രമത്തിൽ ആണ്?
A
വാതം, പിത്തം, കഫം
B
കഫം, പിത്തം, വാതം
C
പിത്തം, വാതം, കഫം
D
പിത്തം, കഫം, വാതം
Question 58
"ചികിത്സാർദ്ധം" / "അർദ്ധചികിത്സ" ആയി കണക്കാക്കുന്നത് ഏതിനെയാണ്?
A
വമനം
B
വിരേചനം
C
വസ്തി
D
നസ്യം
Question 59
ഏത് കർമ്മത്തിന് ശേഷം ആണ് പേയാദിക്രമം വിധിച്ചിരിക്കുന്നത്?
A
ശോധനം
B
രക്തമോക്ഷം
C
സ്നേഹപാനം
D
(A), (B), (C)
Question 60
അപരാജിത ധൂപയോഗം ഏത് രോഗത്തിന്റെ ചികിത്സയിലാണ് പറഞ്ഞിരിക്കുന്നത്?
A
ജ്വരം
B
രക്തപിത്തം
C
കാസം
D
രാജയക്ഷ്മാവ്
Sponsored
Question 61
ഛർദ്ദിയുടെ ഏറ്റവും ശ്രേഷ്ഠമായ ഔഷധം :
A
ചുക്ക്
B
മലര്
C
തിപ്പലി
D
മുത്തങ്ങ
Question 62
"അഭയാരിഷ്ടം" ഏത് രോഗത്തിന്റെ ചികിത്സയിൽ ആണ് പറഞ്ഞിരിക്കുന്നത്?
A
അതിസാരം
B
അർശസ്
C
കാസം
D
പ്രമേഹം
Question 63
താഴെ പറയുന്നവയിൽ മൂർദ്ധതൈലത്തിൽ പെടാത്തത് ഏത്?
A
മാത്രാവസ്തി
B
അഭ്യംഗം
C
പിചു
D
സേകം
Question 64
ഗർഭിണികൾ ഉപയോഗിക്കാൻ പാടില്ലാത്തത് ഏത്?
A
നവനീതം
B
ഘൃതം
C
മദ്യം
D
ക്ഷീരം
Question 65
ഗർഭിണികളിൽ ചെയ്യാൻ പാടില്ലാത്ത ശോധനകർമ്മം :
A
വമനം
B
വിരേചനം
C
രക്തമോക്ഷം
D
(A), (B), (C)
Question 66
ഗർഭിണികളിൽ എത്രാമത്തെ മാസം മുതൽ വസ്തി ചെയ്യാം?
A
6
B
7
C
8
D
9
Question 67
സൂതികാപരിചര്യയിൽ പ്രധാനമായി ഉപയോഗിക്കുന്ന തൈലം:
A
ബലാതൈലം
B
സഹചരാദി തൈലം
C
വാതവിദ്ധ്വംസിനി തൈലം
D
കർപ്പൂരാദി തൈലം
Question 68
സ്ത്രീകളിൽ ഏതെല്ലാം രോഗാവസ്ഥകളിൽ ആണ് ഉത്തരവസ്തി വിധിച്ചിട്ടുള്ളത്?
A
വസ്തി രോഗങ്ങൾ
B
യോനി രോഗങ്ങൾ
C
ഗർഭാശയ രോഗങ്ങൾ
D
(A), (B), (C)
Question 69
സൂതികയ്ക്ക് എത്രാമത്തെ ദിവസം മുതൽ ബ്യംഹണം ചെയ്യാം?
A
7
B
5
C
12
D
15
Question 70
നവജാതശിശുക്കളെ കുളിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന ഔഷധം :
A
നാല്പാമരം
B
ത്രിഫല
C
വേപ്പ്
D
കൊന്ന
Question 71
കുട്ടികളിലെ ശോഷത്തിൽ അഭ്യംഗത്തിനായി നിർദേശിക്കുന്ന തൈലം:
A
പിണ്ഡതൈലം
B
ലാക്ഷാദി തൈലം
C
കൊട്ടം ചുക്കാദി തൈലം
D
ശതാഹ്വാദി തൈലം
Question 72
ഒരു വയസ്സ് പ്രായമുള്ള കുട്ടിയിൽ കഷായവസ്തിയുടെ മാത്രം:
A
1 പലം
B
1/2 പലം
C
2 പലം
D
1 1/2 പലം
Question 73
എത്ര വയസ്സ് മുതൽ ആണ് ശോധന കർമ്മം വിധിച്ചിട്ടുള്ളത്?
A
6
B
7
C
8
D
10
Question 74
"ബാലസ്യ സർപുരോഗേഷു പൂജിതം" ഏത് ചൂർണ്ണയോഗത്തെപ്പറ്റിയുള്ള വിവരണമാണിത്?
A
വൈശ്വാനര ചൂർണ്ണം
B
രജന്യാദി ചൂർണ്ണം
C
ഹിംഗുവചാദി ചൂർണ്ണം
D
അവിപത്തി ചൂർണ്ണം
Question 75
"മർശനസ്യം" എത്ര വയസ്സ് മുതൽ ചെയ്യാം?
A
5
B
7
C
8
D
10
Sponsored
Question 76
സന്ധിമുക്തം എത്ര വിധം?
A
6
B
8
C
12
D
16
Question 77
സ്വസ്ഥന് നിത്യവും കണ്ണിൽ ഉപയോഗിക്കേണ്ടുന്ന അഞ്ജനം :
A
രസാഞ്ജനം
B
സൗവീരാഞ്ജനം
C
ഇളനീർക്കുഴമ്പ്
D
കാചയാപനം
Question 78
താഴെ പറയുന്നവയിൽ നിർവിഷ ജളൂക ഏതാണ്?
A
കൃഷ്ണാ
B
ഇന്ദ്രായുധ
C
ശംഖമുഖി
D
ഗോചന്ദന
Question 79
ആശ്ച്യോതനത്തിന്റെ മാത്ര :
A
10-12 ബിന്ദു
B
6-8 ബിന്ദു
C
2-4 ബിന്ദു
D
1-2 ബിന്ദു
Question 80
വാതികമായ നേത്രരോഗത്തിൽ തർപ്പണം ചെയ്യേണ്ട സമയം :
A
500 മാത്ര
B
600 മാത്ര
C
800 മാത്ര
D
1000 മാത്ര
Question 81
സുശ്രുതസംഹിത പ്രകാരം ബന്ധങ്ങൾ എത്രവിധം?
A
13
B
14
C
15
D
16
Question 82
താഴെ പറയുന്നവയിൽ പാനീയക്ഷാരം നിഷേധിച്ചിട്ടുള്ള അവസ്ഥ :
A
ഉദരം
B
കൃമി
C
വിഷം
D
തിമിരം
Question 83
മൂർദ്ധതൈലങ്ങളിൽ ഏറ്റവും ശ്രേഷ്ഠം ഏത്?
A
പിചു
B
അഭ്യംഗം
C
ശിരോവസ്തി
D
സേകം
Question 84
സാധാരണയായി കുട്ടികളിൽ കാണുന്ന അസ്ഥിഭഗ്നം:
A
കർക്കടകം
B
മജ്ജാനുഗതം
C
വക്രം
D
അതിപാതിതം
Question 85
നസ്യം ചെയ്യുമ്പോൾ ഏത് മർമ്മത്തെ ആശ്രയിച്ചാണ് ദോഷം പുറത്തു പോകുന്നത്:
A
ഫണം
B
വിധുര
C
ആവർത്തനം
D
ശൃംഗാടകം
Question 86
"സുപ്തി"യിൽ ഏറ്റവും അനുയോജ്യമായ രക്തമോക്ഷം ഏത്?
A
പ്രച്ഛാന്നം
B
ശൃംഗം
C
സിരാവേധം
D
ജളൂകാവചരണം
Question 87
മുഖദൗർഗന്ധ്യനാശനമായ ഗണ്ഡൂഷം:
A
ക്ഷാരാംബുഗണ്ഡൂഷം
B
തൈലഗണ്ഡൂഷം
C
ക്ഷൗദ്രഗണ്ഡൂഷം
D
ധാന്യാമ്ലഗണ്ഡൂഷം
Question 88
ക്ഷാരപായിത ശസ്ത്രമുപയോഗിക്കാൻ വിധിച്ചിട്ടുള്ള ശസ്ത്രകർമ്മം :
A
അസ്ഥിഛേദനം
B
മാംസഛേദനം
C
പാടനം
D
സിരാവേധം
Question 89
വേദനയില്ലാത്ത അവസ്ഥയിൽ കർണ്ണപൂരണം ധരിക്കേണ്ട മാത്ര:
A
100 മാത്ര
B
200 മാത്ര
C
300 മാത്ര
D
400 മാത്ര
Question 90
മാംസദഗ്ദ്ധത്തിൽ കാണുന്ന ലക്ഷണം:
A
ശബ്ദപ്രാദുർഭാവം
B
കൃഷ്ണോന്നതവ്രണതം
C
കപോതവർണ്ണം
D
സ്രാവസന്നിരോധം
Sponsored
Question 91
രസക്രിയാഞ്ജനത്തിന്റെ മാത്ര:
A
ഹരേണു മാത്ര
B
വിഡംഗ മാത്ര
C
മാഷ മാത്ര
D
കളായ മാത്ര
Question 92
സ്നേഹദ്രവ്യങ്ങളിൽ ഏറ്റവും ഗുരുവായത് ഏത്?
A
തൈലം
B
ഘൃതം
C
വസ
D
മജ്ജ
Question 93
ക്ഷാരാതിദഗ്ധത്തിൽ കാണുന്ന ലക്ഷണം :
A
കണ്ഡൂ
B
തോദം
C
പിപാസ
D
വ്യാധിവൃദ്ധി
Question 94
പ്രതിമർശനസ്യം നിഷേധിച്ചിട്ടുള്ളത് ആർക്ക്?
A
ബാലൻ
B
വൃദ്ധൻ
C
ക്ഷതക്ഷീണൻ
D
മദ്യപീതൻ
Question 95
അർമ്മഛേദനശേഷം അർമ്മം വരാതിരിക്കാൻ ഉപയോഗിക്കേണ്ട അഞ്ജനം :
A
വിമലാവർത്തി
B
സീതാമനശ്ശിലാദ്യഞ്ജനം
C
നാളികേരാഞ്ജനം
D
ഷാൺമാക്ഷികവർത്തി
Question 96
അഗ്നികർമ്മം ചെയ്യാൻ പാടില്ലാത്ത ഋതു:
A
ശിശിരം
B
വസന്തം
C
വർഷം
D
ശരത്
Question 97
വസ ഉപയോഗിച്ച് തർപ്പണം ചെയ്യാൻ വിധിച്ചിട്ടുള്ള രോഗം :
A
തിമിരം
B
ശുഷ്ക്കാക്ഷിപാകം
C
നക്താന്ധ്യം
D
കൃച്ഛ്രോന്മീലം
Question 98
പുരുഷന്മാരിലുപയോഗിക്കുന്ന അർശോയന്ത്രത്തിന്റെ നീളം:
A
3 അംഗുലം
B
4 അംഗുലം
C
5 അംഗുലം
D
6 അംഗുലം
Question 99
കേശശാതത്തിൽ ഏറ്റവും അനുയോജ്യമായ മൂർദ്ധതൈലം :
A
പിചു
B
അഭ്യംഗം
C
ശിരോവസ്തി
D
സേകം
Question 100
നേത്രത്തിൽ ഉപയോഗിക്കുന്ന ബന്ധവിശേഷം:
A
കോശം
B
ദാമം
C
ചീനം
D
വിതാനം