00:00 Time Left

108/2018 - Office Attendant - KDRB

You are currently taking the Devaswom Board series. Good luck!

Sponsored
Question 1
ഒരു ചതുരപ്പെട്ടിയുടെ വ്യാപ്തം 1000 ഘനസെന്റീമീറ്റർ ആണ്. ഇതിന്റെ വശങ്ങളുടെ രണ്ട് മടങ്ങ് വശങ്ങളുള്ള ചതുരപ്പെട്ടിയുടെ വ്യാപ്തം എത്രയായിരിക്കും?

A
1000 ഘന.സെ.മീ.
B
2000 ഘന.സെ.മീ.
C
4000 ഘന.സെ.മീ.
D
8000 ഘന.സെ.മീ.
Question 2
(9 ½)2 എത്ര?

A
81 ¼
B
90 ¼
C
81 ½
D
18
Question 3
മാസാമാസം പണം നിക്ഷേപിക്കുന്ന ബാങ്കിൽ ആദ്യമാസം 1,000 രൂപയും പിന്നീടുള്ള ഓരോ മാസവും 100 രൂപയും വീതമാണ് അഖില പണം നിക്ഷേപിച്ചുവരുന്നത്. മൂന്നുവർഷം കഴിഞ്ഞാൽ അഖിലയ്ക്ക് എത്ര രൂപ തിരിച്ചു കിട്ടണം? (പലിശ കണക്കാക്കാതെ മുതൽ മാത്രം)

A
3,500
B
4,500
C
3,600
D
4,600
Question 4
കർക്കിടകമാസത്തിൽ രാമായണം പുസ്തകത്തിന് 10% വിലക്കിഴിവ് നിശ്ചയിച്ചു.

ഈ മാസം വാങ്ങുകയാണെങ്കിൽ 180 രൂപ മുഖവിലയുള്ള രാമായണം പുസ്തകത്തിന് എത്ര രൂപ കൊടുക്കേണ്ടിവരും?

A
170 രൂപ
B
190 രൂപ
C
162 രൂപ
D
198 രൂപ
Question 5
14.8 x 15.2 =

A
196.16
B
220.16
C
224.16
D
224.96
Question 6
7 ½ മീറ്റർ നീളമുള്ള ഒരു ചരടിൽ നിന്നും ¾ മീറ്റർ നീളമുള്ള എത്ര കഷ്ണം ചരടുകൾ മുറിച്ചെടുക്കാം?

A
10
B
9
C
8
D
7
Question 7
38, 28, 22, 37, 26, 33, 32, 24 എന്നീ സംഖ്യകളുടെ ശരാശരി എത്ര?

A
240
B
80
C
30
D
40
Question 8
ചുവടെ കൊടുത്ത 4 സംഖ്യകളിൽ ഒന്ന് കൂട്ടത്തിൽ പെടാത്തതാണ്. ആ സംഖ്യ ഏത്?

25, 49, 169, 225

A
25
B
49
C
169
D
225
Question 9
ഒരു കച്ചവടത്തിനായി A യും B യും 1,50,000 രൂപയും 90,000 രൂപയും യഥാക്രമം മുതൽ മുടക്കി. ഒരു വർഷം കഴിഞ്ഞപ്പോൾ 32,000 രൂപ ലാഭം കിട്ടി. മുതൽ മുടക്കിന്റെ അതേ തോതിലാണ് രണ്ടുപേരും ലാഭം വീതിച്ചെടുത്തതെങ്കിൽ A യ്ക്ക് എത്ര രൂപ ലാഭവിഹിതം കിട്ടും?

A
20,000
B
12,000
C
15,000
D
9,000
Question 10
2018 ഓഗസ്റ്റ് 15 ഒരു ബുധനാഴ്ചയായിരുന്നു. 2020 ഓഗസ്റ്റ് 15 ഏതാഴ്ചയായിരിക്കും?

A
ബുധൻ
B
വ്യാഴം
C
ശനി
D
വെള്ളി
Question 11
നിശബ്ദവസന്തം (Silent Spring) എന്ന കൃതിയുടെ രചയിതാവ് :

A
മേരി ഓസ്റ്റിൻ
B
സാറാ ആൻഡ്രൂസ്
C
റേച്ചൽ കാഴ്സൺ
D
ആനി ഡില്ലാർഡ്
Question 12
WWE എന്ന പരിസ്ഥിതി സംഘടനയുടെ ലോഗോയിൽ കാണപ്പെടുന്ന ജീവി ഏത്?

A
ഭീമൻ പാണ്ട
B
കടുവ
C
ആന
D
സിംഹവാലൻ കുരങ്ങ്
Question 13
മൈക്രോചിപ്പുകളുടെ നിർമ്മാണത്തിനുപയോഗിക്കുന്ന ലോഹം ഏത്?

A
ഈയം
B
കാഡ്മിയം
C
ഇറിഡിയം
D
സിലിക്കൺ
Question 14
ഖരപദാർത്ഥങ്ങൾ താപം സ്വീകരിച്ച് നേരിട്ട് വാതകമായി മാറുന്ന പ്രക്രിയ:

A
ദ്രവീകരണം
B
ഉത്പതനം
C
സാന്ദ്രീകരണം
D
ബാഷ്പീകരണം
Question 15
ഹൃദയത്തെ പൊതിഞ്ഞു സംരക്ഷിക്കുന്ന ഇരട്ടസ്തരം:

A
പെരികാർഡിയം
B
പെരിട്ടോണിയം
C
മയോകാർഡിയം
D
മെനിഞ്ചസ്
Sponsored
Question 16
പാരമ്പര്യേതര ഊർജ്ജ സ്രോതസ്സ് അല്ലാത്തത് ഏത്?

A
തിരമാല
B
കാറ്റ്
C
മണ്ണെണ്ണ
D
സൗരോർജ്ജം
Question 17
മലിനജലത്തിലൂടെ പകരുന്ന രോഗം കണ്ടെത്തി എഴുതുക :

A
മന്ത്
B
എലിപ്പനി
C
ജലദോഷം
D
കുഷ്ഠം
Question 18
ആഹാരഘടകങ്ങൾ ശരീരത്തിന്റെ ഭാഗമാക്കുന്ന പോഷണപ്രക്രിയയിലെ ഘട്ടം ഏത്?

A
ആഗിരണം
B
ആഹാരസ്വീകരണം
C
ദഹനം
D
സ്വാംശീകരണം
Question 19
ദേശീയ ഊർജ്ജ സംരക്ഷണ ദിനം:

A
ഡിസംബർ 14
B
നവംബർ 12
C
മാർച്ച് 21
D
ഒക്ടോബർ 3
Question 20
BCG കുത്തിവെയ്പ് ഏത് രോഗത്തെയാണ് പ്രതിരോധിക്കുന്നത്?

A
ചിക്കൻപോക്സ്
B
ക്ഷയം
C
വില്ലൻചുമ
D
മുണ്ടിനീര്
Question 21
തന്നിരിക്കുന്ന ജീവികളിൽ നിന്ന് പ്രാഥമിക ഉപഭോക്താവിനെ തെരഞ്ഞെടുക്കുക:

A
പുല്ല്
B
ഓന്ത്
C
തവള
D
മാൻ
Question 22
ശരീര തുലനനിലയുമായി ബന്ധപ്പെട്ട തലച്ചോറിന്റെ ഭാഗം ഏത്?

A
സെറിബ്രം
B
സെറിബെല്ലം
C
തലാമസ്
D
മെഡുല്ല ഒബ്ളോംഗേറ്റ
Question 23
ശാസ്ത്രീയമായി മുയലുകളെ വളർത്തുന്ന പ്രക്രിയ ഏത്?

A
പിസികൾച്ചർ
B
എപ്പികൾച്ചർ
C
മ്യൂണികൾച്ചർ
D
സെറികൾച്ചർ
Question 24
അടിച്ചുപരത്തി കനംകുറഞ്ഞ തകിടുകളാക്കി മാറ്റാൻ സാധിക്കുന്ന ലോഹങ്ങളുടെ സവിശേഷതയ്ക്ക് പറയുന്ന പേര് എന്ത്?

A
മാലിയബിലിറ്റി
B
ഡക്റ്റിലിറ്റി
C
ലോഹദ്യുതി
D
സൊണോരിറ്റി
Question 25
വിറ്റാമിൻ C യുടെ അഭാവം മൂലമുണ്ടാകുന്ന രോഗം ഏത്?

A
പെല്ലാഗ്ര
B
കണ
C
സ്കർവ്വി
D
ബെറിബെറി
Question 26
ദ്രവണാങ്കം കൂടിയ ലോഹം കണ്ടെത്തി എഴുതുക:

A
ക്രോമിയം
B
വെള്ളി
C
ഇരുമ്പ്
D
ടങ്സ്റ്റൺ
Question 27
ഇരുമ്പ് തുരുമ്പിക്കുമ്പോഴുണ്ടാകുന്ന രാസസംയുക്തം ഏത്?

A
അയൺ നൈട്രൈഡ്
B
അയൺ ഓക്സൈഡ്
C
അയൺ സൾഫൈഡ്
D
അയൺ കാർബൈഡ്
Question 28
പ്രകാശസംശ്ലേഷണ ഫലമായി സസ്യങ്ങളിൽ ആഹാരം നിർമ്മിക്കപ്പെടുന്നത് ഏത് രൂപത്തിലാണ്?

A
അന്നജം
B
ലാക്ടോസ്
C
പ്രോട്ടീൻ
D
ഗ്ലൂക്കോസ്
Question 29
പൊള്ളലേറ്റ ആൾക്ക് നൽകുന്ന പ്രഥമശുശ്രൂഷ എന്ത്?

A
പൊള്ളലേറ്റ ഭാഗത്ത് തുടർച്ചയായി തണുത്ത വെള്ളം ഒഴിക്കുക
B
പൊള്ളലേറ്റ ഭാഗത്ത് ഐസ് വയ്ക്കുക
C
പൊള്ളിയ ഭാഗത്ത് ഒട്ടിപ്പിടിച്ചിരിക്കുന്ന തുണി നീക്കം ചെയ്യുക
D
പൊള്ളലേറ്റ ഭാഗത്ത് ഏതെങ്കിലും ലേപനം പുരട്ടുക
Question 30
നിക്കൽ, അയൺ, ക്രോമിയം എന്നീ ലോഹങ്ങളുടെ സങ്കരം:

A
ബ്രാസ്
B
ബ്രോൺസ്
C
നിക്രോം
D
അൽകിനോ
Sponsored
Question 31
കേരള സർക്കാർ 2018 ൽ പ്രഖ്യാപിച്ച മികച്ച നടനുള്ള പുരസ്ക്കാരം ഇന്ദ്രൻസിന് നേടിക്കൊടുത്ത ചലച്ചിത്രം ഏത്?

A
ഒറ്റയാൾ
B
ഒറ്റമുറിവെളിച്ചം
C
ഒരാൾ പൊക്കം
D
ആളൊരുക്കം
Question 32
സൂര്യനെക്കുറിച്ച് പഠിയ്ക്കാൻ ഇന്ത്യ അയക്കാനുദ്ദേശിക്കുന്ന പ്രഥമ ഉപഗ്രഹദൗത്യത്തിന്റെ പേര് :

A
സോളാർ പ്രോബ് പ്ലസ്
B
ആദിത്യ - എൽ - 1
C
രവി - എൽ – 1
D
സൂര്യയാൻ - എൽ - 1
Question 33
കമൽഹാസൻ രൂപീകരിച്ച രാഷ്ട്രീയപാർട്ടി ഏതാണ്?

A
ദ്രാവിഡ മക്കൾ കഴകം
B
മക്കൾ മുന്നേറ്റ കഴകം
C
മക്കൾ നീതി മയ്യം
D
ജസ്റ്റിസ് പാർട്ടി
Question 34
പോർച്ചുഗീസ് ആധിപത്യത്തിൽ നിന്ന് ഗോവയെ മോചിപ്പിയ്ക്കാൻ 1961 ൽ ഇന്ത്യൻ സൈന്യം നടത്തിയ ദൗത്യം ഏത് പേരിലാണ് അറിയപ്പെടുന്നത്?

A
ഓപ്പറേഷൻ വിജയ്
B
ഓപ്പറേഷൻ ബ്ലൂസ്റ്റാർ
C
ഓപ്പറേഷൻ ബ്ലാക് തണ്ടർ
D
ഓപ്പറേഷൻ കരുണ
Question 35
ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ സാക്ഷര നഗരമായി കോട്ടയം പ്രഖ്യാപിയ്ക്കപ്പെട്ടത് ഏത് വർഷം?

A
1989
B
1990
C
1991
D
1992
Question 36
ആരുടെ ചരമദിനമാണ് കേരളത്തിൽ "വായനാദിന"മായി ആചരിക്കുന്നത്?

A
കെ.എം. പണിക്കർ
B
കെ.സി.എസ്. പണിക്കർ
C
പി.എൻ. പണിക്കർ
D
കെ.പി.എസ്. മേനോൻ
Question 37
ഭിന്നശേഷിയ്ക്കാരുടെ ഉന്നമനം ലക്ഷ്യമിട്ട് കേരള സർക്കാർ 2017 ൽ തുടങ്ങിയ പദ്ധതിയാണ്:

A
സൗഭാഗ്യ
B
കാരുണ്യ
C
അനുയാത്ര
D
കൈത്താങ്ങ്
Question 38
ആരുടെ രചനയാണ് "ഇന്ത്യ-എ വൂണ്ടഡ് സിവിലൈസേഷൻ?"

A
അരുന്ധതി റോയ്
B
അനിതാ നായർ
C
ആർ.കെ. നാരായൺ
D
വി.എസ്. നയ്പോൾ
Question 39
ചൈനയ്ക്ക് 99 വർഷത്തെ പാട്ടത്തിന് വിട്ടുകൊടുത്ത ശ്രീലങ്കൻ തുറമുഖം ഏതാണ്?

A
ഹംബൻടോട്ട
B
ചാബഹാർ
C
സിറ്റ് വ്വേ
D
ഗ്വാദാർ
Question 40
ആസൂത്രണ കമ്മീഷനു പകരം 2015 ജനുവരി 1 ന് നിലവിൽവന്ന പുതിയ സംവിധാനം ഏത്?

A
റൂസ
B
നീതി ആയോഗ്
C
നാഷണൽ ടെസ്റ്റിംഗ് ഏജൻസി
D
ഹീര
Question 41
ഏതൊക്കെ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന തീവണ്ടിയാണ് "മൈത്രി എക്സ്പ്രസ്സ്"?

A
ഡൽഹി - ലാഹോർ
B
കൊൽക്കത്ത - ഡാക്ക
C
കൊൽക്കത്ത – ഖുൽന
D
ജനക്പൂർ - ജയ്നഗർ
Question 42
ആലുവയിലെ അദ്വൈതാശ്രമം സ്ഥാപിച്ചതാര്?

A
ശങ്കരാചാര്യർ
B
വാഗ്ഭടാനന്ദൻ
C
ബ്രഹ്മാനന്ദ ശിവയോഗി
D
ശ്രീനാരായണഗുരു
Question 43
ആറു മുതൽ പതിനാലു വയസ്സുവരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസം അംഗീകരിയ്ക്കപ്പെട്ടത് എത്രാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെ ആണ്?

A
86-ാം ഭേദഗതി
B
12-ാം ഭേദഗതി
C
92-ാം ഭേദഗതി
D
93-ാം ഭേദഗതി
Question 44
താഴെ നല്കിയിരിക്കുന്നതിൽ ഏതായിരുന്നു 2018 ലോകകപ്പ് ഫുട്ബോൾ മത്സരത്തിന്റെ ഭാഗ്യചിഹ്നം?

A
ഭിൻഭിൻ
B
കാക
C
സാബിവാക്ക
D
അതുംഗ്
Question 45
'ചൂർണി' എന്ന് പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന കേരളത്തിലെ നദിയേത്?

A
പമ്പ
B
നിള
C
പെരിയാർ
D
കബനി
Sponsored
Question 46
ആറളം വന്യജീവി സങ്കേതം ഏത് ജില്ലയിലാണ്?

A
കാസർഗോഡ്
B
കണ്ണൂർ
C
വയനാട്
D
കോഴിക്കോട്
Question 47
'ഇനി വരുന്നൊരു തലമുറയ്ക്ക്

ഇവിടെ വാസം സാധ്യമോ....?" എന്ന പ്രകൃതിസംരക്ഷണ സന്ദേശഗാനം ആരുടെ രചനയാണ്?

A
ഇഞ്ചക്കാട് ബാലചന്ദ്രൻ
B
സുഗതകുമാരി
C
മുരുകൻ കാട്ടാക്കട
D
പവിത്രൻ തീക്കുനി
Question 48
'പ്രധാൻമന്ത്രി സുരക്ഷാ ബീമയോജന'യുടെ വാർഷികപ്രീമിയം എത്ര രൂപയാണ്?

A
24
B
330
C
101
D
12
Question 49
'മിസൈൽ വുമൺ' എന്നറിയപ്പെടുന്ന മലയാളി വനിത ആരാണ്?

A
ഡോ. ലളിതാംബിക
B
ഡോ. ജാൻസി ജെയിംസ്
C
ഡോ. ടെസ്സി തോമസ്സ്
D
ഡോ. ഉഷ ടൈറ്റസ്
Question 50
വൈക്കം സത്യാഗ്രഹത്തിൽ സജീവമായി പങ്കെടുത്ത തമിഴ്നാട്ടിൽ നിന്നുള്ള സാമൂഹ്യ പരിഷ്ക്കർത്താവ്:

A
സുബ്രഹ്മണ്യഭാരതി
B
കാമരാജ്
C
സി.എൻ. അണ്ണാദുരൈ
D
ഇ.വി. രാമസ്വാമി
Question 51
യുനെസ്കോ അംഗീകരിച്ച പൈതൃക കലാരൂപങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച രണ്ട് കേരളീയ കലാരൂപങ്ങൾ ഏവ?

A
കൂടിയാട്ടവും കഥകളിയും
B
മുടിയേറ്റും കൂടിയാട്ടവും
C
മുടിയേറ്റും പടയണിയും
D
കഥകളിയും പടയണിയും
Question 52
'ബച്പൻ ബച്ചാവോ ആന്ദോളൻ' എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ആരാണ്?

A
കൈലാഷ് സത്യാർത്ഥി
B
മേധാ പട്കർ
C
മലാല യൂസഫ് സായ്
D
വിനോബാഭാവെ
Question 53
മലയാളി കായികതാരം രഞ്ജിത് മഹേശ്വരി ഒളിമ്പിക്സിൽ മത്സരിച്ചത് ഏത് ഇനത്തിലാണ്?

A
ഹൈ ജംപ്
B
ലോംഗ് ജംപ്
C
പോൾ വാൾട്ട്
D
ട്രിപ്പിൾ ജംപ്
Question 54
എന്തിനുവേണ്ടിയുള്ള പ്രവർത്തനമാണ് കല്ലേൽ പൊക്കുടനെ പ്രശസ്തനാക്കിയത്?

A
പുഴ മലിനീകരണം തടയുവാൻ
B
കണ്ടൽക്കാടുകളുടെ സംരക്ഷണത്തിന്
C
മിശ്രവിവാഹം പ്രോത്സാഹിപ്പിക്കുവാൻ
D
സിംഹവാലൻ കുരങ്ങുകളുടെ സംരക്ഷണത്തിന്
Question 55
1972 ൽ കേരളത്തിൽ നടപ്പിലാക്കിയ 'ലക്ഷംവീട്' പദ്ധതിയുടെ മുഖ്യസൂത്രധാരൻ ആരായിരുന്നു?

A
എം.എൻ. ഗോവിന്ദൻ നായർ
B
സി.എച്ച്. മുഹമ്മദ് കോയ
C
കെ.ആർ. ഗൗരിയമ്മ
D
ബേബി ജോൺ
Question 56
കേരളത്തിൽ ഏറ്റവും കൂടുതൽ നാളികേരം ഉത്പാദിപ്പിയ്ക്കപ്പെടുന്ന ജില്ല ഏതാണ്?

A
തൃശ്ശൂർ
B
കാസർഗോഡ്
C
കോഴിക്കോട്
D
തിരുവനന്തപുരം
Question 57
താഴെ പറയുന്നവരിൽ ആരാണ് മയ്യഴി വിമോചനസമരനേതാവ്?

A
എ.കെ. ഗോപാലൻ
B
ഐ.കെ. കുമാരൻ മാസ്റ്റർ
C
എം മുകുന്ദൻ
D
കെ. കേളപ്പൻ
Question 58
തീരദേശത്തെ യുവതീയുവാക്കൾക്ക് നൈപുണ്യപരിശീലനം നല്കുവാനായി കേന്ദ്രസർക്കാർ ആവിഷ്ക്കരിച്ച ഏത് പദ്ധതിയാണ് കുടുംബശ്രീയിലൂടെ കേരളത്തിൽ നടപ്പാക്കി തുടങ്ങിയത്?

A
ഹർഷം
B
സഹയാത്ര
C
സ്നേഹിത
D
സാഗർമാല
Question 59
നല്കിയിരിക്കുന്നവയിൽ ചെമ്മനം ചാക്കോയുടെ കവിതയേത്?

A
ആളില്ലാകസേരകൾ
B
വാക്കിന്റെ മരണം
C
കണ്ണട
D
തോന്ന്യാക്ഷരങ്ങൾ
Question 60
ഏത് പലഹാരമാണ് ഇംഗ്ലീഷിൽ 'സ്ട്രിംഗ് ഹോപ്പേഴ്സ്' (STRING HOPPERS) എന്നറിയപ്പെടുന്നത്?

A
ജിലേബി
B
അച്ചപ്പം
C
ഇടിയപ്പം
D
അരിമറുക്ക്
Sponsored
Question 61
'വാജിവാഹനൻ അയ്യപ്പൻ' - ഇതിലെ 'വാജി' എന്ന പദം അർത്ഥമാക്കുന്നതെന്ത്?

A
കടുവ
B
പുലി
C
കുതിര
D
ആന
Question 62
'കൃതജ്ഞത' എന്ന വാക്കിന് വിപരീതപദമായി യോജിക്കുന്നത് ഏത്?

A
സ്വാഗതം
B
ഉപക്രമം
C
അധ്യക്ഷത
D
കൃതഘ്നത
Question 63
താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്?

A
വെള്ളപ്പൊക്കത്തിൽ ഏകദേശം നൂറോളം വീടുകൾ ഒലിച്ചു പോയി
B
വെള്ളപ്പൊക്കത്തിൽ നൂറോളം വീടുകൾ ഒലിച്ചുപോയി
C
ഏകദേശം നൂറ് വീടുകളോളം വെള്ളപ്പൊക്കത്തിൽ ഒലിച്ചു പോയി
D
നൂറോളം വീടുകൾ വെള്ളത്തിൽ ഏകദേശം ഒലിച്ചു പോയി
Question 64
'പമ്പകടക്കുക' എന്ന ശൈലിയുടെ പൊരുൾ എന്ത്?

A
ലക്ഷ്യസ്ഥാനത്തെത്തുക
B
വ്യർത്ഥമായ പരിശ്രമം ചെയ്യുക
C
തിരികെ വരാത്തവണ്ണം ദൂരത്താവുക
D
ശബരിമലയ്ക്ക് സമീപം എത്തുക
Question 65
താഴെപ്പറയുന്നവയിൽ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്തതല്ലാത്ത ചലച്ചിത്രം ഏത്?

A
സ്വയംവരം
B
നിർമ്മാല്യം
C
എലിപ്പത്തായം
D
കൊടിയേറ്റം
Question 66
"താഴ്വര' എന്ന പദം വിഗ്രഹിച്ച് എഴുതിയാൽ കിട്ടുന്നത് .

A
താഴുള്ള വർ
B
വരയുള്ള താഴ്ഭാഗം
C
വരയുടെ താഴ്ഭാഗം
D
താഴെയാകുന്ന വര
Question 67
ബഹുവചന സ്വഭാവമുള്ള പദം ഏത്?

A
സ്വാമികൾ
B
വൈദ്യർ
C
തിരുവടികൾ
D
അദ്ധ്യാപകർ
Question 68
'Semicolon' എന്നതിന് സമാനമായ മലയാള പദം ഏത്?

A
അർദ്ധവിരാമം
B
വലയം
C
അങ്കുശം
D
അല്പവിരാമം
Question 69
ശ്രീ. മന്നത്തു പത്മനാഭന്റെ സമാധിസ്ഥലം എവിടെ?

A
ശിവഗിരി - വർക്കല
B
പൻമന - കരുനാഗപ്പള്ളി
C
പെരുന്ന – ചങ്ങനാശ്ശേരി
D
പല്ലന - കുമാരകോടി
Question 70
ശരിയായ പദമേത്?

A
അസ്തമയം
B
വിമ്മിഷ്ടം
C
കയ്യക്ഷരം
D
സാമ്രാട്ട്
Question 71
Choose the synonym of the word "bewilder":

A
Frighten
B
Perplex
C
Push
D
Force
Question 72
Find the antonym of "frugal" from the following:

A
Charitable
B
Extravagant
C
Generous
D
Lovable
Question 73
Even a -------- glance will reveal the real truth in the picture

A
Crude
B
Critical
C
Curious
D
Cursory
Question 74
'Fear of blood' is called:

A
Hemophobia
B
Heliophobia
C
Basophobia
D
Barophobia
Question 75
His father ---------- when he was just a little boy.

A
is dead
B
dead
C
died
D
has dead
Sponsored
Question 76
I was invited -------- the party by his parents.

A
to
B
for
C
with
D
at
Question 77
Choose correctly spelt word from among the following:

A
Cummittee
B
Committee
C
Commettee
D
Commitee
Question 78
Although his army was losing the battle, the brave general refused to:

A
give away
B
give on
C
give in
D
give out
Question 79
Choose the meaning for the given idiom "To give a wide berth":

A
To try
B
To labour
C
To punish
D
To avoid
Question 80
There was a serious --------- between the two sisters.

A
Alliteration
B
Alteration
C
Altercation
D
Aberration
Question 81
ഹൈന്ദവസംസ്ക്കാരത്തിന്റെ പ്രമാണ ഗ്രന്ഥം:

A
ഭഗവത്ഗീത
B
രാമായണം
C
മഹാഭാരതം
D
വേദം
Question 82
മഹാദേവൻ (ശിവൻ) വിഷപാനം നടത്തിയത് എപ്പോൾ?

A
പാലാഴി മഥനസമയത്ത്
B
സതീവിയോഗ സമയത്ത്
C
മുരുകൻ കൈലാസം ഉപേക്ഷിച്ചപ്പോൾ
D
പാർവ്വതി മഹാദേവ സന്നിധി വിട്ടപ്പോൾ
Question 83
ആദിശങ്കരാചാര്യരുടെ ജന്മദേശം:

A
കാശി
B
ഗയ
C
കാലടി
D
പുരി
Question 84
രാമായണത്തിലെ ഏറ്റവും മഹത്തായ ഉപദേശം ആരുടേത്?

A
കൗസല്യ
B
സുമിത്ര
C
സീത
D
മൈത്രേയി
Question 85
പിതൃകർമ്മത്തെപ്പറ്റി വിവരിക്കുന്ന പുരാണം ഏത്?

A
മത്സ്യപുരാണം
B
ഭവിഷ്യത്ത് പുരാണം
C
ഗരുഡപുരാണം
D
നാരദ പുരാണം
Question 86
ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിക്കപ്പെടുന്നത്:

A
ഈശ്വരനെ
B
ദേവതകളെ
C
ദൈവത്തെ
D
പരാശക്തിയെ
Question 87
അയോനിജനായ ഒരു മഹർഷി ശ്രേഷ്ഠൻ:

A
വാത്മീകി
B
ശരഭംഗൻ
C
അഗസ്ത്യൻ
D
വസിഷ്ഠൻ
Question 88
കാനനവാസിയായ അയ്യപ്പൻ പ്രതിഷ്ഠിക്കപ്പെട്ട അവസ്ഥ

A
യോദ്ധാവ്
B
ശാന്തസ്വരൂപൻ
C
നൈഷ്ഠിക ബ്രഹ്മചാരി
D
താപസൻ
Question 89
ഭദ്രകാളിയുടെ അവതാരം എവിടെനിന്ന്?

A
ശിവനേത്രത്തിൽ നിന്ന്
B
യാഗാഗ്നിയിൽ നിന്ന്
C
സതീദേഹത്തുനിന്ന്
D
സ്വർഗ്ഗത്തുനിന്ന്
Question 90
തൃപ്പൂത്ത് എന്ന അത്ഭുത പ്രതിഭാസം നടക്കുന്ന ക്ഷേത്രം:

A
തൃപ്പക്കുടം ക്ഷേത്രം
B
ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം
C
തൃപ്പുലിയൂർ ക്ഷേത്രം
D
കുമാരനല്ലൂർ കാർത്ത്യായനി ക്ഷേത്രം
Sponsored
Question 91
ദേവവിഗ്രഹവും പീഠവും തമ്മിൽ യോജിപ്പിക്കുന്ന വസ്തു:

A
പഞ്ചഗവ്യം
B
അഷ്ടബന്ധം
C
അഷ്ടഗന്ധം
D
ശുദ്ധി ചെയ്ത അരക്ക്
Question 92
ക്ഷേത്രകലയായ കൂത്തിന് ഉപയോഗിക്കുന്ന വാദ്യം :

A
ചെണ്ട
B
മദ്ദളം
C
ഇടയ്ക്ക
D
മിഴാവ്
Question 93
കലശപൂജയിങ്കൽ നടത്തേണ്ടതായ വാദ്യം:

A
ചെണ്ടമേളം
B
തകിൽ
C
പഞ്ചവാദ്യം
D
അസുരവാദ്യം
Question 94
ക്ഷേത്രത്തിൽ ഉത്സവം എന്തിനുവേണ്ടി നടത്തുന്നു?

A
ഭക്തജന സന്തോഷത്തിന്
B
മാനസികോല്ലാസത്തിന്
C
ദേവചൈതന്യവർദ്ധനവിന്
D
ഭക്തജന ഐക്യത്തിന്
Question 95
ശംഖധ്വനി എന്തിനെ പ്രതിനിധീകരിക്കുന്നു?

A
ഹുംകാരം
B
ഓംകാരം
C
ഹ്രീംകാരം
D
ശബ്ദഘോഷം
Question 96
തന്ത്രി, ദേവന്റെ പിതൃസ്ഥാനീയനാകുന്നതെങ്ങനെ?

A
കലശപൂജ
B
വിഗ്രഹപ്രതിഷ്ഠ
C
പ്രാണപ്രതിഷ്ഠ
D
ആചാര്യവരണം
Question 97
നിവേദ്യത്തിന് ഒഴിച്ചുകൂടരുതാത്ത ദ്രവ്യം:

A
അരി
B
ശർക്കര
C
നെയ്യ്
D
കദളിപ്പഴം
Question 98
ക്ഷേത്രത്തിൽ ദർശനത്തിന് പോകുമ്പോൾ മുഖ്യമായി പാലിക്കേണ്ട ശുദ്ധികൾ എത്ര?

A
മൂന്ന്
B
അഞ്ച്
C
ഒന്ന്
D
ഏഴ്
Question 99
അരയാൽ വൃക്ഷത്തിന്റെ മഹത്വം:

A
തണൽ
B
ശീതളിമ
C
ഓസോൺ പാളി സ്വയം നിർമ്മിക്കുന്നു
D
ഔഷധം
Question 100
വിഷ്ണുസഹസ്രനാമം ഉപദേശിച്ചത് ആര്?

A
ശ്രീകൃഷ്ണൻ
B
വസിഷ്ഠൻ
C
ഭീഷ്മർ
D
വിദുരർ