00:00 Time Left

001/2017 - Part Time Santhi

You are currently taking the Devaswom Board series. Good luck!

Sponsored
Question 1
അഭിവിദ്യത്തിന് പെരുവിരലിനോടൊപ്പം ഏതു വിരലാണ് ഉപയോഗിക്കുക?

A
മോതിരവിരലും ചെറുവിരലും
B
മോതിരവിരലും ചൂണ്ടാണി വിരലും
C
മോതിരവിരലും നടുവിരലും
D
മോതിരവിരലും തള്ള വിരലും
Question 2
ഭസ്മം ആദ്യം ഏത് അംഗത്തിലാണ് കുറിയിടുക?

A
ശിരസ്സിൽ
B
നെറ്റിയിൽ
C
കഴുത്തിൽ
D
ഹൃദയ ഭാഗത്ത്
Question 3
ചന്ദനം ആദ്യമായി ഏതു അംഗത്തിലാണ് കുറിയിടുക?

A
ഹൃദയ ഭാഗത്ത്
B
നെറ്റിയിൽ
C
കഴുത്തിൽ
D
കൈകളിൽ
Question 4
പീഠ പൂജാക്രമമായ ഘഡോപചാരങ്ങളുടെ ക്രമം ഏത്?

A
ജല പുഷ്പ ഗന്ധ ധൂപ ദീപ ജലം
B
ജല ഗന്ധ പുഷ്പ ദീപ ധൂപ ജലം
C
ജല ഗന്ധ ദീപ പുഷ്പ ധൂപ ജലം
D
ജല ഗന്ധ പുഷ്പ ധൂപ ദീപ ജലം
Question 5
വിഷ്ണുവിന്റെ മൂലമന്ത്രം ഏത്?

A
ഓം നമോ നാരായണായ:
B
ഓം വിഷ്ണവേ നമ:
C
ഓം കൃഷ്ണായ നമ:
D
ഓം വിഷ്വക്സേനായ നമ:
Question 6
ഭഗവതിയുടെ മൂലമന്ത്രം ഏത്?

A
ഓം ഹ്രീം ഭദ്രകാള്യ നമ:
B
ഓം ഐം ക്ലീം നമഃ
C
ഓം ഹ്രീം ദും ദുർഗ്ഗായെ നമ:
D
ഹ്രീം നമ::
Question 7
ഗണപതിയുടെ മൂലമന്ത്രം ഏത്?

A
ഗം നമ:
B
ഗണേശ്വരായ നമ:
C
ഗം ഗണപതയെ നമ:
D
കും ഭോദരായ നമ:
Question 8
ശാസ്താവിന്റെ മൂലമന്ത്രം ഏത്?

A
ഓം ശാസ്ത്രേതുഭ്യം നമ:
B
ഓം ഘ്രൂം നമ:പരായ ഗോത്രേ
C
ഓം ഹരിഹരായ നമ:
D
ഓം ഘോഷമതേ നമ:
Question 9
ആവാഹന തുടങ്ങുന്നത് ഏതു സ്ഥലത്തു നിന്നാണ്?

A
ഹൃദയം
B
മൂലാധാരം
C
ശിരസ്സ്
D
മൂക്ക്
Question 10
പൂജാക്രമങ്ങളിൽ ആയുധം ന്യസിയ്ക്കൽ ദേവീദേവന്മാരുടെ ഏതു ഭാഗത്തു നിന്നാണ് തുടങ്ങുക?

A
മുമ്പിൽ നിന്ന്
B
ഇടത് നിന്ന്
C
വലത് നിന്ന്
D
പിന്നിൽ നിന്ന്
Question 11
ച്ഛന്ദസ്സ് ചെല്ലി തുടങ്ങുന്ന ക്രമം ഏത്?

A
നെറ്റി, മൂക്ക്, ഹൃദയം
B
നെറ്റി, മേൽചുണ്ട്, ഹൃദയം
C
ശിരസ്സ്, മൂക്ക്, ഹൃദയം
D
ശിരസ്സ്, മേൽചുണ്ട്, ഹൃദയം
Question 12
പൂജയിൽ അർഘ്യം കൊടുക്കുന്നത്:

A
പൂക്കഴുത്ത്
B
ശംഖ്
C
ചന്ദനഓടം
D
കൊടിവിളക്ക്
Question 13
ചന്ദനവും പൂവും ചാർത്താൻ ഉപയോഗിക്കുന്ന മന്ത്രം:

A
പ്രണവം
B
ശക്തി
C
മൂലം
D
ഉപചാരം
Question 14
മൂർത്തി ആവാഹനയിൽ ധൂപ മുദ്രയ്ക്ക് ഉപയോഗിക്കുന്ന വിരലുകൾ ഏത്?

A
പെരുവിരലും മോതിരവിരലും
B
പെരുവിരലും ചെറുവിരലും
C
പെരുവിരലും പെരുവിരലും
D
പെരുവിരലും ചൂണ്ടാണിവിരലും
Question 15
മാനസപൂജയിൽ പഞ്ചഭൂതങ്ങളിൽ അഗ്നിമുദ്ര ചൊല്ലുന്നത് ഏത്?

A
രം അഗ്ന്യാത്മനാ ദീപം കൽപയാമി
B
വം വായ്വാത്‌മനാ ധൂപം കല്പയാമി
C
വം അബാത്മനാ ജലം കല്പയാമി
D
ഹം ആകാശാത്മനാ പുഷ്പം കല്പയാമി
Sponsored
Question 16
നിവേദ്യത്തിൽ ഉപസ്തരിയ്ക്കുമ്പോൾ ചെല്ലുന്ന മന്ത്രങ്ങൾ ഏത്?

A
ഗായത്രിയും മൂലവും
B
മൂലവും ഗായത്രിയും
C
ഗായത്രിയും പ്രണവവും
D
പ്രണവവും മൂലവും
Question 17
പ്രാണാഹുതിയുടെ എണ്ണം എത്ര?

A
നാല്
B
മൂന്ന്
C
അഞ്ച്
D
ആറ്
Question 18
നട അടച്ച് ബലിതുവാൻ പുറത്തിറങ്ങുന്ന സമയത്ത് സോപാനത്തിൽ ദേവീദേവന്മാരുടെ ഏതു ഭാഗത്താണ് ആദ്യം ജലം അർച്ചിയ്യേണ്ടത്?

A
മുമ്പിൽ
B
വലത്ത്
C
ഇടത്ത്
D
പിന്നിൽ
Question 19
ഏതു വിദിക്കിലുള്ള ബലികല്ലിലാണ് തൂവുക?

A
വടക്കുകിഴക്ക്
B
തെക്കുകിഴക്ക്
C
തെക്കുപടിഞ്ഞാറ്
D
വടക്കുപടിഞ്ഞാറ്
Question 20
നിവേദിയ്ക്കുന്നതിനിടയ്ക്ക് നിർമ്മാല്യധാരിയ്ക്ക് പൂവ് വെയ്ക്കുക ഏതു ദിക്കിലേയ്ക്കാണ്?

A
അഗ്നി കോണ്
B
നിര്യതി കോണ്
C
വായു കോണ്
D
ഈശാന കോണ്
Question 21
തീർത്ഥമുണ്ടാക്കി അപ്യോയിച്ച് പ്രോക്ഷിച്ചു ആദ്യം തളിയ്ക്കുന്നത് ഇതിൽ ഏതാണ്?

A
ദേവോഭോ നമ: വടക്ക്
B
അസുരഗ്രഹദ്യോ നമ: തെക്ക്
C
പിത്യഗ്രഹേഭ്യോ നമ: താഴേയ്ക്ക് ഭൂമി
D
ഓം ഗും ഗുരുഭ്യോ നമ:
Question 22
അഭിവാദ്യത്തിന് കൈകൾ എങ്ങിനെ?

A
ഇടത് കയ്യ് മുകളിൽ
B
ഒരു പോലെ വെച്ച്
C
മലത്തി വെച്ച്
D
വലതു കയ്യ് മുകളിൽ
Question 23
ഓം നമോ നാരായണായ എന്ന മൂലമന്ത്രത്തിന്റെ അർത്ഥം:

A
നാരായണനെ നമിയ്ക്കുന്നു
B
നാരായണന് നമസ്കാരം
C
നാരായണൻ ഹേതുവായിട്ട് നമിയ്ക്കുന്നു
D
നാരായണനായിക്കൊണ്ട് നമിയ്ക്കുന്നു
Question 24
ജപാകുസുമസങ്കാശം കാശ്യപേയം മഹാദ്യുതിം തമോരിം സർവ്വപാപഘനം പ്രണതോസ്മി ദിവാകരം - ഏത് ഗ്രഹത്തിന്റെ വന്ദനശ്ലോകമാണ് ഇത്?

A
ചൊവ്വ
B
വ്യാഴം
C
സൂര്യൻ
D
ശുക്രൻ
Question 25
ഓം സഹസ്രശീർഷാ-പുരുഷ-സ്സഹസ്രാക്ഷസ്സഹസ്രപാൽ എന്ന് തുടങ്ങുന്നത് ഏതു സൂക്തമാണ്?

A
ആയുസ്സൂക്‌തം
B
ഭാഗ്യസൂക്തം
C
സംവാദസൂക്തം
D
പുരുഷസൂക്തം
Question 26
ഓം മന: സമാധീയതം സമാഹിതമനസസ്മ: പ്രസീദന്തു ഭവന്ത: എന്നു തുടങ്ങുന്നു മന്ത്രം താഴെ പറയുന്നവയിൽ ഏത്?

A
സുദർശന മന്ത്രം
B
പുണ്യാഹ മന്ത്രം
C
ആയുസ്സുക്തം
D
ഗായത്രി മന്ത്രം
Question 27
ഉരസാ ശിരസാവാചാ മനസാഞ്ജലിനാദൃശ്യാ ജാനുഭ്യം ചൈവ പാദാഭ്യാം പ്രണാമോഷ്ടാംഗ ഈരിത സാഷ്ടാംഗ നമസ്കാരത്തിന്റെ വിധി പറയുന്നതിൽ ശരിയായ ക്രമം ഏത്?

A
മാറിടം, നെറ്റി, വാക്ക്, മനസ്സ്, അഞ്ജലി, കണ്ണ്, കാൽമുട്ടുകൾ, കാലടികൾ
B
കാലടികൾ, അഞ്ജലി, മാറിടം, വാക്ക്, കാൽമുട്ടുകൾ, കണ്ണ്, നെറ്റി, മനസ്സ്
C
അഞ്ജലി, കണ്ണ്, മാറിടം, വാക്ക്, നെറ്റി, മനസ്സ്, കാൽമുട്ടുകൾ, കാലടികൾ
D
കണ്ണ്, കാൽമുട്ടുകൾ, മാറിടം, നെറ്റി, വാക്ക്, കാലടികൾ, മനസ്സ്, അഞ്ജലി
Question 28
ആസ്താംതാവതിയം പ്രസൂതിസമയെ ദുർവ്വരാ ശൂലവ്യഥാ നൈരുച്യം തനുശേഷണം - ശങ്കരാചാര്യരുടെ പ്രസിദ്ധമായ ഈ വരികൾ ആരെ നമിയ്ക്കുന്നു?

A
മാതാവ്
B
മാതുലൻ
C
മുത്തശ്ശി
D
അമ്മാമൻ
Question 29
ഭദ്രദീപത്തിൽ അഞ്ചാമത്തെ തിരിയുടെ സ്ഥാനം ഏത്?

A
തെക്കുകിഴക്ക് (അഗ്നി കോണ്)
B
തെക്കുപടിഞ്ഞാറ് (നിര്യതി കോണ്)
C
വടക്കുപടിഞ്ഞാറ് (വായു കോണ്)
D
വടക്കുകിഴക്ക് (ഈശാന കോണ്)
Question 30
ജനനമരണങ്ങളുടെ പുല(വാലായ്മ), ഋതുമതികളുടെ ദിനം തുടങ്ങിയവയ്ക്ക് ദിവസം കണക്കാക്കുന്നത് എന്നുമുതൽ?

A
അർദ്ധരാത്രി മുതൽ
B
ഉദയം മുതൽ
C
അഹസ്സു പുലർന്നാൽ
D
ബ്രാഹ്മമുഹൂർത്തം മുതൽ
Sponsored
Question 31
ധർമ്മാർത്ഥ കാമമോക്ഷങ്ങളായ പുരുഷാർത്ഥ ചതുഷ്ടയ പ്രാപ്തിയാണ് പൂജാതത്വം അഥവാ ലക്ഷ്യം അഥവാ ഫലം അഥാഖിലേശാർച്ച നമുഖ്യതേ f ധുനാ - എന്നു തുടങ്ങുന്ന ഈ പ്രമാണം ഏതു ഗ്രന്ഥത്തിലേതാണ്?

A
ശേഷസമുച്ചയം
B
തന്ത്രസമുച്ചയം
C
കുഴിക്കാട്ടുപച്ച
D
തന്ത്രസാരം
Question 32
ഇതിൽ പഞ്ചഗവ്യം ഏത്?

A
ഗോമൂത്രം, ചാണകം, നെയ്യ്, പാല്, തൈര്
B
പാല്, ഗോമൂത്രം, ചാണകം, നെയ്യ്, ഹവിസ്സ്
C
ഗോമൂത്രം, ചാണകം, എള്ള്, പാല്, തൈര്
D
നെയ്യ്, പാല്, തൈര്, എള്ള്, ഹവിസ്സ്
Question 33
പൂയ്യം നക്ഷത്രം പ്രധാനമായി ആചരിക്കുന്ന ദേവൻ ഏത്?

A
ശിവൻ
B
കിരാതമൂർത്തി
C
സുബ്രഹ്മണ്യൻ
D
വാമനമൂർത്തി
Question 34
വൈശാഖമാസത്തിലെ ശുക്ലപക്ഷതൃതീയ അക്ഷയതൃതീയ ദിനം ദശാവതാരങ്ങളിൽ ഏത് അവതാരമാണ്?

A
ശ്രീരാമൻ
B
ബലരാമൻ
C
വാമനൻ
D
പരശുരാമൻ
Question 35
വലം കയ്യാൽ വാമശ്രവണവുമിടം കൈവിരലിനാൽ വലതു കാതും തൊട്ടക്കഴലിണപിണച്ചുള്ള നിലയിൽ നിലം കൈമുട്ടാലേ പലകുറിതൊടുന്നേനടിയനിന്നലം കാരുണ്യാബ്ഡേ കളക മമ വിഘം ഗണപതേ - ആരാധനാ ക്രമങ്ങളിൽ ഇത് ഏത്?

A
നമസ്കാരം
B
പ്രദക്ഷിണം
C
ഏത്തമിടുക
D
അഭിവാദ്യം
Question 36
ശ്രീകൃഷ്ണകഥകളെപറ്റി സമഗ്രമായി പ്രതിപാദിയ്ക്കുന്ന പ്രധാന പുരാണകൃതി

A
ഭഗവത്ഗീത
B
പത്മപുരാണം
C
ജ്ഞാനപ്പാന
D
ഭാഗവതം
Question 37
പ്രതിഷ്ഠ മുതൽ ഉത്സവം വരെ താന്ത്രികകർമ്മങ്ങളെ സമഗ്രമായി പ്രതിപാദിയ്ക്കുന്ന മൂലഗ്രന്ഥം :

A
കുഴിക്കാട്ടുപച്ച
B
പുടയൂര് ഭാഷ
C
തന്ത്രസമുച്ചയം
D
ശാരദാതിലകം
Question 38
ഏതാണ് പഞ്ചാക്ഷരം?

A
ഓം നമ:ശിവായ
B
ഗംഗണപതായേ നമ:
C
ഓം നമോ നാരായണായ
D
ഓം ഐം ക്ലീം സൌ ഹ്രീം
Question 39
പ്രണവത്തിന്റെ ഋഷി ഛന്ദോ-ദേവതകൾ ഏത്?

A
ബ്രഹ്മപ്രജാപതി ഋഷി: ദേവീഗായത്രീ ഛന്ദ: പരമാത്മനാ ദേവതാ
B
വാമദേവ ഋഷി: പങ്ക്തി ച്ഛന്ദ: സദാശിവോ രുദ്രോ ദേവതാ
C
ഈശ:ഋഷി പങ്ക്തിച്ഛന്ദ: ശക്തി ഭൈരവീ ദേവതാ
D
സാദ്ധ്യനാരായണഃഋഷി ദൈവിഗായത്രിച്ഛന്ദ: പരമാത്മനാ ദേവതാ
Question 40
ഏതാണ് പ്രണവം?

A
ഓം
B
യം
C
രം
D
വം
Question 41
ജ്യോതിശാസ്ത്രപ്രകാരം നവഗ്രഹങ്ങളുടെ ശരിയായ ക്രമം ഇതിൽ ഏത്?

A
സൂര്യൻ, ചന്ദ്രൻ, ചൊവ്വ, ബുധൻ, വ്യാഴം, ശുക്രൻ, ശനി, രാഹു, കേതു
B
ആദിത്യൻ, ചൊവ്വ, ചന്ദ്രൻ, ബുധൻ, ശുകൻ, വ്യാഴം, ചൂട്ടോ, രാഹു, കേതു
C
സൂര്യൻ, രാഹു, കേതു, നെപ്റ്റൺ, ബുധൻ, വ്യാഴം, ശുക്രൻ, ശനി, ചന്ദ്രൻ
D
ബൃഹസ്പതി, ശുക്രൻ, ശനി, ആദിത്യൻ, യുറാനസ്, കുജൻ, ചന്ദ്രൻ, ശനി, രാഹു
Question 42
ഗണപതിഹോമം നടത്തുന്ന സമയം ഏത്?

A
അരുണോദയം
B
സൂര്യോദയം
C
ബ്രാഹ്മമുഹൂർത്തം
D
പ്രാതഃസന്ധ്യ
Question 43
ഗണപതിഹോമത്തിന് ആവാഹനയിൽ സങ്കല്പിക്കേണ്ടത്

A
ആകാശമണ്ഡലം
B
കൈലാസം
C
വിഷ്ണുലോകം
D
സൂര്യമണ്ഡലം
Question 44
ഏകാദശിവ്രതം നോൽക്കുന്നത് ഏത് ദേവനെ പ്രതിനിധാനം ചെയ്തിട്ടാണ്?

A
വിഷ്ണു
B
ശിവൻ
C
വേട്ടക്കാരൻ
D
സുബ്രഹ്മണ്യൻ
Question 45
ഷഷ്ഠിവ്രതം നോൽക്കുന്നത് ഏതു ദേവനെ പ്രതിനിധാനം ചെയ്തിട്ടാണ്?

A
ശിവൻ
B
വിഷ്ണു
C
ശാസ്താവ്
D
സുബ്രഹ്മണ്യൻ
Sponsored
Question 46
താഴെ പറയുന്നവയിൽ ഏതു തിഥി സന്ധ്യയ്ക്ക് ആറു നാഴിക മുമ്പു തുടങ്ങുന്ന ദിവസം പ്രദോഷം ആചരിക്കുന്നു?

A
ത്രയോദശി
B
പ്രഥമ
C
വാവ്
D
ചതുർദ്ദശി
Question 47
തൃശ്ശൂർ പൂരം ഏതു മാസത്തിലാണ്?

A
മകരം
B
കുംഭം
C
മീനം
D
മേടം
Question 48
കുചേല ദിനം (അവിൽ ദിനം) മാസത്തിലെ മുപ്പട്ടു (ആദ്യത്തെ) ബുധനാഴ്ച ആചരിക്കുന്നു. ഏത് മാസത്തിൽ?

A
ധനു
B
മകരം
C
കുംഭം
D
മീനം
Question 49
കൊട്ടിയൂർ ക്ഷേത്രത്തിലെ ഉത്സവം ഏതു മാസത്തിലെ ചോതി നക്ഷത്രത്തിൽ തുടങ്ങി അടുത്ത മാസത്തിലെ ചോതി നക്ഷത്രത്തിൽ അവസാനിക്കുന്നു?

A
മീനം-മേടം
B
മേടം-എടവം
C
എടവം-മിഥുനം
D
മിഥുനം-കർക്കിടകം
Question 50
രാത്രി പൂരം നക്ഷത്രമുള്ള ദിവസമാണ് ആറ്റുകാൽ പൊങ്കാല. ഏതു മാസത്തിൽ ?

A
മകരം
B
കുംഭം
C
മീനം
D
മേടം
Question 51
ശ്രീകൃഷ്ണ ജയന്തിയായ അഷ്ടമിരോഹിണി ഏതു മാസത്തിലാണ്?

A
കർക്കിടകം
B
ചിങ്ങം
C
കന്നി
D
തുലാം
Question 52
ആശ്വിനമാസത്തിലെ വിദ്യാരംഭ ദിനം കണക്കാക്കുന്ന വിധം ഏത്?

A
അഷ്ടമി മുതൽ മൂന്നാം ദിനം
B
നവമിയുടെ പിറ്റേ ദിവസം
C
ദശമി സന്ധ്യയ്ക്കുള്ള ദിവസം
D
ദശമി പിറന്നാൾ പക്ഷം
Question 53
പൂയ്യം നക്ഷത്രം രാത്രി പത്തു നാഴികയ്ക്കുള്ള ദിവസം ഗുരുവായൂര് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ കൊടിയേറ്റം പത്താം ദിവസം ആറാട്ട് എന്നതാണ് ഗുരുവായൂര് ഉത്സവം. ഏതു മാസത്തിൽ?

A
മകരം
B
കുംഭം
C
മീനം
D
മേടം
Question 54
മൂകാംബിക രഥോത്സവം മൂലം പിറന്നാൾ പക്ഷമുള്ള ദിവസമാണ്. ഏതു മാസത്തിൽ?

A
മകരം
B
കുംഭം
C
മീനം
D
മേടം
Question 55
പ്രസന്ന പൂജയ്ക്ക് നട അടച്ച സമയത്ത് മാരാര് /ഷാരടി കൊട്ടി പാടുന്നത് :

A
അഷ്ടപദി
B
തോറ്റം
C
വിളക്കുപാട്ട്
D
കൃഷ്ണനാട്ടം
Question 56
മഹാവിഷ്ണുവിന്റെ ആയുധം (ദ്ധ്യാനം) :

A
ശംഖ് ചക്രം വേണു വരദം
B
ശംഖ് ചകം വെണ്ണ പത്മം
C
ശംഖ് ചക്രം അഭയം പത്മം
D
ശംഖ് ചക്രം ഗദ പത്മം
Question 57
അനന്തനാഗത്തിൽ പള്ളികൊള്ളുന്ന പ്രസിദ്ധമായ വിഷ്ണു ക്ഷേത്രം:

A
ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം
B
തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രം
C
ആറന്മുള പാർത്ഥസാരഥി ക്ഷേത്രം
D
തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം
Question 58
ശാസ്താവിന്റെ വാഹനം :

A
പുലി
B
കുതിര
C
ആന
D
കാള
Question 59
ശിവന്റെ വാഹനം

A
ഗരുഡൻ
B
എലി
C
കാള
D
പുലി
Question 60
ആറുമുഖമുള്ള ദേവൻ:

A
രാവണൻ
B
ബ്രഹ്മാവ്
C
മഹേശ്വരൻ
D
സുബ്രഹ്മണ്യൻ
Sponsored
Question 61
കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ

A
ശിവൻ
B
ഭദ്രകാളി
C
വനദുർഗ്ഗ
D
ഭഗവതി
Question 62
തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ വിവാഹ തടസ്സം നീങ്ങുന്നതിന് മംഗല്യ പൂജ നടത്തുന്നത് ഏതു ദേവീ ദേവന്മാർക്കാണ്?

A
ഭദ്രകാളി
B
മഹാവിഷ്ണു
C
ഗണപതി
D
ശ്രീപാർവ്വതി
Question 63
കേരളത്തിലെ ഏക പൂർണ്ണത്രയീശ ക്ഷേത്രം:

A
ഗുരുവായൂർ
B
തൃശ്ശൂർ വടക്കുന്നാഥൻ
C
ആറന്മുള
D
തൃപ്പൂണിത്തുറ
Question 64
കൊല്ലൂർ മൂകാംബികാക്ഷേത്രവുമായി ആചാരങ്ങൾക്ക് ബന്ധമുള്ള മകം തൊഴൽ പ്രധാനമായി ആചരിക്കുന്ന എറണാകുളം ജില്ലയിലെ ക്ഷേത്രം

A
പറവൂർ ദക്ഷിണ മൂകാംബികാ ക്ഷേത്രം
B
തിരുവൈരാണിക്കുളം ക്ഷേത്രം
C
ചോറ്റാനിക്കര ക്ഷേത്രം
D
തൃപ്പൂണിത്തുറ ഭഗവതി ക്ഷേത്രം
Question 65
കേരളചരിത്രം/ഉല്പത്തി/ആചാരം/ആഘോഷം/ ബന്ധപ്പെടുത്തിയ ശ്രീ കൃഷണക്ഷേത്രം:

A
തൃക്കാക്കര വാമനമൂർത്തി ക്ഷേത്രം
B
വാഴേങ്കട നരസിംഹമൂർത്തി ക്ഷേത്രം
C
തിരുവല്ലം പരശുരാമ ക്ഷേത്രം
D
ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം
Question 66
പിതൃബലിയ്ക്കു പ്രധാനമായ പരശുരാമനാൽ പ്രതിഷ്ഠിച്ചു എന്നറിയപ്പെടുന്ന ക്ഷേത്രം

A
തിരുവല്ലം
B
തിരുനെല്ലി
C
ആലുവ
D
തിരുന്നാവായ
Question 67
മാഘമാസത്തിലെ കൃഷ്ണചതുർദ്ദശി അർദ്ധരാത്രിയ്ക്കുള്ള ദിവസമാണ് ശിവരാത്രി. ഇത് ഏതൊക്കെ മാസങ്ങളിലാണ് വരുക?

A
ധനു-മകരം
B
മകരം-കുംഭം
C
കുംഭം-മീനം
D
വൃശ്ചികം-ധനു
Question 68
ഭാരതീയശാസ്ത്രങ്ങളുടെ ഉത്സവമായ വേങ്ങൾ എത്ര?

A
മൂന്ന്
B
നാല്
C
അഞ്ച്
D
ആറ്
Question 69
ചിറ്റമൃത്, പേരാൽമുട്ട്, എള്ള്, കറുക, പാല്, നെയ്യ്, പാൽപ്പായസം ഇവയെല്ലാം ചേർക്കുന്ന ഹോമത്തിന്റെ പേര്?

A
സുദർശന ഹോമം
B
മൃത്യുഞ്ജയ ഹോമം
C
ഗണപതി ഹോമം
D
രക്ഷോഘ്ന ഹോമം
Question 70
ഇതിൽ താഴെ കൊടുത്തവയിൽ ക്ഷേത്ര അനുഷ്ഠാനകല അല്ലാത്തത് ഏത്?

A
ഓട്ടൻതുള്ളൽ
B
മോഹിനിയാട്ടം
C
കൂത്ത്
D
പാഠകം
Question 71
ക്ഷേത്ര അനുഷ്ഠാനകലയായ കേളിക്ക് ഉപയോഗിക്കുന്ന വാദ്യങ്ങൾ ഏതെല്ലാം?

A
ചെണ്ട, മൃദംഗം, ഇലത്താളം
B
ചെണ്ട, ഇലത്താളം, ഇടയ്ക്ക
C
ചെണ്ട, കൊമ്പ്, തിമില
D
ചെണ്ട, മദ്ദളം, ഇലത്താളം
Question 72
പഞ്ചവാദ്യത്തിന് ഉപയോഗിക്കുന്ന വാദ്യങ്ങൾ ഏവ?

A
ചെണ്ട, മദ്ദളം, ഇടയ്ക്ക, കുറുങ്കുഴൽ, തിമില
B
മദ്ദളം, തിമില, ഇലത്താളം, ഇടയ്ക്ക, കൊമ്പ്
C
തിമില, ഇലത്താളം, ചെണ്ട, കൊമ്പ്, മദ്ദളം
D
മദ്ദളം, തിമില, ഇലത്താളം, കൊമ്പ്, കുറുങ്കുഴൽ
Question 73
സപ്തമാതൃക്കളോടൊപ്പം കിഴക്കും, പടിഞ്ഞാറുമുള്ള ദേവതകൾ ഏതെല്ലാം?

A
വീരഭദ്രൻ, ഗണപതി
B
സുബ്രഹ്മണ്യൻ, ഗണപതി
C
നിർമ്മാല്യധാരി, ഗണപതി
D
നിർമ്മാല്യധാരി, ശാസ്താവ്
Question 74
ഉമാമഹേശ്വര പൂജ ഇതിൽ ഏതു ദേവീദേവന്മാരെ പ്രതിനിധാനം ചെയ്യുന്നു?

A
വിഷ്ണു, ലക്ഷ്മി
B
ശിവൻ, ശ്രീപാർവ്വതി
C
സരസ്വതി ഗണപതി
D
ശ്രീകൃഷ്ണൻ, ശ്രീപാർവ്വതി
Question 75
പുരാണങ്ങൾ എത്ര?

A
18
B
64
C
52
D
4
Sponsored
Question 76
കൂത്തമ്പലത്തിൽ കൊട്ടുന്ന വാദ്യം

A
മിഴാവ്
B
തിമില
C
ഉടുക്ക്
D
ചെണ്ട
Question 77
നിവേദിക്കുന്നതിന് ഏറ്റവും ശ്രേഷ്ഠമായ വാഴപഴം ഏത്?

A
കദളിപ്പഴം
B
പൂവ്വൻപഴം
C
നേന്ത്രപ്പഴം
D
ചെങ്കദളി
Question 78
അഷ്ടദിക്ക്പാലകന്മാരിൽ ദിക്പാലകരുടെ കിഴക്കു മുതൽ പ്രദക്ഷിണ കമം ഏത്?

A
സോമൻ, വരുണൻ, ഇന്ദ്രൻ, യമൻ
B
യമൻ, ഇന്ദ്രൻ, സോമൻ, വരുണൻ
C
വരുണൻ, ഇന്ദ്രൻ, യമൻ, സോമൻ
D
ഇന്ദ്രൻ, യമൻ, വരുണൻ, സോമൻ
Question 79 Cancelled (PSC)
അഷ്ടദിക്ക്പാലകന്മാരിൽ വിദിക്ദേവതകളുടെ വടക്കു കിഴക്കു മുതൽ പ്രദക്ഷിണ ക്രമം ഏത്?

Question deleted as per Kerala PSC final answer key. That deleted questions are not calculated right or wrong answer.
A
അഗ്നി, നിവൃതി, വായു, ഈശാനൻ
B
നിവൃതി, വായു, ഈശാനൻ, അഗ്നി
C
അഗ്നി, ഈശാനൻ, വായു, നിവൃതി
D
വായു, അഗ്നി, ഈശാനൻ, നിവൃതി
Question 80
കൈലാസത്തിനു സമീപമുള്ള പ്രസിദ്ധമായ തടാകം :

A
ദാൽ തടാകം
B
മഹാറാണാപ്രതാപ് തടാകം
C
മാനസസരോവരം
D
കേദാർ തടാകം
Question 81
സപ്തമാതൃക്കൾ ഏത്?

A
ഭഗവതി, ദുർഗ്ഗ, സരസ്വതി, മഹാലക്ഷ്മി, ചാമുണ്ഡി, ഭദ്രകാളി, ശ്രീപാർവ്വതി
B
ഭുവനേശ്വരി, ഭഗവതി, രക്തചാമുണ്ഡി, കാളി, ഹൈമാവതി, ദുർഗ്ഗ, പരമേശ്വരി
C
ശ്രീപാർവ്വതി, ചാമുണ്ഡി, മാതംങ്കി, വൈഷ്ണവി, ദുർഗ്ഗ, സരസ്വതി, ഭുവനേശ്വരി
D
ബ്രാഹ്മി, മഹേശ്വരി, കൌമാരി, വൈഷ്ണവി, വാരാഹി, ഇന്ദ്രാണി, ചാമുണ്ഡി
Question 82
കരാരവിന്ദേ പദാരവിന്ദം മുഖാരവിന്ദേ വിനിവേശയന്തം വടസ്യ പത്രസ്യ പുടേ ശയാനം ബാലം മുകുന്ദം മനസാ സ്മരാമി - ഏതു ദേവനെ വന്ദിക്കുന്ന ശ്ലോകമാണിത്?

A
ഗോപാലകൃഷ്ണൻ
B
ആലിലകൃഷ്ണൻ
C
വെണ്ണകൃഷ്ണൻ
D
ഉണ്ണികൃഷ്ണൻ
Question 83
ഗണാഷ്ടകത്തിലെ ആദ്യത്തെ ശ്ലോകം ഏത്?

A
ഏകദന്തം മഹാകായം തപ്തകാഞ്ചനസന്നിഭം ലംബോധരം വിശാലാക്ഷം വന്ദേഹം ഗണനായകം
B
അംബികാഹൃദയാനന്ദം മാതൃഭിഃ പരിപാലിതം ഭക്തപ്രിയം മദോന്മത്തം വന്ദേഹം ഗണനായകം
C
ചിത്രരത്നവിചിത്രാംഗം ചിത്രമാലാവിഭൂഷിതാ ചിത്രരൂപധരം ദേവം വന്ദേഹം ഗണനായകം
D
ഗജവക്തം സുരശ്രേഷ്ഠം കർണ്ണചാമരഭൂഷിതം പാശാങ്കുശധരം ദേവം വന്ദേഹം ഗണനായകം
Question 84
പഞ്ചാമൃതം ഏതു ദേവതയുടെ പ്രധാനപ്പെട്ട വഴിപാടാണ്?

A
ശാസ്താവ്
B
സുബ്രഹ്മണ്യൻ
C
വേട്ടേക്കാരൻ
D
ഭുവനേശ്വരി
Question 85
നക്ഷത്രം പിറന്നാൾ ആചരിക്കുന്ന നിയമം ഏത്?

A
നക്ഷത്രം ഉദിച്ച് ആറു നാഴികയ്ക്കുള്ള ദിവസം
B
നക്ഷത്രം ഉദയാൽപൂർവ്വം ആറു നാഴികയ്ക്കുള്ള ദിവസം
C
നക്ഷത്രം അസ്തമനത്തിനുള്ള ദിനം
D
നക്ഷത്രം പകൽ പൂർണ്ണമായും ഉള്ള ദിനം
Question 86
നക്ഷത്രപക്ഷവും തിഥിപക്ഷവും ആചരിക്കുന്നവരുണ്ട്. അതിനുള്ള നിയമം ഏത്?

A
പകൽ പൂർണ്ണമായുള്ള ദിനം
B
പകലും രാത്രിയുമുള്ള ദിനം
C
അസ്തമനത്തിന് മുമ്പ് ആറു നാഴിക തുടങ്ങുന്ന ദിനം
D
ഉദിച്ച് ആറു നാഴികയുള്ള ദിനം
Question 87
ഷഡാധാരങ്ങൾക്ക് പ്രതിഷ്ഠയിൽ ഭൂമിയിൽ നിന്ന് മുകളിലേയ്ക്ക് ക്രമം കൃത്യമായത് ഏത്?

A
ശ്രീപീഠം, ആധാരശില, നിധികുംഭം, പത്മം, കൂർമ്മം, നപുംസകശില
B
ആധാരശില, നിധികുംഭം, പത്മം, കൂർമ്മം, യോഗനാളം, നപുംസകശില
C
പത്മം, കൂർമ്മം, ആധാരശില, നിധികുംഭം, യോഗനാളം, നപുംസകശില
D
യോഗനാളം, നപുംസകശില, കൂർമ്മം, ആധാരശില, പത്മം, നപുംസകശില
Question 88
വൃത്താകൃതിയിലുള്ള ശ്രീകോവിലുകളുടെ ഗർഭഗൃഹത്തിന്റെ ആകൃതി താഴെ പറയുന്നവയിൽ ഏത്?

A
ദീർഘചതുരം
B
വൃത്തം
C
സമചതുരം
D
അഷ്ടഭുജം
Question 89
ക്ഷേത്രചുറ്റമ്പലത്തിൽ തിടപ്പിള്ളിയുടെ ആദ്യ സ്ഥാനം ഏത്?

A
വടക്കു കിഴക്ക്
B
വടക്കു പടിഞ്ഞാറ്
C
തെക്ക് കിഴക്ക്
D
തെക്ക് പടിഞ്ഞാറ്
Question 90
കിഴക്കു ദർശനമായ ശ്രീകോവിലിന്റെ ഏതു ദിശയിലാണ് ഓവിന്റെ സ്ഥാനം?

A
വടക്ക്
B
വടക്ക് കിഴക്ക്
C
പടിഞ്ഞാറ്
D
തെക്ക്
Sponsored
Question 91
ചുറ്റമ്പലത്തിനു പുറത്ത് ഈശാനകോണിൽ അഷ്ടദിക്ക്പാലകന്മാർക്ക് പുറമെ പ്രതിഷ്ഠിക്കുന്ന ദേവന്റെ പേരെന്താണ്?

A
നിർമ്മാല്യധാരി
B
ക്ഷേത്രപാലകൻ
C
ഗണപതി
D
ദ്വാരപാലകൻ
Question 92
ക്ഷേത്രരൂപകല്പനയിൽ ശ്രീകോവിൽ മുതലുള്ള പഞ്ചപ്രാകാരങ്ങളുടെ പേരുകളുടെ ശരിയായ ക്രമം :

A
ശ്രീകോവിൽ, ബലിവട്ടം, വിളക്കുമാടം, ചുറ്റമ്പലം, പ്രദക്ഷിണവഴി, മതിൽക്കകം
B
ശ്രീകോവിൽ, ചുറ്റമ്പലം, വിളക്കുമാടം, പ്രദക്ഷിണവഴി, മതിൽക്കകം
C
ശ്രീകോവിൽ, ബലിവട്ടം, ചുറ്റമ്പലം, വിളക്കുമാടം, പ്രദക്ഷിണവഴി, മതിൽക്കകം
D
ചുറ്റമ്പലം, പ്രദക്ഷിണവഴി, മതിൽക്കകം, വിളക്കുമാടം, ബലിവട്ടം
Question 93
ശ്രീകോവിലിന്റെ മൂന്നു വശത്തുള്ള ഭിത്തിയിലും വാതിൽപോലെ നിർമ്മിക്കുന്ന അലങ്കാരത്തിന്റെ പേരെന്താണ്?

A
വേദിക
B
ഘനദ്വാരം
C
കപോതം
D
ഭിത്തിക്കാല്
Question 94
ശിവലിംഗപ്രതിഷ്ഠയിൽ ശിവലിംഗദീർഘത്തിന്റെ മൂന്നിലൊരു ഭാഗം പീഠത്തിനുള്ളിൽ വരുന്നു. ആ ഭാഗത്തിന്റെ ആകൃതി താഴെ പറയുന്നവയിൽ ഏതാണ്?

A
വൃത്തം
B
ചതുരം
C
അഷ്ടഭുജം
D
ഷഡ്ഭുജം
Question 95
ശ്രീകോവിൽ വാതിലിന്ന് ഇരുവശങ്ങളിലുമുള്ള ദ്വാരപാലകന്മാരുടെ കയ്യിലുള്ള ആയുധം താഴെ പറയുന്നവയിൽ ഏതാണ്?

A
ശൂലം
B
ഗദ
C
അമ്പ്, വില്ല്
D
വാള്
Question 96
യുദ്ധം മനുഷ്യന്റെ മനസ്സിൽ നിന്നും തുടങ്ങുന്നു എന്ന പ്രശസ്തമായ ചൊല്ല് ഏത് വേദത്തിൽ പ്രതിപാദിക്കുന്നു?

A
അഥർവ്വവേദം
B
സാമവേദം
C
യജുർവേദം
D
ഋക്വേദം
Question 97
പിതൃതർപ്പണത്തിന് പ്രസിദ്ധമായതും സാമൂതിരി ഭരണകാലത്ത് മാമാങ്കം നടന്നിരുന്നതുമായ തിരുന്നാവായ ഏതു നദീതീരത്താണ്?

A
പമ്പ
B
പെരിയാറ്
C
അച്ചൻകോവിലാറ്
D
ഭാരതപ്പുഴ
Question 98
നളചരിതം ആട്ടകഥയുടെ രചയിതാവ് ആര്?

A
ഉണ്ണായി വാരിയർ
B
രാമപുരത്ത് വാരിയർ
C
കുഞ്ചൻ നമ്പ്യാർ
D
വള്ളത്തോൾ
Question 99
വൃശ്ചികമാസത്തിൽ വേദപരീക്ഷ നടക്കുന്ന കടവല്ലൂർ ക്ഷേത്രത്തിലെ പ്രതിഷ്ഠ ഏത്?

A
മഹാവിഷ്ണു
B
പരശുരാമൻ
C
ബലരാമൻ
D
ശ്രീരാമൻ
Question 100
മണികൊട്ടിപൂജയ്ക്ക് ഉപയോഗിക്കുന്ന വിളക്ക് ഏത്?

A
കുത്തുവിളക്ക്
B
കൊടിവിളക്ക്
C
നിലവിളക്ക്
D
തൂക്കുവിളക്ക്