00:00
Time Left
020/2024 - Woman Fire and Rescue Officer (Trainee)
You are currently taking the Fire and Rescue Officer (Trainee) series. Good luck!
Question 1
താഴെ പറയുന്നവയിൽ ഇന്ത്യയിലേക്കുള്ള യൂറോപ്യന്മാരുടെ ആഗമനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/ പ്രസ്താവനകൾ ഏതാണ് ?
1) കേപ്പ് ഓഫ് ഗുഡ് ഹോപ് വഴി കേരളത്തിലേക്ക് എത്തിച്ചേർന്ന ആദ്യത്തെ യൂറോപ്യൻ ശക്തിയായിരുന്നു പോർച്ചുഗീസുകാർ.
2) 1741-ലെ കുളച്ചൽ യുദ്ധത്തിൽ ഡച്ചുകാർക്കേറ്റ പരാജയം ഇന്ത്യയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് അവരുടെ ശക്തി ക്ഷയിക്കുന്നതിന് കാരണമായി.
3) ഇന്ത്യയുടെ ഏതെങ്കിലും ഭാഗങ്ങളുമായി മറ്റു കപ്പലുകൾ വ്യാപാരം നടത്തുന്നത് തടയുന്നതിനുവേണ്ടി ബ്രിട്ടീഷുകാർ നടപ്പിലാക്കിയ വ്യവസ്ഥയാണ് കാർട്ടസ് (Cartaz).
1) കേപ്പ് ഓഫ് ഗുഡ് ഹോപ് വഴി കേരളത്തിലേക്ക് എത്തിച്ചേർന്ന ആദ്യത്തെ യൂറോപ്യൻ ശക്തിയായിരുന്നു പോർച്ചുഗീസുകാർ.
2) 1741-ലെ കുളച്ചൽ യുദ്ധത്തിൽ ഡച്ചുകാർക്കേറ്റ പരാജയം ഇന്ത്യയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് അവരുടെ ശക്തി ക്ഷയിക്കുന്നതിന് കാരണമായി.
3) ഇന്ത്യയുടെ ഏതെങ്കിലും ഭാഗങ്ങളുമായി മറ്റു കപ്പലുകൾ വ്യാപാരം നടത്തുന്നത് തടയുന്നതിനുവേണ്ടി ബ്രിട്ടീഷുകാർ നടപ്പിലാക്കിയ വ്യവസ്ഥയാണ് കാർട്ടസ് (Cartaz).
Question 2
താഴെ പറയുന്ന സംഭവങ്ങളെ കാലഗണന പ്രകാരം ക്രമീകരിക്കുക.
1) വൈക്കം സത്യാഗ്രഹം
2) ചാന്നാർ ലഹള
3) പാലിയം സത്യാഗ്രഹം
4) ക്ഷേത്ര പ്രവേശന വിളംബരം
1) വൈക്കം സത്യാഗ്രഹം
2) ചാന്നാർ ലഹള
3) പാലിയം സത്യാഗ്രഹം
4) ക്ഷേത്ര പ്രവേശന വിളംബരം
Question 3
ഒരു ദിവസം നമ്മുടെ വായിൽ പതിക്കാൻ പോകുന്ന ചെറി പഴം എന്ന് അവധ് എന്ന നാട്ടുരാജ്യത്തെ വിശേഷിപ്പിച്ച ബ്രിട്ടീഷ് ഗവർണർ ജനറൽ
Question 4
താഴെ പറയുന്നവരിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ മിതവാദികൾ എന്ന വിഭാഗത്തിൽ ഉൾപ്പെടുന്ന നേതാവ് ആര് ?
Question 5
രണ്ടാം ലോക മഹായുദ്ധത്തിൽ ജർമനിയുടെ സോവിയറ്റ് ആക്രമണത്തിന് നൽകപ്പെട്ട രഹസ്യനാമം.
Question 6
നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ (NCRB) 2023 ലെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരം ഏതാണ് ?
Question 7
ഭൂമദ്ധ്യരേഖയിൽ കോറിയോലിസ് ബലം -------- ആണ്.
Question 8
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'സൺസിൻക്രൊനൈസ്‌ഡ്' ഉപഗ്രഹം ഏതാണ് ?
Question 9
തന്നിരിക്കുന്നവയിൽ വേമ്പനാട്ടുകായലിൽ പതിക്കാത്ത നദി ഏത് ?
Question 10
ഭൂവൽക്കത്തിലെ ഫലകങ്ങളുടെ ചലനത്തിനു കാരണമാകുന്ന പ്രധാന ബലം ഏത് ?
Question 11
സമുദ്ര ഊഷ്മാവ് സാധാരണയിൽ നിന്നും ഉയരുന്നതിനു കാരണമാകുന്നതേത് ?
Question 12
കാറ്റിൽ നിന്നുള്ള ഊർജ്ജം ഏറ്റവും കൂടുതൽ ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനമേത് ?
Question 13
കർഷകർക്ക് അവരുടെ ഉല്പന്നങ്ങൾക്ക് ആദായകരമായ വില ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി
Question 14
ഹരിതവിപ്ലവവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?
1) ബഫർസ്റ്റോക്ക് സൃഷ്ടിക്കുന്നതിനാവശ്യമായ ഭക്ഷ്യധാന്യങ്ങൾ സംഭരിക്കുവാൻ ഗവൺമെന്റിന് സാധിച്ചു.
2) പാവപ്പെട്ടവർക്ക് ഗുണകരമായ വിധത്തിൽ ഭക്ഷ്യധാന്യങ്ങളുടെ വില കുറഞ്ഞു.
3) സമ്പന്ന കർഷകരും ദരിദ്രകർഷകരും തമ്മിലുള്ള അന്തരം വർദ്ധിച്ചു.
1) ബഫർസ്റ്റോക്ക് സൃഷ്ടിക്കുന്നതിനാവശ്യമായ ഭക്ഷ്യധാന്യങ്ങൾ സംഭരിക്കുവാൻ ഗവൺമെന്റിന് സാധിച്ചു.
2) പാവപ്പെട്ടവർക്ക് ഗുണകരമായ വിധത്തിൽ ഭക്ഷ്യധാന്യങ്ങളുടെ വില കുറഞ്ഞു.
3) സമ്പന്ന കർഷകരും ദരിദ്രകർഷകരും തമ്മിലുള്ള അന്തരം വർദ്ധിച്ചു.
Question 15
ആദ്യത്തെ 50 വർഷക്കാലയളവിലെ പഞ്ചവത്സര പദ്ധതികളിൽ പൊതുമേഖലയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ?
1) ഒന്നാം പഞ്ചവത്സര പദ്ധതി മുതൽ അഞ്ചാം പഞ്ചവത്സര പദ്ധതിവരെ പൊതു മേഖലയ്ക്കുള്ള മുതൽ മുടക്കിന്റെ വിഹിതത്തിൽ വർദ്ധനവുണ്ടായി.
2) ആറ് മുതൽ എട്ട് വരെയുള്ള പഞ്ചവത്സര പദ്ധതികളിൽ പൊതുമേഖലയ്ക്കുള്ള മുതൽ മുടക്കിന്റെ വിഹിതം കുറഞ്ഞു.
1) ഒന്നാം പഞ്ചവത്സര പദ്ധതി മുതൽ അഞ്ചാം പഞ്ചവത്സര പദ്ധതിവരെ പൊതു മേഖലയ്ക്കുള്ള മുതൽ മുടക്കിന്റെ വിഹിതത്തിൽ വർദ്ധനവുണ്ടായി.
2) ആറ് മുതൽ എട്ട് വരെയുള്ള പഞ്ചവത്സര പദ്ധതികളിൽ പൊതുമേഖലയ്ക്കുള്ള മുതൽ മുടക്കിന്റെ വിഹിതം കുറഞ്ഞു.
Question 16
2018 ജനുവരിയിൽ ആരംഭിച്ച ആസ്‌പിറേഷണൽ ഡിസ്ട്രിക്ട് പ്രോഗ്രാം (എ. ഡി. പി.) പ്രകാരം ഉൾപ്പെട്ട കേരളത്തിലെ ജില്ല ഏതാണ് ?
Question 17
1991 ലെ പുതിയ സാമ്പത്തിക നയത്തിന്റെ ഭാഗമായുള്ള വ്യാപാര നയ പരിഷ്ക്കാരങ്ങൾ ലക്ഷ്യം വെച്ചത്
Question 18
താഴെപ്പറയുന്നവയിൽ കൽക്കരിയുടെ ഉപഭോഗവുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന ഏതാണ് ?
1) ഉരുക്കു വ്യവസായത്തിനും വൈദ്യുതി ഉല്പാദനത്തിനും വേണ്ടിയുള്ള കൽക്കരിയുടെ ആവശ്യം കൂടി വരുന്നു.
2) വൈദ്യുതീകരണം വർദ്ധിച്ചതോടെ റെയിൽവേയുടെ കൽക്കരി ഉപഭോഗം കുറഞ്ഞു.
3) കൽക്കരിയുടെ ആവശ്യം വിതരണത്തേക്കാൾ കുറവാണ്.
1) ഉരുക്കു വ്യവസായത്തിനും വൈദ്യുതി ഉല്പാദനത്തിനും വേണ്ടിയുള്ള കൽക്കരിയുടെ ആവശ്യം കൂടി വരുന്നു.
2) വൈദ്യുതീകരണം വർദ്ധിച്ചതോടെ റെയിൽവേയുടെ കൽക്കരി ഉപഭോഗം കുറഞ്ഞു.
3) കൽക്കരിയുടെ ആവശ്യം വിതരണത്തേക്കാൾ കുറവാണ്.
Question 19
ഇന്ത്യൻ ഭരണഘടനയുടെ സവിശേഷതയിൽ പെടാത്തത് ഏത് ?
1) ആദ്യത്തെ ലിഖിത ഭരണഘടന.
2) ഏറ്റവും വലിയ ലിഖിത ഭരണഘടന.
3) ഭരണഘടന എഴുതി പൂർത്തീകരിക്കാൻ 3 വർഷവും 11 മാസവും 18 ദിവസവും എടുത്തു.
4) ഇപ്പോൾ ഇന്ത്യൻ ഭരണഘടനയിൽ VIII പട്ടികകൾ ഉണ്ട്.
1) ആദ്യത്തെ ലിഖിത ഭരണഘടന.
2) ഏറ്റവും വലിയ ലിഖിത ഭരണഘടന.
3) ഭരണഘടന എഴുതി പൂർത്തീകരിക്കാൻ 3 വർഷവും 11 മാസവും 18 ദിവസവും എടുത്തു.
4) ഇപ്പോൾ ഇന്ത്യൻ ഭരണഘടനയിൽ VIII പട്ടികകൾ ഉണ്ട്.
Question 20
"ഇന്ത്യയിലെ ജനങ്ങളായ നാം ഇന്ത്യയെ ഒരു പരമാധികാര, സ്ഥിതിസമത്വ മത നിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുവാനും;" ഇങ്ങനെ ആരംഭിക്കുന്നത് ഭരണഘടനയുടെ ഏത് സവിശേഷത ആണ് ?
Question 21
ചേരുംപടി ചേർക്കുക.
Question 22
താഴെ തന്നിരിക്കുന്നവയിൽ തെറ്റായ ജോഡി ഏത് ?
Question 23
ഇന്ത്യൻ സുപ്രീംകോടതിയുടെ തനത് അധികാരത്തിൽ പെടാത്തത് ഏത് ? ഏതൊക്കെ ?
a) കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള തർക്കങ്ങൾ
b) സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കം
c) അപ്പീലധികാരം
d) ഉത്തരവുകൾ (റിട്ട്) പുറപ്പെടുവിക്കാനുള്ള അധികാരം
a) കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള തർക്കങ്ങൾ
b) സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കം
c) അപ്പീലധികാരം
d) ഉത്തരവുകൾ (റിട്ട്) പുറപ്പെടുവിക്കാനുള്ള അധികാരം
Question 24
യൂണിയൻ ലിസ്റ്റിൽ പെടാത്തത് ഏത് ?
Question 25
മന്ത്രിമാരുടെ കൗൺസിലിന്റെ വലുപ്പം അംഗങ്ങളുടെ 15% ആയി പരിമിതപ്പെടുത്തിയ ഭരണഘടനാ ഭേദഗതി ഏത് ?
Question 26
ചേരുംപടി ചേർക്കുക.
Question 27
കേരളാ തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിൽ വരാത്ത സർക്കാർ പ്രസ്ഥാനം ഏത് ?
a) ശുചിത്വമിഷൻ
b) കുടുംബശ്രീ
c) കില (KILA)
d) ഇൻഫർമേഷൻ കേരളമിഷൻ
a) ശുചിത്വമിഷൻ
b) കുടുംബശ്രീ
c) കില (KILA)
d) ഇൻഫർമേഷൻ കേരളമിഷൻ
Question 28
താഴെ തന്നിരിക്കുന്നവയിൽ തെറ്റായി സൂചിപ്പിച്ചിരിക്കുന്ന നിയോജക മണ്ഡലം ഏത് M.L.A.യുടേതാണ് ?
a) M. B. രാജേഷ് - കളമശ്ശേരി
b) P. രാജീവ് - ബേപ്പൂർ
c) P.A. മുഹമ്മദ് റഷീദ് - ആറന്മുള
d) വീണാജോർജ് - തൃത്താല
a) M. B. രാജേഷ് - കളമശ്ശേരി
b) P. രാജീവ് - ബേപ്പൂർ
c) P.A. മുഹമ്മദ് റഷീദ് - ആറന്മുള
d) വീണാജോർജ് - തൃത്താല
Question 29
“നാരി ശക്തി വന്ദൻ അധീനിയം" ബിൽ ലോകസഭ പാസ്സാക്കിയ ദിനം ഏത് ?
Question 30
ഇന്ത്യൻ നിയമനിർമ്മാണ പ്രക്രീയയുടെ വിവിധ ഘട്ടങ്ങൾ ശരിയായി ക്രമപ്പെടുത്തുക.
a) ഒന്നാം വായന
b) റിപ്പോർട്ടിംഗ് ഘട്ടം
c) രണ്ടാം വായന
d) കമ്മറ്റി ഘട്ടം
e) മൂന്നാം വായന
a) ഒന്നാം വായന
b) റിപ്പോർട്ടിംഗ് ഘട്ടം
c) രണ്ടാം വായന
d) കമ്മറ്റി ഘട്ടം
e) മൂന്നാം വായന
Question 31
താഴെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡി/ ജോഡികൾ ഏവ ?
a) ഹേബിയസ് കോർപ്പസ് - ശരീരം ഹാജരാക്കുക
b) പ്രൊഹിബിഷൻ - നിലനിറുത്തുക
c) മാൻഡമസ് - ഞങ്ങൾ ആജ്ഞാപിക്കുന്നു
d) കൊവാറന്റൊ - എന്ത് അധികാരത്തിൽ
a) ഹേബിയസ് കോർപ്പസ് - ശരീരം ഹാജരാക്കുക
b) പ്രൊഹിബിഷൻ - നിലനിറുത്തുക
c) മാൻഡമസ് - ഞങ്ങൾ ആജ്ഞാപിക്കുന്നു
d) കൊവാറന്റൊ - എന്ത് അധികാരത്തിൽ
Question 32
4 “D”s എന്നറിയപ്പെടുന്ന സവിശേഷ ലക്ഷണങ്ങൾ പ്രകടമാക്കുന്ന അപര്യാപ്തതാ രോഗം ഏത് ?
Question 33
AB രക്ത ഗ്രൂപ്പ് ഉള്ള വ്യക്തികൾ 'സാർവ്വിക സ്വീകർത്താവ്' എന്ന് വിളിക്കപ്പെടാൻ കാരണം അവരുടെ രക്തത്തിൽ
Question 34
ശരീര പേശികളിൽ ഏറ്റവും കൂടിയ അളവിൽ കാണപ്പെടുന്ന ധാതു
Question 35
മനുഷ്യ ശരീരത്തിലെ 24 മണിക്കൂർ ദിനതാളക്രമം നിയന്ത്രിക്കുന്ന ഹോർമോൺ ഏത് ?
Question 36
അക്രമങ്ങൾ, അപകടങ്ങൾ, പ്രകൃതി ദുരന്തങ്ങൾ എന്നിവയ്ക്ക് ഇരയാകുന്ന ഭിന്നശേഷിക്കാർക്ക് ധനസഹായം നൽകുന്ന കേരള സർക്കാർ പദ്ധതി
Question 37
1987-ലെ വായു (മലിനീകരണം തടയലും നിയന്ത്രണവും) ഭേദഗതി നിയമത്തിൽ ദോഷകരമായ വസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്
Question 38
ഒരു അത്ലറ്റ് ഒരു ജാവലിൻ പരമാവധി തിരശ്ചീന പരിധി കിട്ടും വിധം എറിയുന്നു. അപ്പോൾ അതിന്റെ
Question 39
vₑ എന്നത് ഭൂമിയുടെ പലായന വേഗത്തെയും vₒ എന്നത് ഭൂമിയുടെ പരമാവധി അടുത്ത് പരിക്രമണം ചെയ്യുന്ന ഉപഗ്രഹത്തിന്റെ പരിക്രമണ വേഗത്തെയും പ്രതിനിധീകരിക്കുന്നു. എങ്കിൽ അവ തമ്മിലുള്ള ബന്ധം
Question 40
ഒരു കോൺവെക്സ് ദർപ്പണത്തിന്റെ വക്രതാ ആരം 24 സെന്റിമീറ്റർ ആണ്. അതിന്റെ ഫോക്കസ് ദൂരം
Question 41
താഴെപ്പറയുന്നവയിൽ ചന്ദ്രയാൻ 3 ന്റെ ദൗത്യലക്ഷ്യങ്ങളിൽ പെടുന്നത്
i) ചന്ദ്ര ഉപരിതലത്തിൽ സുരക്ഷിതവും മൃദുവുമായ ലാൻഡിങ് പ്രദർശിപ്പിക്കുന്നതിന്
ii) റോവർ ചന്ദ്രനിൽ കറങ്ങുന്നത് പ്രദർശിപ്പിക്കുന്നതിന്
iii) സ്ഥലത്ത് ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തുന്നതിന്
i) ചന്ദ്ര ഉപരിതലത്തിൽ സുരക്ഷിതവും മൃദുവുമായ ലാൻഡിങ് പ്രദർശിപ്പിക്കുന്നതിന്
ii) റോവർ ചന്ദ്രനിൽ കറങ്ങുന്നത് പ്രദർശിപ്പിക്കുന്നതിന്
iii) സ്ഥലത്ത് ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തുന്നതിന്
Question 42
താഴെ കൊടുത്തിരിക്കുന്ന വാചകങ്ങളിൽ ശരിയായവ തിരഞ്ഞെടുക്കുക.
i) ഏറ്റവും കാഠിന്യം കൂടിയ മൂലകം ആവർത്തന പട്ടികയിൽ group 6 ലാണ് കാണപ്പെടുന്നത്.
ii) ഗ്ലാസ്സ് ഒരു ഒഴുകാൻ കഴിവുള്ള പദാർത്ഥമാണ്.
iii) കർപ്പൂരത്തെ ചൂടാക്കിയാൽ അത് ദ്രാവകം ആയി മാറുന്നു.
iv) പാലിന് pH മൂല്യം 7 ൽ കൂടുതലാണ്.
i) ഏറ്റവും കാഠിന്യം കൂടിയ മൂലകം ആവർത്തന പട്ടികയിൽ group 6 ലാണ് കാണപ്പെടുന്നത്.
ii) ഗ്ലാസ്സ് ഒരു ഒഴുകാൻ കഴിവുള്ള പദാർത്ഥമാണ്.
iii) കർപ്പൂരത്തെ ചൂടാക്കിയാൽ അത് ദ്രാവകം ആയി മാറുന്നു.
iv) പാലിന് pH മൂല്യം 7 ൽ കൂടുതലാണ്.
Question 43
അപ്പം ഉണ്ടാക്കുമ്പോൾ കാർബൺഡയോക്സൈഡിന്റെ സാന്നിധ്യം മൂലം ഉയർന്ന ഊഷ്മാവിൽ അപ്പം വീർക്കുന്നു. ഇത് ഏത് വാതക നിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Question 44
ഒരു പദാർത്ഥത്തിന്റെ തന്മാത്ര ഭാരം 108 ആണെങ്കിൽ ആ പദാർത്ഥത്തിന്റെ 6.022 x 10²³ തന്മാത്രകളുടെ പിണ്ഡം എത്ര ?
Question 45
അന്താരാഷ്ട്ര ആവർത്തന പട്ടിക വർഷമായി ആചരിച്ചത് ഏതു വർഷം ?
Question 46
തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി
Question 47
'കാലാഹിരൺ' എന്നറിയപ്പെടുന്ന മലയാളി ഫുട്ബോളർ.
Question 48
'ആദാമിന്റെ മകൻ അബു' എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ അവാർഡ് നേടിയ നടൻ
Question 49
നജീബ് ഏത് പ്രധാന കൃതിയിലെ കഥാപാത്രമാണ് ?
Question 50
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാൻഡ് അംബാസിഡറായി നിയമിതനായ ക്രിക്കറ്റർ
Question 51
ഒരു സമചതുരത്തിന്റെ ചുറ്റളവ് 32 സെ. മീ. ആണ്. ഈ സമചതുരത്തിന്റെ വശങ്ങളുടെ അതേ നീളമുള്ള വശങ്ങളോടുകൂടിയ ഒരു സമഷഡ്‌ഭുജത്തിന്റെ പരപ്പളവെന്ത് ?
Question 52
(5/6)⁵ x (4/3)⁻⁴ / (5/6)⁶ x (3/4)⁴ നെ ലഘൂകരിച്ചാൽ കിട്ടുന്നത് ഏത് ?
Question 53
90, 87, 96, 99, 93, 102 ന്റെ മാധ്യവും (mean) മധ്യമവും (median) തമ്മിൽ കൂട്ടി യാൽ കിട്ടുന്ന തുക ഏത് ?
Question 54
ഒരാൾ ഒരു തുക 10% പലിശ നിരക്കിൽ കൂട്ടുപലിശ കണക്കാക്കുന്ന ബാങ്കിൽ നിക്ഷേപിച്ചു. ഒരു വർഷത്തിനുശേഷം അയാളുടെ അക്കൗണ്ട് പരിശോധിച്ചപ്പോൾ പലിശയായി 1,600 രൂപ വന്നതായറിഞ്ഞു. ഒരു വർഷം കൂടി കഴിഞ്ഞാൽ അയാളുടെ അക്കൗണ്ടിലേക്ക് പലിശയായി എത്ര രൂപ കൂടി എത്തും ?
Question 55
12, 18, 24, ... എന്ന ശ്രേണിയിലെ ആദ്യ 20 പദങ്ങളുടെ തുകയും അടുത്ത 20 പദങ്ങളുടെ തുകയും തമ്മിലുള്ള വ്യത്യാസമെന്ത് ?
Question 56
വേണു തിരക്കിട്ട് സിനിമയ്ക്ക് പോകാനൊരുങ്ങുകയാണ്. സമീപത്തു നിന്ന അനുജനോട് അയാൾ, സമയം നോക്കാനാവശ്യപ്പെട്ടു. കുസൃതിയായ അനുജൻ വേണു മുഖം നോക്കിയ നീലക്കണ്ണാടിയിലെ പ്രതിബിംബത്തിൽ നോക്കി പറഞ്ഞത് സമയം എട്ടേകാൽ എന്നായിരുന്നു. ഞെട്ടിതിരിഞ്ഞു നോക്കിയ വേണു പിന്നിൽ ഭിത്തിയിൽ കണ്ട ക്ലോക്കിലേക്കു നോക്കി. അപ്പോൾ അയാൾ കണ്ട യഥാർത്ഥ സമയം എന്തായിരുന്നു ?
Question 57
35 x 2 - 47 + 10 - 13 x 3 + 12 ÷ 2 ന്റെ വില എന്ത് ?
Question 58
അപ്പുവും അമ്മുവും ഇരട്ടകളാണ്. അപ്പുവിന്റെ വയസ്സിനെ അമ്മുവിന്റെ വയസ്സുകൊണ്ട് ഗുണിച്ചാൽ, അപ്പുവിന്റെ വയസ്സിന്റെ 4 മടങ്ങിൽ നിന്ന്, 4 കുറച്ചത് കിട്ടും. എങ്കിൽ അമ്മുവിന്റെ വയസ്സ് എത്ര ?
Question 59
ചിത്രം നോക്കി, കൃഷിക്കാരല്ലാത്ത, സർക്കാർ ജോലിയുള്ള എത്ര പുരുഷന്മാരുണ്ടെന്ന് കണ്ടെത്തുക.
Question 60
A35BC : C26DE ആയാൽ P68QF നെ എങ്ങനെയെഴുതാം?
Question 61
Anitha rarely answers, _______
Question 62
If I _______ the project head, I could have made you as my Secretary.
Question 63
Never _______ heard such a story.
Question 64
Change the sentence into passive voice.
“Niharika can solve the crisis.”
“Niharika can solve the crisis.”
Question 65
Everyone of the players _______ invited for the party.
Question 66
Which word is misspelt ?
Question 67
‘‘He is a big cheese” Diana told me. ‘Big Cheese’ means
Question 68
The thieves planned to _______ the bank of Pune.
Question 69
She is suffering from thanatophobia. The word ‘thanatophobia’ means
Question 70
The antonym of the word ‘callous’ is
Question 71
ലോപസന്ധിക്ക് ഉദാഹരണം കണ്ടെത്തി എഴുതുക.
Question 72
നദി എന്ന പദത്തിന് സമാനമായ പദം
Question 73
ശരിയായ പദം കണ്ടെത്തി എഴുതുക.
Question 74
പൂജക ബഹുവചനത്തിന് ഉദാഹരണം
Question 75
കാണാൻ ആഗ്രഹിക്കുന്ന ആൾ എന്നർത്ഥം വരുന്ന ഒറ്റപ്പദം
Question 76
പ്രയോജക ക്രിയയ്ക്ക് ഉദാഹരണം
Question 77
ആരോഹണം എന്ന വാക്കിന്റെ വിപരീതപദം
Question 78
അയവിറക്കുക എന്ന ശൈലിയുടെ അർത്ഥം
Question 79
വിൺ + തലം ചേർത്തെഴുതിയാൽ
Question 80
താഴെ തന്നിരിക്കുന്നതിൽ നിന്ന് പുല്ലിംഗ ശബ്ദം കണ്ടെത്തി എഴുതുക.
Question 81
താഴെപ്പറയുന്നവയിൽ Fire Triangle Concept-ൽ ഉൾപ്പെടാത്ത ഘടകം ഏത് ?
Question 82
താഴെപ്പറയുന്നവയിൽ ശരി ഏത് ?
Question 83
ഒരു യൂണിറ്റ് മാസുള്ള ഒരു വസ്തുവിന്റെ ഊഷ്മാവ് ഒരു ഡിഗ്രി സെൽഷ്യൽസ് ഉയർത്തുന്നതിന് ആവശ്യമായ താപത്തെ ഏത് പേരിൽ സൂചിപ്പിക്കുന്നു ?
Question 84
താഴെ കൊടുത്തിരിക്കുന്നവയിൽ ഇന്ധനത്തെ (fuel) ഇല്ലാതാക്കികൊണ്ട് അഗ്നി ശമനം നടത്തുന്ന രീതി ഏതാണ് ?
Question 85
താഴെ കൊടുത്തിരിക്കുന്നവയിൽ സൂര്യനിൽ നിന്ന് ഭൂമിയിലേയ്ക്ക് താപപ്രസരണം നടക്കുന്നത് ഏത് വിധമാണ് ?
Question 86
താഴെ കൊടുത്തിരിക്കുന്നവയിൽ MSDS-ൻറെ പൂർണ്ണരൂപം ഏത് ?
Question 87
Portable Fire Extinguisher മായി ബന്ധപ്പെട്ട് PASS-ന്റെ പൂർണ്ണരൂപം ഏത് ?
Question 88
താഴെ കൊടുത്തിരിക്കുന്നവയിൽ പെട്രോൾ (petrol) ൽ ഉണ്ടാകുന്ന തീപിടുത്തത്തെ കൈകാര്യം ചെയ്യുന്നതിന് ഏറ്റവും ഉചിതമായ extinguishing medium ഏത് ?
Question 89
ഗാർഹിക പാചക വാതക സിലിണ്ടറിൽ നിന്ന് LPG ലീക്ക് ആയാൽ ആയത് ഗന്ധം കൊണ്ട് തിരിച്ചറിയുന്നതിന് LPG യോടൊപ്പം ചേർക്കുന്ന രാസപദാർത്ഥം.
Question 90
താഴെ കൊടുത്തിരിക്കുന്നവയിൽ First Aid മായി ബന്ധപ്പെട്ടുള്ള CPR ന്റെ ശരിയായ പൂർണ്ണ രൂപം ഏത് ?
Question 91
താഴെ കൊടുത്തിരിക്കുന്നവയിൽ CPR നൽകുന്നതിന്റെ ഉദ്ദേശം ഏത് ?
Question 92
താഴെ കൊടുത്തിരിക്കുന്നവയിൽ Green stick fracture മായി ബന്ധപ്പെട്ട് ശരിയായി ട്ടുള്ളത് ഏതാണ് ?
Question 93
താഴെ കൊടുത്തിരിക്കുന്നവയിൽ ഒരു വ്യക്തി choking ന്റെ ലക്ഷണമായി പ്രകടിപ്പിക്കുവാൻ സാധ്യത ഇല്ലാത്ത കാര്യം ഏത് ?
Question 94
താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയല്ലാത്തത് ഏത് ?
Question 95
ഹൃദയത്തിന്റെ സാധാരണ ചലനക്രമം വീണ്ട് എടുക്കുന്നതിന് സഹായകരമായ ഒരു ഉപകരണമാണ് AED. താഴെ കൊടുത്തിരിക്കുന്നവയിൽ ഇതിന്റെ ശരിയായ പൂർണ്ണ രൂപം ഏത് ?
Question 96
താഴെ കൊടുത്തിരിക്കുന്നവയിൽ Epiglotis-ന്റെ ധർമ്മം എന്ത് ?
Question 97
താഴെ കൊടുത്തിരിക്കുന്നവയിൽ പാമ്പ് കടി ഏറ്റതിന്റെ ലക്ഷണങ്ങൾ ഏതെല്ലാം ?
1) പാമ്പിന്റെ പല്ലുകൾ ഇറങ്ങിയതിന്റെ പാടുകൾ
2) കടിയേറ്റ ഭാഗത്ത് ഭയങ്കര വേദന
3) കടിയേറ്റ ഭാഗത്തിന് ചുറ്റും നീർകെട്ടും ചുമപ്പ് നിറവും
4) മനംപുരട്ടലും ഛർദിയും
1) പാമ്പിന്റെ പല്ലുകൾ ഇറങ്ങിയതിന്റെ പാടുകൾ
2) കടിയേറ്റ ഭാഗത്ത് ഭയങ്കര വേദന
3) കടിയേറ്റ ഭാഗത്തിന് ചുറ്റും നീർകെട്ടും ചുമപ്പ് നിറവും
4) മനംപുരട്ടലും ഛർദിയും
Question 98
മുറിവിൽ നിന്ന് രക്തം ശക്തിയായി പുറത്തേയ്ക്ക് തെറിക്കുകയും ആയതിന് കടും ചുവപ്പു നിറമാണെങ്കിൽ ഏത് തരം രക്തസ്രാവത്തെ സൂചിപ്പിക്കുന്നു ?
Question 99
മനു തന്റെ കമ്പ്യൂട്ടറിൽ പൂർത്തീകരിച്ചു വച്ച നിർണ്ണായകമായ ഒരു ഔദ്യോഗിക റിപ്പോർട്ട് മനുവിന്റെ അനുമതി ഇല്ലാതെ കണ്ടെത്താനും നശിപ്പിക്കുവാനും വേണ്ടി മനുവിന്റെ സഹപ്രവർത്തകൻ വിനു ശ്രമിക്കുന്നു. ഇതിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി കൊടുത്തത് മറ്റൊരു സഹപ്രവർത്തകനായ വരുൺ ആണ്. വിനു മനുവിന്റെ കമ്പ്യൂട്ടറിൽ സൂക്ഷിച്ച് വച്ച ഔദ്യോഗിക റിപ്പോർട്ടിൽ വൈറസ് കലർത്തി നശിപ്പിച്ചു. ഇവിടെ വിനുവും വരുണും ചെയ്ത കുറ്റം ?
Question 100
ബാങ്ക് ഉദ്യോഗസ്ഥ എന്ന വ്യാജേന, മുതിർന്ന പൗരനെ വിളിച്ച്, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും, സ്വകാര്യ വിവരങ്ങളും ഫോൺ മുഖേനയും, ഇ-മെയിൽ മുഖേനയും ചോർത്തിയെടുത്തു. ശേഷം, മുതിർന്ന പൗരന്റെ അക്കൗണ്ടിൽ നിന്നും 71,000/-രൂപ ഡെബിറ്റ് ചെയ്യപ്പെട്ടു. ഇവിടെ നടന്ന കുറ്റകൃത്യം ഏത് ?