00:00 Time Left

072/2025 - SI, RFO, Excise Inspector - Graduate Level Prelims

You are currently taking the Degree Level Prelims series. Good luck!

Sponsored
Question 1
താഴെ തന്നിരിക്കുന്നവയിൽ കേരള-പോർച്ചുഗീസ് ബന്ധങ്ങളെ സംബന്ധിച്ചുള്ള ശരിയായ പ്രസ്താവന/ പ്രസ്താവനകൾ ഏതെല്ലാം?

i) 1498 മെയ് മാസത്തിൽ വാസ്കോ ഡ ഗാമ കോഴിക്കോട് എത്തി

ii) 1500 പെദ്രോ അൽവാറസ് കബ്രാളിൻ്റെ നേതൃത്വത്തിൽ രണ്ടാം പോർച്ചുഗീസ് സംഘം കേരളത്തിൽ എത്തി

iii) 1502 ൽ വാസ്കോ ഡ ഗാമ രണ്ടാം തവണ കേരളത്തിൽ എത്തി

iv) പോർച്ചുഗീസുകാർ കേരളം വിടുന്നതു വരെ കോലത്തിരിമാരുമായി അവർക്ക് സ്ഥിരവും തുടർച്ചയുള്ളതുമായ സൗഹൃദമാണ് ഉണ്ടായിരുന്നത്

തന്നിരിക്കുന്ന കോഡുകളിൽ നിന്നും ശരിയുത്തരം തെരഞ്ഞെടുക്കുക.

A
i, ii പ്രസ്താവനകൾ മാത്രം
B
i, iii പ്രസ്താവനകൾ മാത്രം
C
iii, iv പ്രസ്താവനകൾ മാത്രം
D
എല്ലാ പ്രസ്താവനകളും ശരിയാണ്
Question 2
കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ്മ ഏത് യൂറോപ്യൻ ശക്തിയെ ആണ് പരാജയപ്പെടുത്തിയത്?

A
ബ്രിട്ടീഷുകാർ
B
ഫ്രഞ്ചുകാർ
C
ഡച്ചുകാർ
D
പോർച്ചുഗീസുകാർ
Question 3
താഴെ തന്നിരിക്കുന്ന പുസ്തകങ്ങളുടെയും രചയിതാക്കളുടെയും പേരുകൾ താരതമ്യം ചെയ്ത് ശരിയായ ഉത്തരം കണ്ടെത്തുക.

a) ഹോർത്തൂസ് മലബാറിക്കസ് i) കാടഞ്ചേരി നമ്പൂതിരി

b) മാമാങ്കം കിളിപ്പാട്ട് ii) ഷെയ്ഖ് സൈനുദ്ദീൻ

c) പെരുമാൾ തിരുമൊഴി iii) ഹെൻട്രിക്ക് വാൻ റീഡ്

d) തുഹ്ഫത്തുൽ മുജാഹിദീൻ iv) കുലശേഖര ആൾവാർ

A
a-iii, b-i, c-iv, d-ii
B
a-ii, b-iii, c-iv, d-i
C
a-iv, b-ii, c-i, d-iii
D
a-iii, b-iv, c-i, d-ii
Question 4
കേരളത്തിലെ ഒന്നാമത്തെ ഇഎംഎസ് നമ്പൂതിരിപ്പാടിൻ്റെ കീഴിലുള്ള മന്ത്രിസഭയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന/ പ്രസ്താവനകൾ ഏതെല്ലാം?

i) ജോസഫ് മുണ്ടശ്ശേരിയായിരുന്നു വിദ്യാഭ്യാസ മന്ത്രി

ii) പി കെ ചാത്തൻ വ്യവസായ വകുപ്പ് മന്ത്രിയായിരുന്നു

iii) കെ ആർ ഗൗരി ആയിരുന്നു റവന്യൂ വകുപ്പ് മന്ത്രി

iv) കെ പി ഗോപാലൻ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു

തന്നിരിക്കുന്ന കോഡുകളിൽ നിന്നും ശരിയുത്തരം തെരഞ്ഞെടുക്കുക.

A
i, ii, iv പ്രസ്താവനകൾ മാത്രം
B
ii, iv പ്രസ്താവനകൾ മാത്രം
C
i, iii പ്രസ്താവനകൾ മാത്രം
D
i, iii, iv പ്രസ്താവനകൾ മാത്രം
Question 5
മൻസബ്ദാരി സമ്പ്രദായം നടപ്പിലാക്കിയത്.

A
ഷെർ ഷാ
B
അക്ബർ
C
ഷാജഹാൻ
D
ഔറംഗസേബ്
Question 6
ഏത് ആക്ട് അനുസരിച്ചാണ് ഇന്ത്യയുടെ ഭരണം ഈസ്റ്റ് ഇന്ത്യ കമ്പനിയിൽനിന്നും ബ്രിട്ടീഷ് ഗവൺമെന്റ് ഏറ്റെടുത്തത്?

A
റെഗുലേറ്റിംഗ് ആക്ട്
B
ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട്
C
പിറ്റിന്റെ ഇന്ത്യാ നിയമം
D
ഇവയൊന്നുമല്ല
Question 7
താഴെപ്പറയുന്ന സംഭവങ്ങൾ അവ നടന്ന കാലക്രമം അനുസരിച്ച് ക്രമീകരിക്കുക

i) റൗലറ്റ് ആക്ട് ii) ഗാന്ധി - ഇർവിൻ പാക്ട്

iii) ബംഗാൾ വിഭജനം iv) നെഹ്റു റിപ്പോർട്ട്

തന്നിരിക്കുന്ന കോഡുകളിൽ നിന്നും ശരിയുത്തരം തെരഞ്ഞെടുക്കുക.

A
i, ii, iii, iv
B
ii, i, iii, iv
C
iv, ii, iii, i
D
iii, i, iv, ii
Question 8
ഇരുപതിന പരിപാടി കൊണ്ടുവന്നതാര്?

A
ഇന്ദിരാഗാന്ധി
B
രാജീവ് ഗാന്ധി
C
നരസിംഹ റാവു
D
വി. പി. സിംഗ്
Question 9
താഴെ തന്നിരിക്കുന്ന സംഭവങ്ങളെയും പ്രസ്ഥാനങ്ങളെയും താരതമ്യം ചെയ്ത് ശരിയായ ഉത്തരം കണ്ടെത്തുക:

a) സ്റ്റാമ്പ് നിയമം i) ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം

b) ടെന്നീസ് കോർട്ട് പ്രതിജ്ഞ ii) അമേരിക്കൻ വിപ്ലവം

c) ബിൽ ഓഫ് റൈറ്റ്സ് iii) റഷ്യൻ വിപ്ലവം

d) ബ്രസ്റ്റ് ലിറ്റോവ്സ്ക് ഉടമ്പടി iv) ഫ്രഞ്ച് വിപ്ലവം

A
a-ii, b-iv, c-iii, d-i
B
a-ii, b-iii, c-iv, d-i
C
a-iv, b-i, c-ii, d-iii
D
a-ii, b-iv, c-i, d-iii
Question 10
താഴെപ്പറയുന്ന നേതാക്കളിൽ അറ്റ്ലാന്റിക് ചാർട്ടറിൽ ഒപ്പുവച്ചവർ ആരെല്ലാം?

i) ഫ്രാങ്ക്ളിൻ ഡി. റൂസ്‌വെൽറ്റ് ii) ജോസഫ് സ്റ്റാലിൻ

iii) വിൻസ്റ്റൺ ചർച്ചിൽ iv) ചിയാങ് കൈ-ഷെക്ക്

തന്നിരിക്കുന്ന കോഡുകളിൽ നിന്നും ശരിയുത്തരം തെരഞ്ഞെടുക്കുക.

A
(i & ii) മാത്രം
B
(i & iii) മാത്രം
C
(i, ii & iii) മാത്രം
D
(ii, iii & iv) മാത്രം
Question 11
താഴെ പറയുന്നവയിൽ ഏതാണ് പ്രധാനമായും ഡെൽറ്റ രൂപപ്പെടുത്തുന്നത്?

A
ഹിമാനികൾ മൂലമുള്ള മണ്ണൊലിപ്പ്
B
കാറ്റു മൂലമുള്ള നിക്ഷേപം
C
നദികളുടെ നിക്ഷേപം
D
അഗ്നിപർവ്വത പ്രവർത്തനങ്ങൾ
Question 12
ഒരു ടോപ്പോഗ്രാഫിക് മാപ്പിലെ കോണ്ടൂർ ഇടവേള എന്തിനെ പ്രതിനിധീകരിക്കുന്നു?

A
ഭൂപടത്തിലെ രണ്ട് ബിന്ദുക്കൾക്കിടയിലുള്ള ദൂരം
B
തുടർച്ചയായ കോണ്ടൂർ രേഖകൾക്കിടയിലുള്ള ഉയരത്തിലെ ലംബ വ്യത്യാസം
C
ഭൂപടത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയുടെ ആകെ ഉയരം
D
രണ്ട് കോണ്ടൂർ രേഖകൾക്കിടയിലുള്ള തിരശ്ചീന ദൂരം
Question 13
ഇന്ത്യയിലെ ഏത് പ്രദേശങ്ങളിലാണ് ഉഷ്‌ണമേഖലാ മുള്ള് വനങ്ങൾ കൂടുതലായി കാണപ്പെടുന്നത്?

A
പശ്ചിമഘട്ടവും കിഴക്കൻ ഘട്ടങ്ങളും
B
ഒഡീഷയിലെയും പശ്ചിമ ബംഗാളിലെയും തീരപ്രദേശങ്ങൾ
C
രാജസ്ഥാൻ, ഗുജറാത്ത്, ഹരിയാന എന്നിവിടങ്ങളിലെ അർദ്ധ വരണ്ട പ്രദേശങ്ങൾ
D
ഹിമാലയൻ താഴ്വ‌രകൾ
Question 14
കേരളത്തിലെ സൈലന്റ് വാലി ദേശീയോദ്യാനം ഏത് തരം വനം ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിന് പേരുകേട്ടതാണ്?

A
കണ്ടൽക്കാടുകൾ
B
ഉഷ്ണമേഖലാ മഴക്കാടുകൾ
C
ഇലപൊഴിയും വനങ്ങൾ
D
പർവ്വത പുൽമേടുകൾ
Question 15
പശ്ചിമഘട്ടത്തിലെ പാലക്കാട് ചുരം ഏതൊക്കെ രണ്ട് പർവ്വതനിരകളെയാണ് വേർതിരിക്കുന്നത്?

A
നീലഗിരി മലനിരകളും നെല്ലിയാമ്പതി മലനിരകളും
B
ഏലം കുന്നുകളും പഴനി കുന്നുകളും
C
പൊൻമുടി കുന്നുകളും നീലഗിരി മലനിരകളും
D
വിന്ധ്യ മലനിരകളും സത്പുര മലനിരകളും
Sponsored
Question 16
വരുമാന വിതരണത്തിൽ പുരോഗതിയില്ലാതെ പ്രതിശീർഷ വരുമാനത്തിലെ വർദ്ധനവ് സൂചിപ്പിക്കുന്നത്.

A
മൊത്തത്തിലുള്ള ക്ഷേമത്തിലെ വർദ്ധനവ്
B
ക്ഷേമത്തിൽ ഒരു സ്വാധീനവുമില്ല
C
വരുമാന അസമത്വം വർദ്ധിക്കുന്നു
D
ദാരിദ്ര്യം കുറയ്ക്കുന്നു
Question 17
ക്യാഷ് റിസർവ്വ് അനുപാതം (സിആർആർ) കുറയ്ക്കാനുള്ള ആർബിഐയുടെ തീരുമാനം പ്രധാനമായും ലക്ഷ്യമിടുന്നത്.

A
പണപ്പെരുപ്പം കുറയ്ക്കൽ
B
ധനക്കമ്മി കുറയ്ക്കൽ
C
ദ്രവ്യത വർദ്ധിപ്പിക്കൽ
D
രൂപയുടെ മൂല്യം ശക്തിപ്പെടുത്തൽ
Question 18
ജിഡിപിയിലും ധനക്കമ്മിയിലും ഒരേസമയം ഉണ്ടാകുന്ന വർദ്ധനവ് സൂചിപ്പിക്കുന്നത്-

A
സർക്കാർ ചെലവ് കുറയ്ക്കുന്നു
B
സർക്കാർ വിപുലീകരണ ധനനയം പിന്തുടരുന്നു
C
സ്വകാര്യമേഖല ചുരുങ്ങൽ
D
പണലഭ്യത കർശനമാക്കൽ
Question 19
സാമ്പത്തിക വളർച്ചയുടെ ക്ഷേമ ആഘാതം വിലയിരുത്തുന്നതിനുള്ള ഏറ്റവും നല്ല അളവുകോൽ ഏതാണ്?

A
നാമമാത്രമായ ജിഡിപി
B
യഥാർത്ഥ ജിഡിപി
C
എച്ച്ഡിഐ
D
പിസിഐ
Question 20
വാദം (എ) : നിതി ആയോഗ് താഴെത്തട്ടിലുള്ള ആസൂത്രണത്തിന് പ്രാധാന്യം നൽകുന്നു.

കാരണം (ആർ) : സംസ്ഥാനങ്ങൾക്ക് സാമ്പത്തിക വിഭവങ്ങൾ അനുവദിക്കാൻ ഭരണഘടനാപരമായ അധികാരമുണ്ട്.

A
എ ഉം ആർ ഉം ശരിയാണ് ആർ ആണ് എയുടെ ശരിയായ വിശദീകരണം
B
എ ഉം ആർ ഉം ശരിയാണ്, പക്ഷേ ആർ, എയുടെ ശരിയായ വിശദീകരണം അല്ല
C
എ ശരിയാണ്, പക്ഷേ ആർ തെറ്റാണ്
D
എ തെറ്റാണ്, പക്ഷേ ആർ ശരിയാണ്
Question 21
പ്രസിഡന്റിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത് ആരാണ്?

A
പ്രധാനമന്ത്രി
B
ഉപരാഷ്ട്രപതി
C
ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ
D
ഗവർണ്ണർ
Question 22
ലോക്പാലിന്റെ ആദ്യ അദ്ധ്യക്ഷൻ ആരാണ്?

A
ജസ്റ്റിസ് എ എം ഖാൻവിൽക്കർ
B
ജസ്റ്റിസ് പിനാകി ചന്ദ്രഘോഷ്
C
ജസ്റ്റിസ് സഞ്ചയ് യാദവ്
D
ജസ്റ്റിസ് സിറിയക് ജോസഫ്
Question 23
ഇന്ത്യയിൽ വിവരാവകാശം നിയമം പാസാക്കിയ വർഷം ഏത്?

A
2004
B
2011
C
2005
D
2006
Question 24 Cancelled (PSC)
കേന്ദ്ര സംസ്ഥാന തർക്കം തീർപ്പാക്കൽ സുപ്രീംകോടതിയുടെ ഏത് അധികാരപരിധിയിൽ വരുന്നതാണ്?

Question deleted as per Kerala PSC final answer key. That deleted questions are not calculated right or wrong answer.
A
ഒറിജിനൽ അധികാരപരിധി
B
അപ്പീൽ അധികാരപരിധി
C
ഉപദേശക അധികാരപരിധി
D
ഭരണഘടനാ അധികാരപരിധി
Question 25
പഞ്ചായത്ത് പിരിച്ചുവിട്ടാൽ ഏത് നിശ്ചയ സമയത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്തേണ്ടതാണ്?

A
ആറ് മാസം
B
ഒരു വർഷം
C
മൂന്ന് മാസം
D
അഞ്ച് വർഷം
Question 26
താഴെ പറയുന്നവയിൽ ഏതാണ് ഇന്ത്യൻ ഭരണഘടനയുടെ മൗലിക കടമകളിൽ ഉൾപ്പെടാത്തത്?

i) ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവ ഉയർത്തിപ്പിടിക്കുകയും സംരക്ഷിക്കുകയും ചെയ്യുക.

ii) പൊതുമുതൽ സംരക്ഷിക്കുകയും ഹിംസ വർജ്ജിക്കുകയും ചെയ്യുക.

iii) ശാസ്ത്രീയ മനോഭാവം, മാനവികത, അന്വേഷണത്തിനും പരിഷ്‌കരണത്തിനുള്ള മനോഭാവവും വികസിപ്പിക്കുക.

iv) വ്യക്തിയുടെ അന്തസ്സും രാജ്യത്തിൻ്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കുക.

തന്നിരിക്കുന്ന കോഡുകളിൽ നിന്നും ശരിയുത്തരം തെരഞ്ഞെടുക്കുക.

A
i, ii & iii
B
ii മാത്രം
C
ii & iv
D
iv മാത്രം
Question 27
ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഗത്താണ് ഭേദഗതി വരുത്തുന്നതിനുള്ള നടപടിക്രമം നൽകിയിരിക്കുന്നത്?

A
ഭാഗം XX
B
ഭാഗം XXI
C
ഭാഗം XII
D
ഭാഗം XV
Question 28
ഏത് ഭരണഘടനാ ഭേദഗതിയിലാണ് ഇന്ത്യൻ ഭരണഘടനയിൽ കൂറുമാറ്റ വിരുദ്ധ വ്യവസ്ഥ അവതരിപ്പിച്ചത്?

A
51-ാം ഭേദഗതി
B
52-ാം ഭേദഗതി
C
53-ാം ഭേദഗതി
D
54-ാം ഭേദഗതി
Question 29
താഴെപ്പറയുന്ന ഏത് സുപ്രധാന വിധിന്യായത്തിലാണ് പാർലമെൻ്റിന് മൗലികാവകാശങ്ങൾ ഭേദഗതി ചെയ്യാൻ കഴിയില്ലെന്ന് സുപ്രീംകോടതി വിധിച്ചത്?

A
ഗോലക്നാഥും മറ്റുള്ളവരും Vs. പഞ്ചാബ് സംസ്ഥാനം - 1967
B
മേനക ഗാന്ധി Vs. ഇന്ത്യാ സംസ്ഥാനം - 1978
C
ശങ്കരി പ്രസാദ് Vs. യൂണിയൻ ഓഫ് ഇന്ത്യ - 1951
D
കേശവാനന്ദ ഭാരതി Vs. കേരള സംസ്ഥാനം - 1973
Question 30
73-ാം ഭേദഗതി നിയമം ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിളിൽ നിന്നാണ് ഉരുത്തിരിഞ്ഞത്?

A
ആർട്ടിക്കിൾ 36
B
ആർട്ടിക്കിൾ 40
C
ആർട്ടിക്കിൾ 44
D
ആർട്ടിക്കിൾ 49
Sponsored
Question 31
ഗദ്യത്തിൽ രചിക്കപ്പെട്ട മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണം എന്ന് അറിയപ്പെടുന്ന കൃതി ഏത്?

A
വർത്തമാനപ്പുസ്തകം
B
ധർമ്മരാജാവിൻ്റെ രാമേശ്വരയാത്ര
C
കാശിയാത്രാവർണ്ണനം
D
ഉൽക്കൽഭ്രമണം
Question 32
ദ്വിതീയാക്ഷരപ്രാസം നിശ്ശേഷം ഉപേക്ഷിച്ചുകൊണ്ട് 1895ൽ എ.ആർ. രാജരാജവർമ്മ പ്രസിദ്ധീകരിച്ച പരിഭാഷാകൃതി ഏതാണ്?

A
ദൈവയോഗം
B
മലയവിലാസം
C
കേശവീയം
D
മേഘദൂതം
Question 33
കേരളത്തിൽ കണ്ടുകിട്ടിയതിൽ വെച്ച് ഏറ്റവും വലിയ ചുമർചിത്രം കൃഷ്‌ണപുരം കൊട്ടാരത്തിലാണ്. ഈ ചുമർചിത്രത്തിലെ വിഷയം എന്താണ്?

A
രാമായണം
B
കീചകവധം
C
ഗജേന്ദ്രമോക്ഷം
D
ഗീതോപദേശം
Question 34
കേരള കലാമണ്ഡലത്തിൻ്റെ സ്ഥാപനത്തിന് മുൻകൈയ്യെടുത്ത മലയാളകവി ആരാണ്?

A
കെ.സി. കേശവപിള്ള
B
വെൺമണി മഹൻ
C
മച്ചാട്ട് ഇളയത്
D
വള്ളത്തോൾ
Question 35
എഴുത്തുകാരുടെയും കൃതികളുടെയും അടിസ്ഥാനത്തിൽ ചേരുംപടി ചേർക്കുക.

a) ഓടക്കുഴൽ 1) എസ്. കെ. പൊറ്റെക്കാട്

b) രണ്ടാമൂഴം 2) തകഴി

c) ഒരു ദേശത്തിന്റെ കഥ 3) ജി. ശങ്കരക്കുറുപ്പ്

d) കയർ 4) എം.ടി. വാസുദേവൻ നായർ

5) ഒ. വി. വിജയൻ

A
a-4, b-3, c-5, d-1
B
a-3, b-4, c-1, d-2
C
a-4, b-1, c-5, d-2
D
a-4, b-3, c-5, d-2
Question 36
1847 ജൂൺ മാസത്തിലാണ് മലയാളത്തിലെ ആദ്യത്തെ പത്രം പിറവിയെടുത്തത്. പത്രത്തിന്റെ പേര് തിരിച്ചറിയുക

A
രാജ്യസമാചാരം
B
പശ്ചിമോദയം
C
പശ്ചിമതാരക
D
ജ്ഞാനനിക്ഷേപം
Question 37
കേരളത്തിൽ അവതരിപ്പിക്കപ്പെട്ട ആദ്യത്തെ ചവിട്ടു നാടകം എന്നറിയപ്പെടുന്ന ചവിട്ടു നാടകം ഏതാണ്?

A
അല്ലേശുനാടകം
B
പ്ലമേന ചരിത്രം
C
കാറൾമാൻസ് ചരിത്രം
D
ജനോവ നാടകം
Question 38
"ബോഗി" എന്ന പദം ഏത് കായിക ഇനമാണ് ഉപയോഗിക്കുന്നത്?

A
ഗോൾഫ്
B
ബാഡ്മിന്റൺ
C
ടെന്നീസ്
D
ക്രിക്കറ്റ്
Question 39
ടോക്കിയോ 2020 ഒളിമ്പിക്സിൽ ഇന്ത്യൻ പുരുഷ ഹോക്കി ടീമിൻ്റെ പരിശീലകൻ ആരായിരുന്നു?

A
റോളൻ ഓൾട്ട്മാൻ
B
എബ്രഹാം റീഡ്
C
റിക് ചാൾസ് വർത്ത്
D
ഹരേന്ദ്ര സിംങ്
Question 40
2028 സമ്മർ ഒളിമ്പിക്സിന് ഏത് നഗരം ആതിഥേയത്വം വഹിക്കും?

A
പാരീസ്
B
ബ്രിസ്ബേൻ
C
ലോസ് ഏഞ്ചൽസ്
D
റോം
Question 41
സിപിയു വിനോട് ഏറ്റവും അടുത്തു സ്ഥിതി ചെയ്യുന്നതും ഏറ്റവും വേഗതയേറിയതുമായ മെമ്മറി ഘടകം ഏതാണ്?

A
കാഷ് മെമ്മറി
B
ഫ്ലാഷ് മെമ്മറി
C
പ്രധാന മെമ്മറി (RAM)
D
സെക്കണ്ടറി മെമ്മറി
Question 42
താഴെ കൊടുത്തവയിൽ ഏതാണ് ഒരു ഓപ്പൺ-സോഴ്സ് ഓപ്പറേറ്റിംഗ് സിസ്റ്റം?

A
ഐഒഎസ്
B
ലിനക്സ്
C
MS ഡോസ്
D
വിൻഡോസ്
Question 43
ഉയർന്ന ബാൻഡ്വിഡ് (Bandwidth) ആവശ്യമായ, ദീർഘദൂര വാർത്താവിനിമയത്തിനും നെറ്റ്വർക്കിംഗ് ആവശ്യങ്ങൾക്കും ഏറ്റവും അനുയോജ്യമായ ട്രാൻസ്മിഷൻ മീഡിയം ഏതാണ്?

A
കോആക്സിയൽ കേബിൾ
B
മൈക്രോവേവ്
C
ഓപ്റ്റിക്കൽ ഫൈബർ
D
ട്വിസ്റ്റഡ് പെയർ കേബിൾ
Question 44
വേൾഡ് വൈഡ് വെബ്ബിൻ്റെ (WWW) പ്രധാന ഉദ്ദേശം എന്താണ്?

A
ഹൈപ്പർടെക്സ്റ്റ് അടിസ്ഥാനമാക്കിയുള്ള ഡോക്യുമെൻ്റുകൾ കൈകാര്യം ചെയ്യൽ
B
ഐപി അഡ്രസ്സ് കൈകാര്യം ചെയ്യൽ
C
സുരക്ഷിതമായ ഫയൽ കൈമാറ്റം
D
ഓൺലൈൻ ഗെയ്മിങ്ങ്
Question 45
അശ്ലീല ഉള്ളടക്കം ഇലക്ട്രോണിക് രൂപത്തിൽ പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം ചെയ്യുകയോ ചെയ്യുന്നതിന് ശിക്ഷ നൽകുന്നത് ഐടി ആക്ടിലെ ഏത് വകുപ്പ് പ്രകാരമാണ്?

A
വകുപ്പ് 65
B
വകുപ്പ് 66
C
വകുപ്പ് 67
D
വകുപ്പ് 70
Sponsored
Question 46
മൊൻഡ്രിയാൽ പ്രോട്ടോകോൾ എന്ന് പറയുന്നത്

i) ഓസോൺ ഇല്ലാതാക്കുന്ന കെമിക്കൽസിൻ്റെ നിർമ്മാണം നിർത്തിക്കൊണ്ട് ഓസോൺ പാളിയെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള എഗ്രിമെന്റ്

ii) ഓസോൺ ഇല്ലാതാക്കുന്ന കെമിക്കൽസിന്റെ ഉപയോഗം കുറച്ചുകൊണ്ട് ഓസോൺ പാളിയെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള എഗ്രിമെന്റ്

iii) 1987-ൽ ഒപ്പിട്ടു

തന്നിരിക്കുന്ന കോഡുകളിൽ നിന്നും ശരിയുത്തരം തെരഞ്ഞെടുക്കുക.

A
i മാത്രം
B
ii & iii മാത്രം
C
i & ii മാത്രം
D
മുകളിൽ പറഞ്ഞതെല്ലാം (i, ii & iii)
Question 47 Cancelled (PSC)
താഴെ പറയുന്ന ഹരിതഗൃഹവാതകങ്ങളെക്കാളും ഗ്ലോബൽ വാർമിംഗ് പൊട്ടൻഷ്യൽ കുറവാണ് മീഥേൻ വാതകത്തിന്

i) ക്ലോറോഫ്ലൂറോ കാർബൺസ്, നൈട്രസ് ഓക്സയിഡ്

ii) നൈട്രസ് ഓക്സയിഡ്

iii) കാർബൺ ഡൈ ഓക്സയിഡ്

തന്നിരിക്കുന്ന കോഡുകളിൽ നിന്നും ശരിയുത്തരം തെരഞ്ഞെടുക്കുക.

Question deleted as per Kerala PSC final answer key. That deleted questions are not calculated right or wrong answer.
A
iii മാത്രം
B
i & ii മാത്രം
C
ii മാത്രം
D
i മാത്രം
Question 48
ജൈവവൈവിധ്യത്തിൻ്റെ ഇൻ-സീറ്റു സംരക്ഷണത്തിൻ്റെ രീതികൾ ആണ്

i) മൃഗശാലകൾ

ii) മൃഗശാലകൾ, ജീൻ ബാങ്ക്

iii) നാഷണൽ പാർക്കുകളും ബിയോസ്ഫിയർ റിസർവ്വകളും

iv) നാഷണൽ പാർക്കുകളും സാഞ്ചുറികളും

തന്നിരിക്കുന്ന കോഡുകളിൽ നിന്നും ശരിയുത്തരം തെരഞ്ഞെടുക്കുക.

A
i & ii മാത്രം
B
i മാത്രം
C
iii & iv മാത്രം
D
iii മാത്രം
Question 49
'ഗ്രേറ്റ് പസഫിക് ഗാർബേജ് പാച്ചി'ൽ കൂടുതലായി അടങ്ങിയിട്ടുള്ളത്

i) ഹെവി മെറ്റൽസും തടികളും

ii) പ്ലാസ്റ്റിക്കും മൈക്രോപ്ലാസ്റ്റിക്കും

iii) പൊങ്ങിക്കിടക്കുന്ന ചെടികൾ

iv) ഇ വേസ്റ്റ്

തന്നിരിക്കുന്ന കോഡുകളിൽ നിന്നും ശരിയുത്തരം തെരഞ്ഞെടുക്കുക.

A
ii മാത്രം
B
i & ii മാത്രം
C
i & iv മാത്രം
D
iii മാത്രം
Question 50
യൂട്രോഫിക്കേഷൻ സംഭവിക്കുന്നത് ഏത് മൂലകങ്ങൾ കൂടുമ്പോളാണ്?

i) ഫോസ്ഫറസ്

ii) നൈട്രജൻ

iii) കാൽസ്യം, യുറേനിയം

iv) സൾഫർ

തന്നിരിക്കുന്ന കോഡുകളിൽ നിന്നും ശരിയുത്തരം തെരഞ്ഞെടുക്കുക.

A
iv മാത്രം
B
i & ii മാത്രം
C
iii & iv മാത്രം
D
ii & iii മാത്രം
Question 51
x - 4, x - 2, x എന്നിവ അഭാജ്യസംഖ്യകൾ ആണെങ്കിൽ x + 2 എന്നത്?

A
ഒരു അഭാജ്യസംഖ്യയാണ്
B
ഒരു ഭാജ്യസംഖ്യയും അതേ സമയം ഒരു പൂർണ്ണസംഖ്യയുടെ വർഗ്ഗവുമാണ്
C
ഒരു ഭാജ്യസംഖ്യയും അതേസമയം ഒരു പൂർണ്ണസംഖ്യയുടെ വർഗ്ഗമല്ലാത്തതുമാണ്
D
ഒരു ഭാജ്യസംഖ്യയും അതേസമയം 5-ൻ്റെ ഒരു ഗുണിതവുമാണ്.
Question 52
10 നെ X ശതമാനം വർദ്ധിപ്പിച്ചാൽ 30 നെ X ശതമാനം കുറച്ചാൽ കിട്ടുന്ന അതേ വില കിട്ടുമെങ്കിൽ X എത്ര?

A
10
B
30
C
15
D
50
Question 53
ഒരു കാറിന്റെ ചക്രത്തിൻ്റെ വ്യാസം 77 സെ.മീ. ആണ്. 1000 പ്രാവശ്യം കറങ്ങുമ്പോൾ കാർ എത്ര മീറ്റർ ദൂരം നീങ്ങിയിരിക്കും?

A
2420
B
770
C
77
D
1210
Question 54
ഒരു തുക ഒരു നിശ്ചിത ശതമാനം സാധാരണ പലിശയ്ക്ക് 5 വർഷത്തേയ്ക്ക് കൊടുത്തു. 2% കൂടുതൽ പലിശയ്ക്ക് കൊടുത്തിരുന്നെങ്കിൽ 5000 രൂപ കൂടുതൽ കിട്ടുമായിരുന്നു. എങ്കിൽ നിക്ഷേപതുക എത്ര?

A
5000
B
25000
C
50000
D
20000
Question 55
മൂന്ന് സംഖ്യകളുടെ അനുപാതം 3:4:5 ആണ്. അവയുടെ തുക 60 ആണെങ്കിൽ സംഖ്യകളുടെ വർഗ്ഗങ്ങളുടെ തുക എത്ര?

A
1250
B
4000
C
2250
D
5000
Question 56 Cancelled (PSC)
5 മുതിർന്നവർ ഒരു ജോലി മൂന്ന് ദിവസം കൊണ്ട് ചെയ്ത് തീർക്കും. 3 കുട്ടികൾ അതേ ജോലി 5 ദിവസം കൊണ്ട് ചെയ്ത് തീർക്കും. 4 മുതിർന്നവരും 2 കുട്ടികളും ഈ ജോലി ചെയ്തു തീർക്കാൻ എത്ര ദിവസം എടുക്കും?

Question deleted as per Kerala PSC final answer key. That deleted questions are not calculated right or wrong answer.
A
1 ദിവസം
B
2 ദിവസം
C
3 ദിവസം
D
4 ദിവസം
Question 57
ചുറ്റളവ് 39.6 m ആയ വൃത്തത്തിൻ്റെ വിസ്തീർണ്ണം ഒരു ചതുരത്തിന്റെ വിസ്തീർണ്ണത്തിന് തുല്യമാണ്. ചതുരത്തിന്റെ നീളം 27.72 m ആണെങ്കിൽ വീതി എത്ര?

A
3.6
B
6.3
C
4.5
D
2.4
Question 58
ഒരു സംഖ്യ 12% കണ്ട് കുറച്ചാൽ 1760 കിട്ടുമെങ്കിൽ സംഖ്യയേത്?

A
2000
B
1000
C
1200
D
5600
Question 59 Cancelled (PSC)
ഒരു ഫർണിച്ചർ തോമസ് 4800 രൂപയ്ക്ക് വാങ്ങി. അത് പോളിഷ് ചെയ്യാൻ 1200 രൂപ ചെലവായി. എങ്കിൽ അത് 5400 രൂപയ്ക്ക് വിറ്റാൽ അയാളുടെ ലാഭമോ നഷ്ടമോ എത്ര ശതമാനം എന്ന് കണ്ടുപിടിക്കുക

Question deleted as per Kerala PSC final answer key. That deleted questions are not calculated right or wrong answer.
A
1% ലാഭം
B
1% നഷ്ടം
C
5% ലാഭം
D
5% നഷ്ടം
Question 60
625⁰.¹⁶ x 625⁰.⁰⁹ =

A
5
B
125
C
625
D
25
Sponsored
Question 61
ഒറ്റയാനെ തിരഞ്ഞെടുക്കുക?

A
റേഡിയം
B
ഓക്സിജൻ
C
ക്ലോറിൻ
D
ഹൈഡ്രജൻ
Question 62
രണ്ട് സംഖ്യകളുടെ ആകെ തുക 150 ഉം ഗുണനഫലം 45 ഉം ആണെങ്കിൽ അവയുടെ വ്യുൽക്രമത്തിന്റെ തുക എത്രയാണ്?

A
1/150
B
3/10
C
1/75
D
10/3
Question 63
12.20-ന് ക്ലോക്കിൻ്റെ മണിക്കൂർ സൂചിക്കും മിനിറ്റ് സൂചിക്കും ഇടയിലുള്ള കോണളവ് എത്ര?

A
120°
B
110°
C
250°
D
240°
Question 64
26.1.2025 ഞായറാഴ്ച്ചയാണെങ്കിൽ 26.1.2028 ഏത് ദിവസമായിരിക്കും?

A
വെള്ളിയാഴ്ച്ച
B
ചൊവ്വാഴ്ച്ച
C
ബുധനാഴ്ച്ച
D
വ്യാഴാഴ്ച്ച
Question 65
"EARTH" എന്ന വാക്ക് ഒരു കോഡ് ഭാഷയിൽ "FCUXM" എന്നാണെങ്കിൽ അതേ ഭാഷയിൽ "SPOON" എന്നതിന്റെ കോഡ് എന്തായിരിക്കും.?

A
RONNM
B
TQPPS
C
TRRSS
D
TRSRS
Question 66
40 ÷ 10 - 4 + 32 ÷ (4 + 10 ÷ 2 - 1) എന്നതിൻ്റെ മൂല്യം എന്താണ്?

A
4
B
16/3
C
8
D
13/3
Question 67
5, √5 1, ... എന്ന ശ്രേണിയുടെ n-ാം പദം 1/625 ആണെങ്കിൽ, n = ———

A
11
B
10
C
12
D
13
Question 68
രാജു കിഴക്കു വശത്തേക്ക് 10 കിലോമീറ്റർ സഞ്ചരിച്ചു. തുടർന്ന് അവിടെ നിന്ന് വലതു വശത്തേക്ക് തിരിഞ്ഞ് 20 കിലോമീറ്റർ സഞ്ചരിച്ചു. പിന്നെ, ഇടത്തോട്ട് തിരിഞ്ഞ് 10 കിലോമീറ്റർ സഞ്ചരിച്ചു. ഒടുവിൽ വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 35 കിലോമീറ്റർ സഞ്ചരിച്ചു. എങ്കിൽ ആരംഭ സ്ഥാനത്തുനിന്ന് അവസാന സ്ഥാനത്തേക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം എത്ര?

A
20 കിലോമീറ്റർ
B
25 കിലോമീറ്റർ
C
30 കിലോമീറ്റർ
D
35 കിലോമീറ്റർ
Question 69
ഒരു ക്യൂവിൽ രമേഷിനേക്കാൾ 13 റാങ്ക് മുന്നിലാണ് സുമേഷ്. പിന്നിൽ നിന്ന് 19-ാം സ്ഥാനത്താണ് രമേഷ്. സുമേഷിനേക്കാൾ 5 റാങ്കുകൾ പിന്നിലാണ് രാജേഷ്. രാജേഷിനേക്കാൾ 8 റാങ്കും സുമേഷിനേക്കാൾ 3 റാങ്കും മുന്നിലാണ് ആര്യ. മുന്നിൽ നിന്ന് 39-ാം സ്ഥാനത്താണ് ആര്യയെങ്കിൽ ക്യൂവിൽ ആകെ എത്ര പേരുണ്ട്?

A
74
B
75
C
72
D
73
Question 70
രാജു രാമിന്റെ അച്ഛൻ്റെ സഹോദരിയുടെ മകനാണ്. വിക്രം രാധയുടെ മകനാണ്. രാധ അരുണിന്റെ അമ്മയും രാമിൻ്റെ മുത്തശ്ശിയുമാണ്. കേശു പ്രിയയുടെ അച്ഛനാണ്. കേശു രാജുവിന്റെ മുത്തച്ഛനും കൂടിയാണ്. രാധ കേശുവിൻ്റെ ഭാര്യയാണ്. രാജു രാധയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

A
അനന്തരവൻ
B
മകൻ
C
ചെറുമകൻ
D
മരുമകൻ
Question 71
Seventy kilograms ——— more than anyone can lift easily.

A
are
B
is
C
will
D
shall
Question 72
She is elder ——— her youngest sister by 4 years.

A
than
B
of
C
to
D
by
Question 73
I am good at grammar, ———?

A
am I
B
amn't I
C
aren't I
D
are I
Question 74
Change into indirect speech:

He said, "I will return this book tomorrow".

A
He promised that he would return that book the next day
B
He said he will return the book tomorrow
C
He offered to return the book tomorrow
D
He promised he would return the book next day
Question 75
Identify the correct spelling

A
Phoenix
B
Pheenix
C
Phinix
D
Phoenex
Sponsored
Question 76
If you had studied well, you ———- the examination.

A
will have passed
B
would pass
C
would be passing
D
would have passed
Question 77
Kids are fond ——— games.

A
about
B
of
C
in
D
by
Question 78
The idiom 'a red-letter day' means.

A
a day of bloodshed
B
a very important day
C
a day of martyrs
D
an unhappy occasion
Question 79 Cancelled (PSC)
I came across a ——— of girls in the park.

Question deleted as per Kerala PSC final answer key. That deleted questions are not calculated right or wrong answer.
A
pack
B
pride
C
bevy
D
gaggle
Question 80
The word 'scapegoat' means.

A
an escaped goat
B
a goat which is sick
C
a goat kept as prey for a wild animal
D
a person blamed for someone else's wrongs
Question 81
Opposite of 'extravagant'

A
intelligent
B
thrifty
C
lavish
D
foolish
Question 82
The expression 'sine qua non' means.

A
an essential condition
B
none is qualified
C
do not sin
D
none of the above
Question 83
Choose the correct sentence

A
He is writing for two hours
B
He has been writing for two hours
C
He writes since two hours
D
He has been writing since two hours
Question 84
Find the passive voice of 'When did you buy the boat?'

A
When the boat was bought?
B
When was the boat bought?
C
When did the boat bought?
D
When did bought the boat?
Question 85
Choose the singular of 'data'.

A
datem
B
datam
C
datum
D
datim
Question 86
'There is little water in the glass' means.

A
There is some water in the glass
B
There is very little water in the glass
C
There is no water in the glass
D
There is enough water in the glass
Question 87
The phrasal verb 'put off ' means.

A
To put something outside
B
To put something away
C
To extinguish something like fire
D
To postpone something
Question 88
It may take time to ———- to new situations.

A
adopt
B
adept
C
adapt
D
accept
Question 89
Kiran's pen was ———- than that of Arun.

A
bad
B
worse
C
worst
D
worsest
Question 90
The train ——— when he reached the railway station.

A
is leaving
B
has left
C
had left
D
will leave
Sponsored
Question 91
ശരിയായ പദം തെരഞ്ഞെടുക്കുക.

A
ശുപാർശ
B
ശിപാർശ
C
ശിവാർശ
D
ശിവാർശി
Question 92
To look blue എന്ന പ്രയോഗത്തിൻ്റെ ഉചിതമായ മലയാളം.

A
സന്തോഷവാനായിരിക്കുക
B
കുപിതനായിരിക്കുക
C
വിഷണ്ണനായിരിക്കുക
D
സംശയാലുവായിരിക്കുക
Question 93
സർവ്വം ആത്മാവായി കരുതുന്നവൻ.

A
ആത്മഗ്രാഹി
B
ആത്മപ്രഭവൻ
C
ആത്മഘാതി
D
ആത്മയാജി
Question 94
മുഖ്യം എന്ന പദത്തിൻ്റെ വിപരീതപദം

A
ഗൗണം
B
വർജ്യം
C
ഗർഹ്യം
D
ഋതം
Question 95
ഒരുക്കങ്ങളെല്ലാം ചെയ്തു കഴിഞ്ഞേ എന്തും പ്രവർത്തിക്കാവൂ എന്ന ആശയം വരുന്ന പഴഞ്ചൊല്ല്?

A
പഠിക്കുന്നതിനു മുമ്പ് ഗുരുക്കളാകരുത്
B
ഒട്ടേടംകൊണ്ട് വെളിച്ചപ്പെടരുത്
C
കറ്റയും തലയിൽവെച്ച് കളം ചെത്തരുത്
D
ദണ്ഡം ചെയ്ത് പിണ്ഡം വെക്കരുത്
Question 96
തെറ്റായ വാക്യം തെരഞ്ഞെടുക്കുക.

A
ഏകദേശം മുന്നൂറുപേർ ആ സദ്യയിൽ പങ്കെടുത്തിട്ടുണ്ട്.
B
ഏകദേശം മുന്നൂറോളം പേരെങ്കിലും ആ സദ്യയിൽ പങ്കെടുത്തിട്ടുണ്ട്.
C
മുന്നൂറോളം പേർ ആ സദ്യയിൽ പങ്കെടുത്തിട്ടുണ്ട്.
D
മുന്നൂറു പേരെങ്കിലും ആ സദ്യയിൽ പങ്കെടുത്തിട്ടുണ്ട്.
Question 97
പാമ്പ് എന്ന പദത്തിൻ്റെ പര്യായപദം എഴുതുക.

A
ദ്യുകം
B
മേകം
C
വിലേശയം
D
വിസരകടം
Question 98
വെൺമ എന്ന പദം പിരിച്ചെഴുതിയാൽ

A
വെണ് + മ
B
വെള് + മ
C
വെൻ + മ
D
വെൺ + മ
Question 99
"വാരണവ്യാളഭല്ലൂകവൃകാദികൾ

മാനുഷഭോജികളായുള്ള രാക്ഷസർ" - എന്ന വരിയിൽ അടിവരയിട്ട പദത്തിൻ്റെ സമാനപദം.

A
കടുവ
B
പാമ്പ്
C
കരടി
D
സിംഹം
Question 100
ദിക് + നാഗൻ എന്നീ പദങ്ങൾ ചേർത്തെഴുതിയാൽ.

A
ദിഗ്നാഗൻ
B
ദിങ്നാഗൻ
C
ദിന്നാഗൻ
D
ദിക്നാഗൻ