00:00 Time Left

056/2025 - SI, RFO, Excise Inspector

You are currently taking the Degree Level Prelims series. Good luck!

Sponsored
Question 1
താഴെ കൊടുത്തിരിക്കുന്ന സംഭവങ്ങളിൽ ഏതെല്ലാമാണ് ശീത യുദ്ധവുമായി ബന്ധപ്പെട്ടിരിക്കുന്നത്?

(i) ക്യൂബൻ മിസൈൽ പ്രതിസന്ധി

(ii) പേൾ ഹാർബർ ആക്രമണം

(iii) വിയറ്റ്നാം യുദ്ധം

(iv) നാറ്റോയുടെ രൂപീകരണം

(v) മ്യൂണിക് സമ്മേളനം

A
(i), (iii), (iv) മാത്രം
B
(i), (ii), (v) മാത്രം
C
(i), (iii), (v) മാത്രം
D
(i), (ii), (iv) മാത്രം
Question 2
മുഗൾ വാസ്തുവിദ്യയെക്കുറിച്ചുള്ള താഴെ പറയുന്ന പ്രസ്‌താവനകളിൽ ഏതാണ് ശരി?

(i) ഫത്തേപൂർ സിക്രിയിൽ കോട്ട സമുച്ചയം സ്ഥാപിച്ചത് ഷാജഹാനാണ്

(ii) ചെങ്കോട്ടയിലേക്കുള്ള ഉയർന്ന കവാടം ബുലന്ദ് ദർവാസ എന്നറിയപ്പെടുന്നു

(iii) ഡൽഹിയിലെ മോത്തി മസ്‌ജിദ് നിർമ്മിച്ചത് ജഹാംഗീർ ആണ്

A
എല്ലാം ശരിയാണ്
B
(i), (ii) മാത്രം ശരിയാണ്
C
(i), (iii) മാത്രം ശരിയാണ്
D
തന്നിരിക്കുന്നവയിൽ ഒന്നും ശരിയല്ല
Question 3
താഴെ പറയുന്നവയിൽ ഏതാണ് 1947-ലെ ഇന്ത്യൻ സ്വാതന്ത്ര്യ നിയമത്തിന്റെ ഭാഗമല്ലാത്തത്?

(i) മൗണ്ട് ബാറ്റൺ പദ്ധതിയുടെ അടിസ്ഥാനത്തിലാണ് 1947- ഇന്ത്യൻ സ്വാതന്ത്ര്യ നിയമം പാസ്സാക്കിയത്

(ii) 1947 ഓഗസ്റ്റ് 15 മുതൽ ഇന്ത്യയെ സ്വതന്ത്രവും പരമാധികാരവുമായ ഒരു രാജ്യമായി പ്രഖ്യാപിച്ച നിയമമാണിത്

(iii) ബ്രിട്ടീഷ് രാജാവ് നിയമിക്കേണ്ട ഗവർണ്ണർ ജനറലിന്റെ ഓഫീസ് ഈ നിയമം സ്ഥാപിച്ചു

(iv) ഇന്ത്യൻ നാട്ടുരാജ്യങ്ങൾ ഇന്ത്യൻ ഡൊമിനിയനിൽ ചേരണമെന്ന് ഈ നിയമം നിർബന്ധിച്ചു

A
(i) മാത്രം
B
(iii) മാത്രം
C
(iv) മാത്രം
D
(i), (iii), (iv) മാത്രം
Question 4
താഴെപ്പറയുന്നവരിൽ ആരൊക്കെയായിരുന്നു വൈക്കം സത്യാഗ്രഹത്തിലെ പ്രധാന നേതാക്കൾ?

(i) ടി.കെ. മാധവൻ

(ii) കെ.പി. കേശവ മേനോൻ

(iii) മന്നത്തു പത്മനാഭൻ

(iv) ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ള

(v) സി.വി. കുഞ്ഞിരാമൻ

A
(i), (ii), (iii) മാത്രം
B
(i), (ii), (iv), (v) മാത്രം
C
(i), (iii), (iv), (v) മാത്രം
D
മുകളിൽ പറഞ്ഞവരെല്ലാം
Question 5
റഷ്യൻ വിപ്ലവത്തെക്കുറിച്ചുള്ള ഈ പ്രസ്‌താവനകളിൽ ഏതൊക്കെയാണ് ശരി?

(i) പണിമുടക്കുകൾ നടത്താൻ രൂപീകരിച്ച തൊഴിലാളി പ്രതിനിധികളുടെ ഒരു സംഘമായിരുന്നു 'സോവിയറ്റ്'

(ii) ബോൾഷെവിക്കുകളുടെ അന്തിമ ലക്ഷ്യം സോഷ്യലിസം സ്ഥാപിക്കുക എന്നതല്ല, മറിച്ച് ഒരു റിപ്പബ്ലിക് സ്ഥാപിക്കുക എന്നതായിരുന്നു

(iii) ലെനിൻ സർക്കാരിന്റെ ആദ്യ പ്രവൃത്തി സമാധാന ഉത്തരവ് അംഗീകരിച്ചതായിരുന്നു. അതിലൂടെ റഷ്യ ഒന്നാം ലോകമഹായുദ്ധത്തിൽ നിന്ന് പിന്മാറി, റഷ്യക്ക് പല പ്രദേശങ്ങളും നഷ്ടപ്പെട്ടു

(iv) ഒന്നാം ലോകമഹായുദ്ധസമയത്ത് വീണുപോയ ഒരേയൊരു രാജവംശമായിരുന്നു റോമനോവ് രാജവംശം

A
(i), (ii) മാത്രം
B
(i), (iii) മാത്രം
C
(i), (iv) മാത്രം
D
തന്നിരിക്കുന്നവയിൽ ഒന്നും ശരിയല്ല
Question 6 Cancelled (PSC)
കേരള ചരിത്രത്തെക്കുറിച്ചുള്ള സ്രോതസ്സുകളെക്കുറിച്ചുള്ള ഈ പ്രസ്താവനകളിൽ ഏതാണ് ശരിയല്ലാത്തത്?

(i) ഷെയ്ഖ് സൈനുദ്ദീൻ രചിച്ച തുഹ്ഫത്തൂൽ മുജാഹിദീൻ പോർച്ചുഗീസ് കാലഘട്ടത്തിലെ രാഷ്ട്രീയ ചരിത്രമാണ് കൈകാര്യം ചെയ്യുന്നത്

(ii) കേരളത്തെക്കുറിച്ചുള്ള പരാമർശം ഉൾക്കൊള്ളുന്ന ആദ്യ സംസ്കൃത കൃതിയാണ് കൗടില്യന്റെ അർത്ഥശാസ്ത്രം

(iii) ഗുരുവായൂർ ക്ഷേത്രത്തിൽ ദിവസേനയുള്ള പൂജകൾ നടത്തുന്നതിനായി ടിപ്പു സുൽത്താൻ വാർഷിക ഗ്രാന്റ് അനുവദിച്ചതായി ക്ഷേത്രരേഖകൾ തെളിയിക്കുന്നു

(iv) പതിനാലാം നൂറ്റാണ്ടിൽ കൊല്ലം സന്ദർശിച്ച സ്‌പാനിഷ് സഞ്ചാരികളായിരുന്നു മാർക്കോപോളോയും നിക്കോളോ കോണ്ടിയും

Question deleted as per Kerala PSC final answer key. That deleted questions are not calculated right or wrong answer.
A
(i), (iii) മാത്രം
B
(ii), (iv) മാത്രം
C
(i), (iv) മാത്രം
D
(ii), (iii) മാത്രം
Question 7
നിസ്സഹകരണ പ്രസ്ഥാനത്തെക്കുറിച്ചുള്ള താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

(i) 1920 ഓഗസ്റ്റ് 1 ന് ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചു

(ii) ഹിന്ദുക്കൾക്കിടയിലെ തൊട്ടുകൂടായ്‌മ നീക്കം ചെയ്യലും ഹിന്ദു-മുസ്ലീം ഐക്യം പ്രോത്സാഹിപ്പിക്കലും പരിപാടികളുടെ ഭാഗമായിരുന്നു

(iii) ഏതു വിധേനയും സ്വയംഭരണം നേടിയെടുക്കുക എന്നതായിരുന്നു നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ലക്ഷ്യം

(iv) ചൗരി ചൗര സംഭവം നിസ്സഹകരണ പ്രസ്ഥാനം നിർത്തിവയ്ക്കുന്നതിലേക്ക് നയിച്ചു

A
(i), (ii), (iv) മാത്രം
B
(ii), (iii), (iv) മാത്രം
C
(i), (iii), (iv) മാത്രം
D
മുകളിൽ പറഞ്ഞവയെല്ലാം
Question 8
താഴെ പറയുന്നവയിൽ ഏതാണ് ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യം?

(i) അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്തുക

(ii) രാഷ്ട്രങ്ങൾക്കിടയിൽ സൗഹൃദബന്ധം വളർത്തിയെടുക്കുക

(iii) അന്താരാഷ്ട്ര പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ അന്താരാഷ്ട്ര സഹകരണം ഉറപ്പു വരുത്തുക

(iv) മനുഷ്യാവകാശങ്ങളോടും മൗലിക സ്വാതന്ത്ര്യങ്ങളും പ്രോത്സാഹിപ്പിക്കുക

A
(i), (ii), (iii) ഉറപ്പു വരുത്തുക
B
(ii), (iii), (iv) ഉറപ്പു വരുത്തുക
C
(i), (iii), (iv) ഉറപ്പു വരുത്തുക
D
മുകളിൽ പറഞ്ഞവയെല്ലാം
Question 9
കേരളത്തിലെ സാമൂഹിക-മത നവീകരണ പ്രസ്ഥാനത്തെക്കുറിച്ചുള്ള ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് തെറ്റ്?

A
1903-ശ്രീനാരായണ ഗുരുവിന്റെ ആഭിമുഖ്യത്തിൽ എസ്എൻഡിപി യോഗം രൂപീകരിച്ചു
B
1905- ഡോ. പൽപു ആണ് സാധുജനപരിപാലന സഭ സ്ഥാപിച്ചത്
C
1908-ൽ യോഗ ക്ഷേമ സഭ സ്ഥാപിതമായി
D
1914-ൽ മന്നത്തു പത്മനാഭനാണ് എൻഎസ്എസ് സ്ഥാപിച്ചത്
Question 10
താഴെപ്പറയുന്നവയിൽ ഏതാണ് 1857-ലെ കലാപത്തിന്റെ ഫലമായി ഉണ്ടായത്?

(i) ബ്രിട്ടീഷ് പാർലമെന്റ് ബെറ്റർ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് പാസ്സാക്കി

(ii) ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണം അവസാനിച്ചു, ഇന്ത്യ ബ്രിട്ടീഷ് രാജ്ഞി ഏറ്റെടുത്തു

(iii) ഇന്ത്യയുടെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് എന്ന ഓഫീസ് സൃഷ്ടിക്കപ്പെട്ടു

(iv) സാമുദായിക പ്രാതിനിധ്യവും ഡയാർക്കിയും നിലവിൽ വന്നു

A
(i), (ii), (iv) മാത്രം
B
(ii), (iii), (iv) മാത്രം
C
(i), (ii), (iii) മാത്രം
D
മുകളിൽ പറഞ്ഞവയെല്ലാം
Question 11
താഴെ പറയുന്ന പ്രസ്‌താവനകളിൽ ഏതാണ് വലിയ തോതിലുള്ള ദുരന്ത നിവാരണ ആസൂത്രണത്തിൽ ടോപ്പോഗ്രാഫിക് മാപ്പുകളുടെ ഒരു പ്രധാന പരിമിതിയെ ഏറ്റവും നന്നായി വിവരിക്കുന്നത്?

A
അവ കൃത്യമായ ഉയരത്തിന്റെ വിശദാംശങ്ങൾ നൽകുന്നു. എന്നാൽ പ്രകൃതി ദുരന്തങ്ങൾ കാരണം ഭൂപ്രദേശത്തുണ്ടാകുന്ന തത്സമയ മാറ്റങ്ങൾ കണക്കിലെടുക്കാൻ അവയ്ക്ക് കഴിഞ്ഞേക്കില്ല
B
അവ ഉയരം ചിത്രീകരിക്കുന്നതിന് സ്റ്റാൻഡേർഡ് കോണ്ടൂർ ലൈനുകൾ ഉപയോഗിക്കുന്നു. ഇത് ഗ്രാമീണ ഭൂപ്രകൃതികളെ വേർതിരിച്ചറിയാൻ അനുയോജ്യമല്ലാതാക്കുന്നു
C
ടോപ്പോഗ്രാഫിക് മാപ്പുകൾ ജലശാസ്ത്രപരമായ സവിശേഷതകളെക്കുറിച്ച് വിപുലമായ വിവരങ്ങൾ നൽകുന്നു. എന്നാൽ മനുഷ്യനിർമ്മിത അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തുന്നതിൽ പരാജയപ്പെടുന്നു
D
ടോപ്പോഗ്രാഫിക് മാപ്പുകൾ സ്ഥിരമായ ഭൂപ്രദേശ വിശകലനത്തിനായി രൂപകൽപ്പന ചെയ്തിട്ടുള്ളതിനാൽ നഗരപ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യ ആസൂത്രണത്തിന് അവ ഉപയോഗിക്കാൻ കഴിയില്ല
Question 12
ഭൂമിശാസ്ത്രപരമായ സമയപരിധിക്കുള്ളിൽ ഒരു ഭൂപ്രദേശത്തെ രൂപപ്പെടുത്തുന്നതിൽ കാലാവസ്ഥയും ഭൂരൂപീകരണ പ്രക്രിയകളും (geomorphic processes) തമ്മിലുള്ള പരസ്‌പരബന്ധം ഏറ്റവും നന്നായി വ്യക്തമാക്കുന്ന സാഹചര്യം താഴെ പറയുന്നവയിൽ ഏതാണ്?

A
കാര്യമായ അപക്ഷയം (weathering) ഇല്ലാതിരുന്നിട്ടും, വേഗത്തിലുള്ള നദീജന്യ മണ്ണൊലിപ്പ് (fluvial erosion) പ്രബലമായ, ഈർപ്പമുള്ള ഉഷ്ണമേഖലാ പ്രദേശം
B
ഒരു പെരിഗ്ലേഷ്യൽ (periglacial) പ്രദേശം, അവിടെ ആവർത്തിച്ചുള്ള തണുത്തുറയലും ഉരുകലും (freeze-thaw cycles) വസ്തുക്കളുടെ സ്ഥാനചലനത്തിനും (mass wasting) ക്രമീകൃത ഭൂതല രൂപീകരണത്തിനും (patterned ground formation) കാരണമാകുന്നു.
C
ഉയർന്ന താപനിലയും വരണ്ട സാഹചര്യങ്ങളും കാരണം രാസപരമായ അപക്ഷയം (Chemical weathering) ഭൗതിക അപക്ഷയത്തെ (Mechanical weathering) മറികടക്കുന്ന ഒരു മരുഭൂമി പരിസ്ഥിതി
D
സമുദ്ര നിരപ്പ് ഉയരുകയും കൊടുങ്കാറ്റ് പ്രവർത്തനം വർദ്ധിക്കുകയും ചെയ്തിട്ടും തുടർച്ചയായ നിക്ഷേപം (deposition) അനുഭവപ്പെടുന്ന ഒരു തീരപ്രദേശം
Question 13
ഭാരതത്തിന്റെ ഭൂമിശാസ്ത്രാത്മക സവിശേഷതകൾ മൺസൂൺ കാലാവസ്ഥയെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെ ഏറ്റവും നല്ല രീതിയിൽ വിശദീകരിക്കുന്നത് ഏത് പ്രസ്താവനയാണ്?

A
ഹിമാലയങ്ങൾ തെക്ക്-പടിഞ്ഞാറൻ മൺസൂൺ കാറ്റുകൾ വടക്കോട്ട് കടന്നുപോകുന്നത് തടഞ്ഞ് അവയെ നദീതീരപ്രദേശങ്ങളിൽ വ്യഷ്ടി ചെയ്യാൻ പ്രേരിപ്പിക്കുന്നു. എന്നാൽ ഡെക്കാൻ പീഠഭൂമിക്ക് മൺസൂൺ വിതരണം ചെയ്യുന്നതിൽ യാതൊരു പങ്കുമില്ല
B
പടിഞ്ഞാറൻ ഘട്ടങ്ങൾ, കിഴക്കൻ ഘട്ടങ്ങൾ, ഹിമാലയങ്ങൾ, ഡെക്കാൻ പീഠഭൂമി എന്നിവ ഒരുമിച്ചു കൂടിയുള്ള ഓറോഗ്രാഫിക്ക് ഫലങ്ങൾ, കാറ്റിന്റെ വഴിതിരിവ്, മഴ നിഴൽ മേഖല എന്നിവ വഴി മൺസൂൺ മഴയുടെ പടർപ്പിനെ സ്വാധീനിക്കുന്നു. ഇത് പ്രാദേശിക വ്യത്യാസങ്ങൾ സൃഷ്ടിക്കുന്നു
C
ഭാരതത്തിന്റെ അർദ്ധദ്വീപ് ആകൃതിക്ക് മൺസൂണിനെ നേരത്തെ സ്വാധീനിക്കാനാകില്ല, കാരണം മൺസൂൺ കാറ്റുകൾ പ്രധാനമായും എൽ നിനോ-ദക്ഷിണ ദേശാഖലനം (ENSO) അന്തർട്രോപ്പിക്കൽ കോൺവർജൻസ് സോൺ (ITCZ) എന്നിവ പോലുള്ള ആഗോള ഘടകങ്ങൾ നിയന്ത്രിക്കുന്നു
D
താർ മരുഭൂമി ഒരു ഉയർന്ന മർദ്ദ മേഖല സൃഷ്ടിച്ച് ഈർപ്പമുള്ള കാറ്റുകൾ ആകർഷിക്കുകയും എല്ലാ ഭാഗങ്ങളിലും ഒരേ രീതിയിലുള്ള മഴ ലഭ്യമാകുന്നതിനും സഹായിക്കുന്നു
Question 14
ഭാരതീയ മൺസൂണിന്റെ തീവ്രതയും വ്യത്യാസവുമെന്താണ് നിർണ്ണയിക്കുന്നത്? താഴെപ്പറയുന്നവയിൽ ഏതാണ് ഏറ്റവും ഉചിതമായ വിശദീകരണം?

A
ഭാരതീയ മൺസൂൺ സമുദ്രത്തിലും കരയിലും ഉള്ള താപനില വ്യത്യാസത്താൽ മാത്രമാണ് നിയന്ത്രിക്കപ്പെടുന്നത്, ആഗോള കാലാവസ്ഥാ സംഭവങ്ങൾ ഇതിൽ ബാധചെയ്യുന്നില്ല
B
അന്തർട്രോപ്പിക്കൽ കോൺവർജൻസ് സോൺ (ITCZ) എന്നതിന്റെ സ്ഥാനമാറ്റം, ജെറ്റ് സ്ട്രീം, ഭൗമശാസ്ത്ര പ്രതിഘാതങ്ങൾ (ഒറോഗ്രഫിക് എഫക്റ്റ്), ENSO സംഭവങ്ങൾ (എൽ നിനോ, ലാ നിനാ) എന്നിവയുടെ സംയുക്ത സ്വാധീനമാണ് ഭാരതീയ മൺസൂൺ രൂപപ്പെടുത്തുന്നത്
C
തെക്കുപടിഞ്ഞാറൻ മൺസൂണും വടക്കുകിഴക്കൻ മൺസൂണും പരസ്പ‌രം ബന്ധമില്ലാത്ത വ്യത്യസ്ത‌മായ പ്രതിഭാസങ്ങളാണ്, അവ പ്രാദേശിക കാറ്റ് സിസ്റ്റത്തിനനുസരിച്ച് മാത്രമേ പ്രവർത്തിക്കൂ
D
പശ്ചിമഘട്ടവും ഹിമാലയങ്ങളും മഴയുടെ തീവ്രത വർദ്ധിപ്പിക്കുന്ന ഒരു കാരണമാത്രമാണ്, ഇവ വേനൽക്കാല വരൾച്ചയ്ക്കോ പ്രാദേശിക വ്യത്യാസങ്ങൾക്കോ കാരണമാകില്ല
Question 15
പാലക്കാട് ചുരത്തിന്റെ പ്രാദേശിക കാലാവസ്ഥയിലും മനുഷ്യ പ്രവർത്തനങ്ങളിലും ഉള്ള വിപുലമായ സ്വാധീനം ഏറ്റവും ഉചിതമായി വിശദീകരിക്കുന്നത് താഴെ പറയുന്നവയിൽ ഏതാണ്?

A
ഇത് തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റുകൾ തമിഴ്‌നാട്ടിലേക്കു പ്രവേശിക്കുന്നത് തടയുന്നു, അതിനാൽ അവിടം വരണ്ട പ്രദേശമായി മാറുന്നു
B
ഇത് ജൈവവൈവിധ്യത്തിന് ഒരു തടസമായി പ്രവർത്തിക്കുന്നു. പശ്ചിമഘട്ടത്തെയും ഡക്കാൻ പീഠഭൂമിയെയും തമ്മിൽ വേദിച്ചു പറക്കുന്ന സസ്യജാലത്തിൻറെയും ജീവജാലത്തിന്റെയും പ്രചാരണം നിയന്ത്രിക്കുന്നു
C
ഇത് കാലാവസ്ഥാ ഗേറ്റുവേയായി പ്രവർത്തിക്കുന്നു. ഈർപ്പമുള്ള കാറ്റുകൾ മഴ വിതരണത്തെ സ്വാധിനിക്കാനും, അതോടൊപ്പം സാമ്പത്തികവും ചരിത്രപരവുമായ ബന്ധങ്ങൾ രൂപപ്പെടുത്താനും സഹായിക്കുന്നു
D
ഇതിന്റെ പ്രധാന പ്രസക്തി ഗതാഗതവുമായി ബന്ധപ്പെട്ടതാണ്, കാലാവസ്ഥയിലോ ജൈവവൈവിധ്യത്തിലോ അത്ര പ്രധാന സ്വാധീനം ഇല്ല
Sponsored
Question 16
താഴെപ്പറയുന്നവയിൽ ഏതാണ് ദേശീയ വരുമാനം എന്നറിയപ്പെടുന്നത്?

A
മൊത്ത ആഭ്യന്തര ഉൽപ്പന്നം (GDP)
B
മൊത്ത ദേശീയ ഉൽപ്പന്നം (GNP)
C
ഘടകമൂല്യത്തിൽ അറ്റ ദേശീയ ഉൽപ്പന്നം (NNP at factor cost)
D
വ്യക്തിഗത വരുമാനം (Personal Income)
Question 17
ഏത് പഞ്ചവത്സര പദ്ധതിയാണ് 'ഗരിബി ഹടാവോ' (ദാരിദ്ര്യ നിർമ്മാർജനം) ലക്ഷ്യമിട്ടത്?

A
മൂന്നാമത്തെ പഞ്ചവത്സര പദ്ധതി
B
നാലാമത്തെ പഞ്ചവത്സര പദ്ധതി
C
ആറാമത്തെ പഞ്ചവത്സര പദ്ധതി
D
അഞ്ചാമത്തെ പഞ്ചവത്സര പദ്ധതി
Question 18
നീതി ആയോഗിന്റെ ഘടനയെക്കുറിച്ചുള്ള സത്യമായ പ്രസ്താവന ഏതൊക്കെയാണ്?

(i) ഭാരതത്തിന്റെ പ്രധാനമന്ത്രി നീതി ആയോഗിന്റെ ചെയർമാനാണ്

(ii) പ്ലാനിംഗ് കമ്മീഷനെ പോലെ നീതി ആയോഗിനും സ്ഥിരമായ അഞ്ച് വർഷത്തെ കാലാവധി ഉണ്ട്

(iii) നീതി ആയോഗിന്റെ ഭരണസമിതിയിൽ എല്ലാ സംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാർ ഉൾപ്പെടുന്നു

(iv) നീതി ആയോഗ് ഒരു സ്വയംഭരണ ഭരണഘടനാ സ്ഥാപനമാണ്

A
(i) മാത്രം
B
(i), (iii) മാത്രം
C
(i), (iii), (iv) മാത്രം
D
(iii), (iv) മാത്രം
Question 19
നികുതി വരുമാനവും നികുതിയേതര വരുമാനവും സംബന്ധിച്ച ശരിയായ പ്രസ്താവന ഏത്?

(i) നികുതി വരുമാനം വ്യക്തികളിൽ നിന്നും ബിസിനസ്സുകളിൽ നിന്നുമാണ് ഈടാക്കുന്നത്, എന്നാൽ നികുതിയേതര വരുമാനം ബിസിനസ്സുകളിൽ നിന്ന് മാത്രമാണ് ഈടാക്കുന്നത്

(ii) നികുതി വരുമാനം സർക്കാർ നിർബന്ധിതമായി ഈടാക്കുന്ന നികുതികളിലൂടെ ലഭിക്കുന്ന വരുമാനമാണ്, അതേ സമയം നികുതിയേതര വരുമാനം സർക്കാർ സേവനങ്ങൾ, ഫീസ്, നിക്ഷേപങ്ങൾ എന്നിവ വഴി ലഭിക്കുന്നതാണ്

(iii) നികുതി വരുമാനവും നികുതിയേതര വരുമാനവും സർക്കാറിലേക്കുള്ള നിർബന്ധിത പേയ്മെന്റ്സ്‌കളാണ്

(iv) നികുതിയേതര വരുമാനത്തിൽ പിഴകളിൽ നിന്നും ശിക്ഷകളിൽ നിന്നും കിട്ടുന്ന വരുമാനം ഉൾപ്പെടുന്നു. എന്നാൽ പലിശ വരുമാനം ഉൾപ്പെടുന്നില്ല

A
(i) മാത്രം
B
(ii) മാത്രം
C
(ii), (iv) മാത്രം
D
(i), (ii), (iv) മാത്രം
Question 20
വരുമാന കമ്മിയും ധനക്കമ്മിയും തമ്മിലുള്ള വ്യത്യാസം ശരിയായി വ്യക്തമാക്കുന്ന പ്രസ്‌താവന ഏത്?

A
റവന്യൂകമ്മി ഉണ്ടാകുന്നത് റവന്യൂ വരുമാനം റവന്യൂ ചിലവിനേക്കാൾ കുറവാകുമ്പോഴാണ്. അതേസമയം ധനകമ്മി പ്രതിനിധീകരിക്കുന്നത് കടബാധ്യത കൂടാതെയുള്ള ആകെവരവിൽ നിന്ന് അധികമായി വരുന്ന ആകെ ചിലവാണ്.
B
റവന്യൂകമ്മി ആകെ വരുമാനത്തിനും ആകെ ചെലവിനുമിടയിലുള്ള വ്യത്യാസമാണ്, അതേസമയം ധനകമ്മി പൊതുകടം ഒഴിച്ചുള്ള നികുതി വരവുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്നു
C
വരുമാനകമ്മിയിൽ കടബാദ്ധ്യതയില്ലാത്ത മൂലധന ചെലവുകൾ ഉൾപ്പെടുന്നു. അതേസമയം ധനകമ്മിയിൽ റവന്യൂചെലവുകളും മൂലധന ചെലവുകളും ഉൾപ്പെടുന്നു
D
റവന്യൂകമ്മി എന്നത് റവന്യൂ ചിലവും നിന്നു റവന്യൂ വരുമാനവും തമ്മിലുള്ള വ്യത്യാസമാണ്. അതേസമയം ധനകമ്മി എന്നത് കടബാദ്ധ്യതയോടുകൂടിയ ആകെ വരുമാനത്തിൽനിന്നു അധികമായി വരുന്ന ചിലവാണ്
Question 21
എല്ലാ സർക്കാർ സേവനങ്ങളും ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി ഇന്ത്യയിലെ പൗരന്മാർക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യാ ഗവണ്മെന്റ് ആരംഭിച്ച ഒരു സംരംഭമാണ് നാഷണൽ ഇ-ഗവേണൻസ് പ്ലാൻ (NeGP). താഴെപ്പറയുന്ന ഏത് വകുപ്പുകളാണ് നാഷണൽ ഇ-ഗവേണൻസ് പ്ലാൻ (NeGP) രൂപീകരിച്ചത്?

(i) ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി

(ii) ഭരണ പരിഷ്കാരങ്ങളുടെയും പൊതുപരാതികളുടെയും വകുപ്പ്

(iii) കേന്ദ്ര ഇ-ഗവേണൻസ് വകുപ്പ്

(iv) ഇന്ത്യൻ ഇൻഫർമേഷൻ ടെക്നോളജി ഓഫീസ്

A
Only (i)
B
Only (i) & (ii)
C
Only (iii)
D
All of the above
Question 22
വിവരാവകാശ നിയമത്തിലെ സെക്ഷൻ 24 പ്രകാരം, കേരള സർക്കാർ ചില സംഘടനകളെ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ താഴെപ്പറയുന്ന സാഹചര്യങ്ങളിൽ വിവരങ്ങൾ നൽകാൻ അവർ ബാധ്യസ്ഥരാണ്

(i) പോലീസിംഗ്

(ii) അഴിമതി

(iii) മനുഷ്യാവകാശ ലംഘനങ്ങൾ

(iv) അഭിമാനക്കൊലകൾ

A
Only (i)
B
Only (ii) & (iii)
C
Only (iii)
D
All of the above
Question 23
താഴെ പറയുന്ന പ്രസ്‌താവനകളിൽ ഏതാണ് കൂറുമാറ്റ നിരോധന നിയമവുമായി ബന്ധപ്പെട്ട് ശരിയുള്ളത്?

(i) 1985-ൽ ഭരണഘടനയിൽ ചേർത്തു

(ii) 52-ാം ഭേദഗതി നിയമം

(iii) 10-ാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

A
Only (i)
B
Only (i) and (ii)
C
Only (iii)
D
All of the above
Question 24
വകുപ്പുവൽക്കരണത്തിന്റെ നാല് അടിസ്ഥാനങ്ങൾ "4Ps" എന്നറിയപ്പെടുന്നു. അവ ഏതെല്ലാം?

(i) ഉദ്ദേശ്യം

(ii) സ്ഥാനക്കയറ്റം

(iii) പ്രക്രിയ

(iv) വ്യക്തികളും സ്ഥലവും

A
Only (i)
B
Only (iii)
C
Only (i), (iii) & (iv)
D
All of the above
Question 25
2024-ലെ മനുഷ്യാവകാശ ദിനത്തിന്റെ പ്രമേയം

(i) "നമ്മുടെ അവകാശങ്ങൾ, നമ്മുടെ ഭാവി, ഇപ്പോൾ”

(ii) “എല്ലാവർക്കും സ്വാതന്ത്ര്യം, സമത്വം, നീതി"

(iii) “എല്ലാവർക്കും അന്തസ്സ്, സ്വാതന്ത്ര്യം, നീതി'

(iv) "സമത്വം - അസമത്വങ്ങൾ കുറയ്ക്കൽ, മനുഷ്യാവകാശങ്ങൾ മുന്നോട്ട് കൊണ്ടുപോകൽ"

A
Only (i)
B
Only (ii)
C
Only (iii)
D
Only (iv)
Question 26
73-ആം ഭേദഗതി നിയമം നേരിട്ട് ബാധകമല്ലാത്ത സംസ്ഥാനം/സംസ്ഥാനങ്ങൾ തിരിച്ചറിയുക

(i) നാഗാലാന്റ്

(ii) മിസോറം

(iii) ജമ്മു & കാശ്മീർ

(iv) മേഘാലയ

A
(i) & (ii)
B
(i), (ii) & (iv)
C
(ii) & (iii)
D
(i), (ii), (iii) & (iv)
Question 27
ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെടുകയും നടപ്പിലാക്കുകയും ചെയ്തത്

A
ഓഗസ്റ്റ് 15, 1947/ജനുവരി 26, 1949
B
ഓഗസ്റ്റ് 15, 1947/ജനുവരി 26, 1950
C
നവംബർ 26, 1949/ജനുവരി 26, 1950
D
നവംബർ 26, 1949/നവംബർ 26, 1950
Question 28
ഭരണഘടനാ സംവിധാനത്തിന്റെ പരാജയത്തിന്റെ പേരിൽ ഒരു സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം നടപ്പിലാക്കാനുള്ള വകുപ്പ്

A
ആർട്ടിക്കിൾ 352
B
ആർട്ടിക്കിൾ 356
C
ആർട്ടിക്കിൾ 360
D
ആർട്ടിക്കിൾ 368
Question 29 Cancelled (PSC)
ഇന്ത്യൻ ഭരണഘടനയിലെ മിനി റിവിഷൻ എന്നറിയപ്പെടുന്ന ഭേദഗതി

Question deleted as per Kerala PSC final answer key. That deleted questions are not calculated right or wrong answer.
A
24-ാം ഭേഗഗതി
B
25-ാം ഭേഗഗതി
C
42-ാം ഭേഗഗതി
D
44-ാം ഭേഗഗതി
Question 30
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 17 താഴെ പറയുന്നതിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

A
തൊട്ടുകൂടായ്‌മ നിർത്തലാക്കൽ
B
തുല്യ അവസരത്തിനുള്ള അവകാശം
C
പദവികൾ നിർത്തലാക്കൽ
D
ചൂഷണത്തിനെതിരായ അവകാശം
Sponsored
Question 31
"മാറ്റുവിൻ ചട്ടങ്ങളെ സ്വയ-മല്ലെങ്കിൽ

മാറ്റുമതുകളീ നിങ്ങളെത്താൻ”

- കുമാരനാശാന്റെ ഏത് കൃതിയിലെ വരികളാണിത്?

A
ദുരവസ്ഥ
B
കരുണ
C
ചണ്ഡാലഭിക്ഷുകി
D
വീണപൂവ്
Question 32
ഏത് അനുഷ്‌ഠാനകലയുമായി ബന്ധപ്പെട്ടാണ് “കടമ്മനിട്ട” എന്ന സ്ഥലം പ്രശസ്തമായത്?

A
തെയ്യം
B
പൂരം
C
പടയണി
D
ഗരുഡൻതൂക്കം
Question 33
കേരളനവോത്ഥാനവുമായി ബന്ധപ്പെട്ട് "സമത്വസമാജം" എന്ന സാമുദായിക സംഘടന ആരംഭിച്ച നവോത്ഥാന നായകൻ ആര്?

A
ചട്ടമ്പി സ്വാമികൾ
B
വാഗ്ഭടാനന്ദൻ
C
തൈക്കാട് അയ്യാവു
D
അയ്യാ വൈകുണ്‌ഠസ്വാമികൾ
Question 34
മികച്ച നടനുള്ള ദേശീയപുരസ്‌കാരം ആദ്യമായി മലയാളത്തിന് നേടിത്തന്നത് ശ്രീ. പി.ജെ. ആന്റണിയാണ്. സിനിമ ഏത്?

A
പിറവി
B
പൊന്തൻമാട
C
നിർമ്മാല്യം
D
നെയ്ത്‌തുകാരൻ
Question 35
'അംബ' കേന്ദ്രകഥാപാത്രമായി വരുന്ന സമകാലീന മലയാള നോവൽ ഏത്?

A
സമുദ്രശില
B
ഉല
C
ആരാച്ചാർ
D
നിങ്ങൾ
Question 36
ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളിയായ "ചേരമാൻ ജൂമാ മസ്‌ജിദ്" സ്ഥിതിചെയ്യുന്ന സ്ഥലം ഏത്?

A
ബീമാപള്ളി
B
കൊടുങ്ങല്ലൂർ
C
മലപ്പുറം
D
കോഴിക്കോട്
Question 37
“ഭയകൌടില്യലോഭങ്ങൾ

വളർക്കില്ലൊരു നാടിനെ" എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച മലയാള ദിനപ്പത്രം ഏത്?

A
ദേശാഭിമാനി
B
മാതൃഭൂമി
C
കേസരി
D
സ്വദേശാഭിമാനി
Question 38
ഒളിമ്പിക്സ് സത്യപ്രതിജ്ഞ ആദ്യമായി നടത്തിയ വർഷം

A
1920
B
1944
C
1936
D
1928
Question 39
“ലിബറോ” എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

A
ബാസ്‌കറ്റ്‌ബോൾ
B
റഗ്ബി
C
വോളിബോൾ
D
ഐസ് ഹോക്കി
Question 40
ബംഗ്ലാദേശിന്റെ ദേശീയ കളി ഏത്?

A
ക്രിക്കറ്റ്
B
ഫുട്ബോൾ
C
ഖോ-ഖോ
D
കബഡി
Question 41
താഴെ പറയുന്നവയിൽ സ്പ്രെഡ്ഷീറ്റ് അല്ലാത്തവ ഏതാണ്?

(i) ലിബ്രെ ഓഫീസ് കാൽക്ക്

(ii) മൈക്രോസോഫ്റ്റ് എക്സൽ

(iii) ആപ്പിൾ നമ്പേഴ്സ്

(iv) ഗൂഗിൾ ഷീറ്റ്സ്

A
(i) ഉം (iii) ഉം മാത്രം
B
(ii) ഉം (iv) ഉം മാത്രം
C
(i) ഉം (iii) ഉം (iv) ഉം മാത്രം
D
മുകളിൽ പറയുന്നവ ഒന്നും അല്ല
Question 42
ഹാർഡ് ഡിസ്ക് എന്ന സെക്കൻററി സ്റ്റോറേജ് ഡിവൈസ്

A
മാഗ്നെറ്റിക് സ്റ്റോറേജ് ഡിവൈസ് ആണ്
B
ഒപ്റ്റിക്കൽ സ്റ്റോറേജ് ഡിവൈസ് ആണ്
C
ഫ്ലാഷ് മെമ്മറി ഡിവൈസ് ആണ്
D
മുകളിൽ പറഞ്ഞവ ഒന്നും അല്ല
Question 43
താഴെ പറയുന്നവയിൽ ഏതു പ്ലാറ്റ്ഫോം ആണ് വീഡിയോ കോൺഫറൻസിനു ഉപയോഗിക്കുന്നത്?

(i) മൈക്രോസോഫ്റ്റ് ടീംസ്

(ii) ഗൂഗിൾ മീറ്റ്

(iii) സൂം

(iv) ഗൂഗിൾ ക്ലൌഡ്

A
(i) ഉം, (iii) ഉം, (iv) ഉം മാത്രം
B
(i) ഉം, (ii) ഉം, (iii) ഉം മാത്രം
C
(ii) ഉം (iii) ഉം (iv) ഉം മാത്രം
D
(i) ഉം (ii) ഉം (iv) ഉം മാത്രം
Question 44
ഓൺലൈൻ ഹരാസ്മെന്റ് ഏത് വിഭാഗത്തിൽ പെടുന്നു?

A
ഫിഷിംഗ്
B
സ്‌പാമിങ്
C
സൈബർ ബുള്ളിയിങ്
D
ഹാക്കിംഗ്
Question 45
LAN, WAN എന്നിവയെ സംബന്ധിച്ച് ശരിയായത് ഏതെല്ലാമാണ്?

(i) WAN, LAN നേക്കാൾ കൂടുതൽ പ്രദേശം ഉൾക്കൊള്ളുന്നു

(ii) LAN നു WAN നേക്കാൾ വേഗത ഉണ്ട്

(iii) WAN നു LAN നേക്കാൾ വില കുറവാണ്

(iv) LAN ന്റെ പൂർണ്ണനാമം ലാർജ് ഏരിയ നെറ്റ് വർക്ക് എന്നതാണ്

A
(i) ഉം, (ii) ഉം മാത്രം
B
(ii) ഉം, (iii) ഉം മാത്രം
C
(iii) ഉം (iv) ഉം മാത്രം
D
(i) ഉം (iv) ഉം മാത്രം
Sponsored
Question 46
ഇന്ത്യയുടെ ദേശീയ ബഹിരാകാശ ദിനാഘോഷത്തെ സംബന്ധിച്ച ശരിയായ വാക്യം/വാക്യങ്ങൾ തെരഞ്ഞെടുക്കുക

(i) എല്ലാ വർഷവും ആഗസ്റ്റ് 23 ന് ആചരിച്ചു വരുന്നു

(ii) 'ചന്ദ്രനെ തൊടുമ്പോൾ ജീവിതങ്ങളെ സ്പർശിക്കൽ : ഇന്ത്യയുടെ ബഹിരാകാശ സാഗ' എന്നതാണ് ദേശീയ ബഹിരാകാശ ദിനം 2025-ലെ പതിപാദം

(iii) ഇത് ചന്ദ്രയാൻ ചന്ദ്രനിൽ വിജയകരമായി ഇറങ്ങിയതിൻറെ സ്മരണക്കായി ഏർപ്പെടുത്തിയതാണ്

(iv) ഇത് ചൊവ്വ ഭ്രമണപഥദൗത്യത്തിന്റെ വിജയസൂചകമായുള്ള ആചരണമാണ്

(v) ഇത് ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളെക്കുറിച്ച് പൗരന്മാർക്കിടയിൽ വർദ്ധിച്ച ആവേശവും അവബോധവും സൃഷ്ടിക്കുന്നു

A
എല്ലാ വാക്യങ്ങളും ശരിയാണ്
B
(i), (iii) & (v) എന്നിവ ശരിയാണ്
C
(iii) മാത്രം ശരിയാണ്
D
(ii) & (iii) മാത്രം ശരിയാണ്
Question 47
പ്രപഞ്ചത്തിലെ ഓരോ കണികയും മറ്റെല്ലാ കണികളെയും F = G m₁ m₂/ r² എന്ന ശക്തിയോടെ ആകർഷിക്കുന്നു എന്ന് ന്യൂട്ടന്റെ സാർവ്വത്രിക ഗുരുത്വാകർഷണ നിയമം പ്രസ്താവിക്കുന്നു. ഇത് 'G' & 'r' എന്നിവ യഥാക്രമം ------ ആകുന്നു.

A
ന്യൂട്ടോണിയൻ ഗുരുത്വാകർഷണ സ്ഥിരാങ്കം (6.674x10⁻¹¹ m³.kg⁻¹.s⁻²) & പിണ്ഡ കേന്ദ്രങ്ങൾ തമ്മിലുള്ള ദൂരം
B
ഗുരുത്വാകർഷണം മൂലമുള്ള ത്വരണം (9.8 ms⁻²) & കണികൾ തമ്മിലുള്ള ദൂരം
C
ഗുരുത്വാകർഷണ സ്ഥിരാങ്കം (6.674x10⁻¹¹ m³.kg⁻¹.s⁻²) & കണികയുടെ ആരം
D
ഗുരുത്വാകർഷണം മൂലമുള്ള ത്വരണം (9.8 ms⁻²) & കണങ്ങളുടെ ആരങ്ങളുടെ ഗുണനഫലം
Question 48
ആഗോള താപന സാദ്ധ്യത (Global Warming Potential, GWP) സംബന്ധിച്ച ശരിയായ പ്രസ്താവന/കൾ തിരഞ്ഞെടുക്കുക

(i) കാർബൺ ഡൈ ഓക്സൈഡിനെ അപേക്ഷിച്ച് അന്തരീക്ഷത്തിൽ ഒരു ഹരിതഗൃഹ വാതകം കുടുക്കുന്ന താപത്തിന്റെ അളവിനെ സൂചിപ്പിക്കുന്നു

(ii) ഒരു വാതകത്തിന്റെ GWP അതിന്റെ വികിരണ കാര്യക്ഷമതയെ മാത്രം ആശ്രയിച്ചിരിക്കുന്നു

(iii) GWP കണക്കാക്കാൻ റഫറൻസായി ഉപയോഗിക്കുന്ന വാതകമാണ് മീഥേൻ (CH₄)

(iv) GWP പലപ്പോഴും നൂറു വർഷത്തെ കാലയളവിലാണ് കണക്കാക്കുന്നത്

(v) ഒന്നിലധികം ഹരിതഗൃഹവാതകങ്ങളുടെ ആവാസവ്യവസ്ഥയിലെ

കൈമാറ്റങ്ങൾ സന്തുലിതമാക്കുന്നതിനും ഹരിത ഗൃഹ വാതകങ്ങളുടെ ഉദ്-വമനം കുറക്കുന്നതിനുള്ള തന്ത്രങ്ങൾ വികസിപ്പിക്കുന്നതിനും GWP ആശയം ഉപയോഗിക്കുന്നു

A
എല്ലാ വാക്യങ്ങളും ശരിയാണ്
B
(ii) & (iii) മാത്രം ശരിയാണ്
C
(i), (iv) & (v) എന്നിവ ശരിയാണ്
D
(ii), (iii) & (v) എന്നിവ ശരിയാണ്
Question 49
IUPAC രസതന്ത്രത്തിലെ മികച്ച പത്ത് സാങ്കേതിക വിദ്യകൾ 2024-ലെ പ്രഖ്യാപനത്തെ അടിസ്ഥാനമാക്കി ശരിയായ ഗ്രൂപ്പിംഗുകൾ തിരിച്ചറിയുക

A
ആക്റ്റീവ് അഡ്സോർപ്ഷൻ, അപ്ടാമേർസ്, എംഎക്‌സീൻസ്, ട്രൈബോഇലക്ട്രിക്ക് നാനോ ജനറേറ്റേർസ്
B
കൃത്രിമ പേശികൾ, അപ്ടാമേർസ്, ഫോട്ടോകാറ്റലിറ്റിക്ക് ഹൈഡ്രജൻ, ട്രൈബോ ഇലക്ട്രിക്ക് നാനോ ജനറേറ്റേർസ്
C
ആക്റ്റീവ് അഡ്സോർപ്ഷൻ, എറോജൽ, എംഎക്‌സീൻസ്, സോഡിയം അയോൺ ബാറ്ററി
D
ഏറോജൽ, നാനോസയൻസ്, സോഡിയം അയോൺ ബാറ്ററി, സോളാർ ഇന്ധനങ്ങൾ
Question 50
2016-ൽ ആധുനിക ആവർത്തനപ്പട്ടികയിൽ നാലു പുതിയ മൂലകങ്ങൾ ചേർക്കപ്പെട്ടു. അങ്ങനെ ആവർത്തനപ്പട്ടികയിലെ ഏഴാമത്തെ പിരീഡ് പൂർത്തിയായി. താഴെക്കൊടുത്തിരിക്കുന്ന മൂലകങ്ങളിൽ നിന്ന് പുതുതായിച്ചേർത്ത മൂലകങ്ങളുടെ പട്ടികയിൽ ഉൾപ്പെടാത്ത ഒറ്റ മൂലകം തിരഞ്ഞെടുക്കുക

A
മോസ്കോവിയം
B
ടെന്നസിൻ
C
ഒഗനെസൺ
D
ലിവർമോറിയം
Question 51
ഇപ്പോൾ ഹെലന് 41 വയസ്സും മകൾക്ക് 9 വയസ്സുമാണ്. എത്ര വർഷം കഴിഞ്ഞ് ഹെലന് മകളുടെ മൂന്നിരട്ടി പ്രായം ഉണ്ടാകും?

A
3
B
5
C
7
D
9
Question 52
ഒരു ഗണിത പരീക്ഷയിൽ വിജയശതമാനം 87.5% ആയിരുന്നു. ആകെ 7 വിദ്യാർത്ഥികൾ പരാജയപ്പെട്ടാൽ എത്ര വിദ്യാർത്ഥികൾ പരീക്ഷ എഴുതിയിട്ടുണ്ടാകും?

A
48
B
56
C
46
D
54
Question 53
5 പുരുഷന്മാരോ 12 സ്ത്രീകളോ അടങ്ങുന്ന ഒരു സംഘത്തിന് ഒരു പ്രത്യേക ജോലി 78 ദിവസം കൊണ്ട് പൂർത്തിയാക്കാൻ കഴിയുമെങ്കിൽ 5 പുരുഷന്മാരും 12 സ്ത്രീകളും ഒരുമിച്ച് പ്രവർത്തിച്ചാൽ അതേ ജോലി പൂർത്തിയാക്കാൻ എത്ര സമയമെടുക്കും?

A
44
B
39
C
36
D
ഇതൊന്നുമല്ല
Question 54
ഒരു ജോമെട്രിക് പ്രോഗ്രഷന്റെ അഞ്ചാമത്തെ പദവും എട്ടാമത്തെ പദവും യഥാക്രമം 27 ഉം 729 ഉം ആണ്. അതിന്റെ പതിനൊന്നാമത്തെ പദം എന്താണ്?

A
19683
B
59049
C
6561
D
27729
Question 55
0.004 നെക്കാൾ എത്ര മടങ്ങ് വലുതാണ് 0.18?

A
35
B
40
C
50
D
45
Question 56
ഒരു വാട്ടർ ബോട്ടിലിന് 15 രൂപ വിലയുണ്ട്. അതിൽ കുപ്പിയുടെയും വെള്ളത്തിന്റെയും വില ഉൾപ്പെടുന്നു. വെള്ളത്തിന് കുപ്പിയേക്കാൾ 12 രൂപ കൂടുതലാണെങ്കിൽ, കുപ്പിയുടെ വില എത്രയാണ്?

A
Rs. 1.50
B
Rs. 2.00
C
Rs. 2.50
D
Rs. 3.00
Question 57
ജോൺ സോണിക്ക് 5% വാർഷിക കൂട്ടുപലിശ നിരക്കിൽ മൂന്ന് വർഷത്തേക്ക് 6 ലക്ഷം രൂപ കടം കൊടുത്തു. 3 വർഷത്തിനുശേഷം ജോണിന് എത്ര തുക ലഭിക്കും?

A
Rs. 6,61,500
B
Rs. 6,94,575
C
Rs. 6,97,500
D
Rs. 7,02,450
Question 58 Cancelled (PSC)
ഒരു വസ്തുവിന്റെ പകുതി ഭാഗം ഇരട്ടി വിലയ്ക്ക് വിൽക്കുമ്പോൾ ലാഭശതമാനം എത്രയാണ്?

Question deleted as per Kerala PSC final answer key. That deleted questions are not calculated right or wrong answer.
A
200%
B
250%
C
300%
D
400%
Question 59
വിരമിച്ച ഒമ്പത് പേരടങ്ങുന്ന ഒരു ഗ്രൂപ്പിന്റെ ശരാശരി പ്രായം 64 ആണ്. ഒരു അംഗം ഗ്രൂപ്പ് വിടുമ്പോൾ, ശരാശരി പ്രായം 62 ആയി കുറയുന്നു. എങ്കിൽ പോയ വ്യക്തിയുടെ പ്രായം എത്രായാണ്?

A
68
B
72
C
74
D
80
Question 60
5.25 മീറ്റർ നീളത്തിലും 5.10 മീറ്റർ വീതിയിലുമായി, ചതുരാകൃതിയിലുള്ള ഒരു തറ പൂർണ്ണമായും മൂടാൻ ആവശ്യമായ എറ്റവും കുറഞ്ഞ ചതുര ടൈലുകളുടെ എണ്ണം എത്രയാണ്?

A
1190
B
1180
C
1860
D
None of these
Sponsored
Question 61
ഒരു ക്ലാസ്സിലെ വിദ്യാർത്ഥികളെ തുല്യ നിരകളിൽ നിർത്തുന്നു. ഓരോ വരിയിലും 3 കുട്ടികൾ കൂടുതലാണെങ്കിൽ, ഒരു വരി കുറവായിരിക്കും. ഓരോ വരിയിലും 3 കുട്ടികൾ കുറവാണെങ്കിൽ, 2 വരികൾകൂടി ഉണ്ടാകും. അപ്പോൾ ക്ലാസ്സിലെ വിദ്യാർത്ഥികളുടെ എണ്ണം

A
24
B
36
C
48
D
72
Question 62
85 x 87 x 89 x 91 x 95 x 96 നെ 100 കൊണ്ട് ഹരിക്കുമ്പോൾ ശിഷ്ടം എത്രയാണ്?

A
0
B
1
C
2
D
4
Question 63
ABC, DEF എന്നീ രണ്ട് മൂന്നക്ക സംഖ്യകളിൽ A, B, C, D, E, F എന്നിവ വ്യത്യസ്തമായ പൂജ്യമല്ലാത്ത അക്കങ്ങൾ ആണ്, കൂടാതെ ABC + DEF = 1111, എങ്കിൽ A + B + C + D + E + F ന്റെ മൂല്യം എന്താണ്?

A
28
B
29
C
30
D
31
Question 64
കൃത്യമായ ഒരു ക്ലോക്ക് രാവിലെ 8 മണി കാണിക്കുന്നു. ഉച്ചകഴിഞ്ഞ് 2 മണി കാണിക്കുമ്പോൾ മണിക്കൂർ സൂചി എത്ര ഡിഗ്രി കറങ്ങും?

A
144°
B
150°
C
168°
D
180°
Question 65
ഒരു ക്ലോക്കിൽ 5 മണിയടിക്കാൻ 8 സെക്കന്റ് എടുക്കും. അതേ ക്ലോക്കിൽ 10 മണിടയിക്കാൻ എത്ര സെക്കന്റ് എടുക്കും?

A
16
B
8
C
18
D
10
Question 66
ഒരു ക്യൂ തുടങ്ങുമ്പോൾ നിങ്ങൾ രണ്ടു അറ്റത്തുനിന്നും 9-ാമത്തെ വ്യക്തിയാണ് എങ്കിൽ ആ ക്യൂവിൽ ആകെ എത്ര പേരുണ്ട്?

A
10
B
19
C
17
D
18
Question 67
100 എണ്ണൽ സംഖ്യകൾ എഴുതിയാൽ 8 എത്ര തവണ ആവർത്തിക്കും?

A
10
B
8
C
19
D
20
Question 68 Cancelled (PSC)
ഇതിൽ കൂട്ടത്തിൽ കൂടാത്ത സംഖ്യയേത്?

253, 136, 352, 460, 324, 631, 244

Question deleted as per Kerala PSC final answer key. That deleted questions are not calculated right or wrong answer.
A
136
B
324
C
352
D
631
Question 69
ടാങ്കിന്റെ ¼ ഭാഗത്തിൽ 135 ലിറ്റർ വെള്ളം ഉൾക്കൊള്ളാൻ കഴിയും. 180 ലിറ്റർ വെള്ളം ഉണ്ടെങ്കിൽ ടാങ്കിന്റെ എത്ര ഭാഗമാണ് നിറഞ്ഞിരിക്കുന്നത്?

A
⅙
B
⅓
C
⅔
D
⅖
Question 70
ശ്രേണിയിലെ അടുത്ത സംഖ്യ കണ്ടെത്തുക

1, 6, 13, 24, 41, ?

A
77
B
62
C
66
D
61
Question 71
______ supposed to complete these assignments by afternoon?

(i) Should I

(ii) Aren’t I

(iii) Am I

A
Only (i)
B
Only (ii)
C
Both (ii) and (iii)
D
Only (iii)
Question 72
Students are advised to refrain ______ bad company.

A
of
B
against
C
for
D
from
Question 73
A few workers participated in the strike, ________?

A
did they
B
didn’t they
C
will they
D
isn’t it
Question 74
“Where is the bus stand?” said the young man. (Change into indirect speech).

A
The young man enquired where was the bus stand.
B
The young man asked for the bus stand.
C
The young man wanted to know where the bus stand was.
D
The young man enquired about the bus stand.
Question 75
The singer performed ________.

A
at the concert for two hours melodiously.
B
melodiously for two hours at the concert.
C
for two hours melodiously at the concert.
D
melodiously at the concert for two hours.
Sponsored
Question 76
I expressed my strong desire to learn _____ kayaking ____ canoeing to know the differences.

A
either…or
B
neither…nor
C
both…and
D
such…that
Question 77
There are no less than fifty packets of noodles in the carton. (Correct the sentence)

A
There are not less than fifty packets of noodles in the carton.
B
There are no fewer than fifty packets of noodles in the carton.
C
There are not few than fifty packets of noodles in the carton.
D
There are not lesser than fifty packets of noodles in the carton.
Question 78
Next year, I _______ guitar for twenty years.

A
will play
B
will have been playing
C
will have been played
D
will not be playing
Question 79
Are we not going to finish the lesson today? (Change into Passive voice)

A
Is the lesson going to be finished by us today?
B
Will the lesson be finished today by us?
C
We are not going to finish the lesson today.
D
Will we finish the lesson today?
Question 80
His teacher tried at correct him by giving valuable advices. (Correct the sentence)

A
His teacher tried to correct him by giving valuable advices.
B
His teacher tried to correct him by giving valuable advises.
C
His teacher tried to correct him by giving valuable advice.
D
His teacher tried at correct him by giving valuable advices.
Question 81
Yesterday Tim parked in a restricted area and the police _____ his truck. (Choose the word that best completes the sentence)

A
impounded
B
imprisoned
C
impaled
D
interned
Question 82
I was _____ when they rang up and informed that I had won a lottery. (Choose the correct idiom)

A
flying off the handle
B
on cloud nine
C
at loggerheads
D
red in the face
Question 83
It was her first appearance in public as a performer in Bollywood movies. (Give one word for the words in italics)

A
Culmination
B
Omnipresence
C
Debut
D
Masterpiece
Question 84 Cancelled (PSC)
The company celebrated the accomplishment of all their goals. (Choose the antonym of the underlined word)

Question deleted as per Kerala PSC final answer key. That deleted questions are not calculated right or wrong answer.
A
Failure
B
Fruition
C
Execution
D
Debacle
Question 85
The weather is suitable for sowing seeds. (Choose a similar word for the underlined word)

A
congenital
B
congenial
C
contagious
D
converse
Question 86
Choose the word that is spelled incorrectly.

A
Bureaucrat
B
Entrepreuneur
C
Intelligentsia
D
Septuagenarian
Question 87
“respondez s’il vous plait” means ______.

A
Please serve on a silver plate
B
Peace be with you
C
You should be responsible
D
Answer please
Question 88
The thieves ______ the apartment while the family was on a vacation.

A
broke into
B
broke down
C
broke up
D
broke away
Question 89
Antennas ____ able cockroaches to sense their surroundings. (Choose the correct prefix)

A
dis -
B
un -
C
en -
D
in -
Question 90
The phenomenon of glowing sea water signifies changes in the marine environment.

(Identify the plural of the underlined word from the choices given.)

A
phenomenas
B
phenomena
C
phenomenal
D
phenomenum
Sponsored
Question 91
താഴെ കൊടുത്തവയിൽ Standard language എന്നതിന്റെ മലയാള പരിഭാഷയായ പദരൂപം ഏത്?

A
മാതൃഭാഷ
B
മാനകഭാഷ
C
ദേശീയഭാഷ
D
കൃത്രിമഭാഷ
Question 92
പ്രേഷകൻ എന്ന പദത്തിന്റെ സ്ത്രീലിംഗരൂപം തെരഞ്ഞെടുക്കുക

A
പ്രേഷിക
B
പ്രേഷിത
C
പ്രേഷക
D
പ്രേഷകി
Question 93
'താക്കോൽ' എന്ന പദം പിരിച്ചെഴുതുന്നതെങ്ങനെ?

A
താ + കോൽ
B
താഴ് + കോൽ
C
താക് + കോൽ
D
താ + ക്കോൽ
Question 94
താഴെ കൊടുത്തവയിൽ ശരിയായ പദരൂപം ഏത്?

A
വിധ്യാർത്ഥി
B
വിദ്യാർത്തി
C
വിദ്യാർദ്ധി
D
വിദ്യാർത്ഥി
Question 95
ശരിയായ വാക്യം തെരഞ്ഞെടുക്കുക

A
അന്യരുടെ കുറ്റം പരസ്യമായി വെട്ടിത്തുറന്ന് പറയുന്നത് നല്ല നയമല്ലെന്ന കാര്യം എപ്പോഴും ഓർക്കണം
B
അന്യരുടെ കുറ്റം പരസ്യമായി തുറന്ന് പറയുന്നത് നല്ല നയമല്ലെന്ന കാര്യം എപ്പോഴും ഓർക്കണം
C
അന്യരുടെ കുറ്റം വെട്ടിത്തുറന്ന് പരസ്യമായി പറയുന്നത് നല്ല നയമല്ലെന്ന കാര്യം എപ്പോഴും ഓർക്കണം
D
അന്യരുടെ കുറ്റം പരസ്യമായി പറയുന്നത് നല്ല നയമല്ലെന്ന കാര്യം എപ്പോഴും ഓർക്കണം
Question 96
താഴെ കൊടുത്തവയിൽ ബഹുവചനരൂപം അല്ലാത്തത് ഏത്?

A
മാരാർ
B
അവർ
C
ധീരർ
D
ചിലർ
Question 97
'പാർവ്വതീജാനീ' എന്ന പദം ഘടകപദങ്ങളായി വേർതിരിക്കുന്നതെങ്ങനെ?

A
പാർവ്വതിയിൽ ജനിച്ചവൻ
B
പാർവ്വതിയുടെ ജനനിയായിട്ടുള്ളവൾ
C
പാർവ്വതി ജായയായിട്ടുള്ളവൻ
D
പാർവ്വതിയുടെ ജനകനായിട്ടുള്ളവൻ
Question 98
'സർപ്പന്യായം' എന്ന ശൈലിയുടെ അർത്ഥം തെരഞ്ഞെടുക്കുക

A
ഉള്ളിൽ വിദ്വേഷവും പുറമെ അനുകമ്പയും പ്രകടിപ്പിക്കുക
B
വലിയവരെ പിന്താങ്ങുക
C
അന്യരുടെ അധ്വാനത്തിന്റെ ഫലം തട്ടിയെടുത്ത് ജീവിക്കുക
D
അധിക്ഷേപിച്ചു പറയുക
Question 99
പ്ര + മാനം എന്നീ ശബ്ദങ്ങൾ ചേർത്തെഴുതിയാൽ കിട്ടുന്ന രൂപം ഏത്?

A
പ്രമാനം
B
പ്രമനം
C
പ്രാമാണം
D
പ്രമാണം
Question 100
തുടക്കം തന്നെ ഒടുക്കവും ആയിത്തീരുന്ന അവസ്ഥയെ കുറിക്കുന്ന പഴഞ്ചൊല്ല് ഏത്?

A
കുല പഴുക്കുമ്പോൾ സംക്രാന്തി
B
വീട്ടിലെ കാര്യവും വരമ്പത്തെ വീമ്പും
C
കന്നിപറിക്കലും കടലാട്ടവും ഒരുമിച്ച്
D
ഉറവുതന്നെ വിളയിൽ കൈവച്ചു