00:00 Time Left

018/2022 - Fireman/Firewoman

You are currently taking the Plus Two Level Main Exam series. Good luck!

Sponsored
Question 1
താഴെ കൊടുത്തിട്ടുള്ളവയെ കാലഗണനാടിസ്ഥാനത്തിൽ ക്രമീകരിക്കുക.
i) പുന്നപ്ര വയലാർ സമരം.
ii) തിരു-കൊച്ചി സംസ്ഥാന രൂപീകരണം.
iii) വാഗൺ ട്രാജഡി.
iv) കയ്യൂർ ലഹള.
A
(iii), (iv), (i), (ii)
B
(iii), (i), (iv), (ii)
C
(iv), (iii), (i), (ii)
D
(iv), (iii), (ii), (i)
Question 2
താഴെ കൊടുത്തിട്ടുള്ള ലിസ്റ്റുകൾ പരിഗണിക്കുക.
ലിസ്റ്റ് 1 ലിസ്റ്റ് 2
i) റാണി ലക്ഷ്മി ഭായ് a) ഡൽഹി
ii) നാനാ സാഹിബ് b) ആറ
iii) കൻവർ സിംഗ് c) ഝാൻസി
iv) ബഹദൂർഷാ സഫർ d) കാൺപൂർ

ഇവയിൽ ലിസ്റ്റ് 1 ലെ വ്യക്തികൾക്ക് അനുയോജ്യമായ സ്ഥലങ്ങൾ ലിസ്റ്റ് 2 ൽ നിന്നും ചേർത്തിട്ടുള്ള ഉത്തരം കണ്ടെത്തുക.
A
(i)-c, (ii)-b, (iii)-a, (iv)-d
B
(i)-c, (ii)-a, (iii)-b, (iv)-d
C
(i)-c, (ii)-b, (iii)-d, (iv)-a
D
(i)-c, (ii)-d, (iii)-b, (iv)-a
Question 3
ചൗരിചൗര സംഭവം മൂലം ഗാന്ധിജി നിർത്തി വച്ച സമരം.
i) നിസ്സഹകരണ സമരം
ii) ഉപ്പ് സമരം
iii) റൗലത്ത് സമരം
iv) ചമ്പാരൻ സമരം
ഏറ്റവും അനുയോജ്യമായ ഉത്തരം കണ്ടെത്തുക.
A
(ii) മാത്രമാണ് ശരി
B
(i) മാത്രമാണ് ശരി
C
(i) ഉം (ii) ഉം ശരിയാണ്
D
(iv) മാത്രമാണ് ശരി
Question 4
താഴെ പറയുന്നവയിൽ ഏത് സംഭവത്തിന്റെ നവതി (90) വർഷമാണ് 2021 ?
A
ഗുരുവായൂർ സത്യാഗ്രഹം
B
വൈക്കം സത്യാഗ്രഹം
C
ജാലിയൻ വാലാബാഗ്
D
ക്ഷേത്ര പ്രവേശന വിളംബരം
Question 5
ചുവടെ കൊടുത്തിട്ടുള്ളവയിൽ രാജാറാം മോഹൻറോയിയെ സംബന്ധിച്ച തെറ്റായ പ്രസ്താവന(കൾ) തിരിച്ചറിയുക.
i) ബ്രഹ്മസമാജം സ്ഥാപിച്ചു.
ii) തുഹ്ഫതുൽ മുവാഹിദിൻ അദ്ദേഹത്തിന്റെ പുസ്തകമാണ്.
iii) 1829 ൽ അദ്ദേഹം സതി നിർത്തലാക്കി.
iv) അദ്ദേഹം 1833 ൽ ബ്രിസ്റ്റോളിൽ വച്ച് നിര്യാതനായി.
A
(ii) മാത്രം
B
(iii) മാത്രം
C
(iv) മാത്രം
D
(ii) ഉം (iv) ഉം
Question 6
താഴെ പറയുന്നവയിൽ ഐക്യരാഷ്ട്ര സംഘടനയുടെ രൂപീകരണവുമായി ബന്ധ മില്ലാത്ത സമ്മേളനമേത് ?
A
യാൾട്ടാ സമ്മേളനം
B
സാൻ ഫ്രാൻസിസ്കോ സമ്മേളനം
C
പാരീസ് സമ്മേളനം
D
പോസ്റ്റ്ഡാം സമ്മേളനം
Question 7
താഴെ തന്നിരിക്കുന്നവയിൽ നിന്നും കോണ്ടൂറിന്റെ നിർവ്വചനം കണ്ടെത്തുക.
A
ഒരേ താപമുള്ള പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന സാങ്കൽപ്പിക രേഖ
B
ഒരേ മർദ്ദമുള്ള പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന സാങ്കൽപ്പിക രേഖ
C
ഒരേ ഉയരമുള്ള പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന സാങ്കൽപ്പിക രേഖ
D
ഒരേ അളവിൽ മഴയുള്ള പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന സാങ്കൽപ്പിക രേഖ
Question 8
ഇന്ത്യയിലെ ഖാരീഫ് കൃഷിയെക്കുറിച്ച് താഴെ തന്നിരിക്കുന്നവയിൽ ഏതെല്ലാം വാചകങ്ങൾ ശരിയാണ് എന്ന് കണ്ടെത്തുക.
i) വിത്ത് വിതയ്ക്കുന്നത് ജൂൺ മുതൽ സെപ്റ്റംബർ മാസങ്ങളിലാണ്.
ii) ഒക്ടോബർ - നവംബറിൽ വിളവെടുക്കുന്നു.
iii) നെല്ല്, ജോവർ, റാഗി, ബജ്റ എന്നിവ പ്രധാന കൃഷിയിനങ്ങൾ.
iv) വടക്ക് കിഴക്കൻ മൺസൂൺ കാലത്താണ് കൃഷി ചെയ്യുന്നത്.
A
(i) & (ii)
B
(iii) & (iv)
C
(i) & (iii)
D
(ii) & (iv)
Question 9
കേരളത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ ഗ്രാമം.
A
ഉടുമ്പൻചോല
B
ഉളിയാഴ്ത്തുറ
C
പെരിങ്ങമ്മല
D
വളപ്പട്ടണം
Question 10
ലോകത്തിലെ ഏറ്റവും പുതിയ റിപ്പബ്ലിക്ക് ഏത് ?
A
ബാർബഡോസ്
B
സൗത്ത് സുഡാൻ
C
നമീബിയ
D
കൊസോവോ
Question 11
മുംബൈ തുറമുഖത്തിന്റെ തിരക്ക് കുറയ്ക്കാൻ നിർമ്മിക്കപ്പെട്ട തുറമുഖങ്ങൾ ഏവ ?
A
കാണ്ട്ല, നവ ഷേവ
B
കാണ്ട്ല, പാരദ്വീപ്
C
നവ ഷേവ, മാർമഗോവ
D
കാണ്ട്ല, ഹാൽദിയ
Question 12
ഇന്ത്യയുടെ വടക്കൻ സമതലങ്ങളിൽ കാണപ്പെടുന്ന 3 പ്രധാന മേഖലകൾ.
A
ഭാബർ, ടെറായ്, ബംഗർ
B
ഭാബർ, ടെറായ്, എക്കൽ സമതലങ്ങൾ
C
ടെറായ്, ബംഗർ, ഖാദർ
D
ബംഗർ, ഖാദർ, ഭാബർ
Question 13
ദീർഘകാല അടിസ്ഥാനത്തിൽ കർഷകന് ആവശ്യമായ വായ്പ കുറഞ്ഞ നിരക്കിൽ നൽകുന്നതിന് വേണ്ടി സ്ഥാപിച്ച ബാങ്ക്.
A
ഭൂവികസന ബാങ്ക്
B
വാണിജ്യ ബാങ്ക്
C
ഗ്രാമീണ മേഖല ബാങ്ക്
D
സഹകരണ ബാങ്ക്
Question 14
സുവർണ വിപ്ലവം എന്നറിയപ്പെടുന്നത് ഏത് ഉൽപാദനത്തെയാണ് ?
A
മുട്ട
B
പഴം/പച്ചക്കറി
C
പരുത്തി
D
പാൽ
Question 15
നീതി ആയോഗിന്റെ ദാരിദ്ര്യ സൂചിക പ്രകാരം ശുദ്ധജല ലഭ്യത പ്രശ്നം ഏറ്റവും കുറവുള്ള സംസ്ഥാനം.
A
കേരളം
B
ബിഹാർ
C
പഞ്ചാബ്
D
മേഘാലയാ
Sponsored
Question 16
പി സി മഹലനോബിസ് ആരംഭിച്ച പ്രസിദ്ധീകരണം ഏത് ?
A
സംഖ്യ
B
ജനറൽ തിയറി
C
മൈക്രോ എക്കണോമിക്സ്
D
ദി എക്കണോമിക്സ്
Question 17
ദാരിദ്ര്യ നിർമ്മാർജനത്തിനായി ഇരുപതിന പരിപാടികൾ നടപ്പിലാക്കിയ പഞ്ചവൽസര പദ്ധതി ഏത് ?
A
രണ്ടാം
B
മൂന്നാം
C
നാലാം
D
അഞ്ചാം
Question 18
പൊതു മേഖല സ്ഥാപനങ്ങളുടെ ഉടമസ്ഥത സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നതിന്റെ ഭാഗമായി അവയുടെ ഗവൺമെന്റ് ഓഹരികൾ സ്വകാര്യമേഖലയ്ക്ക് വിൽക്കുന്ന നടപടി ഏത് ?
A
സ്വകാര്യവൽക്കരണം
B
ഉദാരവൽക്കരണം
C
നിക്ഷേപ വിൽപന
D
ആഗോളവൽക്കരണം
Question 19
ഇന്ത്യൻ ഭരണഘടനയുടെ ഡ്രാഫ്റ്റിംങ് കമ്മിറ്റി ചെയർമാൻ ആരായിരുന്നു ?
A
ഡോ. ബി. ആർ. അംബേദ്കർ
B
ജവഹർലാൽ നെഹ്റു
C
ഡോ. രാജേന്ദ്ര പ്രസാദ്
D
ലാൽ ബഹദൂർ ശാസ്ത്രി
Question 20
1978 -ൽ 44-ാം ഭരണഘടന ഭേദഗതിയിലൂടെ മൗലീകാവകാശ പട്ടികയിൽ നിന്നും നീക്കം ചെയ്ത മൗലികാവകാശം ഏതാണ് ?
A
ചൂഷണത്തിനെതിരെയുള്ള അവകാശം
B
സ്വത്തവകാശം
C
വിദ്യാഭ്യാസത്തിനുള്ള അവകാശം
D
മതപരമായ അവകാശം
Question 21
“അടിയന്തിരാവസ്ഥ" എന്ന വ്യവസ്ഥ ഏത് രാജ്യത്തിന്റെ ഭരണഘടനയിൽ നിന്നാണ് ഇന്ത്യ കടം കൊണ്ടത് ?
A
ബ്രിട്ടീഷ് ഭരണഘടന
B
ഐറിഷ് ഭരണഘടന
C
ജർമ്മൻ ഭരണഘടന
D
യു. എസ്. ഭരണഘടന
Question 22
ഇന്ത്യയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നിയമസാധുത നൽകിയ കമ്മിറ്റി ഏതാണ് ?
A
ബൽവന്ത്റായ് മേത്ത കമ്മിറ്റി
B
P.K. തുംഗൻ കമ്മിറ്റി
C
ജസ്റ്റീസ് രജീന്ദർ സച്ചാർ കമ്മിറ്റി
D
അശോക് മേത്ത കമ്മിറ്റി
Question 23
ഇന്ത്യൻ ഭരണഘടനയിൽ "വിദ്യാഭ്യാസം" എന്ന വിഷയം ഉൾപ്പെടുന്ന ലിസ്റ്റ് കണ്ടെത്തുക.
A
യൂണിയൻ ലിസ്റ്റ്
B
കൺകറന്റ് ലിസ്റ്റ്
C
സ്റ്റേറ്റ് ലിസ്റ്റ്
D
ഇവയൊന്നുമല്ല
Question 24
ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ-39 അനുസരിച്ച് താഴെപ്പറയുന്ന ഏത് പ്രസ്താവന പ്രസ്താവനകൾ ആണ് ശരിയായിട്ടുള്ളത് ?
A
തുല്യജോലിക്ക്, സ്ത്രീകൾക്കും, പുരുഷൻമാർക്കും തുല്യവേതനം ലഭിക്കാനുള്ള അവകാശം
B
കുടിൽ വ്യവസായങ്ങളുടെ വികസനം
C
വിഭവങ്ങളുടെ ന്യായമായ വിതരണം
D
ഗ്രാമപഞ്ചായത്തുകളുടെ രൂപീകരണം
Question 25
"ജമ്മുകാശ്മീർ പുന:സംഘടന ബിൽ 2019" രാജ്യസഭയിൽ ആണ് ആദ്യം അവതരിപ്പിച്ചത്. താഴെപ്പറയുന്നവരിൽ ആരാണ് ബിൽ അവതരിപ്പിച്ചത് ?
A
ശ്രീ. ഗുലാം നബി ആസാദ്
B
ശ്രീ. അമിത് ഷാ
C
ശ്രീ. നരേന്ദ്രമോദി
D
ശ്രീമതി നിർമ്മല സീതാരാമൻ
Question 26
ഇന്ത്യൻ ഭരണഘടനയുടെ "ഹൃദയവും ആത്മാവും” എന്ന് വിശേഷിപ്പിക്കപ്പെടുന്ന മൗലീക അവകാശം ഏത് ?
A
സ്വാതന്ത്ര്യത്തിനുള്ള അവകാശം
B
സമത്വത്തിനുള്ള അവകാശം
C
മതസ്വാതന്ത്ര്യത്തിനുള്ള അവകാശം
D
ഭരണഘടനാ പരിഹാരങ്ങൾക്കുള്ള അവകാശം
Question 27
സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നത് ആരാണ് ?
A
പ്രധാനമന്ത്രി
B
രാഷ്ട്രപതി
C
ഉപരാഷ്ട്രപതി
D
ഗവർണ്ണർ
Question 28
കേരള സർക്കാരിന്റെ താഴെപ്പറയുന്ന സാമൂഹ്യക്ഷേമപദ്ധതിയിലൂടെ "ഒരു മുഴുവൻ സമയ പരിചാരകന്റെ സേവനം ആവശ്യമാം വിധം കിടപ്പിലായ രോഗികളെയും, മാനസിക വെല്ലുവിളി നേരിടുന്നവരെയും, ഗുരുതര രോഗമുള്ളവരെയും, പരിചരിക്കുന്നവർക്ക് പ്രതിമാസ ധന സഹായം നൽകുന്നു. ഏതാണ് പദ്ധതി ?
A
ആശ്വാസകിരണം പദ്ധതി
B
മംഗല്യ
C
സ്നേഹസ്പർശം
D
വയോ മിത്രം
Question 29
കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്ക്കരിച്ച്, കൈറ്റ് നേതൃത്വം നൽകുന്ന വിദ്യാഭ്യാസ ടെലിവിഷൻ ചാനൽ “വിക്ടേഴ്സ്" ഏത് കൃത്രിമോപഗ്രഹത്തിന്റെ സഹായത്തോടെ ആണ് പ്രവർത്തിക്കുന്നത് ?
A
ഇൻസാറ്റ് 1B
B
ചന്ദ്രയാൻ
C
മംഗളയാൻ
D
എഡ്യൂസാറ്റ്
Question 30
M.P. മാർ അവരുടെ മണ്ഡലത്തിൽ നിന്നും ഓരോ ഗ്രാമപഞ്ചായത്തുകൾ തിരഞ്ഞെടുക്കുകയും അവിടെ വിവിധ പദ്ധതികൾ ഏകോപിപ്പിച്ച് നടപ്പാക്കി അതിലൂടെ ആ പ്രദേശത്തിന്റെ വികസനം ഉറപ്പുവരുത്തുന്നു. ഏതാണ് പദ്ധതി ?
A
പ്രധാനമന്ത്രി ആവാസ് യോജന
B
ശ്യാമപ്രസാദ് മുഖർജി റർബൻ മിഷൻ
C
സൻസദ് ആദർശ് ഗ്രാമ യോജന
D
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
Sponsored
Question 31
ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ 1957-ൽ കേരളത്തിൽ അധികാരത്തിൽ വന്നു. ഈ മന്ത്രിസഭയിലെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആരായിരുന്നു ?
A
ഇ. എം. എസ്. നമ്പൂതിരിപ്പാട്
B
സി. അച്യുതമേനോൻ
C
കെ. ആർ. ഗൗരിയമ്മ
D
ജോസഫ് മുണ്ടശ്ശേരി
Question 32
മനുഷ്യ ഹൃദയത്തിന്റെ അറകളായ ഇടതു ഏട്രിയത്തിനും ഇടതു വെൻട്രിക്കിളിനും ഇടയിൽ കാണപ്പെടുന്ന വാൽവിന്റെ പേര് എഴുതുക.
A
ത്രിദള വാൽവ്
B
ദ്വിദള വാൽവ്
C
അർദ്ധചന്ദ്രാകാരാ വാൽവ്
D
ഇവയൊന്നുമല്ല
Question 33
താഴെ തന്നിരിക്കുന്നവയിൽ സ്ത്രീ ഹോർമോണുകൾ അല്ലാത്തത് ഏവ ?
i) ആൻട്രോജൻ
ii) ഈസ്ട്രോജൻ
iii) പ്രൊജസ്റ്റിറോൺ
A
(i) മാത്രം
B
(ii) & (iii)
C
(iii) മാത്രം
D
(i) & (iii)
Question 34
ഐക്യരാഷ്ട്രസഭയുടെ 2021 ലെ ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള ആപ്തവാക്യം ഏത് ?
A
പ്രകൃതിക്കുള്ള സമയം
B
വായുമലിനീകരണം
C
ആവാസ വ്യവസ്ഥ പുന:സ്ഥാപിക്കൽ
D
ഇവയൊന്നുമല്ല
Question 35
ടൈഫോയ്ഡ് സ്ഥിരീകരിക്കുന്നതിനുള്ള രോഗനിർണ്ണയ രീതി ഏത് ?
A
വൈഡൽ ടെസ്റ്റ്
B
എലീസാ
C
ബയോപ്സി
D
ഇ. സി. ജി.
Question 36
താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏത് ?
i) ഇൻസുലിൻ കോശത്തിലേക്കുള്ള ഗ്ലൂക്കോസിന്റെ പ്രവേശനത്തെ കുറയ്ക്കുന്നു.
ii) ഇൻസുലിൻ കോശത്തിലേക്കുള്ള ഗ്ലൂക്കോസിന്റെ പ്രവേശനം ത്വരിതപ്പെടുത്തുന്നു.
iii) ഡയബറ്റിസ് മെല്ലിറ്റസ്, മൂത്രത്തിലൂടെയുള്ള ഗ്ലൂക്കോസിന്റെ വിസർജ്ജനത്തിന് കാരണമാകുന്നു.
iv) ഡയബറ്റിസ് മെല്ലിറ്റസ്, മൂത്രത്തിൽ അപകടകാരിയായ കീറ്റോൺ-ബോഡികളുടെ രൂപപ്പെടലിന് കാരണമാകുന്നു.
A
(i) & (iv)
B
(ii) & (iv)
C
(ii) & (iii)
D
(i) മാത്രം
Question 37
2021-ൽ ദക്ഷിണാഫ്രിക്കയിൽ സ്ഥിരീകരിച്ച കൊറോണ വൈറസ് ആയ ഒമിക്രോൺ വകഭേദം ഇവയിൽ ഏതിനെ സൂചിപ്പിക്കുന്നു ?
A
ബി. 1.1.259
B
ബി. 1.1.529
C
ഡി. 1.1.529
D
ഡി. 1.1.259
Question 38
താഴെ തന്നിരിക്കുന്നവയിൽ നിന്നും പ്രകൃതിയിലെ അടിസ്ഥാന ബലം തെരഞ്ഞെടുക്കുക.
A
ഭുഗുരുത്വ ബലം
B
ഇലാസ്തിക ബലം
C
പുനസ്ഥാപന ബലം
D
ഘർഷണ ബലം
Question 39
ഹൈഡ്രോളിക് ബ്രേക്കിൽ ഉപയോഗിക്കുന്ന അടിസ്ഥാന നിയമം.
A
ബെർനോളി സിദ്ധാന്തം
B
പാസ്ക്കൽ നിയമം
C
ആർക്കമെഡിസ് തത്ത്വം
D
ഹുക്ക് നിയമം
Question 40
ഒരു കോൺവെക്സ് ലെൻസിന്റെ ഫോക്കസ് ദൂരം 20 cm ആണെങ്കിൽ ഈ ലെൻസിന്റെ പവർ
A
+1 D
B
+0.5 D
C
+5 D
D
+0.1 D
Question 41
ഇതിൽ ഏത് വിക്ഷേപണ വാഹനം ഉപയോഗിച്ചാണ് ISRO “EOS-01” എന്ന ഉപഗ്രഹം വിക്ഷേപിച്ചത് ?
A
PSLV-C48
B
PSLV-C49
C
PSLV-C50
D
PSLV-C51
Question 42
ആനോഡിൽ നടക്കുന്ന രാസപ്രവർത്തനം ഏതാണ് ?
A
റിഡക്ഷൻ
B
അയോണീകരണം
C
ഓക്സിഡേഷൻ
D
സോൾവേഷൻ
Question 43
ദ്രാവകതുള്ളി ഗോളാകൃതിയാകാൻ കാരണം.
A
പ്രതലബലം
B
വിസ്കോസിറ്റി
C
മർദ്ദം
D
ഊഷ്മാവ്
Question 44
ക്ലോറോഫില്ലിൽ അടങ്ങിയിരിക്കുന്ന ലോഹം ഏതാണ് ?
A
അലുമിനിയം
B
സോഡിയം
C
പൊട്ടാസ്യം
D
മഗ്നീഷ്യം
Question 45
ഉയർന്ന പ്രദേശങ്ങളിൽ ജീവിക്കുന്ന ആളുകൾക്ക് ആഹാരം പാകം ചെയ്യാൻ പ്രഷർ കുക്കർ അത്യാവശ്യമാണ്. ഇതിന് കാരണം ഉയർന്ന പ്രദേശങ്ങളിൽ
A
മർദ്ദം കൂടുതലാണ്
B
ഊഷ്മാവ് കുറവാണ്
C
ഊഷ്മാവ് കൂടുതലാണ്
D
മർദ്ദം കുറവാണ്
Sponsored
Question 46
2021-ലെ ജെ. സി. ഡാനിയേൽ പുരസ്കാരം ലഭിച്ചത്.
A
എം. ജയചന്ദ്രൻ
B
ജയസൂര്യ
C
പി. ജയചന്ദ്രൻ
D
പ്രിയദർശൻ
Question 47
2021-ലെ പാരാലിമ്പിക്സിൽ ഇന്ത്യക്കായി സ്വർണ്ണം നേടിയ സുമിത് ആന്റിൽ മത്സരിച്ച ഇനം.
A
ബാഡ്മിന്റൺ
B
ജാവ്ലിൻ
C
ടേബിൾ ടെന്നീസ്
D
ഷൂട്ടിംഗ്
Question 48
ആട്ടപ്രകാരം എന്ന ഗ്രന്ഥവുമായി ബന്ധപ്പെട്ട പ്രസ്താവന/പ്രസ്താവനകളിൽ ശരിയായത് തിരഞ്ഞെടുക്കുക.
i) ചാക്യാർകൂത്തിന്റെ സാഹിത്യരൂപം.
ii) കൂടിയാട്ടം ആടുന്ന സമ്പ്രദായത്തെപ്പറ്റി വിവരിക്കുന്ന ഗ്രന്ഥം.
iii) കഥകളിമുദ്രകളെപ്പറ്റി പ്രതിപാദിക്കുന്ന ഗ്രന്ഥം.
iv) ഭരതമുനി എഴുതിയ ഗ്രന്ഥം.
A
മൂന്ന്
B
ഒന്നും നാലും
C
രണ്ട്
D
നാല്
Question 49
ജൈന വാസ്തു ക്ഷേത്ര മാതൃകയ്ക്ക് ഉദാഹരണമായ കല്ലിൽ ഏത് ജില്ലയിലാണ് ?
A
കോട്ടയം
B
തൃശൂർ
C
എറണാകുളം
D
ഇടുക്കി
Question 50
കോവിഡ് - 19 വകഭേദമായ ഒമിക്രോൺ ആദ്യമായി രേഖപ്പെടുത്തിയ രാജ്യം.
A
ഇറ്റലി
B
ദക്ഷിണാഫ്രിക്ക
C
ചൈന
D
യു. കെ.
Question 51
ആദ്യത്തെ 15 അഖണ്ഡ സംഖ്യകളുടെ ഗുണനഫലം എത്രയാണ് ?
A
225
B
0
C
10101
D
825
Question 52
"A" എന്ന സൈറ്റിൽ 4 അംഗങ്ങളുണ്ടെങ്കിൽ "A" യ്ക്ക് എത്ര ഉപഗണങ്ങളുണ്ട് ?
A
15
B
18
C
16
D
14
Question 53
ഒരു ഗ്രൂപ്പിൽ 400 ആളുകൾ ഉണ്ട്. അതിൽ 250 പേർ ഹിന്ദി സംസാരിയ്ക്കും. 200 പേർ ഇംഗ്ലീഷ് സംസാരിക്കും. എത്രപേർക്ക് രണ്ട് ഭാഷയും സംസാരിക്കാൻ കഴിയും ?
A
150
B
400
C
60
D
50
Question 54
"i" ഒരു ഇമാജിനറി നമ്പർ ആയാൽ "i9" ന്റെ വില എഴുതുക.
A
-i
B
i
C
-1
D
1
Question 55
ഒരു ക്യൂവിൽ 5 കുട്ടികൾക്ക് എത്ര രീതിയിൽ നിൽക്കാൻ കഴിയും ?
A
25
B
120
C
100
D
20
Question 56
16 ന്റെയും 4 ന്റെയും ജ്യോമട്രിക് മീൻ കണ്ടെത്തുക.
A
20
B
4
C
8
D
16
Question 57
3x + 2y + 5 = 0 എന്ന രേഖയുടെ ചരിവ് എത്ര ?
A
-3/2
B
-2/3
C
2/3
D
3/2
Question 58
1 മുതൽ 29 വരെയുള്ള ഒറ്റ സംഖ്യകളുടെ തുക എത്രയാണ് ?
A
252
B
169
C
225
D
256
Question 59
ഒരു മാസം ഒരു രൂപയ്ക്ക് 2 പൈസ പലിശയെങ്കിൽ പലിശ നിരക്കെത്ര ?
A
12%
B
24%
C
6%
D
15%
Question 60
(314)8 എന്ന സംഖ്യയുടെ ഒറ്റയുടെ സ്ഥാനത്തെ അക്കം കണ്ടെത്തുക.
A
6
B
4
C
8
D
2
Sponsored
Question 61
If you had told the truth they …………. you.
A
Will believe
B
Would have believed
C
Would believe
D
May believe
Question 62
Neither Raju nor his friends ………….. home every week.
A
goes
B
go
C
is going
D
was going
Question 63
He is senior ………….. me in college.
A
than
B
for
C
by
D
to
Question 64
Everyone passed the examination, ……………..
Add a suitable tag.
A
doesn't he ?
B
don't they?
C
didn't they?
D
didn't he ?
Question 65
……………… honest man is the noblest work of God.
A
An
B
A
C
The
D
Both B) and C)
Question 66
I saw a …………… of bees.
A
stack
B
band
C
swarm
D
pride
Question 67
Choose the correct synonym for “weary”.
A
tried
B
tired
C
titled
D
timid
Question 68
Select the correctly spelt word from the following options.
A
Handkarchief
B
Handkercheif
C
Handkerchief
D
Hankerchief
Question 69
Select the suitable one word substitute for “an ability to make good judgements and take quick decisions”.
A
Acumen
B
Accuse
C
Acquit
D
Accord
Question 70
While walking in the park, I …………. an old friend.
A
came by
B
came off
C
came out
D
came across
Question 71
"പ്രസാധകൻ" എന്ന പദത്തിന്റെ എതിർലിംഗമേത് ?
A
പ്രസാധക
B
പ്രസാധിക
C
പ്രാസാധക
D
പ്രസീധിക
Question 72
"പ്രയതി" - സമാനപദമേത് ?
A
പ്രേരണ
B
ദാനം
C
ആനന്ദം
D
കഴിവ്
Question 73
ശരിയായ പദം കണ്ടെത്തുക.
A
അനാരതം
B
അനരദം
C
അനാരഥം
D
അനാരധം
Question 74
"ഗതാനുഗതികന്യായം" എന്ന ശൈലികൊണ്ടുദ്ദേശിക്കുന്നത്.
A
ദു:ഖം അഭിനയിക്കുക
B
ഒരു ഗതിയുമില്ലാതായിത്തീരുക
C
ദോഷം ഗുണമായിത്തീരുക
D
അനുകരണ ശീലം
Question 75
ശരിയായ വാക്യം എഴുതുക.
A
അനുവാചക ഹൃദയത്തിന് ആനന്ദം ലഭിക്കുന്നത് കവിതകളുടെ ഇത്തരം വായനയിലൂടെയാണ്
B
അനുവാചക ഹൃദയത്തിന് ആനന്ദം ലഭിയ്ക്കുന്നത് ഇത്തരം കവിതകളുടെ വായനയിലൂടെയാണ്
C
അനുവാചക ഹൃദയത്തിന് ഇത്തരം ആനന്ദം ലഭിക്കുന്നത് കവിതകളുടെ വായനയിലൂടെയാണ്
D
കവിതകളുടെ വായനയിലൂടെയാണ് ഇത്തരം അനുവാചക ഹൃദയത്തിന് ആനന്ദം ലഭിക്കുന്നത്
Sponsored
Question 76
"പ്രതിഷ്ഠിക്കുന്നവൻ" എന്ന വാക്കിന്റെ ഒറ്റപ്പദമേത് ?
A
പ്രതിഷ്ഠിതൻ
B
പ്രതിഷേഠാത്സുകൻ
C
പ്രതിഷ്ഠാപകൻ
D
പ്രതിഷ്ഠാർത്ഥി
Question 77
"തിക്തം" - വിപരീതപദമേത് ?
A
നന്മ
B
സുഖം
C
ദോഷം
D
മധുരം
Question 78
"ജനനിബിഡം" – വിഗ്രഹിക്കുക.
A
ജനങ്ങളാൽ നിബിഡമായത്
B
ജനങ്ങളുടെ നിബിഡം
C
ജനങ്ങളിൽ നിബിഡമായത്
D
ജനത്തിന്റെ നിബിഡം
Question 79
തജ്ജീവിതം - പിരിച്ചെഴുതുക.
A
ത + ജീവിതം
B
തത് + ജീവിതം
C
തജ് + ജീവിതം
D
തജ്ജ് + വിതം
Question 80
"ധന്വം" - പര്യായപദമേത് ?
A
ശബ്ദം
B
മനസ്സ്
C
മരുഭൂമി
D
മേഘം
Question 81
ദേശീയ അഗ്നിരക്ഷാ ദിനാചരണം ഏത് സംഭവവുമായി ബന്ധപ്പെട്ടുള്ളതാണ് ?
A
കൊൽക്കത്ത കലാപം
B
കൊച്ചി റിഫൈനറി തീ അപകടം
C
ഭോപ്പാൽ ദുരന്തം
D
ബോംബെ വിക്ടോറിയ തുറമുഖത്തെ തീ അപകടം
Question 82
LPG ഇന്ധനത്തിൽ മണം തിരിച്ചറിയുന്നതിന് ചേർക്കുന്ന രാസവസ്തുവിന്റെ പേരെന്ത് ?
A
മീഥൈൽ ഓക്സൈഡ്
B
ബ്യൂട്ടെയിൻ
C
പ്രൊപ്പെയിൻ
D
ഈഥൈൽ മെർകാപ്റ്റൈൻ
Question 83
അപകടകരമായ രാസപദാർത്ഥങ്ങൾ കൈകാര്യം ചെയ്യുന്ന വാഹനങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ള എമർജെൻസി ഇൻഫർമേഷൻ പാനലിലെ 3YE എന്ന കോഡിലുള്ള സംഖ്യ 3 സൂചിപ്പിക്കുന്നത് എന്താണ് ?
A
വാട്ടർജെറ്റ് ഉപയോഗിക്കുക
B
പത (ഫോം) ഉപയോഗിക്കുക
C
ഡ്രൈ ഏജന്റ് ഉപയോഗിക്കുക
D
വാട്ടർ സ്പ്രേ/ഫോഗ് ഉപയോഗിക്കുക
Question 84
അന്തരീക്ഷ വായുവിൽ ഓക്സിജന്റെ അളവ് എത്ര ശതമാനമാണ് ?
A
95%
B
79%
C
21%
D
51%
Question 85
താഴെ പറയുന്നവയിൽ Vapour Density (വാതക സാന്ദ്രത) കൂടിയ പദാർത്ഥമേത് ?
A
അസ്റ്റലിൻ
B
CNG
C
LPG
D
ഹൈഡ്രജൻ
Question 86
ഖരപദാർത്ഥങ്ങൾ ചൂടാക്കുമ്പോൾ ദ്രാവകമാകാതെ നേരിട്ട് വാതക രൂപത്തിലാകുന്ന പ്രക്രിയയുടെ പേരെന്ത് ?
A
ചാലനം (Conduction)
B
ബാഷ്പീകരണം (Vapourisation)
C
ഉത്പതനം (Sublimation)
D
സംവഹനം (Convection)
Question 87
താഴെ പറയുന്നവയിൽ അഗ്നിശമന പ്രവർത്തനത്തിന് ഉപയോഗിക്കുന്ന വാതകമേത് ?
A
കാർബൺ ഡൈ ഓക്സൈഡ്
B
ഓക്സിജൻ
C
അസ്റ്റലിൻ
D
ഹൈഡ്രജൻ
Question 88
വെള്ളവുമായി പ്രതിപ്രവർത്തനത്തിൽ ഏർപ്പെടാത്ത പദാർത്ഥമേത് ?
A
കാൽസ്യം കാർബൈഡ്
B
ബെർലിയം
C
സോഡിയം
D
പൊട്ടാസ്യം
Question 89
നാഷണൽ ഫയർ സർവ്വീസ് കോളേജിന്റെ ആസ്ഥാനം എവിടെയാണ് ?
A
ബോംബെ
B
ഡൽഹി
C
കാൺപൂർ
D
നാഗ്പൂർ
Question 90
പ്രഥമ ശുശ്രൂഷയുടെ തത്വങ്ങളിൽ പെടാത്ത പ്രസ്താവന ഏത് ?
A
വളരെ പെട്ടെന്നും ശാന്തതയോടും കൂടി പ്രവർത്തിക്കുക
B
വളരെ പതുക്കെയും ശാന്തതയോടും കൂടി പ്രവർത്തിക്കുക
C
അത്യാഹിതമുണ്ടായ വ്യക്തിയോടൊപ്പം നില്ക്കുക
D
അത്യാഹിതമുണ്ടായ വ്യക്തിയെ ധൃതിയിലും സങ്കടത്തോടും കൈകാര്യം ചെയ്യരുത്
Sponsored
Question 91
മനുഷ്യ ശരീരത്തിലെ മൊത്തം അസ്ഥികളുടെ എണ്ണം.
A
106
B
107
C
206
D
207
Question 92
സ്ഥിരമായ മസ്തിഷ്കക്ഷതം തടയുന്നതിന് കാർഡിയോ പൾമോണറി പുനർ ഉത്തേജനം നൽകേണ്ടത്
A
അത്യാഹിതം സംഭവിച്ച് 2-3 മിനിറ്റിനുള്ളിൽ
B
അത്യാഹിതം സംഭവിച്ച് 4-5 മിനിറ്റിനുള്ളിൽ
C
അത്യാഹിതം സംഭവിച്ച് 5-6 മിനിറ്റിനുള്ളിൽ
D
അത്യാഹിതം സംഭവിച്ച് 3-4 മിനിറ്റിനുള്ളിൽ
Question 93
ചോക്കിംഗ് എന്നാൽ
A
മൊത്തമായോ ഭാഗികമായോ അന്നനാളത്തിൽ ഉണ്ടാകുന്ന തടസ്സം
B
മൊത്തമായോ ഭാഗികമായോ ആമാശയത്തിൽ ഉണ്ടാകുന്ന തടസ്സം
C
മൊത്തമായോ ഭാഗികമായോ ശ്വാസനാളത്തിൽ ഉണ്ടാകുന്ന തടസ്സം
D
അന്നനാളത്തിൽ മൊത്തമായി ഉണ്ടാകുന്ന തടസ്സം
Question 94
മുറിവിൽ അണുബാധ തടയുന്നതിന് വേണ്ടി ചെയ്യരുതാത്തതെന്ത് ?
A
മുറിവ് ഒഴുകുന്ന വെള്ളത്തിൽ കഴുകുക
B
മുറിവ് തിളയ്ക്കുന്ന വെള്ളത്തിൽ കഴുകുക
C
മുറിവ് അണുവിമുക്തമായ ബാൻഡേജ് കൊണ്ട് കെട്ടുക
D
ആവശ്യമില്ലാതെ മുറിവിൽ തൊടാതിരിക്കുക
Question 95
ശക്തമായ രക്തസ്രാവത്തിന് ചെയ്യേണ്ട പ്രഥമശുശ്രൂഷ.
A
മുറിവുണ്ടായ ഭാഗം ഹൃദയത്തിന്റെ നിരപ്പിൽ നിന്നും താഴ്ത്തി പിടിക്കുക
B
സമ്മർദ്ദത്തിൽ ബാൻഡേജ് ചെയ്യുക
C
മുറിവ് തുറന്നുവയ്ക്കുക
D
രക്തസ്രാവം ശ്രദ്ധിക്കാതിരിക്കുക
Question 96
പൊള്ളൽ ഉണ്ടായ വ്യക്തിയ്ക്ക് നല്കേണ്ട പ്രഥമ ശുശ്രൂഷ.
A
പൊള്ളൽ ഉണ്ടായ വ്യക്തിയെ കിടക്കുവാൻ അനുവദിക്കുക
B
ടൂത്ത്പേസ്റ്റ് പുരട്ടുക
C
നെയ്യ് പുരട്ടുക
D
പൊള്ളൽ ഉണ്ടായ സ്ഥലത്ത് ഒട്ടിപിടിച്ചിരിക്കുന്ന തുണികൾ എടുത്ത് മാറ്റുക
Question 97
അസ്ഥി ഒടിവിന്റെ ലക്ഷണം അല്ലാത്തതെന്ത് ?
A
ഒടിവുള്ള ഭാഗത്ത് നീരുണ്ടായിരിക്കും
B
ഒടിവുള്ള ഭാഗം ചലിപ്പിക്കാൻ പ്രയാസം ഉണ്ടായിരിക്കും
C
ഒടിവുള്ള ഭാഗത്ത് വേദന ഉണ്ടായിരിക്കും
D
ഒടിവുള്ള ഭാഗത്തെ തൊലിയിൽ തീർച്ചയായും മുറിവുണ്ടായിരിക്കും
Question 98
പാമ്പുകടിയേറ്റതിന്റെ ഒരു ലക്ഷണം.
A
ഒരു ജോഡി ചെറിയ മുറിവ്
B
പനി
C
വിശപ്പ്
D
ദാഹം
Question 99
സൈബർ ഭീകരവാദത്തിന് വിവരസാങ്കേതിക നിയമം പ്രതിപാദിക്കുന്ന പരമാവധി ശിക്ഷ.
A
വധശിക്ഷ
B
ജീവപര്യന്തം തടവ്
C
14 വർഷം തടവ്
D
12 വർഷം തടവ്
Question 100
ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുകയോ അശ്ലീല വസ്തുക്കൾ പ്രദർശിപ്പിക്കുകയോ ചെയ്യുന്നത് ഏത് പേരിലാണ് അറിയപ്പെടുന്നത് ?
A
സൈബർ ആൾമാറാട്ടം
B
സൈബർ ഭീകരവാദം
C
സൈബർ പോർണോഗ്രാഫി
D
സൈബർ വ്യക്തിവിവര മോഷണം