00:00 Time Left

061/2024 - Cooly Worker

You are currently taking the SSLC Level Main Exam series. Good luck!

Sponsored
Question 1
ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് കാരണമായ നിയമമേതാണ്?
A
റെഗുലേറ്റിങ്ങ് ആക്റ്റ്
B
റൗലറ്റ് ആക്റ്റ്
C
പിറ്റ്സ് ഇന്ത്യ ആക്റ്റ്
D
ചാർട്ടർ ആക്റ്റ്
Question 2
"പ്ലാസ്സിയുദ്ധം ബ്രിട്ടീഷ് ഭരണത്തിന് അടിത്തറ പാകിയെങ്കിൽ ജാലിയൻ വാലാബാഗ് അടിത്തറ ഇളക്കി" - ഇത് ആരുടെ വാക്കുകളാണ്?
A
മഹാത്മാ ഗാന്ധി
B
ജവഹർലാൽ നെഹ്റു
C
ബാലഗംഗാധര തിലക്
D
ഗോപാലകൃഷ്ണ ഗോഖലെ
Question 3
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ അത്യന്തിക ലക്ഷ്യം പൂർണ്ണസ്വരാജാണെന്ന് പ്രഖ്യാപിച്ച കോൺഗ്രസ്സ് സമ്മേളനമേത്?
A
നാഗ്‌പൂർ
B
മുംബൈ
C
അമരാവതി
D
ലാഹോർ
Question 4
ബംഗാൾ വിഭജനം നടത്തിയ ബ്രിട്ടിഷ് വൈസ്രോയി?
A
ഡൽഹൗസി പ്രഭു
B
കോൺവാലിസ് പ്രഭു
C
വെല്ലസ്ലി പ്രഭു
D
കഴ്‌സൺ പ്രഭു
Question 5
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡൻറായ ആദ്യ ഇന്ത്യൻ വനിത ആരാണ്?
A
വിജയലക്ഷ്മി പണ്ഡിറ്റ്
B
അരുണ ആസഫ് അലി
C
സരോജിനി നായിഡു
D
മാഡം ഭിക്കാജി കാമ
Question 6
ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 19 താഴെപ്പറയുന്നവയിൽ ഏത് അവകാശമാണ് ഉൾക്കൊള്ളുന്നത്?
A
ഭരണഘടനാപരമായ പ്രതിവിധിക്കുള്ള അവകാശം
B
ചൂഷണത്തിനെതിരായ അവകാശം
C
അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം
D
മത സ്വാതന്ത്യ്രത്തിനുള്ള അവകാശം
Question 7
സ്വത്തവകാശം മൗലികാവകാശങ്ങളിൽ നിന്ന് നീക്കം ചെയ്‌തത്‌ ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ്?
A
29-ാം ഭേദഗതി
B
25-ാം ഭേദഗതി
C
42-ാം ഭേദഗതി
D
44-ാം ഭേദഗതി
Question 8
ഇന്ത്യൻ ഭരണഘടനയിലെ മൗലികാവകാശങ്ങൾ എന്ന ആശയം സ്വീകരിച്ചത് ഏത് രാജ്യത്തിന്റെ ഭരണഘടനയിൽ നിന്നാണ്?
A
അമേരിക്ക
B
ഫ്രാൻസ്
C
കാനഡ
D
സോവിയറ്റ് യൂണിയൻ
Question 9
മൗലിക കടമകളെക്കുറിച്ച് ശുപാർശകൾ നൽകുന്നതിനായി 1976-ൽ കോൺഗ്രസ്സ് പാർട്ടി രൂപീകരിച്ച കമ്മിറ്റി?
A
രാജമന്നാർ കമ്മിറ്റി
B
പുഞ്ചി കമ്മിറ്റി
C
മൽഹോത്ര കമ്മിറ്റി
D
സ്വരൺസിംഗ് കമ്മിറ്റി
Question 10
ഇന്ത്യൻ പാർലമെന്റിന്റെ സംയുക്ത സമ്മേളനം വിളിച്ചു ചേർക്കുന്നതാരാണ്?
A
പ്രധാനമന്ത്രി
B
രാഷ്ട്രപതി
C
ഉപരാഷ്ട്രപതി
D
ലോക്സഭ സ്പീക്കർ
Question 11
1947-ൽ ഐക്യകേരള കൺവെൻഷൻ നടന്നത് എവിടെയാണ്?
A
തൃശ്ശൂർ
B
കോഴിക്കോട്
C
വയനാട്
D
മലപ്പുറം
Question 12
'സമത്വ സമാജം' എന്ന സംഘടന സ്ഥാപിച്ച സാമൂഹിക പരിഷ്‌ക്കർത്താവ്?
A
ശ്രീനാരായണ ഗുരു
B
സഹോദരൻ അയ്യപ്പൻ
C
ചട്ടമ്പി സ്വാമികൾ
D
വൈകുണ്ഠ സ്വാമികൾ
Question 13
ബ്രിട്ടീഷ് ആധിപത്യത്തിനെതിരായി കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത കലാപം:
A
മലബാർ കലാപം
B
ആറ്റിങ്ങൽ കലാപം
C
കുറിച്യ കലാപം
D
മുണ്ട കലാപം
Question 14
'ഒന്നേകാൽകോടി മലയാളികൾ' എന്ന കൃതിയുടെ കർത്താവായ കേരള മുഖ്യമന്ത്രി
A
പട്ടം താണുപിള്ള
B
സി. അച്യുത മേനോൻ
C
ഇ.എം.എസ്. നമ്പൂതിരിപ്പാട്
D
പി.കെ. വാസുദേവൻ നായർ
Question 15
1817-ൽ തിരുവിതാംകൂറിൽ പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കിയ ഭരണാധികാരി :
A
ഗൗരി പാർവ്വതി ബായി
B
മാർത്താണ്ഡ വർമ്മ
C
ശ്രീമൂലം തിരുനാൾ
D
ഗൗരി ലക്ഷ്‌മി ബായി
Sponsored
Question 16
G-20-യുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്‌താവനയേത്?
A
G-20-യിൽ ഉൾപ്പെട്ട രാജ്യമാണ് ബ്രസീൽ
B
G-20-ക്ക് സ്ഥിരമായ ആസ്ഥാനമില്ല
C
1998-ലാണ് G-20 രൂപീകരിക്കപ്പെട്ടത്
D
എല്ലാ വർഷവും G-20 ഉച്ചകോടി നടത്താറുണ്ട്
Question 17
ഏറ്റവും കൂടുതൽ കടൽത്തിരമുള്ള കേരളത്തിലെ ജില്ലാ ഏത്?
A
തിരുവനന്തപുരം
B
കണ്ണൂർ
C
കാസർഗോഡ്
D
കോഴിക്കോട്
Question 18
ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിക്കുന്നതിനായി രൂപീകരിച്ച സംസ്ഥാന പുനഃസംഘടനാ കമ്മീഷനിൽ ഉൾപ്പെടാത്ത വ്യക്തി ആര്?
A
ഫസൽ അലി
B
പോട്ടി ശ്രീരാമലു
C
കെ.എം. പണിക്കർ
D
എച്ച്. എൻ. കുൻസ്രു
Question 19
ഇന്ത്യയുടെ വിദേശ നയത്തിന്റെ പ്രധാന തത്ത്വങ്ങളിൽ പെടുന്നവ ഏതെല്ലാം?
(i) ചേരി ചേരാ നയം
(ii) സമാധാനപരമായ സഹവർത്തിത്വം
(iii) ഐക്യരാഷ്ട്രാ സഭയിലുള്ള വിശ്വാസം
(iv) സ്വാശ്രയത്വം
A
(i), (iv)
B
(i), (ii), (iv)
C
(i), (ii), (iii)
D
(ii), (iii), (iv)
Question 20
രണ്ടാം ലോക മഹായുദ്ധവുമായി ബന്ധപ്പെട്ട് രൂപീകരിച്ച സൈനിക സഖ്യമായ അച്ചുതണ്ട് ശക്തികളിൽ ഉൾപ്പെട്ട രാജ്യങ്ങൾ ഏതെല്ലാം?
A
ജർമനി, ഇറ്റലി, ജപ്പാൻ
B
ജർമനി, ആസ്ട്രിയ-ഹംഗറി, ഇറ്റലി
C
ജർമനി, ഇറ്റലി, തുർക്കി
D
ജർമനി, തുർക്കി, ആസ്ട്രിയ-ഹംഗറി
Question 21
ഏത് രാജ്യത്തു നടപ്പാക്കിയ ദേശീയ ആസൂത്രണത്തിന്റെ മാതൃകയാണ് ഇന്ത്യൻ ആസൂത്രണ കമ്മിഷൻ സ്വീകരിച്ചത്?
A
സോവിയറ്റ് യൂണിയൻ
B
ചൈന
C
കൊറിയ
D
ബ്രിട്ടൻ
Question 22
'മിസൈൽ മാൻ ഓഫ് ഇന്ത്യ' എന്ന് വിശേഷിപ്പിക്കുന്ന വ്യക്തി ആര്?
A
ഹോമി ജഹാംഗീർ ബാബ
B
എ.പി.ജെ. അബ്ദുൾ കലാം
C
വിക്രം സാരാ ഭായ്
D
ഡോ. രാജ രാമണ്ണ
Question 23
കാലുകൾകൊണ്ട് വാഹനമോടിക്കുന്നതിനു ലൈസൻസ് ലഭിച്ച ഏഷ്യയിലെ ആദ്യത്തെ വനിത :
A
ജെസിക്ക കോക്സ്
B
ജിലുമോൾ മാരിയറ്റ് തോമസ്
C
ശീതൾ ദേവി
D
സരള താക്രൾ
Question 24
2023 ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ ഇന്ത്യ പരാജയപ്പെടുത്തിയത് ഏതു രാജ്യത്തെ ടീമിനെയാണ്?
A
ഓസ്ട്രേലിയ
B
ശ്രീലങ്ക
C
പാകിസ്ഥാൻ
D
അഫ്ഗാനിസ്ഥാൻ
Question 25
വലിപ്പത്തിൽ ലോകരാജ്യങ്ങളിൽ ഇന്ത്യക്ക് എത്രാമത്തെ സ്ഥാനമാണുള്ളത്?
A
അഞ്ചാം സ്ഥാനം
B
ആറാം സ്ഥാനം
C
ഏഴാം സ്ഥാനം
D
എട്ടാം സ്ഥാനം
Question 26
കേരള മത്സ്യബന്ധന വകുപ്പ് ഇപ്പോൾ കൈകാര്യം ചെയ്യുന്ന മന്ത്രിയുടെ പേര്?
A
വീണ ജോർജ്
B
എം.ബി. രാജേഷ്
C
ആന്റണി രാജു
D
സജി ചെറിയാൻ
Question 27
കർണ്ണാടകയും തമിഴ്‌നാടുമായി ചേരുന്ന വയനാടിന്റെ അതിർത്തിയിൽ രണ്ട് ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന വന്യജീവി സങ്കേതത്തിന്റെ പേര്?
A
ആറളം വന്യജീവി സങ്കേതം
B
ചിന്നാർ വന്യജീവി സങ്കേതം
C
മുത്തങ്ങ വന്യജീവി സങ്കേതം
D
പേപ്പാറ വന്യജീവി സങ്കേതം
Question 28
19-ാമത് ഏഷ്യൻ ഗെയിംസ് നടന്ന രാജ്യം ഏത്?
A
ചൈന
B
ശ്രീലങ്ക
C
ജപ്പാൻ
D
ഇന്ത്യ
Question 29
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ഏതാണ്?
A
ഭാരതപ്പുഴ
B
പാമ്പാർ
C
പെരിയാർ
D
ഭവാനി
Question 30
'ഇന്ത്യയുടെ ധാന്യപ്പുര' എന്നറിയപ്പെടുന്ന ഭൂപ്രദേശം :
A
ഉത്തര പർവ്വതമേഖല
B
ഉപദ്വീപീയ പീഠഭൂമി
C
ഉത്തര മഹാസമതലം
D
തീരസമതലം
Sponsored
Question 31
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം :
A
വേമ്പനാട്ട്
B
ശാസ്താംകോട്ട
C
വെള്ളായണി
D
പരവൂർ
Question 32
കടൽത്തീരമുള്ള കേരളത്തിലെ ജില്ലകളുടെ എണ്ണമെത്ര?
A
9
B
8
C
7
D
5
Question 33
ഇന്ത്യയിലെ ഏറ്റവും വലിയ പീഠഭൂമി ഏതാണ്?
A
ടിബറ്റ് പീഠഭൂമി
B
ഛോട്ടാനാഗ്‌പൂർ പീഠഭൂമി
C
ഡക്കാൻ പീഠഭൂമി
D
മാൾവ പീഠഭൂമി
Question 34
പ്രസിദ്ധമായ ശബരിഗിരി ജലവൈദ്യുത പദ്ധതി ഏത് നദിയിലാണ്?
A
പെരിയാർ
B
നെയ്യാർ
C
ഭാരതപ്പുഴ
D
പമ്പ
Question 35
ഇന്ത്യയുടെ തെക്കേ അറ്റമായി കണക്കാക്കുന്നത് താഴെ തന്നിട്ടുള്ളവയിൽ ഏതാണ്?
A
സിയാച്ചിൻ
B
ഇന്ദിരാകോൾ
C
ഇന്ദിരാപോയിന്റ്
D
റാൻ ഓഫ് കച്ച്
Question 36
കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ഏതാണ്?
A
കോട്ടയം
B
വയനാട്
C
കൊല്ലം
D
ആലപ്പുഴ
Question 37
നെഹ്റു ട്രോഫി വള്ളംകളി ഏത് കായലിലാണ് നടക്കുന്നത്?
A
വേമ്പനാട്ടുകായൽ
B
അഷ്ടമുടിക്കായൽ
C
പുന്നമടകായൽ
D
ശാസ്താംകോട്ടകായൽ
Question 38
കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ എണ്ണമെത്ര?
A
951
B
941
C
961
D
971
Question 39
കേരള ഹൈക്കോടതിയിലെ ഇപ്പോഴത്തെ ചിഫ് ജസ്റ്റീസ് ആരാണ്?
A
എസ്. മണികുമാർ
B
എസ്.വി. ഭട്ടി
C
എ.ജെ. ദേശായി
D
ഡി.വൈ. ചന്ദ്രചൂഡ്
Question 40
പശ്ചിമ ഘട്ടത്തിലെ സംരക്ഷിത വനപ്രദേശമായ പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ദേശീയോദ്യാനം ഏതാണ്?
A
ഇരവികുളം
B
സൈലന്റ് വാലി
C
മതികെട്ടാൻചോല
D
ആനമുടിചോല
Question 41
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശമായ ചിറാപുഞ്ചി സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്തിലാണ്?
A
കേരളം
B
ആസാം
C
മേഘാലയ
D
ത്രിപുര
Question 42
കേരളം ആദ്യമായി സന്തോഷ് ട്രോഫി കിരീടം നേടുന്നത് ഏത് വർഷം?
A
1963
B
1953
C
1973
D
1983
Question 43
ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്ട്രപതി ആര്?
A
വെങ്കയ്യ നായിഡു
B
ജഗദീപ് ധൻകർ
C
ദ്രൗപതി മുർമു
D
രാംനാഥ് കോവിന്ദ്
Question 44
ചന്ദ്രയാൻ-III യിലൂടെ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO) വിക്ഷേപിച്ചവ അല്ലാത്തത് ഏത്?
A
ലാൻഡർ
B
റോവർ
C
ഓർബിറ്റർ
D
പ്രൊപ്പൽഷൻ മൊഡ്യൂൽ
Question 45
താഴെ പറയുന്നവയിൽ അമൃത ഷേർഗിലിന്റെ ചിത്രം ഏത്?
A
ഗ്രാമീണ ചെണ്ടക്കാരൻ
B
ഭാരത മാത
C
സതി
D
ഗ്രാമീണ ജീവിതം
Sponsored
Question 46
ചരക്കുസേവന നികുതി (ജി.എസ്.ടി.) എന്നാണ് നിലവിൽ വന്നത്?
A
1 ജൂൺ 2017
B
1 ജൂലൈ 2017
C
1 ഏപ്രിൽ 2017
D
1 ജൂലൈ 2015
Question 47
'ഗോദാൻ' എന്ന കൃതി രചിച്ചത് ആര്?
A
രവിന്ദ്രനാഥ ടാഗോർ
B
മുഹമ്മദ് ഇഖ്ബാൽ
C
പ്രേംചന്ദ്
D
സുബ്രഹ്മണ്യ ഭാരതി
Question 48
ഒളിമ്പിക്സ് ചിഹ്നത്തിലെ മഞ്ഞവളയം ഏതു ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു?
A
ഏഷ്യ
B
യൂറോപ്പ്
C
ഓസ്ട്രേലിയ
D
തെക്കെ അമേരിക്ക
Question 49
69-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം 2021-ൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ആര്?
A
ഇന്ദ്രൻസ്
B
രൺവീർ സിങ്
C
സൂര്യ
D
അല്ലു അർജുൻ
Question 50
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആത്മകഥ ഏത്?
A
തുറന്നിട്ട വാതിൽ
B
കാലം സാക്ഷി
C
വേരുകൾ
D
എന്റെ കഥ
Question 51
2023 ലെ 71-ാമത് മിസ് വേൾഡ് മത്സരത്തിന് ആതിഥേയത്വം വഹിച്ച രാജ്യം ഏത്?
A
ഇന്ത്യ
B
ന്യൂസിലാൻഡ്
C
ചൈന
D
യു.എ.ഇ.
Question 52
രാജ്യത്തെ ഏറ്റവും ഉയരമുള്ള അംബേദ്‌കർ പ്രതിമ അനാച്ഛാദനം ചെയ്‌തത്‌ എവിടെ ആണ്?
A
ഹൈദരാബാദ്
B
ഗുജറാത്ത്
C
ബംഗാൾ
D
ബീഹാർ
Question 53
താഴെ പറയുന്നവയിൽ ശരിയായ ജോഡിയേത്?
(i) ഉളിപ്പല്ല് -  ആഹാരവസ്തുക്കൾ ചവച്ചരയ്ക്കാൻ
(ii) കോമ്പല്ല് - ആഹാര വസ്തുക്കൾ കടിച്ചു കീറാൻ
(iii) ചർവണകം - ആഹാര വസ്തുക്കൾ കടിച്ചു മുറിക്കാൻ
(iv) അഗ്രചർവണകം - ആഹാര വസ്തുക്കൾ കടിച്ചു കീറാൻ
A
(i) മാത്രം ശരി
B
(ii) മാത്രം ശരി
C
(i) ഉം (iii) ഉം ശരി
D
എല്ലാം ശരിയാണ് ((i), (ii), (iii), (iv))
Question 54
'ലോല' ഏത് വിളയുടെ സങ്കരയിനമാണ്?
A
വഴുതന
B
തക്കാളി
C
പയർ
D
വെണ്ട
Question 55
അസ്ഥികൾ കനംകുറഞ്ഞ് വളയുന്നു. ഇത് ഏത് അപര്യാപ്‌തതാ രോഗത്തിന്റെ ലക്ഷണമാണ്?
A
സ്കർവി
B
ഗോയിറ്റർ
C
കണ
D
അനീമിയ
Question 56
താഴെ പറയുന്ന പ്രസ്‌താവനകളിൽ ശരിയായതേത്?
(i) കൽക്കരി പാരമ്പര്യേതര ഊർജ്ജ സ്രോതസ്സാണ്
(ii) തിരമാല പാരമ്പര്യേതര ഊർജ്ജ സ്രോതസ്സാണ്
(iii) സൂര്യൻ പാരമ്പര്യ ഊർജ്ജ സ്രോതസ്സാണ്
A
(i) ഉം (ii) ഉം ശരി
B
(ii) മാത്രം ശരി
C
(iii) മാത്രം ശരി
D
എല്ലാം ശരിയാണ് ((i), (ii), (iii))
Question 57
വനം വകുപ്പിന് കീഴിൽ കടലാമകളെ സംരക്ഷിച്ചു വരുന്ന മുതിയം കടൽത്തീരം കേരളത്തിൽ ഏത് ജില്ലയിലാണ്?
A
കൊല്ലം
B
മലപ്പുറം
C
തിരുവനന്തപുരം
D
എറണാകുളം
Question 58
അന്താരാഷ്ട്ര മില്ലറ്റ് വർഷമേത്?
A
2024
B
2022
C
2023
D
2021
Question 59
സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാൻ ലക്ഷ്യമിട്ട പദ്ധതിയേത്?
A
ആർദ്രം
B
ഗ്രാമീണം
C
ആശ്വാസകിരണം
D
ഇവയൊന്നുമല്ല
Question 60
മിക്‌സി പ്രവർത്തിക്കുമ്പോഴുണ്ടാകുന്ന ഊർജമാറ്റം എന്ന ആശയം പ്രയോജനപ്പെടുത്തി താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയുത്തരം കണ്ടെത്തുക.
A
വൈദ്യുതോർജം യാന്ത്രികോർജമായി മാറുന്നു
B
വൈദ്യുതോർജം ശബ്ദോർജമായി മാറുന്നു
C
വൈദ്യുതോർജം യാന്ത്രികോർജവും ശബ്ദോർജവുമായി മാറുന്നു
D
വൈദ്യുതോർജം പ്രകാശോർജമായി മാറുന്നു
Sponsored
Question 61
മൈക്രോസ്കോപ്പ്, ടെലിസ്കോപ്പ്, ക്യാമറ മുതലായ ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന ലെൻസ് ഏത്?
A
കോൺവെക്‌സ് ലെൻസ്
B
കോൺകേവ് ലെൻസ്
C
സിലിണ്ട്രിക്കൽ ലെൻസ്
D
ഡബിൾ കോൺകേവ് ലെൻസ്
Question 62
ദോലന ചലനത്തിന് ഉദാഹരണമല്ലാത്തതേത്?
A
ക്ലോക്കിലെ പെൻഡുലത്തിന്റെ ചലനം
B
ഊഞ്ഞാലിന്റെ ചലനം
C
മീട്ടുമ്പോൾ വീണക്കമ്പിയുടെ ചലനം
D
ജയന്റ് വീലിന്റെ ചലനം
Question 63
കൂട്ടത്തിൽ പെടാത്തതേത്?
A
മെൻഡലീവിയം
B
ടൈറ്റാനിയം
C
റൂഥർഫോഡിയം
D
ക്യൂറിയം
Question 64
ഐസ് ചൂടാക്കുമ്പോൾ ജലമായി മാറുന്ന പ്രക്രിയക്ക് അനുയോജ്യമായത് കണ്ടെത്തുക :
(i) കണികകളുടെ ഊർജം കൂടുന്നു
(ii) കണികകൾ തമ്മിലുള്ള അകലം കൂടുന്നു
(iii) കണികകൾ തമ്മിലുള്ള ആകർഷണം കുറയുന്നു
(iv) കണികകളുടെ ചലനം കുറയുന്നു
A
(i) & (ii) ശരി
B
(ii) & (iii) ശരി
C
(i), (ii) & (iii) ശരി
D
(i) & (iv) ശരി
Question 65
ലോകത്തിലെ ഏറ്റവും വലിയ പരീക്ഷണാത്മക ന്യൂക്ലിയർ ഫ്യൂഷൻ റിയാക്ട‌റായ JT-60SA ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചതെവിടെ?
A
ചൈന
B
ജപ്പാൻ
C
കൊറിയ
D
റഷ്യ
Question 66
ഇതുവരെ നിർമിച്ചതിൽ വച്ച് ഏറ്റവും വലിയ ബഹിരാകാശ ദൂരദർശിനിയായ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയുടെ സവിശേഷതകളിൽ ഉൾപ്പെടാത്തതേത്?
A
ഹബിൾ ദൂരദർശിനിയുടെ പരിധിയേക്കാൾ 100 മടങ്ങ് മങ്ങിയ വസ്തു‌ക്കളെ നിരീക്ഷിക്കുവാൻ കഴിയും.
B
ഉപഗ്രഹങ്ങൾ, ഗ്രഹങ്ങൾ, ചിന്നഗ്രഹങ്ങൾ, ധൂമകേതുക്കൾ എന്നിവയെ പരിശോധിക്കാൻ കഴിയും
C
താരാപഥങ്ങളുടെ രൂപീകരണം പഠിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നു
D
വെബ് ദൂരദർശിനി ഭൂമിക്കു ചുറ്റും നിശ്ചിത ഓർബിറ്റിൽ കറങ്ങി ക്കൊണ്ടിരിക്കുന്നു
Question 67
ഒറ്റപ്പെട്ടത് കണ്ടെത്തുക :
A
ക്ഷയം
B
ചിക്കൻപോക്‌സ്
C
എലിപ്പനി
D
ഡിഫ്ത്‌തീരിയ
Question 68
നിപ വൈറസിന്റെ പ്രകൃത്യായുള്ള വാഹകജീവി ഏത്?
A
വവ്വാൽ
B
കൊതുക്
C
പന്നി
D
ഈച്ച
Question 69
ഇൻസുലിന്റെ ഉല്പാദനം നടക്കാത്തത് മൂലമോ ഉല്‌പാദിപ്പിക്കപ്പെടുന്ന ഇൻസുലിൻ പ്രവർത്തിക്കാത്തതു മൂലമോ ഉണ്ടാകുന്ന രോഗാവസ്ഥ ഏത്?
A
ഡയബെറ്റിസ് ഇൻസിപിഡസ്
B
അക്രൊമെഗാലി
C
ഡയബെറ്റിസ് മെലിറ്റസ്
D
വാമനത്വം
Question 70
രക്തത്തിലെ ഹീമോഗ്ലോബിന്റെ ഉല്‌പാദനത്തിന് സഹായിക്കുന്ന മൂലകം:
A
മഗ്നീഷ്യം
B
കാത്സ്യം
C
ഇരുമ്പ്
D
കാർബൺ
Question 71
രക്തസമ്മർദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണത്തിന്റെ പേര് എന്ത്?
A
സിന്മോമാനോമീറ്റർ
B
തെർമോമീറ്റർ
C
സ്റ്റെതോസ്കോപ്പ്
D
ലാക്ടോമീറ്റർ
Question 72
രക്തത്തിൽ കൊഴുപ്പിന്റെ അളവ് കൂടിയാൽ ഉണ്ടാകാൻ സാധ്യത ഇല്ലാത്ത അവസ്ഥ ഏത്?
A
അതിരോസ്ക്ലീറോസിസ്
B
പക്ഷാഘാതം
C
ഹൃദയാഘാതം
D
പ്രമേഹം
Question 73
AIDS രോഗത്തിന് കാരണമായ HIV ഏത് രക്തകോശങ്ങളെയാണ് ബാധിക്കുന്നത്?
A
ന്യൂട്രോഫിൽ
B
മോണോസൈറ്റ്
C
ലിംഫോസൈറ്റ്
D
ബേസോഫിൽ
Question 74
സ്കൂൾ വിദ്യാർത്ഥികൾക്ക് അയേൺ ഫോളിക് ആസിഡ് ഗുളിക വിതരണം ചെയ്യുന്ന സർക്കാർ പദ്ധതിയുടെ പേര് എന്ത്?
A
WIFS
B
HOPE
C
NODE
D
RICH
Question 75
കുട്ടികളിൽ ഒളിഞ്ഞിരിക്കുന്ന കുഷ്‌ഠരോഗലക്ഷണങ്ങൾ കണ്ടെത്താൻ കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതിയുടെ പേര് എന്ത്?
A
രോഗമിത്ര
B
സഹേലി
C
സ്പർശ്
D
ബാലമിത്ര
Sponsored
Question 76
താഴെ പറയുന്ന ഏത് മാർഗത്തിലൂടെ AIDS രോഗം പകരുന്നില്ല?
A
ലൈംഗികബന്ധത്തിലൂടെ
B
അമ്മയിൽ നിന്ന് കുഞ്ഞിലേക്ക്
C
കൊതുക്, ഈച്ച തുടങ്ങിയ ജീവികളിലൂടെ
D
സിറിഞ്ച്, സൂചി എന്നിവയിലൂടെ
Question 77
സിയാച്ചിനിൽ ആദ്യമായി നിയമിതയായ വനിത മെഡിക്കൽ ഓഫീസർ ആര്?
A
ക്യാപ്റ്റൻ ഗീതിക കൗൾ
B
ശ്രീജ രാജ്
C
ക്യാപ്റ്റൻ ആലിസ് കെർ
D
വിനയ സിംഗ്
Question 78
നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ റിപ്പോർട്ട് പ്രകാരം ഏറ്റവും സുരക്ഷിതമായ ഇന്ത്യൻ നഗരം എന്ന ബഹുമതി നേടിയ നഗരം ഏത്?
A
ഡെൽഹി
B
കൊൽക്കത്ത
C
കൊച്ചി
D
ചെന്നൈ
Question 79
സംസ്ഥാന സർക്കാരിന് കീഴിലുള്ള ആദ്യത്തെ സ്പൈസസ് പാർക്ക് ആരംഭിച്ചത് എവിടെയാണ്?
A
കോഴിക്കോട്
B
വയനാട്
C
ഓടക്കാലി
D
തുടങ്ങനാട്
Question 80
ഓൺലൈൻ ഗെയിമുകൾക്ക് സർക്കാർ ഏർപ്പെടുത്തിയ നികുതി എത്ര ശതമാനമാണ്?
A
18%
B
8%
C
28%
D
38%
Question 81
3030 ÷ 15 + 15 =
A
217
B
101
C
11
D
37
Question 82
രണ്ട് സംഖ്യകളുടെ ല.സാ.ഗു. 108 ഉം ഉ.സാ.ഘ. 18 ഉം സംഖ്യകളിലൊന്ന് 54 ഉം ആയാൽ മറ്റേ സംഖ്യയേത്?
A
180
B
36
C
27
D
540
Question 83
ചെറുതേത്?
A
7/11
B
8/13
C
D
5/8
Question 84
5/6.625 = 0.7547 ആയാൽ 5/6625 എത്ര?
A
0.007547
B
754.7
C
0.0007547
D
74.57
Question 85
√(1 36/64) =
A
6/8
B
1 2/4
C
1⅛
D
Question 86
ഒമ്പത് സംഖ്യകളുടെ ശരാശരി 80 ആണ്. ഇതിൽ ആദ്യത്തെ നാല് സംഖ്യകളുടെ ശരാശരി 70 ഉം അവസാനത്തെ നാല് സംഖ്യകളുടെ ശരാശരി 90 ഉം ആയാൽ അഞ്ചാമത്തെ സംഖ്യയേത്?
A
80
B
70
C
90
D
60
Question 87
600 രൂപയ്ക്ക് 20% ലാഭത്തിൽ വിറ്റ ഒരു വസ്‌തുവിൻറെ വാങ്ങിയ വിലയെത്ര?
A
500
B
700
C
550
D
650
Question 88
ഒരേ വേഗതയിൽ സഞ്ചരിക്കുന്ന ഒരു കാർ 3 മണിക്കൂറിൽ 180 കി.മീ. ദൂരം പൂർത്തിയാക്കുമെങ്കിൽ അതേ വേഗതയിൽ ആ കാർ 110 കി.മീ. ദൂരം പൂർത്തിയാക്കാൻ എടുക്കുന്ന സമയമെത്ര?
A
2 മണിക്കൂർ
B
12 മണിക്കൂർ
C
1 മണിക്കൂർ 40 മിനിറ്റ്
D
1 മണിക്കൂർ 50 മിനിറ്റ്
Question 89
√3249 = 57 ആണ്. എങ്കിൽ √3249 + √32.49 + √324900 -√0.3249 എത്ര?
A
633.27
B
632.13
C
633.13
D
632.27
Question 90
50 രൂപയ്ക്ക് 10 ഓറഞ്ച് വീതം വാങ്ങി അതേ വിലക്ക് 8 ഓറഞ്ച് വീതം വിറ്റാൽ ലഭിക്കുന്ന ലാഭ ശതമാനമെത്ര?
A
20
B
30
C
25
D
40
Sponsored
Question 91
(-7) + 5 x (-3) - 7 x (-2) + 13 - 5 + 14 ÷ 2 =
A
0
B
5
C
7
D
4
Question 92
4, 7, 12, 19, ?, 39
A
26
B
28
C
27
D
29
Question 93
A
5
B
7
C
27
D
10
Question 94
സമാനമല്ലാത്തത് ഏത്?
A
2, 5, 8, 11
B
3, 7, 11, 15
C
4, 9, 14, 19
D
5, 11, 17, 22
Question 95
താഴെ കൊടുത്തിരിക്കുന്ന പദങ്ങളെ അവയുടെ നമ്പർ പ്രകാരം അർത്ഥവത്തായി ക്രമീകരിച്ചാൽ യോജിച്ചത് ഏത്?
1. രേഖ
2. കോൺ
3. ബിന്ദു
4. ത്രികോണം
A
2, 1, 3, 4
B
3, 1, 2, 4
C
3, 2, 4, 1
D
2, 1, 4, 3
Question 96
കൂട്ടത്തിൽ പെടാത്തത് ആര്?
31, 41, 51, 61
A
31
B
41
C
51
D
61
Question 97
"നീ ജനിച്ചപ്പോൾ എനിക്ക് നിന്റെ ഇപ്പോഴുള്ള അതേ പ്രായമായിരുന്നു". അച്ഛൻ മകനോട് പറഞ്ഞു. അച്ഛന് ഇപ്പോൾ 50 വയസ്സുണ്ടെങ്കിൽ മകന്റെ ഇപ്പോഴുള്ള പ്രായമെത്ര?
A
18
B
20
C
25
D
27
Question 98
ഒരാൾ തന്റെ വീട്ടിൽ നിന്നും 50 മി. കിഴക്കോട്ട് നടന്ന് ഇടത്തോട്ട് തിരിഞ്ഞ് 70 മീ. നടന്ന് വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 50 മീ. നടന്ന് വലത്തോട്ട് തിരിഞ്ഞ് 60 മീ. നടന്ന് ജോലി സ്ഥലത്ത് എത്തിച്ചേരുന്നു. എന്നാൽ വീട്ടിൽ നിന്നും നേർവഴിയിലൂടെയാണ് പോകുന്നതെങ്കിൽ അയാൾക്ക് ജോലിസ്ഥലത്ത് എത്താൻ എത്ര ദൂരം സഞ്ചരിക്കണം?
A
130 മീ.
B
100 മീ.
C
120 മീ.
D
110 മീ.
Question 99
(-1)⁵ + (-1)¹⁰¹ + (-1)²⁰⁰ +(-1)⁷⁰² =
A
4
B
0
C
3
D
2
Question 100
61 ൽ എത്ര 6 ൽ ഒന്നുകളുണ്ട്?
A
366
B
365
C
300
D
310