00:00 Time Left

030/2023 - Male / Female Assistant Prison Officer

You are currently taking the SSLC Level Main Exam series. Good luck!

Sponsored
Question 1
താഴെ പറയുന്നവയിൽ തെറ്റായ ബന്ധം ഏതാണ് ?
i) അയ്യങ്കാളി - സാധുജന പരിപാലന സംഘം
ii) വക്കം അബ്ദുൽ ഖാദർ മൗലവി - തിരുവിതാംകൂർ മുസ്ലീം മഹാജനസഭ
iii) വാഗ്ഭടാനന്ദൻ - സമത്വ സമാജം
A
i and iii
B
iii മാത്രം
C
ii and iii
D
i മാത്രം
Question 2
1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തെ സംബന്ധിച്ച് തെറ്റായ പ്രസ്താവന ഏതാണ് ?
i) ഡൽഹിയിലെ സമരത്തിന്റെ നേതാവ് റാണിലക്ഷ്മിഭായ് ആണ്.
ii) ബീഹാറിലെ ആറയിൽ നേതൃത്വം വഹിച്ചത് നവാബ് വാജിദ് അലിഷായാണ്.
iii) കാൺപൂരിൽ സമരം നയിച്ചത് നാനാസാഹിബ് ആണ്.
A
i and ii
B
ii and iii
C
i മാത്രം
D
iii മാത്രം
Question 3
താഴെപറയുന്നവയിൽ ശരിയായ ക്രമം ഏതാണ് ?
i) റൗലക്ട് ആക്റ്റ് – 1915
ii) ദണ്ഡി മാർച്ച് - 1930
iii) സൈമൺ കമ്മീഷൻ ഇന്ത്യയിൽ – 1928
iv) ഗാന്ധി - ഇർവിൻ ഉടമ്പടി – 1931
A
i and ii
B
ii and iv
C
ii and iii
D
ii, iii and iv
Question 4
'സോഷ്യൽ കോൺട്രാക്റ്റ്' എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ആര് ?
A
വോൾട്ടയർ
B
റൂസ്സോ
C
പ്ലേറ്റോ
D
മൊണ്ടസ്ക്യൂ
Question 5
താഴെ പറയുന്നവയിൽ സൺയാത് സെന്നിന്റെ "മൂന്ന് തത്വങ്ങളിൽ" ബാധകമല്ലാത്തത് ഏത് ?
i) ദേശീയത
ii) സമഗ്രാധിപത്യം
iii) സോഷ്യലിസം
iv) ജനാധിപത്യം
A
i, ii and iii
B
ii and iii
C
iii and i
D
ii മാത്രം
Question 6
2022-ഖത്തർ ലോകകപ്പ് ഫുട്ബോൾ മത്സരവുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏതാണ് ?
i) ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത് ഫ്രാൻസിന്റെ കൈലിയൻ എംബാപ്പെയാണ്.
ii) മികച്ച കളിക്കാരനുള്ള 'ഗോൾഡൻ ബോൾ' പുരസ്കാരം നേടിയത് ലയണൽ മെസിയാണ്.
iii) 2022-ലേത് അർജന്റീനയുടെ രണ്ടാം ലോകകപ്പ് കിരീട നേട്ടമാണ്.
A
iii മാത്രം
B
ii and iii
C
എല്ലാം ശരിയാണ്
D
എല്ലാം തെറ്റാണ്
Question 7
പാലക്കാട്ട് ബന്ധിപ്പിക്കുന്നത് ഇവയെ തമ്മിലാണ്
A
തമിഴ്നാട് - കേരളം
B
കർണ്ണാടക - കേരളം
C
ആന്ധ്രാപ്രദേശ് - കേരളം
D
ഇവയൊന്നുമല്ല
Question 8
ഉപ്പുജലതടാകമായ 'സാമ്പാർ തടാകം' സ്ഥിതി ചെയ്യുന്നത് ?
A
രാജസ്ഥാൻ
B
പഞ്ചാബ്
C
ഹരിയാന
D
ഗുജറാത്ത്
Question 9
ചുവടെ കൊടുത്തിരിക്കുന്നവയിൽ 'ഗംഗാനദീവ്യവസ്ഥ'യിൽ ഉൾപ്പെടാത്തതേത് ?
A
ചമ്പൽ
B
ബൈതർണി
C
ബെത്വ
D
സോൺ
Question 10
പമ്പാനദിയുടെ പതനസ്ഥാനം
A
അറബിക്കടൽ
B
വേമ്പനാട്ട് കായൽ
C
ബംഗാൾ ഉൾക്കടൽ
D
ഇവയൊന്നുമല്ല
Question 11
താഴെ കൊടുത്തിരിക്കുന്നവയിൽ അന്തരീക്ഷത്തിന്റെ ഏറ്റവും മുകളിലത്തെ പാളിയേത് ?
A
ടോപോസ്ഫിയർ
B
സ്ട്രാറ്റോസ്ഫിയർ
C
തെർമോസ്ഫിയർ
D
മെസോസ്ഫിയർ
Question 12
പർവേസ് മുഷറഫ് ഏതു രാജ്യത്തിന്റെ മുൻ പട്ടാളമേധാവിയും, പ്രസിഡന്റുമായിരുന്നു ?
A
അഫ്ഗാനിസ്ഥാൻ
B
പാകിസ്ഥാൻ
C
ഇറാൻ
D
സൗദി അറേബ്യ
Question 13
ഇന്ത്യയിൽ 1991 മുതൽ നടപ്പാക്കിയ സാമ്പത്തിക പരിഷ്കാരങ്ങളിൽ പെടാത്തതേത് ?
A
സ്വകാര്യവത്കരണം
B
ഭൂപരിഷ്കരണം
C
ആഗോളവൽക്കരണം
D
ഉദാരവൽക്കരണം
Question 14
ഇന്ത്യയിലെ 2023-24 ലെ കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളതിൻ പ്രകാരം ഓരോ വിഭാഗത്തിലുമുള്ള സർക്കാർ ചിലവ് താഴെ തന്നിരിക്കുന്ന പട്ടികയിൽ നിന്ന് ചേരുംപടി ചേർക്കുക.
വിഭാഗം ചിലവ് (ശതമാനത്തിൽ)
1) പ്രതിരോധം a) 20%
2) സബ്സിഡികൾ b) 7%
3) പെൻഷനുകൾ c) 8%
4) പലിശ തിരിച്ചടവ് d) 4%
A
1-c, 2-b, 3-d, 4-a
B
1-a, 2-c, 3-d, 4-b
C
1-d, 2-a, 3-c, 4-b
D
1-c, 2-b, 3-a, 4-d
Question 15
ഭാരതീയ റിസർവ്വ് ബാങ്കിനെ (RBI) സംബന്ധിച്ച് താഴെപറയുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.
1) 1935-ൽ സ്ഥാപിതമായി.
2) ഒരു രൂപ മുതൽ എല്ലാ നോട്ടുകളും പുറത്തിറക്കുന്നു.
3) 1949-ൽ ദേശസാൽക്കരിച്ചു.
4) ആസ്ഥാനം മുംബൈ ആണ്.
A
1, 2 ഇവ ശരിയാണ്
B
2, 3, 4 എന്നിവ ശരിയാണ്
C
1, 3, 4 എന്നിവ ശരിയാണ്
D
എല്ലാം ശരിയാണ് (1, 2, 3, 4)
Sponsored
Question 16
താഴെ തന്നിരിക്കുന്ന ഇന്ത്യയിലെ പ്രധാന ധാതുക്കളെ ലോകത്തിലെ അവയുടെ ഉല്പാദനസ്ഥാനത്തിന്റെ അടിസ്ഥാനത്തിൽ ശരിയായ ക്രമം ഏതാണെന്ന് കണ്ടെത്തുക.
A
കല്ക്കരി, ഇരുമ്പയിര്, അഭ്രം (മൈക്ക), മാംഗനീസ്
B
മാംഗനീസ്, അഭ്രം (മൈക്ക), ഇരുമ്പയിര്, കല്ക്കരി
C
അഭ്രം (മൈക്ക), കല്ക്കരി, ഇരുമ്പയിര്, മാംഗനീസ്
D
അഭ്രം (മൈക്ക), മാംഗനീസ്, ഇരുമ്പയിര്, കല്ക്കരി
Question 17
ഇന്ത്യയിലെ പഞ്ചവത്സര പദ്ധതികളുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏത് ?
i) ആസൂത്രണ കമ്മീഷൻ 1950-ൽ സ്ഥാപിച്ചു.
ii) ഒന്നാം പഞ്ചവത്സരപദ്ധതി കാർഷിക മേഖലയ്ക്ക് പ്രാധാന്യം നൽകി.
iii) ഇപ്പോൾ (2022-23) 14-ാംമത് പഞ്ചവത്സര പദ്ധതിയാണ് നടക്കുന്നത്.
iv) 'സമത്വം' പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യമാണ്.
A
i, ii ശരിയാണ്
B
ii, iii, iv ശരിയാണ്
C
i, ii, iv ശരിയാണ്
D
i, ii, iii, iv ശരിയാണ്
Question 18
ഇന്ത്യൻ ഹരിതവിപ്ലവവുമായി ബന്ധമില്ലാത്തതേത് ?
A
എം. എസ്. സ്വാമിനാഥൻ
B
ഉയർന്ന വിളവ് തരുന്ന വൈവിധ്യമാർന്ന വിളകൾ
C
സി. സുബ്രഹ്മണ്യൻ
D
ഡോ. വർഗീസ് കുര്യൻ
Question 19
ഭരണഘടനാ നിർമ്മാണസഭയുമായി ബന്ധപ്പെട്ട ചുവടെ ചേർക്കുന്ന പ്രസ്താവനകളിൽ ശരിയേത് ?
i) ഭരണഘടനാ നിർമ്മാണസഭയിലെ അംഗങ്ങളെ പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിലല്ല തിരഞ്ഞെടുക്കുന്നത്.
ii) എല്ലാ മതത്തിലേയും പ്രതിനിധികൾ ഭരണഘടനാ നിർമ്മാണസഭയിൽ ഉണ്ടായിരുന്നു.
iii) രാഷ്ട്രീയ പാർട്ടികളിൽ കോൺഗ്രസാണ് ഭരണഘടനാ നിർമ്മാണസഭയിൽ ആധിപത്യം സ്ഥാപിച്ചിരുന്നത്.
A
Only (i and ii)
B
Only (ii and iii)
C
Only (i and iii)
D
All of the above (i, ii and iii)
Question 20
ബ്രിട്ടീഷ് ഭരണഘടനയിൽ നിന്നും ഇന്ത്യൻ ഭരണഘടന കടം കൊണ്ടിട്ടുള്ള ആശയങ്ങളിൽ ശരിയായതേത് ?
i) പാർലമെന്ററി സമ്പ്രദായം
ii) നിയമവാഴ്ച
iii) മൗലിക അവകാശങ്ങൾ
A
Only (i and iii)
B
Only (ii and iii)
C
Only (i and ii)
D
All of the above (i, ii and iii)
Question 21
ചുവടെ ചേർക്കുന്ന പ്രസ്താവനകളിൽ ശരിയേത് ?
i) കീഴ്കോടതികൾക്ക് മേൽ ചുമത്തുന്ന പ്രത്യേക ഉത്തരവുകളാണ് പ്രൊഹിബിഷൻ
ii) അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയെ ഹാജരാക്കുവാൻ ഇറക്കുന്ന പ്രത്യേക ഉത്തരവാണ് ഹാബിയസ് കോർപസ്.
iii) ഒരു ഉദ്യോഗസ്ഥന് മേൽ ചുമത്തുന്ന പ്രത്യേക ഉത്തരവാണ് മാൻഡമസ്.
A
All of the above (i, ii and iii)
B
Only (ii and iii)
C
Only (i and ii)
D
Only (i and iii)
Question 22
ഇന്ത്യൻ ഭരണഘടനയിലെ അനുച്ഛേദം 19 പ്രകാരമുള്ള സ്വാതന്ത്ര്യങ്ങളിൽ പെടാത്തതേത് ?
i) ആവിഷ്കാര സ്വാതന്ത്ര്യം
ii) സംഘടനാ സ്വാതന്ത്ര്യം
iii) വിദ്യാഭ്യാസ സ്വാതന്ത്ര്യം
A
Only (i and ii)
B
Only (ii and iii)
C
Only (iii)
D
All of the above (i, ii and iii)
Question 23
നിർദ്ദേശക തത്വങ്ങളുടെ ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട് താഴെ പറയുന്നതിൽ ശരിയായ പ്രസ്താവന ഏതാണ് ?
i) അന്തർദേശീയ സമാധാനം പരിപോഷിപ്പിക്കുക.
ii) കുടിൽ വ്യവസായം പരിപോഷിപ്പിക്കുക.
iii) ജീവിത നിലവാരം ഉയർത്തുക.
A
All of the above (i, ii and iii)
B
Only (i and iii)
C
Only (ii and iii)
D
Only (i and ii)
Question 24
ചുവടെ ചേർക്കുന്നതിൽ സ്വത്തവകാശവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനയേത് ?
i) സ്വത്തവകാശം ഒരു മൗലിക അവകാശമാണ്.
ii) സ്വത്തവകാശം ഒരു നിയമാവകാശമാണ്.
iii) സ്വത്തവകാശം മൗലികാവകാശവും നിയമാവകാശവുമാണ്.
A
Only (ii)
B
Only (i)
C
Only (iii)
D
All of the above (i, ii and iii)
Question 25
ചുവടെ ചേർക്കുന്ന പ്രസ്താവനകളിൽ ശരിയേത് ?
i) ഇന്ത്യൻ ഭരണഘടനാ ഭേദഗതി പ്രതിപാദിക്കുന്ന അനുച്ഛേദമാണ് 368.
ii) 12 മുതൽ 35 വരെയുള്ള അനുച്ഛേദങ്ങൾ മൗലിക അവകാശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു.
iii) അനുച്ഛേദം 32 പ്രകാരം ഹൈക്കോടതികൾക്ക് റിട്ട് പുറപ്പെടുവിക്കാം.
A
Only (ii and iii)
B
Only (i and ii)
C
Only (i)
D
All of the above (i, ii and iii)
Question 26
ഇന്ത്യൻ ഭരണഘടനയിലെ മൂന്നു ലിസ്റ്റുകളിൽ ഉൾപ്പെട്ട വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനയാണ് ചുവടെ ചേർക്കുന്നത്. ശരിയായ പ്രസ്താവനയേത് ?
i) കേന്ദ്ര ലിസ്റ്റ് - ബാങ്കിംഗ്, പൊതുജനാരോഗ്യം, പോലീസ്
ii) സംസ്ഥാന ലിസ്റ്റ് - ജയിൽ, മദ്യം, വാണിജ്യം
iii) കൺകറന്റ് ലിസ്റ്റ് - വനം, വിദ്യാഭ്യാസം, തൊഴിലാളിസംഘടനകൾ
A
Only (i and ii)
B
Only (ii and iii)
C
Only (i and iii)
D
All of the above (i, ii and iii)
Question 27
ചുവടെ ചേർക്കുന്നതിൽ തെറ്റായ പ്രസ്താവന ഏത് ?
i) യൂണിയൻ പബ്ലിക്ക് സർവ്വീസ് കമ്മീഷൻ (UPSC) ഒരു ഭരണഘടനാ സ്ഥാപനമാണ്.
ii) സംസ്ഥാന പബ്ലിക്ക് സർവ്വീസ് കമ്മീഷൻ (PSC) ഒരു ഭരണഘടനാ സ്ഥാപനമല്ല.
iii) സംസ്ഥാന പബ്ലിക്ക് സർവ്വീസ് കമ്മീഷൻ (PSC) ചെയർമാനെ നിയമിക്കുന്നത് പ്രസിഡന്റാണ്.
A
Only (ii and iii)
B
Only (i and iii)
C
Only (i and ii)
D
All of the above (i, ii and iii)
Question 28
ചുവടെ ചേർക്കുന്ന പ്രസ്താവനകളിൽ ശരിയേത് ?
i) ഹിമാചൽ പ്രദേശ്, മധ്യപ്രദേശ് എന്നിവയ്ക്ക് ഇരുസഭകളുള്ള നിയമനിർമ്മാണ സഭയാണുള്ളത്.
ii) ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവയ്ക്ക് ഇരുസഭകളുള്ള നിയമനിർമ്മാണ സഭകളാണുള്ളത്.
iii) കർണ്ണാടകം, ബീഹാർ എന്നിവയ്ക്ക് ഇരുസഭകളുള്ള നിയമനിർമ്മാണ സഭകളാണുള്ളത്.
A
Only (i and ii)
B
Only (i)
C
Only (ii and iii)
D
All of the above (i, ii and iii)
Question 29
ചുവടെ ചേർക്കുന്നതിൽ ശരിയായ പ്രസ്താവനയേത് ?
i) ഭൂമിക്കടിയിലെ ജലസമൃദ്ധമായ ഭാഗത്തിന്റെ മുകൾ പരപ്പാണ് ജലപീഠം.
ii) ഉപരിതലജലം സംഭരിക്കപ്പെടുന്ന സ്വാഭാവിക ഇടങ്ങളാണ് തണ്ണീർതടങ്ങൾ.
iii) ജല പീഠത്തിന്റെ മുകൾ പരപ്പാണ് കിണറ്റിലെ ജലനിരപ്പ്.
A
Only (i and iii)
B
Only (ii and iii)
C
Only (i and ii)
D
All of the above (i, ii and iii)
Question 30
കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനയേത് ?
i) കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആദ്യത്തെ ചെയർപേഴ്സൺ ജസ്റ്റിസ് എം. എം. പരീദ് പിള്ളയാണ്.
ii) കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇപ്പോഴത്തെ ചെയർപേഴ്സൺ ജസ്റ്റിസ് ആന്റണി ഡൊമനിക് ആണ്.
iii) ഡോക്ടർ എസ്. ബലരാമൻ, ശ്രീ. ടി. കെ. വിൽസൺ എന്നിവർ ആദ്യ മനുഷ്യാവകാശകമ്മീഷനിലെ അംഗങ്ങളായിരുന്നു.
A
Only (i and ii)
B
Only (ii and iii)
C
Only (i and iii)
D
All of the above (i, ii and iii)
Sponsored
Question 31
ചുവടെ ചേർക്കുന്ന പ്രസ്താവനകളിൽ ശരിയേത് ?
i) പോസ്കോ നിയമപ്രകാരം ബാലൻ എന്നാൽ 18 വയസ്സിന് താഴെയുള്ള കുട്ടിയാണ്.
ii) പോസ്കോ കുറ്റകൃത്യം ഉടനെ റിപ്പോർട്ട് ചെയ്തില്ലെങ്കിൽ ആറുമാസം വരെ തടവ് ശിക്ഷ ലഭിക്കും.
iii) കെൽസ എന്ന സ്ഥാപനം അതിജീവിതർക്ക് സൗജന്യ നിയമസഹായം നൽകുന്നു.
A
Only (i and ii)
B
Only (i and iii)
C
Only (ii and iii)
D
All of the above (i, ii and iii)
Question 32
താഴെപ്പറയുന്നവയിൽ 'O' രക്തഗ്രൂപ്പിനെ സംബന്ധിക്കുന്ന ശരിയായ വസ്തുത ഏത് ?
A
ആന്റിജനുകളായ ‘A', ‘B' എന്നിവ കാണുന്നു
B
ആന്റിജൻ ‘A' മാത്രം കാണുന്നു
C
ആന്റിബോഡികളായ a, b എന്നിവ കാണുന്നു
D
ആന്റിബോഡി 'a' മാത്രം കാണുന്നു
Question 33
'ജീവമണ്ഡലത്തിന്റെ സംരക്ഷകർ' എന്നറിയപ്പെടുന്നത് ആര് ?
A
സൂക്ഷ്മജീവികൾ
B
സസ്യങ്ങൾ
C
ജന്തുക്കൾ
D
മലനിരകൾ
Question 34
ഹെപ്പറ്റൈറ്റിസിനെ സംബന്ധിക്കുന്ന തെറ്റായ പ്രസ്താവന ഏത് ?
A
ഒരു കരൾ സംബന്ധരോഗമാണ്
B
ഫൈലേറിയൽ വിരകളാണ് ഇതിന് കാരണം
C
മലിനജലത്തിലൂടെ വ്യാപിക്കുന്നു
D
രക്തത്തിലെ ബിലിറൂബിന്റെ അളവ് കൂടുന്നു
Question 35
DNA യിൽ ജീനിന്റെ സ്ഥാനം കണ്ടെത്താൻ സഹായിക്കുന്ന സങ്കേതികവിദ്യ ഏത് ?
A
ജീൻ എഡിറ്റിംഗ്
B
ജീൻ തെറാപ്പി
C
DNA ഫിംഗർ പ്രിന്റിംഗ്
D
ജീൻ മാപ്പിംഗ്
Question 36
താഴെപ്പറയുന്നവയിൽ ജീവിതശൈലീരോഗം അല്ലാത്തത് ?
A
തൊണ്ടമുള്ള്
B
ഫാറ്റിലിവർ
C
ഹൃദയാഘാതം
D
അമിത രക്തസമ്മർദ്ദം
Question 37
'ജനിതക പശ' എന്നറിയപ്പെടുന്ന എൻസൈം ഏത് ?
A
റെസ്ട്രിക്ഷൻ എൻഡോന്യൂക്ലിയേസ്
B
ലയേസ്
C
ലിഗേസ്
D
ഹൈഡ്രോലേസ്
Question 38
അൾട്രാവയലറ്റ് രശ്മികളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏത് ?
i) തരംഗദൈർഘ്യം 400 nm മുതൽ 700 nm വരെയാണ്.
ii) മനുഷ്യശരീരത്തിൽ മെലാനിൻ ഉത്പാദിപ്പിക്കാൻ കാരണമാകുന്നു.
iii) ക്യാൻസർ സെല്ലുകളെ നശിപ്പിക്കാൻ ഉപയോഗിക്കുന്നു.
iv) ജലം ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്നു.
A
i, ii
B
i, iii
C
ii, iv
D
iii, iv
Question 39
ഫോക്കസ് ദൂരം 20 cm ഉള്ള കോൺവെക്സ് ലെൻസിന്റെ വക്രതാ ആരം എത്ര ?
A
40 cm
B
5 cm
C
10 cm
D
20 cm
Question 40
10 kg മാസ്സ് ഉള്ള ഒരു വസ്തു 5 m/s പ്രവേഗത്തിൽ സഞ്ചരിക്കുന്നുവെങ്കിൽ വസ്തുവിന്റെ ആക്കം എത്ര ?
A
2 kg m/s
B
0.5 kg m/s
C
5 kg m/s
D
50 kg m/s
Question 41
ശ്രീഹരിക്കോട്ടയിൽ നിന്നും എസ് എസ് എൽ വി ഡി 2 വിക്ഷേപിച്ച് ഭ്രമണപഥത്തിൽ എത്തിച്ച ഉപഗ്രഹങ്ങളിൽ മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥിനികൾ തയ്യാറാക്കിയ ഉപഗ്രഹമേത് ?
A
ഇ ഒ എസ് – 07
B
ആസാദിസാറ്റ് - 2
C
ജാനസ് – 1
D
കാർട്ടോസാറ്റ് - 3
Question 42
W ഏത് മൂലകത്തിന്റെ പ്രതീകമാണ് ?
A
വനേഡിയം
B
ടങ്സ്റ്റൺ
C
മെർക്കുറി
D
ടിൻ
Question 43
ചുവടെ നൽകിയിരിക്കുന്നവയിൽ കപട സംക്രമണ മൂലകം ഏത് ?
A
കാഡ്മിയം
B
മാംഗനീസ്
C
കൊബാൾട്ട്
D
ക്രോമിയം
Question 44
ന്യൂക്ലിയർ റിയാക്ടറുകളിൽ ഉപയോഗിക്കുന്ന ഇന്ധനം ഏത് ?
A
ജർമ്മേനിയം
B
സിർക്കോണിയം
C
ടൈറ്റാനിയം
D
പ്ലൂട്ടോണിയം
Question 45
അറ്റോമികസംഖ്യ 11 ആയ മൂലകത്തിന്റെ L ഷെല്ലിൽ എത്ര ഇലക്ട്രോണുകൾ ഉണ്ട് ?
A
2
B
1
C
8
D
7
Sponsored
Question 46
വെള്ളായിയപ്പൻ കേന്ദ്രകഥാപാത്രമായി വരുന്ന ഒ. വി. വിജയൻ രചിച്ച ചെറുകഥ ഏത് ?
A
അശാന്തി
B
കടൽത്തീരത്ത്
C
കാറ്റുപറഞ്ഞ കഥ
D
ബാലബോധിനി
Question 47
ശബ്ദസുന്ദരൻ എന്നറിയപ്പെടുന്ന കവി ആര് ?
A
ചങ്ങമ്പുഴ കൃഷ്ണപിള്ള
B
വയലാർ രാമവർമ്മ
C
വള്ളത്തോൾ
D
പി. ഭാസ്കരൻ
Question 48
ഒളിംപിക്സിൽ ആദ്യമായി മെഡൽ നേടിയ ഇന്ത്യൻ വനിത ആര് ?
A
പി. ടി. ഉഷ
B
മേരികോം
C
പി. വി. സിന്ധു
D
കർണ്ണം മല്ലേശ്വരി
Question 49
ഉരുളകിഴങ്ങ് തിന്നുന്നവർ (പൊട്ടറ്റോ ഈറ്റേഴ്സ്) എന്ന ചിത്രം വരച്ചത് ആര് ?
A
ലിയോനാർഡോ ഡാവിഞ്ചി
B
റാഫേൽ സാൻസിയോ
C
പോൾ സെസാൻ
D
വിൻസെന്റ് വാൻഗോഗ്
Question 50
ഇന്ത്യയിലെ ആദ്യ കടലാസ് രഹിത ഹൈക്കോടതി ഏത് ?
A
ഡൽഹി ഹൈക്കോടതി
B
ഗുജറാത്ത് ഹൈക്കോടതി
C
കേരള ഹൈക്കോടതി
D
തമിഴ്നാട് ഹൈക്കോടതി
Question 51
1 + 2 + 3 + ..... + 50 = -----
A
100
B
1275
C
2500
D
1000
Question 52
9 - [8 - (8 - 6 x 2) ÷ 4]
A
0
B
6
C
-6
D
1
Question 53
0.1 ന്റെ എത്ര ശതമാനമാണ് 0.01 ?
A
100
B
1/10
C
0.1
D
10
Question 54
A
23
B
10
C
12
D
70
Question 55
ഒരു സാധനത്തിന്റെ വില 80 രൂപ. ഇതിന്റെ വില 25% കൂടി. അതിനുശേഷം കൂടിയ വില 25% കുറഞ്ഞു. എങ്കിൽ അതിന്റെ ഇപ്പോഴത്തെ വില എന്ത് ?
A
75
B
80
C
85
D
100
Question 56
'JUNE' എന്നത് ‘VKFO' എന്നും, 'ANIMAL' എന്നത് 'JOBMBN' എന്നും കോഡ് ചെയ്താൽ 'TIME' എന്നതിന്റെ കോഡ് എന്തായിരിക്കും ?
A
JUFN
B
UJNF
C
FNJU
D
RGKC
Question 57
2008 ജനുവരി 1 ചൊവ്വാഴ്ചയാണെങ്കിൽ 2009 ജനുവരി 1 ഏതു ദിവസമായിരിക്കും ?
A
തിങ്കൾ
B
ചൊവ്വ
C
വ്യാഴം
D
ബുധൻ
Question 58
3 : 108 :: ? : 500, ആയാൽ '::' എന്ന ചിഹ്നത്തിന്റെ ഇടതുവശത്തുള്ള രണ്ടു സംഖ്യകൾക്കിടയിലുള്ള അതേ ബന്ധം പാലിക്കത്തക്ക വിധത്തിൽ ചോദ്യചിഹ്നത്തിനുയോജിക്കുന്ന സംഖ്യ ഏത് ?
A
6
B
5
C
4
D
7
Question 59
A × B എന്നാൽ A, B യുടെ മകളാണ്.
A + B എന്നാൽ A, B യുടെ ഭർത്താവാണ്.
A - B എന്നാൽ A, B യുടെ സഹോദരിയാണ്.
എങ്കിൽ P + Q - R × S എന്നതിനെ സംബന്ധിച്ച് ശരിയായത് ഏത് ?
A
P, S ന്റെ മകനാണ്
B
Q, R ന്റെ സഹോദരനാണ്
C
S, R ന്റെ മകളാണ്
D
P, S ന്റെ മരുമകനാണ്
Question 60
മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമായ കൂട്ടം ഏത് ?
A
ELG
B
PTC
C
HRJ
D
GQJ
Sponsored
Question 61
Use the correct question tag for the following sentence.
Suma broke the glass, -------
A
did she?
B
didn't she?
C
does she?
D
doesn't she?
Question 62
Drugs and liquor ------- injurious to health.
A
is
B
has
C
are
D
was
Question 63
Pick out the correct spelling from the following options.
A
Lazyness
B
Lazynes
C
Lazyiness
D
Laziness
Question 64
Pick out the most suitable word from the options given below.
Lily gave up the struggle in ----------
A
grievous
B
delay
C
despair
D
exclaim
Question 65
Misty plays a -------- role in the film.
A
dual
B
duel
C
done
D
do
Question 66
Antonym of dusk
A
Daily
B
Bench
C
Dawn
D
Day
Question 67
Opposite gender of drake
A
Doe
B
Duck
C
Donkey
D
Dove
Question 68
Ronald is coming -------- an aeroplane.
A
if
B
on
C
by
D
with
Question 69
Correct the following sentence using the appropriate option.
Ramesh saw a eagle in the zoo.
A
an
B
of
C
a
D
on
Question 70
Change the following sentence into passive voice.
Kamala loves Mini.
A
Mini loved Kamala.
B
Mini is loved by Kamala.
C
Mini loves Kamala.
D
Mini is loving Kamala.
Question 71
അഗ്നി - പര്യായപദം എഴുതുക.
A
അനിലൻ
B
അനിലം
C
അനലൻ
D
അനിശം
Question 72
ലേഖകൻ - സ്ത്രീലിംഗം എഴുതുക.
A
ലേഖിനി
B
ലേഖിക
C
ലേഖ
D
ലേഖനി
Question 73
ശരത് + ചന്ദ്രൻ ചേർത്തെഴുതുമ്പോൾ
A
ശരശ്ചന്ദ്രൻ
B
ശരത്ചന്ദ്രൻ
C
ശരച്ഛന്ദ്രൻ
D
ശരച്ചന്ദ്രൻ
Question 74
'ഫലേച്ഛ കൂടാതെ' എന്നർത്ഥം വരുന്ന പദം ഏത് ?
A
നിഷ്കാമം
B
നിഷ്ഫലം
C
നിഷ്കൃതം
D
നിഷ്കൃപം
Question 75
ശ്ലാഘ്യം - വിപരീതപദം എഴുതുക.
A
ഗാർഹ്യം
B
ഗർഹ്യം
C
ഗ്രാഹ്യം
D
ഗൃഹ്യം
Sponsored
Question 76
വാഗർഥം പിരിക്കുമ്പോൾ
A
വാഗ് + അർഥം
B
വാഗ + അർഥം
C
വാഗ്ഗ് + അർഥം
D
വാക് + അർഥം
Question 77
ശരിയായ വാക്യം എടുത്തെഴുതുക.
A
അവന്റെ ഭാവിയെപ്പറ്റി ഓർത്തു ഞാൻ ആശങ്കാകുലനാണ്.
B
ഓരോ വീടുതോറും കയറണം.
C
ആ സമയത്ത് എനിക്ക് ഒന്നും തോന്നിയില്ല.
D
ഇങ്ങനെ നാണം കെട്ട് ജീവിക്കുന്നതിനെക്കാൾ ഭേദം മരിക്കുകയല്ലേ നല്ലത് ?
Question 78
പൂജക ബഹുവചനത്തിനുദാഹരണം എഴുതുക.
A
പെങ്ങൾ
B
നിങ്ങൾ
C
ഞങ്ങൾ
D
കുഞ്ഞുങ്ങൾ
Question 79
അർഥ വ്യത്യാസം എഴുതുക.
കന്ദരം - ഗുഹ
കന്ധരം - -----
A
പല്ലക്ക്
B
കഴുത്ത്
C
മുള
D
മുല്ല
Question 80
'ഉട്ടോപ്യ' എന്ന ശൈലി സൂചിപ്പിക്കുന്ന ആശയമെന്ത് ?
A
ദുർഘടമായ സ്ഥലം
B
പ്രായോഗികമല്ലാത്തത്
C
ആശങ്കയുണ്ടാക്കുന്നത്
D
ദുരിത പൂർണ്ണമായ ഭാവനാലോകം
Question 81
2014-ലെ കേരള പ്രിസണുകളും സംശുദ്ധീകരണ സാന്മാർഗീകരണ സേവനങ്ങളും (നിർവ്വഹണ) ചട്ടങ്ങൾ പ്രകാരം സ്പെഷ്യൽ സബ് ജയിലുകളിൽ പാർപ്പിക്കുന്നത് താഴെ പറയുന്നതിൽ ഏത് വിഭാഗത്തിൽ ഉള്ളവരെയാണ് ?
A
3 മാസം
B
1 മാസം
C
6 മാസം
D
ഇതൊന്നുമല്ല
Question 82
2014-ലെ കേരള പ്രിസണുകളും സംശുദ്ധീകരണ സാന്മാർഗീകരണ സേവനങ്ങളും (നിർവ്വഹണ) ചട്ടങ്ങൾ 139 വകുപ്പ് പ്രകാരം പുരുഷ അസിസ്റ്റ് പ്രിസൺ ഓഫീസർ വിഭാഗത്തിൽ വരാത്തത് താഴെ പറയുന്നത് ഏതാണ് ?
A
പ്രിസൺ ഓഫീസർ
B
ഗേറ്റ് കീപ്പർ
C
ഡെപ്യൂട്ടി പ്രിസൺ ഓഫീസർ
D
ഇവയെല്ലാം
Question 83
തടവ് ശിക്ഷ അനുഭവിക്കുന്ന ഒരു വ്യക്തിയെ പഠനാവശ്യത്തിനായി മോചിപ്പിക്കുന്നതിന് സർക്കാറിനധികാരം നൽകുന്ന ക്രിമിനൽ നടപടി ചട്ടം ഏതാണ് ?
A
432(6)
B
334(A)
C
294(B)
D
ഇതൊന്നുമല്ല
Question 84
ബോർസ്റ്റൽ സ്കൂളിൽ പാർപ്പിക്കുന്നത് താഴെ പറയുന്നതിൽ ഏത് വിഭാഗത്തിൽ പ്പെട്ടവരെയാണ് ?
A
18 വയസ്സിൽ താഴെയുള്ളവർ
B
16 വയസ്സിൽ താഴെയുള്ളവർ
C
21 വയസ്സിൽ താഴെയുള്ളവർ
D
24 വയസ്സിൽ താഴെയുള്ളവർ
Question 85
ശിക്ഷാ പ്രതികളുടെ അകാല വിടുതൽ ശുപാർശ ചെയ്യുന്നതിനുള്ള ഉപദേശക സമിതിയുടെ ചെയർമാൻ ആരാണ് ?
A
ജില്ലാ സെഷൻസ് ജഡ്ജ്
B
ജയിൽ സൂപ്രണ്ട്
C
ജില്ലാ കളക്ടർ
D
ജയിൽ വകുപ്പ് മേധാവി
Question 86
1993-ലെ മനുഷ്യാവകാശ നിയമം അനുസരിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നതെന്ന് ?
A
1993 ഒക്ടോബർ 12
B
1993 ജനുവരി 23
C
1994 ജനുവരി 23
D
1993 ഡിസംബർ 10
Question 87
ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെ നിയമിക്കാനുള്ള അധികാരം ആർക്കാണ് ?
A
രാഷ്ട്രപതി
B
സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
C
പ്രധാനമന്ത്രി
D
മാനവ വിഭവശേഷി വകുപ്പ് മന്ത്രി
Question 88
താഴെ പറയുന്നതിൽ ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ എക്സ് ഒഫീഷ്യോ മെമ്പറല്ലാത്തത് ആര് ?
A
ദേശീയ വനിത കമ്മീഷൻ ചെയർപേഴ്സൺ
B
കേന്ദ്ര നിയമ വകുപ്പ് മന്ത്രി
C
ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ ചെയർമാൻ
D
ദേശീയ പട്ടികജാതി കമ്മീഷൻ ചെയർമാൻ
Question 89
ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളെ ശുപാർശ ചെയ്യുന്ന കമ്മറ്റിയുടെ ചെയർമാൻ ആര് ?
A
ഉപരാഷ്ട്രപതി
B
ലോക്സഭാ പ്രതിപക്ഷ നേതാവ്
C
പ്രധാനമന്ത്രി
D
ഇതൊന്നുമല്ല
Question 90
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ മുഖ്യ കാര്യനിർവഹണ ഉദ്യോഗസ്ഥൻ.
A
സെക്രട്ടറി ജനറൽ
B
അദ്ധ്യക്ഷൻ
C
കമ്മീഷണർ
D
ഉപാദ്ധ്യക്ഷൻ
Sponsored
Question 91
ഇന്ത്യയുടെ ആദ്യത്തെ വനിതാ മുഖ്യ വിവരാവകാശ കമ്മീഷണർ.
A
സുഷമ സിങ്ങ്
B
ദീപക് സന്ധു
C
പൂർണ്ണിമ അദ്വാനി
D
സുഷമ സ്വരാജ്
Question 92
വിവരാവകാശ നിയമ പ്രകാരം വിവരം ലഭിക്കുന്നതിന് ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവർ നൽകേണ്ട ഫീസ്.
A
100 രൂപ
B
150 രൂപ
C
50 രൂപ
D
ഇതൊന്നുമല്ല
Question 93
ജനാധിപത്യത്തിന്റെ സൂര്യ തേജസ് എന്നറിയപ്പെടുന്ന നിയമം താഴെ പറയുന്നതിൽ ഏതാണ് ?
A
മനുഷ്യാവകാശ നിയമം
B
ബാലാവകാശ നിയമം
C
വിവരാവകാശ നിയമം
D
ബാല വേല നിരോധന നിയമം
Question 94
വിവരാവകാശ നിയമത്തിൽ ഒപ്പു വച്ച രാഷ്ട്രപതിയാര് ?
A
കെ. ആർ. നാരായണൻ
B
പ്രണബ് കുമാർ മുഖർജി
C
എ. പി. ജെ. അബ്ദുൾ കലാം
D
ഇവരാരുമല്ല
Question 95
കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറെയും, കമ്മീഷണർമാരെയും നിയമിക്കുന്നതാര് ?
A
രാഷ്ട്രപതി
B
പ്രധാനമന്ത്രി
C
സുപ്രീംകോടതി ചീഫ് ജസ്റ്റിസ്
D
ഇവരാരുമല്ല
Question 96
മനോവിശ്ലേഷണ സിദ്ധാന്തം വിശദീകരിച്ചത് ആരാണ് ?
A
ഗാർഡ്നർ
B
ഫ്രോയ്ഡ്
C
ആൽപ്പോർട്ട്
D
ബിനെ
Question 97
താഴെപ്പറയുന്നതിൽ ദൃശ്യസ്ഥലകാല ബുദ്ധി (സ്പെഷ്യൽ ബുദ്ധി) കൂടുതലായുള്ളത് ആർക്കാണ് ?
A
ശിൽപ്പികൾ
B
എഴുത്തുകാർ
C
സംഗീതജ്ഞർ
D
രാഷ്ട്രീയക്കാർ
Question 98
ഭൂകമ്പം, മലിനീകരണം തുടങ്ങിയവ ഏത് സമർദ്ദത്തിന് ഉദാഹരണമാണ് ?
A
ശാരീരികം
B
മാനസികം
C
പാരിസ്ഥിതികം
D
ആന്തരികം
Question 99
ലക്ഷ്യം നേടിയെടുക്കുന്നതിൽ തടസ്സം നേരിടേണ്ടി വരുമ്പോൾ ---------- ഉണ്ടാകുന്നു.
A
സംയോജനം
B
ഉത്കണ്ഠ
C
അഭിപ്രേരണ
D
ഇച്ഛാഭംഗം
Question 100
ബാഹ്യമായ ബഹുമതികൾക്ക് വേണ്ടി അല്ലാതെ വ്യക്തിപരമായ താൽപ്പര്യം കൊണ്ട് ചെയ്യുന്ന പ്രവർത്തനങ്ങൾ എല്ലാം ഏത് തരം അഭിപ്രേരണയ്ക്ക് ഉദാഹരണമാണ് ?
A
ബാഹ്യ അഭിപ്രേരണ
B
ആന്തരിക അഭിപ്രേരണ
C
അധികാര അഭിപ്രേരണ
D
അംഗീകാര അഭിപ്രേരണ