നിങ്ങളുടെ നാട്ടിലെ ഗ്രാമീൺ ബാങ്കുകളിൽ ജോലി നേടാം – 9995 ഒഴിവുകൾ

You can get job in Grameen Banks in your locality

നിങ്ങളുടെ നാട്ടിലെ ഗ്രാമീൺ ബാങ്കുകളിൽ ജോലി നേടാം – 9995 ഒഴിവുകൾ: രാജ്യത്തെ വിവിധ റീജണൽ റൂറൽ ബാങ്കുകളിലെ ഓഫീസർ, ഓഫീസ് അസിസ്റ്റന്റ് തസ്തികകളിലേക്കുള്ള നിയമനത്തിനായി ഇന്ത്യൻ ബാങ്കിങ് പേഴ്‌സണൽ സെലക്‌ഷൻ (ഐ.ബി.പി.എസ്.) നടത്തുന്ന 2024-ലെ പൊതുപരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഓഫീസ് അസിസ്റ്റന്റ്, ഓഫീസർ (സ്റ്റെയിൽ I, II, III) തസ്തികകളിലായി 9995 ഒഴിവുകളാണ് നിലവിലുള്ളത്. ബിരുദധാരികൾക്കും സി.എ/ എം.ബി.എ. യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. ഓഗസ്റ്റ് മാസത്തിൽ പരീക്ഷ നടക്കും. ഓൺലൈനായി അപേക്ഷിക്കണം.

കേരളത്തിലെ ഒഴിവുകൾ: കേരളത്തിലെ ഏക റീജണൽ റൂറൽ ബാങ്കായ കേരള ഗ്രാമീൺ ബാങ്കിൽ 330 ഒഴിവാണുള്ളത്.

പ്രായം

  • ഓഫീസ് അസിസ്റ്റന്റ് (മൾട്ടി പർപ്പസ്): 18-28.
  • ഓഫീസർ (സ്റ്റെയിൽ-l): 18-30
  • ഓഫീസർ (സ്റ്റെയിൽ -II): 21-32
  • ഓഫീസർ (സ്റ്റെയിൽ-III): 21-40

2024 ജൂൺ ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. ഉയർന്ന പ്രായപരിധിയിൽ എസ്.സി, എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഭിന്നശേഷിക്കാർക്ക് 10 വർഷത്തെയും ഇളവ് ലഭിക്കും. ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് വിധവകൾക്കും പുനർവിവാഹിതരാവാത്ത വിവാഹമോചിതകൾക്കും 35 വയസ്സുവരെ (ഒ.ബി.സി. – 38, എസ്‌ സി, എസ്‌.ടി. – 40) അപേക്ഷിക്കാം. വിമുക്തഭടന്മാർക്കും നിയമാനസൃത വയസ്സിളവുണ്ട്.

യോഗ്യത

ഓഫീസ് അസിസ്റ്റന്റ് (മൾട്ടിപർപ്പസ്)

ഏതെങ്കിലും വിഷയത്തിൽ ബിരുദം. അപേക്ഷിക്കുന്ന ബാങ്ക് ഉൾപ്പെടുന്ന സ്ഥലത്തെ പ്രാദേശികഭാഷ അറിയണം. കംപ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് മുൻഗണനയുണ്ട്.

ഓഫീസർ സ്കെയിൽ-I (അസിസ്റ്റന്റ് മാനേജർ)

ഏതെങ്കിലും വിഷയത്തിൽ ബിരുദം. അഗ്രികൾച്ചർ, ഹോർട്ടികൾച്ചർ, ഫോറസ്ട്രി, അനിമൽ ഹസ്ബൻഡ്രി, വെറ്ററിനറി സയൻസ്, അഗ്രികൾച്ചറൽ എൻജിനീയറിങ്, പിസികൾച്ചർ, അഗ്രികൾച്ചറൽ മാർക്കറ്റിങ് ആൻഡ് കോ-ഓപ്പറേഷൻ, ഇൻഫർമേഷൻ ടെക്നോളജി, മാനേജ്മെന്റ്, ലോ, ഇക്കണോമിക്സ്, അക്കൗണ്ടൻസി എന്നീ വിഷയങ്ങൾക്ക് മുൻഗണന ലഭിക്കും. കംപ്യൂട്ടർ പരിജ്ഞാനമുള്ളവർക്കും മുൻഗണനയുണ്ടായിരിക്കും. അപേക്ഷിക്കുന്ന ബാങ്ക് ഉൾപ്പെടുന്ന സ്ഥലത്തെ പ്രാദേശികഭാഷ അറിയണം. കംപ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് മുൻഗണന ലഭിക്കും.

ഓഫീസർ സ്കെയിൽ-II ജനറൽ ബാങ്കിങ് ഓഫീസർ (മാനേജർ)

50 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദവും ബാങ്കുകളിലോ ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷനുകളിലോ രണ്ടുവർഷത്തെ പ്രവർത്തനപരിചയവും. ബാങ്കിങ്, ഫിനാൻസ്, മാർക്കറ്റിങ്, അഗ്രികൾച്ചർ, ഹോർട്ടികൾച്ചർ, ഫോറസ്ട്രി, അനിമൽ ഹസ്ബൻഡ്രി, വെറ്ററിനറി സയൻസ്, അഗ്രികൾച്ചറൽ എൻജിനീയറിങ്, പിസികൾച്ചർ, അഗ്രികൾച്ചറൽ മാർക്കറ്റിങ് ആൻഡ് കോഓപ്പറേഷൻ, ഇൻഫർമേഷൻ ടെക്നോളജി, മാനേജ്മെന്റ്, ലോ, ഇക്കണോമിക്സ്, അക്കൗണ്ടൻസി എന്നീ വിഷയങ്ങളിൽ ബിരുദം നേടിയർക്ക് മുൻഗണന ലഭിക്കും.

ഓഫീസർ സ്റ്റെയിൽ-II സ്പെഷ്യലിസ്റ്റ് ഓഫീസേഴ്‌സ് (മാനേജർ)

ഇലക്ട്രോണിക്സ്, കമ്യൂണിക്കേഷൻ, കംപ്യൂട്ടർ സയൻസ്, ഐ.ടി.യിൽ 50 ശതമാനം മാർക്കോടെയുള്ള ബിരുദവും ഒരുവർഷത്തെ പ്രവർത്തനപരിചയവും. അല്ലെങ്കിൽ ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയിൽനിന്നുള്ള സി.എ.യും ചാർട്ടേഡ് അക്കൗണ്ടന്റായി ഒരു വർഷത്തെ പ്രവർത്തനപരിചയവും. അല്ലെങ്കിൽ 50 ശതമാനം മാർക്കോടെയുള്ള നിയമബിരുദവും അഭിഭാഷകനായോ ബാങ്ക്/ ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷനുകളുടെ ലോ ഓഫീസറായോ രണ്ടുവർഷത്തെ പ്രവർത്തനപരിചയവും. അല്ലെങ്കിൽ സി.എ./എം.ബി.എ.യും (ഫിനാൻസ്) ഒരുവർഷത്തെ പ്രവർത്തനപരിചയവും. എം.ബി.എ.യും (മാർക്കറ്റിങ്) ഒരുവർഷത്തെ പ്രവർത്തനപരിചയവും. 50 ശതമാനം മാർക്കോടെ അല്ലെങ്കിൽ അഗ്രികൾച്ചർ/ ഹോർട്ടികൾച്ചർ/ ഡെയറി/ അനിമൽ ഹസ്‌ബൻഡ്രി/ ഫോറസ്ട്രി/ വെറ്ററിനറി സയൻസ്, അഗ്രികൾച്ചറൽ എൻജിനീയറിങ്, പിസികൾച്ചർ എന്നിവയിലൊന്നിൽ ബിരുദം/ തത്തുല്യവും രണ്ടുവർഷത്തെ പ്രവർത്തനപരിചയവും.

ഓഫീസർ സ്കെയിൽ-III സീനിയർ മാനേജർ)

50 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ നേടിയ ബിരുദം/ തത്തുല്യം, ബാങ്ക്/ ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷനിൽ ഓഫീസർ തസ്തികയിൽ അഞ്ചുവർഷത്തെ പ്രവർത്തന പരിചയം. ബാങ്കിങ്, ഫിനാൻസ്, മാർക്കറ്റിങ്, അഗ്രികൾച്ചർ, ഹോർട്ടികൾച്ചർ, ഫോറസ്ട്രി, അനിമൽ ഹസ്ബൻഡ്രി, വെറ്ററിനറി സയൻസ്, അഗ്രികൾച്ചറൽ എൻജിനീയറിങ്, പിസികൾച്ചർ, അഗ്രികൾച്ചറൽ മാർക്കറ്റിങ് ആൻഡ് കോ-ഓപ്പറേഷൻ, ഇൻഫർമേഷൻ ടെക്നോളജി, മാനേജ്മെന്റ്, ലോ, ഇക്കണോമിക്സ്. അക്കൗണ്ടൻസി എന്നിവയിൽ ഡിഗ്രിയോ ഡിപ്ലോമയോ ഉള്ളവർക്ക് മുൻഗണന ലഭിക്കും.

അപേക്ഷാഫീസ്

എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാർക്ക് 175 രൂപയും മറ്റുള്ളവർക്ക് 850 രൂപയുമാണ് ജി.എസ്.ടി. ഉൾപ്പെടെയുള്ള ഫീസ്. ഓൺലൈനായി ജൂൺ 27 വരെ ഫീസടയ്ക്കാം.

പരീക്ഷ

ഓഫീസ് അസിസ്റ്റന്റ്, ഓഫീസർ സ്കെയിൽ-I തസ്തികകളിലേക്ക് പ്രിലിമിനറി പരീക്ഷയും മെയിൻ പരീക്ഷയും ഉണ്ടാവും. ഓൺലൈനായി, ഒബ്ജക്ടീവ് മാതൃകയിലായിരിക്കും പരീക്ഷ നടത്തുക. ഓഫീസ് അസിസ്റ്റന്റിന് റീസണിങ്, ന്യൂമറിക്കൽ എബിലിറ്റി എന്നിവയും ഓഫീസർ സ്സെയിൽ-I-ന് റീസണിങ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് എന്നിവയുമായിരിക്കും വിഷയങ്ങൾ. 80 മാർക്കിനായിരിക്കും പരീക്ഷ. 45 മിനിറ്റാണ് സമയം. ഇംഗ്ലീഷ്, ഹിന്ദി എന്നിവയ്ക്കുപുറമേ മലയാളത്തിലും ചോദ്യങ്ങൾ ലഭിക്കും. തെറ്റുത്തരത്തിന് നാലിലൊന്ന് നെഗറ്റീവ് മാർക്കുണ്ടാവും. ഓഫീസർ സ്കെയിൽ-II, ഓഫീസർ സ്കെയിൽ -III തസ്തികകളിലേക്ക് ഒറ്റഘട്ടം പരീക്ഷയേ ഉണ്ടാവൂ. 200 മാർക്കിനായിരിക്കും ഈ തസ്തികകളിലെ പരീക്ഷ. ഹിന്ദി, ഇംഗ്ലീഷ് എന്നിവയായിരിക്കും ഈ പരീക്ഷയുടെ മാധ്യമങ്ങൾ. സിലബസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ ലഭിക്കും.

പരീക്ഷാകേന്ദ്രങ്ങൾ

പ്രിലിമിനറി പരീക്ഷയ്ക്ക് കേരളത്തിൽ ആലപ്പുഴ, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂർ എന്നിവിടങ്ങളിൽ കേന്ദ്രമുണ്ടാവും. മെയിൻ പരീക്ഷയ്ക്ക് കൊച്ചി, കൊഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലായിരിക്കും കേന്ദ്രങ്ങൾ.

അപേക്ഷ

ഒരാൾക്ക് രണ്ട് തസ്തികയ്ക്കുവരെ അപേക്ഷിക്കാം. ഓഫീസർ (മൾട്ടി പർപ്പസ്) തസ്തികയ്ക്കും ഓഫീസർ തസ്തികയിലെ സ്റ്റെയിൽ I, II, III എന്നിവയിലെ ഒന്നിനുമാണ് അപേക്ഷിക്കാനാവുക. എന്നാൽ, ഇതിന് വെവ്വേറെ ഫീസടയ്ക്കണം. ഓണലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷയോടൊപ്പം ഒപ്പ്, ഫോട്ടോ, കൈകൊണ്ടെഴുതിയ പ്രസ്താവന, ആവശ്യമായ സർട്ടിഫിക്കറ്റുകൾ എന്നിവ വിജ്ഞാപനത്തിൽ നിർദേശിച്ചിരിക്കുന്ന മാതൃകയിൽ അപലോഡ് ചെയ്യണം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനത്തിനും അപേക്ഷിക്കുന്നതിനും www.ibps.in സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 27.

Nidheesh C V
Nidheesh C V

I'm Nidheesh C V, a dedicated educator, author, blogger, and vlogger based in Kerala, India, founder of Easy PSC. For over a decade, I’ve guided students towards their government job dreams. Let’s work together to achieve your goals.

Articles: 316

Leave a Reply

Your email address will not be published. Required fields are marked *