പത്താം ക്ലാസ് യോഗ്യത ഉള്ള ഒരു ഉദ്യോഗാർത്ഥി ആണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്ക് കേരള ഹൈക്കോടതിയിൽ ജോലി നേടാം. കേരള ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ് പോർട്ടലായ ‘ഹൈ കോർട്ട് ഓഫ് കേരള റിക്രൂട്ട്മെന്റ് പോർട്ടൽ’ ഓഫീസ് അറ്റൻഡന്റ് പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. റിക്രൂട്ട്മെന്റ് നംബർ 9/2024 ആണ്. പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് നേടാവുന്ന ഒരു പവ്വർ ഉള്ള ജോലിയാണ് ഇത്. കേരള ഹൈക്കോടതിയിലേക്ക് വിളിച്ചിരിക്കുന്ന ഓഫീസ് അറ്റൻഡന്റ് പോസ്റ്റിനെ പറ്റിയും അപേക്ഷിക്കേണ്ടതിനെ പറ്റിയുമുള്ള കൂടുതൽ വിവരങ്ങൾ നോക്കാം.
റിക്രൂട്ട്മെന്റ് നംബർ 9/2024 ആയ ഈ പോസ്റ്റിലേക്ക് ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്. https://hckrecruitment.keralacourts.in എന്നതാണ് ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള വെബ്സൈറ്റ്. 23000 രൂപ മുതൽ 50200 രൂപ വരെ ശമ്പളം ലഭിക്കും. 34 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത് പ്രതീക്ഷിക്കുന്ന ഒഴിവുകളാണ്. കൂടാനും കുറയാനും ചാൻസ് ഉണ്ട്.
02/01/1988 നും 01/01/2006 നും ഇടയിൽ ജനിച്ചവർക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് ലഭിക്കും. പത്താം ക്ലാസ് (SSLC) വിജയമാണ് ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത. എന്നാൽ ഡിഗ്രി പാസ്സാകുവാൻ പാടില്ല.
100 മാർക്കിന്റെ OMR പരീക്ഷയുടെയും ഇന്റർവ്യൂ വിന്റെയും അടിസ്ഥാനത്തിലാണ് നിയമനം ലഭിക്കുക. 75 മിനിറ്റായിരിക്കും പരീക്ഷാ സമയം. ഇംഗ്ലീഷിലും മലയാളത്തിലും ആയിരിക്കും പരീക്ഷ നടത്തുക. സിലബസിൽ,
- ജനറൽ നോളജ് & കരണ്ട് അഫേഴ്സ് – 50 Marks
- ന്യൂമറിക്കൽ എബിലിറ്റി – 20 Marks
- മെന്റൽ എബിലിറ്റി – 15 Marks
- ജനറൽ ഇംഗ്ലീഷ് – 15 Marks
എന്നിങ്ങനെയാണ് വരുന്നത്. ശരിയായ ഒരു ഉത്തരത്തിന് ഒരു മാർക്ക് ലഭിക്കുന്നതും തെറ്റിയ ഒരു ഉത്തരത്തിന് 1/4 മാർക്ക് വീതം നഷ്ടമാകുന്നതും ആയിരിക്കും. OMR പരീക്ഷയിൽ വിജയിക്കുന്നവർക്ക് ഇന്റർവ്യൂ നടത്തും. 10 മാർക്കിന്റെ ഇന്റർവ്യൂ ആണ് നടക്കുക. ഇതിൽ 35% മാർക്ക് നേടുന്നവരായിരിക്കും റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുക.
500 രൂപയാണ് അപേക്ഷാ ഫീസ് വരുന്നത്. SC/ST, ജോലി ഇല്ലാത്ത ഭിന്ന ശേഷിക്കാർക്കും ഫീസ് ഇല്ല. തിരുവനന്തപുരം, ആലപ്പുഴ, എർണാകുളം, തൃശ്ശൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങൾ ലഭിക്കുക. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന വേളയിൽ പരീക്ഷാ കേന്ദ്രം സെലക്ട് ചെയ്യാവുന്നതാണ്.
https://hckrecruitment.keralacourts.in/hckrecruitment/Recruitment വെബ്സൈറ്റിലെ ‘One Time Registration’ എന്ന ലിങ്ക് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാൻ തുടങ്ങുന്നത് 05/06/2024 മുതലാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി 02/07/2024 ആണ്. ഓൺലൈൻ ആയി ഫീ അടക്കേണ്ട തിയ്യതിയും ഇത് തന്നെ ആണ്. ഓഫ് ലൈനായി 05/07/2024 മുതൽ 11/07/2024 വരെ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ശ്രദ്ധാപൂർവ്വം വായിക്കുക. അതിന് ശേഷം മാത്രം ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കുക.