പ്രശസ്ത ഗുസ്തി താരം സാക്ഷി മാലികിന്റെ ആത്മകഥയാണ് വിറ്റ്നെസ് – സാക്ഷി മാലിക് (WITNESS – SAKSHI MALIK). ഗുസ്തിയിൽ ഒളിമ്പിക് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാണ് സാക്ഷി മാലിക്. ഇന്ത്യയിലെ മികച്ച വനിതാ ഗുസ്തി താരം തന്റെ കഥപറയുകയാണ് ഈ പുസ്തകത്തിലൂടെ. ഇംഗ്ലീഷ് ഭാഷയിലാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. MRP 799 രൂപയായ ഈ പുസ്തകം ഇപ്പോൾ 36% ഡിസ്കൗണ്ട് ഓടു കൂടി ആമസോൺ വഴി വാങ്ങാം. ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്. ഹാർഡ് കവർ പുസ്തകത്തിന് 515 രൂപയും kindle എഡിഷന് 489.25 രൂപയുമാണ് വില വരുന്നത്.
2023 ഡിസംബറിൽ ആണ് സാക്ഷി മാലിക് പ്രൊഫഷണൽ ഗുസ്തിയിൽ നിന്നും വിരമിക്കുന്നത്. റിങ് നുള്ളിലെ ഗുസ്തി മാത്രം അല്ല, പിന്നാം പുറത്ത് നടക്കുന്ന ഗുസ്തിയെക്കുറിച്ചും സാക്ഷി തുറന്ന് പറയുന്നു. താൻ നേടിയതെല്ലാം പണയപ്പെടുത്താൻ വരെ തയ്യാറായ സാക്ഷിയുടെ പോരാട്ടം. ഒരു കായിക താരവും മികച്ച ഫോമിലുള്ളപ്പോൾ അവരുടെ കരിയർ അവസാനിപ്പിക്കില്ല. ഈ ഉജ്ജ്വലമായ ഓർമക്കുറിപ്പിൽ, സാക്ഷി അവളുടെ കുട്ടിക്കാലം മുതലുള്ള കഥകൾ പറഞ്ഞു വയ്ക്കുന്നു. റോഹ്തക്കിലെ ഗുസ്തിയുടെ ആമുഖം, റിയോ ഒളിമ്പിക്സിലെ അവളുടെ വിജയം, ഒളിമ്പിക്സിന് ശേഷമുള്ള അവളുടെ യാത്ര, പരിക്കുകൾക്കും പ്രശ്നങ്ങൾക്കും മേലുള്ള അവളുടെ പോരാട്ടങ്ങളും വിജയങ്ങളും, ഒടുവിൽ അവളുടെ ഏറ്റവും പുതിയ വിശേഷങ്ങളും ഈ പുസ്തകത്തിൽ രേഖപ്പെടുത്തുന്നു.
ഒരു കായിക ക്ലാസിക്കായി കണക്കാക്കുന്ന ഈ പുസ്തകത്തിലെ വരികളിൽ ആത്മാർത്ഥതയും ധൈര്യവും നിഴലിച്ച് കാണാം.