₹0.00

No products in the cart.

HomeBlogകേരള ദേവസ്വം റിക്രൂട്ട്മെന്റ് സർട്ടിഫിക്കറ്റ് പരിശോധനക്കുള്ള തിയ്യതി പ്രഖ്യാപിച്ചു

കേരള ദേവസ്വം റിക്രൂട്ട്മെന്റ് സർട്ടിഫിക്കറ്റ് പരിശോധനക്കുള്ള തിയ്യതി പ്രഖ്യാപിച്ചു

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now
- Advertisement -

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ട്യൂട്ടർ തകിൽ (കാറ്റഗറി നം 07/2023), ട്യൂട്ടർ നാദസ്വരം (കാറ്റഗറി നം 08/2023), ട്യൂട്ടർ പഞ്ചവാദ്യം (കാറ്റഗറി നം 09/2023) തസ്തികകളിലേക്ക് സ്വീകാര്യമായ അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികളുടെ പ്രമാണ പരിശോധന 02.12.2024 (തിങ്കൾ) തീയതിയിൽ രാവിലെ 10.30 മണി മുതൽ തിരുവനന്തപുരം ആയുർവേദ കോളേജ് ജംഗ്ഷനിലുളള കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഓഫീസിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട് ടി ഉദ്യോഗാർത്ഥികൾ 02.12.2024 തീയതിയിൽ ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ അസ്സലും കോപ്പിയും സഹിതം നേരിട്ട് ഹജരാകേണ്ടതാണ്. യാതൊരു കാരണവശാലും സർട്ടിഫിക്കറ്റ് വെരിഫിക്കേഷന്റെയോ, പ്രമാണങ്ങൾ ഹാജരാക്കുന്നതിന്റെയോ സമയപരിധി നീട്ടി നൽകുന്നതല്ല. എല്ലാ ഉദ്യോഗാർത്ഥികൾക്കും ഇത് സംബന്ധിച്ച് അറിയിപ്പ് ഉദ്യോഗാർത്ഥികളുടെ വിലാസത്തിലേക്ക് രജിസ്റ്റേർഡ് കത്ത് മുഖേന നല്കുന്നതാണ്. മേൽ തസ്തികകളിലേക്ക് സ്വീകാര്യമായ അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾ പ്രസ്തുത ദിവസം രാവിലെ 10.30 മണിക്ക് മുൻപ് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഓഫീസിൽ വെരിഫിക്കേഷൻ നടത്തുന്നതിനായി നേരിട്ട് ഹജരാകേണ്ടതാണ്.

- Advertisement -

സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ സമയത്ത് താഴെ പറയുന്ന അസ്സൽ പ്രമാണങ്ങളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി നേരിട്ട് ഹാജരാകേണ്ടതാണ്.

  1. അപേക്ഷയിൽ രേഖപ്പെടുത്തിയിരിക്കുന്ന ജനനത്തീയതി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്
  2. വിജ്ഞാപന പ്രകാരമുള്ള യോഗ്യതകൾ തെളിയിക്കുന്നതിനാവശ്യമായ സർട്ടിഫിക്കറ്റുകൾ
  3. ഉദ്യോഗാർത്ഥികൾ profile ൽ രേഖപ്പെടുത്തിയിട്ടുളള മേൽവിലാസം രേഖപ്പെടുത്തിയ തിരിച്ചറിയൽ രേഖ (ആധാർ കാർഡ്, വോട്ടേഴ്സ് ഐ.ഡി.കാർഡ്, ഡ്രൈവിംഗ്‌ ലൈസൻസ്, പാസ്പോർട്ട് തുടങ്ങിയ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അംഗീകരിച്ചിട്ടുള്ള 16 ഇനങ്ങളിൽ ഒന്ന്) അപേക്ഷയിൽ അവകാശപ്പെട്ടിരിക്കുന്ന വിലാസം തെളിയിക്കുന്നതിനുള്ള തിരിച്ചറിയൽ രേഖ കൈവശമില്ലാത്ത പക്ഷം ആയത് തെളിയിക്കുന്നതിന് വില്ലേജ് ഓഫീസർ / ഗസറ്റഡ് ഓഫീസർ നൽകുന്ന ONE AND SAME CERTIFICATE ഹാജരാക്കേണ്ടതാണ്.
  4. സംവരണാനുകൂല്യത്തിന് അർഹതയുള്ള പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിലെ അംഗമാണെങ്കിൽ ബന്ധപ്പെട്ട തഹസിൽദാർ നൽകുന്ന ജാതി സർട്ടിഫിക്കറ്റിന്റെ (Community Certificate) അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ 2 പകർപ്പും ഹാജരാക്കേണ്ടതാണ്.
  5. ജാതി സംവരണത്തിന് അർഹതയുള്ള മറ്റു പിന്നാക്ക ജാതിയിലെ/ സമുദായത്തിലെ അംഗമാണെങ്കിൽ 26.09.2009 ലെ 81/2009/എസ്.സി/എസ്.റ്റി/ഡി.ഡി എന്ന സർക്കാർ ഉത്തരവ് പ്രകാരമുളള നോൺക്രീമിലെയർ (NCLC) (FOR EMPLOYMENT UNDER STATE GOVERNMENT).
  6. ഹിന്ദു മതത്തിലെ സംവരണേതര സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നയാളാണെങ്കിൽ (Economically Weaker Sections) 18.11.2019 ലെ GO (P) 79/2019/RD പ്രകാരം വില്ലേജ് ഓഫീസർ നൽകുന്ന കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് നടത്തുന്ന നിയമനങ്ങൾക്കായുള്ള സർട്ടിഫിക്കറ്റ്. (EWS സർട്ടിഫിക്കറ്റിന്റെ മാതൃക കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിൻറെ വെബ്സൈറ്റിൽ DOWNLOADS എന്ന സെക്ഷനിൽ FORMS എന്ന ഭാഗത്ത് ലഭ്യമാണ്).
  7. മതം / ജാതി എന്നിവ രേഖപ്പെടുത്തിയിട്ടില്ലാത്ത പത്താം ക്ലാസ് സർട്ടിഫിക്കറ്റുകൾ (ICSE/ CBSE മുതലായവ) ഹാജരാക്കിയിട്ടുള്ള ഉദ്യോഗാർത്ഥികൾ വില്ലേജ് ആഫീസറിൽ നിന്നുള്ള മതം/ജാതി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് (Caste Certificate) ഹാജരാക്കേണ്ടതാണ്.
  8. ട്യൂട്ടർ തകിൽ/ ട്യൂട്ടർ നാദസ്വരം /ട്യൂട്ടർ പഞ്ചവാദ്യം തസ്തികയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ താൽക്കാലികമായി സേവനം ചെയ്തിട്ടുണ്ടെങ്കിൽ ആയതു തെളിയിക്കുന്ന ദേവസ്വം ഡെപ്യൂട്ടി കമ്മീഷ്ണർ സാക്ഷ്യപ്പെടുത്തിയിട്ടുള്ള നിശ്ചിത മാതൃകയിലുള്ള പരിചയ സർട്ടിഫിക്കറ്റ്.

- Advertisement -

Related Posts

Categories

Nidheesh C V
Nidheesh C Vhttps://easypsc.com
I'm Nidheesh C V, a dedicated educator, author, blogger, and vlogger based in Kerala, India, founder of Easy PSC. For over a decade, I’ve guided students towards their government job dreams. Let’s work together to achieve your goals.

Latest Articles