പ്രതികരിക്കാൻ ആളില്ലെങ്കിൽ ആരുടെയും കോപം ആവിയായിപ്പോകും
ഒരിക്കൽ കടലിൽ റോന്തു ചുറ്റാൻ പോയ ബോട്ടിൽ രണ്ടു പട്ടാളക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പുറം കടലിൽ ഒരു ബോട്ട് തങ്ങളുടെ ജലപാതയിൽ എതിരായി നീങ്ങുന്നത് അവർ കണ്ടു. ശത്രുക്കളുടെ ബോട്ട് എന്ന് കരുതി അവർ ആ ബോട്ടിലേക്കു സന്ദേശം അയച്ചു: “നാം നേർക്കുനേരെയാണ്, വഴിമാറുക”. പക്ഷേ, എതിർ ബോട്ടിൽ നിന്നു പ്രതികരണമൊന്നും ഉണ്ടായില്ല. അവർ തുടരെത്തുടരെ…