ഇന്ത്യൻ മഹാസമുദ്രത്തിലെ പർവ്വതങ്ങൾക്ക് ഇന്ത്യൻ പേരുകൾ
ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ മഹാസമുദ്രമായ ഇന്ത്യൻ മഹാസമുദ്രത്തിന്റെ അടിത്തട്ടിൽ കണ്ടെത്തിയ പർവതങ്ങൾക്ക് ഇന്ത്യ ഔദ്യോഗികമായി പേരുകൾ നൽകി. ഇന്റർനാഷണൽ ഹൈഡ്രോഗ്രാഫിക് ഓർഗനൈസേഷനും യുനെസ്കോയുടെ ഇന്റർഗവൺമെന്റ് ഓഷ്യനോഗ്രാഫിക് കമ്മിഷനും അടുത്തിടെ അംഗീകരിച്ച പർവതങ്ങൾക്ക് അശോക സീ മൗണ്ട്, ചന്ദ്രഗുപ്ത റിഡ്ജ്, കൽപതരു റിഡ്ജ് എന്നിങ്ങനെയാണ് പേരുകൾ. അശോക സീമൗണ്ട്: 2012-ൽ റഷ്യൻ ഗവേഷണക്കപ്പലായ അക്കാദമിക് നിക്കോളായ്…