ഓസ്കാർ 2024 – 96 ആമത് അക്കാദമി അവാർഡുകൾ: 2024 ലെ 96 ആമത് ഓസ്കാർ അവാർഡുകൾ പ്രഖ്യാപിച്ചു. സിനിമാ ലോകം ആകാംഷയോടെ കാത്തിരിക്കുന്ന അവാർഡ് ആണ് ഓസ്കാർ അവാർഡ്. ഇത്തവണ അവാർഡുകൾ വാരിക്കുട്ടിയത് ഓപ്പൺഹൈമർ എന്ന ചിത്രമാണ്. ആണവായുധത്തിന്റെ പിതാവായ ഭൗതിക ശാസ്ത്രജ്ഞൻ ജെ. റോബർട്ട് ഓപ്പൻഹൈമറുടെ ജീവിതത്തെ ആസ്പദമാക്കി ക്രിസ്റ്റഫർ നോളൻ ആണ് ഈ സിനിമ സംവിധാനം ചെയ്തത്. ഈ ചിത്രത്തിലൂടെ ക്രിസ്റ്റഫർ നോളൻ തന്റെ ആദ്യ അക്കാദമി അവാർഡും സ്വന്തമാക്കി. ഓപ്പൻഹൈമറിലെ മികച്ച പ്രകടനത്തിന് കിലിയൻ മർഫി മികച്ച നടനായും റോബർട്ട് ഡൗണി ജൂനിയർ മികച്ച സഹനടനായും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഛായാഗ്രഹണം, ഒറിജിനൽ സ്കോർ, മികച്ച എഡിറ്റിങ് എന്നീ വിഭാഗങ്ങളിലും ഓപ്പൺഹൈമർ പുരസ്കാരം നേടി. പുവർ തിങ്സിലെ പ്രകടനത്തിന് എമ്മ സ്റ്റോൺ മികച്ച നടിയും ആയി.
ഇത്തവണ ഓസ്കാർ നേടിയവരെ ഒന്ന് പരിചയപ്പെടാം.
96th OSCAR പുരസ്‌കാരങ്ങൾ | |
മികച്ച ചിത്രം | ഓപ്പൺഹൈമർ |
മികച്ച സംവിധായകൻ | ക്രിസ്റ്റഫർ നോളൻ (ഒപ്പൻഹൈമർ) |
മികച്ച നടൻ | കിലിയൻ മർഫി (ഒപ്പൻഹൈമർ) |
മികച്ച നടി | എമ്മ സ്റ്റോൺ (പുവർ തിങ്ങ്സ്) |
മികച്ച സഹനടൻ | റോബർട്ട് ഡൗണി ജൂനിയർ (ഒപ്പൻഹൈമർ) |
മികച്ച സഹനടി | ഡിവൈന് ജോയ് റാൻഡോൾഫ് (ദ് ഹോൾഡ് ഓവേഴ്സ്) |
മികച്ച ഒറിജിനൽ തിരക്കഥ | അനാട്ടമി ഓഫ് എ ഫാൾ – ജസ്റ്റിൻ ട്രയറ്റ്–ആർതർ ഹരാരി |
മികച്ച അവലംബിത തിരക്കഥ | അമേരിക്കൻ ഫിക്ഷൻ – കോർഡ് ജെഫേഴ്സൺ |
മികച്ച ഒറിജിനൽ ഗാനം | ബില്ലി ഐലിഷ് – ബാർബി |
മികച്ച ഒറിജിനൽ സ്കോർ | ലുഡ്വിഗ് ഗോറാൻസൺ – ഓപ്പൺഹൈമർ |
മികച്ച എഡിറ്റർ | ജെന്നിഫർ ലേം (ഒപ്പൻഹൈമർ) |
മികച്ച വിഷ്വൽ എഫക്ട് | ഗോഡ്സില്ല മൈനസ് വൺ (തകാശി യമാസാക്കി) |
മികച്ച ഛായാഗ്രഹണം | ഹൊയ്തെ വാൻ ഹൊയ്തെമ (ഒപ്പൻഹൈമർ) |
മികച്ച സൗണ്ട് | ടാർൻ വില്ലേഴ്സ്, ജോണി ബേൺ – സോൺ ഓഫ് ഇൻട്രസ്റ്റ് |
മികച്ച വിദേശ ഭാഷ ചിത്രം | ദി സോൺ ഓഫ് ഇന്ററസ്റ്റ് (യുണൈറ്റഡ് കിംഗ്ഡം) – സംവിധാനം ചെയ്തത് ജോനാഥൻ ഗ്ലേസർ |
മികച്ച ഡോക്യുമെൻ്ററി ഫീച്ചർ ഫിലിം | 20 ഡേയ്സ് ഇൻ മരിയോപോൾ (യുക്രൈൻ) – മിസ്റ്റിസ്ലാവ് ചെർനോവ്, മിഷേൽ മിസ്നർ, റാണി ആരോൺസൺ-റാത്ത് |
മികച്ച അനിമേഷൻ ചിത്രം | ദി ബോയ് ആൻഡ് ദി ഹെറോൺ – ഹയാവോ മിയാസാക്കിയും തോഷിയോ സുസുക്കിയും (ജാപ്പനീസ്) |
മികച്ച ഡോക്യുമെൻ്ററി ഷോർട്ട് ഫിലിം | ദി ലാസ്റ്റ് റിപ്പയർ ഷോപ്പ് – ബെൻ പ്രൗഡ്ഫൂട്ടും ക്രിസ് ബോവേഴ്സും |
മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം | ദ വണ്ടർ സ്റ്റോറി ഓഫ് ഹെന്റി ഷുഗർ – വെസ് ആൻഡേഴ്സണും സ്റ്റീവൻ റാൽസും |
മികച്ച ആനിമേറ്റഡ് ഷോർട്ട് ഫിലിം | വാർ ഈസ് ഓവർ |
മികച്ച പ്രൊഡക്ഷൻ ഡിസൈൻ | പുവർ തിങ്ങ്സ് (ജയിംസ് പ്രൈസ്, ഷോണ ഹീത്ത്) |
മികച്ച ഹെയർ സ്റ്റെലിങ് | പുവർ തിങ്ങ്സ് (നദിയ സ്റ്റേസി, മാർക് കോളിയർ) |
മികച്ച കോസ്റ്റ്യൂം ഡിസൈൻ | പുവർ തിങ്സ് (ഹോളി വാഡിങ്ടൺ) |