റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് 2025 ൽ നടത്താൻ പോകുന്ന പരീക്ഷകളുടെ വാർഷിക പരീക്ഷാ കലണ്ടർ പുറത്തിറക്കി. റെയിൽവേ 2024 ൽ വിളിച്ച പരീക്ഷകൾ എല്ലാം തന്നെ 2025 ൽ ആണ് നടത്താൻ പോകുന്നത്. ഓരോ പരീക്ഷകളും ഏതൊക്കെ മാസങ്ങളിലാണ് നടക്കുന്നത് എന്ന് മനസിലാക്കാൻ ഈ താൽക്കാലിക കലണ്ടർ സഹായിക്കും. ജനുവരി മുതൽ ഡിസംബർ വരെ മാസങ്ങളിൽ ആയാണ് പരീക്ഷ നടക്കുന്നത്.
അസിസ്റ്റന്റ് ലോക്കോ പൈലറ്റ് (ALP) പരീക്ഷ ജനുവരി മാർച്ച് മാസങ്ങളിൽ ആണ് നടക്കാൻ പോകുന്നത്. അടുത്തതായി നടക്കാൻ പോകുന്നത് ടെക്നീഷ്യൻ പരീക്ഷ ആണ്. ഇത് ഏപ്രിൽ ജൂൺ മാസങ്ങളിൽ ആയി നടക്കും. ജൂലൈ സെപ്റ്റംബർ മാസങ്ങളിലായി വിവിധ പരീക്ഷകൾ നടക്കുന്നുണ്ട്. നോൺ ടെക്നിക്കൽ പോപുലാർ കാറ്റഗറീസ് – ഗ്രാജുവേറ്റ് (ലെവൽ 4, 5 & 6), നോൺ ടെക്നിക്കൽ പോപ്പുലാർ കാറ്റഗറീസ് – അണ്ടർ ഗ്രാജുവേറ്റ് (ലെവൽ 2 & 3), ജൂനിയർ എഞ്ചിനീയർ, പരാമെഡിക്കൽ കാറ്റഗറീസ്, ഈ പരീക്ഷകളാണ് ജൂലൈ സെപ്റ്റംബർ മാസങ്ങളിലായി നടക്കാൻ പോകുന്നത്. ലെവൽ 1, മിനിസ്റ്റീരിയൽ & ഐസൊലേറ്റഡ് കാറ്റഗറീസ് പരീക്ഷ നടക്കുന്നത് ഒക്ടോബർ ഡിസംബർ മാസങ്ങളിലായാണ്.
പരീക്ഷക്ക് അപേക്ഷിച്ച എല്ലാവരും നന്നായി പഠിക്കുക. ഈ പരീക്ഷകളുടെ എല്ലാം തന്നെ വിശദമായ സിലബസ് റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു കേന്ദ്ര ഗവൺമെന്റ് ജോലി എന്ന നിങ്ങളുടെ സ്വപ്നം പൂവണിയട്ടെ.