കേരള PSC യിൽ വൺ ടൈം രജിസ്ട്രേഷൻ നടത്തിയ ഉദ്യോഗാർത്ഥികൾക്ക് ഇനി അവരുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്യാൻ യൂസർ ഐഡി, പാസ് വേർഡ് എന്നിവയ്ക്ക് പുറമേ OTP സംവിധാനം കൂടി ഏർപ്പെടുത്തുന്നു. 2024 ജൂലൈ 1 മുതൽ ആണ് ഈ സംവിധാനം നിലവിൽ വരാൻ പോകുന്നത്. രജിസ്റ്റർ ചെയ്തിരിക്കുന്ന ഫോൺ നംബർ, ഇ-മെയിൽ ഐഡി എന്നിവയിലേക്കാണ് OTP വരിക. അതു കൊണ്ട് തന്നെ ഉദ്യോഗാർത്ഥികൾ ഇപ്പോൾ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ഫോൺ നംബർ, ഇ-മെയിൽ ഐഡി എന്നിവ കേരള PSC വൺ ടൈം പ്രൊഫൈലിൽ അപഡേറ്റ് ചെയ്യേണ്ടതാണ്. അതോടൊപ്പം തന്നെ 6 മാസം കൂടുമ്പോൾ നിലവിലുള്ള പ്രൊഫൈൽ പാസ്വേർഡ് പുതുക്കേണ്ടതും ആണ്. സെക്യൂരിറ്റി പ്രശ്നങ്ങൾ ഇല്ലാതെയാക്കാനാണ് ഇത്തരത്തിൽ മാറ്റങ്ങൾ PSC കൊണ്ടുവരുന്നത്. ഉദ്യോഗാർത്ഥികൾക്ക് ഉപകാരപ്പെടുന്ന മാറ്റങ്ങൾ ആണ് ഇവ. ഈ ഒരു മാറ്റത്തെക്കുറിച്ച് നിങ്ങൾക്ക് വരുന്ന അഭിപ്രായങ്ങൾ താഴെ കമന്റായി രേഖപ്പെടുത്തുക.