ഇംഗ്ലണ്ടിന്റെ തലസ്ഥാനമാണ് ലണ്ടൻ. ‘ആധുനിക ബാബിലോൺ’ എന്ന് അറിയപ്പെടുന്നതും ലണ്ടൻ ആണ്. തെംസ് നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. ലണ്ടൻ നഗരം പണിതത് റോമക്കാരാണ്. 1831 മുതൽ 1925 വരെ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമായിരുന്നു ലണ്ടൻ. രണ്ടാം നൂറ്റാണ്ടു മുതൽ അഞ്ചാം നൂറ്റാണ്ടു വരെ റോമക്കാരുടെ നഗരമായിരുന്നു ലണ്ടൻ. പിന്നീട് ആംഗ്ലോ സംസ്കാരം ലണ്ടനിൽ ഉയർന്നു വന്നു. എ.ഡി. 680 ഓടെ ലണ്ടൻ ഒരു പ്രധാന തുറമുഖ നഗരമായി. 1066-ൽ ഇംഗ്ലണ്ടിന്റെ രാജാവായി വില്യം അധികാരമേറ്റു. ഇദ്ദേഹമാണ് ലണ്ടൻ ടവർ പണിതത്. 1097-ൽ വില്യം രണ്ടാമനാണ് വെസ്റ്റ് മിനിസ്റ്റർ കൊട്ടാരം പണിതത്. ബ്രിട്ടീഷ് മാധ്യമങ്ങളുടെ കേന്ദ്രമായി ലണ്ടനിലെ ഫ്ലീറ്റ് സ്ട്രീറ്റ് മാറി. ഒന്നും രണ്ടും ലോക മഹായുദ്ധങ്ങളിൽ ജർമൻകാരുടെ കനത്ത ബോംബാക്രമണത്തിൽ നഗരം കനത്ത നഷ്ടം ഏറ്റുവാങ്ങിയെങ്കിലും 1948 ഒളിമ്പിക്സിന് വേദിയായി തകർച്ചയിൽ നിന്നും തിരിച്ചു വന്നു.
ലണ്ടൻ ആസ്ഥാനമായുള്ള പ്രധാന സംഘടനകൾ
- ആംനസ്റ്റി ഇന്റർനാഷണൽ
- കോമൺവെൽത്ത്
- ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ
ലണ്ടൻ നഗരത്തിന്റെ പ്രാധാന്യം
ലണ്ടൻ നഗരത്തിനെ സംബന്ധിക്കുന്ന, മറ്റൊരു നഗരത്തിനും അവകാശപ്പെടാൻ സാധികാത്ത പ്രധാനപ്പെട്ട ചില കാര്യങ്ങൾ നോക്കാം.
- ബീഫ് ഈറ്റേഴ്സ് എന്നറിയപ്പെടുന്നത് ലണ്ടൻ ടവറിന്റെ കാവൽക്കാർ ആണ്.
- ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റർ കൊട്ടാരത്തിലെ ക്ലോക്കാണ് ബിഗ്ബെൻ ക്ലോക്ക്.
- ബിഗ്ബെൻ ക്ലോക്കിന്റെ ഇപ്പോഴത്തെ പേരാണ് എലിസബത്ത് ടവർ.
- ലണ്ടനിലെ പ്രധാന വിമാനത്താവളമാണ് ഹീത്രു.
- ഒളിബിക്സിന് ഏറ്റവും അധികം വേദിയായ നഗരം ആണ് ലണ്ടൻ (1908, 1948, 2012)
- ലണ്ടൻ ഓഹരി വിപണിയുടെ സൂചികയാണ് FTSE എന്നറിയപ്പെടുന്നത്.
- ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഭവനമായ നമ്പർ ടെൻ ഡൗണിങ് സ്ട്രീറ്റ് ലണ്ടനിലാണ്.
- ‘പാർലമെന്റുകളുടെ മാതാവ്’ എന്നറിയപ്പെടുന്നത് ബ്രിട്ടീഷ് പാർലമെന്റാണ്.
- ബ്രിട്ടീഷ് രാജ്ഞിയുടെ ഔദ്യോഗിക കൊട്ടാരമായ ബക്കിങ്ഹാം കൊട്ടാരം ഈ നഗരത്തിലാണ്.
- മാഡം തുസാഡ് മെഴ്ക് മ്യൂസിയം സ്ഥിതി ചെയ്യുന്നത് ലണ്ടൻ നഗരത്തിലാണ്.
- ബി.ബി.സി.യുടെ ആസ്ഥാനമായ പോർട്ട് ലാൻഡ് പാലസ് ലണ്ടനിലാണ്.
- ലോകത്തിലെ ആദ്യ മെട്രോ ട്രെയിൻ വന്ന നഗരം ലണ്ടനാണ്.
- 1865-ൽ ലണ്ടനിൽ ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ രൂപവത്കരിച്ചത് ദാദാബായ് നവ്റോജിയായിരുന്നു.
- യൂറോപ്പിലെ ഏറ്റവും വലിയ അമ്പലമായ ശ്രീ സ്വാമി നാരായൺ മന്ദിർ ലണ്ടനിലാണ് സ്ഥിതി ചെയ്യുന്നത്.
- ഒരു ഇന്ത്യൻ ബാങ്ക് ആദ്യമായി വിദേശത്ത് ബ്രാഞ്ച് തുടങ്ങുന്നത് ലണ്ടനിലാണ്. ബാങ്ക് ഓഫ് ഇന്ത്യയാണ് വിദേശത്ത് ബ്രാഞ്ച് തുടങ്ങിയ ആദ്യ ഇന്ത്യൻ ബാങ്ക്.
- ഇന്ത്യയിൽ ബ്രാഞ്ച് തുടങ്ങിയ ആദ്യ വിദേശ ബാങ്ക് ലണ്ടൻ ആസ്ഥാനമായുള്ള സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കാണ്.
- ഇന്ത്യയിൽ ആദ്യമായി എ.ടി.എം സ്ഥാപിച്ച ബാങ്കായ എച്ച്.എസ്.ബി.സി.യുടെ ആസ്ഥാനം ലണ്ടനാണ്.
- ലണ്ടനിലെ ഗ്രീൻവിച്ചിൽ സ്ഥാപിച്ചിട്ടുള്ള ഒബ്സർവേറ്ററിയിലെ സോളാർ ടൈം ആണ് ലോകത്തിന്റെ സ്റ്റാൻഡേർഡ് സമയമായി നിശ്ചയിച്ചിട്ടുള്ളത്.
- ലോകപ്രശസ്ത ഫുട്മ്പോൾ സ്റ്റേഡിയമായ വെംബ്ലിയും ക്രിക്കറ്റ് സ്റ്റേഡിയങ്ങളായ ലോർഡ്സ്, ഓവൽ എന്നിവയും ലണ്ടനിലാണ്.
- ടെന്നീസിലെ പ്രധാന ടൂർണമെന്റായ വിംബിൾഡൺ നടക്കുന്നത് ലണ്ടനിലാണ്.
- 2014-ലെ വിംബിൾഡൺ പുരുഷ ചാമ്പ്യൻ സെർബിയയുടെ നൊവോക് ദ്യോക്കോവിച്ചും വനിതാ ചാമ്പ്യൻ ചെക്ക് റിപ്പബ്ലിക്കിന്റെ പെട്രോ കിറ്റോവയുമാണ്.
- ലോകപ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനായ ഐസ്ക് ന്യൂട്ടന്റെ ജൻമദേശം.
- യൂറോപ്പിൽ ആദ്യമായി കോമൺവെൽത്ത് ഗെയിംസ് നടന്നത് 1934-ൽ ലണ്ടനിലാണ്.
- ‘ദി ഡൗണിങ് സ്ട്രീറ്റ് ഇയേഴ്സ്’ എന്നത് മാർഗരറ്റ് താച്ചറുടെ ആത്മകഥയാണ്.
- ഐക്യരാഷ്ട്രസഭ പൊതുസഭയുടെ പ്രഥമ സമ്മേളനം നടന്നത് 1946-ൽ ലണ്ടനിൽ വെച്ചാണ്.
- ഇന്ത്യയിൽ സെക്യൂരിറ്റി പ്രസ് സ്ഥാപിക്കുന്നതിനു മുൻപ് സ്റ്റാമ്പ് അച്ചടിച്ചിരുന്നത് ലണ്ടനിലാണ്.
- വിഖ്യാത കവി ജോൺ കീറ്റ്സ് ജനിച്ചത് ലണ്ടനിലായിരുന്നു.
ജോൺ കീറ്റ്സിന്റെ ഉദ്ധരണികൾ
- സൗന്ദര്യമുള്ള വസ്തുക്കൾ എപ്പോഴും ആനന്ദം പകരുന്നു
- സൗന്ദര്യം സത്യമാണ്, സത്യമാണ് സൗന്ദര്യം
- കേട്ട ഗാനം മധുരം, കേൾക്കാത്ത ഗാനം അതിമധുരം.