₹0.00

No products in the cart.

HomeSyllabusകേരള PSC വുമൺ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സിലബസ്...

കേരള PSC വുമൺ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സിലബസ് – ഡൗൺലോഡ് PDF

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now
- Advertisement -
കേരള PSC വുമൺ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സിലബസ്

കേരള PSC വുമൺ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സിലബസ്: കേരള PSC 10 ഫെബ്രുവരി 2024 ന് നടത്തുന്ന ഫയർ ആൻഡ് റെസ്ക്യൂ സർവീസിലേക്കുള്ള വുമൺ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ട്രെയിനി) [Woman Fire And Rescue Officer (Trainee)] പരീക്ഷയുടെ വിശദമായ സിലബസും പരീക്ഷാ പാറ്റേണും ഇവിടെ നിന്നും PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാം. 10-02-2024 ശനിയാഴ്ചയാണ് പരീക്ഷാ സമയം. 100 മാർക്കിന്റെ OMR പരീക്ഷയാണ് വരുന്നത്. കൺഫോർമേഷൻ നൽകിയ സമയത്ത് സെലക്ട് ചെയ്ത ഭാഷയിലായിരിക്കും ചോദ്യ പേപ്പർ ലഭിക്കുക. ഇംഗ്ലീഷ് ഭാഷയിരിക്കും ചോദ്യ പേപ്പർ ഉണ്ടാക്കുക. 27-01-2024 മുതൽ അഡ്മിഷൻ ടിക്കറ്റ് കേരള PSC യുടെ വൺ ടൈം പ്രൊഫൈൽ വഴി ഡൗൺലോഡ് ചെയ്യുവാൻ സാധിക്കും. ആകെ 75,647 പേരാണ് ഈ പരീക്ഷ എഴുതുവാൻ വേണ്ടി അപ്ലൈ ചെയ്തിരിക്കുന്നത്.

- Advertisement -

കേരള PSC വുമൺ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സിലബസ് – പ്രധാന വിവരങ്ങൾ

താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ നിന്നും കേരള PSC യുടെ വുമൺ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സിലബസിനെ പറ്റിയുള്ള എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കുന്നതാണ്.

പരീക്ഷ നടത്തുന്ന ഓർഗനൈസേഷൻകേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC)
കാറ്റഗറിസിലബസ്
പരീക്ഷയുടെ പേര്വുമൺ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ട്രെയിനി)
വകുപ്പ്ഫയർ ആൻഡ് റെസ്ക്യൂ സർവീസ്
കാറ്റഗറി നംബർ287/2023, 288/2023, 289/2023, 290/2023, 312/2023
വിഷയംകേരള PSC വുമൺ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സിലബസ്
പരീക്ഷ തിയ്യതിയും സമയവും10/02/2024 ശനി
അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്ന തിയ്യതി27/01/2024
ആകെ പരീക്ഷ എഴുതുന്നവർ75,647
ഒഫീഷ്യൽ വെബ്സൈറ്റ്www.keralapsc.gov.in

കേരള PSC വുമൺ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സിലബസ് – മാർക്ക് ഡിസ്ട്രിബ്യൂഷൻ

കേരള PSC വുമൺ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പരീക്ഷയുടെ മാർക്ക് ഡിസ്ട്രിബ്യൂഷൻ ഒന്ന് നോക്കാം. അതായത് ഓരോ ഭാഗത്ത് നിന്നും ലഭിക്കുന്ന മാർക്കിന്റെ വിവരങ്ങൾ. ഇത് മനസിലാക്കിയാൽ ഏത് ഭാഗത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കണം, ഏത് ഭാഗം കൂടുതൽ ആഴത്തിൽ പഠിക്കണം എന്നൊക്കെ മനസിലാക്കാൻ സാധിക്കും.

I. പൊതുവിജ്ഞാനം
1. ചരിത്രം5 Marks
2. ഭൂമിശാസ്ത്രം5 Marks
3. ധനതത്വശാസ്ത്രം5 Marks
4. ഇന്ത്യൻ ഭരണഘടന8 Marks
5. കേരളം – ഭരണവും ഭരണ സംവിധാനങ്ങളും3 Marks
6. ജീവശാസ്ത്രവും പൊതുജനാരോഗ്യവും4 Marks
7. ഭൗതികശാസ്ത്രം3 Marks
8. രസതന്ത്രം3 Marks
9. കല, കായികം, സാഹിത്യം, സംസ്കാരം4 Marks
II. ആനുകാലിക വിഷയങ്ങൾ10 Marks
lII. ലഘുഗണിതവും, മാനസിക ശേഷിയും നിരീക്ഷണപാടവ പരിശോധനയും10 Marks
IV. General English10 Marks
V. പ്രാദേശിക ഭാഷകൾ (മലയാളം, കന്നട, തമിഴ്)10 Marks
VI. Special Topics (തസ്തികകളുടെ ജോലി സ്വഭാവവുമായി ബന്ധപ്പെട്ട വിഷയങ്ങൾ)20 Marks
Total100 Marks

കേരള PSC വുമൺ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സിലബസ് – PDF ഡൗൺലോഡ് ചെയ്യാം

കേരള PSC വുമൺ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പരീക്ഷയുടെ വിശദമായ സിലബസ് കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്നും വുമൺ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പരീക്ഷയുടെ സിലബസ് PDF ഡൗൺലോഡ് ചെയ്ത് എടുക്കാം.

കേരള PSC വുമൺ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സിലബസ് – വിശദമായ സിലബസ്

കേരള PSC വുമൺ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പരീക്ഷയുടെ വിശദമായ സിലബസ് താഴെ നിങ്ങൾക്ക് കാണാവുന്നതാണ്. ഓരോ വിഷയങ്ങളും ഏത് ഭാഗത്ത് നിന്നും വരുന്നു എന്ന് കണ്ടെത്തി ചിട്ടയായ ഒരു പഠന രീതി ഉണ്ടാക്കിയെടുക്കുക. സിലബസും എക്സാമിന് ബാക്കിയുള്ള സമയവും വെച്ച് കൃത്യമായ ഒരു സ്റ്റഡി പ്ലാനും ടൈം ടേബിളും ഉണ്ടാക്കിയെടുക്കുക. കൃത്യമായി പഠിക്കുക. റാങ്ക് ലിസ്റ്റിൽ ഉയർന്ന ഒരു റാങ്ക് തന്നെ കരസ്ഥമാക്കുക. ഉടനെ ഒരു സർക്കാർ ജോലി എന്ന നിങ്ങളുടെ സ്വപ്നം നിറവേറ്റുക.

- Advertisement -

I. പൊതുവിജ്ഞാനം

(1) ചരിത്രം (5 മാർക്ക്)

  1. കേരളം: യൂറോപ്യൻമാരുടെ വരവ് – യൂറോപ്യൻമാരുടെ സംഭാവന – മാർത്താണ്ഡവർമ്മ മുതൽ ശ്രീചിത്തിരതിരുനാൾ വരെ തിരുവിതാംകൂറിന്റെ ചരിത്രം – സാമൂഹ്യ, മത, നവോത്ഥാന പ്രസ്ഥാനങ്ങൾ – കേരളത്തിലെ ദേശീയ പ്രസ്ഥാനങ്ങൾ – കേരള ചരിത്രത്തിന്റെ സാഹിത്യ സ്രോതസ്സുകൾ – ഐക്യകേരള പ്രസ്ഥാനം – 1956 നു ശേഷമുള്ള കേരളത്തിന്റെ സാമൂഹ്യരാഷ്ട്രീയ ചരിത്രം.
  2. ഇന്ത്യ: രാഷ്ട്രീയ ചരിത്രം – ബ്രിട്ടീഷ് ആധിപത്യം – ഒന്നാം സ്വാതന്ത്ര്യസമരം – ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രൂപീകരണം – സ്വദേശി പ്രസ്ഥാനം – സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങൾ – വർത്തമാനപത്രങ്ങൾ – സ്വാതന്ത്ര്യസമരചരിത്രകാലത്തെ സാഹിത്യവും കലയും – സ്വാതന്ത്ര്യ സമരവും മഹാത്മാഗാന്ധിയും – ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര കാലഘട്ടം – സംസ്ഥാനങ്ങളുടെ പുനഃസംഘടന – ശാസ്ത്ര വിദ്യാഭ്യാസ സാങ്കേതിക മേഖലയിലെ പുരോഗതി – വിദേശ നയം.
  3. ലോകം: ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം (Great Revolution) – അമേരിക്കൻ സ്വാതന്ത്ര്യ സമരം – ഫ്രഞ്ച് വിപ്ലവം – റഷ്യൻ വിപ്ലവം – ചൈനീസ് വിപ്ലവം – രണ്ടാം ലോക മഹായുദ്ധാനന്തര രാഷ്ട്രീയ ചരിത്രം – സംഘടനകൾ – ഐക്യരാഷ്ട്രസംഘടന, മറ്റ് അന്താരാഷ്ട്രസംഘടനകൾ

(2) ഭൂമിശാസ്ത്രം (5 മാർക്ക്)

  1. ഭൂമിശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങൾ – ഭൂമിയുടെ ഘടന അന്തരീക്ഷം, പാറകൾ, ഭൗമോപരിതലം, അന്തരീക്ഷ മർദ്ദവും കാറ്റും, താപനിലയും ഋതുക്കളും, ആഗോളപ്രശ്നങ്ങൾ – ആഗോളതാപനം – വിവിധതരം മലിനീകരണങ്ങൾ, മാപ്പുകൾ – ടോപ്പോഗ്രഫിക് മാപ്പുകൾ, അടയാളങ്ങൾ, വിദൂരസംവേദനം – ഭൂമിശാസ്ത്രപരമായ വിവരസംവിധാനം, മഹാസമുദ്രങ്ങൾ, സമുദ്രചലനങ്ങൾ, ഭൂഖണ്ഡങ്ങൾ, ലോകരാഷ്ട്രങ്ങളും അവയുടെ സവിശേഷതകളും
  2. ഇന്ത്യ: ഭൂപ്രകൃതി – സംസ്ഥാനങ്ങൾ അവയുടെ സവിശേഷതകൾ – ഉത്തരപർവ്വത മേഖല, നദികൾ, ഉത്തരമഹാസമതലം, ഉപദ്വീപീയ പീഠഭൂമി, തീരദേശം, കാലാവസ്ഥ – സ്വാഭാവിക സസ്യപ്രകൃതി – കൃഷി – ധാതുക്കളും വ്യവസായവും – ഊർജ്ജസ്രോതസ്സുകൾ – റോഡ് – ജല – റെയിൽ – വ്യോമ ഗതാഗത സംവിധാനങ്ങൾ
  3. കേരളം: ഭൂപ്രകൃതി – ജില്ലകൾ, സവിശേഷതകൾ – നദികൾ – കാലാവസ് ഥ – സ്വാഭാവിക സസ്യപ്രകൃതി – വന്യജീവി – കൃഷിയും ഗവേഷണ സ്ഥാപനങ്ങളും – ധാതുക്കളും വ്യവസായവും – ഊർജ്ജ സ്രോതസ്സുകൾ – റോഡ് – ജല – റെയിൽ – വ്യോമ ഗതാഗത സംവിധാനങ്ങൾ

(3) ധനതത്വ ശാസ്ത്രം (5 മാർക്ക്)

ഇന്ത്യ: സാമ്പത്തിക രംഗം, പഞ്ചവത്സര പദ്ധതികൾ, പ്ലാനിംഗ് കമ്മീഷൾ, നീതി ആയോഗ്, നവസാമ്പത്തിക പരിഷ്കാരങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ, കാർഷിക വിളകൾ, ധാതുക്കൾ, ഹരിത വിപ്ലവം.

(4) ഇന്ത്യൻ ഭരണഘടന (8 മാർക്ക്)

ഭരണഘടന നിർമ്മാണ സമിതി, ആമുഖം, പൗരത്വം – മൗലികാവകാശങ്ങൾ – നിർദ്ദേശക തത്വങ്ങൾ – മൗലിക കടമകൾ, ഗവൺമെന്റിന്റെ ഘടകങ്ങൾ, പ്രധാനപ്പെട്ട ഭരണ ഘടനാ ഭേദഗതികൾ (42, 44, 52, 73, 74, 86, 91), പഞ്ചായത്തീരാജ്, ഭരണഘടനാ സ്ഥാപനങ്ങളും അവയുടെ ചുമതലകളും – യൂണിയൻ ലിസ്റ്റ് – സ്റ്റേറ്റ് ലിസ്റ്റ് – കൺകറന്റ് ലിസ്റ്റ്.

(5) കേരളം – ഭരണവും ഭരണസംവിധാനങ്ങളും (3 മാർക്ക്)

കേരളം – സംസ്ഥാന സിവിൽ സർവ്വീസ്, ഭരണഘടനാ സ്ഥാപനങ്ങൾ, വിവിധ കമ്മീഷനുകൾ, സാമൂഹിക സാമ്പത്തിക വാണിജ്യ ആസൂത്രണ അടിസ്ഥാന വിവരങ്ങൾ, ദുരന്ത നിവാരണ അതോറിറ്റി, തണ്ണീർത്തട സംരക്ഷണം, തൊഴിലും ജോലിയും, ദേശീയ ഗ്രാമീണ തൊഴിൽ പദ്ധതികൾ, ഭൂപരിഷ്കരണങ്ങൾ, സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരൻമാർ എന്നിവരുടെ സംരക്ഷണം, സാമൂഹ്യക്ഷേമം, സാമൂഹ്യ സുരക്ഷിതത്വം

(6) ജീവശാസ്ത്രവും പൊതുജന ആരോഗ്യവും (4 മാർക്ക്)

  1. മനുഷ്യ ശരീരത്തെക്കുറിച്ചുള്ള പൊതു അറിവ്
  2. ജീവകങ്ങളും ധാതുക്കളും അവയുടെ അപര്യാപ്തതാ രോഗങ്ങളും
  3. സാംക്രമിക രോഗങ്ങളും രോഗകാരികളും
  4. കേരളത്തിലെ ആരോഗ്യക്ഷേമ പ്രവർത്തനങ്ങൾ
  5. ജീവിതശൈലീരോഗങ്ങൾ
  6. അടിസ്ഥാന ആരോഗ്യ വിജ്ഞാനം
  7. പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും

(7) ഭൗതിക ശാസ്ത്രം (3 മാർക്ക്)

  1. ഭൗതിക ശാസ്ത്രത്തിന്റെ ശാഖകൾ, ദ്രവ്യം – യൂണിറ്റ്, അളവുകളും തോതും.
  2. ചലനം – ന്യൂട്ടന്റെ ചലന നിയമങ്ങൾ – മൂന്നാം ചലന നിയമം – ആക്കം – പ്രൊജക്ടൽ മോഷൻ – മൂന്നാം ചലന നിയമം ഉപയോഗപ്പെടുത്തുന്ന സന്ദർഭങ്ങൾ, ISRO യുടെ ബഹിരാകാശ നേട്ടങ്ങൾ.
  3. പ്രകാശം – ലെൻസ്, ദർപ്പണം – r=2f എന്ന സമവാക്യം ഉപയോഗപ്പെടുത്തിയുള്ള ഗണിതപ്രശ്നങ്ങൾ, പ്രകാശത്തിന്റെ വിവിധ പ്രതിഭാസങ്ങൾ – മഴവില്ല് – വസ്തുക്കളുടെ വിവിധ വർണ്ണങ്ങൾ, ഇലക്ട്രോമാഗ്നറ്റിക് സ്പെക്ട്രം- IR Rays – UV Rays – X-Rays – ഫോട്ടോ ഇലക്ട്രിക് ഇഫക്റ്റ്
  4. ശബ്ദം – വിവിധ തരം തരംഗങ്ങൾ – വ്യത്യസ്ത മാധ്യമങ്ങളിൽ പ്രകാശത്തിന്റെ പ്രവേഗം, അനുരണനം, ആവർത്തന പ്രതിപതനം.
  5. ബലം – വിവിധ തരം ബലങ്ങൾ – ഘർഷണം – ഘർഷണത്തിന്റെ ഉപയോഗങ്ങളും ദോഷങ്ങളും, ദ്രാവക മർദ്ദം – പ്ലവക്ഷമ ബലം – ആർക്കമിഡീസ് തത്വം – പാസ്ക്കൽ നിയമം – സാന്ദ്രത – ആപേക്ഷിക സാന്ദ്രത – അഡ്ഹിഷൻ കൊഹീഷൻ ബലങ്ങൾ – കേശിക ഉയർച്ച – വിസ്കസ് ബലം – പ്രതല ബലം.
  6. ഗുരുത്വാകർഷണം – അഭികേന്ദ്ര ബലം, അപകേന്ദ്രബലം, ഉപഗ്രഹങ്ങൾ – പാലായന പ്രവേഗം, പിണ്ഡവും ഭാരവും – ‘g’ യുടെ മൂല്യം – ഭൂമിയുടെ വിവിധസ്ഥലങ്ങളിൽ ‘g’യുടെ മൂല്യം
  7. താപം – താപനില – വിവിധതരം തെർമോമീറ്ററുകൾ, ആർദ്രത – ആപേക്ഷിക ആർദ്രത.
  8. പ്രവർത്തി – ഊർജ്ജം – പവർ – ഗണിത പ്രശ്നങ്ങൾ, ഉത്തോലകങ്ങൾ, വിവിധതരം ഉത്തോലകങ്ങൾ.

(8) രസതന്ത്രം (3 മാർക്ക്)

  1. ആറ്റം – തൻമാത്ര – ദ്രവ്യത്തിന്റെ വിവിധ അവസ്ഥകൾ – രൂപാന്തരത്വം – വാതക നിയമങ്ങൾ – അക്വാറീജിയ
  2. മൂലകങ്ങൾ – ആവർത്തനപട്ടിക – ലോഹങ്ങളും അലോഹങ്ങളും – രാസ – ഭൗതിക മാറ്റങ്ങൾ – രാസപ്രവർത്തനങ്ങൾ – ലായനികൾ, മിശ്രിതങ്ങൾ, സംയുക്തങ്ങൾ.
  3. ലോഹങ്ങൾ – അലോഹങ്ങൾ – ലോഹസങ്കരങ്ങൾ, ആസിഡും ആൽക്കലിയും – ph മൂല്യം – ആൽക്കലോയിഡുകൾ.

(9) കല, കായികം, സാഹിത്യം, സംസ്കാരം (4 മാർക്ക്)

കല

കേരളത്തിലെ പ്രധാന ദൃശ്യ-ശ്രാവ്യകലകൾ ഇവയുടെ ഉത്ഭവം, വ്യാപനം, പരിശീലനം എന്നിവകൊണ്ട്

  • പ്രശസ്തമായ സ്ഥലങ്ങൾ
  • പ്രശസ്തമായ സ്ഥാപനങ്ങൾ
  • പ്രശസ്തരായ വ്യക്തികൾ
  • പ്രശസ്തരായ കലാകാരൻമാർ
  • പ്രശസ്തരായ എഴുത്തുകാർ
കായികം
  1. കായികരംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച കേരളത്തിലേയും ഇന്ത്യയിലേയും ലോകത്തിലേയും പ്രധാന കായികതാരങ്ങൾ, അവരുടെ കായിക ഇനങ്ങൾ, അവരുടെ നേട്ടങ്ങൾ, അവർക്ക് ലഭിച്ചിട്ടുള്ള ബഹുമതികൾ.
  2. പ്രധാന അവാർഡുകൾ – അവാർഡ് ജേതാക്കൾ – ഓരോ അവാർഡും ഏതുമേഖലയിലെ പ്രകടനത്തിനാണ് നല്കുന്നത് എന്ന അറിവ്.
  3. പ്രധാന ട്രോഫികൾ – ബന്ധപ്പെട്ട മത്സരങ്ങൾ/ കായിക ഇനങ്ങൾ.
  4. പ്രധാന കായിക ഇനങ്ങൾ – പങ്കെടുക്കുന്ന കളിക്കാരുടെ എണ്ണം.
  5. കളികളുമായി ബന്ധപ്പെട്ട പ്രധാന പദങ്ങൾ
  6. ഒളിമ്പിക്സ്
    • അടിസ്ഥാന വിവരങ്ങൾ
    • പ്രധാന വേദികൾ/ രാജ്യങ്ങൾ
    • പ്രശസ്തമായ വിജയങ്ങൾ / കായിക താരങ്ങൾ
    • ഒളിമ്പിക്സിൽ ഇന്ത്യയുടെ ശ്രദ്ധേയമായ പ്രകടനങ്ങൾ
    • വിന്റർ ഒളിമ്പിക്സ്
    • പാര ഒളിമ്പിക്സ്
  7. ഏഷ്യൻ ഗയിംസ്, ആഫ്രോ ഏഷ്യൻ ഗയിംസ്, കോമൺവെൽത്ത് ഗയിംസ്, സാഫ് ഗയിംസ്
    • വേദികൾ
    • രാജ്യങ്ങൾ
    • ഇന്ത്യയുടെ ശ്രദ്ധേയമായ പ്രകടനം
    • ഇതര വസ്തുതകൾ
  8. ദേശീയ ഗയിംസ്
  9. ഗയിംസ് ഇനങ്ങൾ
    • മത്സരങ്ങൾ
    • താരങ്ങൾ, നേട്ടങ്ങൾ
  10. ഓരോ രാജ്യത്തിന്റെയും ദേശീയ കായിക ഇനങ്ങൾ / വിനോദങ്ങൾ
സാഹിത്യം
  1. മലയാളത്തിലെ പ്രധാന സാഹിത്യ പ്രസ്ഥാനങ്ങൾ – ആദ്യകൃതികൾ, കർത്താക്കൾ
  2. ഓരോ പ്രസ്ഥാനത്തിലേയും പ്രധാനകൃതികൾ അവയുടെ കർത്താക്കൾ
  3. എഴുത്തുകാർ – തൂലികാനാമങ്ങൾ, അപരനാമങ്ങൾ
  4. കഥാപാത്രങ്ങൾ – കൃതികൾ
  5. പ്രശസ്തമായ വരികൾ – കൃതികൾ – എഴുത്തുകാർ
  6. മലയാള പത്രപ്രവർത്തനത്തിന്റെ ആരംഭം, തുടക്കം കുറിച്ചവർ, ആനുകാലികങ്ങൾ
  7. പ്രധാനപ്പെട്ട അവാർഡുകൾ / ബഹുമതികൾ
    അവാർഡിനർഹരായ എഴുത്തുകാർ
    കൃതികൾ
  8. ജ്ഞാനപീഠം നേടിയ മലയാളികൾ – അനുബന്ധ വസ്തുതകൾ
  9. മലയാള സിനിമയുടെ ഉത്ഭവം, വളർച്ച, നാഴികക്കല്ലുകൾ, പ്രധാന സംഭാവന നല്കിയവർ, മലയാള സിനിമയും ദേശീയ അവാർഡും.
സംസ്കാരം
  1. കേരളത്തിലെ പ്രധാന ആഘോഷങ്ങൾ, ആഘോഷങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ പ്രശസ്തമായ ഉത്സവങ്ങൾ.
  2. കേരളത്തിലെ സാംസ്കാരിക കേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ, സാംസ്കാരിക നായകർ, അവരുടെ സംഭാവനകൾ

II. ആനുകാലിക വിഷയങ്ങൾ (10 മാർക്ക്)

III. ലഘുഗണിതവും, മാനസിക ശേഷിയും നിരീക്ഷണപാടവ പരിശോധനയും

(1) ലഘു ഗണിതം (5 മാർക്ക്)

  1. സംഖ്യകളും അടിസ്ഥാന ക്രിയകളും (Numbers and Basic Operations)
  2. ഭിന്നസംഖ്യകളും ദശാംശ സംഖ്യകളും (Fraction and Decimal Numbers)
  3. ശതമാനം (Percentage)
  4. ലാഭവും നഷ്ടവും (Profit and Loss)
  5. സാധാരണ പലിശയും കൂട്ടുപലിശയും (Simple and Compound Interest)
  6. അംശബന്ധവും അനുപാതവും (Ratio and Proportion)
  7. സമയവും ദൂരവും (Time and Distance)
  8. സമയവും പ്രവൃത്തിയും (Time and Work)
  9. ശരാശരി (Average)
  10. കൃത്യങ്കങ്ങൾ (Laws of Exponents)
  11. ജ്യാമിതീയ രൂപങ്ങളുടെ ചുറ്റളവ്, വിസ്തീർണ്ണം, വ്യാപ്തം തുടങ്ങിയവ (Mensuration)
  12. പ്രോഗ്രേഷനുകൾ (Progressions)

(2) മാനസിക ശേഷിയും നിരീക്ഷണപാടവ പരിശോധനയും (5 മാർക്ക്)

  1. ശ്രേണികൾ സംഖ്യാ ശ്രേണികൾ, അക്ഷര ശ്രേണികൾ (Series)
  2. ഗണിത ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള പ്രശ്നങ്ങൾ (Problems on Mathematics Signs)
  3. സ്ഥാന നിർണ്ണയ പരിശോധന
  4. സമാന ബന്ധങ്ങൾ (Analogy-Word Analogy, Alphabet Analogy, Number Analogy)
  5. ഒറ്റയാനെ കണ്ടെത്തുക (Odd man out)
  6. സംഖ്യാവലോകന പ്രശ്നങ്ങൾ
  7. കോഡിംഗും ഡീകോഡിംഗും (Coding and De Coding)
  8. കുടുംബ ബന്ധങ്ങൾ (Family Relations)
  9. ദിശാവബോധം (Sense of Direction)
  10. ക്ലോക്കിലെ സമയവും കോണളവും (Time and Angles)
  11. ക്ലോക്കിലെ സമയവും പ്രതിബിംബവും (Time in a clock and its reflection)
  12. കലണ്ടറും തിയ്യതിയും (Date and Calendar)
  13. ക്ലറിക്കൽ ശേഷി പരിശോധിക്കുന്നതിനുള്ള ചോദ്യങ്ങൾ (Clerical Ability)

IV. GENERAL ENGLISH

I. English Grammar (5 Marks)

  1. Types of Sentences and Interchange of Sentences.
  2. Different Parts of Speech.
  3. Agreement of Subject and Verb.
  4. Articles – Definite and Indefinite Articles.
  5. Uses of Primary and Modal Auxiliary Verbs
  6. Question Tags
  7. Infinitive and Gerunds
  8. Tenses
  9. Tenses in Conditional Sentences
  10. Prepositions
  11. The Use of Correlatives
  12. Direct and Indirect Speech
  13. Active and Passive voice
  14. Correction of Sentences
  15. Degrees of Comparison

II. Vocabulary (5 Marks)

  1. Singular & Plural, Change of Gender, Collective Nouns
  2. Word formation from other words and use of prefix or suffix
  3. Compound words
  4. Synonyms
  5. Antonyms
  6. Phrasal Verbs
  7. Foreign Words and Phrases
  8. One Word Substitutes
  9. Words often confused
  10. Spelling Test
  11. Idioms and their Meanings
  12. Expansion and Meaning of Common Abbreviations

V. പ്രാദേശിക ഭാഷകൾ (10 മാർക്ക്)

മലയാളം

  1. പദശുദ്ധി
  2. വാക്യശുദ്ധി
  3. പരിഭാഷ
  4. ഒറ്റപദം
  5. പര്യായം
  6. വിപരീത പദം
  7. ശൈലികൾ പഴഞ്ചൊല്ലുകൾ
  8. സമാനപദം
  9. ചേർത്തെഴുതുക
  10. സ്ത്രീലിംഗം പുല്ലിംഗം
  11. വചനം
  12. പിരിച്ചെഴുതൽ
  13. ഘടക പദം (വാക്യം ചേർത്തെഴുതുക)

കന്നഡ

  1. Word Purity/ Correct Word
  2. Correct Sentence
  3. Translation
  4. One Word / Single Word / One Word Substitution
  5. Synonyms
  6. Antonyms
  7. Idioms and Proverbs
  8. Equivalent Word
  9. Join the Word
  10. Feminine Gender, Masculine Gender
  11. Number
  12. Sort and Write

തമിഴ്

  1. Correct Word
  2. Correct Structure of Sentence
  3. Translation
  4. Single Word
  5. Synonyms
  6. Antonyms / Opposite
  7. Phrases and Proverbs
  8. Equal Word
  9. Join the Word
  10. Gender Classification – Feminine, Masculine
  11. Singular, Plural
  12. Separate
  13. Adding Phrases

VI. Special Topics (തസ്തികകളുടെ ജോലി സ്വഭാവവുമായി ബന്ധപ്പെട്ട വിഷയങ്ങൾ )

(1) Fire (9 Mark)

  1. Basic Concepts:- Combustion, Temperature and Heat, Fire Triangle
  2. Chemistry of Heat and combustion:- Heat capacity, Specific heat capacity, Latent
    the heat of fusion, Latent heat of vaporization, Sublimation, Melting point, Boiling point, Flash point, Fire point, Ignition temperature, and Method of heat transfer (Conduction, Radiation, MSDS-LPG, Ammonia, Chlorine.
  3. Method of Fire extinction:- Starvation, smothering/Blanketing, Cooling, Fire
    Extinguishing agents, Suitability of Extinguishing Medias.
  4. Fire Extinguishers:- Types of Fire Extinguishers, PASS

(2) First Aid (9 Mark)

  1. First Aid- Concept -Important Organisations and Persons
  2. Human body, Respiration, Breathing Pulse, Circulation & Skeletal system
  3. Resuscitation methods
    • CAB/ABC rule
    • Mouth-to-Mouth Resuscitation
    • CPR – Concept and Procedure
    • AED
  4. Choking and its first aid measures
  5. Cuts and Wounds, Amputation, and its first aid measures
  6. Bleeding and its first aid measures
  7. Burns, Scalds, Frost Bite, and its first aid measures
  8. Fractures, Types of fractures, and its first aid measures
  9. Snakebite and its first aid measures

THE INFORMATION TECHNOLOGY ACT.2000 (2 Mark)

  • Section 43: Penalty and Compensation for damage to computer, computer system, etc.
  • Section 43A: Compensation for failure to protect data.
  • Section 65: Tampering with computer source documents.
  • Section 66: Computer-related offences
  • Section 66B: Punishment for dishonestly receiving stolen computer resources or communication devices.
  • Section 66C: Punishment for identity theft.
  • Section 66D: Punishment for cheating by personation by using computer resources.
  • Section 66E: Punishment for violation of privacy.
  • Section 66F: Punishment for cyber terrorism.
  • Section 67: Punishment for publishing or transmitting obscene material in electronic form.
  • Section 67A: Punishment for publishing or transmitting material containing sexually explicit acts, etc in electronic form
  • Section 67B: Punishment for publishing or transmitting material depicting children in sexually explicit acts, etc in electronic form
  • Section 72: Penalty for breach of confidentiality and privacy.
  • Section 77B: Offences with 3 years imprisonment to be bailable.
- Advertisement -

Related Posts

Categories

Nidheesh C V
Nidheesh C Vhttps://easypsc.com
I'm Nidheesh C V, a dedicated educator, author, blogger, and vlogger based in Kerala, India, founder of Easy PSC. For over a decade, I’ve guided students towards their government job dreams. Let’s work together to achieve your goals.

Latest Articles