₹0.00

No products in the cart.

HomeNewsകേരള ദേവസ്വം ബോർഡ് പാർട്ട് ടൈം തളി, കഴകം കം...

കേരള ദേവസ്വം ബോർഡ് പാർട്ട് ടൈം തളി, കഴകം കം വാച്ചർ ഇന്റർവ്യൂ – പ്രധാന അറിയിപ്പ്

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now
- Advertisement -
Kerala Devaswom Board Part Time Thali, Kazhakam Cum Watcher Interview - Important Notification

കേരള ദേവസ്വം ബോർഡ് പാർട്ട് ടൈം തളി, കഴകം കം വാച്ചർ ഇന്റർവ്യൂ – പ്രധാന അറിയിപ്പ്: കേരള ദേവസ്വം റിക്രൂട്ട്മെന്റ് നടത്തിയ പാർട്ട് ടൈം തളി, പാർട്ട് ടൈം കഴകം കം വാച്ചർ പരീക്ഷയുടെയും ഇൻ്റർവ്യൂ ഡേറ്റ് വന്നിട്ടുണ്ട്. ലിസ്റ്റിൽ രജിസ്റ്റർ നംബർ ഉള്ള പലർക്കും ദേവസ്വം ബോർഡിന്റെ ഇ-മെയിലോ എസ്.എം.എസ് ഓ ഇതുവരെയും വന്നിട്ടില്ല. ഇപ്പോൾ കേരള ദേവസ്വം ബോർഡ് ഇതു സംബന്ധിച്ച ഒരു അറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ നോക്കാം. കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് 11.10.2023 ൽ വിജ്ഞാപനം ചെയ്ത തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പാർട്ട് ടൈം തളി (കാറ്റഗറി നം. 02/2023) തസ്തികയുടെ 04.06.2024 ന് പ്രസിദ്ധീകരിച്ച 06/2024 ആം നമ്പർ സാധ്യതാപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികളുടെ സർട്ടിഫിക്കറ്റ് പരിശോധന 29.07.2024, 30.07.2024, 31.07.2024 തീയതികളിലും പാർട്ട് ടൈം കഴകം കം വാച്ചർ കാറ്റഗറി നം (03/2023) തസ്തികയുടെ 29.05.2024 ന് പ്രസിദ്ധീകരിച്ച 05/2024 ആം നമ്പർ സാധ്യതാപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികളുടെ സർട്ടിഫിക്കറ്റ് പരിശോധന 05.08.2024, 06.08.2024, 07.08.2024 തീയതികളിലും രാവിലെ 9.30 മുതൽ തിരുവനന്തപുരം നന്തൻകോട് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് വെച്ച് നടത്താൻ തീരുമാനിച്ചതുമായി ബന്ധപ്പെട്ട അറിയിപ്പ്:

സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ സമയത്ത് താഴെ പറയുന്ന അസ്സൽ പ്രമാണങ്ങളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി നേരിട്ട് ഹാജരാകേണ്ടതാണ്.

  1. അപേക്ഷയിൽ രേഖപ്പെടുത്തിയിരിക്കുന്ന ജനനത്തീയതി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്
  2. വിദ്യാഭ്യാസ യോഗ്യത (പത്താം ക്ലാസ്സ് അല്ലെങ്കിൽ തത്തുല്യ യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്).
  3. ഉദ്യോഗാർത്ഥികൾ profile ൽ രേഖപ്പെടുത്തിയിട്ടുളള മേൽവിലാസം രേഖപ്പെടുത്തിയ തിരിച്ചറിയൽ രേഖയും അതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ ശരിപ്പകർപ്പും (ആധാർ കാർഡ്, വോട്ടേഴ്സ് ഐ.ഡി.കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട് തുടങ്ങിയ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അംഗീകരിച്ചിട്ടുള്ള 16 ഇനങ്ങളിൽ ഒന്ന്) അപേക്ഷയിൽ അവകാശപ്പെട്ടിരിക്കുന്ന വിലാസം തെളിയിക്കുന്നതിനുള്ള തിരിച്ചറിയൽ രേഖ കൈവശമില്ലാത്ത പക്ഷം ആയത് തെളിയിക്കുന്നതിന് വില്ലേജ് ഓഫീസർ / ഗസറ്റഡ് ഓഫീസർ നൽകുന്ന ONE AND SAME CERTIFICATE ഹാജരാക്കേണ്ടതാണ്.
  4. സംവരണാനുകൂല്യത്തിന് അർഹതയുള്ള പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിലെ അംഗമാണെങ്കിൽ ബന്ധപ്പെട്ട തഹസിൽദാർ നൽകുന്ന ജാതി സർട്ടിഫിക്കറ്റിന്റെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ 2 പകർപ്പും ഹാജരാക്കേണ്ടതാണ്.
  5. ജാതി സംവരണത്തിന് അർഹതയുളള മറ്റു പിന്നാക്ക ജാതിയിലെ/ സമുദായത്തിലെ അംഗമാണെങ്കിൽ 26.09.2009 ലെ 81/2009/ എസ്.സി/എസ്.റ്റി/ ഡി.ഡി എന്ന സർക്കാർ ഉത്തരവ് പ്രകാരമുളള നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് (NCLC) (FOR EMPLOYMENT UNDER STATE GOVERNMENT).
  6. ഹിന്ദു മതത്തിലെ സംവരണേതര സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആളാണെങ്കിൽ (Economically Weaker Sections) 18.11.2019 6 GO (P) 79/2019/RD പ്രകാരം വില്ലേജ് ഓഫീസർ നൽകുന്ന കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് നടത്തുന്ന നിയമനങ്ങൾക്കായുള്ള സർട്ടിഫിക്കറ്റ്. (EWS സർട്ടിഫിക്കറ്റിന്റെ മാതൃക കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ വെബ്സൈറ്റിൽ DOWNLOADS എന്ന സെക്ഷനിൽ FORMS എന്ന ഭാഗത്ത് ലഭ്യമാണ്).
  7. സപ്ലിമെന്ററി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾ ഹാജരാക്കേണ്ടതായ തങ്ങളുടെ ജാതി സർട്ടിഫിക്കറ്റ്/ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് / EWS സർട്ടിഫിക്കറ്റു് ഇവയുടെ അസ്സൽ ഹാജരാക്കാത്തപക്ഷം മറ്റൊരറിയിപ്പ് കൂടാതെ ഇവരെ ലിസ്റ്റിൽ നിന്നും നീക്കം ചെയ്യുന്നതാണ്.
  8. ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, സമുദായം, മറ്റ് ആനുകൂല്യങ്ങൾ ഇവ തെളിയിക്കുന്ന പ്രമാണങ്ങളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ശരിപകർപ്പ് കൂടി സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ സമയത്ത് ഹാജരാക്കേണ്ടതാണ്.
  9. മതം / ജാതി എന്നിവ രേഖപ്പെടുത്തിയിട്ടില്ലാത്ത പത്താം ക്ലാസ് സർട്ടിഫിക്കറ്റുകൾ (ICSE/ CBSE മുതലായവ) ഹാജരാക്കിയിട്ടുളള ഉദ്യോഗാർത്ഥികൾ വില്ലേജ് ആഫീസറിൽ നിന്നുള്ള മതം/ ജാതി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
  10. ഭിന്നശേഷി സംവരണത്തിന് അർഹതയുള്ള ഉദ്യോഗാർത്ഥികൾ (കാറ്റഗറി നം (02/2023) പാർട്ട് തളി തസ്തികക്ക് മാത്രം ബാധകം) 25.08.2020 ലെ സർക്കാർ ഉത്തരവ് നമ്പർ ജി ഒ (പി) 19/2020/സ.നി.വ-യിൽ നിഷ്കർഷിക്കുന്ന പ്രകാരമുളള JOB ORIENTED PHYSICAL AND FUNCTIONALITY സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
  11. സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ദിവസം ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ ശരിപ്പകർപ്പും സഹിതം നേരിട്ട് ഹാജരാകാത്ത ഉദ്യോഗാർത്ഥികളെ ഈ തസ്തികയുടെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതല്ല. സർട്ടിഫിക്കറ്റുകൾ ഹാജരാക്കുവാൻ യാതൊരു കാരണവശാലും സമയം നീട്ടി നൽകുന്നതല്ല.
  12. സർട്ടിഫിക്കറ്റ് വെരിഫിക്കേഷന് നിശ്ചയിച്ചിട്ടുള്ള തീയതി മാറ്റിനൽകുകയോ, പ്രമാണങ്ങൾ ഹാജരാക്കുന്നതിനുള്ള സമയപരിധി നീട്ടിനൽകുകയോ ചെയ്യുന്നതല്ല.

30.07.2024 ന് പി എസ് സി നടത്തുന്ന ഖാദി ബോർഡ് എൽഡി ക്ലർക്ക് മെയിൻ എക്സാം ഉളള ഉദ്യോഗാർത്ഥികൾ അന്നേ ദിവസം വൈകീട്ട് 5 മണിക്ക് മുൻപായി സർട്ടിഫിക്കറ്റ് വെരിഫിക്കേഷന് ഹാജരാകാത്ത പക്ഷം ഇതുസംബന്ധിച്ച് ഒരു സാക്ഷ്യപത്രവും അപേക്ഷയുമായി പി എസ് സി ഹാൾടിക്കറ്റ് സഹിതം മുകളിൽ പ്രസ്താവിച്ച സർട്ടിഫിക്കറ്റ് പകർപ്പുകളുമായി 01.08.2024 ന് കെ ഡി ആർ ബി ഓഫീസിൽ ഹാജരാകുകയാണെങ്കിൽ വെരിഫിക്കേഷൻ നടത്തുന്നതാണ്.

തിരുവിതാംകൂർ ദേവസ്വത്തിലെ പാർട്ട് ടൈം തളി കാറ്റഗറി നം (02/2023), പാർട്ട് ടൈം കഴകം കം വാച്ചർ കാറ്റഗറി നം (03/2023) തസ്തികകളുടെ സാധ്യതാപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുളള ഉദ്യോഗാർത്ഥികൾ കെ ഡി ആർ ബി പ്രസിദ്ധീകരിച്ച രണ്ട് തസ്തികയുടെയും ഷെഡ്യൂൾ പ്രകാരമുളള ദിവസങ്ങളീൽ തന്നെ വെരിഫിക്കേഷനു ഹാജരാകേണ്ടതാണ്. ഒരേ ദിവസം വെരിഫിക്കേഷൻ നടത്തി നല്കുന്നതല്ല.

കുറിപ്പ്
  1. സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ സംബന്ധിച്ച ഈ അറിയിപ്പ് അന്തിമമാണ്. ഇത് സംബന്ധിച്ച് മറ്റ് കത്തിടപാടുകൾ നടത്തുന്നതല്ല.
  2. കേരള ദേവസ്വം റിക്രൂട്ട്‌മെന്റ്റ് ബോർഡ് അംഗീകരിച്ച തിരിച്ചറിയൽ രേഖകളുടെ വിശദവിവരം കേരള ദേവസ്വം റിക്രൂട്ട്മെന്റ്റ് ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (kdrb.kerala.gov.in) ലഭ്യമാണ്.
- Advertisement -
Sale!

Kerala PSC Previous Question Papers 2023 PDF

Original price was: ₹99.00.Current price is: ₹75.00.
Sale!

Kerala PSC Previous Question Papers 2022 PDF

Original price was: ₹99.00.Current price is: ₹69.00.
Sale!

Kerala PSC Previous Question Papers 2021 PDF

Original price was: ₹99.00.Current price is: ₹39.00.

Related Posts

Categories

Nidheesh C V
Nidheesh C Vhttps://easypsc.com
I'm Nidheesh C V, a dedicated educator, author, blogger, and vlogger based in Kerala, India, founder of Easy PSC. For over a decade, I’ve guided students towards their government job dreams. Let’s work together to achieve your goals.

Latest Articles