ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ മഹാസമുദ്രമായ ഇന്ത്യൻ മഹാസമുദ്രത്തിന്റെ അടിത്തട്ടിൽ കണ്ടെത്തിയ പർവതങ്ങൾക്ക് ഇന്ത്യ ഔദ്യോഗികമായി പേരുകൾ നൽകി.
ഇന്റർനാഷണൽ ഹൈഡ്രോഗ്രാഫിക് ഓർഗനൈസേഷനും യുനെസ്കോയുടെ ഇന്റർഗവൺമെന്റ് ഓഷ്യനോഗ്രാഫിക് കമ്മിഷനും അടുത്തിടെ അംഗീകരിച്ച പർവതങ്ങൾക്ക് അശോക സീ മൗണ്ട്, ചന്ദ്രഗുപ്ത റിഡ്ജ്, കൽപതരു റിഡ്ജ് എന്നിങ്ങനെയാണ് പേരുകൾ.
അശോക സീമൗണ്ട്: 2012-ൽ റഷ്യൻ ഗവേഷണക്കപ്പലായ അക്കാദമിക് നിക്കോളായ് സ്ട്രാഖോവാണ് കണ്ടെത്തിയത്. പർവതത്തിന് ഏകദേശം 180 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്.
ചന്ദ്രഗുപ്ത റിഡ്ജ്: ഇന്ത്യൻ ഗവേഷണക്കപ്പലായ എം.ജി.എസ്. സാഗർ 2020-ലാണ് ഈ പർവതം കണ്ടെത്തുന്നത്. 675 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്.
കൽപതരു റിഡ്ജ്: റഷ്യൻ ഗവേഷണക്കപ്പലായ അക്കാദമിക് നിക്കോളായ് സ്ട്രാഖോവുതന്നെയാണ് ഈ പർവതവും കണ്ടെത്തിയത്. 430 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്.
ഇന്ത്യ പേരുനൽകിയ മറ്റ് സമുദ്രാന്തർഭാഗത്തുള്ള പ്രദേശങ്ങൾ ഇവയാണ്: രാമൻ റിഡ്ജ് (1992), പണിക്കർ സീമൗണ്ട് (1993), സാഗർ കന്യാ സീമൗണ്ട് (1991), വാഡിയ ഗയോട്ട് (1993)