₹0.00

No products in the cart.

HomeJobNewsവ്യോമസേനയിൽ അഗ്നിവീർ പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു

വ്യോമസേനയിൽ അഗ്നിവീർ പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now
- Advertisement -
Applications are invited for Agniveer post in Air Force

വ്യോമസേനയിൽ അഗ്നിവീർ പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു: ഇന്ത്യൻ എയർഫോഴ്സിൽ അഗ്നി വീർ തിരഞ്ഞെടുപ്പിന് (അഗ്നിവീർ വായു 02/2025) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. നാല് വർഷമായിരിക്കും സർവീസ്. ഓൺലൈൻ രജിസ്ട്രേഷൻ വഴിയാണ് അപേക്ഷിക്കേണ്ടത്.

- Advertisement -

വിദ്യാഭ്യാസ യോഗ്യത:

50 ശതമാനം മാർക്കോടെയുള്ള പ്ലസ്‌ടു/ തത്തുല്യം. അല്ലെങ്കിൽ 50 ശതമാനം മാർക്കോടെ മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ ഓട്ടോമൊബൈൽ/ കംപ്യൂട്ടർ സയൻസ്/ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി/ ഇൻഫർമേഷൻ ടെക്നോളജിയിൽ ത്രിവത്സര ഡിപ്ലോമ. അല്ലെങ്കിൽ ഫിസിക്സ്, മാത്തമാറ്റിക്സ് എന്നീ നോൺവൊക്കേഷണൽ വിഷയങ്ങൾ ഉൾപ്പെട്ട വൊക്കേഷണൽ കോഴ്‌സ് 50 ശതമാനം മാർക്കോടെ പാസായിരിക്കണം.

അപേക്ഷകർക്ക് പ്ലസ്‌ടു/ ഡിപ്ലോമ/ വൊക്കേഷണൽ കോഴ്സിന് ഇംഗ്ലീഷിൽ മാത്രമായി 50 ശതമാനം മാർക്ക് ഉണ്ടായിരിക്കണം. ഇംഗ്ലീഷ് ഉൾപ്പെടാത്ത ഡിപ്ലോമ/ വൊക്കേഷണൽ കോഴ്‌സ് പഠിച്ചവർ പത്താം ക്ലാസിലോ പ്ലസ്ടുവിലോ ഇംഗ്ലീഷിന് 50 ശതമാനം മാർക്ക് നേടിയിരിക്കണം. പ്ലസ്‌ടുവിന് സയൻസ് വിഷയങ്ങൾ പഠിച്ചവർക്കും അല്ലാത്തവർക്കും അപേക്ഷിക്കാം. സയൻസ് വിഷയങ്ങളിൽ ഫിസിക്സ്, മാത്സ് എന്നിവയ്ക്ക് 50 ശതമാനം മാർക്ക് നിബന്ധനയുണ്ട്.

പ്രായം

പ്രായപരിധിയിൽ 21 വയസ്സ് കവിയരുത്. (അപേക്ഷകർ 2004 ജൂലായ് മൂന്നിനും 2008 ജനുവരി മൂന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).

ഉയരം

പുരുഷന്മാർക്ക് 152.5 സെ.മീ.യും വനിതകൾക്ക് 152 സെ.മീ.യും (ലക്ഷദ്വീപ് നിവാസികൾക്ക് 150 സെ.മീ.). അപേക്ഷകർക്ക് പ്രായത്തിനും ഉയരത്തിനും അനുസരിച്ച തൂക്കമുണ്ടായിരിക്കണം. പുരുഷന്മാർക്ക് 77 സെ.മീ. നെഞ്ചളവുണ്ടായിരിക്കണം. പുരുഷന്മാർക്കും സ്ത്രീകൾക്കും നെഞ്ചളവ് അഞ്ച് സെ.മീ. വികസിപ്പിക്കാനാവണം. മികച്ച കാഴ്ചശക്തിയും കേൾവി ശക്തിയും ഉണ്ടായിരിക്കണം.

സേവാനിധി പാക്കേജ്

നാല് വർഷമാണ് സർവീസ്. ഒന്നാം വർഷത്തിൽ 30,000 രൂപ, രണ്ടാം വർഷം 33,000 രൂപ, മൂന്നാം വർഷം 36,500 രൂപ, നാലാം വർഷം 40,000 രൂപ എന്നിങ്ങനെയാണ് പ്രതിമാസം അനുവദിക്കുക. ഇതിൽ ഓരോ മാസവും 30 ശതമാനം തുക അഗ്നിവീർ കോർപ്പസ് ഫണ്ടിലേക്ക് നീക്കി വെച്ച് ബാക്കിയുള്ള തുകയാണ്
ലഭിക്കുക. നീക്കിവയ്ക്കുന്നതിന് തുല്യമായ തുക സർക്കാരും പാക്കേജിലേക്ക് നിക്ഷേപിക്കും. സർവീസ് കാലാവധി കഴിയുമ്പോൾ രണ്ട് വിഹിതവും ചേർത്തുള്ള 10.04 ലക്ഷം രൂപ സേവാനിധി പാക്കേജായി ലഭിക്കും. കൂടാതെ 48 ലക്ഷം രൂപയുടെ നോൺ കോൺട്രിബ്യൂട്ടറി ലൈഫ് ഇൻഷുറൻസ് കവറേജും ലഭിക്കും.

- Advertisement -

തിരഞ്ഞെടുപ്പ്

ഓൺലൈൻ എഴുത്തുപരീക്ഷ, കായികക്ഷമതാപരീക്ഷ, വൈദ്യപരിശോധന എന്നിവ നടത്തിയായിരിക്കും തിരഞ്ഞെടുപ്പ്. ഒക്ടോബർ 18 മുതലായിരിക്കും പരീക്ഷകൾ. സയൻസ് വിഷയം പഠിച്ചവർക്കും അല്ലാത്തവർക്കും വേവ്വേറെയായിരിക്കും എഴുത്തുപരീക്ഷ. തെറ്റുത്തരത്തിന് നാലിലൊന്ന് നെഗറ്റീവ് മാർക്കുണ്ടായിരിക്കും. സിലബസ് സംബന്ധമായ വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും. 16 കി.മീ. ഓട്ടം, പുഷ്-അപ്, സിറ്റ് -അപ്, സ്ക്വാട്ട് എന്നിവയുൾപ്പെട്ടതായിരിക്കും ശാരീരികക്ഷമതാ പരീക്ഷ. വനിതകൾക്ക് പുഷ്- അപ് ഉണ്ടായിരിക്കില്ല.

അപേക്ഷാഫീസ്

550 രൂപ (കൂടാതെ ജി.എസ്.ടി.യും). ഓൺലൈനായാണ് ഫീസ് അടയ്ക്കണ്ടത്.

രജിസ്ട്രേഷൻ

https://agnipathvayu.cdac.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യണം. യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ഫോട്ടോ, ഒപ്പ്, വിരലടയാളം എന്നിവയും 18 വയസ്സ് തികയാത്തവർ രക്ഷിതാവിന്റെ ഒപ്പും വിജ്ഞാപനത്തിൽ നിർദേശിച്ചിരിക്കുന്ന മാതൃകയിൽ, അപേക്ഷയോടൊപ്പം അപ്‌പ്ലോഡ് ചെയ്യണം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം വെബ്സൈറ്റിൽ ലഭിക്കും. ജൂലായ് എട്ട് മുതൽ രജിസ്റ്റർ ചെയ്യാം. അവസാന തീയതി: ജൂലായ് 28.

സംശയങ്ങൾക്ക് ബന്ധപ്പെടേണ്ടത്

ഓൺലൈൻ പരീക്ഷ, രജിസ്ട്രേഷൻ പ്രക്രിയ, അഡ്‌മിറ്റ് കാർഡുകൾ എന്നിവയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് പ്രസിഡന്റ്, സെൻട്രൽ എയർമെൻ സെലക്ഷൻ ബോർഡ്, ബ്രാർ സ്ക്വയർ, ഡൽഹി കാന്റ്, ന്യൂഡൽഹി-110010 എന്ന വിലാസത്തിൽ ബന്ധപ്പെടണം. ടെലിഫോൺ നംബർ: 01125694209/ 25699606. ഇ-മെയിൽ: casbiaf@cdac.in.
ഓൺലൈൻ അപേക്ഷാഫോം പൂരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 02025503105, 02025503106 എന്നീ നമ്പറുക ളിൽ ബന്ധപ്പെടാം. കേരളം, മാഹി (പുതുച്ചേരി), ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗാർഥികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ചുമതല ഇന്ത്യൻ എയർഫോഴ്‌സിന്റെ 14 എയർമെൻ സെലക്ഷൻ സെന്ററിനാണ്. അപേക്ഷകർക്ക് സഹായത്തിനായി 14 എയർമെൻ സെലക്ഷൻ സെൻറർ എയർ ഫോഴ്‌സുമായി 0484-2427010, 9188431093 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

- Advertisement -

Related Posts

Categories

Nidheesh C V
Nidheesh C Vhttps://easypsc.com
I'm Nidheesh C V, a dedicated educator, author, blogger, and vlogger based in Kerala, India, founder of Easy PSC. For over a decade, I’ve guided students towards their government job dreams. Let’s work together to achieve your goals.

Latest Articles