കെ.എസ്.ആർ.ടി.സി. യിൽ ഡ്രൈവർ കം കണ്ടക്ടറുടെ 400 ഒഴിവുകൾ: കേരളത്തിൽ ഒരു ജോലി നോക്കുകയാണോ? എങ്കിൽ കെ.എസ്.ആർ.ടി.സി.യിൽ ജോലി നേടാം. കെ.എസ്.ആർ.ടി.സി. സിഫ്റ്റിൽ ആണ് ഒഴിവുകൾ വന്നിരിക്കുന്നത്. ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ആകെ 400 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
യോഗ്യത
പത്താം ക്ലാസ് പാസ്സായിരിക്കണം. ഹെവി ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം. മുപ്പതിലധികം സീറ്റുകളുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ അഞ്ച് വർഷത്തിൽ കുറയാത്ത ഡ്രൈവിങ്ങിലുള്ള പ്രവൃത്തി പരിചയം ആവശ്യമാണ്.
മികച്ച ശാരീരിക ക്ഷമതയും കാഴ്ച ശക്തിയും ഉണ്ടായിരിക്കണം. സിവിൽ സർജൻ റാങ്കിൽ കുറയാത്ത സർക്കാർ ഡോക്ടറിൽ നിന്നും ലഭ്യമായ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. മലയാളം, ഇംഗ്ലീഷ് ഭാഷ വായിക്കാനും എഴുതാനും അറിഞിരിക്കണം.
25 മുതൽ 55 വയസ് വരെയാണ് പ്രായ പരിധി.
8 മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപയാണ് വേതനം. അധിക മണിക്കൂറിന് 130 രൂപ അധിക സമയ അലവൻസായി ലഭിക്കും.
കരാറിനൊപ്പം 30,000 രൂപയുടെ സെക്യൂരിറ്റി ഡിപ്പോസിറ്റ് നൽകണം. KSRTC ജീവനക്കാർക്ക് സെക്യൂരിറ്റി ഡിപ്പോസിറ്റ് ബാധകമല്ല.
പരിശീലനം പൂർത്തീകരിക്കുന്നവർ നിർബന്ധമായും സ്വിഫ്റ്റിൽ ഒരു വർഷം 240 ഡ്യൂട്ടിയിൽ കുറയാതെ സേവനം അനുഷ്ഠിക്കണം. തിരഞ്ഞെടുക്കുന്നവർ സ്വന്തം താമസ സ്ഥലത്തുള്ള പോലീസ് സ്റ്റേഷനിൽ നിന്നുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.
തിരഞ്ഞെടുപ്പ്
എഴുത്തു പരീക്ഷ, ഡ്രൈവിങ് ടെസ്റ്റ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുക.
അപേക്ഷ
സി.എം.ഡി.യുടെ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ജൂൺ 30 വൈകിട്ട് 5 മണി വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള സമയം. വെബ്സൈറ്റ്: cmd.kerala.gov.in