₹0.00

No products in the cart.

HomeSyllabus535/2023 - കേരള PSC LGS 2024 സിലബസ് -...

535/2023 – കേരള PSC LGS 2024 സിലബസ് – ഡൗൺലോഡ് PDF

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now
- Advertisement -

535/2023 – കേരള PSC LGS 2024 സിലബസ് – ഡൗൺലോഡ് PDF: കേരള PSC 2024 ൽ നടത്താൻ പോകുന്ന LGS പരീക്ഷയുടെ സിലബസ് PDF ഡൗൺലോഡ് ചെയ്യാം. കേരളത്തിലെ വിവിധ വകുപ്പുകളിലേക്കുള്ള ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് പരീക്ഷയാണ് ഇത്. 535/2023 കാറ്റഗറി നംബർ ആയ LGS 2024ന് ജനുവരി 17 വരെ ആയിരുന്നു അപേക്ഷികാനുള്ള സമയം. ഇത്തവണ LGS പരീക്ഷയ്ക്ക് രണ്ടു ഘട്ട പരീക്ഷ ഇല്ല. ഒറ്റ പരീക്ഷ മാത്രമായിരിക്കും ഉണ്ടാകുക. 2024 നവംബർ – ഡിസംബർ മാസങ്ങളിലായാണ് LGS പരീക്ഷ നടക്കാൻ പോകുന്നത്. വിവിധ ഘട്ടമായിട്ടായിരിക്കും LGS പരീക്ഷ നടത്തുക. ആദ്യഘട്ടം നവംബർ 2 ന് തുടങ്ങും. ഏറ്റവും പുതിയ സിലബസ് കേരള PSC പ്രസിദ്ധീകരിച്ചു. കഴിഞ്ഞ തവണത്തെ LGS മെയിൻ പരീക്ഷയുടെ അതേ സിലബസിലായിരിക്കും ഇത്തവണത്തെ പരീക്ഷ നടക്കുക.

- Advertisement -

പൊതുവിജ്ഞാനം, ആനുകാലിക സംഭവങ്ങൾ, സയൻസ്, പൊതുജനാരോഗ്യം, ലഘുഗണിതവും, മാനസിക ശേഷിയും നിരീക്ഷണ പാടവ പരിശോധനയും തുടങ്ങിയ ഭാഗത്തു നിന്നാകും ചോദ്യങ്ങൾ ഉണ്ടാകുക. ഇംഗ്ലീഷ്, മലയാളം ഭാഗത്തു നിന്നുള്ള ചോദ്യങ്ങൾ LGS പരീക്ഷയ്ക്ക് ഉണ്ടായിരിക്കുന്നതല്ല. ഓരോ വിഷയങ്ങൾക്കും എത്ര മാർക്ക് വീതം ആണെന്ന് സിലബസിൽ കൊടുത്തിട്ടുണ്ട്. നല്ല രീതിയിൽ LGS പഠിക്കാനായി സിലബസും മാർക്ക് ഡിസ്ട്രിബ്യൂഷനും ഉപയോഗപ്പെടുത്തുക. 100 മാർക്കിന്റെ OMR പരീക്ഷയാണ് ഉണ്ടാക്കുക. 1:30 മണിക്കൂറായിരിക്കും പരീക്ഷ ഉണ്ടാകുക.

535/2023 – കേരള PSC LGS 2024 സിലബസ് – പ്രധാന വിവരങ്ങൾ

താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ നിന്നും കേരള PSCയുടെ LGS 2024 സിലബസിനെ പറ്റിയുള്ള എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കുന്നതാണ്.

പരീക്ഷ നടത്തുന്ന ഓർഗനൈസേഷൻകേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC)
കാറ്റഗറിസിലബസ്
പരീക്ഷയുടെ പേര്LGS – ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ്
വകുപ്പ്കേരളത്തിലെ വിവിധ വകുപ്പുകൾ
കാറ്റഗറി നംബർ535/2023
വിഷയംകേരള PSC LGS 2024 സിലബസ്
പരീക്ഷ തിയ്യതിയും സമയവും2024 നവംബർ – ഡിസംബർ
അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്ന തിയ്യതിപരീക്ഷക്ക് 14 ദിവസം മുൻപ്
ആകെ പരീക്ഷ എഴുതുന്നവർഓരോ ജില്ലയിലേയും താഴെ കൊടുക്കുന്നു
ഒഫീഷ്യൽ വെബ്സൈറ്റ്www.keralapsc.gov.in

LGS 2024 പരീക്ഷാ തിയ്യതിയും അപേക്ഷിച്ചവരുടെ എണ്ണവും

LGS 2024 പരീക്ഷയുടെ ഓരോ ജില്ലയുടെയും പരീക്ഷാ തിയ്യതിയും ആകെ പരീക്ഷ എഴുതുന്നവരുടെ എണ്ണവും കേരള PSC പ്രസിദ്ധീകരിച്ചിട്ടുണ്ട്. നവംബർ മാസം നടക്കുന്ന LGS പരീക്ഷകളാണ് തന്നിട്ടുള്ളത്. ബാക്കി ജില്ലകളുടെ പരീക്ഷകൾ ഡിസംബർ മാസം ആകും പ്രസിദ്ധീകരിക്കുക. കേരള PSC പ്രദ്ധീകരിക്കുന്നതിനനുസരിച്ച് ഇവിടെ അത് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.

പരീക്ഷാ തിയ്യതിജില്ലഎഴുതുന്നവരുടെ എണ്ണം
നവംബർ 02കൊല്ലം45297
നവംബർ 02പാലക്കാട്41760
നവംബർ 02വയനാട്16431
നവംബർ 02കാസർഗോഡ്18964
നവംബർ 23പത്തനം തിട്ട17265
നവംബർ 23ഇടുക്കി15817
നവംബർ 23മലപ്പുറം52124
നവംബർ 23കണ്ണൂർ30792
നവംബർ 30തിരുവനന്തപുരം72617
നവംബർ 30കോട്ടയം18836
നവംബർ 30തൃശ്ശൂർ29876

535/2023 – കേരള PSC LGS 2024 സിലബസ് – മാർക്ക് ഡിസ്ട്രിബ്യൂഷൻ

കേരള PSC LGS 2024 പരീക്ഷയുടെ മാർക്ക് ഡിസ്ട്രിബ്യൂഷൻ ഒന്ന് നോക്കാം. അതായത് ഓരോ ഭാഗത്ത് നിന്നും ലഭിക്കുന്ന മാർക്കിന്റെ വിവരങ്ങൾ. ഇത് മനസിലാക്കിയാൽ ഏത് ഭാഗത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കണം, ഏത് ഭാഗം കൂടുതൽ ആഴത്തിൽ പഠിക്കണം എന്നൊക്കെ മനസിലാക്കാൻ സാധിക്കും.

- Advertisement -
I. പൊതുവിജ്ഞാനം40 മാർക്ക്
II. ആനുകാലിക വിഷയങ്ങൾ20 മാർക്ക്
III. സയൻസ്10 മാർക്ക്
IV. പൊതുജനാരോഗ്യം10 മാർക്ക്
V. ലഘു ഗണിതവും, മാനസിക ശേഷിയും നിരീക്ഷണ പാടവ പരിശോധനയും20 മാർക്ക്
Total Mark100

535/2023 – കേരള PSC LGS 2024 സിലബസ് – വിശദമായ സിലബസ്

കേരള PSC LGS 2024 പരീക്ഷയുടെ വിശദമായ സിലബസ് താഴെ നിങ്ങൾക്ക് കാണാവുന്നതാണ്. ഓരോ വിഷയങ്ങളും ഏത് ഭാഗത്ത് നിന്നും വരുന്നു എന്ന് കണ്ടെത്തി ചിട്ടയായ ഒരു പഠന രീതി ഉണ്ടാക്കിയെടുക്കുക. സിലബസും എക്സാമിന് ബാക്കിയുള്ള സമയവും വെച്ച് കൃത്യമായ ഒരു സ്റ്റഡി പ്ലാനും ടൈം ടേബിളും ഉണ്ടാക്കിയെടുക്കുക. കൃത്യമായി പഠിക്കുക. റാങ്ക് ലിസ്റ്റിൽ ഉയർന്ന ഒരു റാങ്ക് തന്നെ കരസ്ഥമാക്കുക. ഉടനെ ഒരു സർക്കാർ ജോലി എന്ന നിങ്ങളുടെ സ്വപ്നം നിറവേറ്റുക.

I. പൊതുവിജ്ഞാനം

  1. ഇന്ത്യൻ സ്വാതന്ത്ര്യസമരം – സ്വാതന്ത്ര്യസമര കാലഘട്ടവുമായി ബന്ധപ്പെട്ട രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മുന്നേറ്റങ്ങൾ, ദേശീയ പ്രസ്ഥാനങ്ങൾ, സ്വാതന്ത്ര്യസമരസേനാനികൾ, ഭരണ സംവിധാനങ്ങൾ തുടങ്ങിയവ. (5 മാർക്ക്)
  2. സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികൾ, യുദ്ധങ്ങൾ, പഞ്ചവത്സര പദ്ധതികൾ, വിവിധ മേഖലകളിലെ പുരോഗതികളും നേട്ടങ്ങളും (5 മാർക്ക്)
  3. ഒരു പൗരന്റെ അവകാശങ്ങളും കടമകളും, ഇന്ത്യൻ ഭരണഘടന – അടിസ്ഥാന വിവരങ്ങൾ (5 മാർക്ക്)
  4. ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ, അതിർത്തികൾ, ഇന്ത്യയുടെ അടിസ്ഥാന വിവരങ്ങൾ (5 മാർക്ക്)
  5. കേരളം – ഭൂമിശാസ്ത്രം, അടിസ്ഥാന വിവരങ്ങൾ, നദികളും കായലുകളും, വിവിധ വൈദ്യുത പദ്ധതികൾ, വന്യജീവി സങ്കേതങ്ങളും ദേശീയോദ്യാനങ്ങളും, മത്സ്യബന്ധനം, കായികരംഗം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള അറിവ്. (10 മാർക്ക്)
  6. ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായ രാഷ്ട്രീയ സാമൂഹിക മുന്നേറ്റങ്ങൾ, നവോത്ഥാന നായകന്മാർ (5 മാർക്ക്)
  7. ശാസ്ത്ര സാങ്കേതിക മേഖല, കലാ സാംസ്കാരിക മേഖല, രാഷ്ട്രീയ, സാമ്പത്തിക, സാഹിത്യ മേഖല, കായിക മേഖല എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ (5 മാർക്ക്)

II. ആനുകാലിക വിഷയങ്ങൾ (20 മാർക്ക്)

III. സയൻസ്

a. ജീവ ശാസ്ത്രം (5 മാർക്ക്)

  1. മനുഷ്യ ശരീരത്തെക്കുറിച്ചുള്ള പൊതു അറിവ്.
  2. ജീവകങ്ങളും അപര്യാപ്തതാ രോഗങ്ങളും
  3. കേരളത്തിലെ പ്രധാന ഭക്ഷ്യ, കാർഷിക വിളകൾ
  4. വനങ്ങൾ,വനവിഭവങ്ങൾ,സാമൂഹിക വനവത്ക്കരണം
  5. പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും

b. ഭൗതിക ശാസ്ത്രം / രസതന്ത്രം (5 മാർക്ക്)

  1. ആറ്റവും ആറ്റത്തിന്റെ ഘടനയും
  2. അയിരുകളും ധാതുക്കളും
  3. മൂലകങ്ങളും അവയുടെ വർഗ്ഗീകരണവും
  4. ഹൈഡ്രജനും ഓക്സിജനും
  5. രസതന്ത്രം ദൈനംദിന ജീവിതത്തിൽ
  6. ദ്രവ്യവും പിണ്ഡവും
  7. പ്രവൃത്തിയും ഊർജ്ജവും
  8. ഊർജ്ജവും അതിന്റെ പരിവർത്തനവും
  9. താപവും ഊഷ്മാവും
  10. പ്രകൃതിയിലെ ചലനങ്ങളും ബലങ്ങളും
  11. ശബ്ദവും പ്രകാശവും
  12. സൗരയൂഥവും സവിശേഷതകളും

IV. പൊതുജനാരോഗ്യം (10 മാർക്ക്)

  1. സാംക്രമികരോഗങ്ങളും രോഗകാരികളും
  2. അടിസ്ഥാന ആരോഗ്യ വിജ്ഞാനം
  3. ജീവിതശൈലി രോഗങ്ങൾ
  4. കേരളത്തിലെ ആരോഗ്യക്ഷേമ പ്രവർത്തനങ്ങൾ

V. ലഘുഗണിതവും, മാനസിക ശേഷിയും നിരീക്ഷണ പാടവ പരിശോധനയും

a. ലഘു ഗണിതം (10 മാർക്ക്)

  1. സംഖ്യകളും അടിസ്ഥാന ക്രിയകളും
  2. ലസാഗു, ഉസാഘ
  3. ഭിന്നസംഖ്യകൾ
  4. ദശാംശ സംഖ്യകൾ
  5. വർഗ്ഗവും വർഗ്ഗമൂലവും
  6. ശരാശരി
  7. ലാഭവും നഷ്ടവും
  8. സമയവും ദൂരവും

b. മാനസികശേഷിയും നിരീക്ഷണ പാടവ പരിശോധനയും (10 മാർക്ക്)

  1. ഗണിത ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള ക്രിയകൾ
  2. ശ്രേണികൾ
  3. സമാനബന്ധങ്ങൾ
  4. തരം തിരിക്കൽ
  5. അർത്ഥവത്തായ രീതിയിൽ പദങ്ങളുടെ ക്രമീകരണം
  6. ഒറ്റയാനെ കണ്ടെത്തൽ
  7. വയസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ
  8. സ്ഥാന നിർണ്ണയം

535/2023 – കേരള PSC LGS 2024 സിലബസ് – PDF ഡൗൺലോഡ് ചെയ്യാം

കേരള PSC LGS 2024 പരീക്ഷയുടെ വിശദമായ സിലബസ് കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്നും LGS 2024 പരീക്ഷയുടെ സിലബസ് PDF ഡൗൺലോഡ് ചെയ്ത് എടുക്കാം.

- Advertisement -

Related Posts

Categories

Nidheesh C V
Nidheesh C Vhttps://easypsc.com
I'm Nidheesh C V, a dedicated educator, author, blogger, and vlogger based in Kerala, India, founder of Easy PSC. For over a decade, I’ve guided students towards their government job dreams. Let’s work together to achieve your goals.

Latest Articles