503/2023 – കേരള PSC ക്ലർക്ക് (LDC) നോട്ടിഫിക്കേഷൻ 2024

503/2023 – കേരള PSC ക്ലർക്ക് (LDC) നോട്ടിഫിക്കേഷൻ 2024

503/2023 – കേരള PSC ക്ലർക്ക് (LDC) നോട്ടിഫിക്കേഷൻ 2024: എല്ലാവരും കാത്തിരിക്കുന്ന വിജ്ഞാപനം എത്തി പോയി. പത്താം ക്ലാസുകാരുടെ IAS എന്നറിയപ്പെടുന്ന LDC പരീക്ഷയുടെ നോട്ടിഫിക്കേഷൻ വന്നു. മുൻപ് ലോവർ ഡിവിഷൻ ക്ലർക്ക് (LDC) എന്നറിയപ്പെട്ടിരുന്ന പരീക്ഷ ഇനി മുതൽ ക്ലർക്ക് എന്ന പേരിലാണ് അറിയപ്പെടുക. റവന്യൂ വകുപ്പിലെ വില്ലേജ് അസിസ്റ്റന്റ് / ക്ലർക്ക് എന്ന പോസ്റ്റും ഈ പോസ്റ്റിനോട് സംയോജിപ്പിച്ചിട്ടുണ്ട്. 30 നവംബർ 2023 മുതൽ 05 ജനുവരി 2024 വരെ ഈ ഒരു പോസ്റ്റിലേക്ക് അപേക്ഷിക്കാൻ സാധിക്കും. കാറ്റഗറി നമ്പർ 503/2023 ആയ ഈ പോസ്റ്റ് ജില്ലാ അടിസ്ഥാനത്തിലാണ് അപേക്ഷിക്കാൻ സാധിക്കുക. 26500 രൂപ മുതൽ 60700 രൂപ വരെയാണ് ശമ്പള സ്കെയിൽ വരുന്നത്. പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് കേരള PSC യുടെ വൺടൈം പ്രൊഫൈൽ വഴി അപേക്ഷിക്കാം. 18 മുതൽ 36 വയസുവരെയാണ് പ്രായപരിധി.

503/2023 – കേരള PSC ക്ലർക്ക് (LDC) നോട്ടിഫിക്കേഷൻ 2024 – പ്രധാന വിവരങ്ങൾ

താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ നിന്നും കേരള PSC യുടെ LDC 2024 ന് അപേക്ഷിക്കാൻ ആവശ്യമായ പ്രധാനപ്പെട്ട വിവരങ്ങൾ നോക്കാം.

പരീക്ഷ നടത്തുന്ന ഓർഗനൈസേഷൻകേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC)
കാറ്റഗറിനോട്ടിഫിക്കേഷൻ
വിഷയംക്ലർക്ക് (LDC) നോട്ടിഫിക്കേഷൻ 2024
പരീക്ഷയുടെ പേര്ക്ലർക്ക് (LDC)
വകുപ്പ്വിവിധ സർക്കാർ വകുപ്പുകൾ
കാറ്റഗറി നംബർ503/2023
പ്രായ പരിധി18 – 36
അപേക്ഷ അയക്കാൻ ആരംഭിക്കുന്നത്30-11-2023
അവസാന തിയ്യതി05-01-2024
ഒഫീഷ്യൽ വെബ്സൈറ്റ്www.keralapsc.gov.in

503/2023 – കേരള PSC ക്ലർക്ക് (LDC) നോട്ടിഫിക്കേഷൻ 2024 – ശമ്പളം

കേരള PSC നടത്തുന്ന വിവിധ വകുപ്പുകളിലേക്കുള്ള ക്ലർക്ക് (LDC) പരീക്ഷക്ക് ലഭിക്കുന്ന ശമ്പളം 26500 രൂപ മുതൽ 60700 രൂപ വരെയാണ്.

പോസ്റ്റ്സാലറി
ക്ലർക്ക് (LDC)₹ 26500 – 60700/-

503/2023 – കേരള PSC ക്ലർക്ക് (LDC) നോട്ടിഫിക്കേഷൻ 2024 – ഒഴിവുകൾ

കേരള PSC നടത്തുന്ന വിവിധ വകുപ്പുകളിലേക്കുള്ള ക്ലർക്ക് (LDC) പരീക്ഷ ജില്ലകൾ അടിസ്ഥാനമാക്കിയാണ് അപേക്ഷിക്കേണ്ടത്. ഓരോ ജില്ലകളിലും പലതരത്തിലായിരിക്കും ഒഴിവുകൾ വരുന്നത്. കഴിഞ്ഞ തവണ LDC പരീക്ഷക്ക് മെയിൽ ലിസ്റ്റിൽ ഉൾപ്പെട്ട ആളുകളുടെ എണ്ണവും അതിൽ നിയമനം നടന്ന എണ്ണവും നോക്കി വേണം അപേക്ഷിക്കുവാൻ. ഓരോ ജില്ലകളിലും വന്നിരിക്കുന്ന ഒഴിവുകൾ നോക്കാം. (ഒഫീഷ്യൽ നോട്ടിഫിക്കേഷൻ പ്രകാരം)

ജില്ലകൾഒഴിവുകൾ
തിരുവനന്തപുരംപ്രതീക്ഷിക്കുന്ന ഒഴിവുകൾ
കൊല്ലംപ്രതീക്ഷിക്കുന്ന ഒഴിവുകൾ
പത്തനംതിട്ടപ്രതീക്ഷിക്കുന്ന ഒഴിവുകൾ
ആലപ്പുഴപ്രതീക്ഷിക്കുന്ന ഒഴിവുകൾ
കോട്ടയംപ്രതീക്ഷിക്കുന്ന ഒഴിവുകൾ
ഇടുക്കിപ്രതീക്ഷിക്കുന്ന ഒഴിവുകൾ
എറണാകുളംപ്രതീക്ഷിക്കുന്ന ഒഴിവുകൾ
തൃശൂർപ്രതീക്ഷിക്കുന്ന ഒഴിവുകൾ
പാലക്കാട്പ്രതീക്ഷിക്കുന്ന ഒഴിവുകൾ
മലപ്പുറംപ്രതീക്ഷിക്കുന്ന ഒഴിവുകൾ
കോഴിക്കോട്പ്രതീക്ഷിക്കുന്ന ഒഴിവുകൾ
വയനാട്പ്രതീക്ഷിക്കുന്ന ഒഴിവുകൾ
കണ്ണൂർപ്രതീക്ഷിക്കുന്ന ഒഴിവുകൾ
കാസർകോട്പ്രതീക്ഷിക്കുന്ന ഒഴിവുകൾ

ഇപ്പോൾ നിലവിലുള്ള LDC 2021 റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവരുടെ എണ്ണവും കട്ട് ഓഫ് മാർക്കും

ജില്ലകഴിഞ്ഞ തവണത്തെ അപേക്ഷകർറാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർകട്ട് ഓഫ് മാർക്ക്
തിരുവനന്തപുരം198186259652.67
കൊല്ലം134208160254.67
പത്തനംതിട്ട83412113252.00
ആലപ്പുഴ101114139048.67
കോട്ടയം118944168654.67
ഇടുക്കി63590116249.00
എറണാകുളം176703230853.00
തൃശൂർ159503208055.33
പാലക്കാട്151610188654.00
മലപ്പുറം166265201253.00
കോഴിക്കോട്162629197954.33
വയനാട്5147567850.67
കണ്ണൂർ127209194355.33
കാസർകോട്63490106451.33
Total17,58,33823,518

നിങ്ങൾ LDC 2024 പരീക്ഷക്ക് അപേക്ഷിച്ച ജില്ല താഴെ തിരഞ്ഞെടുക്കുക.

[TS_Poll id=”1″]

503/2023 – കേരള PSC ക്ലർക്ക് (LDC) നോട്ടിഫിക്കേഷൻ 2024 – ഇതുവരെ അപേക്ഷിച്ച ആളുകളുടെ എണ്ണം

LDC 2024 പരീക്ഷക്ക് ആകെ 12,95,446 അപേക്ഷകൾ ലഭിച്ചു. കഴിഞ്ഞ വിജ്ഞാപനത്തേക്കാൾ 4,62,892 അപേക്ഷകർ കുറവാണ് ഇത്തവണ. തസ്തിക മാറ്റം വഴിയുള്ള LDC പരീക്ഷയ്ക്ക് 11914 പേർ അപേക്ഷിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ അപേക്ഷകർ, 1,74,344 പേർ. കുറവ് വയനാട് ജില്ലയിലാണ്, 40,267 പേർ. 05 ജനുവരി 2024 രാത്രി 12 മണി വരെ ആയിരുന്നു അപേക്ഷ സമർപ്പിക്കാൻ ഉള്ള സമയം. കഴിഞ്ഞ വർഷം 17,58,338 പേരാണ് LDC അപേക്ഷ സമർപ്പിച്ചത്.

ജില്ലഅപേക്ഷകരുടെ എണ്ണംതസ്തികമാറ്റം
തിരുവനന്തപുരം1743441774
കൊല്ലം1071411126
പത്തനംതിട്ട49526436
ആലപ്പുഴ84514834
കോട്ടയം60593583
ഇടുക്കി45106649
എറണാകുളം1128571116
തൃശൂർ98510862
പാലക്കാട്112467963
മലപ്പുറം141559900
കോഴിക്കോട്132066994
വയനാട്40267447
കണ്ണൂർ88382732
കാസർകോട്48114498
ആകെ12,95,44611914

503/2023 – കേരള PSC ക്ലർക്ക് (LDC) നോട്ടിഫിക്കേഷൻ 2024 – പ്രായപരിധി

18 വയസു മുതൽ 36 വയസുവരെ പ്രായമുള്ളർക്കാണ് ക്ലർക്ക് (LDC) പരീക്ഷയ്ക്ക് അപേക്ഷിക്കാൻ കഴിയുക. അതായത് 02:01:1987 നും 01:01:2005 നും ഇടയിൽ ജനിച്ചവർക്കാണ് അവസരം (രണ്ടു തിയ്യതികളും ഉൾപ്പെടെ). സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവുകൾ ലഭിക്കും. SC/ST വിഭാഗക്കാർക്ക് 5 വയസ്സും OBC വിഭാഗക്കാർക്ക് 3 വയസിന്റെയും ഇളവ് ലഭിക്കുന്നതായിരിക്കും.

പോസ്റ്റ്പ്രായപരിധി
ക്ലർക്ക് (LDC)18 – 36
Only candidates born between 02.01.1987 and 01.01.2005

503/2023 – കേരള PSC ക്ലർക്ക് (LDC) നോട്ടിഫിക്കേഷൻ 2024 – യോഗ്യത

പത്താം ക്ലാസ് (SSLC) യോഗ്യത ഉള്ളവർക്കാണ് ക്ലർക്ക് (LDC) പരീക്ഷക്ക് അപേക്ഷിക്കാൻ കഴിയുക. പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായാൽ മതി.

പോസ്റ്റ്യോഗ്യത
ക്ലർക്ക് (LDC)SSLC

503/2023 – കേരള PSC ക്ലർക്ക് (LDC) നോട്ടിഫിക്കേഷൻ 2024 – അപേക്ഷിക്കേണ്ട വിധം

കേരള PSC യുടെ വൺടൈം രജിസ്ട്രേഷൻ ചെയ്തവർക്കാണ് LDC പരീക്ഷക്ക് അപേക്ഷിക്കാൻ കഴിയുക. രജിസ്റ്റർ ചെയ്യാത്തവർ രജിസ്റ്റർ ചെയ്തതിന് ശേഷം അപേക്ഷിക്കുക.

  • കേരള PSC യുടെ വൺടൈം പ്രൊഫൈലിൽ user ID & Password ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ആദ്യമായി അപേക്ഷിക്കുന്നവർ രജിസ്റ്റർ ചെയ്യുക.
  • ഹോം പേജിൽ കാണുന്ന Notification എന്ന ടാബിൽ ക്ലിക്ക് ചെയ്യുക
  • അതിൽ District-wise – Direct – General എന്നതിൽ ക്ലിക്ക് ചെയ്യുക.
  • ഇതിൽ 503/2023 കാറ്റഗറി കോഡായ ക്ലർക്ക് എന്ന പോസ്റ്റിന് നേരെ കാണുന്ന Check Eligibility എന്നതിൽ ക്ലിക്ക് ചെയ്യുക.
  • തുടർന്ന് വരുന്ന വിൻഡോയിൽ Apply Now എന്നതിൽ ക്ലിക്ക് ചെയ്യുക
  • അതിന് ശേഷം നിങ്ങൾ Upload ചെയ്ത ഫോട്ടോയിൽ കാണുന്ന പേരും തിയ്യതിയും രേഖപ്പെടുത്തുക
  • താഴെ കാണുന്ന 4 കോളത്തിൽ ടിക്ക് ചെയ്ത ശേഷം Next അടിക്കുക.
  • അതിന് ശേഷം നിങ്ങൾ അപേക്ഷിക്കാൻ ഉദ്ദേശിക്കുന്ന ജില്ല സെലക്ട് ചെയ്യുക. കൺഫോർമേഷൻ ആയി Yes കൊടുക്കുക.
  • ഈ പോസ്റ്റിന് അപേക്ഷിക്കാനുള്ള യോഗ്യത നിങ്ങൾക്ക് ഉണ്ട് എന്നതിൽ Yes കൊടുക്കുക. കൺഫോർമേഷൻ ആയി OK കൊടുക്കുക.
  • അതിന് ശേഷം പരീക്ഷ എഴുതേണ്ട ജില്ലയും താലൂക്കും സെലക്ട് ചെയ്ത് കൺഫോർമേഷൻ ആയി OK കൊടുക്കുക.
  • താഴെ ചതുരത്തിൽ ടിക്ക് കൊടുത്ത് Preview Application കൊടുക്കുക
  • അടുത്ത വിൻഡോയിൽ ഏറ്റവും താഴെ ചതുരത്തിൽ ടിക്ക് കൊടുക്കുക
  • അവസാനമായി Submit Application കൊടുത്ത് അപേക്ഷ പൂർത്തിയാക്കുക.

503/2023 – കേരള PSC ക്ലർക്ക് (LDC) നോട്ടിഫിക്കേഷൻ 2024 – പരീക്ഷയെ കുറിച്ച്

കഴിഞ്ഞ തവണ രണ്ടു ഘട്ട പരീക്ഷയാണ് ക്ലർക്ക് (LDC) പരീക്ഷയ്ക്ക് ഉണ്ടായിരുന്നത്. എന്നാൽ ഇത്തവണ ഒറ്റ ഘട്ട പരീക്ഷയാണ് ഉണ്ടാവുക. കേരളത്തിൽ മൊത്തം 12,95,446 അപേക്ഷകർ ഉണ്ട്. കഴിഞ്ഞ തവണത്തെ LDC മെയിൽ പരീക്ഷയുടെ സിലബസ് തന്നെ ഇത്തവണത്തെയും LDCയുടെ സിലബസ്. ജൂലൈ – സെപ്റ്റംബർ മാസങ്ങളിൽ ആകും LDC 2024 പരീക്ഷ നടക്കുക എന്ന് വാർഷിക കലണ്ടറിൽ കൊടുത്തിട്ടുണ്ട്. ഓരോ ജില്ലയുടെയും പരീക്ഷാ തിയ്യതി പിന്നീട് അറിയിക്കും. 100 മാർക്കിന്റെ OMR പരീക്ഷയാണ് ഉണ്ടാകുക. 1 മണിക്കൂറും 30 മിനിറ്റും ആയിരിക്കും പരീക്ഷാ സമയം. സ്റ്റേറ്റ്മെന്റ് ടൈപ്പ് ചോദ്യങ്ങൾ അധികം ഇത്തവണ പ്രതീക്ഷിക്കണം. നല്ല രീതിയിൽ പഠിക്കുന്നവർക്ക് മാത്രമേ ഇത്തവണ LDC ക്ക് ചാൻസ് ഉണ്ടാകുകയുള്ളൂ. സിലബസും മുൻവർഷ ചോദ്യ പേപ്പറുകളും ഉപയോഗിച്ച് രീതിയിൽ പഠിച്ച് ഉയർന്ന റാങ്ക് തന്നെ വാങ്ങുവാൻ എല്ലാവരും ശ്രെമിക്കണം. ഒരു സർക്കാർ ജോലി എന്ന നിങ്ങളുടെ ആഗ്രഹം സഫലമാകട്ടെ.

കേരള PSC LDC മുൻവർഷ ചോദ്യപേപ്പറുകൾ PDF

കേരള PSC 2013 മുതൽ 2023 വരെ 10 വർഷങ്ങളിലായി നടത്തിയ വിവിധ LDC പരീക്ഷകളുടെ 50 സെറ്റ് മുൻവർഷ ചോദ്യങ്ങൾ അടങ്ങിയ PDF തയ്യാറാക്കിയിട്ടുണ്ട്. 2024 LDC പരീക്ഷയ്ക്ക് കൃത്യമായ പ്ലാനിങ്ങോടെ തയ്യാറെടുക്കാം. സിലബസ് ഉപയോഗിച്ച് പഠനം തുടരുമ്പോൾ ചോദ്യങ്ങൾ എവിടെ നിന്ന്, എങ്ങനെയെല്ലാം വരുന്നു എന്ന് മനസിലാക്കാൻ മുൻവർഷ ചോദ്യങ്ങൾ സഹായിക്കും. റിവിഷൻ ചെയ്യുന്നവർക്കും മുൻവർഷ ചോദ്യങ്ങൾ ഉപകാരപ്പെടും. വിട്ടു പോയ ഏതെങ്കിലും ഭാഗങ്ങൾ ഉണ്ടെങ്കിൽ ആ ഭാഗം നോക്കാം. കഴിഞ്ഞ 2013 മുതൽ 2023 വരെ കേരള PSC നടത്തിയ LDC പരീക്ഷകളുടെ ചോദ്യങ്ങളും ഉത്തരങ്ങളും അടങ്ങിയ ഒരു PDF തയ്യാറാക്കിയിട്ടുണ്ട്. ഇനി ചോദ്യപ്പേപ്പറും ആൻസർ കീയും അന്വോഷിച്ച് സമയം കളയണ്ട. കേരള PSC യുടെ ഫൈനൽ ആൻസർ കീ പ്രകാരം തയ്യാറാക്കിയ ഉത്തരങ്ങളാണ് ഈ PDF ൽ കൊടുത്തിരിക്കുന്നത്. കൂടാതെ ഈ പരീക്ഷകളിൽ ചോദിച്ചിരിക്കുന്ന കരണ്ട് അഫേഴ്സ് ചോദ്യങ്ങൾ എല്ലാം തന്നെ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും ഡെമോ ലഭിക്കുവാനുമായി താഴെ ക്ലിക്ക് ചെയ്യുക

503/2023 – കേരള PSC ക്ലർക്ക് (LDC) നോട്ടിഫിക്കേഷൻ 2024 – മുൻവർഷ ചോദ്യങ്ങൾ

കേരള PSC നടത്തിയ മുൻവർഷ ചോദ്യങ്ങൾ പഠിക്കുന്നത് നല്ല രീതിയിൽ പരീക്ഷക്ക് തയ്യാറെടുക്കുന്നതിന് സഹായിക്കും. അതിനായി Year Based PDF കൾ തയ്യാറാക്കിയിട്ടുണ്ട്. താഴെ കാണുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്താൽ ഡെമോ ലഭിക്കുന്നതായിരിക്കും. താൽപ്പര്യമുള്ളവർക്ക് മുഴുവൻ PDF ഉം വാങ്ങാവുന്നതാണ്.

Kerala PSC 2021 Full Year Question Paper PDFClick Here
Kerala PSC 2022 Full Year Question Paper PDFClick Here
Kerala PSC 2023 Full Year Question Paper PDFClick Here

503/2023 – കേരള PSC ക്ലർക്ക് (LDC) നോട്ടിഫിക്കേഷൻ 2024 – സിലബസ്

LDC 2024 അഥവാ ക്ലർക്ക് പരീക്ഷയുടെ ഏറ്റവും പുതിയ സിലബസ് കേരള PSC പ്രസിദ്ധീകരിച്ചു. കേരള PSC വാർഷിക കലണ്ടറിനോടൊപ്പമാണ് സിലബസ് പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ തവണത്തെ LDC മെയിൽ പരീക്ഷയുടെ അതേ സിലബസാണ് ഇത്തവണയും വന്നിരിക്കുന്നത്.

പൊതുവിജ്ഞാനം, ആനുകാലിക സംഭവങ്ങൾ, കേരള നവോത്ഥാനം, ജനറൽ ഇംഗ്ലീഷ്, ഗണിതം, മാനസിക ശേഷി പരിശോധന, പ്രദേശിക ഭാഷ (മലയാളം/ തമിഴ്/ കന്നട) തുടങ്ങിയ ഭാഗത്തു നിന്നാകും ചോദ്യങ്ങൾ ഉണ്ടാകുക. ഓരോ വിഷയങ്ങൾക്കും എത്ര മാർക്ക് വീതം ആണെന്ന് സിലബസിൽ കൊടുത്തിട്ടുണ്ട്. സിലബസും മാർക്ക് ഡിസ്ട്രിബ്യൂഷനും അനുസരിച്ച് കൃത്യമായ ഒരു ടൈം ടേബിളും സ്റ്റഡി പ്ലാനും ഉണ്ടാക്കി പഠിക്കുക. എന്നാൽ മാത്രമേ ഒരു നല്ല റാങ്ക് നേടാനും ഏറ്റവും വേഗത്തിൽ ജോലിയിൽ പ്രവേശിക്കാനും സാധിക്കുക ഉള്ളൂ. 100 മാർക്കിന്റെ OMR പരീക്ഷയാണ് ഉണ്ടാക്കുക. 1:30 മണിക്കൂറായിരിക്കും പരീക്ഷ ഉണ്ടാകുക.

I. പൊതുവിജ്ഞാനം50
a. ചരിത്രം05
b. ഭൂമിശാസ്ത്രം05
c. ധനതത്വശാസ്ത്രം05
d. ഇന്ത്യൻ ഭരണഘടന05
e. കേരളം – ഭരണവും ഭരണ സംവിധാനങ്ങളും05
f. ജീവശാസ്ത്രവും പൊതുജനാരോഗ്യവും06
g. ഭൗതികശാസ്ത്രം03
h. രസതന്ത്രം03
i. കല, കായികം, സാഹിത്യം, സംസ്കാരം05
j. കംപ്യൂട്ടർ – അടിസ്ഥാന വിവരങ്ങൾ03
k. സുപ്രധാന നിയമങ്ങൾ05
II. ആനുകാലിക വിഷയങ്ങൾ20
III. ലഘു ഗണിതവും, മാനസിക ശേഷിയും നിരീക്ഷണ പാടവ പരിശോധനയും10
IV. ജനറൽ ഇംഗ്ലീഷ്10
V. പ്രാദേശിക ഭാഷകൾ (മലയാളം, കന്നട, തമിഴ്)10
Total Mark100

വിശദമായ മുഴുവൻ സിലബസും ലഭിക്കാൻ താഴെ ക്ലിക്ക് ചെയ്യുക.

503/2023 – കേരള PSC ക്ലർക്ക് (LDC) നോട്ടിഫിക്കേഷൻ 2024 – ഒഫീഷ്യൽ നോട്ടിഫിക്കേഷൻ

കേരള PSC യുടെ ക്ലർക്ക് (LDC) പരീക്ഷയുടെ ഒഫീഷ്യൽ നോട്ടിഫിക്കേഷനും ഓൺലൈനായി അപേക്ഷിക്കേണ്ട വെബ്സൈറ്റിന്റെ ലിങ്കും താഴെ കൊടുക്കുന്നു.

നോട്ടിഫിക്കേഷൻClick Here
ഔദ്യോഗിക വെബ്സൈറ്റ്Click Here
അപേക്ഷിക്കുകClick Here

503/2023 – കേരള PSC ക്ലർക്ക് (LDC) നോട്ടിഫിക്കേഷൻ 2024 – ഇതും കൂടി

കേരള PSC യുടെ LDC 2024 പരീക്ഷക്ക് അപേക്ഷിക്കാൻ കഴിയുന്നവർ എല്ലാവരും തന്നെ അപേക്ഷിക്കുക. യോഗ്യത ഉള്ള നിങ്ങളുടെ പ്രിയ്യപ്പെട്ടവർക്കും ഈ ഒരു അറിയിപ്പ് ഷെയർ ചെയ്ത് കൊടുക്കുക. ഈ ഒരു പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സംശയങ്ങളും താഴെ കമന്റായി രേഖപ്പെടുത്തുക. Easy PSC യുടെ ടെലഗ്രാം ഗ്രൂപ്പിലും വാട്ട്സ്ആപ്പ് ഗ്രൂപ്പിലും അംഗമാവാൻ താഴെ ക്ലിക്ക് ചെയ്യുക.

Nidheesh C V
Nidheesh C V

I'm Nidheesh C V, a dedicated educator, author, blogger, and vlogger based in Kerala, India, founder of Easy PSC. For over a decade, I’ve guided students towards their government job dreams. Let’s work together to achieve your goals.

Articles: 316

Leave a Reply

Your email address will not be published. Required fields are marked *