₹0.00

No products in the cart.

HomeJobNewsകേരള സർക്കാർ താൽക്കാലിക  ഒഴിവുകൾ – 22 മെയ് 2024

കേരള സർക്കാർ താൽക്കാലിക  ഒഴിവുകൾ – 22 മെയ് 2024

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now
- Advertisement -
Kerala Government Temporary Vacancies – 22 May 2024

കേരള സർക്കാർ താൽക്കാലിക  ഒഴിവുകൾ – 22 മെയ് 2024: കേരളത്തിൽ ഒരു ജോലി നോക്കുന്ന ഒരാൾ ആണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്കായിതാ കേരള സർക്കാരിന് കീഴിൽ വന്നിരിക്കുന്ന ഏറ്റവും പുതിയ താൽക്കാലിക ഒഴിവുകൾ. പരീക്ഷ ഇല്ലാതെ ഇത്തരം ജോലികൾക്ക് കേറാൻ സാധിക്കും. കേരളത്തിൽ വന്നിരിക്കുന്ന ഗവൺമെന്റ് ജോലികൾ, പ്രൈവറ്റ് ജോലികൾ, താൽക്കാലിക ഒഴിവുകൾ, പാർട്ട് ടൈം ജോലികൾ, കേരള ഗവൺമെന്റ് ജോലികൾ, വർക്ക് ഫ്രം ഹോം ആയ ജോലികൾ എന്നിവ ഇവിടെ കൊടുത്തിട്ടുണ്ട്. ഇന്ന് 22 മെയ് 2024 ന് നിലവിൽ വന്നിരിക്കുന്ന താൽക്കാലിക ഒഴിവുകൾ താഴെ കൊടുക്കുന്നു. നിലവിൽ ഈ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള വിശദമായ വിവരങ്ങളും യോഗ്യതയും മറ്റ് വിവരങ്ങളും കൂടെ ചേർത്തിട്ടുണ്ട്. നിങ്ങളുടെ യോഗ്യതയും അഭിരുചിയും അനുസരിച്ചുള്ള ജോലികൾ തിരഞ്ഞെടുത്ത് അവസാന തിയ്യതിക്കു മുൻപ് അപ്ലൈ ചെയ്യാൻ ശ്രെദ്ധിക്കുക. ജോലി അന്വോഷിക്കുന്ന നിങ്ങളുടെ പ്രിയ്യ കൂട്ടുകാർക്കും ഈ ഒരു അറിയിപ്പ് ഷെയർ ചെയ്ത് കൊടുക്കുക.

- Advertisement -

ഗസ്റ്റ് അധ്യാപക നിയമനം

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ 2024-25 അധ്യയന വർഷത്തേക്ക് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ അതിഥി അധ്യാപകരെ താൽക്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം 2024 മേയ് 28 രാവിലെ 11 മണിക്ക് പ്രിൻസിപ്പാളിന്റെ റൂമിൽ നടത്തുന്നു. യു.ജി.സി നിഷ്കർഷിച്ച യോഗ്യത ഉള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ അതിഥി അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാവുന്നതാണ്. ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, മുൻപരിചയം, തിരിച്ചറിയൽ രേഖ എന്നിവയുടെ പകർപ്പുകൾ സഹിതം പ്രിൻസിപ്പാൾ മുൻപാകെ ഹാജരാകേണ്ടതാണ്.

ഗസ്റ്റ് അധ്യാപക അഭിമുഖം

തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ വിവിധ പഠന വിഭാഗങ്ങളിലേക്കുള്ള 2024-25 അദ്ധ്യയന വർഷത്തേക്കുള്ള ഗസ്റ്റ് അധ്യാപക നിയമനത്തിനായുള്ള അഭിമുഖം നടക്കും. സംസ്കൃതം – 2024 മേയ് 23, രാവിലെ 11.30, കമ്പ്യൂട്ടർ സയൻസ് – 2024 മേയ് 29, രാവിലെ 11, അറബിക് – 2024 മേയ് 23, രാവിലെ 10.30 എന്നതാണ് സമയക്രമം.

കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യാഗാർഥികൾ മാത്രം യോഗ്യത, ജനനത്തീയതി, മുൻപരിചയം ഇവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ, മേഖലാ ഓഫീസിൽ രജിസ്റ്റർ ചെയ്തത് തെളിയിക്കുന്നതിനുള്ള രേഖകൾ എന്നിവ സഹിതം മേൽ പരാമർശിച്ചിരിക്കുന്ന സമയക്രമം അനുസരിച്ച് അഭിമുഖത്തിന് നേരിട്ട് ഹാജരാകേണ്ടതാണ്.

പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്

തിരുവനന്തപുരം സർക്കാർ വനിതാ കോളജിലെ സെൻട്രലൈസ്ഡ് കോമൺ ഇൻസ്ട്രുമെന്റേഷൻ ഫെസിലിറ്റി (CCIF) കേന്ദ്രത്തിൽ ഒരു പ്രോജക്ട് അസിസ്റ്റന്റ് തസ്തിക ഒഴിവുണ്ട്. ഇത് ഒരു വർഷത്തേക്കുള്ള കരാർ തസ്തികയാണ്. പ്രോജക്ട് അസിസ്റ്റന്റ് ഫെലോഷിപ്പായി പ്രതിമാസം 22,000 രൂപ ഏകീകൃത തുകയായി നൽകും. യോഗ്യത: അപേക്ഷകർ കെമിസ്ട്രിയിലോ ഫിസിക്സിലോ 60 ശതമാനമോ അതിൽ കൂടുതലോ മാർക്കോടെ ബിരുദാനന്തര ബിരുദം (M.Sc.) നേടിയിരിക്കണം.

അനിലിറ്റിക്കൽ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ മുൻ പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകും. എൻ.എം.ആർ സ്‌പെക്ട്രോ മീറ്റർ, സ്‌പെക്ട്രോ ഫ്ലൂറോ മീറ്റർ, ഐ.ആർ സ്‌പെക്ട്രോ മീറ്റർ, യു.വി-വിസിബിൾ സ്‌പെക്ട്രോ മീറ്റർ ആന്റ് ബി.ഇ.റ്റി അനലൈസർ തുടങ്ങിയ അത്യാധുനിക ഉപകരണങ്ങളുടെ പ്രവർത്തനവും പരിപാലനവും ചുമതലകളിൽ ഉൾപ്പെടുന്നു. 2024 ജൂൺ 5ന് രാവിലെ 10.30ന് കോളജിൽ നടക്കുന്ന അഭിമുഖത്തിന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷകർ നേരിട്ട് ഹാജരാകേണ്ടതാണ്.

- Advertisement -

പാലക്കാട് മെഡിക്കൽ കോളജിൽ ഡയറക്ടർ

പാലക്കാട് മെഡിക്കൽ കോളജിൽ (IIMS) ഡയറക്ടർ തസ്തികയിൽ നിയമിക്കുന്നതിന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സർക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പൽമാർ, എം.ബി.ബി.എസ്സും, മെഡിക്കൽ പോസ്റ്റ് ഗ്രാജുവേഷനുമുള്ള 15 വർഷത്തിൽ കുറയാത്ത മെഡിക്കൽ കോളജ് അധ്യാപന പരിചയമുള്ളവർ, സർക്കാർ സർവീസിൽ കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തിപരിചയമുള്ളതും എം.ബി.ബി.എസ് ഡിഗ്രിയുള്ളതുമായ മാനേജ്മെന്റ് എക്സ്പേർട്ടുകൾ എന്നിവരിൽ നിന്ന് അന്യത്ര സേവന വ്യവസ്ഥയിലോ കരാർ വ്യവസ്ഥയിലോ അപേക്ഷകൾ ക്ഷണിച്ചു.

നിശ്ചിത യോഗ്യതയുള്ളവർ അഡീഷണൽ ചീഫ് സെക്രട്ടറി, പട്ടികജാതി പട്ടികവർഗ വികസന വകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം – 695001 എന്ന വിലാസത്തിൽ ജൂൺ 3ന് വൈകിട്ട് 5ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.gmcpalakkad.in.

അധ്യാപകർക്ക് കൂടിക്കാഴ്ച നടത്തും

പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലെ അധ്യാപക ഒഴിവുകൾ സ്ഥലംമാറ്റം മുഖേന നികത്തുന്നതിനായി സർക്കാർ സ്കൂളുകളിൽ ജോലി ചെയ്യുന്ന താത്പര്യമുള്ള അധ്യാപകർക്കായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ 24ന് കൂടിക്കാഴ്ച നടത്തും. താത്പര്യമുള്ള അധ്യാപകർ രാവിലെ എട്ടിന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ എത്തണം. ഇതുമായി ബന്ധപ്പെട്ട സർക്കുലറും വിശദവിവരങ്ങളും അപേക്ഷാ ഫോമും വേക്കൻസി റിപ്പോർട്ടും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിൽ (www.education.kerala.gov.in) ലഭ്യമാണ്.

പ്രിന്റിങ് ടെക്നോളജി അധ്യാപകൻ

കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയിനിങ്ങിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സെന്ററുകളിൽ പ്രിന്റിങ് ടെക്നോളജി ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. അപേക്ഷകർ ബന്ധപ്പെട്ട വിഷയത്തിൽ പി.ജി/ഡിഗ്രി/ത്രിവത്സര എൻജിനിയറിങ് ഡിപ്ലോമ യോഗ്യതയും പ്രവൃത്തിപരിചയവും ഉള്ളവരായിരിക്കണം. വിശദമായ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മാനേജിങ് ഡയറ്കടർ, കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയിനിങ്, ട്രെയിനിങ് ഡിവിഷൻ, സിറ്റി സെന്റർ, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം – 695024 എന്ന വിലാസത്തിൽ 31നകം അപേക്ഷിക്കണം. ഫോൺ: 0471-2474720, 0471-2467728.

- Advertisement -

Related Posts

Categories

Nidheesh C V
Nidheesh C Vhttps://easypsc.com
I'm Nidheesh C V, a dedicated educator, author, blogger, and vlogger based in Kerala, India, founder of Easy PSC. For over a decade, I’ve guided students towards their government job dreams. Let’s work together to achieve your goals.

Latest Articles