മിൽമയിൽ ജോലി നേടാൻ ആഗ്രഹം ഉണ്ടോ? എങ്കിൽ ഇതാണ് അവസരം. ഉയർന്ന യോഗ്യത ഉള്ളവർക്ക് മിൽമയിൽ ജോലി നേടാം. കേരള കോ-ഓപ്പറേറ്റീവ് മിൽക് മാർക്കറ്റിങ് ഫെഡറേഷനിൽ (മിൽമ) അവസരം. ഏരിയ സെയിൽസ് മാനേജരുടെ ഒരു ഒഴിവും കാസർകോട്, കണ്ണൂർ, ഇടുക്കി, കൊല്ലം ജില്ലകളിൽ ടെറിട്ടറി സെയിൽസ് ഇൻ ചാർജിന്റെ ഓരോ ഒഴിവുമുണ്ട്. കരാർ നിയമനമാണ്. മെയ് 31 വരെ ഓൺലൈനായി അപേക്ഷിക്കാം.
എ.എസ്.എം
യോഗ്യത എംബിഎ ആണ്. 7 വർഷ പ്രവർത്തി പരിചയം ആവശ്യമാണ്. ഒരു വർഷത്തേക്ക് 7.5 മുതൽ 8.4 ലക്ഷം രൂപയാണ് സാലറി. 45 വയസാണ് പ്രായ പരിധി.
ടി.എസ്.ഐ
എംബിഎ അല്ലെങ്കിൽ ഡയറി ടെക്നോളജി/ ഫുഡ് ടെക്നോളജിയിൽ ബിരുദം ആണ് യോഗ്യത. 2 വർഷ പ്രവൃത്തി പരിചയം ആവശ്യമാണ്. ടുവീലർ വേണം. ഒരു വർഷത്തേക്ക് 2.5 മുതൽ 3 ലക്ഷം രൂപ വരെയാണ് സാലറി. 35 വയസാണ് പ്രായ പരിധി.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ അയക്കാനുമായി ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക. cmd.kerala.gov.in