കേരള ദേവസ്വം റിക്രൂട്ട്മെന്റ്റ് ബോർഡ് വിജ്ഞാപനം ചെയ്ത മലബാർ ദേവസ്വം ബോർഡിലെ ക്ലർക്ക് (കാറ്റഗറി നം. 14/2023), ക്ലർക്ക് (By Transfer) (കാറ്റഗറി നം. 15/2023), ക്ലർക്ക് (NCA-VISWAKARMA) (കാറ്റഗറി നം. 23/2023) തസ്തികകളിലേക്കുള്ള ഒ.എം.ആർ പരീക്ഷ 2024 ജൂൺ 23 ന് രാവിലെ 10.30 മണി മുതൽ 12.15 മണി വരെ തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ വിവിധ പരീക്ഷാകേന്ദ്രത്തിൽ വച്ച് നടത്തുന്നതാണ്. ടി പരീക്ഷയുടെ ഹാൾ ടിക്കറ്റ് 07.06.2024 ന് ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ ലഭ്യമാകുന്നതാണ്. Official Notification
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത മലബാർ ദേവസ്വം ബോർഡിലെ എക്സിക്യൂട്ടീവ് ഓഫീസർ ഗ്രേഡ് IV (കാറ്റ.നം. 24/2023) തസ്തികയിലേക്കുള്ള ഒ.എം.ആർ പരീക്ഷ 2024 ജൂൺ 22 ന് (ശനി) രാവിലെ 10.30 മണി മുതൽ 12.15 മണി വരെ തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തുന്നതാണ്. ടി പരീക്ഷയുടെ ഹാൾ ടിക്കറ്റ് 06.06.2024 ന് ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ ലഭ്യമാകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് (kdrb.kerala.gov.in) സന്ദർശിക്കുക. Official Notification